1/10/2016

ജനങ്ങളെ സ്നേഹിക്കുന്നവര്‍ക്ക്

mathrubhumi.com

അവള്‍ക്ക് മാത്രമായി കൂക്കി വിളിച്ചു വരും ഒരു തീവണ്ടി

ജപ്പാന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കമി-ഷിറാട്ടക്കി  റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരു യാത്രക്കാരി മാത്രമേ ടിക്കറ്റ് എടുക്കാനുള്ള. പ്രദേശവാസിയും ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ ഒരു പെണ്‍കുട്ടിയാണ് ആ യാത്രക്കാരി. അത് വഴി കടന്ന് പോവുന്ന ട്രെയിന് ദിവസത്തില്‍ രണ്ട് തവണ മാത്രമേ അവിടെ നിര്‍ത്തേണ്ടി വരുന്നുള്ളൂ. രാവിലെ അവളെ സ്‌കൂളിലേക്ക് കൊണ്ടു പോകുവാനും, വൈകിട്ട് സ്‌കൂള്‍ വിട്ടു വരുമ്പോള്‍ അവളെ ഇറക്കാനും. കാര്യക്ഷമത കൊണ്ടും സമയനിഷ്ഠ കൊണ്ടും ലോകപ്രശസ്തമായ ജപ്പാനീസ് റെയില്‍വേ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത് വിദ്യാര്‍ത്ഥിനിയായ യാത്രക്കാരിക്ക് നല്‍കുന്ന സമാനതകളില്ലാത്ത ഈ സേവനത്തിന്റെ പേരിലാണ്.
kamiയാത്രക്കാരുടെ എണ്ണം വല്ലാതെ കുറഞ്ഞതോടെ മൂന്ന് വര്‍ഷം മുന്‍പാണ് കമി-ഷിറാട്ടക്കി റെയില്‍വേ സ്‌റ്റേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ജപ്പാന്‍ റെയില്‍വേസ് അധികൃതര്‍ തീരുമാനിച്ചത്. ഒറ്റപ്പെട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആ സ്റ്റേഷനില്‍ ചരക്ക് തീവണ്ടികള്‍ക്ക് മാത്രമായിരുന്നു സ്റ്റോപ്പ് ആവശ്യമായി വന്നത്. അങ്ങനെ സ്‌റ്റേഷന്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ച സമയത്താണ് ദിവസവും സ്‌റ്റേഷനിലെത്തുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റേഷന്‍ അടച്ചു പൂട്ടിയാല്‍ അത് പെണ്‍കുട്ടിയ്ക്ക് ദൂരെയുള്ള സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന് തിരിച്ചറിഞ്ഞ റെയില്‍വേ അധികൃതര്‍ അവള്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കും വരെ റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ സൗകര്യാര്‍ത്ഥം അവള്‍ക്ക് പോവേണ്ട ട്രയിനിന്റെ സമയക്രമവും ജപ്പാന്‍ റെയില്‍വേസ് പരിഷ്‌കരിച്ചു കൊടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ പെണ്‍കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടു പോകുവാനും തിരിച്ചിറക്കാനും മാത്രമായി ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തുന്നു. വരുന്ന മാര്‍ച്ചില്‍ അവസാന പരീക്ഷയും തീര്‍ത്ത് അവള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ കമി-ഷിറാട്ടക്കി റെയില്‍വേ സ്‌റ്റേഷന്‍ എന്നേക്കുമായി അടച്ചുപൂട്ടും.
ജപ്പാനിലെ സിസി ടിവിയുടെ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്ത വന്നതോടെ ജപ്പാന്‍ റെയില്‍വേസിനേയും സര്‍ക്കാരിനേയും അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയാണ് ജനങ്ങള്‍. ഒരോ പൗരനേയും സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഈ രാജ്യത്തിന് വേണ്ടി മരിക്കാനും മടിയില്ലെന്ന് ഒരാള്‍ കമ്മന്റെ ചെയ്യുന്നു. ഒരു കുഞ്ഞു പോലും പിന്നോട്ട് പോവരുതെന്ന സര്‍ക്കാരിന്റെ ചിന്തയെ പ്രശംസിക്കുന്നു മറ്റൊരാള്‍. ജനസംഖ്യയില്‍ നെഗറ്റീവ് വളര്‍ച്ച കാണിക്കുന്ന ജപ്പാനില്‍ പല റെയില്‍വേ സ്റ്റേഷനുകളും അടച്ചു പൂട്ടികൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് മാറി ജനവാസ മേഖലകളിലേക്ക് മാറാന്‍ ആളുകള്‍ താല്‍പര്യ്‌പ്പെടുന്നു, ശതമാനത്തില്‍ വൃദ്ധജനങ്ങള്‍ വര്‍ധിച്ചു വരുന്നത് കൊണ്ട് തന്നെ ഈ പ്രവണത വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമാക്കാം. അതെന്തായാലും പൗരന്‍മാരുടെ സംതൃപ്തിക്കും, സന്തോഷത്തിനുമായി  പ്രവര്‍ത്തിക്കുന്ന ജപ്പാന്‍ റെയില്‍വേസിന്റെ സേവനം ഏതു കാലത്തും ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും.
japan
japan

1/08/2016

ജനങ്ങള്‍ മണ്ടന്മാര്‍: എം.പിയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

mangalam.com

പാര്‍ലമെന്റില്‍ നടക്കുന്നത്‌ പരദൂഷണം പറച്ചില്‍;
ജനങ്ങള്‍ മണ്ടന്മാര്‍: എം.പിയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

mangalam malayalam online newspaperന്യൂഡല്‍ഹി: എന്‍.സി.പി അധ്യക്ഷന്‍ ശരത്‌ പവാറിന്റെ മകളും ലോക്‌സഭാ എംപിയുമായ സുപ്രീയ സുലേ വിവാദ പരാമര്‍ശവുമായി രംഗത്ത്‌. പാര്‍ലമെന്റില്‍ സുപ്രധാന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ താന്‍ ഉള്‍പ്പെടെയുള്ള എം.പിമാര്‍ ചര്‍ച്ച ചെയ്യുന്നത്‌ സാരിയുടെ നിറവും വിലയും മറ്റുമാണെന്നും നിങ്ങള്‍ ജനങ്ങള്‍ മണ്ടന്മാരാവുകയാണെന്നുമായിരുന്നു എം.പിയുടെ പരാമര്‍ശത്തിന്റെ ഉള്ളടക്കം. അബദ്ധം തിരിച്ചറിഞ്ഞതോടെ പറഞ്ഞത്‌ തെറ്റായിപ്പോയെന്ന്‌ വിശദീകരിച്ച്‌ തടിയൂരാനായി സുപ്രീയ സുലേയുടെ ശ്രമം.
നാസിക്‌ ആസ്‌ഥാനമായ ഫ്രാവാഷി ഇന്റര്‍നാഷണല്‍ അക്കാദമി വ്യാഴാഴ്‌ച സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ്‌ എം.പിയെ നാവ്‌ ചതിച്ചത്‌. പാര്‍ലമെന്റിലെ വിശേഷങ്ങള്‍ പങ്കുവച്ച എം.പി താന്‍ ഉള്‍പ്പടെയുള്ള എം.പിമാര്‍ സഭയില്‍ ചെയ്യുന്നകാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.
'പാര്‍ലമെന്റില്‍ പോകുമ്പോള്‍ ഞാന്‍ ആദ്യ പ്രസംഗവും രണ്ടാമത്തെ പ്രസംഗവും മൂന്നാമത്തെ പ്രസംഗവും കേള്‍ക്കും. നാലാമത്തെ പ്രസംഗമെത്തുമ്പോള്‍ സംസാരിക്കുന്നയാള്‍ പറയുക ആദ്യം പറഞ്ഞവരുടെ ആവര്‍ത്തനങ്ങളാവും. എന്താണ്‌ അവര്‍ പറഞ്ഞതെന്ന്‌ ചോദിച്ചാല്‍ പറയാന്‍ എനിക്കറിയില്ല. ഈ സമയം ഞങ്ങള്‍ എം.പിമാര്‍ പരസ്‌പരം സംസാരിക്കുകയാവും. ഞങ്ങള്‍ സംസാരിക്കുന്നത്‌ എല്ലാവരും കാണാറുണ്ട്‌. മുകളിലുള്ള ടി.വിയും കാണാറുണ്ട്‌. ജനങ്ങള്‍ ചിന്തിക്കുന്നത്‌ എം.പിമാര്‍ രാജ്യത്തിന്റെ അഭിവൃദ്ധിക്ക്‌ വേണ്ടിയുള്ള ചര്‍ച്ചയിലാണെന്നാണ്‌', സുപ്രീയ പറയുന്നു.
ഞാന്‍ ചെന്നൈയിലെ എം.പിയോട്‌ സംസാരിക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കുക ചെന്നൈയിലെ വെള്ളപ്പൊക്ക കെടുതിയെക്കുറിച്ച്‌ കാര്യമായി ചര്‍ച്ച ചെയ്യുകയാണെന്നാവും. എന്നാല്‍ അത്‌ അങ്ങനെയല്ല. ഞങ്ങള്‍ സംസാരിക്കുന്നത്‌, എവിടെനിന്നാണ്‌ നിങ്ങളുടെ സാരി വാങ്ങിയത്‌, എവിടെനിന്നാണ്‌ എന്റേത്‌ വാങ്ങിയത്‌ തുടങ്ങിയ കാര്യങ്ങളാവും. അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍ നിങ്ങള്‍ കുട്ടികള്‍ ബോറടിക്കുകയും തുടര്‍ന്ന്‌ ദീപിക പദുക്കോണിനെയും ബാജിറാവോ മസ്‌താനിയില്‍ ദീപികയുടെ ലുക്കിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയും ചെയ്യും. അതുപോലെയാണ്‌ പാര്‍ലമെന്റിലെന്നും എം.പി പറയുന്നു.
സുപ്രീയയുടെ വിവാദ പരാമര്‍ശത്തിനെതിരെ ശിവസേന രംഗത്തെത്തി. പരാമര്‍ശനം നിരുത്തരവാദപരമെന്ന്‌ കുറ്റപ്പെടുത്തിയ ശിവസേന സുപ്രധാന കാര്യങ്ങള്‍ തീരുമാനിക്കേണ്ട സ്‌ഥലമാണ്‌ പാര്‍ലമെന്റെന്നും ഓര്‍മിപ്പിച്ചു. സുപ്രീയയ്‌ക്ക് എതിരെ മറ്റ്‌ പാര്‍ട്ടികളും രംഗത്തെത്തി.

ഏതൊരാള്‍ക്കും ഇഷ്ടമുള്ള സ്ഥലത്ത് ഓട്ടോ ഓടിക്കാമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അത് തടയാനാകില്ലെന്നും ഹൈക്കോടതി

evartha.in

രാജ്യത്ത് ഓട്ടോ ഓടിച്ചു ജീവിക്കാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇഷ്ടമുള്ള സ്ഥലത്ത് ഓട്ടോ ഓടിക്കാമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അത് തടയാനാകില്ലെന്നും ഹൈക്കോടതി - ഇ വാർത്ത | evartha

evartha

ഓട്ടോറിക്ഷകള്‍ക്ക് അനുവദിക്കപ്പെട്ട പെര്‍മിറ്റ് പരിധിയില്‍ എവിടെനിന്നും ഓട്ടം എടുക്കാമെന്നും ആര്‍ക്കും അത് തടയാനാകില്ലെന്നും ഹൈക്കോടതി. ചട്ടപ്രകാരം വിലക്കില്ലാത്തപക്ഷം രാജ്യത്ത് ഓട്ടോ ഓടിച്ചു ജീവിക്കാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇഷ്ടമുള്ള സ്ഥലത്ത് ഓട്ടോ ഓടിക്കാമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അത് തടയാനാകില്ലെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്.
മാത്രമല്ല റോഡ് സൈഡുകളില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകളുടെ എണ്ണം നിശ്ചയിക്കാനോ നിജപ്പെടുത്താനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യാതൊരു അധികാരമില്ലെന്നും അങ്ങനെയൊരു ചട്ടം സംസ്ഥാനത്ത് നിലവില്‍ ഇല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പാലാ സ്വദേശിയായ കെ.എസ്. ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ളയുടെ ഉത്തരവ്.
2014 മാര്‍ച്ചില്‍ പാലാ മുനിസിപ്പാലിറ്റി ഓട്ടോറിക്ഷാ പെര്‍മിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുകയും സംസ്ഥാന പാതയോരങ്ങള്‍ ഉള്‍പ്പെടെ ടൗണില്‍ ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിംഗ് സെന്ററുകള്‍ നിശ്ചയിക്കുകയും ചെയ്തതിനെതിരെ ചില ഓട്ടോറിക്ഷാ തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. കുറച്ച് ആള്‍ക്കാര്‍ ഓട്ടോസ്റ്റാന്‍ഡ് എന്നു പേരിട്ട് സംഘടിതമായി കൈയടക്കിവച്ച സ്ഥലത്ത് അവര്‍ക്കു മാത്രവും ബാക്കിയുള്ളവര്‍ക്ക് നഗരത്തിന്റെ വിദൂര സ്ഥലങ്ങളിലുമാണു പെര്‍മിറ്റ് അനുവദിച്ചതെന്നായിരുന്നു അവരുടെ ആക്ഷേപം.
മാത്രമല്ല മൂന്നാനി, നെല്ലിയാനി, ഊരാശാല ജംഗ്ഷന്‍, ബൈപാസ് ജംഗ്ഷന്‍ മുതലായ സ്ഥലങ്ങളില്‍ പെര്‍മിറ്റ് ലഭിച്ചവര്‍ക്ക് ഓട്ടം കിട്ടാറുമില്ലായിരുന്നു. അവര്‍ നഗരത്തിലൂടെ കറങ്ങിനടന്ന് ഓട്ടം കണ്ടെത്തുകയായിരുന്നു ചെയ്തിരുന്നത്. ഇതേത്തുടര്‍ന്നാണ് ഹര്‍ജിക്കാരന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സംഘടിതമായി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് മകാടതി പ്രസ്തുത ഉത്തരവ് പുറപെ്ടുവിച്ചത്.

Ads by ZINC

അധ:പ്പതനം cpm മോഡല്‍

manoramaonline.com

അർജുനനായി പിണറായിയും കൃഷ്ണനായി പി. ജയരാജനും!

by സ്വന്തം ലേഖകൻ
കണ്ണൂർ∙ അര്‍ജുനനായി പിണറായി വിജയനെയും കൃഷ്ണനായി പി.ജയരാജനെയും ചിത്രീകരിച്ച് കണ്ണൂരില്‍ നവകേരള യാത്രയുടെ പ്രചാരണ ബോര്‍ഡ്. ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കണ്ണൂര്‍ അമ്പാടിമുക്കിലെ പ്രവര്‍ത്തകരാണ് ബോര്‍ഡ് സ്ഥാപിച്ചത്. അഞ്ചു കുതിരകളെ പൂട്ടിയ രഥത്തില്‍ കുരുക്ഷേത്ര യുദ്ധത്തിന് പുറപ്പെടുന്നത് പിണറായി വിജയനാണ്. തൊട്ടുമുന്നില്‍ നെറുകയില്‍ പീലിചാര്‍ത്തി തേരാളിയുടെ വേഷത്തില്‍ പി.ജയരാജനുമുണ്ട്.
നവകേരള യാത്രയുടെ പ്രചാരണാര്‍ഥം കണ്ണൂര്‍ നഗരത്തിനോട് ചേര്‍ന്ന് അമ്പാടിമുക്കില്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡിലാണ് പിണറായിയും പി.ജയരാജനും പുതിയ ഭാവത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചെഗുവേരക്കൊപ്പം ചുവന്ന ഗണപതിയേയുമായി ഗണേശോത്സവം സംഘടിപ്പിച്ച അമ്പാടിമുക്ക് സഖാക്കള്‍ തന്നെയാണ് പുതിയ ബോര്‍ഡിന്‍റേയും പിന്നിലുള്ളത്.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കും അയ്യപ്പ ഭക്തന്‍മാര്‍ക്കുള്ള അന്നദാനത്തിനും പിന്നാലെ മത ചിഹ്നങ്ങള്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിലൂടെ ഹൈന്ദവ സമുദായത്തിലേക്കുള്ള ആര്‍എസ്എസ് കടന്നുകയറ്റത്തിന് തടയിടാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. എന്നാല്‍ അമ്പാടിമുക്കിലെ പോസ്റ്ററിനെക്കുറിച്ച് അറിയില്ലെന്ന് നേതൃത്വം വ്യക്തമാക്കിmangalam.com

ധോണിക്ക്‌ എതിരെ ജാമ്യമില്ലാ അറസ്‌റ്റ് വാറന്റ്‌

mangalam malayalam online newspaperന്യൂഡല്‍ഹി: ഹൈന്ദവ വിശ്വാസങ്ങളില്‍ മുറിവേല്‍പ്പിച്ചുവെന്ന പരാതിയില്‍ ക്യാപ്‌റ്റന്‍ കൂള്‍ എം.എസ്‌ ധോണിക്ക്‌ എതിരെ ജാമ്യമില്ലാ അറസ്‌റ്റ് വാറന്റ്‌ പുറപ്പെടുവിച്ചു. ഒരു ബിസിനസ്‌ മാഗസിന്റെ പുറംപേജില്‍ വിഷ്‌ണു ഭഗവാന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അനന്തപൂര്‍ കോടതിയുടേതാണ്‌ ഉത്തരവ്‌.
ബിസിനസ്‌ ടുഡേ എന്ന ബാഗസിന്റെ കവര്‍ഫോട്ടോ ആയതാണ്‌ ധോണിയെ വിവാദത്തിലാക്കിയത്‌. 2013ല്‍ നടന്ന സംഭവത്തില്‍ കൈകളില്‍ കൊക്കക്കോള, ലെയ്‌സ്, ബൂസ്‌റ്റ്, മൊബൈല്‍ തുടങ്ങിയ വസ്‌തുക്കള്‍ പിടിച്ച നിലയിലായിരുന്നു ധോണി. തുടര്‍ന്ന്‌ ഐ.പി.സി 295, 34 എന്നീ വകുപ്പുകള്‍ ചുമത്തി ധോണിക്ക്‌ എതിരെ ജയകുമാര്‍ ഹിരേമാത്‌ എന്ന സാമൂഹിക പ്രവര്‍ത്തകനാണ്‌ കോടതിയെ സമീപിച്ചത്‌.
.

