LED എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
LED എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

5/23/2016

പ്രൈം ലെന്‍സോ സൂം ലെന്‍സോ? അറിയേണ്ടതെല്ലാം


പ്രൈം ലെന്‍സോ സൂം ലെന്‍സോ? അറിയേണ്ടതെല്ലാം...

ഫോട്ടോഗ്രാഫിയില്‍ ആദ്യ ചുവടു വയ്ക്കുന്നവര്‍ക്കായി പ്രൈം (prime) ലെന്‍സുകള്‍ക്കും സൂം (zoom) ലെന്‍സുകള്‍ക്കും ഒരു കൊച്ച് ആമുഖം:
സൂം ലെന്‍സുകളെ (zoom lens) പോലെ അല്ലാതെ ഒറ്റ ഫോക്കല്‍ ലെങ്ത് മാത്രമുള്ള ലെന്‍സുകളാണ് പ്രൈം ലെന്‍സകുള്‍. ഉദാഹരണം 50mm 1.8. (ഇന്നു ലഭ്യമായ ഏറ്റവും വില കുറഞ്ഞ പ്രൈം ലെന്‍സുകളില്‍ ഒന്നാണ് ഇത്.)
ഒരു സൂം ലെന്‍സില്‍, ഉദാഹരണത്തിന് 24-70mm അല്ലെങ്കില്‍ 18-55mm പല ഫോക്കല്‍ ലെങ്തുകള്‍ അടങ്ങിയിരിക്കുന്നു. (മുകളില്‍ പറഞ്ഞ 50mm ഫോക്കല്‍ ലെങ്തും ഇപ്പോള്‍ പറഞ്ഞ രണ്ടു സൂം ലെന്‍സിലും ലഭ്യമാണ്.)
അങ്ങനെയാണെങ്കില്‍ ഒരു സൂം ലെന്‍സ് അല്ലെ മെച്ചം? അതെ, സൗകര്യം വച്ചു നോക്കിയാല്‍. പ്രൈം ലെന്‍സുകള്‍ അരങ്ങു വാണിരുന്നത് ഫിലിം ഫോട്ടോഗ്രാഫിയുടെ കാലത്തായിരുന്നു. അന്ന് സൂം ലെന്‍സുകള്‍ക്ക് ഒരു തൊട്ടുകൂടായ്മ കല്‍പ്പിച്ചിരുന്നു. കാരണം അന്ന് രണ്ടുതരം സൂം ലെന്‍സുകളായിരുന്നു ഉണ്ടായിരുന്നത്- വില കുറഞ്ഞവയും കൂടിയവയും. കുറഞ്ഞവ എടുക്കുന്ന ഫോട്ടോ മോശമാക്കും. കൂടിയവയ്ക്ക് സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ വയ്യാത്ത വിലയും. അപ്പോള്‍ പിന്നെ ആവശ്യമുള്ള പ്രൈം ലെന്‍സുകളെ കൂടെ കൊണ്ടു നടക്കുക തന്നെയായിരുന്നു പോംവഴി.
ഇന്നു സൂം ലെന്‍സുകളുടെ ആവശ്യക്കാരും പ്രോഡക്ഷനും വര്‍ധിച്ചു. സാങ്കേതികവിദ്യയും മെച്ചപ്പെട്ടു. ഓരോ തരം ആവശ്യക്കാരനും വേണ്ട ലെന്‍സ് മാര്‍ക്കറ്റിലുണ്ട്. കോണ്‍സ്റ്റന്റ് അപേച്ചറുഉള്ള സൂം ലെന്‍സുകള്‍ പ്രോഫെഷണലുകളുടെയും, കാശുള്ള, വിനോദത്തിനായി ഫോട്ടോഗ്രാഫിയില്‍ ഏര്‍പ്പെടുന്നവരുടെയും ക്യാമറയില്‍ ഇണക്കിയിട്ടുണ്ടാകും. (ഉദാഹരണം F2.8 മാര്‍ക്കിങ് ഉള്ള പ്രമുഖ കമ്പനികളുടെ ലെന്‍സുകള്‍.) കാശില്ലാത്തവരും തുടക്കാക്കാരും 'മാറുന്ന അപര്‍ചര്‍' ഉള്ള ലെന്‍സുകള്‍ വാങ്ങുന്നു. (ഉദാഹരണം F3.5-5.6 എന്നൊക്കെ രേഖപ്പെടുത്തിയിട്ടുള്ള ലെന്‍സുകള്‍.) ഇവയുടെ വില നോക്കാം. ഫുള്‍ഫ്രെയിം ലെന്‍സായ AF-S NIKKOR 24-70mm f/2.8E ED VR ന്റെ എംആര്‍പി 1,69,950 രൂപയാണ്.
എന്നാല്‍ ക്രോപ് സെന്‍സര്‍ ബോഡികള്‍ക്കുള്ള, മിക്ക തുടക്കക്കാരുടെയും DSLRല്‍ കടിച്ചു തൂങ്ങുന്ന AF-P DX NIKKOR 18-55mm f/3.5-5.6G ലെന്‍സിന്റെ എംആര്‍പി 9,950 രൂപയാണ്. (ക്യാമറയോടൊപ്പം വാങ്ങുമ്പോള്‍ കിറ്റ് ലെന്‍സുകള്‍ക്ക് ഇതിലും കുറഞ്ഞ വിലയെ വരൂ. ഇവിടെ പറഞ്ഞ 18-55mm നിക്കോണിന്റെ പുതിയ ലെന്‍സ് ആണ്. സാധാരണ DX കിറ്റ് ലെന്‍സുകള്‍ക്ക് ഇതിലും വില കുറവാണ്. കിറ്റ്‌ലെന്‍സ് സങ്കല്‍പ്പം കൂടുതല്‍ ഉപയുക്തമായത് DX ബോഡികള്‍ വാങ്ങുന്നവര്‍ക്കാണ്. ഫുള്‍ഫ്രെയിം ബോഡി വാങ്ങുന്നവര്‍ ബോഡി മാത്രം വാങ്ങുകയും അവര്‍ക്കിഷ്ടപ്പെട്ട സൂമോ പ്രൈം ലെന്‍സോ വാങ്ങുകയും ആണു ചെയ്യുക. കിറ്റ് ആയി വാങ്ങിയാല്‍ ചില ലെന്‍സുകള്‍ക്കു വിലക്കുറവു കിട്ടും. ഉദാഹരണം നിക്കോണ്‍ AF-S NIKKOR 24-120mm f/4G ED VR ലെന്‍സിന്റെ എംആര്‍പി ഒരു ലക്ഷം രൂപയാണ്. എന്നാല്‍ നിക്കോണ്‍ ഇതു ബോഡിക്ക് ഒപ്പം നല്‍കുമ്പോള്‍ ഏകദേശം 40,000 രൂപയാണു വില.)
അപ്പോള്‍ പ്രൈം ലെന്‍സുകളുടെ പ്രസക്തി പാടെ നഷ്ടപ്പെട്ടോ? ഇല്ലേ, ഇല്ല. ഇന്നും പ്രൈം ലെന്‍സുകള്‍ ഉപയോഗിക്കുന്ന പ്രൊഫെഷണലുകള്‍ ധാരാളമുണ്ട്.
ചില പ്രൈമുകളുടെ ക്വാളിറ്റിയെ വെല്ലുവിളിക്കാന്‍ സൂമുകള്‍ക്കാവില്ല, പ്രത്യേകിച്ചും ടെലീ മേഖലയിലേക്കു കടക്കുമ്പോള്‍. നിക്കോണ്‍ അടുത്തകാലത്ത് തുടക്കക്കാര്‍ക്കായി ഇറക്കിയ AF-S NIKKOR 200-500mm f/5.6E ED VR സൂമിന്റെ എംആര്‍പി 94,950 രൂപയാണ്. എന്നാല്‍ AF-S NIKKOR 500mm f/4E FL ED VRനു വില 6,64,950 രൂപയാണ്. കൂടുതല്‍ വലിയ അപര്‍ചര്‍ ഉള്ള AF-S NIKKOR 400mm f2.8E FL ED VR നാകട്ടെ 7,99,950 രൂപയാണ് എംആര്‍പി. ഏതാനും വര്‍ഷം മുമ്പിറക്കിയ AF-S NIKKOR 800mm f/5.6E FL ED VR എന്ന 'പീരങ്കി'യ്ക്കു വില 13,64,950 രൂപയാണ്. (കൊടുത്തിരിക്കുന്ന വിലകളെല്ലാം സൂചന മാത്രമാണ്. മാര്‍ക്കറ്റു വില ഇതില്‍ കുറവായിരിക്കും.)
പ്രൈം ലെന്‍സകുള്‍ പൊതുവെ ക്വാളിറ്റിയുടെയും നിര്‍മ്മാണത്തികവിന്റെയും പര്യായമാണ്. എന്നാല്‍ ഇവ എല്ലാവര്‍ക്കും ആവശ്യമില്ല. എവിടെയെല്ലാമാണ് പ്രൈം ലെന്‍സുകള്‍ മേല്‍ക്കോയ്മ നേടുന്നത് എന്നു നോക്കാം:
