11/06/2015

ഇന്ധന ചെലവിനത്തില്‍ 5000 കോടി ലാഭിക്കാന്‍ റെയില്‍വേയ്ക്ക് പദ്ധതി

ഇന്ധന ചെലവിനത്തില്‍ 5000 കോടി ലാഭിക്കാന്‍ റെയില്‍വേയ്ക്ക് പദ്ധതി

ശമ്പളം, പെന്‍ഷന്‍ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നത് ഇന്ധനത്തിനാണ്.
railway
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷംകൊണ്ട് ഇന്ധനചെലവിനത്തില്‍ 5000 കോടി രൂപ ലാഭിക്കാനുള്ള പദ്ധതി റെയില്‍വെ ആസൂത്രണം ചെയ്യുന്നു.
ഡീസല്‍ ചെലവിനത്തില്‍ 22,000 കോടി രൂപയും വൈദ്യുതിയിനത്തില്‍ 12,500 കോടിയുമാണ് നിലവില്‍ പ്രതിവര്‍ഷം റെയില്‍വേയ്ക്കുള്ള ബാധ്യത.
ശമ്പളം, പെന്‍ഷന്‍ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നത് ഇന്ധനത്തിനാണ്.
പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. സൗരോര്‍ജം, വിന്റ് എനര്‍ജി, ബയോ ഡീസല്‍ തുടങ്ങിയ പ്രയോജനപ്പെടുത്താനും പദ്ധതിയുണ്ടെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

നാളെയുടെ വോട്ടിങ് രീതി ആയി മാറാന്‍ ഗുജറാത്ത്‌ മാതൃക

ഗുജറാത്തില്‍നിന്ന് ഒരു മാതൃക: വീട്ടിലിരുന്നും വോട്ടുചെയ്യാം

  ഗുജറാത്തില്‍നിന്ന് ഒരു മാതൃക:  വീട്ടിലിരുന്നും വോട്ടുചെയ്യാം    ഇ.ജി രതീഷ്‌
അഹമ്മദാബാദ്: വികസനത്തിന്റെ ഗുജറാത്ത് മാതൃകയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍, സംസ്ഥാനത്ത് നടപ്പാക്കുന്ന ഇ-വോട്ടിങ് ഒരുപക്ഷേ നാളെയുടെ വോട്ടിങ് രീതി ആയി മാറാനാണ് സാധ്യത.

ഒരു ലാപ്‌ടോപ്പോ കമ്പ്യൂട്ടറോ ഉണ്ടെങ്കില്‍ വീട്ടിലിരുന്ന് വോട്ടുചെയ്യാനുള്ള സംവിധാനമാണ് ഈമാസം നടക്കുന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പട്ടികയില്‍ പേരുചേര്‍ക്കല്‍, അംഗീകരിക്കല്‍, വോട്ടുചെയ്യല്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് ഈ പ്രക്രിയയിലുള്ളത്.

ഓണ്‍ലൈനായി ആദ്യം അപേക്ഷ നല്‍കണം. റവന്യൂ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധിച്ച് യഥാര്‍ഥ വോട്ടറെന്ന് ഉറപ്പുവരുത്തും. അംഗീകരിച്ചാല്‍ യൂസര്‍നെയിമും പാസ്!വേഡും ലഭിക്കും. ഇതുപയോഗിച്ച് ആക്ടിവേറ്റ് ചെയ്യണം. ശേഷം വോട്ടര്‍ക്ക് പാസ്!വേഡ് മാറ്റാം. വോട്ടെടുപ്പ് ദിവസം ബാലറ്റ് പേപ്പര്‍ ഓണ്‍ലൈനായി ലഭിക്കും. ഇഷ്ടമുള്ള സ്ഥാനാര്‍ഥിയുടെ പേരിനൊപ്പമുള്ള കളത്തില്‍ ക്ലൂക്ക് ചെയ്താല്‍ വോട്ടിങ്ങിനുള്ള ഘട്ടത്തിലേക്ക് നീങ്ങാം.

വോട്ടര്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും മാത്രമാകും അപ്പോള്‍ കാണുക. തുടര്‍ന്ന് 'കാസ്റ്റ് വോട്ട്' എന്ന കളത്തില്‍ ക്ലൂക്ക് ചെയ്യണം. പെട്ടെന്ന് ബോധോദയംവന്ന് വേറൊരാള്‍ക്കായിരുന്നു ചെയ്യേണ്ടതെന്ന് തോന്നിയാലോ..? 'റീസെറ്റ്' എന്ന ബദല്‍ മാര്‍ഗം ഉണ്ട്. അതുകഴിയുമ്പോള്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു പാസ്വേഡ് എസ്.എം.എസ്സായി എത്തും. ആ നമ്പര്‍ ശരിയായി അടിച്ചുചേര്‍ത്താല്‍ വോട്ടിങ് പൂര്‍ത്തിയായതായി അറിയിപ്പും വരും.

ബാക്കിയുള്ളവരൊക്കെ പോളിങ് ബൂത്തില്‍ വരിനില്‍ക്കുമ്പോള്‍ കൂളായി വീട്ടിലിരുന്ന് വോട്ടിടാമെന്നര്‍ഥം. വോട്ടിങ് ദിവസം ഇ-പോളിങ് ബൂത്തുകളും തുറക്കും. യൂസര്‍ നെയിമും പാസ്വേ!ഡും ഉപയോഗിച്ച് അവിടെയെത്തിയും വോട്ടുചെയ്യാം. ഡിജിറ്റല്‍ വോട്ടിങ് നിയന്ത്രിക്കുന്നതിന് പ്രത്യേകം ഡാറ്റാ സെന്റര്‍ തുറന്നിട്ടുണ്ട്.