രാജ്യത്തെ സൗരോര്‍ജ പദ്ധതിക്ക് 150 കോടി ഡോളര്‍ വിദേശസഹായം

mathrubhumi.com

രാജ്യത്തെ സൗരോര്‍ജ പദ്ധതിക്ക് 150 കോടി ഡോളര്‍ വിദേശസഹായം

ന്യൂഡെല്‍ഹി: സൗരോര്‍ജ പദ്ധതിക്കായി രാജ്യത്തിന് 150 കോടി ഡോളറിന്റെ സഹായം.  വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, ബ്രിക്‌സ് രാജ്യങ്ങള്‍ ചേര്‍ന്ന് രൂപവല്‍ക്കരിച്ച ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയാണ് സോളാര്‍ പദ്ധതിക്ക് വായ്പ നല്‍കുന്നത്.
50കോടി ഡോളര്‍(3,345 കോടി രൂപ)യാണ് ഓരോ ബാങ്കില്‍നിന്നും ലഭിക്കുക. വ്യാവസായികമേഖലയിലും വാണിജ്യമേഖലയിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായാണ് ഇത് ഉപയോഗപ്പെടുത്തുകയെന്ന് കേന്ദ്ര പാരമ്പര്യേതരോര്‍ജ്ജ സെക്രട്ടറി ഉപേന്ദ്ര ത്രിപതി പറഞ്ഞു. പ്രധാനപ്പെട്ട പൊതുമേഖല ബാങ്കുകളിലൂടെയും മറ്റ് ധനകാര്യസ്ഥാപനങ്ങളിലൂടെയുമാണ് പണം വിതരണം ചെയ്യുക.
ധനകാര്യവിഭാഗത്തിന്റെ കാബിനറ്റ് കമ്മിറ്റി യോഗത്തില്‍ സോളാര്‍ സ്ഥാപിക്കുന്നതിനായുള്ള എം.എന്‍.ആര്‍.ഇ ബജറ്റ് 600 കോടിയില്‍ നിന്ന് 5000 കോടിയായി ഈയിടെ ഉയര്‍ത്തിയിരുന്നു.
30 ശതമാനം സബ്‌സിഡിയോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും സോളാര്‍ സ്ഥാപിക്കുന്നതിന് ഫണ്ടില്‍നിന്ന് പണം നല്‍കും.
വ്യാവസായ- വാണിജ്യമേഖലകള്‍ക്ക് ഈ സബ്‌സിഡി ലഭ്യമാകില്ല. സബ്‌സിഡി ബാധകമല്ലാത്തവര്‍ക്കും കുറഞ്ഞ നിരക്കില്‍ ലോണ്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് ത്രിപതി പറയുന്നു.
100000 മെഗാവാട്ട് സോളാര്‍ ഉല്‍പ്പാദിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതില്‍ 40,000 മെഗാവാട്ട് റൂഫ്‌ടോപ്പ് സോളാര്‍ പദ്ധതിയില്‍ നിന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
നിലവില്‍ ഇന്ത്യയുടെ 4,800 മെഗാവാട്ട് സോളാര്‍ കപ്പാസിറ്റിയില്‍ 525 മെഗാവാട്ടാണ് റൂഫ്‌ടോപ്പ് സോളാറില്‍നിന്ന് ലഭിക്കുന്നത്. 2015-16ല്‍ 200 മെഗാവാട്ടാണ് റൂഫോടോപ് സോളാര്‍ വഴി ലഭിച്ചതെങ്കില്‍ 2016-17ല്‍ അത് 4,800 മെഗാവാട്ടായി ഉയര്‍ത്തുകയാണ് ലക്ഷ്യം. 

മൾട്ടിപ്ലക്സ് സിനിമ, ഇപ്പോൾ തൃശൂരിലും

localnews.manoramaonline.com

മൾട്ടിപ്ലക്സ് സിനിമ, ഇപ്പോൾ തൃശൂരിലും

by സ്വന്തം ലേഖകൻ
തൃശൂർ ∙ ദൃശ്യ വിസ്മയമായി ഐനോക്സിന്റെ മൾട്ടിപ്ളക്സ് തിയറ്റർ സമുച്ചയം. ഐനോക്സ് എന്നും പറയാറുള്ളതുപോലെ സിനിമ കാണാനുള്ളതു മാത്രമല്ല അനുഭവിക്കാനുള്ളതുകൂടിയാണെന്നു ഐനോക്സ് കാണിച്ചു തരുന്നു. സിനിമയെക്കാളുപരി ഐനോക്സിലെ ദൃശ്യ ഭംഗി അനുഭവിച്ചറിയാനെത്തുന്നവരാണ് പലരും. പുഴയ്ക്കൽ ശോഭ മാളിൽ ഐനോക്സ് പ്രദർശനം തുടങ്ങിയത് ആറു തിയറ്ററുകളാണ്.
ജർമനിയിൽനിന്നു ഇറക്കുമതി ചെയ്ത ആധുനിക പ്രൊജക്റ്റർ സംവിധാനത്തോടെയുള്ള ഐനോക്സ് ദൃശ്യ, ശ്രവ്യ വിസ്മയമാണ്. പണം കൂടുതൽ വാങ്ങുന്നുവെന്നു തോന്നുന്നുവെന്ന പരാതിയുള്ളവർപോലും ഐനോക്സിൽ സിനിമ കണ്ടിറങ്ങിയാൽ പരാതി മറക്കും. മൂത്രം നാറുന്ന തിയറ്ററുകളും വിയർപ്പു മണക്കുന്ന ക്യൂവും അകത്തു കയറാനും പുറത്തിറങ്ങാനുള്ള തിരക്കും നിറഞ്ഞ സിനിമാക്കാലം തൃശൂരിലും അവസാനിക്കുകയാണെന്നു ഐനോക്സ് കാണിച്ചു തരുന്നു.
ആറു തിയറ്ററുള്ള ഐനോക്സിൽ പത്തു സിനിമകൾവരെ പ്രദർശിപ്പിക്കും. ഒരു ദിവസം 30 ഷോ. രാത്രി 10.30നു പോലും ഷോ തുടങ്ങുന്നുണ്ട്. ഓരോ സിനിമയുടെയും തിരക്ക് അനുസരിച്ചാണു സമയം ക്രമീകരിക്കുന്നത്.അതുകൊണ്ടുതന്നെ യുദ്ധം ചെയ്തു അകത്തു കയറേണ്ടതില്ല. സീറ്റിങ് സംവിധാനം എല്ലാംതന്നെ രാജ്യാന്തര നിലവാരത്തിലുള്ളതാണ്. കടന്നു പോകുമ്പോൾ കാൽ മുട്ടാതെ, തട്ടാതെ കടന്നുപോകാം. കൂടുതൽ പണം മുടക്കിയാൽ ചാരിക്കിടന്നും സിനിമ കാണാം. 1368 സീറ്റുകളാണ് ആറു തിയറ്ററുകളിലായുള്ളത്. ഒരു സിനിമയ്ക്കു തിരക്കാണെങ്കിൽ അടുത്ത സിനിമ തിരഞ്ഞെടുക്കാമെന്നതാണു മൾട്ടിപ്ളക്സുകളുടെ മെച്ചം.
ഐനോക്സ് മൾട്ടിപ്ലക്സ് തിയറ്ററിന്റെ ഉൾവശം.
സിനിമയുടെ കൂടെ പോപ്പ് കോൺ എന്നതാണു പണ്ടുമുതലെയുള്ള രീതി. ഐനോക്സിനു പല തരത്തിലുള്ള പോപ്പ്കോണുകളുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴെ ഭക്ഷണവും ബുക്ക് ചെയ്യാം. ആവശ്യപ്പെട്ടാൽ ഇതു സീറ്റിൽ കൊണ്ടുവന്നു തരും. തിരക്കു കൂടുതലു|ള്ള സമയത്തു ആവശ്യക്കാരനെത്തേടി ഭക്ഷണം ബുക്ക് ചെയ്യുന്ന ആൾ എത്തുന്ന ബ്ളൂ ടൂത്ത് സംവിധാനവും ഉണ്ട്. വലിയ തിരക്കിലും ഐനോക്സിലെ ബാത്ത് റൂമുകൾ പോലും വളരെ കൃത്യമായി ശുചിയാക്കുന്നവയാണ്. പൊട്ടിയ ടാപ്പുകളും വെള്ളം നിറഞ്ഞ തറയുമുള്ള ടോയ്‌ലറ്റുകൾ എന്നും തിയറ്ററുകളുടെ ശാപമായിരുന്നു.
ഓൺലൈനായോ ശോഭ മാളിൽ ഐനോക്സ് ഏർപ്പെടുത്തിയ കൗണ്ടറുകളിലൂടെയോ ടിക്കറ്റ് റിസർവ് ചെയ്യാം. രാവിലെ 9.30 മുതൽ രാത്രി 10.30വരെ ബുക്കിങ് ഉണ്ടാകും. രണ്ടു ദിവസം മുൻപുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം. തിരക്കു കുറഞ്ഞാൽ പുതിയ സിനിമ എത്തിക്കുക എന്നതാണു ഐനോക്സിന്റെ രീതി. അതുകൊണ്ടുതന്നെ ഏതു സമയത്തും പുതിയ സിനിമ എത്താം. ഇംഗ്ളിഷ്, ഹിന്ദി സിനിമകളുടെ വലിയ റിലീസ് ക്യൂവാണ് ഐനോക്സിൽ കാത്തുനിൽക്കുന്നത്. രാജ്യത്തു 55 നഗരങ്ങളിലായി 412 തിയറ്ററുകളുള്ള ഐനോക്സിനു ലോകത്തെ എല്ലാ വൻകിട സിനിമാ കമ്പനികളുമായും ധാരണകളുണ്ട്.

ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങള്‍ കേരളവും ബംഗാളും

mathrubhumi.com

ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങള്‍ കേരളവും ബംഗാളും മാത്രമെന്ന് ജെയ്റ്റ്‌ലി

കൊല്‍ക്കത്ത: കേരളത്തെയും ബംഗാളിനെയും വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്ത് കേരളവും ബംഗാളും മാത്രമാണ് ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങളെന്ന് ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. ഈ രണ്ട് സംസ്ഥാനങ്ങളുടെയും ശാപം ഇടതു പാര്‍ട്ടികളാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു അദ്ദേഹം.
സമ്പദ്ഘടനയ്ക്കു പുറമെ രാജ്യസുരക്ഷ മാത്രമാണ് തങ്ങളുടെ ഉത്കണ്ഠ. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഒന്നിലും സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ല. ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏതൊക്കെ പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമുണ്ടാവുമെന്ന് അറിയില്ല. പക്ഷെ, ഒരു കാര്യം ഉറപ്പാണ്. ബി.ജെ.പി. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 
നവകേരളയാത്രയുടെ ബോര്‍ഡില്‍ അര്‍ജുനനായി പിണറായി, ശ്രീകൃഷ്ണനായി ജയരാജന്‍ January 8, 2016, 01:00 AM IST T- T T+ navakeral yatra flex കണ്ണൂര്‍: മതചിഹ്...

Read more at: http://www.mathrubhumi.com/news/kerala/malayalam/kannur-malayalam-news-1.782519

ഇന്ത്യയുടെ തേജസ് ലോകത്തിനു ശക്തിയാകുന്നു

manoramaonline.com

ഇന്ത്യയുടെ തേജസ് കടൽകടക്കുന്നു

by സ്വന്തം ലേഖകൻ
ഇന്ത്യൻ പ്രതിരോധ മേഖലയിൽ കരുത്തുതെളിയിച്ച തേജസ് യുദ്ധവിമാനം കടൽകടക്കുന്നു. നാലാമത് ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോയിലാണ് ഇന്ത്യയുടെ തേജസ് പങ്കെടുക്കുന്നത്. ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ് തേജസ്. എയർഷോക്കായി രണ്ടുവിമാനങ്ങളാണ് ബഹ്റൈനിലേക്ക് പോകുന്നത്.
ഇത് ആദ്യമായാണ് തേജസ് പുറത്തൊരു വേദിയിൽ പ്രകടനം നടത്തുന്നത്. തേജസ് യുദ്ധവിമാനം ബഹ്റൈനിലേക്ക് അയക്കുന്നത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണെന്ന് നേരത്തെ തന്നെ പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
ജനുവരി 21 മുതല്‍ 23 വരെ സഖീര്‍ എയര്‍ബേസിലാണ് ഷോ നടക്കുക. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍െറ സാരംഗ് ടീം ധ്രുവ് ഹെലികോപ്റ്ററുകളും ഷോയിൽ പങ്കെടുക്കും. വിമാനങ്ങളും മറ്റും കഴിഞ്ഞ ദിവസം ബെംഗളൂരില്‍ നിന്ന് തിരിച്ചു.
ബഹ്റൈൻ എയർഷോയുടെ മുഖ്യആകർഷണം ഇന്ത്യയുടെ തേജസ് വിമാനം തന്നെയാണ്. വിദേശവിപണി ലക്ഷ്യമിട്ടാണ് ഇന്ത്യൻ നിർമിത പോർവിമാനം രാജ്യത്തിനു പുറത്തുള്ള ഷോയിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത്. ഇതോടൊപ്പം പ്രതിരോധരംഗത്തു ഡിആർഡിഒ വികസിപ്പിച്ചെടുത്ത മറ്റു സാങ്കേതിക – വാർത്താവിനിമയ സംവിധാനങ്ങളും ഷോയിലുണ്ടാകും. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (എച്ച്എഎൽ) വികസിപ്പിച്ചെടുത്ത എഎൽഎച്ച് കോപ്റ്ററും ഇന്ത്യൻ വ്യോമസേനയുടെ സാരംഗ് ടീം പ്രദർശിപ്പിക്കും.

1/07/2016

എന്താണീ ഹൈഡ്രജൻ ബോംബ് ? ആരാണീ ആറ്റം ബോംബ്‌

manoramaonline.com

ഹൈഡ്രജൻ‌ എന്ന ‘കൊലയാളി ബോംബ്’

by നിഖില്‍ സ്കറിയ കോര
ബോംബുകളിൽ ജനകീയൻ ആറ്റം ബോംബാണ്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അതിൽ ഓരോന്ന് ഇട്ടതോടെ ബോംബെന്ന് കേൾക്കുന്നതു തന്നെ എല്ലാവർക്കും പേടിയായി. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബുകൾ വെറെ പലത് വന്നിട്ടും ആറ്റം ബോംബ് തന്നെയാണ് ഇന്നും സാധാരണക്കാരന്റെ മനസ്സിലെ ‘ബോംബ് രാജാവ്’.
അതു കൊണ്ടാവണം ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ്
പരീക്ഷിച്ചെന്നു കേട്ടിട്ടും ആരും അതിനെ കാര്യമാക്കിയെടുക്കാത്തത്. ‘‘ഹൈഡ്രജനല്ലേ ആറ്റം ബോംബ് ഒന്നുമല്ലല്ലോ അവനോട് പോകാൻ പറ’’ എന്ന മനോഭാവം. പക്ഷേ ഹൈഡ്രജൻ ബോംബിനെ അങ്ങനെ നിസാരക്കാരനായി കാണരുത്. ആയിരം കോഴിക്ക് അര കാട എന്നാണ് ചൊല്ല്. പക്ഷേ ആയിരം ആറ്റം ബോംബിന് അര ഹൈഡ്രജൻ ബോംബ് പോലും വേണ്ട എന്നതാണ് സത്യം.
അണുസ്ഫോടനങ്ങൾ 2 തരം
ന്യൂക്ലിയർ റിയാക്ഷൻസ് അല്ലെങ്കിൽ അണുസ്ഫോടനങ്ങൾ പ്രധാനമായും രണ്ടെണ്ണമാണ്. ആറ്റമിക് ഫിഷനും ആറ്റമിക് ഫ്യൂഷനും. ഭാരമുള്ള ഒരു ആറ്റം (കണിക, അണു) പലതായി വേർപെട്ട് ഭാരം കുറഞ്ഞ ഘടകങ്ങളാകുന്നതിനെയാണ് ആറ്റമിക ഫിഷൻ എന്നു വിളിക്കുന്നത്. ഫിഷൻ നടക്കുമ്പോൾ ഉൗർജം ഉൽപാദിപ്പിക്കപ്പെടുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും ഇട്ട അണുബോംബുകളുടെ പ്രവർത്തനാടിസ്ഥാനം ആറ്റമിക് ഫിഷനാണ്.
ഭാരം കുറഞ്ഞ രണ്ടു കണികകൾ കൂടിച്ചേർന്ന ഭാരമുള്ള കണികയാകുന്ന പ്രക്രിയയാണ് ആറ്റമിക് ഫ്യൂഷൻ. രണ്ട് ഹൈഡ്രജൻ ഐസോട്ടോപ്പുകൾ (‌ഒരു ആറ്റത്തിന്റെ വകഭേദങ്ങളാണ് ഐസോട്ടോപ്പുകൾ, ഇവിടെ ഹൈഡ്രജന്റെ 2 വകഭേദങ്ങൾ) കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന ഉൗർജമാണ് ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനാടിസ്ഥാനം.
ആറ്റമിക് ഫിഷനിൽ നിന്ന് ലഭിക്കുന്ന ഉൗർജത്തിന്റെ ആയിരം ഇരട്ടിക്കും മുകളിലാണ് ആറ്റമിക് ഫ്യൂഷൻ വഴി ലഭിക്കുക. അതായത് ഫിഷൻ വഴി ലഭിക്കുന്നത് 10 കിലോ ടണ്‍ ആണെങ്കിൽ ഫ്യൂഷൻ നൽകുന്ന ഉൗർജം മെഗാടൺ അളവിലാണ്.
എന്താണീ ഹൈഡ്രജൻ ബോംബ് ?
ആറ്റമിക് ഫ്യൂഷൻ ചെയിൻ റിയാക്ഷൻ വഴി ലഭിക്കുന്ന ഉൗർജത്തിൽ പ്രവർത്തിക്കുന്ന ഉഗ്ര സ്ഫോടനശേഷിയുള്ള ബോംബാണ് ഇത്. ആറ്റമിക് ഫ്യൂഷൻ ചെയിൻ റിയാക്ഷൻ എന്നാൽ എണ്ണമറ്റ ഫ്യൂഷനുകൾ ഒരേസമയം ഉണ്ടാകുന്ന അവസ്ഥ. അതിൽ നിന്ന് ലഭിക്കുന്ന ഉൗർജവും വളരെ കൂടുതലായിരിക്കും.
ആറ്റമിക് ഫ്യൂഷനാണ് ഹൈഡ്രജൻ ബോംബിന്റെ സാങ്കേതികതയെങ്കിലും ആദ്യം ആറ്റമിക്ക് ഫിഷൻ നടന്നതിനു ശേഷമാണ് ഫ്യൂഷൻ സംഭവിക്കുക. ഫ്യൂഷൻ നടക്കണമെങ്കിൽ 400,000,000°C – 50,000,000°C അളവിൽ ചൂട് വേണം. ആ താപനില സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ആദ്യം ഫിഷൻ നടത്തുന്നത്. ഇത്രയും ചൂട് ആവശ്യമായി വരുന്നതിനാൽ ഇത് തെർമോ ന്യൂക്ലിയർ ബോംബ് എന്നും അറിയപ്പെടുന്നു. ആറ്റം ബോംബ് ഉണ്ടാക്കുന്ന റേഡിയോ ആക്റ്റീവ് മാലിന്യങ്ങൾ വളരെയധികമാണെങ്കിൽ ഹൈ‍‍‍ഡ്രജൻ ബോംബ് ഉണ്ടാക്കുന്ന മാലിന്യങ്ങൾ കുറവാണ്. അതിനാൽ ‘ക്ലീൻ ബോംബ്’ എന്നും ഇത് അറിയപ്പെടുന്നു.
ബോംബിന്റെ ഘടന
ഹൈഡ്രജൻ ബോംബിന്റെ ഏറ്റവും ഉള്ളിൽ യുറേനിയം കൊണ്ടോ പ്ലൂട്ടോണിയം കൊണ്ടോ നിർമിച്ച ആറ്റം ബോംബാണ്. അതിനു പുറമെ ലിഥിയം ഡ്യൂറ്റ്റൈഡ് കൊണ്ടുള്ള ആവരണം. ലിഥിയവും ഹൈഡ്രജന്റെ ഐസോട്ടാപ്പായ ഡ്യൂട്രിയവും ചേരുന്നതാണ് ലിഥിയം ഡ്യൂറ്റ്റൈഡ്. ഇതിനെ ചുറ്റി കട്ടിയുള്ള മറ്റൊരു ആവരണം. ഫിഷനു സഹായിക്കുന്ന ഘടകങ്ങൾ ചേർത്ത് നിർമിച്ച ഇൗ ആവരണം മേൽപ്പറഞ്ഞ രണ്ടു ഭാഗങ്ങളെ വരിഞ്ഞു മുറുക്കുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. ആദ്യം നടക്കുന്ന ഫിഷൻ സ്ഫോടനം ഉഗ്ര ശക്തിയുള്ളതാക്കാൻ ഇൗ ആവരണം സഹായിക്കുന്നു.
ബോംബിന്റെ പ്രവർത്തനം
ആദ്യം ഏറ്റവും ഉള്ളിലുള്ള ആറ്റം ബോംബിൽ ആറ്റമിക് ഫിഷൻ വഴി സ്ഫോടനം നടക്കുന്നു. ആ സ്ഫോടനത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ന്യൂട്രോണുകൾ (പ്രോട്ടോൺ, ഇലക്ട്രോൺ, ന്യൂട്രോൺ എന്നിവ ചേരുന്നതാണ് ആറ്റം. അതിൽ പ്രോട്ടോണിന് പോസിറ്റീവ് ചാർജും ഇലക്ട്രോണിന് നെഗറ്റീവ് ചാർജുമാണ് ഉള്ളത്. ന്യൂട്രോണിന് ചാർജ് ഇല്ല) ലിഥിയം ഡ്യൂറ്റ്റൈഡിലെ ലിഥിയത്തിനെ ഹീലിയവും ഹൈഡ്രജന്റെ മറ്റൊരു ഐസോട്ടോപ്പായ ട്രിഷ്യവും ആക്കി മാറ്റുന്നു. അതേസമയം, ഉൗർജവും ഫ്യൂഷനു വേണ്ട താപനിലയും അവിടെ സൃഷ്ടിക്കപ്പെടുന്നു.
അതോടെ അടുത്ത ഘട്ടമായ ആറ്റമിക് ഫ്യൂഷൻ ആരംഭിക്കുന്നു. അതായത് ഫിഷൻ ഉൽപാദിപ്പിച്ച ട്രിഷ്യം ഡ്യൂട്രിയവുമായും, ട്രിഷ്യം ട്രിഷ്യവുമായും കൂടിച്ചേരും. ഇൗ പ്രവർത്തനം ചെയിൻ റിയാക്ഷൻ മോഡലിൽ തുടരുന്നതോടെ മെഗാ ടൺ അളവിൽ ഉൗർജം അവിടെ ഉൽപാദിപ്പിക്കപ്പെടുന്നു.
ന്യൂട്രോണുകളാണ് ഹൈഡ്രജൻ ബോംബ് പ്രവർത്തിക്കുമ്പോൾ അധികമായി ഉണ്ടാകുക. അവയ്ക്ക് ചാർജ് ഇല്ലാത്തതിനാൽ അണുപ്രസരണവും ഉണ്ടാകില്ല. അതിനാൽ തന്നെ അണുബോംബ് ഉണ്ടാക്കിയ ‘ആഫ്റ്റർ ഇഫക്റ്റസ്’ ഹൈഡ്രജൻ ബോംബ് സൃഷ്ടിക്കില്ല. അതിനാൽ ഇതിനെ ‘ക്ലീൻ ബോംബ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന്റെ വലുപ്പം കുറവായതിനാൽ മിസൈൽ ലോഞ്ചറിൽ ഘടിപ്പിക്കാനുമാവും.
ഹൈഡ്രജൻ ബോംബിന്റെ ചരിത്രം
1952 നവംബർ 1–ന് അമേരിക്കയാണ് ഹൈഡ്രജൻ ബോംബ് ആദ്യമായി പരീക്ഷിക്കുന്നത്. പിന്നീട് 1953–ൽ സോവിയറ്റ് യൂണിയനും ഇത് പരീക്ഷിച്ചു. 1954–ൽ വീണ്ടും യു എസ് ഇത് പരീക്ഷിച്ചു. അന്ന് 4.8കിലോമീറ്റർ വ്യാപ്തിയിൽ തീഗോളമുണ്ടാകുകയും കൂണു പോലെ പുകപടലങ്ങൾ പടരുകയും ചെയ്തുവെന്നാണ് ചരിത്രത്തിൽ. ബ്രിട്ടൻ, ഫ്രാൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളും ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചിട്ടുണ്ട്.
ഹിരോഷിമയിൽ സംഭവിച്ചത് ?
ഹിരോഷിമയിൽ അമേരിക്ക ഇട്ടത് യുറേനിയം ന്യൂക്ലിയർ ഫിഷൻ ബോംബാണ്. ലിറ്റിൽ ബോയ് എന്ന ഇരട്ടപ്പെരിൽ അറിയപ്പെട്ട ഇൗ ബോംബിന് 28 ഇഞ്ച് വ്യാപ്തിയും 120 ഇഞ്ച് നീളവുമുണ്ടായിരുന്നു. 20,000 ടൺ ഉൗർജമാണ് ഇത് അന്ന് ഉൽപ്പാദിപ്പിച്ചത്. നാഗസാക്കിയിൽ ഇട്ടത് പ്ലൂട്ടോണിയം ബോംബാണ്. ഇൗ ബോംബുകൾ ഉയർന്ന അളവിൽ റേഡിയോ ആക്ടീവ് മാലിന്യങ്ങൾ പുറന്തള്ളിയതാണ് പിന്നീട് രോഗങ്ങൾക്ക് കാരണമായത്.

