2/26/2016

പ്രമേഹം പോലെ അര്‍ബുദവും നിയന്ത്രിക്കാന്‍ വഴി തെളിയുന്നു

mathrubhumi.com

പ്രമേഹം പോലെ അര്‍ബുദവും നിയന്ത്രിക്കാന്‍ വഴി തെളിയുന്നു

വലിയ ഡോസില്‍ കീമോതെറാപ്പി നടത്തി അര്‍ബുദകോശങ്ങളെ ഒറ്റയടിക്ക് നശിപ്പിക്കുന്നതിന് പകരം, ചെറിയ തോതില്‍ കീമോതെറാപ്പി മരുന്ന് പ്രയോഗിച്ച് അര്‍ബുദത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഭാവിയില്‍ കഴിഞ്ഞേക്കും. എലികളില്‍ നടത്തിയ പഠനമാണ് ഈ സൂചന നല്‍കുന്നത്.
പ്രമേഹവും കൊളസ്‌ട്രോളും പോലെ പരമ്പരാഗത രീതിയില്‍ അര്‍ബുദത്തെയും നിയന്ത്രിക്കാനുള്ള സാധ്യതയാണ് ഈ പഠനം മുന്നോട്ടുവെയ്ക്കുന്നത്. ഇത് മനുഷ്യരില്‍ ഫലപ്രദമായാല്‍ അര്‍ബുദചികിത്സാരംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചേക്കും.
ഒന്നര നൂറ്റാണ്ട് മുമ്പ് ചാള്‍സ് ഡാര്‍വിന്‍ ആവിഷ്‌ക്കരിച്ച പരിണാമസിദ്ധാന്തത്തില്‍ നിന്നുള്ള ആശയമാണ് പുതിയ ചികിത്സയ്ക്കുള്ള ഉപാധിയായി മാറിയത്.
നിലവിലുള്ള ക്യാന്‍സര്‍ ചികിത്സയില്‍ തീവ്രമായി കീമോതെറാപ്പി നടത്തി പരമാവധി അര്‍ബുദകോശങ്ങളെ ഒറ്റയടിക്ക് നശിപ്പിക്കുക എന്ന സമീപനമാണുള്ളത്. എന്നാല്‍, ഒരു ട്യൂമറില്‍ വ്യത്യസ്തയിനം കോശങ്ങളുണ്ട്. ചില കോശങ്ങള്‍ കീമോതെറാപ്പി മരുന്നിനെതിരെ മറ്റുള്ളവയെക്കാള്‍ പ്രതിരോധശേഷി കൂടിയവയാണ്.
കീമോതെറാപ്പി തീവ്രമായി പ്രയോഗിക്കുമ്പോള്‍ പ്രതിരോധശേഷി കുറഞ്ഞ കോശങ്ങള്‍ നശിക്കും. ഔഷധപ്രയോഗം നിലയ്ക്കുമ്പോള്‍ പ്രതിരോധശേഷി കൂടിയവ വളരെവേഗം വീണ്ടും പെരുകി ട്യൂമര്‍ തിരിച്ചുവരും.
ട്യൂമറിനുള്ളിലെ പരമാവധി കോശങ്ങളെ നശിക്കാതെ ഔഷധപ്രയോഗം നടത്തിയാല്‍ എന്തുസംഭവിക്കുമെന്നാണ് അമേരിക്കന്‍ ഗവേഷകര്‍ പരിശോധിച്ചത്. ഔഷധപ്രതിരോധശേഷിയുള്ള കോശങ്ങള്‍ വലിയ തോതില്‍ പെരുകി രംഗം കീഴടക്കുന്നത്, ട്യൂമറിലെ നശിക്കാതെയുള്ള മറ്റ് കോശങ്ങള്‍ തടയുമെന്ന് അവര്‍ കണക്കുകൂട്ടി, ഒരു പൂന്തോട്ടത്തില്‍ മോസ് ചെടികള്‍ വന്‍തോതില്‍ വളരുന്നത് പുല്ല് തടയുംപോലെ.
രണ്ട് വ്യത്യസ്തയിനം സ്താനാര്‍ബുദം ബാധിച്ച എലികളില്‍ കീമോതെറാപ്പി ഔഷധമായ 'പാക്ലിടാക്‌സല്‍' ( paclitaxel or taxol ) ഉപയോഗിച്ച് ഈ ആശയം പരീക്ഷിച്ചതായി, 'സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ഗവേഷകരായ റോബര്‍ട്ട് ഗേറ്റന്‍ബൈ പറയുന്നു. ഫ് ളോറിഡയില്‍ തമ്പയിലുള്ള എച്ച്. ലീ മോഫിറ്റ് ക്യാന്‍സര്‍ സെന്ററിലെ ഗവേഷകനാമ് ഗേറ്റന്‍ബൈ.
സാധാരണഗതിയില്‍ കീമോതെറാപ്പി പ്രയോഗിച്ചപ്പോള്‍ എലിയിലെ ട്യൂമര്‍ ചുരുങ്ങി. പക്ഷേ, ചികിത്സ അവസാനിച്ചതോടെ ട്യൂമര്‍ തിരിച്ചെത്തി. എന്നാല്‍, പുതിയ രീതിയില്‍ ഔഷധം നല്‍കിയപ്പോള്‍ (ആദ്യം വലിയ ഡോസിലും പിന്നീട് ചെറിയ ഡോസുകളിലും) അത് കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടു. ചെറിയ ഡോസില്‍ മരുന്ന് നല്‍കി കുറെനാള്‍ ചികിത്സ തുടര്‍ന്ന എലികളില്‍ ട്യൂമര്‍ വീണ്ടും ഉണ്ടായില്ല (വിവരങ്ങള്‍ക്ക് കടപ്പാട്: ഗാര്‍ഡിയന്‍).