ഗുജറാത്തിലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം പൊതുവേ കുറവാണ്. അഹമ്മദാബാദില്‍ കഴിഞ്ഞ മൂന്നുതവണയും 50 ശതമാനത്തില്‍ താഴെയായിരുന്നു പോളിങ്. ഇ-വോട്ടിങ് പ്രചാരത്തിലായാല്‍ ഇതിന് മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അധികാരികള്‍. രജിസ്‌ട്രേഷനായി ഒരു മൊബൈല്‍ ആപ്പും തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ മൊബൈല്‍ ആപ്ലൂക്കേഷന്‍ വഴിയും വോട്ടിങ്ങിന് അവസരമുണ്ടാകും. പക്ഷേ, പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുകയാണ്. ക്രമക്കേടിന് സാധ്യതയേറെയെന്നാണ് അവരുടെ പക്ഷം.
ഗുജറാത്തിലെ കോര്‍പ്പറേഷന്‍ ഭരണസമിതിക്ക് ഇത്തവണ മറ്റൊരു പ്രത്യേകതയുമുണ്ട്. ഒരു വാര്‍ഡില്‍നിന്ന് നാല് പ്രതിനിധികളെ തിരഞ്ഞെടുക്കണം. കഴിഞ്ഞതവണ മൂന്നുപേരാണ് വാര്‍ഡിനെ പ്രതിനിധാനം ചെയ്തത്. ഇത്തവണ വാര്‍ഡുകളുടെ എണ്ണം കുറച്ച് പ്രതിനിധികളുടെ അംഗബലം ഉയര്‍ത്തി. ഇതരസംസ്ഥാനങ്ങളിലേതുപോലെ ഒരു വാര്‍ഡിന് ഒരു പ്രതിനിധി സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സുകാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും വിധിവരുമ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുണ്ടാകും.
വോട്ടെടുപ്പ് നവംബര്‍ 22-ന്
അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭാവ് നഗര്‍, ജാംനഗര്‍ എന്നീ ആറ് കോര്‍പ്പറേഷനുകളിലേക്ക് നവംബര്‍ 22-നാണ് തിരഞ്ഞെടുപ്പ്. ഇതിലാണ് ഇ-വോട്ടിങ്ങിനും അവസരമുള്ളത്. 2010-ലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലാണ് ആദ്യം ഇ-വോട്ടിങ് പരീക്ഷിച്ചത്. എന്നാല്‍, പേരുചേര്‍ക്കാന്‍ വോട്ടര്‍ നേരിട്ട് റവന്യൂ ഓഫീസിലെത്തണമെന്നതിനാല്‍ വിജയിച്ചില്ല. ഇത്തവണ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പേരുവിവരങ്ങള്‍ ഉറപ്പാക്കുന്നതിനാല്‍ കൂടുതല്‍ ഇ-വോട്ടര്‍മാരെ പ്രതീക്ഷിക്കുന്നു.

മിനിറ്റിൽ 20 തവണയും ദിവസം 12000 തവണയും തുമ്മുന്ന പെൺകുട്ടി

മിനിറ്റിൽ 20 തവണയും ദിവസം 12000 തവണയും തുമ്മുന്ന പെൺകുട്ടി

ടെക്‌സാസ്: ഒരു മിനിറ്റിൽ 20 തവണ തുമ്മുന്ന ഒരു പെൺകുട്ടി ഡോക്‌ടർമാരെ കുഴക്കുകയാണ്. അമേരിക്കയിലെ ടെക്‌സാസ് സ്വദേശിയായ കാറ്റലിൻ തോൺലിയാണ് ഇങ്ങനെ തുടർച്ചയായി തുമ്മുന്നത്. ഒരു ദിവസം ഏകദേശം 12000 തവണ കാറ്റലിൻ തുമ്മും. 12 വയസുള്ള കാറ്റലിൻ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

നിരന്തരം വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവിയ്ക്കുന്നതായും ഭക്ഷണം കഴിയ്ക്കാൻ ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നതായും കാറ്റലിൻ പറയുന്നു. ക്ലാരിനറ്റ് വായിയ്ക്കാനും സംഗീതം കേൾക്കാനും കാറ്റലിൻ ഏറെ ഇഷ്ടപ്പെടുന്നു. ഒരു ക്ലാരിനറ്റ് വായനയ്ക്ക് ശേഷമാണ് കാറ്റലിന് ഈ അവസ്ഥ ഉണ്ടായത്. എന്നാൽ സാധാരണ അലർജി മാത്രമാണെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. അമിത സമ്മർദ്ദങ്ങളായിരിയ്ക്കാം കുട്ടിയുടെ വിചിത്രമായ ബുദ്ധിമുട്ടിന് കാരണമെന്ന് ഡോക്‌ടർമാർ കരുതുന്നു.

കാമുകിക്ക് അയച്ച അശ്ളീല സന്ദേശം കിട്ടിയത് മാനേജര്‍ക്ക്,​ യുവാവിന്റെ പണി പോയി

കാമുകിക്ക് അയച്ച അശ്ളീല സന്ദേശം കിട്ടിയത് മാനേജര്‍ക്ക്,​ യുവാവിന്റെ പണി പോയി

ഷിക്കാഗോ: വനിതാ എച്ച് ആര്‍ മാനേജര്‍ക്കു അശ്ലീല സന്ദേശം അയച്ച യുവാവിന്റെ പണിപോയി. ചിക്കാഗോയിലാണ് സംഭവം. യുവാവ് തന്റെ കാമുകിക്ക് അയച്ച സന്ദേശം നമ്പർ മാറി മാനേജര്‍ക്കു ലഭിക്കുകയായിരുന്നു. അയച്ചതു രണ്ടും ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങളായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

പിരിഞ്ഞ മാതാപിതാക്കൾക്ക് ആറുവയസുകാരി നൽകിയ ഉപദേശം

പിരിഞ്ഞ മാതാപിതാക്കൾക്ക് ആറുവയസുകാരി നൽകിയ ഉപദേശം

ഒട്ടാവ: ചിലപ്പോൾ മുതിർന്നവരെ ജീവിതത്തിലെ വലിയ പാഠങ്ങൾ പഠിപ്പിക്കുന്നത് കുട്ടികളായിരിക്കും. ആറ് വയസുകാരി ടിയാനയും അത് തന്നെയാണ് ചെയ്തത്. വിവാഹമോചിതരായ തന്റെ മാതാപിതാക്കളെയാണ് ടിയാന പുതിയ പാഠങ്ങൾ പഠിപ്പിച്ചത്.

വഴക്ക് മറന്ന് അച്ഛനുമായി കൂട്ടുകൂടണമെന്നാണ് മൂന്ന് മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയിൽ കുഞ്ഞ് ടിയാന പറയുന്നത്. തനിക്ക് തന്റെ അച്ഛനേയും അമ്മയേയും സുഹൃത്തുക്കളായി വീണ്ടും കാണണമെന്നും എല്ലാവരും കൂട്ടാകണമെന്ന് മാത്രമാണ് തന്റെ ആഗ്രഹമെന്നും കുട്ടി വ്യക്തമാക്കുന്നു.