ഇന്ത്യയുടേത് ത്രിതലശേഷിയുള്ള ഹൈഡ്രജൻ ബോംബ്

manoramaonline.com

ഇന്ത്യയുടേത് ത്രിതലശേഷിയുള്ള ഹൈഡ്രജൻ ബോംബ്

by സ്വന്തം ലേഖകൻ
ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കും സ്ഥാനമുണ്ട്. ഇന്ത്യയുടെ ഹൈഡ്രജൻ ബോംബ് ത്രിലശേഷിയുള്ളതാണ്. കര, കടൽ, വായു എന്നീ മൂന്നു തലത്തിൽ നിന്നും ഹൈഡ്രജൻ ബോംബ് വിക്ഷേപിക്കാനുള്ള സംവിധാനം ഇന്ത്യയുടെ കൈവശമുണ്ട്.
അഗ്നി–5 മിസൈൽ ഉപയോഗിച്ച് 5000 കിലോമീറ്റർ പരിധി വരെ ഹൈഡ്രജൻ ബോംബ് വിക്ഷ്പിക്കാനാകും. ഏഷ്യ, യൂറോപ്പിന്റെ ചില ഭാഗങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ എല്ലാം 5000 കിലോമീറ്റർ പരിധിയിൽ വരുമെന്ന് ചുരുക്കം. സുഖോയ് 30 എംകെഐയും ജാഗ്വാറും മിറാഷും അണ്വായുധം വഹിക്കാൻ ശേഷിയുള്ളതാണ്. കടലിൽ നിന്നും അരിഹന്തിന്റെ ഗണത്തിൽപെടുന്ന അന്തർവാഹിനികളിൽ നിന്നും കൊല്‍ക്കത്ത ക്ലാസ് യുദ്ധകപ്പലുകളിൽ നിന്നും അണ്വായുധം വിക്ഷേപിക്കാൻ ഇന്ത്യയ്ക്കു ശേഷിയുണ്ട്.
ഉത്തരകൊറിയ നടത്തിയ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തെ ഇന്ത്യ ശക്തമായി അപലപിച്ചെങ്കിലും 1998 മേയിൽ പൊഖ്റാനിൽ ഇന്ത്യ നടത്തിയതും ഹൈഡ്രജൻ ബോംബ് പരീക്ഷണം തന്നെ എന്നാണ് ഒൗദ്യോഗിക നിലപാട്. ആണവശേഷി ആയുധനിർമാണത്തിന് ഉപയോഗിക്കില്ലെന്നും സമാധാനപരമായ ആവശ്യങ്ങൾക്കു മാത്രമേ പ്രയോജനപ്പെടുത്തുകയുള്ളൂ എന്നും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹൈഡ്രജൻ ബോംബ് കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്.
അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ, എൻഡിഎ ഭരണകാലത്താണ് ഇന്ത്യ പൊഖ്റാനിൽ ശക്തി എന്ന ആണവ പരീക്ഷണം നടത്തിയത്. 1998 മേയ് 11നും 13നുമായിരുന്നു ഇന്ത്യ അഞ്ചു പരീക്ഷണങ്ങൾ നടത്തിയത്. ഇതിൽ ഒരു ഫ്യൂഷൻ ബോംബും രണ്ട് ഫിഷൻ ബോംബുകളുമാണ് പരീക്ഷിച്ചത്. അതിൽ ആദ്യത്തേത് തെർമോ ന്യൂക്ലിയർ എന്ന ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ചുള്ളതായിരുന്നു എന്നാണ് ഔദ്യോഗിക നിലപാട്.
എന്നാൽ ഈ പരീക്ഷണത്തിനുശേഷം രാജ്യത്തെ ശാസ്ത്രജ്ഞന്മാർ വ്യത്യസ്ഥമായ നിലപാടെടുത്തത് ഏറെ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. ആണവോർജ കമ്മിഷൻ ചെയർമാൻ ഡോ. രാജഗോപാൽ ചിദംബരം നടത്തിയ പത്രസമ്മേളനത്തിൽ ഇത് ഹൈഡ്രജൻ ബോംബ് തന്നെയാണെന്നു സ്ഥിരീകരിച്ചിരുന്നു. അന്ന് പൊഖ്റാനിലെ ആണവ സ്ഫോടനത്തിനു നേതൃത്വം നൽകിയ എ.പി.ജെ. അബ്ദുൽ കലാമും ഇക്കാര്യം സ്ഥിരീകരിച്ചു.
എന്നാൽ പിന്നീട് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ചെയർമാനായിരുന്ന കെ. സന്താനം പൊഖ്റാനിൽ പരീക്ഷിച്ചത് പൂർണമായ ഹൈഡ്രജൻ ബോംബ് ആയിരുന്നില്ല എന്ന് വെളിപ്പെടുത്തിയത് വലിയ വിവാദമായി. 45,000 ടൺ മാത്രം പ്രഹരശേഷിയുള്ളതായിരുന്നു അന്നത്തെ ബോംബെന്നും അത് വിജയകരമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ആണവ ശാസ്ത്രജ്ഞനായ പി.കെ. അയ്യങ്കാരും ഇതേ അഭിപ്രായം പറഞ്ഞു.
എന്നാൽ ഡോ. രാജഗോപാൽ ചിദംബരം നൽകിയ വിശദീകരണം, പൊഖ്റാനിൽ കൂടുതൽ ശേഷിയുള്ള ബോംബ് പരീക്ഷിക്കാതിരുന്നത് സമീപത്തെ ജനനിബിഡമായ ഗ്രാമങ്ങൾ കണക്കിലെടുത്താണ് എന്നായിരുന്നു. 200 കിലോടൺ വരെ ശേഷിയുള്ള ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഡോ. എ.പി.ജെ. അബ്ദുൽ കലാമും ഭാഭാ ആറ്റമിക് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. അനിൽ കാകോദ്കറും ഇതു ശരിവച്ചു.

ജൈവ കൃഷിയുടെ അത്ഭുതങ്ങള്‍

mathrubhumi.com

ജീവാണുക്കള്‍ ജൈവകൃഷയില്‍

പ്രമോദ്കുമാര്‍ വി.സി.
ജീവകുലത്തിന്റെയും പരിസ്ഥിതിയുടെയും നിലനല്‍പ്പിനും അതിന്റെ മന്നോട്ടുള്ള പോക്കിനും അടിസ്ഥാനകാരണങ്ങളായി വര്‍ത്തിക്കുന്ന, നഗന നേത്രങ്ങള്‍കൊണ്ട് കാണാത്ത നിരവധി ഇത്തിരിക്കുഞ്ഞന്മാരുണ്ട്. അവ നമ്മുടെ ജീവലോകത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നമുക്ക് അനുഭവിച്ചറിയാം, എന്നാല്‍ അവയെ നമ്മുടെ കണ്ണുകള്‍കൊണ്ട് കാണാനൊക്കില്ല. ആ സമര്‍ഥരായ ഇത്തിരിക്കുഞ്ഞന്മാരാണ് ജീവാണുക്കള്‍. മുമ്പ് ഇവ നമ്മുടെ ഇടയില്‍ രോഗംവിതയ്ക്കുന്ന രോഗകാരികളായി മാത്രമാണ് അറിയപ്പെട്ടിരുന്നത് എന്നാല്‍ അവരില്‍ നല്ലവരുമുണ്ട്. നമുക്ക് അത്യന്തം ഉപകാരികളായ ജീവാണുക്കള്‍.
ജൈവ വസ്തുക്കള്‍ മണ്ണുമായി ലയിച്ചുചേര്‍ക്കുന്നതും പാല് തൈരാക്കുന്നതും സൂക്ഷ്മാണുക്കളാണെന്ന് നമുക്കറിയാം. ഇത്തരത്തിലുള്ള ഉപകാരികളായ ജീവാണുക്കളെ നാള്‍ ചെല്ലുന്തോറും ശാസ്ത്രലോകം കണ്ടെത്തികൊണ്ടിരിക്കുന്നു. ഇത്തരം ജീവാണുക്കളെ പ്രയോജനകരമായ രീതിയില്‍ ഉപയുക്തമാക്കുന്നതിനുള്ള വഴികളും ശാസ്ത്രജ്ഞര്‍ കണ്ടെത്തികൊണ്ടിരിക്കുന്നു. ബയോഗ്യാസ് പ്ലാന്റുകളില്‍ ജൈവമാലിന്യങ്ങള്‍ വളരെപ്പെട്ടന്ന് അഴുകിച്ചേരാനും ദുര്‍ഗന്ധമൊഴിവാക്കാനും ഇ.എം എന്നപേരിലുള്ള ജീവാണുമിശ്രിതം നാം ഉപയോഗിച്ചുവരുന്നു.
ജൈവകൃഷിയില്‍ പല സൂക്ഷ്മ മൂലകങ്ങള്‍ക്കും ബാക്ടീരിയകള്‍ക്കും മിത്ര കുമിളകള്‍ക്കും പകരംനില്‍ക്കാനും ഇവയുടെ വശംവര്‍ധന വമ്പിച്ച തോതിലാക്കാനും ജീവാണുമിശ്രിതങ്ങള്‍ സഹായിക്കുന്നു. കാര്‍ഷികലോകത്ത് ജീവാണുമിശ്രിതങ്ങള്‍ വരുത്തുന്ന മാറ്റം പ്രവചനാതീതമാണ്. കോഴിക്കോട്ടെ ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം ജീവാണുവളങ്ങളെയും കുമിള്‍നാശിനിയിയെയും കള്‍ച്ചര്‍ പരുവത്തില്‍ കാപ്‌സ്യൂര്‍ രൂപത്തിലാക്കിയിരിക്കുന്നു. പേറ്റന്റ് നേടിയെടുത്ത് പ്രായോഗികതലത്തില്‍ എത്തിച്ചാല്‍ വമ്പിച്ച കുതിച്ചുചാട്ടം തന്നെ ജൈവകൃഷിയില്‍ ഉണ്ടാകുമെന്നുറപ്പ്. ബയോ കാപ്‌സ്യൂളുകളുടെ രൂപത്തില്‍ ജീവാണുമിശ്രിതമെത്തിയാല്‍ പിന്നെ ജൈവകൃഷിയിലെ സൂക്ഷ്മാണുക്കളുടെയും സൂക്ഷ്മ മൂലകങ്ങളുടെയും കുറവെന്നത് ഒരു പ്രശ്‌നമേയല്ലാതായി മാറും. എന്താണ് ജീവാണുമിശ്രിതങ്ങള്‍ എന്ന് നമുക്കൊന്നു പരിചയപ്പെടാം.
ജീവാണു മിശ്രിതങ്ങള്‍
സസ്യങ്ങളുടെ വളര്‍ച്ചയും കരുത്തും പോഷിപ്പിക്കുകയും അവയ്ക്ക് രോഗപ്രതിരോധശേഷി നല്‍കുകയും ശത്രുകീടങ്ങളില്‍നിന്ന് രക്ഷിക്കുകയും ചെയ്യുകയാണ് ഉപകാരികളായ ജീവാണുക്കളുടെ ധര്‍മം. ജീവാണുക്കളെ കാര്‍ഷിക വിളകളുടെ വളര്‍ച്ചയ്ക്കാവശ്യമായ രീതിയില്‍ കൃത്രിമമായി വളര്‍ത്തിടെുക്കുയും അവയുടെ എണ്ണം വര്‍ധിപ്പിക്കുകയുമാണ് സാധാരണ ചെയ്യാറ്. ചാണകം, വെണ്ണീറ്‌പോലുള്ള ജൈവ വളങ്ങളെപ്പോലെ കോരിയിട്ടുകൊടുക്കാനോ, ഗോമൂത്രം, പഞ്ചാമൃതം, ജീവാമൃതം എന്നിവയെപ്പോലെ നേര്‍പ്പിച്ച് വെള്ളത്തിന്റെകൂടെ ഒഴുക്കി നല്‍കാനോ ജീവാണുക്കളെ കഴിയില്ല. കാരണം ഇവ സൂക്ഷ്മജീവികളാണ്. ആയതിനാല്‍ മറ്റെന്തെങ്കിലും വളര്‍ച്ചാ മാധ്യമങ്ങളില്‍ ഇവയെ ചേര്‍ത്ത് പെരിപ്പിച്ചും മറ്റുള്ളവയുമായി സന്നിവേശിപ്പിച്ചുമാണ് ചെടികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇത്തരം സന്നിവേശന മാധ്യമങ്ങള്‍ ജീവാണുക്കളെ ഒരു തരത്തിലും ഉപദ്രവിക്കാത്തതും വിളകള്‍ക്ക് ഹാനികരമാവാത്തതും ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുന്നതുമാകണം. ഇങ്ങനെയുള്ളവയെയാണ് ജീവാണു മിശ്രിതങ്ങള്‍ എന്നുവിളിക്കുന്നത്. ഒരു വളര്‍ച്ചാ മാധ്യമത്തില്‍തന്നെ ഒന്നിലധികം ജീവാണുക്കളെ കൂട്ടിച്ചേര്‍ത്തും മിശ്രിതങ്ങള്‍ തയ്യാറാക്കാവുന്നതാണ്.
ജീവാണുമിശ്രിതങ്ങളിലടങ്ങിയ അണുക്കളെ പെരുകാനുള്ള സാഹചര്യമൊരുക്കിയാണ് വംശവര്‍ധന നടത്തുന്നത്. ഈര്‍പ്പമുള്ള ചാണകപൊടി, വേപ്പിന്‍ പിണ്ണാക്ക്‌പൊടി എന്നിവയുമായൊക്കെ കൂട്ടിച്ചേര്‍ക്കുന്നത് ഇതിനാണ്.
കമ്പോളത്തില്‍ ലഭിക്കുന്ന ജീവാണുക്കള്‍ മിശ്രിതമാക്കുന്നത് ആയതിന്റെ വളര്‍ച്ചയെ ത്വരിതമാക്കുന്ന മാധ്യമങ്ങളിലാണ്. ടാല്‍ക് പൊടി, ലിഗ്‌നൈറ്റ്‌പൊടി തുടങ്ങിയവയിലാണ് സാധാരണ വിപണനത്തിനാവശ്യമായ ജീവാണുക്കളെ മിശ്രിതമാക്കുന്നത്. ദ്രവരൂപത്തിലുള്ള മാധ്യമങ്ങളില്‍ സന്നിവേശിപ്പിച്ചും ജീവാണു മിശ്രിതങ്ങള്‍ കമ്പോളത്തില്‍ ലഭ്യമാണ്. മറ്റ് ഉപദ്രവകാരികളായ അണുക്കളില്‍നിന്ന് മുക്തമായതും ഉപകാരികളായ ജീവാണുക്കളുടെ നിലനില്‍പ്പിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ചേര്‍ന്നതുമാണ് ദ്രവ മാധ്യമങ്ങള്‍.
ജീവാണുവളങ്ങള്‍
വിവിധ ജീവാണുവളങ്ങളെ നമുക്ക് വിപണിയില്‍കിട്ടും. സ്യൂഡോ മോണസ്, ട്രൈലക്കോസര്‍മ, റൈസോബിയം, അസേ്‌സ് പെരില്ലം, അസറ്റോബാക്ടര്‍, മൈകോറൈസ എന്നിവയാണ് പ്രധാനമായും അടിസ്ഥാനമാക്കപ്പെടുന്ന ജീവാണുക്കള്‍. ബ്യൂവേറിയയെന്ന മിത്രകുമിളും ജൈവകൃഷിയില്‍ വളരെയധികം ഉപകാരപ്രദമായ ജീവാണുവാണ്.
ഉപയോഗം
ജൈവകൃഷിയില്‍ ജീവാണു വളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധവേണം. സാധാരണ രാസവളങ്ങള്‍ വില്‍ക്കുന്ന വളം ഡിപ്പോകളില്‍ രാസവളവും ജീവാണുവളവും ഒരുമിച്ചാണ് സൂക്ഷിക്കുക. രാസവളങ്ങളും രാസകീടനാശിനിയും ജീവാണുവളങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ജീവാണുക്കള്‍ നശിക്കുകയും അങ്ങനെ വെറും മാധ്യമം മാത്രമായി അവശേഷിക്കുകയും ചെയ്യും. ഇത് കൃഷിക്ക് ഉപയോഗിച്ചാല്‍ ഉദ്ദേശിച്ചഫലം ലഭിക്കില്ല. അതിനാല്‍ ജീവാണുവളങ്ങള്‍ വാങ്ങുമ്പോള്‍ അവ കൃത്യമായി നിബന്ധനകള്‍ പാലിച്ച് സൂക്ഷിക്കുന്ന ഔട്ട്‌ലെറ്റില്‍നിന്നാണെന്നുറപ്പ് വരുത്തണം. കാര്‍ഷിക സര്‍വകലാശാലയുടെ ഔട്ട്‌ലെറ്റുകളില്‍നിന്നോ, വര്‍ഷങ്ങളുടെ അനുഭവസമ്പത്തും വിശ്വാസ്യതയും നിലനില്‍ക്കുന്ന നിര്‍മാതാക്കളില്‍നിന്നോ മാത്രം ഇവ വാങ്ങണം.
പൊടിരൂപത്തിലായാലും ദ്രവരൂപത്തിലായാലും ജീവാണുമിശ്രിതങ്ങള്‍ നിര്‍മിതിയുടെ തൊട്ടമാസങ്ങളില്‍ത്തന്നെ ഉപയോഗിക്കുകയാണ് നല്ലത്. ഒരോ ദിവസവും പഴകുന്നതോടെ അതിന്റെ ശേഷി കുറഞ്ഞുപോകുമെന്ന് മറക്കരുത്.
ജീവാണുക്കളെ കണ്ണുകള്‍കൊണ്ടോ ലെന്‍സുകള്‍കൊണ്ടോ കാണാന്‍ കാഴയാത്തതിനാല്‍ വളരുന്ന മാധ്യമങ്ങളില്‍ അവയുണ്ടെന്ന് ഉറപ്പ്‌വരുത്തണം. അതായത് പൂര്‍ണാരോഗ്യത്തോടെയായിരിക്കണം ജീവാണുക്കളെ മിശ്രിതത്തില്‍ ഉപയോഗിക്കേണ്ടത്.
ജൈവകൃഷിയില്‍ ജീവാണുക്കളുടെ ഫലം കൃത്യമായി ലഭിക്കണമെങ്കില്‍ മണ്ണിന്റെഘടനയും കൃത്യമായി പഠിക്കണം. കേരളത്തിന്റെ അമ്ലക്ഷാരനില മറ്റ് സ്ഥലങ്ങളിലേതുമായി വ്യത്യാസം കാണാം. അതിനാല്‍ ജീവാണുക്കള്‍ ശേഖരിക്കുന്ന മണ്ണും പ്രധാനപ്പെട്ടതാണ്. കേരളത്തിലെ മണ്ണില്‍നിന്ന് വേര്‍തിരിക്കുന്നവതന്നെയായിരിക്കണം ഇവിടെ ഉപയോഗിക്കാന്‍.
ചുരുക്കം പറഞ്ഞാല്‍ ജീവാണുവിന്റെ സ്വഭാവ സവിശേഷതയറിയുക. വിശ്വാസ്യതയുള്ള ഉദ്പാദകരുടേത് ലഭ്യമാക്കുക. ഉദ്പാദന തിയ്യതിയോ അടുത്ത് തന്നെ വാങ്ങി ഉപയോഗിക്കുക. യോജിച്ച ഭൗതികസാഹചര്യങ്ങളില്‍നിന്നുതന്നെ വേര്‍തിരിച്ച് ലഭ്യമാക്കുക എന്നിവയാണ് ജൈവകൃഷിയില്‍ ജീവാണുമിശ്രിത വളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടത്.
അഗ്രിയ, ട്രോപ്പിക്കല്‍ ഗ്രീന്‍, പി.സി.എല്‍, ടോഫ്‌കോ എന്നിങ്ങനെയുള്ളവയാണ് ജൈവകൃഷിയിലെ ജീവാണു വള മിശ്രിതങ്ങളുടെ നിര്‍മാതാക്കള്‍. ഇവ ജൈവ കീടനാശിനിയും ജീവാണുവളങ്ങളും ഒരുപോലെ ഉദ്പാദിപ്പിക്കുന്നുണ്ട്. സ്യൂഡോലിന്‍, സ്യൂമോണോ, എന്നിവയാണ് പ്രധാന സ്യൂഡോമോണസ് അടിസ്ഥാനമാക്കിയുള്ള മിശ്രിത വളങ്ങള്‍. ട്രൈക്കോലിന്‍, നിഗ്രോട്ട് എന്നിവ ട്രൈക്കോഡര്‍മ അടിസ്ഥാനമാക്കിയും അസോലിന്‍പി അസോസ്‌പെരില്ലം അടിസ്ഥാനമാക്കിയും വിപണിയിലുണ്ട്.
ട്രോപ്പിക്കല്‍ ഗ്രീനിന്റെ നാനോ എന്‍.പി.കെ നൈട്രജന്‍ അടിസ്ഥാനവളമാണ്. സസ്യങ്ങള്‍ പൂക്കാനും കായ്ക്കാനും കപില എന്ന ജൈവമിശ്രിതമുണ്ട്. ജൈവ കീടനാശിനികളില്‍ ബ്യൂവേറിയ, നീം ഓയില്‍, നീംബാന്‍, ടാഗ്ബംബര്‍, ടാഗ്‌ഫോര്‍ട്ട്, ബയോമെട്രയ്‌സ്, ബയോഫെര്‍ട്ട്, എന്നിങ്ങനെ ഒരുപാടിനങ്ങള്‍ ഉണ്ട്. ഫിയെസ്റ്റയെന്ന വര്‍ളര്‍ച്ചാത്വരകം നിര്‍മ്മിച്ചിരിക്കുന്നത് മത്സ്യത്തിന്റെ ഘടകങ്ങള്‍കൊണ്ടാണ്. വാഴയുടെ കൂമ്പടപ്പിന് റൂബെക്‌സ് തുടങ്ങിയവും നിരവധി ജൈവസൂക്ഷ്മ ജീവകങ്ങളും വിപണിയില്‍ ലഭിക്കും. നല്ലത് തിരഞ്ഞെടുക്കാന്‍ നാം മനസ്സുവെക്കണം.
pramodpurath@gmail.com