ഷവോമി എംഐ5: കുറഞ്ഞ വിലയ്‌ക്കൊരു ഹൈ-എന്‍ഡ് ഫോണ്‍

mathrubhumi.com

ഷവോമി എംഐ5: കുറഞ്ഞ വിലയ്‌ക്കൊരു ഹൈ-എന്‍ഡ് ഫോണ്‍

പി എസ് രാകേഷ്
വലിയ കമ്പനികള്‍ തങ്ങളുടെ ഏറ്റവും മുന്തിയ സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന വേദിയാണ് സ്‌പെയിനില്‍ വര്‍ഷാവര്‍ഷം നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്. ഈ വര്‍ഷത്തെ കോണ്‍ഗ്രസ് വേദിയിലാണ് സാംസങ് ഗാലക്‌സി എസ്7 ഉം എല്‍ജി ജി5 ഉം പുറത്തിറങ്ങിയത്.
ആഗോളമൊബൈല്‍ വിപണിയില്‍ അഞ്ചാംസ്ഥാനത്തുള്ള ചൈനീസ് കമ്പനി ഷവോമിയുടെ എംഐ5 പുറത്തിറങ്ങിയതും മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ തന്നെ. ആദ്യമായാണ് ഷവോമി യൂറോപ്പില്‍ ഒരു ഫോണ്‍ അവതരണച്ചടങ്ങ് നടത്തുന്നത്.
Xiaomi Mi5
ഹാര്‍ഡ്‌വേര്‍ മികവിലും ഡിസ്‌പ്ലേ അഴകിലും ഗാലക്‌സി എസ്7,  എല്‍ജി ജി5 എന്നിവയോട് കിടപിടിക്കുന്ന ഫോണാണ് എംഐ5 എന്ന് നിസ്സംശയം പറയാം.
 1920X1080 പിക്‌സല്‍ റിസൊല്യൂഷനുള്ള 5.15 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. സ്‌ക്രീനിന് താഴെയായി ഫിംഗര്‍ പ്രിന്റ് റീഡറോടുകൂടിയ ഹോംബട്ടനുമുണ്ട്. ഷവോമിയുടെ ഒരു ഫോണില്‍ ഹോം ബട്ടന്‍ എത്തുന്നത് ആദ്യമായാണ്.
ഗ്ലാസിന്റെയോ സെറാമിക്കിന്റെയോ ബാക്ക് കവര്‍ ഉപയോക്താവിന്റെ ഇഷ്ടം പോലെ തിരഞ്ഞെടുക്കാം. സെറാമിക്ക് ബാക്ക് കവറിന് വില അല്പം കൂടുതല്‍ നല്‍കേണ്ടിവരും.
2.1 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള സ്‌നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 820 ചിപ്‌സെറ്റ്, അഡ്രിമനാ 530 ജിപിയു, മൂന്ന് ജിബി/നാല് ജിബി റാം, 32 ജിബി/64 ജിബി/128 ജിബി ഇന്റേണല്‍ സ്്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍.
16 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും നാല് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഫോണിലുണ്ട്. പ്രകാശം കുറഞ്ഞയിടങ്ങളില്‍ നിന്നുപോലും മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന 'ഫോര്‍-ആക്‌സിസ്' ഒപ്റ്റിക്കല്‍ സ്‌റ്റെബിലൈസേഷനോടു കൂടിയ പിന്‍ക്യാമറയാണ് എംഐ5 ലുള്ളത്.
Xiaomi Mi5
ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയോടുകൂടിയ 3,000 എംഎഎച്ച് ബാറ്റിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ മൊത്തം ഭാരം 129 ഗ്രാം.
ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എംഐ 5 ല്‍ ഷവോമിയുടെ സ്വന്തം എംഐയുഐ7 യൂസര്‍ ഇന്റര്‍ഫേസുമുണ്ട്.
Xiaomi Mi5
32 ജിബി ഇന്റേണല്‍ സ്്‌റ്റോറേജുളള എംഐ 5 ഫോണിന് 305 ഡോളറും (20,976 രൂപ) 120 ജിബി സ്‌റ്റോറേജ് വേരിയന്റിന് 354 ഡോളറുമാണ് (24,346 രൂപ) വില.
സാംസങ് ഗാലക്‌സി എസ് 7നേക്കാള്‍ അമ്പത് ശതമാനവും ആപ്പിള്‍ ഐഫോണ്‍ 6എസിനേക്കാള്‍ 60 ശതമാനവും വിലക്കുറവുണ്ട് ഷവോമിയുടെ ഈ ഹൈ-എന്‍ഡ് ഫോണിന് എന്നര്‍ഥം. മാര്‍ച്ച് ഒന്ന് മുതല്‍ ചൈനീസ് വിപണിയില്‍ എംഐ5 വില്പന തുടങ്ങും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഫോണ്‍ ഇന്ത്യയിലുമെത്തും (ചിത്രങ്ങള്‍ക്ക് കടപ്പാട്: AnandTech ). 

കാര്‍ഡ് ഉപയോഗിച്ചുളള പണമിടപാടുകള്‍ക്ക് സര്‍ചാര്‍ജും സര്‍വ്വീസ് ചാര്‍ജും ഒഴിവാക്കുന്നു

janamtv.com

കാര്‍ഡ് ഉപയോഗിച്ചുളള പണമിടപാടുകള്‍ക്ക് സര്‍ചാര്‍ജും സര്‍വ്വീസ് ചാര്‍ജും ഒഴിവാക്കുന്നു

Posted BY Admin
swipe card 640
ന്യൂഡല്‍ഹി: ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണം അടയ്ക്കുമ്പോള്‍ ഈടാക്കി വരുന്ന സര്‍ചാര്‍ജും സര്‍വ്വീസ് ചാര്‍ജും ഒഴിവാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കാര്‍ഡ് ഇടപാടുകള്‍ക്കുള്ള കണ്‍വീനിയന്‍സ് ഫീയും ഒഴിവാക്കും. നേരിട്ടുളള പണമിടപാടുകള്‍ കുറയ്ക്കുകയും ജനങ്ങളെ ഡിജിറ്റല്‍ പേമെന്റിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുമാനം.
ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പേമെന്റുകള്‍ക്ക് നിലവില്‍ വിവിധ മന്ത്രാലയങ്ങള്‍ സേവന നികുതിയും സര്‍ചാര്‍ജുകളും ഈടാക്കി വരുന്നുണ്ട്. പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നതോടെ ഇത് ഒഴിവാക്കപ്പെടും.
റെയില്‍വേ ടിക്കറ്റ് ബുക്കിംഗില്‍ ഉള്‍പ്പെടെ ഈ തീരുമാനം ജനങ്ങള്‍ക്ക് ഗുണകരമാകും. നിലവില്‍ ഡല്‍ഹി പോലുളള വന്‍ നഗരങ്ങളിലും കൊച്ചി പോലുള്ള രണ്ടാംനിര നഗരങ്ങളിലും മാത്രമാണ് ഇത്തരം ഡിജിറ്റല്‍ പേമെന്റ് രീതികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
എന്നാല്‍ മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപകമാക്കുക എന്ന ലക്ഷ്യവും മൊബൈല്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലുണ്ട്.

സ്മൃതിയുടെ ഈ പ്രസംഗം പ്രതിപക്ഷത്തിന്റെ സ്മൃതിയില്‍ എന്നും ഉണ്ടാകും ഒരു ബോംബു പോലെ


manoramanews.com

പാർലമെന്റിലും അഭിനയപാടവം പുറത്തെടുത്ത് സ്മൃതി ഇറാനി

by സ്വന്തം ലേഖകൻ
ഇന്ത്യയുടെ മാതൃകാ മരുമകളായി ടെലിവിഷനിൽ തിളങ്ങിയ സ്മൃതി ഇറാനിയുടെ ഭാവാർദ്രമായ മുഖം ലൈവായി ദർശിക്കാൻ ഇന്ത്യക്കാർക്ക് ഭാഗ്യമുണ്ടായി. രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ സീരിയൽ അഭിനയം വിട്ട സ്മൃതി തന്റെ ഉള്ളിലെ അഭിനേത്രിക്ക് ഒട്ടും കൈമോശം സംഭവിച്ചിട്ടില്ലെന്ന് രാജ്യത്താകമാനമുള്ള ജനപ്രതിനിധികളെ സാക്ഷിയാക്കിയാണ് തെളിയിച്ചത്.
മായാവതിയിൽ പോരെടുക്കുന്ന ഒരു അമ്മായിഅമ്മയെ ദർശിക്കാനായതാണ് സ്മൃതി ഇറാനിയുടെ കിടിലൻ പെർഫോർമെൻസിന് വഴിവച്ചതെന്നുവേണം കരുതാൻ. സ്ക്രിപ്റ്റ് അപ്പാടെ എടുത്താണ് അവർ സഭാസമ്മേളനത്തിനെത്തിയത്. ഒരോ പേജും ഒരുവരിപോലും തെറ്റാതെ സ്മൃതി തന്‍റെ റോൾ അവിസ്മരണീയമാക്കി. ഡയലോഗ് കഴി‍ഞ്ഞാലുടൻ അവർ പിന്നിലേക്ക് പേജുകൾ എറിയുന്നത് കണ്ടാൽ അഭിനയം എത്രമാത്രം അവർ ആസ്വദിക്കുന്നുണ്ടെന്ന് മനസിലാകും.
ന്യൂഡല്‍ഹി: പണം നേരിട്ടു നല്‍കാതെ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ്- മൊബൈല്‍ ബാങ്കിങ് എന്നിവയിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണം നല്‍കു...