ടിയാനയുടെ അമ്മ ചെറിഷ് ഷെറിയാണ് വീഡിയോ പകർത്തി ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. കുഞ്ഞുവായിലെ വലിയ ഉപദേശം സോഷ്യൽ മീഡിയയിൽ വൈറലായി. മകളുടെ ഉപദേശത്തിന് അമ്മ നന്ദി പറഞ്ഞു. ടിയാന തന്നെ വലിയൊരു പാഠമാണ് പഠിപ്പിച്ചതെന്നും താൻ ചെയ്ത തെറ്റിൽ കുറ്റബോധം തോന്നുന്നുണ്ടെന്നും ഷെറി വ്യക്തമാക്കി.

റിച്ചാർഡ്=പക്ഷിമനുഷ്യൻ

റിച്ചാർഡ്=പക്ഷിമനുഷ്യൻ
2015
ലണ്ടൻ:പക്ഷികളോട് പണ്ടേ ഇഷ്ടമാണ്. ഒടുവിൽ ഇഷ്ടം കടുത്തപ്പോൾ ഒരാഗ്രഹം. തന്റെ രൂപവും പക്ഷികളെപ്പോലെയാക്കിയാലോ?.അങ്ങനെ ശരീരംമുഴുവൻ ടാറ്റൂ പതിച്ചു. മുടിയും താടിയുമൊക്കെ പക്ഷിത്തൂവലുപോലെയാക്കി. തീർന്നില്ല, ഏറ്റവുമൊടുവിൽ സ്വന്തം ചെവികൾ തന്നെ മുറിച്ചുമാറ്റി. ബ്രിസ്റ്റോളുകാരനായ റിച്ചാർഡ് എന്നയാളാണ് ഇൗ അതിരുകടന്ന പക്ഷിസ്നേഹക്കാരൻ. കക്ഷിയെ ഇപ്പോൾ കണ്ടാൽ ഒരു പകുതിപക്ഷിയാണെന്നേ തോന്നൂ. ചെവികൾ മുറിച്ചുമാറ്റിയതല്ലാതെ നിരവധി ശസ്ത്രക്രിയകൾക്കും അയാൾ വിധേയനായി.ഇടയ്ക്കുവച്ച് നാവും ചെറുതായി മുറിച്ചു. പക്ഷിമനുഷ്യനെന്ന് അറിയപ്പെടുന്നതിൽ റിച്ചാർഡിന് ഇപ്പോൾ പെരുത്തിഷ്ടമാണ്. കാര്യങ്ങളൊക്കെ കൊള്ളാം,പോക്ക് അത്രശരിയല്ല എന്ന് ഡോക്ടർമാർ മുന്നറിയിപ്പുനൽകിയിട്ടുണ്ട്. ഇനിയും ശസ്ത്രക്രിയക്ക് വിധേയനാകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്.

മനുഷ്യ ശരീരത്തെക്കുറിച്ച് പഠിപ്പിയ്ക്കാൻ അദ്ധ്യാപിക വസ്ത്രമഴിച്ചു

മനുഷ്യ ശരീരത്തെക്കുറിച്ച് പഠിപ്പിയ്ക്കാൻ അദ്ധ്യാപിക വസ്ത്രമഴിച്ചു
 
ആംസ്റ്റർഡാം: മനുഷ്യശരീരത്തെ കുറിച്ച് കുട്ടികളെ പഠിപ്പിയ്ക്കാൻ ക്ലാസ് മുറിയിൽ അദ്ധ്യാപിക വസ്ത്രമഴിച്ചു. നെതർലാന്റ്സിലെ ഗ്രോണി ഹാർട്ട്സ് സ്‌കൂളിലാണ് സംഭവം. മനുഷ്യശരീരത്തിന്റെ പ്രവർത്തനം പഠിപ്പിയ്ക്കാനാണ് ഡെബ്ബി ഹീർകെൻസ് എന്ന അദ്ധ്യാപിക പുതിയ വഴി തേടിയത്
  


എന്നാൽ പൂർണമായും വസ്ത്രമഴിച്ച് നഗ്നയായി എന്ന് വിചാരിയ്ക്കരുത്. അടിയിൽ മനുഷ്യശരീരത്തിന്റെ ആന്തരികാവസ്ഥ ചിത്രീകരിയ്ക്കുന്ന സൂട്ട് ഡെബ്ബി ധരിച്ചിരുന്നു. ആന്തരികാവയവങ്ങൾ ചിത്രീകരിയ്ക്കുന്ന സൂട്ടും അസ്ഥികൾ ചിത്രീകരിയ്ക്കുന്ന മറ്റൊരു സൂട്ടുമാണ് അദ്ധ്യാപിക ധരിച്ചത്. കുട്ടികൾക്ക് ക്ലാസ് പുതിയ അനുഭവമായി. കുട്ടികളെ പഠിപ്പിയ്ക്കാൻ രസകരവും ലളിതവുമായ വഴി തേടിയ അദ്ധ്യാപികയുടെ നടപടിയെ സ്‌കൂൾ അധികൃതർ അഭിനന്ദിച്ചു

വല്ലാത്ത മേയ്ക്കപ്പ് തന്നെ

വല്ലാത്ത മേയ്ക്കപ്പ് തന്നെ
ലണ്ടൻ: മേയ്ക്കപ്പ് ചെയ്ത് ആളിന്റെ മുഖം മാറ്റുന്നത് പുതുമയുള്ള സംഭവമല്ല. എന്നാൽ മനുഷ്യൻ മൃഗത്തിന്റെ മേയ്ക്കപ്പ് ഇട്ടാലോ. ദിവസങ്ങൾക്ക് മുന്പ് യൂട്യൂബിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോയിൽ കാണുന്നത് എങ്ങനെ വളരെ സിന്പിളായി മേയ്ക്കപ്പ് ചെയ്ത് മൃഗത്തിന്റെ മുഖമാക്കാം എന്നാണ്. സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട ഒരു നായയുടെ മുഖമാണ് ഉദാഹരണമായി കാണിക്കുന്നത്.