ഇപ്പോള്‍ ഏതാനും F1.8 അപര്‍ചര്‍ ഉള്ള സൂം ലെന്‍സുകള്‍ മാര്‍ക്കറ്റില്‍ ഉണ്ടെങ്കിലും മിക്ക പുകള്‍പെറ്റ പ്രൊഫെഷണല്‍ സൂമുകളും F2.8 വരെ മാത്രം അപര്‍ചര്‍ ഉള്ളവയാണ്. എന്നാല്‍ വില കുറഞ്ഞ F1.8 ലെന്‍സുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇവ വെളിച്ചം കുറഞ്ഞ സമയത്തുള്ള ഫോട്ടോഗ്രഫിക്കു കൂടുതല്‍ സഹായകമാകും.
വൈഡ് അപര്‍ചര്‍ പോര്‍ട്രെയ്റ്റ് ചിത്രങ്ങളിലും മറ്റും ബാക്ഗ്രൗണ്ട് അലിയിച്ചുകളഞ്ഞു കൂടുതല്‍ സുന്ദരമാക്കാനും അനുവദിക്കും. 85mm 1.4 ലെന്‍സിന്റെ ഒക്കെ പ്രശസ്തി ഐതിഹാസികമാണല്ലോ. (വില കൂടുതല്‍ ആണേ!)
വില കൂടിയ പ്രൈം ലെന്‍സുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസ് എലമെന്റ്‌സ് വളരെ നിലവാരം കൂടിയവ ആയിരിക്കും. അതുകൊണ്ടു തന്നെ കഴിവുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മികച്ച ചിത്രങ്ങള്‍ പകര്‍ത്താനാകും.
വൈബ്രേഷന്‍ റിഡക്ഷന്‍ അല്ലെങ്കില്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഇപ്പോള്‍ പ്രൈം ലെന്‍സുകളിലേക്കും എത്തി തുടങ്ങിയിരിക്കുന്നു എന്നത് പ്രൈമുകളുടെ ആരാധകര്‍ക്ക് ഉന്മേഷം പകരുന്ന ഒരു വാര്‍ത്തയായിരിക്കും.
എന്താണ് പ്രൈമുകളുടെ പ്രധാന പോരായ്മ? സൂം ചെയ്യാനാകില്ല എന്നതു തന്നെ. രണ്ടും മൂന്നും പ്രൈമുകള്‍ കൊണ്ടു നടന്നാലും ചില പടങ്ങള്‍ നഷ്ടമായേക്കാം. ഉദാഹരണത്തിന് ഒരു കെട്ടിടത്തിന്റെ ചിത്രം ഇടുങ്ങിയ സ്ഥലത്തു നിന്നു പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കൊണ്ടുവന്നിട്ടുള്ള പ്രൈം ലെന്‍സിനു വേണ്ടത്ര വൈഡ് ആകാന്‍ പറ്റുന്നില്ല എങ്കില്‍ പടം എടുക്കാന്‍ പറ്റാതെ വന്നേക്കാം. ഒറ്റ ഫോക്കല്‍ ലെങ്തിന്റെ വഴങ്ങായ്കയ്ക്കു മറുമരുന്നില്ലതെ വരാം.
ഒന്നിലേറെ പ്രൈമുകളും ആയി ആണു നമ്മള്‍ പോകുന്നതെങ്കില്‍ ഇടയ്ക്കിടയ്ക്കു ലെന്‍സ് മാറേണ്ടതായി വരും. ഈ സമയം കൊണ്ടു ചിത്രം നഷ്ടമായേക്കാം. ഉദാഹരണത്തിനു വൈഡ് ആങ്ഗിളില്‍ പടം എടുത്തു കൊണ്ടിരിക്കുമ്പോള്‍ അടുത്തു വന്നരിക്കുന്ന സുന്ദരി പക്ഷിയുടെ പടമെടുക്കാനായി ടെലി ലെന്‍സ് പുറത്തെടുക്കുന്ന സമയം കൊണ്ടു കിളി അതിന്റെ വഴിക്കു പോയെന്നിരിക്കാം.
ലെന്‍സു മാറുന്നതു കൊണ്ടു മറ്റൊരു പ്രശ്‌നവും ഉണ്ട്. സെന്‍സറിലേക്കു പൊടി കയറാം. (പ്രൊഫെഷണലുകള്‍ ഉപയോഗിച്ച ക്യാമറകള്‍ സെക്കന്‍ഡ്ഹാന്‍ഡ് മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്നവര്‍ക്ക് ഈ കാര്യം ഓര്‍ത്തു വയ്ക്കാവുന്നതാണ്.)
എന്താണു സൂമുകളുടെ ഗുണം ? അതെ. നിന്ന നില്‍പ്പില്‍ തന്നെ പടം എടുക്കാനാകും എന്നതാണ്. അതല്ലെ മെച്ചം? പ്രോഫഷണല്‍ സൂമുകളാണെങ്കില്‍ അതു ശരിയാണ്. പക്ഷെ, വലിയൊരു ശതമാനം സൂമുകള്‍ക്കും ശരാശരിയൊ അതില്‍ താഴെയോ ആയിരിക്കും നിലവാരം. മുകളില്‍ പറഞ്ഞതുപോലെ അവയ്ക്കു ഫാസ്റ്റ് അപര്‍ചര്‍ കാണില്ല. പടത്തിന്റെ ക്വാളിറ്റിക്കാണു മുന്‍ഗണന എങ്കില്‍ നിലവാരമില്ലാത്ത സൂമുകളുടെ ആകര്‍ഷണവലയത്തില്‍ പെടാതിരിക്കുക തന്നെ വേണം.
നിരവധി ഫോക്കല്‍ ലെങ്തുകള്‍ ഒറ്റ ലെന്‍സില്‍ ഒതുക്കിയിരിക്കുന്നതിനാല്‍ പല പ്രൈമുകളെ ഒരുമിച്ചു വേണ്ടെന്നു വയ്ക്കാം. ഉദാഹരണത്തിന് ഒരു 70-200 F2.8 ലെന്‍സുണ്ടെങ്കില്‍ പോര്‍ട്രെയ്റ്റ് ലെന്‍സിന്റെയും മീഡിയം ടെലീ ലെന്‍സിന്റെയും ഗുണങ്ങള്‍ അതില്‍ കിട്ടും. മിക്ക സൂമുകള്‍ക്കും വീആര്‍ അല്ലെങ്കില്‍ ഐഎസ് ഉണ്ട്. ഫാസ്റ്റ് അപര്‍ചര്‍ ഇല്ല എന്ന കുറവ് ചില സാഹചര്യങ്ങളിലെങ്കിലും ഇതു പരിഹരിക്കും.
എന്താണ് ഇവയുടെ പ്രധാന കുറവ്? വിലകുറഞ്ഞ സൂമുകള്‍ ഫോട്ടോയുടെ മേന്മ കുറയ്ക്കും. പിന്നെ അവ ഫോട്ടോഗ്രാഫര്‍മാരെ അലസരാക്കും. പുതിയ ഒരു ആങ്ഗിള്‍ അന്വേഷിച്ചു നടക്കുന്നതിനു പകരം നിന്നിടത്തു നിന്നു നിറയൊഴിച്ച ശേഷം കടന്നു കളയാന്‍ അവ ഫോട്ടോഗ്രാഫര്‍മാരെ പ്രേരിപ്പിച്ചേക്കാം.
പ്രൈമോ സൂമോ?
ഗുണമേന്മയുള്ള സൂമുകളാണ് ഉപയോഗിക്കുന്നതെങ്കില്‍, അവ കൊണ്ടു വരുന്ന വൈവിധ്യവും സാധ്യതകളുമായിരിക്കും ശരാശരി ഫോട്ടോഗ്രാഫര്‍ക്കു ഇണങ്ങുക. കൂട്ടുകാര്‍ക്കൊ ബന്ധുക്കള്‍ക്കൊ പ്രൈം ലെന്‍സുകള്‍ ഉണ്ടെങ്കില്‍ അവ ഉപയോഗിച്ചു നോക്കുക. സ്വന്തം ശൈലിക്ക് ഇവ ഇണങ്ങുന്നുണ്ടെങ്കില്‍ വാങ്ങുന്ന കാര്യം പരിഗണിക്കുക.
അവസാന വാക്ക്
ഒരു പ്രൈം ലെന്‍സുമാത്രം കൊണ്ടുനടക്കുന്ന ഫോട്ടോഗ്രാഫര്‍ എങ്ങനെ സൂം ചെയ്യും? നടന്ന്! മുന്നോട്ടോ പിന്നോട്ടോ നടന്ന് ട്രിഗര്‍ അമര്‍ത്താനുള്ള ഉചിതമായ സ്ഥലം കണ്ടെത്തുമ്പോള്‍ ചിലപ്പോള്‍ ഒരു ക്ലാസിക്ക് പടം ആയിരിക്കും പിറക്കുക, ചില സന്ദര്‍ഭങ്ങളില്‍ ഇതു പ്രാവര്‍ത്തികമാകില്ല എങ്കിലും! 