Read more at: http://www.mathrubhumi.com/money/business-news/article-malayalam-news-1.888278

സ്വന്തം ഫോട്ടോഗ്രാഫറെ സി ഐ ടി യു ക്കാർ മർദ്ദിച്ചവാർത്ത കൊടുക്കാതെ ജനയുഗം;

marunadanmalayali.com

പത്ര ധർമ്മത്തിന് ഇതാ ഉദാത്ത മാതൃക; പി.ജയരാജന്റെ പടമെടുക്കാൻ ശ്രമിച്ച സ്വന്തം ഫോട്ടോഗ്...

പത്ര ധർമ്മത്തിന് ഇതാ ഉദാത്ത മാതൃക; പി.ജയരാജന്റെ പടമെടുക്കാൻ ശ്രമിച്ച സ്വന്തം ഫോട്ടോഗ്രാഫറെ സി ഐ ടി യു ക്കാർ മർദ്ദിച്ചവാർത്ത കൊടുക്കാതെ ജനയുഗം; സോഷ്യൽ മീഡിയയിൽ പരിഹാസപ്രവാഹം

February 26, 2016 | 10:13 AM | Permalink


കെ വി നിരഞ്ജൻ

കൊച്ചി:'സ്വന്തം ഫോട്ടോഗ്രാഫറെ അടിച്ച് നിലത്തിട്ട് ചവിട്ടിക്കൂട്ടിയാൽ ഏതെങ്കിലും പത്രം വാർത്തകൊടുക്കാതിരക്കുമോ? പക്ഷേ സിപിഐ മുഖപത്രമായ ജനയുഗം അവിടെയും മാതൃകയായി.
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച പി ജയരാജന് സുരക്ഷയൊരുക്കാനായത്തെിയ സി ഐ ടി യു പ്രവർത്തകരാണ് മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ചത്. സഖ്യകക്ഷിയുടെ പത്രമാണെന്ന പരിഗണനയൊന്നുമില്ലാതെ ജനയുഗം ഫോട്ടോഗ്രാഫർ വി എൻ കൃഷ്ണപ്രകാശിനെയും സി ഐ ടി യു ക്കാർ മർദ്ദിച്ചു.
വ്യാഴാഴ്ച പുറത്തിറങ്ങിയ പ്രമുഖ പത്രങ്ങളെല്ലാം കൃഷ്ണപ്രകാശിനെ സി ഐ ടി യു ക്കാർ നിലത്തിട്ട് ചവുട്ടുന്ന ഫോട്ടോ സഹിതം വാർത്ത പ്രസിദ്ധീകരിച്ചങ്കെിലും ഒരു തരിപോലും വാർത്ത നൽകാതെയാണ് സിപിഐ മുഖപത്രം തങ്ങളുടെ പാർട്ടിയുടെ വല്ല്യട്ടേനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരന് മർദ്ദനമേറ്റിട്ടും തെരഞ്ഞെടുപ്പ് കാലമായതിനാൽ ജനയുഗം മൗനം പാലിക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ സി പി എമ്മുമായി ഒരു പ്രശ്‌നമുണ്ടാക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടാണത്രെ വാർത്ത നൽകാഞ്ഞത്.
പത്രപ്രവർത്തക യൂണിയന്റെ ഇക്കാര്യത്തിലുള്ള പ്രതിഷേധക്കുറിപ്പ് പോലും പ്രസിദ്ധീകരിക്കാൻ ജനയുഗം തയ്യറായില്ല. തൊഴിലാളികൾക്ക് വേണ്ടി വാ തോരാതെ സംസാരിക്കുന്ന സിപിഐയുടെ മുഖപത്രത്തിലാണ് ഈ ദയനീയ അവസ്ഥയുണ്ടായിരിക്കുന്നത്. പത്രത്തിന് വേണ്ടി ജോലി ചെയ്ത ജീവനക്കാരന് മർദ്ദനമേറ്റിട്ടും പത്രവും പാർട്ടിയും മിണ്ടാതിരിക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർന്നിട്ടുണ്ട്.

ജെ എൻ യു വിലെ പ്രശ്‌നങ്ങളുടെ പേരിൽ വമ്പൻ പ്രതിഷേധങ്ങൾ ഉയർത്തുന്ന പാർട്ടിയാണ് സിപിഐ. ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റപ്പോൾ വലിയ പ്രതിഷേധമാണ് പാർട്ടി ഉയർത്തിയത്. എന്നാൽ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരന് മർദ്ദനമേറ്റപ്പോൾ മിണ്ടാതിരിക്കുകയാണ് പാർട്ടിയും പത്രവും ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ പത്രത്തിലെ ജീവനക്കാരനെ ആരെങ്കിലും മർദ്ദിച്ച് കൊന്നാൽ പോലും ഇലക്ഷൻ കാലത്ത് പത്രം വാർത്ത കൊടുക്കില്ലല്ലോ എന്നാണ് പലരും ചോദിക്കുന്നത്.
ഇലക്ഷൻ കാലത്ത് പോലും സി പി എമ്മിനെ വിമർശിക്കാൻ സിപിഐ നേതാക്കൾ മടിക്കാറില്ല. പക്ഷെ ഇക്കാര്യത്തിൽ എന്താണ് ഇങ്ങനെയൊരു നിലപാടെന്ന് വ്യക്തമാവുന്നില്ല. ബിജെപിക്കാർ മർദ്ദിച്ചാൽ മാത്രമെ പടവും വാർത്തയും കൊടുക്കുകയുള്ളുവെന്നാണോ സിപിഐ നിലപാടെന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിക്കുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ മധ്യമപ്രവർത്തകർക്ക് അഭിമുഖമായി നിന്ന സി ഐ ടി യുക്കാർ സുരക്ഷാ നിയന്ത്രണം സ്വയം ഏറ്റെടെുത്തതോടെ പൊലീസ് പിന്മാറുകയായിരുന്നു. മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞുകൊണ്ട് സി ഐ ടി യു ക്കാർ കൈയക്ക് കാണിക്കുമ്പോൾ വാഹനത്തിന് പിന്നിലേക്ക് ഒതുങ്ങി നിൽക്കുകയായിരുന്നു പൊലീസുകാർ.
പരിശോധനയ്ക്ക് ശേഷം ജയരാജനെ ആംബുലൻസിലേക്ക് കയറ്റാൻ കൊണ്ടുവന്നതോടെ മാദ്ധ്യമ പ്രവർത്തകർ ചിത്രമെടുക്കാൻ ശ്രമിച്ചു. ഇതോടെയാണ് സി ഐ ടി യു ക്കാർ മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ചത്. ഇതിനിടെ കൃഷ്ണ പ്രകാശ് കോൺക്രീറ്റ് മതിലിന് മുകളിലൂടെ നിലത്തേക്ക് തലയടിച്ച് വീഴുകയും ചെയ്തു.സഹിഷ്ണുത ഡൽഹിയിലെ മാദ്ധ്യമ പ്രവർത്തകരോട് കാട്ടിയാൽ മതി കേരളത്തിൽ അതൊന്നും ബാധകമല്ലന്നെത് പോലെയാണ് സി പി എം പെരുമാറ്റമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