സൂചികള്‍ ഓട്ടം നിര്‍ത്തി

mathrubhumi.com

സൂചികള്‍ ഓട്ടം നിര്‍ത്തി; എച്ച്.എം.ടി ഓര്‍മ്മയാകുന്നു

മനു കുര്യന്‍
ഇന്ത്യക്കാരന്റെ സ്വന്തം 'സമയസൂചിക' എച്ച്.എം.ടി ഓര്‍മ്മയാകുന്നു. സങ്കേതികവിദ്യയുടെ കുത്തൊഴുക്കില്‍ എച്ച്.എം.ടി വാച്ചുകള്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. നഷ്ടത്തില്‍ പ്
രവര്‍ത്തിക്കുന്ന കമ്പനിയുടെ അവസാന മൂന്നു യൂണിറ്റുകളും അടച്ചുപൂട്ടാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതോടെ എന്നന്നേക്കുമായി എച്ച്.എം.ടിക്ക് കര്‍ട്ടന്‍വീഴുകയാണ്.
ഫാഷന്റെ പര്യായമായി ഇന്ത്യക്കാരന്‍ കൈയിലെന്തിയ ഇന്ത്യയുടെ സ്വന്തം വാച്ച് കമ്പനിയാണ് അങ്ങനെ ഓര്‍മ്മയാകുന്നത്. എച്ച്.എം.ടി വാച്ചസ് ലിമിറ്റഡ്, എച്ച്.എം.ടി ചിനാര്‍ വാച്ചസ്, എച്ച്.എം.ടി ബെയറിങ് ലിമിറ്റഡ് എന്നിവ അടച്ചുപൂട്ടാനുള്ള തീരുമാനം മോദി സര്‍ക്കാര്‍ ബുധനാഴ്ച കൈക്കൊണ്ടു.
ജീവനക്കാര്‍ക്ക് വി.ആര്‍.എസ് നല്‍കിയാണ് കമ്പനിക്ക് താഴിടുന്നത്. ഇതിനായി 427 കോടിയുടെ സാമ്പത്തിക പാക്കേജിന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കി.
കഴിഞ്ഞവര്‍ഷം കമ്പനിയുടെ മൂന്നു യൂണിറ്റുകള്‍ പൂട്ടിയിരുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായാണ് എച്ച്.എം.ടിയും അടച്ചുപൂട്ടുന്നത്. ആയിരത്തോളം ജീവനക്കാരാണ് എച്ച്.എം.ടി വാച്ച്‌സില്‍ അവശേഷിക്കുന്നത്.
നാല് യൂണിറ്റുകളില്‍ തുംകൂരിലെ യൂണിറ്റില്‍ മാത്രമാണ് വാച്ച് നിര്‍മ്മാണം ഇപ്പോള്‍ നടന്നുവന്നിരുന്നത്. സ്ഥാപനങ്ങള്‍ മുന്‍കൂട്ടി നല്‍കുന്ന ഓര്‍ഡര്‍പ്രകാരം വാച്ചുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ജോലിയാണ് ഇവിടെ നടന്നുവന്നത്.
കമ്പനിയില്‍ ശേഷിക്കുന്ന 923 ജീവനക്കാരില്‍ ആര്‍ക്കും ഇനി എട്ട് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ശേഷിക്കുന്നില്ല. ഇതില്‍ ഭൂരിഭാഗവും വിരമിക്കലിന്റെ വക്കിലാണ്. മൂന്നു ദശാബ്ദം മുമ്പ് 1987 ലാണ് ഏറ്റവും ഒടുവില്‍ എച്ച്.എം.ടിയില്‍ നിയമനം നടന്നത്.
വി.ആര്‍.എസ് പ്രഖ്യാപിച്ചെങ്കിലും മൂന്നോ നാലോ മാസമെടുക്കും ഔദ്യോഗികമായി താഴിടാന്‍. എന്നാല്‍ വാച്ച് നിര്‍മ്മാണം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ണമായും നിര്‍ത്തും.
1961 ലാണ് ഇന്ത്യയുടെ സ്വന്തം എച്ച്.എം.ടി വാച്ചസ് പ്രവര്‍ത്തനം തുടങ്ങിയത്. ജപ്പാനിലെ സിറ്റിസണ്‍ വാച്ച് കമ്പനിയുമായി ചേര്‍ന്നായിരുന്നു എച്ച്.എം.ടി ബാംഗ്ലൂരില്‍ ആദ്യത്തെ നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയത്. ഇവിടെ നിര്‍മ്മിച്ച ആദ്യത്തെ റിസ്റ്റ് വാച്ച് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പുറത്തിറക്കി. ചിലവ് കുറഞ്ഞ റിസ്റ്റ് വാച്ചുകളിലൂടെ ജോലിക്കാരെ കൃത്യമായി ജോലിക്കെത്തിക്കുക എന്ന ആശയവും നെഹ്‌റുവിനുണ്ടായിരുന്നു.
എച്ച്.എം.ടി ജനതയായിരുന്നു കമ്പനിയുടെ ഏറ്റവും ജനപ്രിയമായ മോഡല്‍. എച്ച്.എം.ടി പൈലറ്റ്. എച്ച്.എം.ടി ഝലക്, എച്ച്.എം.ടി സൊണ, എച്ച്.എം.ടി ബ്രെയില്‍ എന്നിവയെല്ലാം ഇന്ത്യക്കാരന്‍ കൈയില്‍ അഭിമാനത്തോടെ കെട്ടി നടന്നവയാണ്. ഇന്ത്യന്‍ പേരുകളിലാണ് ഭൂരിഭാഗം മോഡലുകളും ഇറക്കിയത്. ബുക്ക് ചെയ്ത് 10 മാസംവരെ എച്ച്.എം.ടി വാച്ചുകള്‍ക്കായി കാത്തിരിക്കേണ്ടി വന്ന ഇന്നലകളില്‍ നിന്നാണ് ബ്രാന്‍ഡ് തന്നെ അന്യമായി മാറുന്ന വര്‍ത്തമാനകാലത്തിലേക്ക് എത്തിയത്.
ബാംഗ്ലൂരിന് പുറമെ തുംകൂരിലും ഫാക്ടറി തുറന്നു. ക്വാര്‍ട്ട്‌സ് അനലോഗ് വാച്ചുകള്‍ തംകൂരിലെ യൂണിറ്റിലാണ് ഉണ്ടാക്കിയിരുന്നത്. 1985 ല്‍ ക്ലോക്ക് നിര്‍മ്മാണവും തുടങ്ങി.
സ്വകാര്യ കമ്പനികള്‍ വിലകുറച്ച് വാച്ചുകള്‍ ഇറക്കി തുടങ്ങിയതോടെയാണ് എച്ച്.എം.ടിയുടെ ആധിപത്യത്തിന് തിരിച്ചടിയേറ്റത്. 2000 ത്തിന് ശേഷം കമ്പനി നാള്‍ക്കുനാള്‍ നഷ്ടത്തിലേക്ക് വീണു, അനിവാര്യമായ അന്ത്യത്തിലേക്കും.
കഞ്ചന്‍ മോഡല്‍
എച്ച്.എം.ടിയുടെ ഓട്ടോമാറ്റിക് മോഡലായ കഞ്ചന്‍ സ്ത്രീധന വാച്ചായും അറിയപ്പെട്ടു. എച്ച്.എം.ടി ഷോറൂമുകള്‍ക്ക് മുന്നില്‍ പുലര്‍ച്ചെ അഞ്ച് മണിമുതല്‍ രാഷ് ട്രീയനേതാക്കളുടെ കത്തുമായി കഞ്ചന്‍ വാച്ചിനായി കാത്തുനിന്ന കാലം പഴയ തലമുറയുടെ ഓര്‍മ്മിയുലുണ്ടാകും
ഡിജിറ്റല്‍ ക്രോണോഗ്രാഫുള്ള എച്ച്.എം.ടിയുടെ ആദ്യവാച്ചായിരുന്നു ആസ്ട്ര മോഡല്‍. പൈലറ്റ്, ജവാന്‍, സൈനിക്, രക്ഷക് എന്നീ മോഡലുകള്‍ സൈന്യത്തിന്റെ പര്യായമായ മോഡലുകളായിരുന്നു.
മിലിട്ടറി വാച്ചുകളൊന്നുമല്ല ഇവയെങ്കിലും അവ കൂടുതലും മൂന്നു സൈനിക വിഭാഗങ്ങളില്‍ പെട്ടവര്‍ക്കായി നല്‍കിയവയാണ്. എച്ച്.എം.ടിയുടെ ആദ്യത്തെ വാച്ചുകളില്‍ ഒന്നായ ജനത അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രിയപ്പെട്ട മോഡലായിരുന്നു.
അംബാസിഡര്‍ കാര്‍, ഇപ്പോള്‍ എച്ച്.എം.ടി വാച്ചുകള്‍. ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ അഭിമാനമായിരുന്ന രണ്ട് ബ്രാന്‍ഡുകള്‍ അങ്ങനെ ഓര്‍മ്മയായി. അംബാസിഡറിന്റെ തകര്‍ച്ചയ്ക്ക് സമാനമാണ് എച്ച്.എം.ടിയിലും സംഭവിച്ചത്. കാലത്തിന് അനുസരിച്ച് മാറാനുള്ള വൈമുഖ്യവും വിദേശ ബ്രാന്‍ഡുകളോടുള്ള പ്രതിപത്തിയും കാരണങ്ങളായി.
ആല്‍വിനും ടൈറ്റനും വന്നപ്പോള്‍ ഇന്ത്യക്കാരന്‍ എച്ച്.എം.ടിയെ മറന്നു തുടങ്ങി. ദിവസവും കീകൊടുത്ത് ഉപയോഗിച്ചിരുന്ന വാച്ചുകളില്‍ നിന്ന് ബാറ്ററില്‍ പ്രവര്‍ത്തിക്കുന്ന വാച്ചുകളിലേക്ക് മാറി വിപ്ലവകരമായ ഫാഷന്റെ പിറവി കൂടി വന്നപ്പോള്‍ എച്ച്.എം.ടി അതിലേക്ക് മാറാനാകാതെ പകച്ചുനിന്നു. ഇപ്പോഴിതാ ലോകം സ്മാര്‍ട്ട്‌വാച്ചുകളുടെ യുഗത്തിലേക്ക് കാല്‍കുത്തുകയും ചെയ്തിരിക്കുന്നു.

2015ലെ ഏറ്റവും വെറുക്കപ്പെട്ടവന്‍..!

mathrubhumi.com

കെജ്‌രിവാള്‍ 2015ലെ ഏറ്റവും വെറുക്കപ്പെട്ടവന്‍..!

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി. നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ 2015-ലെ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഗൂഞ്ജ് ഇന്ത്യ ഇന്‍ഡക്‌സിലാണ് കെജ്‌രിവാള്‍ ഏറ്റവും വെറുക്കപ്പെട്ടനവനായി മാറിയത്. 2015-ല്‍ ഇന്ത്യക്കാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഏറ്റവും കുടുതല്‍ തിരഞ്ഞത്, സംസാരിച്ചത്, വെറുപ്പ് പ്രകടിപ്പിച്ചത് തുടങ്ങിയവ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വെ. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ വെറുപ്പ് പ്രകടിപ്പിച്ച് വാക്കുകള്‍ ഉപയോഗിച്ചത് കെജ്‌രിവാളിനെതിരെയാണ്.
കെജ്‌രിവാളിന് ലഭിച്ചത് 1.99 ജി.പി.എമ്മാണ്.(ഒരു ജി.പി.എം എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ 1000K). സാമൂഹിക മാധ്യമങ്ങളില്‍ പ്രയോഗിക്കുന്ന അളവുകോലാണ് ജി.പി.എം.  വെറുപ്പ് സമ്പാദിച്ചു കൂട്ടിയതില്‍ രണ്ടാമന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. (0.73 ജി.പി.എം). മൂന്നാം സ്ഥാനത്ത് ബോളിവുഡ് താരം ആമിര്‍ ഖാനാണ് ( 0.73 ജി.പി.എം).  ലിസ്റ്റിലെ ആദ്യ പത്തിലും രാഷ്ട്രീയക്കാരാണ് കൂടുതലും.
മാധ്യമ പ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ബോളിവുഡ് താരം ഷാറൂഖ് ഖാന്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ് ഹര്‍ദിക് പട്ടേല്‍, ഗായകന്‍ യൊ യൊ ഹണീസിംഗ് എന്നിവരാണ് ആദ്യ പത്തിലെ വെറുക്കപ്പെട്ട മറ്റുള്ളവര്‍. ഗൂഗിള്‍ സെര്‍ച്ച്, ട്വിറ്റര്‍, ഫേസ്ബുക്ക്, യൂ ട്യൂബ്, വാര്‍ത്താ വെബ്‌സൈറ്റുകള്‍ എന്നിവിടങ്ങളിലെ അഭിപ്രായ പ്രകടനങ്ങളാണ് റിപ്പോര്‍ട്ടിന് ആധാരം.

ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് - അറിയേണ്ടതെല്ലാം

mathrubhumi.com

ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് - അറിയേണ്ടതെല്ലാം

സുജിത് കുമാര്‍
സംഗതി റൂട്ടിംഗിനെക്കുറിച്ചാണ്. അതുകൊണ്ട് ഒരു ആമുഖവും ചില മുന്നറിയിപ്പുകളും തുടക്കത്തില്‍ ആവശ്യമുണ്ട്.
ആദ്യം മുന്നറിയിപ്പ്: നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ നിര്‍മ്മാതാക്കള്‍ നല്‍കുന്ന സൗജന്യ വില്‍പ്പനാനന്തര സേവനം ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് നഷ്ടമാക്കിയേക്കാം.  റൂട്ടിംഗ് പ്രക്രിയയ്ക്കിടയിലെ പിഴവുകളോ പ്രവചനാതീതമായ മറ്റു കുഴപ്പങ്ങളോ മൂലം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വെറുമൊരു പേപ്പര്‍വെയ്റ്റ് പോലെ ഉപയോഗശൂന്യമാക്കാനുള്ള സാധ്യതകളുമുണ്ട് (ഇതിനെ ബ്രിക്കിംഗ് എന്നാണ് വിളിക്കാറ്). ഇക്കാര്യങ്ങള്‍ റൂട്ടിംഗ് നടത്താന്‍ മുതിരുന്നവര്‍ മനസില്‍ വെയ്ക്കുക.
ഈ ലേഖനം ഒരു പ്രത്യേക ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന്റേയോ മോഡലുകളുടേയോ റൂട്ടിംഗ് ഗൈഡ് അല്ല. മറിച്ച് റൂട്ടിംഗിനെക്കുറിച്ചും അനുബന്ധ സാങ്കേതിക വിവരങ്ങളെക്കുറിച്ചും ഒരു ശരാശരി ആന്‍ഡ്രോയ്ഡ് ഉപയോക്താവിന് ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ നല്‍കാനുള്ള ശ്രമം മാത്രം.
----------------
ഒരു പുതിയ വിന്‍ഡോസ് ലാപ്‌ടോപ്പ് വാങ്ങിയാല്‍ നാം ആദ്യം ചെയ്യുന്നത് എന്തായിരിക്കും? സാധാരണയായി നിര്‍മ്മാതാക്കള്‍ ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് തരുന്ന പ്രത്യേകിച്ച് ഒരു ഉപയോഗവുമില്ലാത്ത അനാവശ്യ സോഫ്റ്റ്‌വേറുകളും മറ്റും ആദ്യമേ നീക്കംചെയ്യും. ചിലരാകട്ടെ ഓപ്പറേറ്റിംഗ് സിസ്റ്റം (ഒ.എസ്) തന്നെ മാറ്റി തങ്ങളുടെ ഇഷ്ടപ്പെട്ട മറ്റേതെങ്കിലും ഒ.എസ് ഇന്സ്റ്റാള്‍ ചെയ്യും.
ഇത്തരത്തില്‍ അനാവശ്യ സോഫ്റ്റ്‌വേറുകളോ, ഇനി ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയോ മാറ്റണമെങ്കിലോ, പ്രത്യേകിച്ച് ഒട്ടുംതന്നെ ആയാസപ്പെടേണ്ടി വരാറില്ല. അതായത് പ്രോഗ്രാമുകള്‍ നീക്കംചെയ്യാനും കൂട്ടിച്ചേര്‍ക്കാനുമെല്ലാം ആവശ്യമായ 'അഡ്മിനിസ്‌ട്രേറ്റര്‍' ആനുകൂല്യം ഉപയോഗിച്ച് എളുപ്പത്തില്‍ കാര്യം സാധിക്കാം.
സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യം ഇങ്ങനെയാണോ? ഒരു പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയാല്‍ ഉപയോഗിക്കുന്നവന്‍ ഒരിക്കല്‍ പോലും തുറന്നു നോക്കാത്ത അനേകം അപ്ലിക്കേഷനുകള്‍ കമ്പനിയുടെ വകയായി അതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. ഗൂഗിളിന്റെ വകയായുള്ള സിസ്റ്റം അപ്ലിക്കേഷനുകള്‍ വേറെയും. ഇതൊന്നും നീക്കംചെയ്യാന്‍ സാധാരണഗതിയില്‍ ഒരു സംവിധാനവും നിര്‍മ്മാതാക്കള്‍ നല്‍കുന്നില്ല.
എന്തായിരിക്കാം ഇതിന് കാരണം? സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ സ്മാര്‍ട്ട്‌ഫോണിനെ ഹാര്‍ഡ്‌വേര്‍, സോഫ്റ്റ്‌വേര്‍ എന്നിങ്ങനെ വേറിട്ടു കാണാതെ ഒരൊറ്റ ഉല്‍പ്പന്നമായാണല്ലോ വിപണനം ചെയ്യുന്നത്. അതിനാല്‍, ഉപഭോക്താക്കളുടെ അറിഞ്ഞോ അറിയാതെയോ ഉള്ള കയ്യാങ്കളികള്‍ ഫോണിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്, വില്‍പ്പനാനന്തര സേവനത്തെയും മറ്റു വാണിജ്യ താല്‍പ്പര്യങ്ങളെയും ദോഷകരമായി ബാധിക്കുന്നത് ഒഴിവാക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
ഇത്തരത്തില്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിര്‍മ്മാതാക്കള്‍ ഇട്ടിരിക്കുന്ന പൂട്ട് തുറക്കുന്ന പ്രക്രിയയാണ് അടിസ്ഥാനപരമായി റൂട്ടിംഗ്.
  ആന്‍ഡ്രോയ്ഡ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ലിനക്‌സിന്റെ ഒരു വകഭേദമാണെന്ന് അറിയാമല്ലോ. വിന്‍ഡോസില്‍ 'അഡ്മിനിസ്‌ട്രേറ്റര്‍' യൂസറിനെപ്പോലെ ലിനക്‌സില്‍ പരമാധികാരമുള്ള യൂസര്‍ ആണ് 'റൂട്ട് യൂസര്‍'. ആന്‍ഡ്രോയ്ഡിലും അതുതന്നെ. ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ എല്ലാ കയ്യാങ്കളികളും നടത്താന്‍ റൂട്ട് യൂസര്‍ ആനുകൂല്ല്യം അത്യാവശ്യമാണ്. ആന്‍ഡ്രോയ്ഡിലും അതുപോലെത്തന്നെ.
ആന്‍ഡ്രോയ്ഡില്‍ പുതിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, നീക്കം ചെയ്യുക, യൂസര്‍ ഫയലുകളുടെ നിയന്ത്രണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും റൂട്ട്  ആനുകൂല്യം ആവശ്യമില്ലെന്ന് ഓര്‍ക്കുക.  
റൂട്ട് ചെയ്യണോ വേണ്ടയോ
റൂട്ട് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളാണല്ലോ റൂട്ടിംഗിനെക്കുറിച്ച് അറിയാനും റൂട്ട് ചെയ്യാനുമെല്ലാം പ്രേരകമാകുന്നത്. അതിനാല്‍ റൂട്ടിംഗിന്റെ ഗുണങ്ങള്‍ എന്താണെന്ന് നോക്കാം.
1. ബ്ലോട്ട് വെയറുകളും സിസ്റ്റം അപ്ലിക്കേഷനുകളും നീക്കം ചെയ്യാന്‍: മിക്ക ആന്‍ഡ്രോയ്ഡ് ആപ്പുകളും ഫോണിന്റെ ഇന്റേണല്‍ മെമ്മറിയില്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ. അതായത് 1 ജിബി ഇന്റേണല്‍ മെമ്മറി മാത്രമുള്ള ഒരു ആന്‍ഡ്രോയ്ഡ് ഫോണില്‍ 16 ജിബി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുമെങ്കിലും അത് സംഭരണശേഷിക്കല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ലെന്ന് ചുരുക്കും.
ഇത്തരത്തില്‍ ഇന്റേണല്‍ മെമ്മറി അധികം ഇല്ലാത്ത ഫോണുകളുടെ സ്വതവേ കുറവായ മെമ്മറിയുടെ നല്ലൊരു ഭാഗം ഫോണിനോടൊപ്പം ഫാക്റ്ററി ഇന്‍സ്റ്റാള്‍ ചെയ്തുതരുന്ന ആപ്പുകള്‍ അപഹരിക്കുന്നു. ഒരിക്കല്‍ പോലും ഉപയോഗത്തില്‍ വരാത്ത 'ബ്ലോട്ട് വെയറുകള്‍' എന്നറിയപ്പെടുന്ന ഇത്തരം ആപ്പുകള്‍ ഫോണ്‍ റൂട്ട് ചെയ്യാതെ നീക്കം ചെയ്യാന്‍ കഴിയില്ല.
ബ്ലോട്ട് വെയറുകള്‍ ഫോണുകളുടെ ഇന്റേണല്‍ മെമ്മറി മാത്രമല്ല ഉപയോഗിക്കുന്നത്. ഇവയുടെ പിന്നാമ്പുറ പ്രവര്‍ത്തനങ്ങള്‍ ഫോണിന്റെ പ്രവര്‍ത്തനശേഷിയെയും  സാരമായി ബാധിക്കുന്നു. കീഴ്, മധ്യനിര ആന്‍ഡ്രോയ്ഡ് ഫോണുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്ന ബ്ലോട്ട് വെയറുകള്‍ നീക്കംചെയ്യാന്‍ റൂട്ടിംഗിലൂടെ കഴിയുന്നു.
ഗൂഗിള്‍ ഉല്‍പ്പന്നമായ ആന്‍ഡ്രോയ്ഡിലെ സിസ്റ്റം അപ്ലിക്കേഷനുകളായ യൂടൂബ്, ഗൂഗിള്‍ ബുക്‌സ്, ഗൂഗിള്‍ കലണ്ടര്‍, ജിമെയില്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനും റൂട്ട് ആനുകൂല്യം ആവശ്യമാണ്.
2. ബാക്കപ്പ്: സ്മാര്‍ട്ട്‌ഫോണുകള്‍ വ്യക്തിജീവിതത്തിലും ബിസിനസ് ജീവിതത്തിലും ഒരു അവിഭാജ്യ ഘടകമായിട്ടുള്ള ഇക്കാലത്ത് കമ്പ്യൂട്ടറുകളിലെ വിവരങ്ങളിലേതു പോലെയോ ഒരു പക്ഷേ, അതിനേക്കാള്‍ പ്രധാന്യമുള്ളതോ ആണ് സ്മാര്‍ട്ട്‌ഫോണുകളിലെ ഡാറ്റ.
കമ്പ്യൂട്ടറുകളില്‍ നമ്മള്‍ സാധാരണ ബാക്കപ്പ് എടുക്കാറുണ്ടല്ലോ. ഡാറ്റ മാത്രം ബാക്കപ്പ്, പ്രോഗ്രാമുകളുടെ മാത്രം ബാക്കപ്പ്, മുഴുവന്‍ സിസ്റ്റത്തിന്റെയും മിറര്‍ ബാക്കപ്പ് - എന്നിങ്ങനെ ആവശ്യത്തിനനുസരിച്ച് പല തരത്തിലുമുള്ള ബാക്കപ്പുകള്‍ എടുക്കാറുണ്ട്.  ഇതുപോലെ ആന്‍ഡ്രോയ്ഡ് ഫോണുകളുടേയും ബാക്കപ്പ് എടുക്കാം.
പ്രത്യേകിച്ച് അപ്പുകള്‍ ഒന്നും ഉപയോഗിക്കാതെ മെസേജുകളുടേയും കോണ്ടാക്റ്റുകളുടേയും മറ്റും ബാക്കപ്പ് എടുക്കാന്‍ ആന്‍ഡ്രോയ്ഡില്‍ തന്നെ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും, ഒരു ഫുള്‍ ബാക്കപ്പ് അഥവാ ഇമേജ് ബാക്കപ്പ് ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് എളുപ്പത്തില്‍ സാധ്യമാക്കുന്ന പ്രധാനപ്പെട്ട അപ്ലിക്കേഷനുകളായ ടൈറ്റാനിയം ബാക്കപ്പ്, നാന്‍ഡ്രോയ്ഡ് ബാക്കപ്പ് തുടങ്ങിയവ ഉപയോഗിക്കുന്നതിന് റൂട്ട് ചെയ്യേണ്ടതായുണ്ട്.
Android Rooting
3. പരസ്യങ്ങളുടെ ശല്ല്യം ഒഴിവാക്കാം: ആപ്പുകളിലെയും യൂട്യൂബിലെയും മറ്റും പരസ്യങ്ങളുടെ ശല്ല്യം ഒഴിവാക്കാന്‍ സഹായകമായ ആഡ്‌ബ്ലോക്ക് പോലെയുള്ള ആപ്പുകള്‍ ലഭ്യമാണ്. ഇവയില്‍ ശരിയായ ഫലം നല്‍കുന്ന ആപ്പുകള്‍ പലതും റൂട്ട് ചെയ്ത ഫോണുകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
4. കസ്റ്റം റോമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍: പ്രത്യേകിച്ച് രുചിക്കൂട്ടുകളും നിറങ്ങളുമൊന്നും അധികമായി ചേര്‍ക്കാത്ത ഐസ്‌ക്രീമിനെ 'വാനിലാ ഐസ്‌ക്രീം' എന്നു വിളിക്കാറുണ്ടല്ലോ അതുപോലെ മിനുക്കുപണികളും കൂട്ടിച്ചേര്‍ക്കലുകളൊന്നുമില്ലാതെ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്‌സ് പ്രൊജക്റ്റ് (AOSP) പുറത്തിറക്കുന്ന ശുദ്ധമായ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ വിളിക്കുന്ന പേരാണ് 'വാനിലാ ആന്‍ഡ്രോയ്ഡ്'. ഇതിനെ 'സ്റ്റോക് ആന്‍ഡ്രോയ്ഡ്' എന്നും വിളിക്കാറുണ്ട്. ഗൂഗിള്‍ നെക്‌സസ് ഫോണുകളിലേയും ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളിലേയും ഗൂഗിള്‍ പ്ലേ എഡിഷന്‍ ഡിവൈസസു (GPE ) കളിലെയും ഓപ്പറേറ്റിംഗ് സിസ്റ്റം വാനിലാ അഥവാ സ്റ്റോക് ആന്‍ഡ്രോയ്ഡ് ആണ്.
വാനിലാ ആന്‍ഡ്രോയ്ഡില്‍ ഓരോ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളും അവരവരുടേതായ ചേരുവകളും നിറങ്ങളും മറ്റും കൂട്ടിച്ചേര്‍ത്ത് വ്യത്യസ്ത ആന്‍ഡ്രോയ്ഡ് വിഭവങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ടു തന്നെയാണ് ഈ ഫോണുകളെല്ലാം അടിസ്ഥാനപരമായി ആന്‍ഡ്രോയ്ഡ് ആണെങ്കിലും കാഴ്ച്ചയിലും ഉപയോഗത്തിലും വ്യത്യസ്തമായിരിക്കുന്നത്. സാംസംഗിന്റെ TouchWiz UI, സോണിയുടെ TimeScape UI, എച്ടിസിയുടെ Sense UI തുടങ്ങിയവ ഉദാഹരണങ്ങള്‍.
ഇത്തരത്തില്‍ നിര്‍മ്മാതാക്കള്‍ മൊബൈല്‍ വ്യത്യസ്ത മോഡലുകളിലായി സന്നിവേശിപ്പിച്ചിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ സ്റ്റോക് റോം എന്നു വിളിക്കുന്നു.
ആന്‍ഡ്രോയ്ഡ് ഒരു ഓപ്പണ്‍ സോഴ്‌സ് പ്രൊജക്റ്റ് ആയതിനാല്‍ ആന്‍ഡ്രോയ്ഡ് കുതുകികളായ ടെക്കികള്‍ ഒറ്റക്കും കൂട്ടായും അവരവരുടേതായ രീതിയില്‍ വാനിലാ ആന്‍ഡ്രോയ്ഡ് പതിപ്പിനെ കസ്റ്റമൈസ് ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ ആന്‍ഡ്രോയ്ഡ് കസ്റ്റം റോമുകള്‍ അവയുടെ സവിശേഷതകള്‍കൊണ്ടും കാര്യക്ഷമതകൊണ്ടും സ്റ്റോക് റോമുകളേക്കാള്‍ മെച്ചപ്പെട്ടവയാണ്.
മാത്രവുമല്ല, പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളെപ്പോലെ തന്നെ, ഒരുപക്ഷേ അവരിലും കാര്യക്ഷമമായി സുരക്ഷാ പഴുതുകളടച്ചും കൂടൂതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുമുള്ള അപ്‌ഡേറ്റുകള്‍ ലഭ്യമാകുന്നത് കമ്യൂണിറ്റി മാനേജ്ഡ് കസ്റ്റം റോമുകള്‍ക്കാണ് എന്നതും ശ്രദ്ധേയമാണ്. ചില കസ്റ്റം റോമുകള്‍  ശുദ്ധ ആന്‍ഡ്രോയ്ഡില്‍ മെനഞ്ഞെടുത്തത് ആണെങ്കില്‍ മറ്റു ചിലത് അടിസ്ഥാനപരമായി പ്രമുഖ ഫോണുകളിലെ സ്റ്റോക്ക് റോമുകളില്‍ മാറ്റങ്ങള്‍ വരുത്തിയതും ആകാം.
ശുദ്ധമായ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മെനഞ്ഞെടുത്ത വളരെ ജനപ്രിയമായ ഒരു കസ്റ്റം റോം ആണ് 'സയോണ്‍ജണ്‍ മോഡ്'.  മറ്റു പ്രശസ്തമായ കസ്റ്റം  റോമുകളില്‍ ചിലതാണ് പാരാന്‍ഡ്രോയ്ഡ്, AOKP,  MIUI, PAC-ROM, OmniROM തുടങ്ങിയവ. ഫോണ്‍ റൂട്ട് ചെയ്യാതെ തന്നെ കസ്റ്റം റോമുകള്‍ ഇന്സ്റ്റാള്‍ ചെയ്യാമെങ്കിലും ചില കസ്റ്റം റോമുകള്‍ ഇന്സ്റ്റാള്‍ ചെയ്യുന്നതിന് മുന്നോടിയായി പലപ്പോഴും ഫോണ്‍ റൂട്ട് ചെയ്യേണ്ടി വരും.
5. പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ പരീക്ഷിക്കാനും: ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങിയ ഉടന്‍ സ്റ്റോക് ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമേ അപ്‌ഡേറ്റുകള്‍ ലഭിക്കാറുള്ളൂ (ഗൂഗിള്‍ നെക്‌സസ് ഫോണുകള്‍ ഉദാഹരണം).
നിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളിലെ സ്റ്റോക് റോമുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സമയമെടുക്കുന്നതിനാല്‍ ആന്‍ഡ്രോയ്ഡ് പുതിയ പതിപ്പുകള്‍ വൈകി മാത്രമേ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിയാറുള്ളൂ. ഇതിനും അപ്പുറമായി പുതിയ മോഡലുകള്‍ ഇറക്കുന്ന വാണിജ്യ താത്പര്യങ്ങളുടെ ഭാഗമായും ഹാര്‍ഡ്‌വേര്‍ പിന്‍തുണയ്ക്കുമെങ്കിലും പല മോഡലുകള്‍ക്കും ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പുകള്‍ നിര്‍മ്മാതാക്കള്‍ ബോധപൂര്‍വ്വം നല്‍കാറുമില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നു.
ഇത്തരം അവസരങ്ങളില്‍ അപ്‌ഡേറ്റുകള്‍ക്കായി കാക്കാതെ നിങ്ങളുടെ ഫോണിനെ പിന്‍തുണയ്ക്കുന്ന പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ മെനഞ്ഞെടുത്ത കമ്യൂണിറ്റി ഡവലപ്ഡ് കസ്റ്റം റോമുകള്‍ ഇന്‍സ്റ്റാള്‍ചെയ്ത് ഉപയോഗിക്കാന്‍ വഴികളുണ്ട്.
ഉദാഹരണമായി ആന്‍ഡ്രോഡിന്റെ ഏറ്റവും പുതിയ പതിപ്പായ മാര്‍ഷ്മലോ അപ്‌ഡേറ്റ് വളരെ ചുരുക്കം സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. എങ്കിലും മാര്‍ഷ്മലോ അടിസ്ഥാനമായുള്ള സയോണ്‍ജണ്‍മോഡ്13, CrDroid പോലെയുള്ള കസ്റ്റം റോമുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ പിന്‍തുണയ്ക്കുന്നത് ആണെങ്കില്‍ ഫ്‌ലാഷ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.  
6. കസ്റ്റം റിക്കവറികള്‍ ഇന്സ്റ്റാള്‍ ചെയ്യാന്‍: വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറുകളില്‍ 'സേഫ് മോഡില്‍' പോകാനായി നമ്മള്‍ ബൂട്ട് ചെയ്യുന്നതിനു മുന്‍പ് എഫ് 8 എന്ന ഫംങ്ക്ഷന്‍ കീ അമര്‍ത്തി ഒരു സ്‌ക്രീനില്‍ എത്താറുണ്ടല്ലോ.
Android Rooting
അതായത് ഓപ്പറേറ്റിംഗ് സിസ്റ്റം സ്വയമേവ ബൂട്ട് ചെയ്യപ്പെടുന്നതിനു തൊട്ടു മുന്‍പുള്ള സ്‌ക്രീന്‍. ഇതുപോലെ ഒരു സംവിധാനം ആന്‍ഡ്രോയ്ഡിലുമുണ്ട്.
എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളുടെയും കൂടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഒരു റിക്കവറി സോഫ്റ്റ്‌വേര്‍ കൂടി ഇന്‍ബില്‍റ്റായി ഉണ്ടായിരിക്കും. ഫോണുകളെ ഫാക്റ്ററി റീസെറ്റ് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും മറ്റുമായി ഇത് ഉപയോഗിക്കുന്നു.
ചില പ്രത്യേക കീ കോമ്പിനേഷനുകളിലൂടെ റിക്കവറി സെക്ഷനിലേക്ക് എത്താനാകും. സാധാരണയായി ഫോണ്‍ സ്വിച്ചോഫ് ചെയ്തതിനു ശേഷം പവര്‍ ബട്ടനും വോള്യം കീയും ഒരുമിച്ച് അമര്‍ത്തിയാല്‍ റിക്കവറി മോഡില്‍ എത്താം.
ഫോണിനോടൊപ്പം ലഭിക്കുന്ന സ്റ്റോക്ക് റിക്കവറിയില്‍ അപ്‌ഡേറ്റുകള്‍, ഫാക്റ്ററി റീസെറ്റ് തുടങ്ങിയ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ ലഭ്യമാകൂ. സിയോണ്‍ജണ്‍ മോഡ് പോലെയുള്ള ഏതെങ്കിലും കസ്റ്റം റോം ഇന്സ്റ്റാള്‍ ചെയ്യണമെങ്കില്‍ ആദ്യമായി കസ്റ്റം റിക്കവറി കൂടി ഇന്സ്റ്റാള്‍ ചെയ്യേണ്ടതായി വരുന്നു. അതായത് ഫോണിനോടൊപ്പമുള്ള റിക്കവറിയെ (സ്റ്റോക്ക് റിക്കവറി) നീക്കം ചെയ്ത് കസ്റ്റം റിക്കവറി ഉപയോഗിക്കുക.
Android Rooting
Android Rooting
ഓര്‍മ്മിക്കുക കസ്റ്റം റിക്കവറി മാത്രമാണ് ഇന്സ്റ്റാള്‍ ചെയ്യുന്നത് എങ്കില്‍ അവിടെ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ യാതൊരു മാറ്റവും വരുന്നില്ല. അതായത് നിര്‍മ്മാതാക്കള്‍ ഫോണിനോടൊപ്പം നല്‍കുന്ന സ്റ്റോക് റോം തന്നെ തുടരുന്നു.
ഇവിടെ കസ്റ്റം റിക്കവറി ഇന്സ്റ്റാള്‍ ചെയ്യുന്നതോടെ കസ്റ്റം റോം ഇന്സ്റ്റാള്‍ ചെയ്യാനും ബാക്കപ്പ് എടുക്കാനുമെല്ലാം ഉള്ള അധിക സൗകര്യങ്ങള്‍ അടങ്ങിയ ഒരു പുതിയ റിക്കവറി സ്‌ക്രീന്‍ ലഭിക്കുക മാത്രമാണ് ചെയ്യുന്നത്
ഉദാഹരണം: ക്ലോക് വര്‍ക് മോഡ് ClockworkMod Recovery (C-WM), Team Win Recovery Project (T-WRP)
7. ഫോണ്‍ ഹാര്‍ഡ്‌വേറിന്റ പൂര്‍ണ്ണമായ നിയന്ത്രണം:  വാണിജ്യതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയും വിവിധ രാജ്യങ്ങളിലെ ടെലികോം നിയമങ്ങള്‍ പാലിക്കുന്നതിനായും ഫോണിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയും ബാറ്ററി ഉപഭോഗം കുറയ്ക്കാനും മറ്റുമായി നിര്‍മ്മാതാക്കള്‍ ഫോണ്‍ ഹാര്‍ഡ്‌വേര്‍ വിഭവശേഷിയുടെ 75 ശതമാനം പോലും ഉപയോഗിക്കാതിരിക്കത്തക്ക രീതിയില്‍ പരിധിപ്പെടുത്താറുണ്ട്.
ബിസിനസ് താല്‍പ്പര്യങ്ങള്‍ക്ക് ഉദാഹരണമായി സാംസംഗ് ഗാലക്‌സി ടാബ് 10.1 നെ ചൂണ്ടിക്കാണിക്കാം. ഈ മോഡലിന്റെ ആദ്യ പതിപ്പില്‍ വോയ്‌സ് കാളിംഗിനുള്ള ഹാര്‍ഡ്‌വേര്‍ ഉണ്ടെങ്കിലും ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഫോണ്‍ വിളിക്കാനുള്ള സംവിധാനം അവര്‍ ബോധപൂര്‍വ്വം തന്നെ നല്‍കിയിട്ടില്ല. പക്ഷേ അനുയോജ്യമായ ഒരു കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്ത് ഇതേ ടാബില്‍ തന്നെ കാളിംഗ് സൗകര്യം ലഭ്യമാക്കാന്‍ കഴിയും.
സി പി യു ക്ലോക്ക് സ്പീഡില്‍ വ്യത്യാസം വരുത്തുക പോലെയുള്ള സാങ്കേതിക പരിജ്ഞാനം കൂടുതല്‍ ആവശ്യമുള്ള കയ്യാങ്കളികള്‍ക്കും ഫോണ്‍ റൂട്ട് ചെയ്യേണ്ടതായുണ്ട്.
ഇത്തരത്തില്‍ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ റൂട്ട് ചെയ്യുമ്പോള്‍ ഒരു ശരാശരി ഉപയോക്താവിനു വരെ ആന്‍ഡ്രോയ്ഡിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഫോണിന്റെ വിഭവശേഷി ഫലപ്രദമായി ഉപയോഗിക്കാനും പൂര്‍ണ്ണമായ സ്വാതന്ത്ര്യം ലഭിക്കുകയാണ് ചെയ്യുന്നത്. അതായത് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണിന്റെ പരമാധികാരി നിങ്ങള്‍ മാത്രമാകുന്ന സ്വാതന്ത്ര്യം.
റൂട്ട് ചെയ്യുന്നതുകൊണ്ടുള്ള ദൂഷ്യങ്ങള്‍ 
1. നൂറ് ശതമാനം സുരക്ഷിതത്വം ഉറപ്പ് നല്‍കാനാകാത്തതിനാല്‍ ഏത് മാര്‍ഗ്ഗം പിന്‍തുടര്‍ന്നാലും റൂട്ടിംഗിനിടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ സ്ഥായിയായി തകരാറിലാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത്തരത്തില്‍, ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കാര്യത്തില്‍ മാത്രമല്ല, മറ്റു പല ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫിം വെയറില്‍ കയ്യാങ്കളി നടത്തുമ്പോള്‍ ഒരിക്കലും ശരിയാക്കാന്‍ കഴിയാത്ത വിധം ഉപയോഗശൂന്യമായി പോകുന്നതിനെ പൊതുവായി സൂചിപ്പിക്കുന്നത് 'ബ്രിക്കിംഗ്' എന്ന പദം കൊണ്ടാണ്.
2. റൂട്ട് ചെയ്താല്‍ മിക്ക ഫോണുകള്‍ക്കും നിര്‍മ്മാതാക്കള്‍ നല്‍കുന്ന സൗജന്യ വില്‍പ്പനാനന്തര സേവനങ്ങള്‍ നഷ്ടമാകും.