4/14/2016

ഖത്തറിൽ ഇനി എൽഇഡി ബൾബുകൾക്ക് മാത്രം അനുമതി;ഫിലമെന്റുള്ള ബൾബുകൾക്ക് മെയ് ഒന്ന് മുതൽ നിരോധനം

marunadanmalayali.com



April 12, 2016 | 03:50 PM | Permalink


സ്വന്തം ലേഖകൻ

ദോഹ: രാജ്യത്ത് വൈദ്യുതി ലാഭിക്കുന്ന എൽ.ഇ.ഡി ബൾബുകൾ ഉപയോഗിക്കാൻ മാത്രം ഇനി അനുമതി. ഫിലമെന്റുള്ള ബൾബുകൾ ഇറക്കുമതി ചെയ്യുന്നതിന് മെയ് ഒന്ന് മുതൽ നിരോധമേർപ്പെടുത്തുമെന്ന് മുനിസിപ്പൽ പരിസ്ഥിതി വകുപ്പ് അണ്ടർ സെക്രട്ടറി മുഹമ്മദ് സൈഫ് അൽ കുവാരി അറിയിച്ചു. ഇൻകാഡസെന്റ് ബൾബുകളുടെ ഇനത്തിൽപ്പെട്ട 100, 75 വാട്‌സ് ബൾബുകളുടെ ഇറക്കുമതിയാണ് നിരോധിക്കുകയെന്ന് അൽ കുവാരി പറഞ്ഞു. നേരത്തെ ഇതുസംബന്ധിച്ച പരസ്യം പ്രദേശിക പത്രങ്ങളിൽ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.
കഹ്‌റമായുടെയും വാണിജ്യ സാമ്പത്തിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് നിരോധനം നടപ്പിലാക്കുന്നത്. ഇൻകാഡസന്റ് ബൾബുകളേക്കാൾ എട്ട് മടങ്ങ് വൈദ്യുതി ലാഭിക്കുന്നവയാണ് എൽ.ഇ.ഡി ബൾബുകളെന്ന് അൽ കുവാരി പറഞ്ഞു. രാജ്യത്തെ ഇറക്കുമതിക്കാരും കച്ചവടക്കാരും നിരോധനം നടപ്പിലാക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
പഴഞ്ചനും ഊർജക്ഷമതയില്ലാത്തതുമായ എയർകണ്ടീഷണറുകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ചുള്ള ഉത്തരവ് ജൂലൈ ഒന്നുമുതൽ നടപ്പാക്കും. നിയമം ലംഘിച്ച് ഇവ വിൽപന നടത്തുകയോ ഇറക്കുമതി നടത്തുകയോ ചെയ്താൽ കർശന നടപടിയെടുക്കുമെന്ന് മുനിസിപ്പൽ പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തറോ ഗൾഫ് രാജ്യങ്ങളോ നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കാത്ത ഇനം എയർകണ്ടീഷണറുകൾക്കാണ് നിരോധനം.
ഊർജസംരക്ഷണശേഷിയുള്ള ഇനം എയർ കണ്ടീഷണറുകൾ മാത്രമേ ജൂലൈ ഒന്നുമുതൽ ഷോപ്പുകളിൽ കാണാവൂ എന്നാണ് നിബന്ധന. 2015 സെപ്റ്റംബർ മുതൽ ജല വൈദ്യുതി പൊതുവിതരണ വകുപ്പായ കഹ്‌റമാ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗത്തിനനുസരിച്ച് നിരക്ക് ഈടാക്കുന്ന സ്‌ളാബ് സമ്പ്രദായം നടപ്പിൽ വരുത്തിയിരുന്നു. നേരത്തെ മണിക്കൂറിൽ 4,000 കിലോവാട്ട് വരെയുള്ള ഉപഭോഗങ്ങൾക്ക് ഒരേ നിരക്കായിരുന്നു. സ്‌ളാബ് സമ്പ്രദായത്തിൽ 2000 കിലോവാട്ട് വരെ 0.08 റിയാലാണ് ഈടാക്കുന്നത്. ശേഷം 20004000 വരെ 0.09 റിയാലും 4000 മുതൽ മുതൽ ഓരോ അധികയൂനിറ്റിനും 10 റിയാൽ അധികമായി നൽകണം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മറുനാടൻ മലയാളിയുടേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ

3/04/2016

പുതുക്കിയ ബാഗേജ് ചട്ടത്തെ കുറിച്ച് പ്രവാസികൾ അറിയേണ്ടതെല്ലാം..

marunadanmalayali.com

രണ്ട് വർഷം വിദേശത്തു തങ്ങിയാൽ അഞ്ച് ലക്ഷത്തിന്റെ സാധനങ്ങൾ നികുതി നൽകാതെ കൊണ്ടുവരാം; അ...