തേരോട്ടത്തിന് വിരാമം; 42-ാം മത്സരത്തില്‍ സാനിയ സഖ്യത്തിന് തോല്‍വി

mathrubhumi.com

തേരോട്ടത്തിന് വിരാമം; 42-ാം മത്സരത്തില്‍ സാനിയ സഖ്യത്തിന് തോല്‍വി

ദോഹ: ലോക വനിതാ ഡബിള്‍സിലെ സാനിയ-ഹിംഗിസ് സഖ്യത്തിന്റെ അപരാജിത കുതിപ്പിന് അന്ത്യം. തുടര്‍ച്ചയായ 41 മത്സരങ്ങളിലെ വിജയത്തിന് ശേഷം ഖത്തര്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ സഖ്യം തോല്‍വി രുചിക്കുകയായിരുന്നു.
റഷ്യയുടെ എലേന വെസ്‌നിന-ഡാരിയ കസട്കിന സഖ്യത്തോടാണ് ഇന്തോ-സ്വിസ് സഖ്യത്തിന്റെ തോല്‍വി. മൂന്ന് റൗണ്ട് നീണ്ട പോരാട്ടത്തില്‍ 2-6, 6-4, 10-5 എന്ന സ്‌കോറിനാണ് സാനിയ സഖ്യം അടിയറവ് പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഒന്നിച്ചതു മുതല്‍ മുന്നേറ്റം തുടരുന്ന സാനിയയും ഹിംഗിസും ഇതുവരെ 13 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ സ്വന്തമാക്കിയത് നാല് കിരീടങ്ങളാണ്.
ബ്രിസ്‌ബെയ്ന്‍ ഓപ്പണ്‍, സിഡ്‌നി ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, സെന്റ്പീറ്റേഴ്‌സ്‌ബെര്‍ഗ് ലേഡീസ് കിരീടങ്ങളാണ് ഈ വര്‍ഷം സഖ്യം സ്വന്തമാക്കിയത്. കഴിഞ്ഞ ആഗസ്തില്‍ സിന്‍സിനാറ്റി ഓപ്പണിലായിരുന്നു ഇവര്‍ അവസാനം തോറ്റത്.
അതേസമയം ഖത്തര്‍ ഓപ്പണില്‍ സാനിയ സഖ്യത്തിന്റെ പ്രകടനം നിറംമങ്ങിയതായിരുന്നു. സെറ്റുകള്‍ വിട്ടുകൊടുക്കാതെ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തുന്ന സഖ്യത്തിന്റെ നിഴല്‍ മാത്രമായിരുന്നു ഇവിടെ കണ്ടത്.
കഴിഞ്ഞ മത്സരത്തില്‍ സീഡില്ലാത്ത ചൈനീസ് സഖ്യത്തോട് മൂന്ന് സെറ്റ് നീണ്ട (6-4, 4-6, 10-4) പോരാട്ടത്തിനൊടുവിലാണ് ലോക ഒന്നാം നമ്പര്‍ സഖ്യത്തിന് ജയിക്കാനായത്.

വിദ്യാര്‍ഥിനിയെ എംഎല്‍എയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; സ്ത്രീ അറസ്റ്റില്‍

mathrubhumi.com

വിദ്യാര്‍ഥിനിയെ എംഎല്‍എയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; സ്ത്രീ അറസ്റ്റില്‍

Rapeബിഹാര്‍: ബിഹാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ എംഎല്‍എയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച കേസില്‍ യുവതി അറസ്റ്റില്‍. നവാഡയില്‍ നിന്നുള്ള ആര്‍ജെഡി എംഎല്‍എ രാജ്ഭല്ലബ് യാദവുമായി പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചെന്ന പേരില്‍ സുലേഖ ദേവിയെന്ന സ്ത്രീയാണ് അറസ്റ്റിലായിരിക്കുന്നത്.
സുലേഖ ദേവിയെ കൂടാതെ ഇവരുടെ അമ്മ രാധാ ദേവി, മകള്‍ ഛോട്ടി കുമാരി, ഇളയ സഹോദരി തുളസി ദേവി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇടനിലക്കാരനായ മോത്തി റാമിനായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഫിബ്രവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസില്‍ പ്രതിയായ എംഎല്‍എ രാജ്ഭല്ലബ് യാദവിനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് സൂപ്രണ്ട് കുമാര്‍ അനീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം യാദവ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ആര്‍ജെഡി അന്വേഷണ വിധേയമായി എംഎല്‍യെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

2/25/2016

കേരളത്തിനു റെയിൽ ബജറ്റിൽ 1041 കോടി

marunadanmalayali.com

കേരളത്തിനു റെയിൽ ബജറ്റിൽ 1041 കോടി; നഞ്ചൻകോട്-നിലമ്പൂർ പാതയ്ക്ക് 600 കോടിയും കണ്ണൂർ മ...

കേരളത്തിനു റെയിൽ ബജറ്റിൽ 1041 കോടി; നഞ്ചൻകോട്-നിലമ്പൂർ പാതയ്ക്ക് 600 കോടിയും കണ്ണൂർ മട്ടന്നൂർ പാതയ്ക്ക് 400 കോടിയും; ശബരിപാതയ്ക്കും 20 കോടി