രണ്ട് ഡിഗ്രി,​ നാസയിൽ ജോലി,​ വിമാനം പറത്തൽ ഹോബി.. പ്രായമോ 17

രണ്ട് ഡിഗ്രി,​ നാസയിൽ ജോലി,​ വിമാനം പറത്തൽ ഹോബി.. പ്രായമോ 17
ബോസ്റ്റൺ: രണ്ട് കോളേജ് ബിരുദമുണ്ട്,​ പറഞ്ഞിട്ടെന്താ വോട്ടിടാൻ പറ്റില്ല. വിമാനം പറത്തും,​ പക്ഷേ കാറോടിക്കാൻ ലൈസൻസില്ല. മേൽ പറഞ്ഞതിനൊക്കെ 18 വയസ് തികയണമത്രേ. അമേരിക്കയിലെ നിയമവും തന്റെ അസാധാരണ ശേഷികളും പൊരുത്തപ്പെടാത്തതിൽ രോഷാകുലനാണ് 17കാരൻ മോഷേ കൈ കവാലിൻ. കാലിഫോർണിയയിലെ സാൻ ഗബ്രിയേലിൽ താമസിക്കുന്ന കവാലിൻ നാസ തന്നെയേൽപ്പിച്ച പ്രത്യേക ദൗത്യത്തിനായി ബിരുദാനന്തര ബിരുദ ക്ലാസുകൾ തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

കമ്യൂണിറ്റി കോളേജിൽ നിന്ന് ആദ്യബിരുദം നേടുമ്പോൾ 11 വയസ് മാത്രമാണ് കവാലിനുണ്ടായിരുന്നത്. നാല് കൊല്ലത്തിന് ശേഷം ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതത്തിൽ അടുത്ത ബിരുദം. ഇത്തവണ ബോസ്റ്റണിലെ ബ്രാൻഡൈസ് യൂണിവേഴ്സിറ്റിയിൽ സൈബർ സുരക്ഷയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നെങ്കിലും നാസ ദൗത്യമേൽപ്പിച്ചപ്പോൾ തൽക്കാലത്തേക്ക് മാറ്റിവച്ചു. വിമാനങ്ങൾക്കും ഡ്രോണുകൾക്കും നിരീക്ഷണ സംവിധാനമേർപ്പെടുത്തുകയാണ് ഇപ്പോഴത്തെ ജോലി.

ചുരുങ്ങിയ പ്രായത്തിനുള്ളിൽ രണ്ടു പുസ്തകങ്ങളും ഈ മിടുക്കന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ആയോധനകലയിലും മിടുക്കനാണ് കവാലിൻ. ഇക്കൊല്ലം തന്നെ വിമാനം പറത്താനുള്ള ലൈസൻസെടുക്കുകയാണ് ലക്ഷ്യം. ആളുകൾ ചിന്തിക്കുന്നതിനേക്കാൾ സാധാരണക്കാരനാണ് താൻ. മാതാപിതാക്കൾ വളർത്തിയ രീതി കൊണ്ടും പ്രചോദനം കൊണ്ടുമാണ് ഇങ്ങനെ ആയത്. തന്നാലാവുന്നത് ഏറ്റവും നന്നായി ചെയ്യുന്നു,​ അത്രമാത്രം -കവാലിൻ പറയുന്നു.

11/03/2015

അമ്പമ്പോ...മുടിയുടെ നീളം എട്ടടി!

അമ്പമ്പോ...മുടിയുടെ നീളം എട്ടടി!
ബീജിംഗ് : മുടിയുടെ നീളം എട്ടടി. ചൈനയിൽ യുനാൻ പ്രവിശ്യയിലെ ഗുമേയിംഗ് എന്ന അമ്പത്തൊമ്പതുകാരിയാണ് ഈ നെടുനീളൻ മുടിയുടെ ഉടമസ്ഥ. കഴിഞ്ഞ മുപ്പത്തഞ്ച് വർഷമായി മുടി മുറിച്ചിട്ടേയില്ല. ഇപ്പോഴും നല്ല വളർച്ചയുണ്ട്. കുഞ്ഞുന്നാൾ മുതൽ നല്ല മുടി വളർച്ചയുണ്ടായിരുന്നെങ്കിലും ഇടയ്ക്കിടെ മുറിക്കുമായിരുന്നു. അങ്ങനെയിരിക്കെ മുപ്പത്തഞ്ചു വർഷം മുമ്പ് ഒരു വെളിപാടുണ്ടായി. ആയുസ്സിനും ആരോഗ്യത്തിനും നീണ്ടമുടി നല്ലതാണ്. അന്നുമുതൽ മുടി മുറിച്ചിട്ടേയില്ല. ആ വെളിപാട് അനുഭവംകൊണ്ട് സത്യമാണെന്ന് തെളിഞ്ഞതായും ഗു പറയുന്നു. കൃഷിപ്പണിയാണ് അവർക്ക്. മുടി വളർത്തിത്തുടങ്ങിയപ്പോൾ പുറകിൽ കെട്ടിവയ്ക്കുമായിരുന്നു. നീളം കൂടിയതോടെ അതും പ്രശ്നമായി. മുടി മെടഞ്ഞ് തലയ്ക്കു മുകളിൽ പന്തുപോലെ കെട്ടിവയ്ക്കലായി പിന്നെ. കുറച്ചുനാൾകഴിഞ്ഞതോടെ നീളം കൂടി അതിനും കഴിയാതായി. പ്രത്യേക തരത്തിലുള്ള വല നിർമ്മിച്ച് മുടി അതിനുള്ളിലാക്കി ഇടുപ്പ് ഭാഗത്ത് കെട്ടിവയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നീളം കൂടുന്നതിനനുസരിച്ച് ഭാരവും കൂടും. മുടിയുമായി നടക്കുന്നതു തന്നെ നല്ലൊരു ജോലിയാണെന്നാണ് ഗു പറയുന്നത്. പക്ഷേ,കേശഭാരം പാടത്തെ ജോലിക്ക് ഒരിക്കലും തടസമായിട്ടില്ല എന്നും അവർ പറയുന്നുണ്ട്. പതിവായി കുളിക്കുമെങ്കിലും തലമുടി കഴുകുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രം. അതാണ് ഏറ്റവും കഠിനം. ഒറ്റയ്ക്ക് ചെയ്യുക വളരെ പ്രയാസമാണ്. അടുപ്പമുള്ള ആരെങ്കിലും സഹായത്തിനുണ്ടാവും. എങ്കിലും കഴുകിത്തീരുമ്പോൾ മണിക്കൂറുകളെടുക്കും.മുടി ഉണക്കാനും ഏറെ സമയമെടുക്കും. ചുരുക്കത്തിൽ മുടി കഴുകണമെങ്കിൽ ഒരു ദിവസം മുഴുവൻ വേണ്ടിവരും. ഇക്കണക്കിന് പോവുകയാണെങ്കിൽ അധികം വൈകാതെ തന്നെ മുടിയുടെ കാര്യത്തിൽ തനിക്ക് ലോക റെക്കാഡ് സ്വന്തമാക്കാനാവുമെന്നാണ് ഗുവിന്റെ പ്രതീക്ഷ. എന്നാൽ, അതിനുവേണ്ടി മാത്രമല്ല, താൻ മുടി വളർത്തുന്നതെന്ന് അവർ ഉറപ്പിച്ചു പറയുന്നു.
അമ്പമ്പോ...മുടിയുടെ നീളം എട്ടടി!