രണ്ട് വർഷം വിദേശത്തു തങ്ങിയാൽ അഞ്ച് ലക്ഷത്തിന്റെ സാധനങ്ങൾ നികുതി നൽകാതെ കൊണ്ടുവരാം; അഞ്ച പവന്റെ സ്വർണ്ണമാല ധരിച്ചെത്തിയാൽ കസ്റ്റംസുകാർ പടിച്ചുപറിക്കില്ല: പുതുക്കിയ ബാഗേജ് ചട്ടത്തെ കുറിച്ച് പ്രവാസികൾ അറിയേണ്ടതെല്ലാം..

March 04, 2016 | 03:54 PM | Permalink


മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശത്തു നിന്നും നാട്ടിലേക്ക് വരുമ്പോൾ വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു എന്ന പരാതി പ്രവാസികൾക്ക് ഏറെ കാലമായി ഉള്ളതാണ്. ഇടയ്ക്കിടെ നാട്ടിൽ വന്നു പോകുന്നവരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. പലപ്പോഴും ബാഗേജിൽ കൊണ്ടുവരുന്ന സാധനങ്ങളുടെ പേരിലാണ് വിവാദങ്ങൾ ഉണ്ടാകാറ്. സ്വർണ്ണാഭരണങ്ങൾ ധരിച്ച് വിമാനത്താവളത്തിൽ എത്തിയാൽ അതിനും നികുതി നൽകേണ്ട അവസ്ഥയും നിലവിലുണ്ട്. ഈ അവസ്ഥയ്‌ക്കൊപ്പം പരിഹാരമായാണ് ബാഗേജ് ചട്ടം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച ബാഗേജ് ചട്ടത്തിന്റെ വിജ്ഞാപനവും പുറത്തിറങ്ങി. പ്രവാസികൾക്ക് ആശ്വാസമേകുന്ന വിധത്തിലാണ് ബാഗേജ് ചട്ടത്തിലെ പരിഷ്‌ക്കരണങ്ങൾ.
വിദേശത്ത് നിന്നും വരുമ്പോൾ നാട്ടിലേക്ക് കൊണ്ട് വരാൻ സാധിക്കുന്ന സാധനങ്ങളും അവയുടെ കസ്റ്റംസ് ഡ്യൂട്ടിയും വ്യക്തമാക്കുന്ന 1998 ലെ ബാഗേജ് റൂൾസ് ആണ് ഇത് വരെ നിലവിൽ ഉണ്ടായിരുന്നത്. അതിൽ മാറ്റം വരുത്തിയാണ് ബാഗേജ് റൂൾസ് 2016 കൊണ്ട് വന്നിട്ടുള്ളത്. വിദേശയാത്ര കഴിഞ്ഞു വരുന്ന എല്ലാ യാത്രക്കാരും ബാഗേജ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകണം എന്ന വ്യവസ്ഥ ഒഴിവാക്കി എന്നതാണ് ഇതിൽ ഒന്നാമത്തേത്. കസ്റ്റംസിനോട് വെളിപ്പെടുത്തേണ്ട സാധനങ്ങൾ കൊണ്ട് വരുന്നവർ മാത്രമേ ഇനി മുതൽ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകേണ്ടതുള്ളൂ.
നിശ്ചിത കാലം വിദേശത്ത് തങ്ങി തിരിച്ചു വരുന്നവർക്ക് നാട്ടിലേക്ക് കൊണ്ട് വരാവുന്ന നിത്യോപയോഗ സാധനങ്ങളുടേയും വീട്ടുപകരങ്ങളുടെയും മൂല്യപരിധി പുതിയ നിയമത്തിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് തങ്ങിയവർക്ക് ഇനി മുതൽ ഡ്യൂട്ടി അടക്കാതെ അഞ്ചു ലക്ഷം രൂപ വരെ മൂല്യമുള്ള ഉപയോഗിച്ച സാധനങ്ങൾ കൊണ്ടുവരാം. വീട്ടുപകരണങ്ങളും സ്വർണ്ണാഭരണങ്ങളും സഹിതമാണ് ഇത്. ഇവർ തങ്ങൾ സാധനങ്ങൾ കൊണ്ട് വരുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ആറു മാസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചവർ ആയിരിക്കരുത് എന്ന നിബന്ധനയുണ്ട്.
മൂന്നു മാസം മുതൽ ആറുമാസം വരെ വിദേശത്തു തങ്ങിയശേഷം വരുന്നവർക്ക് 60000 രൂപയുടെ വരെ വിലവരുന്ന ഉപയോഗിച്ച സാധനങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. ആറുമാസം മുതൽ ഒരു വർഷം വരെ തങ്ങിയവർക്ക് ഒരു ലക്ഷം രൂപ വരെയുള്ള ഉപയോഗിച്ച സാധനങ്ങൾ കൊണ്ടുവരാം. ഒരു വർഷത്തിനും രണ്ടു വർഷത്തിനും ഇടയിൽ തങ്ങിയവർക്ക് രണ്ടുലക്ഷം രൂപയുടെ സാധനങ്ങളും രണ്ടുവർഷത്തിനു മേൽ തങ്ങിയവർക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ഉപയോഗിച്ച സാധനങ്ങളും കൊണ്ടുവരാം.
എന്നാൽ കുട്ടികൾക്ക് ഈ നിബന്ധന ബാധകമല്ല. ഇവരുടെ വ്യക്തിപരമായി ഉപയോഗിച്ച സാധനങ്ങൾ മാത്രമേ നികുതി രഹിതമായി രാജ്യത്തേക്ക് കടത്താൻ അനുവദിക്കൂ. അതോടൊപ്പം തന്നെ വിജ്ഞാപനത്തോടോപ്പമുള്ള പട്ടികയിൽ വ്യക്തമാക്കിയിരിക്കുന്ന സാധനങ്ങളും അനുവദിക്കില്ല. ആഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള പരിധി വനിതകൾക്ക് നാൽപത് ഗ്രാം അല്ലെങ്കിൽ ഒരുലക്ഷം രൂപ വരെ വിലപിടിപ്പുള്ളത്, പുരുഷന്മാർക്ക് 20 ഗ്രാം അല്ലെങ്കിൽ അരലക്ഷം രൂപ വരെ വിലയുള്ളത് എന്നാണു പുതിയ ചട്ടത്തിൽ.
നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ എന്നിവിടങ്ങൾ സന്ദർശിച്ചു മടങ്ങുന്നവർക്ക് 50000 രൂപ വരെയുള്ള സാധനങ്ങൾകൊണ്ടുവരാം. വിദേശത്തു താമസം കഴിഞ്ഞു വരുമ്പോൾ ഉപയോഗിച്ചവ എന്ന നിലയിൽ കൊണ്ടുവരാുന്ന 13 സാധനങ്ങളുടെയും ഉപകരണങ്ങളുടെയും പട്ടികയും വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
എന്തൊക്കെ കൊണ്ടുവരാൻ സാധിക്കില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഇങ്ങനെ കൊണ്ടുവരാൻ സാധിക്കാത്ത സാധനങ്ങളുടെ ലിസ്റ്റ് ചുവടേ കൊടുക്കുന്നു:
വെടിക്കോപ്പുകൾ
50 എണ്ണത്തിൽ അധികം വരുന്ന വെടിയുണ്ടകൾ
100 ലധികം വരുന്ന സിഗരറ്റുകൾ.
രണ്ടു ലിറ്ററിൽ കവിഞ്ഞ ആൽകഹോൾ അടങ്ങിയ മദ്യം അല്ലെങ്കിൽ വൈൻ.
ഫ്‌ലാറ്റ് എൽ.ഇ.ഡി അല്ലെങ്കിൽ എൽ.ഇ ഡി ടെലിവിഷനുകൾ.
കേന്ദ്രസർക്കാറിന്റെ പുതിയ വിജ്ഞാപനം മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണകരമായ കാര്യമാണ്. കാലഹരണപ്പെട്ട് ബാഗേജ് നിയമങ്ങൾ കാരണം യാത്രക്കാർക്ക് നിരവധി നൂലാമാലകളെ അഭിമുഖീകരിക്കേണ്ട വന്നിരുന്നു. യാത്രയ്ക്കിടയിലെ അസൗകര്യവും സുരക്ഷിതത്വവും കണക്കിലെടുത്ത് ആഭരണങ്ങൾ ബാഗുകളിൽ സൂക്ഷിക്കുന്നവരാണ് മിക്ക യാത്രികരും. ഇപ്പോഴത്തെ നിയമം അനുസരിച്ച് അഞ്ച് പവൻ സ്വർണ്ണാഭരണങ്ങൾ വരെ ധരിച്ചെത്താൻ സാധിക്കും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മറുനാടൻ മലയാളിയുടേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ

12/25/2015

നമുക്ക് കയറേണ്ട ബോഗി എവിടെ വരും അറിയാന്‍ എളുപ്പം

localnews.manoramaonline.com

അറിയാം; ബോഗി എവിടെ വരും?

by സ്വന്തം ലേഖകൻ
തിരുവനന്തപുരം∙ ട്രെയിനിൽ കയറാൻ ബോഗി തേടി അലഞ്ഞിട്ടുണ്ടോ ? കയറേണ്ട ബോഗി അറിയാതെ പ്ലാറ്റ്ഫോമിൽ ലഗേജുകളുമായി ഓടി നടക്കേണ്ടി വന്നവരാണോ ? സ്റ്റേഷനിൽ എത്തുന്ന ട്രെയിനിൽ ക്യത്യമായി ബോഗി അറിഞ്ഞ് കയറാനുള്ള മാർഗ്ഗങ്ങൾ ഉണ്ട്
. കേൾക്കുമ്പോൾ സംഭവം നിസ്സാരമെന്ന് തോന്നാം .എന്നാൽ നമ്മളിൽ ഭൂരിഭാഗവും ഇത് ശ്രദ്ധിക്കാറില്ല. പ്രധാന സ്റ്റേഷനുക​ളിൽ എല്ലാം തന്നെ ഈ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
∙ഓരോ ‌ട്രെയിനും സ്റ്റേഷനിൽ എത്തുമ്പോൾ ബോഗികൾ ഏതു സ്ഥാനത്തു വരും എന്നത് പ്ലാറ്റ്ഫോമുകൾക്ക് മുകളിലെ ഡിജിറ്റൽ ബോർഡിൽ തെളിയും. ട്രെയിനിലെ ബോഗിയുടെ നമ്പരും പ്ലാറ്റ് ഫോമിൽ ആ ബോഗി നിൽക്കുന്ന നമ്പരും ഈ ബോർഡിൽ നിന്നും മനസിലാക്കാം .
∙ ട്രെയിൻ എത്തുന്നതിന് അരമണിക്കൂർ മുൻപ് എൻക്വയറിക്ക് സമീപവും പ്ലാറ്റ് ഫോമിലേക്ക് കയറുന്നതിന് അടുത്തായും ബോർഡിൽ ‌ട്രെയിൻ നമ്പറും ബോഗികളുടെ പൊസിഷനും എസി, സ്ലീപ്പർ, ജനറൽ , വനിത കമ്പാർട്ട്മെന്റ് എന്നിവ തിരിച്ച് എഴുതിയിട്ടുണ്ടാകും.
∙ സ്റ്റേഷൻ എൻക്വയറിയിൽ അന്വേഷിച്ചാലും വിവരങ്ങൾ ലഭിക്കും .

12/24/2015

പുത്തൻ മെസേജിങ് ആപ്പുമായി ഗൂഗിൾ

manoramaonline.com

പുത്തൻ മെസേജിങ് ആപ്പുമായി ഗൂഗിൾ

by സ്വന്തം ലേഖകൻ
സാൻഫ്രാൻസിസ്കോ ∙ ഫെയ്സ്ബുക്കിന്റെ വാട്‌സപ്, മെസഞ്ചർ ആപ്പുകളെ വെട്ടാൻ ഗൂഗിൾ പുതിയ മൊബൈൽ മെസേജിങ് ആപ്ലിക്കേഷൻ വികസിപ്പിക്കുന്നു. മെസേജിങ് ആപ്പിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന സോഫ്ട്‌വെയർ പ്രോഗ്രാം കൂടി ഉൾപ്പെടുത്തിയായിരിക്കും ഗൂഗിളിന്റെ മെസേജിങ് ആപ് കളത്തിലിറങ്ങുകയെന്നു വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ചാറ്റിനൊപ്പം ഗൂഗിളിൽ വിവരം തിരയാനും സഹായിക്കുമെന്നതാണു പ്രത്യേകത. പുതിയ ആപ്പിന്റെ പേരോ പുറത്തിറക്കുന്ന തീയതിയോ വ്യക്തമാക്കിയിട്ടില്ല. വാർത്തയോടു പ്രതികരിക്കാൻ ഗൂഗിൾ വിസ്സമ്മതിച്ചു. ഗൂഗിളിന്റെ നിലവിലെ മെസേജിങ് ആപ് ഹാംഗ്ഔട്ട് ആർക്കും വേണ്ടാതെ കിടക്കുകയാണ്.
പുത്തൻ മെസേജിങ് ആപ്പുമായി ഗൂഗിൾ Thursday 24 December 2015 12:50 PM IST by സ്വന്തം ലേഖകൻ Google-...