3. സുരക്ഷ: 'അധികാരം കൂടുന്നതോടെ ഉത്തരവാദിത്തവും കൂടുന്നു' എന്നത് ഇവിടെയും പ്രസക്തമാണ്. റൂട്ട് ചെയ്ത ഫോണിലെ പരമാധികാരി ഉപയോഗിക്കുന്നവര്‍ തന്നെ ആയതിനാല്‍ സാധാരണ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളില്‍ നിന്നും അല്‍പ്പം കൂടി ജാഗ്രത പാലിക്കേണ്ടി വരും. നിങ്ങള്‍ പൊതുവേ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മറ്റു വിശ്വസനീയമായ ഇടങ്ങളില്‍ നിന്നും മാത്രമാണ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതെങ്കില്‍ റൂട്ട് ചെയ്ത ഫോണുകളും അല്ലാത്ത ഫോണുകളും തമ്മില്‍ സുരക്ഷയുടെ കാര്യത്തില്‍ കാര്യമായ ആശങ്കയ്ക്ക് ഇടമില്ല. നിങ്ങള്‍ അനുവദിക്കാത്തിടത്തോളം കാലം റൂട്ട് ചെയ്ത ഫോണുകളില്‍ സ്വയമേവ ഒരു ദുഷ്ടപ്രോഗ്രാമിനും നുഴഞ്ഞ് കയറാനാകില്ല.
4. ജീവനക്കാര്‍ക്ക് സ്വന്തം ലാപ്‌ടോപ്, സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയവ ജോലിസ്ഥലത്ത് ഉപയോഗിക്കാന്‍ അനുവദിക്കുന്ന Bring Your Own Devices (BYOD) പോളിസി ഇക്കാലത്ത് കോര്‍പ്പറേറ്റ് ലോകത്ത് വളരെ പ്രചാരത്തില്‍ ഉള്ളതാണല്ലോ. സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി പല സ്ഥാപനങ്ങളും റൂട്ട് ചെയ്ത ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കോര്‍പ്പറേറ്റ് നെറ്റ്‌വര്‍ക്കുകളുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കാറില്ല.
ആദ്യകാലങ്ങളില്‍ ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് വളരെ ശ്രമകരമായിരുന്നു എങ്കില്‍ ഇപ്പോള്‍ റൂട്ടിംഗ് വളരെ എളുപ്പമാക്കുന്ന ധാരാളം കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനുകളും ലഭ്യമാണ്. ഇത്തരത്തിലുള്ള സോഫ്റ്റ്‌വേറുകള്‍ ഒരു ശരാശരി ആന്‍ഡ്രോയ്ഡ് ഉപയോക്താവിന് വരെ റൂട്ടിംഗ് എന്ന കടമ്പ എളുപ്പത്തില്‍ താരതമ്യേന സുരക്ഷിതമായി കടക്കാന്‍ സഹായിക്കുന്നു.
റൂട്ട് ചെയ്യുമ്പോള്‍ സംഭവിക്കുന്നത് 
റൂട്ട് ചെയ്യുക എന്നതുകൊണ്ട് ഫോണിന്റെ സമ്പൂര്‍ണമായ അഡ്മിനിസ്‌ട്രേറ്റീവ് പ്രിവിലേജ് കരസ്ഥമാക്കുക എന്നാണല്ലോ അര്‍ഥമാക്കുന്നത്. എല്ലാ റൂട്ടിംഗ് മാര്‍ഗ്ഗങ്ങളും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ചില പഴുതുകള്‍ ചൂഷണം ചെയ്താണ് റൂട്ട്  ആനുകൂല്യം കരസ്ഥമാക്കുന്നത്. ഈ പഴുതുകളാകട്ടെ ഓരോ മോഡലിലും വ്യത്യസ്തമാകാം. ചില പഴുതുകള്‍ ഒന്നിലധികം ഫോണ്‍ മോഡലുകളില്‍ പൊതുവായി കാണാന്‍ കഴിയും. ഇതുകൊണ്ടാണ് വ്യത്യസ്ത മോഡലുകളുടെ റൂട്ടിംഗ് രീതികള്‍ വ്യത്യസ്തമാകുന്നത്. ആന്‍ഡ്രോയ്ഡ് ഡവലപ്പര്‍മ്മാര്‍ക്കായി ഡവലപ്പര്‍ ടൂളുകള്‍ മുഖേന ലഭിക്കുന്ന ചില പ്രത്യേക ആനുകൂല്യങ്ങള്‍ മുതലെടുത്തും റൂട്ടിംഗ് നടത്താം.
ലളിതമായി പറഞ്ഞാല്‍, അകത്തുനിന്ന് പൂട്ടിയ ഒരു വീട്ടിനകത്ത് ജനല്‍കമ്പി വളച്ചോ പിന്‍വാതില്‍ കുത്തി തുറന്നോ കയറിയതിനു ശേഷം, പൂട്ട് തുറന്നിടുന്നതുപോലെയുള്ള ഒരു പ്രക്രിയയാണ് റൂട്ടിംഗ്.
ഇവിടെ സ്വാഭാവികമായി ഒരു സംശയം ഉണ്ടാകാം. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ അല്ലെങ്കില്‍ അതിന്റെ ഒരു പ്രത്യേക പതിപ്പിലോ അതുമല്ലെങ്കില്‍ ഒരു മോഡലിലോ ഉള്ള ചില പഴുതുകള്‍ ആണല്ലോ റൂട്ടിംഗിനു സഹായിക്കുന്നത്. ഒരു സുരക്ഷാപഴുതായി കണ്ട് എന്തുകൊണ്ട് നിര്‍മ്മാതാക്കള്‍ അത് അടയ്ക്കുന്നില്ല?
ആന്‍ഡ്രോയ്ഡ് കോര്‍ ടീം പൊതുവെ റൂട്ടിംഗിനു സഹായിക്കുന്ന പഴുതുകള്‍ അടയ്ക്കാറുണ്ട്. നിര്‍മാതാക്കളും ഇത്തരത്തിലുള്ള പഴുതുകള്‍ അടയ്ക്കാന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അവ പുഷ് അപ്‌ഡേറ്റുകളായി നല്‍കാറുമുണ്ട്.
പക്ഷേ, ഒരു റൂട്ടിംഗ് പഴുത് തുറന്നിരിക്കുന്നതുകൊണ്ടു മാത്രം കാര്യമായ മറ്റു കുഴപ്പങ്ങള്‍ ഇല്ല എന്നതുകൊണ്ടും റൂട്ട് ചെയ്യുന്നത് പൂര്‍ണ്ണമായും ഉപയോക്താവിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വാറന്റി ബലികഴിച്ചുകൊണ്ട് ആണെന്നതിനാലും നിര്‍മാതാക്കള്‍ പലപ്പോഴും സങ്കീര്‍ണമായ റൂട്ടിംഗ് പഴുതുകള്‍ അടയ്ക്കാന്‍ ശ്രമിക്കാറില്ല. റൂട്ടിംഗ് പഴുതുകള്‍ അടയ്ക്കുന്നതിനേക്കാള്‍ ഫോണ്‍ റൂട്ട് ചെയ്യപ്പെട്ടതാണോ എന്ന് മനസ്സിലാക്കാനുള്ള സംവിധാനങ്ങള്‍ പുതിയ മോഡലുകളില്‍ ചേര്‍ക്കുന്നതിനാണ് നിര്‍മ്മാതാക്കള്‍ കൂടുതല്‍  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
റൂട്ട് ചെയ്തു കഴിഞ്ഞാലും നിര്‍മ്മാതാക്കള്‍ നല്‍കുന്ന അപ്‌ഡേറ്റുകള്‍ തുടര്‍ന്നും ലഭ്യമാകുമോ: ബൂട്ട് ലോഡര്‍ അണ്‍ലോക്ക് ചെയ്യാതെ ഒരു കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യാത്തിടത്തോളം കാലം, സാധാരണയായി റൂട്ട്‌ചെയ്തു കഴിഞ്ഞാലും നിര്‍മ്മാതാക്കള്‍ നല്‍കുന്ന അപ്‌ഡേറ്റുകള്‍ ലഭ്യമാകും. പക്ഷേ ഇവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ പലപ്പോഴും റൂട്ട് ആനുകൂല്യം നഷ്ടമാകും.
എന്താണ് ബൂട്ട് ലോഡര്‍ അണ്‍ലോക്കിംഗ്
മിക്ക ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് ലേഖനങ്ങളിലും റൂട്ടിംഗ്/കസ്റ്റം റോം ഫ്‌ലാഷിംഗിന് മുന്‍പായി 'ബൂട്ട് ലോക്കര്‍ അണ്‍ലോക്ക് ചെയ്തിരിക്കണം' എന്നൊരു നിബന്ധന കണ്ടേക്കാം. എന്താണ് ബൂട്ട് ലോഡര്‍? ഒരു ആന്‍ഡ്രോയ്ഡ് ഫോണില്‍ ബൂട്ട് റോം, ബൂട്ട് ലോഡര്‍, കെര്‍ണല്‍, റിക്കവറി, റോം, റേഡിയോ തുടങ്ങിയ സോഫ്റ്റ്‌വേറുകള്‍ വ്യത്യസ്ത പാര്‍ട്ടീഷ്യനുകളിലായി  കാണാം.
Android Rooting
 ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ സ്വിച്ചോണ്‍ ചെയ്താല്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങുന്ന ചെറിയൊരു സോഫ്റ്റ്‌വേര്‍ ആണ് ബൂട്ട് റോം (കമ്പ്യൂട്ടറുകളിലെ ബയോസിനെപ്പോലെ പ്രോസസര്‍ ചിപ്പിനുള്ളില്‍ സന്നിവേശിപ്പിച്ചിരിക്കുന്നതും ഉപയോക്താക്കള്‍ക്ക് അധികം കയ്യാങ്കളിയൊന്നും നടത്താനാകാത്തതുമായ ഒരു ചെറിയ പ്രോഗ്രാം).
ഈ ബൂട്ട് റോം ബൂട്ട് ലോഡര്‍ എന്നറിയപ്പെടുന്ന മറ്റൊരു പ്രോഗ്രാമിനെ ആദ്യമായി ലോഡ് ചെയ്യുന്നു. തുടര്‍ന്ന് ഏത്  സോഫ്റ്റ്‌വേറാണ് ലോഡ്‌ചെയ്യേണ്ടതെന്ന് നിശ്ചയിക്കുന്നത് ബൂട്ട് ലോഡറാണ്. സാധാരണഗതിയില്‍ പുറത്തുനിന്നുമുള്ള ഇടപെടലുകള്‍ ഒന്നും ഇല്ലെങ്കില്‍ ബൂട്ട് ലോഡര്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം  ലോഡ് ചെയ്യുന്നു.
ബൂട്ട് ലോഡര്‍ ആന്‍ഡ്രോയ്ഡില്‍ മാത്രമല്ല ഉള്ളത്. നമ്മുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും ബൂട്ട് ലോഡര്‍ ഉണ്ട്. ഒന്നില്‍ കൂടുതല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറുകളില്‍ ബൂട്ട് ചെയ്തയുടന്‍ ഏത് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ലോഡ് ചെയ്യേണ്ടതെന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു സ്‌ക്രീന്‍ വരുന്ന് കണ്ടിട്ടില്ലേ? അതിനെ കമ്പ്യൂട്ടറുകളിലെ ബൂട്ട് ലോഡര്‍ എന്നു വിളിക്കാം. ഒരു വിന്‍ഡോസ് 8 / ഗ്‌നു ലിനക്‌സ് ബൂട്ട് ലോഡര്‍ സ്‌ക്രീനുകള്‍ ശ്രദ്ധിക്കുക.
Android Rooting
Android Rooting
ഓരോ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും അവരവരുടെ മോഡലുകള്‍ക്കും അതില്‍ ഉപയോഗിച്ചിരിക്കുന്ന ചിപ്പുകള്‍ക്കും അനുസരിച്ച് വ്യത്യസ്തങ്ങളായ ബൂട്ട് ലോഡര്‍ സോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കുന്നു.
Android Rooting
ലോക്ക് ചെയ്യപ്പെട്ട ബൂട്ട് ലോഡര്‍:  എച്ച്ടിസി, മോട്ടറോള തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഫോണുകളിലെ ബൂട്ട് ലോഡറുകള്‍ ലോക്ക് ചെയ്താണ് പുറത്തിറക്കുന്നത്.
ലോക്ക് ചെയ്യപ്പെട്ട ബൂട്ട് ലോഡര്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഒത്തുനോക്കി അതുമായി ബന്ധപ്പെടുത്തിയ സ്റ്റോക്ക് റോം മാത്രമേ ലോഡ് ചെയ്യുകയുള്ളൂ. അതായത്  ലോക്ക് ചെയ്ത ബൂട്ട് ലോഡറുകള്‍ ഓരോ പ്രാവശ്യവും ബൂട്ട് ചെയ്യുമ്പോഴും സ്റ്റോക്ക് റോമും സ്റ്റോക്ക് റിക്കവറി സോഫ്റ്റ്‌വേറുകളും മാത്രമാണ് ലോഡ് ചെയ്യപ്പെടുന്നതെന്ന് ഉറപ്പുവരുത്തുന്നു. അതോടെ സുരക്ഷയോടൊപ്പം തന്നെ നിര്‍മ്മാതാക്കളുടെയും മൊബൈല്‍ സേവന ദാതാക്കളുടെയുമെല്ലാം വാണിജ്യതാല്‍പ്പര്യങ്ങള്‍ കൂടി സംരക്ഷിക്കപ്പെടുന്നു.
ബൂട്ട് ലോക്കര്‍ എങ്ങിനെ അണ്‍ലോക്ക് ചെയ്യാം:  ബ്രാന്‍ഡുകള്‍ക്കനുസരിച്ചും മോഡലുകള്‍ക്കനുസരിച്ചും ബൂട്ട് ലോഡറുകള്‍ വ്യത്യാസപ്പെടുന്നതിനാല്‍ ബൂട്ട് ലോഡര്‍ അണ്‍ലോക്ക് ചെയ്യാന്‍ പൊതുവായ മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല. എങ്കിലും മോട്ടറോള, സോണി, എച്ച്ടിസി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ തങ്ങളുടെ വെബ് സൈറ്റുകളിലൂടെത്തന്നെ ബൂട്ട് ലോഡര്‍ എങ്ങിനെ സുരക്ഷിതമായി അണ്‍ലോക്ക് ചെയ്യാമെന്ന് വിവരിക്കുന്നുണ്ട്. സാംസങിന്റേതുള്‍പ്പെടെ പല സ്മാര്‍ട്ട് ഫോണുകളുടെയും ബൂട്ട് ലോഡര്‍ ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് കിറ്റിലെ (Android SDK) 'ഫാസ്റ്റ് ബൂട്ട്' എന്ന യൂട്ടിലിറ്റി ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാവുന്നതാണ്. കിംഗോ റൂട്ട് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് സോണിയുടേയും എച്ച്ടിസിയുടേയും പല മോഡലുകളുടേയും ബൂട്ട് ലോഡറുകള്‍ അണ്‍ലോക്ക് ചെയ്യാനാകും.
റൂട്ടിംഗും കസ്റ്റം റോം ഫ്‌ലാഷിംഗും തമ്മിലുള്ള വ്യത്യാസം
റൂട്ടിംഗ് എന്നത് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ചില പഴുതുകള്‍ ചൂഷണം ചെയ്ത് റൂട്ട് യൂസര്‍ ആനുകൂല്യം നേടി എടുക്കുന്നതാണ് സൂചിപ്പിച്ചല്ലോ. റൂട്ട് ചെയ്യുന്നതിലൂടെ റൂട്ട് ആനുകൂല്യം നിര്‍ബന്ധമുള്ള അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും (ടൈറ്റാനിയം ബാക്കപ്പ്, നാന്‍ഡ്രോയ്ഡ് ബാക്കപ്പ്, ഗ്രീനിഫൈ തുടങ്ങിയവ) പ്രീ ഇന്‍സ്റ്റാള്‍ഡ് ആയ ബ്ലോട്ട്‌വെയര്‍ അപ്ലിക്കേഷനുകള്‍ നീക്കംചെയ്യാനും കഴിയുന്നു.
വെറും റൂട്ടിംഗിലൂടെ ഇതു മാത്രമാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്. റൂട്ടിംഗിലൂടെ മാത്രം യൂസര്‍ ഇന്റര്‍ഫേസിലോ കാര്യക്ഷമതയിലോ കാര്യമായ വ്യത്യാസങ്ങള്‍ വരുത്താനാകില്ല. ഒരേ മോഡലിന്റെ റൂട്ട് ചെയ്ത ഫോണും റൂട്ട് ചെയ്യാത്ത ഫോണും തമ്മില്‍ കാഴ്ച്ചയിലോ ഉപയോഗത്തിലോ യാതൊരു വ്യത്യാസങ്ങളും അറിയാന്‍ കഴിയില്ല.
കസ്റ്റം റോം ഫ്‌ലാഷിംഗിലാകട്ടെ ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ മാറ്റപ്പെടുന്നു. അതിനാല്‍ പ്രത്യക്ഷത്തില്‍ തന്നെ വ്യത്യാസം അറിയാനാകും.
Android Rooting
കസ്റ്റം  റോം ഫ്‌ലാഷിംഗും കസ്റ്റം കെര്‍ണല്‍ ഫ്‌ലാഷിംഗും ഒന്നു തന്നെയാണോ:  അല്ല. റോം കെര്‍ണല്‍ ഇവ രണ്ടും രണ്ടായതിനാല്‍ റോം ഫ്‌ലാഷിംഗും കെര്‍ണല്‍ ഫ്‌ലാഷിംഗും വ്യത്യസ്തമാണ്.
സോഫ്റ്റ്‌വേറിനെയും ഹാര്‍ഡ്‌വേയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുന്ന അടിസ്ഥാനഘടകമാണ് കെര്‍ണല്‍. വിന്‍ഡോസ്, ലിനക്‌സ്, മാക് മെഷീനുകള്‍ക്കെല്ലാം അതിന്റേതായ പ്രത്യേക കെര്‍ണലുകള്‍ ഉണ്ട്. ഒരു ആന്‍ഡ്രോയ്ഡ് ഫോണിന്റെ ഹാര്‍ഡ്‌വേര്‍ ഘടകങ്ങളായ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, മെമ്മറി, ക്യാമറ, ബാറ്ററി തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്നത് കെര്‍ണല്‍ ആണ്.
ഇത്തരത്തില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റം നിലനിര്‍ത്തി ആവശ്യമെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട കെര്‍ണല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും. ഇതിനെ കസ്റ്റം കെര്‍ണല്‍ ഫ്‌ലാഷിംഗ് എന്നു വിളിക്കാം. പല കസ്റ്റം റോമുകളും അതിനനുയോജ്യമായ കസ്റ്റം കെര്‍ണലുകളോടൊത്താണ് ലഭ്യമാകുന്നത്.  
കസ്റ്റം റോം ഫ്‌ലാഷ് ചെയ്യുന്നതിനു മുന്‍പേ ഫോണ്‍ റൂട്ട് ചെയ്യേണ്ടതായിട്ടുണ്ടോ:  ഉണ്ട് എന്നും ഇല്ല എന്നും ഉത്തരം പറയേണ്ടിവരും. അത് ഓരോ ഫോണ്‍ മോഡലിനെയും അടിസ്ഥാനപ്പെടുത്തിയിരിക്കും. സാധാരണ പല ഫോണുകളോടൊപ്പവും നിര്‍മ്മാതാക്കള്‍ നല്‍കുന്ന റിക്കവറി സംവിധാനം കസ്റ്റം റോം ഫ്‌ലാഷ് ചെയ്യുന്നതിനുള്ള സൗകര്യം ഉള്‍ക്കൊള്ളാത്തതായിരിക്കും. അത്തരം ഫോണുകളില്‍ ആദ്യം ഒരു കസ്റ്റം റിക്കവറി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും. അതായത് കസ്റ്റം റിക്കവറി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ഫോണ്‍ റൂട്ട് ചെയ്യേണ്ടി വരും. തുടര്‍ന്ന് ഈ കസ്റ്റം റിക്കവറി ഉപയോഗിച്ച് കസ്റ്റം റോം ഫ്‌ലാഷ് ചെയ്യാം.
റൂട്ട് ചെയ്യാതെ കസ്റ്റം റിക്കവറി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധ്യമാകുന്ന ഫോണുകളും ഉണ്ട്. ഇവയിലും ഫലത്തില്‍ റൂട്ട് ചെയ്യാതെ തന്നെ കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യാനാകുന്നു.
ഇതൊന്നുമല്ലാതെ പല ഫോണുകളിലും സയോണ്‍ജണ്‍ മോഡ് ഇന്‍സ്റ്റാളര്‍ ആപ്പ് ഉപയോഗിച്ച് ബൂട്ട് ലോക്കര്‍ അണ്‍ലോക്ക് ചെയ്യാതെയും റൂട്ട് ചെയ്യാതെയും സയോണ്‍ജണ്‍ റോം ഇന്സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നു (ഇത് സയോണ്‍ജണ്‍ മോഡിന്റെ മാത്രം പ്രത്യേകതയാണ്).
റൂട്ട്  ചെയ്തു പക്ഷേ കസ്റ്റം റോം ഫ്‌ലാഷ് ചെയ്ത് കൈ നനയ്ക്കാതെ തന്നെ ആന്‍ഡ്രോയ്ഡില്‍ മറ്റു മാറ്റങ്ങള്‍ വരുത്താനാകുമോ:
റൂട്ട് ചെയ്യുന്നത് താരതമ്യേന എളുപ്പം ആണ്. കസ്റ്റം റോം ഫ്‌ലാഷിംഗ് അതുപോലെ അല്ല. മാത്രവുമല്ല കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ചിലര്‍ക്കെങ്കിലും പ്രിയങ്കരങ്ങളായ പ്രീമിയം അപ്ലിക്കേഷനുകളും സ്മാര്‍ട്ട്‌ഫോണുകളോടൊപ്പം നിര്‍മ്മാതാക്കള്‍ നല്‍കുന്ന ചില ഫീച്ചറുകളും നഷ്ടമാകും. എല്ലാ സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ക്കും നല്ല കമ്യൂണിറ്റി ഡവലപ്ഡ് കസ്റ്റം റോമുകള്‍ ലഭ്യമാകണം എന്നും ഇല്ല.
ഇതെല്ലാം ഒഴിവാക്കി റൂട്ട് ചെയ്ത ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് പുതുമോഡി നല്‍കാന്‍ സാധ്യമാക്കുന്ന ഒന്നാണ് Xposed Framework. റൂട്ട് ചെയ്ത ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ എളുപ്പത്തില്‍ കസ്റ്റമൈസേഷനുകള്‍ സാദ്ധ്യമാക്കുന്ന സോഫ്റ്റ്‌വേര്‍ പ്രവര്‍ത്തിക്കാനാവശ്യമായ അടിസ്ഥാനം ഒരുക്കുന്ന ഒരു സംവിധാനമാണ് എക്‌സ്‌പോസ്ഡ് ഫ്രേംവര്‍ക്ക്. എക്‌സ്‌പോസ്ഡ് ഫ്രേം വര്‍ക്ക് മോഡ്യൂളുകള്‍ എന്നറിയപ്പെടുന്ന അനേകം അപ്ലിക്കേഷനുകള്‍ ലഭ്യമാണ്.
ഉദാഹരണമായി Xprivacy  എന്ന മോഡ്യൂള്‍ ഉപയോഗിച്ച് മറ്റ് അപ്‌ളിക്കേഷനുകള്‍ നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നത് തടയുകയോ വ്യാജവിവരങ്ങള്‍ ഫീഡ് ചെയ്യാനോ കഴിയുന്നു. ഗ്രാവിറ്റി ബോക്‌സ് എന്ന മറ്റൊരു മോഡ്യൂള്‍ ഉപയോഗിച്ച് ഫോണ്‍ ഇന്റര്‍ഫേസില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനാകും.
നെറ്റ്‌വര്‍ക്ക് അണ്‍ലോക്കിംഗും റൂട്ടിംഗും ഒന്നു തന്നെയാണോ:  പലപ്പോഴും നെറ്റ്‌വര്‍ക്ക് അണ്‍ ലോക്കിംഗിനെ റൂട്ടിംഗായി തെറ്റിദ്ധരിക്കാറുണ്ട്. ഒരേ ഫോണ്‍ തന്നെ സിം കാര്‍ഡ് മാറ്റി ഏത് നെറ്റ്‌വര്‍ക്കിലും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ മാറ്റുന്നതിനെയാണ് നെറ്റ്‌വര്‍ക്ക് അണ്‍ലോക്കിംഗ് അഥവാ സിം അണ്‍ലോക്കിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് എയര്‍ടെല്‍ ലേബലോടുകൂടി വാങ്ങിയ (പ്രത്യേകം  ഓഫറുകളോ കോണ്‍ട്രാക്റ്റുകളോ പ്രകാരം) ഒരു ഫോണ്‍ കാരിയര്‍/നെറ്റ്‌വര്‍ക്ക്/ സിം അണ്‍ലോക്ക് ചെയ്യാതെ വോഡാഫോണിലോ ബിഎസ്എന്‍എല്ലിലോ ഉപയോഗിക്കാന്‍ കഴിയില്ല.
ഇത്തരം നെറ്റ്‌വര്‍ക്ക് അണ്‍ലോക്കിംഗിന് റൂട്ടിംഗുമായി യാതൊരു ബന്ധവുമില്ല. ഉടമ്പടി കാലാവധി കഴിഞ്ഞാല്‍ പൊതുവേ മൊബൈല്‍ സേവനദാതാക്കള്‍ സിം അണ്‍ലോക്ക് ചെയ്യാനുള്ള  കോഡ് നല്‍കാറുണ്ട്. സേവനദാതാക്കളുടെ അനുവാദമില്ലാതെ തന്നെ അണ്‍ലോക്ക് ചെയ്യാനുള്ള അനേകം മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ്.
റൂട്ട് ചെയ്ത ഫോണുകളെ അണ്‍റൂട്ട് ചെയ്ത് വാറന്റി തുടര്‍ന്നും ലഭ്യമാക്കാന്‍ കഴിയുമോ:  റൂട്ട് ചെയ്യപ്പെട്ട ഫോണുകളുടെ വാറന്റി നഷ്ടമാകുമെന്നത് പൊതുവായി എല്ലാ നിര്‍മ്മാതാക്കളും പിന്‍തുടര്‍ന്നു വരുന്ന നയമാണല്ലോ. ഫോണ്‍ റൂട്ട് ചെയ്യപ്പെട്ടോ എന്നും ഔദ്യോഗിക പതിപ്പുകള്‍ക്ക് പകരം മറ്റേതെങ്കിലും കസ്റ്റം ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്നുമെല്ലം പരിശോധിക്കാന്‍ മിക്ക നിര്‍മ്മാതാക്കളും ചില സംവിധാനങ്ങള്‍ ഉപയോഗിക്കാറുണ്ട്.
ഉദാഹരണമായി സാംസങ് തങ്ങളുടെ ഹാന്‍ഡ്‌സെറ്റുകളില്‍ ഉപയോഗിക്കുന്ന  ഇത്തരത്തിലുള്ള ഒന്നാണ് 'ബൈനറി ഫ്‌ലാഷ് കൗണ്ടര്‍'. അതായത് സാംസങിന്റെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് പതിപ്പ് അല്ലാതെ മറ്റേതെങ്കിലും ആന്‍ഡ്രോയ്ഡ് പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഈ കൗണ്ടര്‍ അത് രേഖപ്പെടുത്തുന്നു. ചില സാംസങ് പതിപ്പുകളില്‍ ഇത്തരത്തിലുള്ള കയ്യാങ്കളികള്‍ സൂചിപ്പിക്കാന്‍ ഫോണ്‍ ബൂട്ട് ചെയ്യുന്ന അവസരത്തില്‍ തന്നെ മഞ്ഞ നിറത്തിലുള്ള ഒരു മുന്നറിയിപ്പ് ചിഹ്നം  ദൃശ്യമാക്കുന്നു. ഫ്‌ലാഷ് കൗണ്ടര്‍ റീസെറ്റ് ചെയ്യാനും മറ്റുമുള്ള പല വിദ്യകളും ഉണ്ടെങ്കിലും അവ എല്ലാ മോഡലുകളേയും ആന്‍ഡ്രോയ്ഡ് പതിപ്പുകളെയും പിന്‍തുണക്കുന്നവയല്ല. ബൈനറി കൗണ്ടറിന്റെ പോരായ്മകള്‍ പരിഹരിച്ച് സാംസങ് തങ്ങളുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളിലെല്ലാം ഉപയോഗിക്കുന്ന പുതിയ സംവിധാനമാണ് 'നോക്‌സ് കൗണ്ടര്‍' (Knox Counter). നോക്‌സ് കൗണ്ടര്‍ റീസറ്റ് ചെയ്യാന്‍ താരതമ്യേന വിഷമമാണ്.
പൊതുവായി പറഞ്ഞാല്‍ റൂട്ട് ചെയ്തതിന്റെയും കസ്റ്റം റോം ഇന്സ്റ്റാള്‍ ചെയ്തതിന്റെയുമെല്ലാം  തെളിവുകള്‍ അവശേഷിപ്പിക്കാതെ വാറന്റി വീണ്ടെടുക്കാമെങ്കിലും  എല്ലാ ഫോണ്‍ മോഡലുകളിലും അത് പ്രായോഗികമല്ല. ബൂട്ട് ലോഡര്‍ അണ്‍ലോക്ക് ചെയ്യാതെയും കസ്റ്റം റോം ഇന്സ്റ്റാള്‍ ചെയ്യാതെയും ഇരിക്കുകയും റൂട്ട് മാത്രം ചെയ്യുകയുമാണെങ്കില്‍ അണ്‍റൂട്ട് ചെയ്ത് വാറന്റി വീണ്ടെടുക്കാന്‍ കഴിയും.
റൂട്ട് ചെയ്താല്‍ എല്ലാ ഫോണുകളുടേയും വാറന്റി നഷ്ടമാകുമോ:  ഇല്ല. ചില ഫോണ്‍ നിര്‍മ്മാതാക്കള്‍ റൂട്ട് ചെയ്ത ഫോണുകള്‍ക്കും വാറന്റി നല്‍കാറുണ്ട്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ അതികായരായ മൈക്രോമാക്‌സ് അവരുടെ റൂട്ട് ചെയ്യപ്പെട്ട യുറേക്കാ ഫോണുകള്‍ക്കും വാറന്റി നല്‍കുന്നു. ഈ അടുത്ത കാലത്ത് തരംഗമായി മാറിയ ചൈനീസ് ബ്രാന്‍ഡ് ആയ ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ റൂട്ട് ചെയ്താലും വാറന്റി നഷ്ടപ്പെടുകയില്ലെന്ന് അറിയുന്നു. ഓപ്പോ ഫോണുകളുടേയും വാറന്റി റൂട്ട് ചെയ്താല്‍ നഷ്ടമാകില്ല.