10/31/2015

ഈ വര്‍ഷത്തെ കേന്ദ്ര അവഗണന എന്തൊക്കെ . അറിയേണം നമ്മള്‍

വികസനത്തെക്കുറിച്ച് ഭരണപക്ഷം മിണ്ടുന്നില്ല. അഴിമതിയെക്കുറിച്ച് പ്രതിപക്ഷവും നിശബ്ദം തദ്ദേശ തെരഞ്ഞെടുപ്പിന്റെ വാശികുട്ടുന്ന, അറിയേണ്ട പ്രധാന രണ്ട് ഘടകങ്ങളും ഇല്ലാതെയാണ് ജനം ഇത്തവണ വോട്ടിംഗിന് പോകുന്നത്.
പകരം കേരളവുമായി പുലബന്ധമില്ലാത്ത പോത്തിന്റെയും ചില പോത്തന്മാരുടേയും പേരില്‍ ബഹളം വെയ്ക്കുകയായിരുന്നു ഇതുവരെ. അഴിമതിയും വികസനവും ചര്‍ച്ചയായല്‍ നേട്ടം ബിജെപി ക്കാണ് എന്ന ഒറ്റക്കാര്യമാണ് ഈ ബഹളത്തിനു കാരണം. നരേന്ദ്രമോദിയുടെയും ബി.ജെ.പി.യുടെയും മഹത്വം കേരള ജനത ചര്‍ച്ച ചെയ്യാതിരിക്കാനും അറിയാതിരിക്കാനും വേണ്ടിയാണ് മനഃപൂര്‍വ്വം മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധപിടിച്ചുകൊണ്ടുപോകുന്നത്. വിഷയമല്ലാത്തവയെ വിഷയങ്ങളാക്കി യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്ന് ശ്രദ്ധമാറ്റിക്കൊണ്ടുപോകുന്ന നീചതന്ത്രം.”
യഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ തിരിച്ചറിയണം.
ഒന്നരക്കൊല്ലത്തെ മോദി ഭരണം കേരളത്തിന് എന്തു നല്‍കി എന്നതിന്റെ ചെറു വിവരണമാണ് ചുവടെ. ദേശിയ തലത്തില്‍ നടപ്പാക്കുന്ന വന്‍ പദധതികളിലുടെ കേരളത്തിനു കിട്ടുന്ന വിഹിതത്തിനു പുറമെയുള്ളവയാണിവ
  • കേരളത്തിലെ ധനക്കമ്മി മറികടക്കാന്‍ 10,000 കോടി
  • കേരളത്തിലെ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 7681.96 കോടി.
  • അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് കേന്ദ്രനികുതിവിഹിതമായി ഒരു ലക്ഷംകോടി
  • കൊച്ചി കപ്പല്‍ശാലയ്ക്ക് 3400 കോടിയുടെ വികസനപദ്ധതികള്‍
  • പാലക്കാട് കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറിക്കായി 144 കോടി
  • ആലപ്പുഴ-കൊല്ലം ബൈപ്പാസ്സുകളുടെ പണി പൂര്‍ത്തിയാക്കാന്‍ 700 കോടി
  •  മഴക്കാല ദുരിതാശ്വാസത്തിന് 250 കോടി
  •  മലപ്പുറത്തെ നിലമ്പൂര്‍ താലൂക്കാശുപത്രിക്ക് 10 കോടി
  • റെയില്‍ ബജറ്റില്‍ മുന്‍വര്‍ഷത്തേക്കാള്‍ 2015-16-ല്‍ നാലിരട്ടി തുക
  • കേരളത്തിന് 400 ലോഫ്‌ളോര്‍ ബസ്സുകള്‍ പുതുതായി അനുവദിച്ചു.
  • കാര്‍ഷികവികസനത്തിനായി 1000 കോടി
  • ഏലത്തിന്റെ വിലയിടിവ് തടയാനായി 500 രൂപ തറവില നിശ്ചയിച്ചു.
  • തിരുവനന്തപുരം കൊച്ചി നഗരങ്ങളെ സൗരനഗരങ്ങള്‍ ആയി പ്രഖ്യാപിച്ചു.
    സൗരോര്‍ജ്ജത്തില്‍നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ 1000 കോടിയിലേറെ ഫണ്ട് ലഭിക്കും.
  • ഭാതതത്തിലെ ആദ്യത്തെ ഗ്രാമീണ ഹൈസ്പീഡ് ബ്രോഡ്ബാന്റ് ഇടുക്കിയില്‍ ആരംഭിച്ചു.
  • കേരളത്തില്‍ പാലക്കാട്ട് ഐ.ഐ.ടി. ആരംഭിച്ചു.
  • കൊച്ചി മെട്രോയ്ക്ക് 872.88 കോടി കേന്ദ്രവിഹിതം
  • കോട്ടയം മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി  250 കോടി
  • കോഴിക്കോട് മെഡിക്കല്‍ കോളേജ് ടെര്‍ഷ്യറി കെയര്‍ ക്യാന്‍സര്‍ സെന്ററായി വികസിപ്പിക്കുന്നതിന് 45 കോടി
  • കണ്ണൂര്‍ വിമാനത്താവളത്തിന് 100 കോടി. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
  • കേരളത്തിലെ എട്ട് നദികളെ ജലപാതകളാക്കും. 1000 കോടിയിലേറെ തുക ഇതിനായി നല്‍കും.
  • ഒറ്റപ്പാലത്ത് 231 കോടി മുടക്കി ഡിഫന്‍സ് പാര്‍ക്ക്
  • തലശ്ശേരി-മാഹി ബൈപ്പാസിന് കേന്ദ്രാനുമതി
  • തിരുവനന്തപുരത്തെ മൂക-ബധിര വിദ്യാലയമായ നിഷിനെ സര്‍വ്വകലാശാലയാക്കി ഉയര്‍ത്തി. 180 കോടിയുടെ വികസനം
  • സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ : ഒരെണ്ണം കേരളത്തില്‍ എറണാകുളത്ത്. 5000 കോടിവരെ ഭാവിയില്‍ കേന്ദ്രഫണ്ട് ലഭിക്കുവാന്‍ സാദ്ധ്യത. തിരുവനന്തപുരത്തെയും പരിഗണിച്ചുവരുന്നു. സമഗ്രവികസന മാതൃകകള്‍ ആയിരിക്കും ഓരോ സ്മാര്‍ട്ട് സിറ്റിയും.
  • അമൃതനഗരപദ്ധതി : ചെറുനഗരങ്ങളുടെ വികസനത്തിനായി 17 എണ്ണം കേരളത്തില്‍. ഗുരുവായൂരും കണ്ണൂരും ഉള്‍പ്പെടെ. ചെറുനഗരങ്ങളെയും വികസന പാതയിലേക്ക് നയിക്കാന്‍ ഇതിലൂടെ സാധിക്കും.
  • ഫുഡ് പാര്‍ക്ക് : രാജ്യത്താകമാനം 17 മെഗാ ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നു ഗ്രാമീണ കര്‍ഷകരുടെ എല്ലാ ഉല്പന്നങ്ങള്‍ക്കും ഇടനിലക്കാരെ ഒഴിവാക്കി പരമാവധി വിലനല്‍കി ശേഖരിക്കും. ഓരോ ഫുഡ് പാര്‍ക്കിനും അനുബന്ധമായ പതിനഞ്ചോളം ചെറു സബ് പാര്‍ക്കുകള്‍. കേരളത്തില്‍ – ആലപ്പുഴ ചേര്‍ത്തലയിലും, പാലക്കാട് വാളയാറിലും ആയിരിക്കും ഫുഡ്പാര്‍ക്ക് തുടങ്ങുക.
  • വിഴിഞ്ഞം പദ്ധതിക്ക് അംഗീകാരം: 40-ല്‍പരം വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതിക്ക് 800 കോടി വയബലിറ്റി ഗ്യാപ്പ്ഫണ്ടോടെ അംഗീകാരം നല്‍കി. 75,00 കോടിയോളം ചെലവ് വരുന്ന വിഴിഞ്ഞം പദ്ധതി കേരളത്തെ മറ്റൊരു സിംഗപ്പൂരാക്കിമാറ്റും. കബോട്ടാഷ് നിയമം ഇളവ് ചെയ്തുകൊടുക്കാനും നടപടികള്‍ സ്വീകരിച്ചുവരുന്നു.
  • എയര്‍കേരളക്കുവേണ്ടി വ്യോമയാന നിയമം ഭേദഗതി ചെയ്ത് അംഗീകാരമായി: പ്രവാസി മലയാളികള്‍ക്ക് കുറഞ്ഞനിരക്കില്‍ സഞ്ചരിക്കാന്‍ കഴിയും. പ്രവാസിമലയാളികളുടെ ദീര്‍ഘകാലത്തെ സ്വപ്‌നം മോദി സാക്ഷാത്കരിച്ചിരിക്കുന്നു.
പഞ്ചായത്തുകള്‍ക്ക് കേന്ദ്രഫണ്ട് മൂന്നിരട്ടിയാക്കിയിരിക്കുകയാണ്.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം പഞ്ചായത്തുകള്‍ക്ക് മൂന്നുമടങ്ങ് ഫണ്ട് അനുവദിച്ചിരിക്കുന്നത് ആദ്യം.പഞ്ചായത്തുകളിലൂടെ പ്രാദേശിക വികസനം ശക്തമാക്കുക എന്നതാണ് ലക്ഷ്യം. ഇതു മനസ്സിലാക്കിയാല്‍ അരിയാഹാരം കഴിക്കുന്നവര്‍ ആര്‍ക്ക് വോട്ടു ചെയ്യും എന്ന് അറിയുന്നതുകൊണ്ടാണ് മുന്നണികള്‍ വികസനം വിഷയമേ ആക്കാത്തത്.