Read more at: http://www.manoramaonline.com/news/world/google-app.html

12/20/2015

നേരന്ദ്ര മോദി സര്‍ക്കാരിന്റെ ഊര്‍ജസംരക്ഷണ പദ്ധതിയുടെ ഭാഗമായി ഡല്‍ഹിയില്‍മാത്രം പ്രതിദിനം ലാഭിക്കുന്നത് 61 ലക്ഷം രൂപ

mathrubhumi.com

ഊര്‍ജ സംരക്ഷണ പദ്ധതി: ഡല്‍ഹിയില്‍മാത്രം പ്രതിദിന ലാഭം 61 ലക്ഷം രൂപ

ന്യൂഡല്‍ഹി: നേരന്ദ്ര മോദി സര്‍ക്കാരിന്റെ ഊര്‍ജസംരക്ഷണ പദ്ധതിയുടെ ഭാഗമായി ഡല്‍ഹിയില്‍മാത്രം പ്രതിദിനം ലാഭിക്കുന്നത് 145 മെഗാവാട്ട് വൈദ്യുതി. ഇതിലൂടെ ലഭിക്കുന്നതാകട്ടെ 61 ലക്ഷം രൂപയും.
ഉപഭോക്താക്കള്‍ക്ക് സിഎഫ്എല്‍ മാറ്റി എല്‍ഇഡി വിളക്കുകള്‍ നല്‍കുന്ന ഡൊമസ്റ്റിക് എഫിഷ്യന്റ് ലൈറ്റിങ് പ്രോഗ്രാം(ഡിഇഎല്‍പി)പദ്ധതി പ്രകാരം രാജ്യത്തൊട്ടാകെ 3.95 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തുകഴിഞ്ഞു.
കൃത്യമായി പറഞ്ഞാല്‍ ഈ വാര്‍ത്ത തയ്യാറാക്കുന്ന സമയംവരെ(ഡിസംബര്‍ 20, 2015. സമയം രാവിലെ 11 മണി)3,95,43,260 എല്‍ഇഡി ബള്‍ബുകളാണ് വിതരണം ചെയ്തത്.
ജനവരി അഞ്ചിനാണ് പദ്ധതി തുടങ്ങിയത്. ഡല്‍ഹിയില്‍ മാത്രം 11 ലക്ഷം വീടുകളിലായി 43 ലക്ഷം എല്‍ഇഡി വിളക്കുകളാണ് ഇതിനകം വിതരണം ചെയ്തത്.
രാജ്യത്തൊട്ടാകെ പദ്ധതി പ്രാബല്യത്തിലാണെങ്കിലും കേരളത്തില്‍ വളരെ കുറച്ച് എല്‍ഇഡി ബള്‍ബുകള്‍ മാത്രമാണ് വിതരണം ചെയ്തത്. ഡിഇഎല്‍പി വെബ്‌സൈറ്റ് നല്‍കുന്ന കണക്കുപ്രകാരം റെയില്‍വേ വഴി കേരളത്തില്‍ 6,269 ബള്‍ബുകളാണ് വിതരണം ചെയ്തത്.
രാജ്യത്തൊട്ടാകെ 3.95 കോടി എല്‍ഇഡി വിതരണംചെയ്തതിലൂടെ 1,292 മെഗാവാട്ട് വൈദ്യുതി ലാഭിക്കാനായതായി കേന്ദ്ര ഊര്‍ജ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 5,000 കോടി രൂപയാണ് ഇതിലൂടെ ലാഭിക്കാനായത്.
പദ്ധതി പ്രകാരം 350 രൂപ വിലവരുന്ന മികച്ച നിലവാരമുള്ള എല്‍ഇഡി 93 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. ഡല്‍ഹിയില്‍ ഒരു കുടുംബത്തിന് 10 എല്‍ഇഡി ബള്‍ബുകളാണ് പരമാവധി ലഭിക്കുക.
പ്രതിവര്‍ഷം 160 രൂപ മുതല്‍ 400 രൂപവരെ ഓരോ ബള്‍ബില്‍നിന്നും വൈദ്യുതി ചാര്‍ജിനത്തില്‍ ഉപഭോക്താവിന് ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

12/16/2015

ഫോൺ വെള്ളത്തിൽ വീണാൽ

manoramaonline.com

ഫോൺ വെള്ളത്തിൽ വീണാൽ ആദ്യം ചെയ്യേണ്ടത്

by സ്വന്തം ലേഖകൻ
അബദ്ധത്തിൽ ഫോണ്‍ വെള്ളത്തിൽ പെട്ടെന്ന് തന്നെ അതെടുത്ത് ചൂടാക്കുകയും പ്രവർത്തിക്കുന്നുണ്ടോ എന്നുനോക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളത്തിൽ വീണ ഫോണുകളെ നിങ്ങൾക്ക് സ്വയം സംരക്ഷിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. വെള്ളത്തിൽ വീണ ഫോണ്‍ എന്തുചെയ്യണമെന്ന് അറിയാതെ ഓണാക്കി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ അത് ഉപയോഗശൂന്യമായേക്കാം.
ഫോൺ വെള്ളത്തിൽ വീണാൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
∙ വെള്ളത്തിൽ വീണ ഫോൺ ഉടൻ ഓണാക്കരുത്. അത് തനിയെ ഓഫായിട്ടില്ലെങ്കിൽ ഉടൻ ഓഫുചെയ്യുക. ഫോൺ പ്രവർത്തിക്കുന്നുണ്ടെങ്കിലും അത് ഓണാക്കരുത്.
∙ ഫോണിന്റെ ഏതെങ്കിലും ബട്ടണിലോ കീയിലോ അമർത്തരുത്. മാത്രമല്ല, കുലുക്കുകയോ വെള്ളം ഒഴിവാക്കാനായി കുടയുകയോ ചെയ്യരുത്.
∙ ഓഫുചെയ്ത ഉടന്‍ തന്നെ സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി എന്നിവ ഫോണിൽ നിന്നും നീക്കം ചെയ്യണം.
∙ ഫോണിലെ വെള്ളം ഒഴിവാക്കാൻ ചാർജർ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്. ഇത് ഫോണിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വെള്ളം പടരാൻ കാരണമാകും.
∙ ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് വെള്ളം തുടച്ചെടുക്കുക.
∙ ഡ്രയർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോൺ ചൂടാക്കാനോ? ഫ്രീസറോ മറ്റോ ഉപയോഗിച്ച് തണുപ്പിക്കാനും ശ്രമിക്കരുത്.
∙ വെള്ളത്തിൽ നന്നായി മുങ്ങിയെങ്കിൽ വാക്വം ഉപയോഗിച്ച് ശ്രദ്ധാപൂർവ്വം ഫോണിന്റെ വിടവുകളിൽ നിന്നും വെള്ളം വലിച്ചെടുക്കാം.
∙ ഫോൺ സിബ്ബിട്ട ഒരു കവറിലാക്കി അരിവച്ചിരിക്കുന്ന പാത്രത്തിനുള്ളിൽ ഇട്ടുവയ്ക്കുന്നതും ഫോണിന്റെ നനവ് ഒഴിവാക്കാൻ സഹായിക്കും. ഇതിനായി ഫോൺ ഡ്രൈയിങ് പൗച്ചുകളും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അതില്ലെങ്കിൽ കൂടുതൽ ആലോചിക്കാതെ നേരിട്ട് അരി പാത്രത്തിൽ ഇട്ടുവയ്ക്കുക.
∙ 2 ദിവസം ഫോൺ ഉണക്കിയ ശേഷം ചാർജറും സിം കാർഡുമിട്ട് ഉപയോഗിച്ച് നോക്കാവുന്നതാണ്. ഓണാകുന്നില്ലെങ്കിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാതെ റിപ്പയറിങ് കൊണ്ടുപോകാം.
∙ ഫോൺ ഓണാകുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കുറച്ച് ദിവസത്തേക്ക് കൂടി എല്ലാ ഓപ്ഷനുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

12/13/2015

മലിനീകരണം കുറയ്ക്കാൻ എം.പിമാർക്ക് ഇലക്ട്രിക് ബസുകളുമായി പ്രധാനമന്ത്രി

മലിനീകരണം കുറയ്ക്കാൻ എം.പിമാർക്ക് ഇലക്ട്രിക് ബസുകളുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിൽ പൊറുതി മുട്ടുന്ന ഡൽഹിയിൽ സർക്കാർ തല പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതലസ്ഥാനത്ത് എം.പിമാർക്ക് സഞ്ചരിക്കാനായി രണ്ട് ഇലക്ട്രിക് ബസുകൾ സമ്മാനിച്ചാണ് പ്രധാനമന്ത്രിയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയിലൂടെ മലിനീകരണം കുറയ്ക്കാനുദ്ദേശിക്കുന്നത്. മുൻകൂർ തീരുമാനിച്ച പ്രകാരമാണെങ്കിൽ,​ ഡിസംബർ 21ന് പ്രധാനമന്ത്രി ലോകസഭാ സ്പീക്കർ സുമിത്ര മഹാജന് ബസുകൾ സമർപ്പിക്കുമെന്ന് ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.