മുന്നറിയിപ്പ്: റൂട്ട് ചെയ്യുന്നതിനു മുന്‍പ് വാറന്റി നിബന്ധനകള്‍ പരിശോധിക്കാന്‍ മറക്കരുത്.
  റൂട്ട് ചെയ്യാനാകാത്ത ഫോണുകളുണ്ടോ:  ഇതുവരെ റൂട്ട് ചെയ്യാന്‍ കഴിയാത്ത ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉണ്ടായേക്കാം. പക്ഷേ സാങ്കേതികമായി നിലവിലെ എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ റൂട്ട് ചെയ്യാന്‍ കഴിയുന്നവയാണ്. ഇടക്കാലത്ത് ബൂട്ട് ലോഡര്‍ ലോക്ക് ചെയ്തും മറ്റും പല നിര്‍മ്മാതാക്കളും ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് തടയാന്‍ ശ്രമിച്ചിരുന്നു എങ്കിലും ഇപ്പോള്‍ അവര്‍ അതില്‍നിന്ന് പിന്നോട്ട് പോവുകയും ഒരു പടികൂടി കടന്ന് സോണിയും മോട്ടറോളയുമുള്‍പ്പെടെയുള്ള നിര്‍മ്മാതാക്കള്‍ ബൂട്ട് ലോഡര്‍ അണ്‍ലോക്ക് ചെയ്യാനും കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യാനുമെല്ലാമുള്ള വഴികള്‍ അവരുടെ വെബ് സൈറ്റുകളിലൂടെ ഔദ്യോഗികമായിത്തന്നെ നല്‍കുന്നുമുണ്ട്.
ഒരു പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിയാലുടന്‍ തന്നെ ആന്‍ഡ്രോയ്ഡ്  ഡവലപ്പര്‍മ്മാര്‍ അത് റൂട്ട് ചെയ്യാനുള്ള പഴുതുകള്‍ ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്താറുണ്ട്.
റൂട്ടിംഗും കസ്റ്റം റോം ഫ്‌ലാഷിംഗും ചെയ്യുന്നതെങ്ങിനെ:  ആന്‍ഡ്രോയ്ഡ് റൂട്ടിംഗിനെക്കുറിച്ചും കസ്റ്റംറോം ഫ്‌ലാഷിംഗിനെക്കുറിച്ചും അതിന്റെ ഗുണദോഷങ്ങളെ കുറിച്ചുമെല്ലാം ഒരു ഏകദേശ ധാരണയെങ്കിലും ഇതിനകം  ലഭിച്ചുകാണുമല്ലോ. ബ്ലോട്ട്‌വെയറുകള്‍ എന്നറിയപ്പെടുന്ന അനാവശ്യ ആപ്പുകള്‍ നീക്കം ചെയ്ത് കുറച്ച് ഇന്റേണല്‍ മെമ്മറി ലഭ്യമാക്കുയും ഫോണിന്റെ പ്രവര്‍ത്തനം അതുമൂലം മെച്ചപ്പെടുത്തുകയുമാണ് പ്രധാന ഉദ്ദേശം എങ്കില്‍ റൂട്ട് ചെയ്യുക മാത്രം മതിയാകും.
എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും പൊതുവായി ഒരു റൂട്ടിംഗ് രീതി ഇല്ലെന്ന് അറിയാമല്ലോ. അതിനാല്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിനനുസരിച്ചുള്ള റൂട്ടിംഗ് ഗൈഡുകള്‍ ലഭ്യമായ വെബ് സൈറ്റുകളെ ആശ്രയിക്കുകയേ വഴിയുള്ളൂ.
ആന്‍ഡ്രോയ്ഡ് കുതുകികളുടെയും ഡവലപ്പര്‍മാരുടെയും ഏറ്റവും വലുതും സജീവവുമായതുമായ കമ്യൂണിറ്റി ആയ XDA Developers  ഒരു റൂട്ടിംഗ് ബൈബിള്‍ ആണ്. വിപണിയില്‍ ലഭ്യമായ പ്രമുഖ മോഡലുകളുടെ എല്ലാം വളരെ ആധികാരികമായ റൂട്ടിംഗ് ഗൈഡുകള്‍ അവിടെ ലഭ്യമാണ്. മാത്രവുമല്ല, സജീവമായ ഒരു ആന്‍ഡ്രോയ്ഡ് ചര്‍ച്ചാവേദി ആയതിനാല്‍ സംശയ നിവാരണവും വളരെ എളുപ്പമണ്.
ഗൂഗിളില്‍ നിങ്ങളുടെ ഫോണ്‍ മോഡലിനോടൊപ്പം  ആന്‍ഡ്രോയ്ഡിന്റെ ഏത് പതിപ്പാണെന്നു കൂടി ചേര്‍ത്ത് പരതിയാല്‍ അനുയോജ്യമായ റൂട്ടിംഗ് ലേഖനങ്ങള്‍ ലഭ്യമാകും. ഫോണ്‍ മോഡല്‍ മോഡലുകള്‍ക്കനുസരിച്ചും അതിലെ ആന്‍ഡ്രോയ്ഡ് പതിപ്പിനും അനുസരിച്ചുള്ള റൂട്ടിംഗ് ലേഖനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനുകളും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അത്തരത്തിലുള്ള ഒന്നാണ് റൂട്ട് ആള്‍ ഡിവൈസസ്. ഈ അപ് ളിക്കേഷന്‍ നിങ്ങളുടെ ഫോണ്‍ മോഡലിനനുസരിച്ചുള്ള പ്രായോഗികമായ റൂട്ടിംഗ് മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
ആന്‍ഡ്രോയ്ഡ് ഡീബഗ് ബ്രിഡ്ജ് (എ ഡി ബി ):  ആന്‍ഡ്രോയ്ഡ് ഫോണിനെ ഒരു കമ്പ്യൂട്ടറുമായി യുഎസ്ബി പോര്‍ട്ടിലൂടെ ബന്ധിച്ച് കമ്പ്യൂട്ടറിലൂടെ ആന്‍ഡ്രോയ്ഡ് സിസ്റ്റം ഫയലുകളില്‍ മാറ്റം വരുത്തുവാനും  പകര്‍ത്തുവാനും അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും നീക്കം ചെയ്യാനും മറ്റും ഉപകരിക്കുന്ന ഒരു കമാന്‍ഡ് ലൈന്‍ ടൂള്‍ ആണ് ആന്‍ഡ്രോയ്ഡ് ഡീബഗ് ബ്രിഡ്ജ്. ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വേര്‍ ഡവലപ്‌മെന്റ് കിറ്റില്‍ (Android SDK) ഇത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു (മുഴുവന്‍ കിറ്റും ഇന്സ്റ്റാള്‍ ചെയ്യാതെ തന്നെ ആന്‍ഡ്രോയ്ഡ് ഡീബഗ് ബ്രിഡ്ജ് മാത്രമായും കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാനാകും).
Android Rooting
 ആന്‍ഡ്രോയ്ഡ് ഡീബഗ് ബ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണിലെ 'യു എസ് ബി ഡീബഗ്' എനേബിള്‍ ചെയ്തിരിക്കണം. സാധാരണയായി ഇത് 'ഡിസേബിള്‍' അവസ്ഥയില്‍ ആയിരിക്കും. ഒരു ഡവലപ്പര്‍ ടൂള്‍ ആയ എ.ഡി.ബി ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന അധിക ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി എളുപ്പത്തില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ റൂട്ട് ചെയ്യാന്‍ കഴിയുന്നു. ഇത്തരത്തില്‍ റൂട്ടിംഗിന് സഹായിക്കുന്ന പല കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേറുകളും ലഭ്യമാണ്.
റൂട്ടിംഗിനു സഹായിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേറുകള്‍:  കാര്യമായ സാങ്കേതിക പരിജ്ഞാനവും മറ്റു നൂലാമാലകളൊന്നുമില്ലാതെ നല്ല ഗ്രാഫിക്കല്‍ ഇന്റര്‍ഫേസോടു കൂടിയ അനേകം റൂട്ടിംഗ് േേസാഫ്റ്റ്‌വേറുകള്‍ ലഭ്യമാണ്. ഇവയില്‍ പലതും സൗജന്യവുമാണ്. കിംഗോ, ഐ റൂട്ട്, റൂട്ട് ജീനിയസ് തുടങ്ങിയവ അവയില്‍ ചിലതു മാത്രം.
കമ്പ്യൂട്ടര്‍ ഇല്ലാതെ എളുപ്പത്തില്‍ റൂട്ട് ചെയ്യ്യാനാകുമോ?
Android Rooting
കമ്പ്യൂട്ടര്‍ ഇല്ലാതെയും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സുഗമമായി റൂട്ട് ചെയ്യാം. പക്ഷേ എല്ലാ മോഡലുകളും കഴിയണം എന്നില്ല. ഫ്രേം റൂട്ട് എന്ന അപ്ലിക്കേഷന്‍ വളരെ എളുപ്പത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാതെ തന്നെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ റൂട്ട് ചെയ്യാന്‍ സഹായിക്കുന്നതാണ്. ഇത്തരത്തില്‍ റൂട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റ് ആപ്ലിക്കേഷനുകളില്‍ ചിലതാണ് വി റൂട്ട്, ടവല്‍ റൂട്ട്, കിംഗോ റൂട്ട്, സെഡ് ഫോര്‍ റൂട്ട് തുടങ്ങിയവ.
ഈ അപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് അവ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണോ എന്ന് പ്രസ്തുത വെബ്‌സൈറ്റുകളില്‍ പോയി പരിശോധിക്കാന്‍ മറക്കരുത്.
റൂട്ടിംഗിനു ശേഷം എന്ത്
ഏതെങ്കിലും മാര്‍ഗ്ഗം ഉപയോഗിച്ച് റൂട്ട് ചെയ്താല്‍ എന്താണോ റൂട്ടിംഗിന്റെ ലക്ഷ്യം അതിലേക്ക് എത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതായുണ്ട്.  യഥാര്‍ത്ഥത്തില്‍ ഫോണ്‍ റൂട്ട് ചെയ്യപ്പെട്ടോ എന്ന് പരിശോധിക്കുക അതിന്റെ ആദ്യപടികളില്‍ ഒന്നാണ്. ഇതിനായി റൂട്ട്‌ചെക്ക് പോലെയുള്ള അപ്ലിക്കേഷനുകള്‍ ഉപയോഗിക്കാവുന്നതാണ്.
Android Rooting
റൂട്ട് ആനുകൂല്യം വേണ്ട മറ്റു ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും നീക്കം ചെയ്യാനുമെല്ലാം ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളായ സൂപ്പര്‍ എസ്‌യു, സൂപ്പര്‍ യൂസര്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് സാധാരണയായി റൂട്ടിംഗിനോടൊപ്പം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാറുണ്ട്. ഇല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്യുക.
(Link നല്‍കണം)
Android Rooting
സാധാരണ മാര്‍ഗ്ഗങ്ങളിലൂടെ നീക്കം ചെയ്യാനാകാത്ത അനാവശ്യ അപ്ലിക്കേഷനുകളായ ബ്ലോട്ട്‌വെയറുകളും മറ്റ് സിസ്റ്റം അപ്ലിക്കേഷനുകളും നീക്കംചെയ്യാന്‍ ബ്ലോട്ട്‌വെയര്‍ റിമൂവല്‍ ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.
Android Rooting
റൂട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ 
.
1. റൂട്ടിംഗിനെക്കുറിച്ച് അറിയുക, ആവശ്യമാണെങ്കില്‍ മാത്രം റൂട്ട് ചെയ്യുക.
2. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ മോഡല്‍ റൂട്ട് ചെയ്യാന്‍ കഴിയുന്നതാണോ എന്ന് ആദ്യം പരിശോധിക്കുക.
3. റൂട്ട് ചെയ്യുന്നതിനു മുന്‍പ് ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പ് ഏതാണെന്ന് വ്യക്തമായി അറിയുക. ഇത് സാധാരണയായി 'സിസ്റ്റം സെറ്റിംഗ്‌സില്‍' 'അബൗട്ട് ഫോണ്‍' എന്ന മെനുവില്‍ കാണാവുന്നതാണ്. ഒരേ ഫോണ്‍ മോഡലിന്റെ തന്നെ വ്യത്യസ്ത ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്കനുസരിച്ചും അപ്‌ഡേറ്റുകള്‍ക്കനുസരിച്ചും റൂട്ടിംഗ് രീതികളും വ്യത്യാസപ്പെട്ടിരിക്കും എന്നോര്‍ക്കുക
4. റൂട്ടിംഗ് ലേഖനങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ ലഭിക്കുന്ന സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക. XDA Forum പോലെയുള്ള വളരെ സജീവമായ ആന്‍ഡ്രോയ്ഡ് ഡവലപ്‌മെന്റ് കമ്യൂണിറ്റിയില്‍ ഒട്ടുമിക്ക ഫോണുകളും റൂട്ട് ചെയ്യേണ്ട വിധവും കസ്റ്റം റോം ഫ്‌ലാഷിംഗ് ഗൈഡുകളും ലഭ്യമാണ്.
5. റൂട്ടിംഗ് ചെയ്യുന്നതിനു മുമ്പ് ഫോണ്‍ നമ്പരുകള്‍, മെസേജുകള്‍, മീഡിയാ ഫയലുകള്‍ തുടങ്ങിയവയുടെ ഒരു ബാക്കപ്പ് തീര്‍ച്ചയായും എടുത്തിരിക്കുക.
6. ഫോണ്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്തതിനു ശേഷം മാത്രം റൂട്ടിംഗ് തുടങ്ങുക.
7. റൂട്ടീംഗ് ലേഖനങ്ങള്‍ ശ്രദ്ധയോടെ പല ആവര്‍ത്തി വായിച്ച് സംശയനിവാരണം നടത്തി മുന്നോട്ട് പോവുക.
8. റൂട്ടിംഗ് രീതികള്‍ വിവരിക്കുന്ന ബ്ലോഗ് പോസ്റ്റുകളും ഫോറം പോസ്റ്റുകളും വായിക്കുമ്പോള്‍ അവയ്ക്കുള്ള പ്രതികരണങ്ങളും നിര്‍ബന്ധമായും വായിച്ചിരിക്കണം. പ്രസ്തുത റൂട്ടീംഗ് രീതികള്‍ പരീക്ഷിച്ചു നോക്കിയവര്‍ അവരുടെ അനുഭവങ്ങളും നേരിട്ട വെല്ലുവിളികളും മറ്റുംപങ്കുവയ്ക്കുന്നതുകൂടി വായിക്കുന്നത്  നിങ്ങളുടെ റൂട്ടിംഗ് ഉദ്യമം സുഗമമാക്കും.
9. കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള റൂട്ടിംഗ് ആണ് നടത്തുന്നത് എങ്കില്‍ നല്ല യുഎസ്ബി കേബിള്‍ ഉപയോഗിക്കുകയും റൂട്ടിംഗ് പ്രക്രിയയ്ക്കിടെ കമ്പ്യൂട്ടറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. ലാപ്‌ടോപ്പിന്റെയും യുപിഎസ്സിന്റെയുമെല്ലം ബാറ്ററി ബാക്കപ്പ് ഉറപ്പു വരുത്തുക.
സാധാരണയായി കമ്പ്യൂട്ടര്‍ യുപിഎസ് അരമണിക്കൂറിലധികം ബാക്കപ്പ് നല്‍കാറില്ല. പക്ഷേ റൂട്ടിംഗ് പ്രക്രിയ എന്തെങ്കിലും കാരണങ്ങളാല്‍ അതിലധികം നീണ്ടു പോയാല്‍ ഫോണ്‍ 'ഇഷ്ടിക' ആയി മാറാന്‍ സാദ്ധ്യത ഉണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
10. റൂട്ടിംഗിനെക്കുറിച്ച് പഠിക്കുന്നതിനോടൊപ്പം അണ്‍റൂട്ടീംഗിനെക്കുറിച്ചും പഠിക്കുക. കാരണം എന്തെങ്കിലും കാരണവശാല്‍ ഒരു തിരിച്ചുപോക്ക് ആവശ്യമാണെങ്കില്‍ അത് ഉപകരിച്ചേക്കും.
11. ഒരു പ്രത്യേക മോഡല്‍ റൂട്ട് ചെയ്യുന്നതിന് പലപ്പോഴും ഒന്നില്‍ കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടേക്കാം. അവയില്‍ താരതമ്യേന സങ്കീര്‍ണ്ണമല്ലാത്തതും ഫലപ്രദവുമായ ഒന്ന് തിരഞ്ഞെടുക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചവരുടെ അനുഭവങ്ങള്‍ വായിച്ച് മനസ്സിലാക്കുക.
12. റൂട്ടിംഗിനു സഹായിക്കുന്ന ആന്‍ഡ്രോയ്ഡ് ആപ്പുകളുടെ എപികെ ഫയലുകള്‍ വിശ്വസനീയമായ വെബ് സൈറ്റുകളില്‍ നിന്നും മാത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക.
13. കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്‍പ് പ്രസ്തുത കസ്റ്റം റോമിന്റെ ഏറ്റവും സ്ഥിരതയുള്ള പതിപ്പുകള്‍ ഉപയോഗിക്കുക.
അവലംബം:
1. https://en.wikipedia.org/wiki/Rooting_(Android_OS)
2. http://www.xda-developers.com/root/