February 25, 2016 | 07:35 PM | Permalink


സ്വന്തം ലേഖകൻ

ന്യൂഡൽഹി: തിരുവനന്തപുരം സബർബൻ ട്രെയിൻ ഉൾപ്പെടെ റെയിൽവെ ബജറ്റിൽ കേരളത്തിനായി നീക്കിവച്ചത് 1041 കോടിരൂപ. നഞ്ചൻകോട് -നിലമ്പൂർ പാതയ്ക്കായി 600 കോടിയും കണ്ണൂർ- മട്ടന്നൂർ പാതയ്ക്കായി 400 കോടിയും ഇതിലുൾപ്പെടും.
പന്ത്രണ്ട് മേൽപാലങ്ങളും 17 നടപ്പാതകളും കേരളത്തിന് അനുവദിച്ചിട്ടുണ്ട്. അങ്കമാലി- ശബരി പാത 20 കോടി, തിരുനാവായ-ഗുരുവായൂർ പാത 5 കോടി, കോഴിക്കോട്-മംഗലാപുരം ഗേജ്മാറ്റം 2 കോടി, തിരുവനന്തപുരം-കന്യാകുമാരി പാത 290 കോടി, ചെങ്ങന്നൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ 5 കോടി എന്നിങ്ങനെയാണ് കേരളത്തിന് ലഭിച്ച മറ്റ് പദ്ധതികൾ.
പിൽഗ്രിമേജ് സെന്ററാക്കി ചെങ്ങന്നൂർ സ്റ്റേഷനെ നവീകരിക്കും. ശബരിമല തീർത്ഥാടകർക്ക് ഇവിടെ കൂടുതൽ സൗകര്യമൊരുക്കും. പുനലൂർ-ചെങ്കോട്ട ഗേജ് മാറ്റം 101 കോടി, കൊച്ചുവേളി ടെർമിനൽ വികസനത്തിന് 1 കോടി, എറണാകുളം പിഗ് ലൈൻ നിർമ്മാണത്തിന് 3.5 കോടി തുടങ്ങിയവയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഷൊർണൂർ നിലമ്പൂർ പാത, കൊല്ലം പുനലൂർ പാത വൈദ്യുതീകരിക്കും.
സംസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ ട്രെയിൻപദ്ധതി നടപ്പാക്കുക. പുതിയ പാതയൊ കൂടുതൽ സ്ഥലമെടുപ്പൊ ഇതിനായി വേണ്ടി വരില്ല. പാത ഇരട്ടിപ്പിക്കുന്നതിന് പകരം നിലവിലുള്ളവയുടെ ശേഷി കൂട്ടുകയാണ് ചെയ്യുന്നത്. ഇതിനായി പുതിയ റെയിൽവേ സിഗ്‌നലിങ് സംവിധാനം ഏർപ്പെടുത്തും. ഇതോടെ ഒരു പാതയിൽ ഒരേ ദിശയിലേക്ക് ഓടുന്ന തീവണ്ടികൾ തമ്മിലുള്ള അകലം ഒരു കിലോമീറ്ററായി ചുരുങ്ങും. ഇപ്പോഴിത് പത്ത് കിലോമീറ്റർ ആണ്. പുതിയ സിഗ്‌നലിങ് (ഓട്ടോമാറ്റിക് ബ്ലോക് സിഗ്‌നലിങ് വിത്ത് ട്രെയിൻ പ്രൊട്ടക്ഷൻ ആൻഡ് വാർണിങ് സിസ്റ്റം) വരുന്നതോടെ 144ൽ കൂടുതൽ തീവണ്ടികൾക്ക് ഈ റൂട്ടിൽ സർവീസ് നടത്താൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇപ്പോഴിത് 7075 സർവീസുകളാണ്. തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെ 125.56 കിലോമീറ്ററിലാണ് സബർബൻ തീവണ്ടികൾ ഓടുക. ഇപ്പോഴത്തെ കണക്കനുസരിച്ച് പദ്ധതിച്ചെലവ് 3063.97 കോടിയാണ്. ഇതിൽ 51 ശതമാനം സംസ്ഥാനം കണ്ടെത്തണം. ഈ തുക വിദേശ ഏജൻസികളിൽനിന്ന് വായ്പയെടുക്കാനാണ് ആലോചന.
തിരുവനന്തപുരത്തിനും ചെങ്ങന്നൂരിനുമിടയിൽ 27 സ്റ്റേഷനുകളുണ്ട്. ഇവയുടെ പ്ലാറ്റ്‌ഫോമിന്റെ ഉയരം ക്രമീകരിക്കേണ്ടതുണ്ട്. 67 പുതിയ റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കേണ്ടിവരും. രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള അകലം ശരാശരി 4.65 കിലോമീറ്ററാണ്. അതായത് 5-10 മിനിട്ടുകൾക്കിടയിൽ ഒരു സബർബെൻ തീവണ്ടി ഓടിക്കാം. തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള ഇന്റർസിറ്റി തീവണ്ടികളും ഇതിനനുബന്ധമായി ചേർക്കാൻ നിർദേശമുണ്ട്. എന്നാൽ, അതിന് പാതയിരട്ടിപ്പിക്കൽ അനിവാര്യമാണെന്നാണു സൂചന.
കേരളത്തിനായുള്ള പ്രഖ്യാപനങ്ങൾ ഇവയാണ്:
  • കന്യാകുമാരി തിരുവനന്തപുരം ഇരട്ടിപ്പിക്കലിന് 320 കോടി
  • പുനലൂർചെങ്കോട്ട ഗേജ് മാറ്റം 101 കോടി
  • കൊച്ചുവേളി ടെർമിനൽ വികസനത്തിന് ഒരു കോടി
  • എറണാകുളം പിഗ്‌ലൈൻ നിർമ്മാണത്തിന് മൂന്നരക്കോടി
  • ചെങ്ങന്നൂർ സ്റ്റേഷൻ നവീകരിച്ച് പിൽഗ്രിമേജ് സെന്റർ ആയി ഉയർത്തും
  • തിരുവനന്തപുരത്തുനിന്ന് സബേർബൻ സർവീസ് നടപ്പാക്കും
  • ശബരിമല റയിൽ പാതയ്ക്ക് 40 കോടി.
  • ചെങ്ങന്നൂർ ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന് അഞ്ച് കോടി.
  • തീർത്ഥാടകർക്കായി ചെങ്ങന്നൂർ, നാഗപട്ടണം അടക്കമുള്ള സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ട്രെയിനുകൾ
  • മുളന്തുരുത്തി കുറുപ്പുന്തറ 27 കോടി,
  • ചെങ്ങന്നൂർചിങ്ങവനം 35 കോടി
  • കുറുപ്പുന്തറചിങ്ങവനം 165 കോടി,
  • അമ്പലപ്പുഴ ഹരിപ്പാട് 78 കോടി
  • കുമ്പളം തുറവൂർ 35 കോടി,
  • പറവൂർഅമ്പലപ്പുഴ 100 കോടി
  • എറണാകുളം കുമ്പളം 30 കോടി
  • എറണാകുളം പിറ്റ് ലൈൻ നിർമ്മാണത്തിന് നാലു കോടി
  • വെസ്റ്റ് ഹിൽ ഗുഡ് ഷെഡിന് 1.1 കോടി
  • തിരുനാവായഗുരുവായൂർ പാതയ്ക്ക് 5 കോടി.
  • മംഗലാപുരംകോഴിക്കോട് ഗേജ് മാറ്റത്തിന് 2 കോടി
പാത ഇരട്ടിപ്പിക്കൽ
  • മുളന്തുരുത്തി കുറുപ്പുന്തറ 27 കോടി.
  • ചെങ്ങന്നൂർ ചിങ്ങവനം 35 കോടി
  • കുറുപ്പുന്തറചിങ്ങവനം 165 കോടി.
  • അമ്പലപ്പുഴ ഹരിപ്പാട് 78 കോടി
  • കുമ്പളം തുറവൂർ 35 കോടി.
  • പിറവൂർ അമ്പലപ്പുഴ 100 കോടി
  • എറണാകുളം കുമ്പളം 30 കോടി.
  • കുമ്പളം തുറവൂർ 35 കോടി

ശരീരം തടിക്കാൻ കുതിരയ്ക്കു നൽകുന്ന മരുന്ന്; ജിം നടത്തിപ്പുകാരനും പരിശീലകനും കസ്റ്റഡിയിൽ

manoramaonline.com

ശരീരം തടിക്കാൻ കുതിരയ്ക്കു നൽകുന്ന മരുന്ന്; ജിം നടത്തിപ്പുകാരനും പരിശീലകനും കസ്റ്റഡിയിൽ