10/30/2015

പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും നിക്ഷേപിക്കാം

പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും നിക്ഷേപിക്കാം

നിക്ഷേപകന് 60 വയസ്സ് ആകുമ്പോള്‍ തുക പിന്‍വലിക്കാം. മൊത്തം നിക്ഷേപം രണ്ടുലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ഒറ്റത്തവണയായി പിന്‍വലിക്കാം
money
കൊല്‍ക്കത്ത: വിദേശ ഇന്ത്യക്കാരുടെ പണം നിക്ഷേപമായി രാജ്യത്തേക്കെത്തുന്നതിന് വഴിയൊരുങ്ങുന്നു. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും നിക്ഷേപം നടത്താനാകുന്നതോടെയാണിത്.
വയോജനങ്ങള്‍ക്കായുള്ള വരുമാന സുരക്ഷാ പദ്ധതിയിലായിരിക്കും നിക്ഷേപാവസരം.
റിസര്‍വ് ബാങ്ക് ഇതിനായുള്ള അനുമതി നല്‍കി.കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പെന്‍ഷന്‍ ഫണ്ട് നിക്ഷേപത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. 50,000 രൂപ വരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കുക. ഇതോടെ പെന്‍ഷന്‍ പദ്ധതിയിലെ നിക്ഷേപം ആകര്‍ഷകമായിരുന്നു. ഈ പദ്ധതിയില്‍ നിക്ഷേപ പരിധിയുമില്ല.
സാധാരണ ബാങ്കിടപാടിലൂടെ നിക്ഷേപം എത്തുന്ന തരത്തിലാണ് വിദേശ ഇന്ത്യക്കാര്‍ക്കായുള്ള പദ്ധതി.
ഏതു രാജ്യത്തിന്റെ കറന്‍സിയായും നിക്ഷേപം നടത്താം. തുടര്‍ന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞത് 6,000 രൂപ നിക്ഷേപിക്കാം. മൊത്തം നിക്ഷേപത്തിന്റെ 50 ശതമാനമേ ഓഹരിയാക്കാനാകൂ.
നിക്ഷേപകന് 60 വയസ്സ് ആകുമ്പോള്‍ തുക പിന്‍വലിക്കാം. മൊത്തം നിക്ഷേപം രണ്ടുലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ഒറ്റത്തവണയായി പിന്‍വലിക്കാം. എന്നാല്‍ തുക അതിലധികമാണെങ്കില്‍ 40 ശതമാനം അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടി വരും.
മാസ പെന്‍ഷനായിട്ടായിരിക്കും ഈ തുക ലഭിക്കുക.പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിട്ടിയാണ് ദേശീയ പെന്‍ഷന്‍ പദ്ധതി കൈകാര്യം ചെയ്യുന്നത്.
വിദേശ ഇന്ത്യക്കാര്‍ക്കായുള്ള പദ്ധതികള്‍ മോദി സര്‍ക്കാറിന്റെ പരിഗണനയിലുണ്ടായിരുന്നു.കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് റിസര്‍വ് ബാങ്ക് തീരുമാനം പ്രഖ്യാപിച്ചത്.