1/06/2016

ബിജെപി പടയൊരുക്കം39 ഇടത്ത് ജയ സാധ്യത മുന്നില്‍ കണ്ട്

mathrubhumi.com

39 ഇടത്ത് ജയ സാധ്യത മുന്നില്‍ കണ്ട് ബിജെപി പടയൊരുക്കം

മാതൃഭൂമി ന്യൂസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 39 മണ്ഡലങ്ങളില്‍ ജയ സാധ്യത മുന്നില്‍കണ്ട് ബിജെപി-ആര്‍എസ്എസ് പടയൊരുക്കം. 69 ഇടത്ത് ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്നാണ് നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ ഡിവിഷനുകളിലേക്ക് ലഭിച്ച വോട്ടു നില അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ലഭിച്ച വോട്ട് അടസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയില്‍ 39 ഇടത്ത് ബി.ജെ.പി വിജയം ലക്ഷ്യമിടുന്നു.
മഞ്ചേശ്വരം,കാസര്‍ഗോഡ്,നേമം മണ്ഡലങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തിലധികം വോട്ട് നേടിയതിന്റെ ആത്മവിശ്വാസമാണ് പട്ടിക പ്രകടിപ്പിക്കുന്നത്. പാലക്കാട്, കാട്ടാക്കട നിയമസഭാ മണ്ഡല പരിധിയില്‍  മുപ്പത്തി അയ്യായിരത്തിനും നാല്‍പതിനായിരത്തിനും ഇടയില്‍ വോട്ട് ലഭിച്ചിട്ടുണ്ട്.
മുപ്പതിനായിരം മുതല്‍ മുപ്പത്തി അയ്യായിരം വോട്ടുകള്‍ വരെ നേടിയ 14 മണ്ഡലങ്ങള്‍ കൂടിയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഡ് ചെയ്ത വട്ടിയൂര്‍ക്കാവിനൊപ്പം തിരുവനന്തപുരം ജില്ലയിലെ പാറശാലയും കോവളവും ഈ ഗണത്തിലാണ്. പത്തനംതിട്ട ജില്ലയിലെ ആറന്മുളയുംകൊല്ലം ജില്ലയിലെ കൊട്ടാരക്കരയും കരുനാഗപ്പള്ളിയും ആലപ്പുഴ ജില്ലയിലെ മാവേലിക്കര,ചെങ്ങന്നൂര്‍ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍,പുതുക്കാട്,നാട്ടിക മണ്ഡലങ്ങളും പാലക്കാടെ നെന്മാറയും കോഴിക്കോട്ടെ കുന്നമംഗലവും മുപ്പത്തി അയ്യായിരം വരെ വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. ഇതിനു പുറമെ ഇരുപത് നിയമസഭാ മണ്ഡലങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുപത്തി അയ്യായിരം മുതല്‍ മുപ്പതിനായിരം വോട്ടുകള്‍ വരെ നേടിയത് വിജയ പ്രതീക്ഷയാണെന്ന്ബിജെപി വിലയിരുത്തുന്നു.
തിരുവനന്തപുരം,കഴക്കൂട്ടം,അരുവിക്കര,നെടുമങ്ങാട്ആറ്റിങ്ങള്‍,ചാത്തന്നൂര്‍,കുണ്ടറ,അടൂര്‍,കുന്നത്തൂര്‍ മണ്ഡലങ്ങളാണ് ഈ വിഭാഗത്തില്‍ തെക്കന്‍ കേരളത്തില്‍ നിന്നുള്ളത്. മധ്യകേരളത്തില്‍ അരൂര്‍, കാഞ്ഞിരപ്പള്ളി, കൈപ്പമംഗലം, ഇരിങ്ങാലക്കുട,മണലൂര്‍ എന്നീ മണ്ഡലങ്ങളുണ്ട്. മലബാറില്‍ ഒറ്റപ്പാലം,ഷൊര്‍ണൂര്‍,,ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത്,എലത്തൂര്‍, സുല്‍ത്താന്‍ ബത്തേരി സീറ്റുകളില്‍ മുപ്പതിനായിരംവരെ വോട്ടുകള്‍ ജില്ലാ ഡിവിഷനുകളില്‍ ലഭിച്ചു. ഈ കണക്കുകളെ അടിസ്ഥാനമാക്കിയുള്ള അണിയറ നീക്കങ്ങളാണ് ബിജെപിയിലും ആര്‍എസ്എസിലും നടക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റിനെ രംഗത്തിറക്കി നേട്ടമുണ്ടാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. മുന്‍ നിര നേതാക്കളെല്ലാം മത്സരിക്കണമെന്നകാര്യത്തില്‍ ധാരണയായിട്ടുണ്ട്. കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍,വി മുരളീധരന്‍, പികെ കൃഷ്ണദാസ് തുടങ്ങിയവരെല്ലാം തിരുവനന്തപുരം ജില്ലയില്‍ തന്നെ മത്സരിക്കും.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1