ഐ.എസ്.ആർ.ഒ സാറ്റലൈറ്റുകളുടെ പ്രക്ഷേപണത്തിനുപയോഗിക്കുന്ന ലിഥിയം കണങ്ങൾ തന്നെയാണ് ഇത്തരം ബസുകളിലും ഉപയോഗിക്കുന്നത്. ഇറക്കുമതി ചെയ്താൽ 55 ലക്ഷത്തോളം ചെലവ് വരുന്ന ബാറ്ററികൾ തദ്ദേശീയമായി വെറും അഞ്ച് ലക്ഷം രൂപയ്ക്കാണ് നിർമ്മിച്ചത്. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരും മന്ത്രാലയവും മറ്റ് വകുപ്പുകളും ചേർന്നാണ് നിർമ്മിച്ചത്. പേറ്റന്റ് രജിസ്ട്രേഷൻ കഴിഞ്ഞ ബസുകൾ വൈകാതെ പൊതുആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തും. ആദ്യഘട്ട പദ്ധതിയായി 15 ബസുകൾ ഡൽഹി നിരത്തിൽ ഇറക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

കേന്ദ്രസർക്കാറിന്റെ ഏറ്റവും വലിയ ആശങ്കകളിലൊന്നായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളെ സംബന്ധിച്ച പ്രശ്നങ്ങളെ വൈകാതെ ഇല്ലാതാക്കുമെന്നും മന്ത്രി പറയുന്നു. ഡൽഹിയിൽ മാത്രമല്ല ഇന്ത്യയിലാകമാനം മലിനീകരണ തോത് കുറയ്ക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്ത് ഡീസലിലോടുന്ന 1.5 ലക്ഷം ബസുകൾ ഇലക്ട്രിക്കിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. മലിനജലത്തിൽ നിന്ന് മീഥൈൻ ഉത്പാദിപ്പിച്ച് ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.

11/27/2015

കൂടുതല്‍ മോടിയായി എൽ.ഇ.ഡി. വരുന്നു

പ്രകാശം പരത്തി എൽ.ഇ.ഡി.

രാജ്യത്ത് എൽ.ഇ.ഡി. ബൾബുകളുടെ ഉത്‌പാദനം ഒരു വർഷം കൊണ്ട് 30 മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. പ്രതിമാസ ഉത്‌പാദനം ഇപ്പോൾ മൂന്നു കോടി യൂണിറ്റായി ഉയർന്നിരിക്കുന്നു
led
തെളിയാൻ മടി കാണിച്ചു നിന്ന ട്യൂബ് ലൈറ്റുകൾക്കും മഞ്ഞവെളിച്ചം തൂകിയ ഫിലമന്റ് ബൾബുകൾക്കു മുമ്പിലേക്ക് പ്രകാശ വിപ്ലവവുമായാണ്  എൽ.ഇ.ഡി ബൾബുകൾ  കടന്നു വന്നത്. വില അൽപ്പം കൂടുതലാണെന്ന് കണ്ടതോടെ ജനം മടിച്ചു. പത്തും പതിനഞ്ചും രൂപയ്ക്ക് സാധാരണ ഫിലമന്റ് ബൾബുകൾ കിട്ടുമ്പോൾ എന്തിന് 200 ഉം 400 ഉം രൂപവരെ മുടക്കണമെന്ന്  ജനം ചിന്തിച്ചു.

എന്നാൽ കാലം മാറി വരികയാണ്. ഇപ്പോൾ ശുക്രൻ തെളിഞ്ഞിരിക്കുന്നത് എൽ.ഇ.ഡി. ബൾബുകൾക്കാണ്. പുതിയ കണക്കുകൾ  പ്രകാരം രാജ്യത്ത് എൽ.ഇ.ഡി. ബൾബുകളുടെ ഉത്‌പാദനം ഒരു വർഷം കൊണ്ട് 30 മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. ഒരു വർഷം കൊണ്ടാണ് ഇത്രയും വർദ്ധനയുണ്ടായിരിക്കുന്നത്. പ്രതിമാസ ഉത്‌പാദനം ഇപ്പോൾ രാജ്യത്ത് മൂന്നു കോടി യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 10 ലക്ഷം യൂണിറ്റ് മാത്രമായിരുന്നുവെന്ന് ഓർക്കണം.

മറ്റ് ബൾബുകളുമായി താരതമ്യം ചെയ്യുമ്പോൾ വില കൂടുതലാണെങ്കിലും  വൈദ്യുതി ഉപയോഗം 80 ശതമാനം വരെ കുറയ്ക്കുമെന്നതാണ് എൽ.ഇ.ഡി. ബൾബുകളുടെ  ശുക്രദശ തെളിയിച്ചത്. ഊർജ്ജ ഉപയോഗ നിയന്ത്രണ പദ്ധതികളും  കാമ്പയിനുകളും എൽ.ഇ.ഡി. യുഗത്തിന്റെ വേഗം കൂട്ടുകയാണ്. ലൈറ്റ് എമിറ്റിങ് ഡയോഡ് എന്നതിന്റെ ചുരുക്കമാണ് എൽ.ഇ.ഡി.

രണ്ടു ഡയോഡുകളിൽകൂടി വൈദ്യുതി കടന്നുപോകുമ്പോഴാണ് എൽഇഡി ബൾബുകൾ പ്രകാശിക്കുന്നത്. 15 വാട്ട് സി.എഫ.്എൽ. ബൾബിൽ നിന്നും വരുന്ന പ്രകാശം 5 വാട്ട് എൽ.ഇ.ഡി.യ്ക്കു തരാൻ കഴിയും. 28 വാട്ട് സാധാരണ ട്യൂബിന്റെ പ്രകാശം 20 വാട്ട് എൽ.ഇ.ഡി. ട്യൂബിൽനിന്നും ലഭിക്കും. ഇതിന്റെ ആയുസ്സ് മറ്റു ട്യൂബിനെ അപേക്ഷിച്ച് 10 മടങ്ങാണ്. ഏതാണ്ട് 15 വർഷംവരെ  പ്രവർത്തിക്കുകയും ചെയ്യും.
അതിനിടെ ഊർജ ഉപഭോഗം പത്തുശതമാനമായി കുറയ്ക്കാൻ കഴിവുള്ള ഗ്രാഫീൻ ആവരണം ചെയ്ത എൽ.ഇ.ഡി. ബൾബുകളാണ് ഇനി വരാൻ പോകുന്നത്. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ യൂണിവേഴ്‌സിറ്റിയാണ് ഗ്രാഫീൻ ബൾബിന്റെയും ഉപജ്ഞാതാക്കൾ. ഗ്രാഫീൻ ബൾബുകൾ കുറച്ച് ഊർജം മാത്രമേ വികിരണം ചെയ്യുകയുള്ളു. കൂടുതൽ കാലം നിലനിൽക്കും.