by സ്വന്തം ലേഖകൻ
ഒല്ലൂർ (തൃശൂർ) ∙ ക്രിസ്റ്റഫർ നഗറിലെ ജിംനേഷ്യത്തിൽ നടന്ന പൊലീസ് പരിശോധനയിൽ കുതിരയ്ക്കു കുത്തിവയ്ക്കുന്നതടക്കമുള്ള അനധിക‍ൃത മരുന്നുശേഖരം പിടികൂടി. സ്ഥാപന നടത്തിപ്പുകാരനെയും പരിശീലകനെയും കസ്റ്റഡിയിലെടുത്തു. ടീം യൂണിവേഴ്സൽ സ്ഥാപനത്തിലാണു റെയ്ഡ് നടന്നത്.
വിവിധതരം പ്രോട്ടീൻ പൗഡറുകൾ, കുത്തിവയ്പ് മരുന്നുകൾ, ഗുളികകൾ, സിറിഞ്ചുകൾ തുടങ്ങിയവയാണു കണ്ടെത്തിയത്. പന്തയ മൽസരങ്ങളിൽ പങ്കെടുക്കുന്ന കുതിരകൾക്കു കുത്തിവയ്ക്കുന്ന മരുന്നടക്കം പിടിച്ചെടുത്തവയിൽപ്പെടുന്നു. ജിംനേഷ്യത്തിലെ പരിശീലനത്തിനുള്ള ഫീസിനു പുറമെ ഈ മരുന്നിനും വില ഈടാക്കിയാണു സ്ഥാപനം നടത്തിയിരുന്നത്.
നിസ്സാര വിലയ്ക്കു ലഭിക്കുന്ന മരുന്നുകൾക്കു നൂറ് ഇരട്ടിവരെ സ്ഥാപന ഉടമ ഈടാക്കിയിരുന്നു. മിക്ക മരുന്നുകളും ഇന്ത്യയിൽ നിരോധിച്ചവയാണ്. ഇറക്കുമതി ചെയ്ത ഒട്ടേറെ മരുന്നുകളും കണ്ടെത്തി. ഇവയ്ക്കു ലക്ഷക്കണക്കിനു രൂപ വരുമെന്നു കണക്കാക്കുന്നു. ജിംനേഷ്യത്തിലെ പരിശീലനത്തിനു പുറമെ ഈ മരുന്നുകളും ഉപയോഗിച്ചാൽ കൂടുതൽ പുഷ്ടിയുള്ള ശരീരം ഉണ്ടാകുമെന്നായിരുന്നു വാഗ്ദാനം.
സ്ഥാപന നടത്തിപ്പുകാർതന്നെയാണു മരുന്നുകൾ കുത്തിവയ്ക്കുന്നതും. ഡോക്ടറുടെ സേവനമില്ലാതെ നടക്കുന്ന ഈ മരുന്നുകളുടെ ഉപയോഗംമൂലം പരിശീലനത്തിനെത്തുന്നവർ പലരും രോഗികളായി തീരുകയായിരുന്നു. ഒട്ടേറെ പേർക്കു വൃക്കരോഗം കണ്ടെത്തി. കുത്തിവയ്പിലെ അപാകതമൂലം പലരുടെയും ശരീരം പൊട്ടി പഴുത്തു. എന്നാൽ അനധികൃത മരുന്നുകളുടെ ഉപയോഗങ്ങൾക്കിടയിലും ഈ ജിംനേഷ്യത്തിലെ താരങ്ങൾ ഒട്ടേറെ മൽസരങ്ങളിൽ വിജയിച്ചിരുന്നു. ശരീരത്തിനു ഹാനികരമാണെന്നറിഞ്ഞിട്ടും ജില്ലയുടെ പല ഭാഗത്തുനിന്നും ഈ ജിംനേഷ്യത്തിൽ പരിശീലിക്കാൻ ഇതായിരുന്നു മിക്കവർക്കും പ്രേരണയായത്.
കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. അഞ്ചു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണു പ്രതികൾ ചെയ്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ജില്ല ഡ്രഗ് ഇൻസ്പെക്ടർ എം.പി. വിനയന്റെ നേതൃത്വത്തിലാണു മരുന്നുകൾ പരിശോധിച്ചത്. ഒല്ലൂരിലെ സ്പെഷൽ ബ്രാഞ്ച് പൊലീസിന്റെ റിപ്പോർട്ട് പ്രകാരം സിഐ എ. ഉമേഷ്, എസ്ഐ പ്രശാന്ത് ക്ലിന്റ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.

ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്

mangalam.com

ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്; വില 1,00,301 ഡോളര്‍!

mangalam malayalam online newspaperകെയ്‌റോ: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്‌ദെല്‍ ഫത്താഹ് എല്‍-സിസിയെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ 'ഇബേ'യില്‍ വില്‍പ്പനയ്ക്കുവച്ചു. ഒരു ഈജിപ്ത് പൗരനാണ് തങ്ങളുടെ പ്രസിഡന്റിനെ വില്‍ക്കാനുണ്ടെന്ന് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയത്. പരസ്യം പിന്നീട് നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ സംരക്ഷിക്കേണ്ടതിലെ ആവശ്യകത ചൂണ്ടിക്കാട്ടി അബ്‌ദെല്‍ ഫത്താഹ് നടത്തിയ പ്രസംഗത്തിനെതിരായ ജനങ്ങളുടെ വിമര്‍ശനമാണ് ഇബേയില്‍ പ്രതിഫലിച്ചത്. സമ്പത്ത് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതിന് ജനങ്ങളോട് സംഭാവന നല്‍കാനായിരുന്നു അബ്‌ദെല്‍ ഫത്താഹിന്റെ ആഹ്വാനം. കൂടാതെ നിരവധി വികസന പദ്ധതികളും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. 'തന്നെ വിറ്റാല്‍ ഇതൊക്കെ നടക്കുമെങ്കില്‍ താന്‍ അതിനും തയ്യാറാണ്' എന്നൊരു പ്രസ്താവനയും അദ്ദേഹം നടത്തിയിരുന്നു.
അബ്‌ദെല്‍ ഫത്താഹിന്റെ ഈ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് ഒരു ഈബേ ഉപയോക്താവ് പ്രസിഡന്റിനെ വില്‍ക്കാനുണ്ടെന്ന പരസ്യം വെബ്‌സൈറ്റില്‍ നല്‍കിയത്. 'ചിരിക്കുന്ന അബ്‌ദെല്‍ ഫത്താഹിന്റെ ചിത്രത്തിനൊപ്പം, ഈബേയില്‍ വില്‍പ്പനയ്ക്ക്, ഫീല്‍ഡ് മാര്‍ഷല്‍, സൈന്യത്തിലെ സേവന പശ്ചാത്തലവും ഫിലോസഫിയില്‍ ഡോക്ടറേറ്റും, നല്ല നിലവാരം, വില 1,00,301 ഡോളര്‍' എന്നും പരസ്യത്തിന്റെ വിശദീകരണമായി ഒപ്പം നല്‍കിയത്. പരസ്യം വൈറലായതോടെ നിരവധിപ്പേരാണ് പ്രസിഡന്റിനെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. എന്നാല്‍ പരസ്യം പിന്നീട് നീക്കം ചെയ്തു.