10/26/2015

വിവാഹസല്‍ക്കാരത്തില്‍ അവസാനം 'വിളമ്പി'യത് പച്ചക്കറി വിത്ത്‌

വിവാഹസല്‍ക്കാരത്തില്‍ അവസാനം 'വിളമ്പി'യത് പച്ചക്കറി വിത്ത്‌

സദ്യയുടെ അവസാനം അതിഥികള്‍ക്ക് ചെണ്ടും നാരങ്ങയും നല്‍കുന്ന പതിവുണ്ട്. ഇതിനുപകരമാണ് ചെറിയ പ്ലാസ്റ്റിക് കൂടിലാക്കി പാവയ്ക്ക, ചീര, പയര്‍ തുടങ്ങിയവയുടെ വിത്തുകള്‍ നല്‍കിയത്.
വിവാഹസല്‍ക്കാരത്തില്‍ അവസാനം 'വിളമ്പി'യത് പച്ചക്കറി വിത്ത്‌കൊടുങ്ങൂര്‍: കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തില്‍ നടന്ന വിവാഹത്തിനുശേഷം അതിഥികള്‍ക്ക് സദ്യക്കൊപ്പം പച്ചക്കറിവിത്തും നല്‍കി. കൊടുങ്ങൂര്‍, വെള്ളിയേടത്ത് സന്തോഷ്‌കുമാറിന്റേയും കുസുമകുമാരിയുടേയും മകള്‍ കൃഷ്ണപ്രിയ, ചിറക്കടവ് വള്ളിയില്‍ സനല്‍കുമാര്‍-ശ്രീകുമാരി ദമ്പതിമാരുടെ മകന്‍ വൈശാഖ് എന്നിവരുടെ വിവാഹസദ്യക്കൊടുവിലാണ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തത്.

സദ്യയുടെ അവസാനം അതിഥികള്‍ക്ക് ചെണ്ടും നാരങ്ങയും നല്‍കുന്ന പതിവുണ്ട്. ഇതിനുപകരമാണ് ചെറിയ പ്ലാസ്റ്റിക് കൂടിലാക്കി പാവയ്ക്ക, ചീര, പയര്‍ തുടങ്ങിയവയുടെ വിത്തുകള്‍ നല്‍കിയത്. വധുവിന്റെ അച്ഛന്റെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു ഇത്. വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.