അവസാനം അവനും ഷൂ കിട്ടി

mangalam.com

ഏറ്റവും വലിയ പാദമുള്ള യുവാവിന് ആശ്വാസ സമ്മാനമായി നാല് ജോഡി ഷൂസ്

mangalam malayalam online newspaperപൊതുവെ സാധാരണ ഒരാള്‍ക്ക് ചെരുപ്പ് തിരഞ്ഞെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. മനസിനിണങ്ങിയ ഒന്ന് തെരഞ്ഞെടുക്കാന്‍ സമയമെടുക്കും. പല കടകളും കയറി ഇറങ്ങേണ്ടി വരും. എന്നാല്‍ ജെയ്‌സന്‍ റോഡ്രിഗസിന് കുറച്ച് നാളുകളായി ചെരുപ്പ് അണിഞ്ഞ് നടക്കാനെ സാധിക്കുന്നില്ല. കാരണം മറ്റൊന്നുമല്ല അമിത വളര്‍ച്ചയുള്ള അദ്ദേഹത്തിന്റെ പാദങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ഈ വെനസ്വേലന്‍ യുവാവിന് ആശ്വസിക്കാം. കാരണം അദ്ദേഹത്തിനായുള്ള പ്രത്യേകം നിര്‍മിച്ച് നാല് ജോഡി ഷൂസ് അദ്ദേഹത്തിനരികില്‍ എത്തി.
26 സൈസുള്ള നാല് ജോഡി ഷൂസുകള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ജെയ്‌സന്റെ പക്കല്‍ എത്തിയത്. ജര്‍മന്‍ ഷൂ നിര്‍മാതാവായ ജോര്‍ജ് വെസലാണ് ജെയ്‌സന് ഷൂസ് സമ്മാനിച്ചത്. സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായുള്ള പാദങ്ങള്‍ ഉള്ളവര്‍ക്ക് ഷൂ നിര്‍മിച്ച് നല്‍കിവരികയാണ് ജോര്‍ജ്. ജെയ്സനില്‍ നിന്നും പണം ഒന്നും വാങ്ങാതെയാണ് ജോര്‍ജ് ഷൂസ് നിര്‍മിച്ച് നല്‍കിയത്.
കഴിഞ്ഞ 40 വര്‍ഷമായി ലോകത്തെ പൊക്കം കൂടുതലുള്ളവര്‍ക്ക് താന്‍ ഷൂ നിര്‍മിച്ച് നല്‍കി വരികയാണ്. അവരില്‍ നിന്നും താന്‍ പണം ഒന്നും ഈടാക്കാതെയാണ് ഇത് നല്‍കുന്നത്. ഇതുവരെ 500 ജോഡി ഷൂസുകള്‍ താന്‍ പലര്‍ക്കായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ കൊടുക്കുന്നത് സമ്മാനമാണ് അതിനാല്‍ ഇതിന്റെ നിര്‍മാണത്തിന് എന്ത് ചിലവ് വരുമെന്ന് ചിന്തിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
20കാരനായ ജെയിസന് 2014ലാണ് ലോകത്തെ ഏറ്റവും വലിയ പാദം എന്ന ലോകറെക്കോര്‍ഡ് ലഭിച്ചത്. 15.8 ഇഞ്ചായിരുന്നു അദ്ദേഹത്തിന്റെ വലത്തെ പാദത്തിന്റെ വലിപ്പം. ഇടത്തെ പാദത്തിദ് 15.6 ഇഞ്ച് വലിപ്പവും.

2/24/2016

നമുക്ക് ക്ഷമിക്കാം - ശ്രേയസ്

sreyas.in

നമുക്ക് ക്ഷമിക്കാം - ശ്രേയസ്

ശത്രുക്കളെ മനസ്സില്‍ നിന്ന് നിന്നൊഴിവാക്കാന്‍ എന്താണൊരു വഴി?
അമേരിക്കന്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന രണ്ടു ശക്തന്മാരാണ് സെനറ്റര്‍ ജെ.പി.ബഞ്ചമിനും, സീവാര്‍ഡും. ഒരിക്കല്‍ ബഞ്ചമിന്‍ അതിരൂക്ഷമായി സിവാര്‍ഡിനെ വിമര്‍ശിച്ചു. ഒടുവില്‍ വിമര്‍ശനം വൃക്തിപരമായി മാറി. ആക്രോശം കഴിഞ്ഞ് ബെഞ്ചമിന്‍ കിതച്ചുകൊണ്ട് സീറ്റില്‍ ഇരുന്നു.
എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് സീവാര്‍ഡ് പുഞ്ചിരിയോടെ എഴുന്നേറ്റു. പിന്നെ പറഞ്ഞു, “പ്രിയ സുഹൃത്തേ, എനിക്കൊരു സിഗരറ്റ് തരൂ… താങ്കളുടെ പ്രസംഗം അച്ചടിച്ചാല്‍ രണ്ടു കോപ്പിയും എനിക്കു തരണം.” അദ്ദേഹം പ്രതിയോഗിയില്‍ നിന്നും സിഗരറ്റ് വാങ്ങി വലിച്ചു രസിച്ചു കൊണ്ട് വീണ്ടും ഇരുന്നു.
ക്ഷമിക്കാന്‍ കഴിയുന്നവനാണ് ക്ഷമിക്കപ്പെട്ടവനേക്കാള്‍ കൂടുതല്‍ മേന്മ. കാരണം അയാള്‍ കോപത്തെ അകറ്റുന്നു. കോപം ശരീരത്തെ വിഷമയാക്കുന്നുണ്ട് ഉദരം, തലച്ചോറ്, മനോനില, നാഡീവ്യൂഹം എന്നിവയെ കോപം ഉളവാക്കുന്ന രാസവസ്തുക്കള്‍ താറുമാറാക്കുന്നു. നിരന്തരം കോപിക്കുന്ന ഒരുവന്‍ വളരെ വേഗം ദുര്‍ബലനും ക്ഷീണിതനും രോഗിയുമായി തീരും.
പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത എഴുത്തുകാരനായിരുന്നു താക്കറേയും ഡിക്കന്‍സും. ഇവരും ‘ശത്രുക്കളായിരുന്നു’ ഒരിക്കല്‍ ലണ്ടനില്‍ വച്ച് അവര്‍ കണ്ടുമുട്ടി. ഡിക്കന്‍സ് ഒഴിഞ്ഞുമാറി. പക്ഷേ താക്കാറെ ഡിക്കന്‍സിന്റെ കൈപിടിച്ച് കുലുക്കി. അതോടെ വൈരം മഞ്ഞുമലപോലെ ഉരുകി. ഇതു കഴിഞ്ഞ് ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ താക്കറെ മരിച്ചു. അന്ന് ഉള്ളില്‍ തട്ടി ഡിക്കാന്‍സ് പറഞ്ഞു “അന്ന് മിണ്ടാതെ പോയിരുന്നെങ്കില്‍ എന്നോട് ക്ഷമിക്കാന്‍ എനിക്കു തന്നെ കഴിയുമായിരുന്നില്ല.”
നാളെ നാമോ, “നമ്മുടെ ശത്രുവോ” ഉണ്ടാകുമോ എന്ന് ആര്‍ക്കറിയാം. അതിനാല്‍ നമുക്കിപ്പോള്‍ ക്ഷമിക്കാം. ശത്രുവിനോട് ചിരിക്കുക അപ്പോള്‍ ശത്രു മിത്രമായി വേഷം മാറുന്നതു കാണാം.
കടപ്പാട്: നാം മുന്നോട്ട്

സേവനത്തിന് മുടക്കുമുതല്‍ എന്തായിരിക്കണം

sreyas.in

സേവനത്തിന് മുടക്കുമുതല്‍ എന്തായിരിക്കണം? - ശ്രേയസ്

മഹത്തായ സൈനികസേവനത്തിന് ജനറല്‍ ഗോര്‍ഡനെ ആദരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. ചടങ്ങില്‍ വച്ച് സര്‍ക്കാര്‍ അദ്ദേഹത്തിന് തന്റെ നേട്ടങ്ങള്‍ രേഖപ്പെടുത്തിയ ഒരു വലിയ സ്വര്‍ണപതക്കവും പണക്കിഴിയും നല്കി.
അദ്ദേഹം ധനം നിരസിച്ചു. അത് പാവങ്ങള്‍ക്ക് കൊടുക്കാന്‍ അഭിപ്രായപ്പെട്ടു. തന്റെ നേട്ടങ്ങള്‍ രേഖപ്പെടുത്തിയ സ്വര്‍ണപതക്കം അദ്ദേഹം സ്വീകരിച്ചു. ജീവിതത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി അത് സൂക്ഷിക്കുകയും ചെയ്തു.
ജനറലിന്റെ മരണശേഷം ആ പതക്കം നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിസ്മയകരമായ സത്യമാണ് അന്വേഷകര്‍ കണ്ടെത്തിയത്.
മഞ്ചസ്റ്ററിലുണ്ടായ കൊടുംക്ഷാമം കണ്ട് മനംനൊന്ത ജനറല്‍ സ്വര്‍ണപതക്കം അങ്ങോട്ടയച്ചുകൊടുത്തു. അത് ഉരുക്കി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അപേക്ഷിച്ചു. ഡയറിയില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു, “ഭൂമിയില്‍ ഞാന്‍ ഏറ്റവും വിലമതിച്ചിരുന്ന ഒരു നിധി ഞാന്‍ ദൈവത്തിനു നല്കിയിരിക്കുന്നു.”
സേവനത്തില്‍ ഏര്‍പ്പെടുമ്പോള്‍ മനോഭാവം ഇങ്ങനെയായിരിക്കണം. നാം ആരെ സേവിച്ചാലും അത് ഈശ്വരസേവയായി ഗണിക്കണം. നമ്മുടേതെന്ന് നമുക്ക് തോന്നുന്നതെല്ലാം സേവനത്തിനുള്ള മുടക്കു മുതലുകളാണ്.
കടപ്പാട്: നാം മുന്നോട്ട്

സമരങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കാന്‍ അനുവദിക്കില്ല - സുപ്രീംകോടതി

janmabhumidaily.com

സമരങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കാന്‍ അനുവദിക്കില്ല - സുപ്രീംകോടതി

ജന്മഭൂമി
supremecourtന്യൂദൽഹി : സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പേരിൽ പൊതുമുതൽ നശിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്ന് സുപ്രീംകോടതി. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
പൊതുമുതൽ നശിപ്പിക്കുന്നവരെ ശിക്ഷിക്കാൻ മാനദണ്ഡങ്ങൾ തയ്യാറാക്കുമെന്നും ജസ്റ്റിസ് ജെ. എസ് ഖേകർ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടത്തിന്‍റെ കണക്കനുസരിച്ച് പിഴ ഈടാക്കുമെന്നും കോടതി ഉത്തരവിട്ടു.
ഹർദിക് പട്ടേലിന്‍റെ നേതൃത്വത്തിൽ നടന്ന പട്ടേൽ സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ കോടതി ആശങ്ക രേഖപ്പെടുത്തി. വ്യക്തികളായാലും രാഷ്ട്രീയപാർട്ടികളായാലും ഒരു കാര്യം മനസിലാക്കണം, പ്രതിഷേധ സമരങ്ങൾക്കിടെ നശിപ്പിക്കാനുള്ളതല്ല പൊതുമുതലെന്നും കോടതി വ്യക്തമാക്കി. തനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ ചോദ്യം ചെയ്ത് ഹർദിക് പട്ടേൽ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തിടെ ഹരിയാനയിൽ ഉണ്ടായ ജാട്ട് പ്രക്ഷോഭത്തിൽ 34,000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്ക്

സമുദ്രനിരപ്പ് കുത്തനെ ഉയരുന്നു, വൻ നഗരങ്ങൾ മുങ്ങും

സമുദ്രനിരപ്പ് കുത്തനെ ഉയരുന്നു, വൻ നഗരങ്ങൾ മുങ്ങും


കഴിഞ്ഞ 2,800 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലാണ് സമുദ്രനിരപ്പില്‍ വര്‍ധനയുണ്ടാകുന്നതെന്ന് പഠനങ്ങള്‍. മനുഷ്യ നിര്‍മ്മിതമായ ആഗോളതാപനമാണ് സമുദ്രനിരപ്പ് വര്‍ധിക്കുന്നതിന്റെ പ്രധാനകാരണമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങള്‍ പ്രകാരം 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പില്‍ 28 മുതല്‍ 131 സെന്റി മീറ്ററിന്റെ വരെ വര്‍ധനവുണ്ടാകും.
ലോകത്തെ 24ലേറെ പ്രദേശങ്ങളില്‍ നടത്തിയ വിശദമായ പഠനത്തിന് ശേഷമാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1880കളില്‍ വ്യാവസായിക വിപ്ലവം തുടങ്ങുന്നതുവരെ പരമാവധി 3 മുതല്‍ 4 സെന്റിമീറ്റര്‍ വരെയാണ് ഒരു നൂറ്റാണ്ടിനിടെ പരമാവധി സമുദ്രനിരപ്പില്‍ മാറ്റമുണ്ടായിരിക്കുന്നത്. 2000 വര്‍ഷത്തെ ശരാശരി സമുദ്രനിരപ്പിനേക്കാള്‍ മൂന്ന് ഇഞ്ചിലേറെ കൂടുതലോ കുറവോ വ്യാവസായിക വിപ്ലവത്തിന് മുമ്പ് സംഭവിച്ചിരുന്നില്ല.
എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ സ്ഥിതിഗതികള്‍ വലിയ തോതില്‍ മാറി മറിഞ്ഞു. സമുദ്രജലനിരപ്പില്‍ 14 സെന്റിമീറ്ററിന്റെ (5.5 ഇഞ്ച്) വ്യത്യാസമാണ് ഈ നൂറ്റാണ്ടില്‍ മാത്രമായി ഉണ്ടായിരിക്കുന്നത്. 1993 മുതലുള്ള സമുദ്രനിരപ്പിലെ വര്‍ധന കണക്കാക്കിയാല്‍ വരാനിരിക്കുന്ന നൂറ്റാണ്ടില്‍ 30 സെന്റി മീറ്ററിലേറെയായിരിക്കും സമുദ്രജലനിരപ്പ് വര്‍ധിക്കുക.
'ഇരുപതാം നൂറ്റാണ്ടിലാണ് ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും വേഗത്തില്‍ സമുദ്രനിരപ്പ് വര്‍ധിച്ചത് എന്നതില്‍ സംശയമില്ല. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം അനിയന്ത്രിതമായി വര്‍ധിച്ചതും വ്യാവസായിക വിപ്ലവുമാണ് അന്തരീക്ഷതാപനിലയിലേയും സമുദ്രനിരപ്പിലേയും വര്‍ധനക്ക് കാരണമായത്' പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ബോബ് കൊപ്പ് പറഞ്ഞു.
സമുദ്രനിരപ്പ് വര്‍ധിക്കുന്നതും അന്തരീക്ഷതാപനില ഉരുന്നതും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. ചൂടുകൂടുമ്പോള്‍ വികസിക്കുകയും തണുക്കുമ്പോള്‍ ചുരുങ്ങുകയുമാണ് ജലത്തിന്റെ പ്രാഥമി സ്വഭാവങ്ങളിലൊന്ന്. വ്യാവസായിക വിപ്ലവത്തിന് ശേഷം ക്രമാനുഗതമായി സമുദ്രജല നിരപ്പ് വര്‍ധിച്ചെന്നു മാത്രമല്ല അതിന് മുമ്പ് സമുദ്ര നിരപ്പ് കുറയുകയായിരുന്നുവെന്നതും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
സമുദ്രജലനിരപ്പ് കുത്തനെ ഉയർന്നാൽ ലോകത്തെ ഒട്ടുമിക്ക തീരദേശ നഗരങ്ങളും വെള്ളത്തിൽ മുങ്ങും. ഇന്ത്യൻ തീരദേശ നഗരങ്ങളും ഈ ഭീഷണി നേരിടുന്നുണ്ട്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1