രാജ്യവികസനം ദേശീയ പാതകളിലൂടെ

രാജ്യവികസനം ദേശീയ പാതകളിലൂടെ

രാജ്യത്തിന്റെ വികസനം ദേശീയ പാതകളിലൂടെ മാത്രമേ സാധ്യമാകൂ എന്ന് കേന്ദ്രഗതാഗത-ഷിപ്പിംഗ്- തുറമുഖ മന്ത്രി നിതിന്‍ ഗഡ്കരി. ഭാരതത്തിന്റെ ഓരോ കോണിനേയും ദേശീയ പാതകളുമായി ബന്ധിപ്പിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് കേന്ദ്രഗതാഗത മന്ത്രാലയമെന്നും ഗഡ്കരി പറഞ്ഞു. ജന്മഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി.
road
  • രാജ്യ വികസനത്തില്‍ ദേശീയ പാതകളുടെ പങ്കിനെ എങ്ങനെ കാണുന്നു?
ഒരു ദിവസം 30 കിലോമീറ്റര്‍ വീതം ദേശീയപാത നിര്‍മ്മിക്കുമെന്ന ലക്ഷ്യം വ്യക്തിപരമായി മനസ്സില്‍ ഉറപ്പിച്ചുകൊണ്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലെ രീതിയില്‍ പുരോഗമിക്കുകയാണെങ്കില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യം സാധ്യമാകും. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ദിവസം മൂന്ന് കിലോമീറ്റര്‍ എന്ന കണക്കിലായിരുന്നു ദേശീയപാതാ വികസനം എങ്കില്‍ ഇപ്പോഴത് ഒരു ദിവസം 15 കിലോമീറ്ററിലേക്ക് എത്തിയിട്ടുണ്ട്. ഒരു ലക്ഷം കോടി രൂപ ചിലവില്‍ 8,000 കിലോമീറ്റര്‍ ദേശീയ പാതകള്‍ നിര്‍മ്മിക്കുന്നതിനായി കരാറായിക്കഴിഞ്ഞു . ദേശീയപാത, ഷിപ്പിംഗ് മേഖലകള്‍ രാജ്യത്തിന്റെ ആകെ ജിഡിപിയുടെ രണ്ടുശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
  • എന്താണ് സാഗര്‍മാല പദ്ധതി?
കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണിത്. 2003ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ച പദ്ധതി. രാജ്യാതിര്‍ത്തിയേയും തീരമേഖലയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള 55,000 കോടിയുടെ പദ്ധതി നടപ്പിലാകുന്നതോടെ രാജ്യത്തിന്റെ എല്ലാ മേഖലകളും തമ്മില്‍ അതിവേഗത്തില്‍ റോഡ്മാര്‍ഗം ബന്ധപ്പെടാന്‍ സാധിക്കും. ചരക്കുനീക്കത്തിന്റെ വേഗത വര്‍ദ്ധിക്കുകയും സാധനങ്ങളുടെ വിപണിവിലയില്‍ കുറവുണ്ടാകുകയും ചെയ്യും.
സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ പ്രധാനപ്പെട്ട 12 തുറമുഖങ്ങളുടെ വികസനത്തിനായി 70,000 കോടി വകയിരുത്താനാണ് തീരുമാനം. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് തുറമുഖങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചരക്ക് നീക്കങ്ങള്‍ക്കായി ചെലവിടുന്ന തുക തുറമുഖ വികസനത്തിലൂടെ ലാഭിക്കാനും സാധിക്കും. ചരക്കുനീക്കത്തിനായി ഭാരതം മുടക്കുന്ന തുക ചൈനയുടെ മൂന്നിരട്ടിയാണ്. ആഗോളവിപണിയുമായി മത്സരിക്കാന്‍ തുറമുഖങ്ങളുടെ വികസനമില്ലായ്മ നമുക്ക് തടസ്സമാകുന്നു. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത വ്യവസായികളുടെ യോഗത്തില്‍ പ്രമുഖ വ്യവസായി പരാതിപ്പെട്ടത് മുംബൈയില്‍ നിന്നും ദല്‍ഹിക്ക് പോകുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ മുംബൈയില്‍ നിന്നും ലണ്ടനിലെത്താം എന്നായിരുന്നു.
ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് അന്തിമ പരിഹാരമാര്‍ഗമാണ് സാഗര്‍മാല പദ്ധതി.
സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൂറിസം, മത്സ്യബന്ധനം എന്നീ മേഖലകളുടെ വികസനവും സാധ്യമാക്കും. പദ്ധതി നടപ്പാകുമ്പോഴേക്കും 290 ലൈറ്റ് ഹൗസുകളും 1,300 ദ്വീപുകളും വികസനവഴിയിലെത്തിച്ചേരും.
  • ജലഗതാഗത വികസന പദ്ധതികള്‍ എന്തൊക്കെ?
രാജ്യത്ത് അഞ്ച് പ്രധാന ദേശീയ ജലപാതകളാണുള്ളത്. ഇവയുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ജലപാതകളിലൂടെ ചരക്കുനീക്കം സാധ്യമാക്കിയാല്‍ ഒരു കിലോമീറ്ററിന് 30-40 പൈസ നിരക്കില്‍ ചരക്കുകള്‍ എത്തിക്കാന്‍ സാധിക്കും. റെയില്‍വേയില്‍ കിലോമീറ്ററിന് ഒരു രൂപയും റോഡ് മാര്‍ഗത്തില്‍ ഒന്നര രൂപയുമാണ് നിലവില്‍ ചരക്കുനീക്കത്തിന് ചെലവാകുന്നത്. നദികളുടെ വികസനവും ലക്ഷ്യമിടുന്നുണ്ട്. ദല്‍ഹിയില്‍ നിന്നും യമുനാ നദിയിലൂടെ സഞ്ചരിച്ച് ആഗ്രയിലേക്ക് എത്താന്‍ സാധിക്കുന്ന കാലം വിദൂരമല്ല.
  • എന്താണ് വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ കേന്ദ്രസര്‍ക്കാര്‍ നിലപാട്?
വളരെ പ്രാധാന്യമുള്ള പദ്ധതിയാണ് വിഴിഞ്ഞത്ത് നടപ്പാകാന്‍ പോകുന്നത്. വിഴിഞ്ഞത്തേക്ക് സൗജന്യമായി റോഡ്,റെയില്‍ പാതകള്‍ നിര്‍മ്മിച്ചു നല്‍കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിനുള്ള താല്‍പ്പര്യക്കുറവ് വ്യക്തമാണ്. വികസനത്തെ പിന്നോട്ടടിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ അതംഗീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ പദ്ധതി ആരംഭിക്കാന്‍ വൈകുന്ന ഒരോ നിമിഷവും രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ട്. കേരളത്തില്‍ 25000 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് അവരെ അറിയിച്ചിട്ടുണ്ട്. 600 കിലോമീറ്റര്‍ നീളത്തിലുള്ള ഹില്‍ ഹൈവേ പദ്ധതിയും ഏറ്റെടുക്കാന്‍ സജ്ജമാണ്. എന്നാല്‍ ഭൂമിയേറ്റെടുക്കല്‍ ആണ് അവിടുത്തെ തടസ്സം.
  • ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന പുതിയ പദ്ധതികള്‍?
കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 11,000 കോടി രൂപ ചെലവില്‍ ആയിരം കിലോമീറ്ററിന്റെ ദേശീയപാതാ പദ്ധതിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇത് രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാകും.
ദല്‍ഹിയില്‍ നിന്നും കത്രയിലേക്ക് 8 മണിക്കൂറില്‍ എത്തിച്ചേരാന്‍ കഴിയുന്ന ദേശീയ പാതയുടെ നിര്‍മ്മാണവും ആരംഭിച്ചുകഴിഞ്ഞു. ജമ്മുകശ്മീരിലെ വൈഷ്‌ണോദേവി തീര്‍ത്ഥാടകര്‍ക്ക് വലിയ പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്. ദേശീയപാതകളുടെ നിര്‍മ്മാണത്തുകയില്‍ ഒരു ശതമാനം മാറ്റിവെച്ച് പാതയോരത്ത് ഹരിത ഇടനാഴി നിര്‍മ്മിക്കാനുള്ള പദ്ധതിയും ആരംഭിച്ചുകഴിഞ്ഞു. ലണ്ടന്‍ മാതൃകയില്‍ കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ബസ്സുകള്‍ രണ്ടുമാസത്തിനുള്ളില്‍ നിരത്തിലിറങ്ങും.
വ്യവസായ സംരംഭകത്വം, കണ്ടുപിടുത്തം, സാങ്കേതികവിദ്യ, ഇ-ഗവേണന്‍സ് എന്നീ നാലു തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഗതാഗത-ഷിപ്പിംഗ്-തുറമുഖ മന്ത്രാലയത്തില്‍ നടപ്പാക്കുന്നതെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1