നിർമ്മാണച്ചെലവ് കുറവായിരിക്കുകയും ചെയ്യും. ഇതൊക്കെയാണ്  ഗവേഷകസംഘം ഉറപ്പു നൽകുന്നത്. വൈദ്യുതിയെ വേഗം കടത്തിവിടുന്നതും സുതാര്യവും കൂടുതൽ പ്രകാശം തരുന്നതുമാണ് ഗ്രാഫീൻ. കൂടതൽ ചൂടുത്പാദിപ്പിക്കാതെ, വൈദ്യുതി ഉപയോഗിക്കാതെ കൂടുതൽ പ്രകാശം നൽകുന്നതിനാൽ തന്നെ ഗ്രാഫീൻ ബൾബുകൾ പരിസ്ഥിതി സൗഹൃദവുമാണ്.
എൽ.ഇ.ഡി. നിസ്സാരക്കാരനല്ല
എൽ.ഇ.ഡി. ബൾബുകളുടെ വ്യാപനം കൊണ്ട് ഉണ്ടാകുന്ന നേട്ടം ചില്ലറയല്ലെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴുള്ള 77 കോടി പരമ്പരാഗത ബൾബുകളും സി.എഫ്.എല്ലുകളും 3.5 കോടി തെരുവു വിളക്കുകളും മാറ്റി പകരം എൽ.ഇ.ഡി. സ്ഥാപിച്ചാൽ മൂന്നു വർഷം കൊണ്ട് 85 ലക്ഷം കിലോവാട്ട് വൈദ്യുതി ലാഭിക്കാമെന്നാണ് കണ്ടെത്തൽ.

ശരാശരി കുടുംബത്തിന് വൈദ്യുതി ബില്ലിൽ 200 രൂപ വരെ കുറയ്ക്കാനും കഴിയും.
ഇനി കാർഷിക മേഖലയിൽ
എൽ.ഇ.ഡി. വിപ്ലവത്തിന്റെ പാത പിന്തുടർന്ന് കേന്ദ്ര ഏജൻസിയായ എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്  കാർഷിക മേഖലയിൽ പമ്പ് സെറ്റുകളുടെയും സീലിങ് ഫാനിന്റെയും ഊർജ ഉപയോഗം കുറയ്ക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഒപ്പം സംസ്ഥാനങ്ങളുമായി ചേർന്ന് പാതയോരങ്ങളിലും മാർക്കറ്റുകളിലും എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്.

എൽ.ഇ.ഡി. ബൾബുകളുടെ വില കുറച്ച് വിപണനം നടത്താനും കേന്ദ്രം തയ്യാറെടുക്കുന്നുണ്ട്. ഊർജ ഉപയോഗം കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് വൻ തുക വകയിരുത്താനും പദ്ധതിയുണ്ട്. സോളാർ പമ്പുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട്  50,000 കോടിയുടെ നിക്ഷേപമിറക്കാനും തീരുമാനമുണ്ട്.

11/06/2015

നാളെയുടെ വോട്ടിങ് രീതി ആയി മാറാന്‍ ഗുജറാത്ത്‌ മാതൃക

ഗുജറാത്തില്‍നിന്ന് ഒരു മാതൃക: വീട്ടിലിരുന്നും വോട്ടുചെയ്യാം

  ഗുജറാത്തില്‍നിന്ന് ഒരു മാതൃക:  വീട്ടിലിരുന്നും വോട്ടുചെയ്യാം    ഇ.ജി രതീഷ്‌
അഹമ്മദാബാദ്: വികസനത്തിന്റെ ഗുജറാത്ത് മാതൃകയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍, സംസ്ഥാനത്ത് നടപ്പാക്കുന്ന ഇ-വോട്ടിങ് ഒരുപക്ഷേ നാളെയുടെ വോട്ടിങ് രീതി ആയി മാറാനാണ് സാധ്യത.

ഒരു ലാപ്‌ടോപ്പോ കമ്പ്യൂട്ടറോ ഉണ്ടെങ്കില്‍ വീട്ടിലിരുന്ന് വോട്ടുചെയ്യാനുള്ള സംവിധാനമാണ് ഈമാസം നടക്കുന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പട്ടികയില്‍ പേരുചേര്‍ക്കല്‍, അംഗീകരിക്കല്‍, വോട്ടുചെയ്യല്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് ഈ പ്രക്രിയയിലുള്ളത്.

ഓണ്‍ലൈനായി ആദ്യം അപേക്ഷ നല്‍കണം. റവന്യൂ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധിച്ച് യഥാര്‍ഥ വോട്ടറെന്ന് ഉറപ്പുവരുത്തും. അംഗീകരിച്ചാല്‍ യൂസര്‍നെയിമും പാസ്!വേഡും ലഭിക്കും. ഇതുപയോഗിച്ച് ആക്ടിവേറ്റ് ചെയ്യണം. ശേഷം വോട്ടര്‍ക്ക് പാസ്!വേഡ് മാറ്റാം. വോട്ടെടുപ്പ് ദിവസം ബാലറ്റ് പേപ്പര്‍ ഓണ്‍ലൈനായി ലഭിക്കും. ഇഷ്ടമുള്ള സ്ഥാനാര്‍ഥിയുടെ പേരിനൊപ്പമുള്ള കളത്തില്‍ ക്ലൂക്ക് ചെയ്താല്‍ വോട്ടിങ്ങിനുള്ള ഘട്ടത്തിലേക്ക് നീങ്ങാം.

വോട്ടര്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും മാത്രമാകും അപ്പോള്‍ കാണുക. തുടര്‍ന്ന് 'കാസ്റ്റ് വോട്ട്' എന്ന കളത്തില്‍ ക്ലൂക്ക് ചെയ്യണം. പെട്ടെന്ന് ബോധോദയംവന്ന് വേറൊരാള്‍ക്കായിരുന്നു ചെയ്യേണ്ടതെന്ന് തോന്നിയാലോ..? 'റീസെറ്റ്' എന്ന ബദല്‍ മാര്‍ഗം ഉണ്ട്. അതുകഴിയുമ്പോള്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു പാസ്വേഡ് എസ്.എം.എസ്സായി എത്തും. ആ നമ്പര്‍ ശരിയായി അടിച്ചുചേര്‍ത്താല്‍ വോട്ടിങ് പൂര്‍ത്തിയായതായി അറിയിപ്പും വരും.

ബാക്കിയുള്ളവരൊക്കെ പോളിങ് ബൂത്തില്‍ വരിനില്‍ക്കുമ്പോള്‍ കൂളായി വീട്ടിലിരുന്ന് വോട്ടിടാമെന്നര്‍ഥം. വോട്ടിങ് ദിവസം ഇ-പോളിങ് ബൂത്തുകളും തുറക്കും. യൂസര്‍ നെയിമും പാസ്വേ!ഡും ഉപയോഗിച്ച് അവിടെയെത്തിയും വോട്ടുചെയ്യാം. ഡിജിറ്റല്‍ വോട്ടിങ് നിയന്ത്രിക്കുന്നതിന് പ്രത്യേകം ഡാറ്റാ സെന്റര്‍ തുറന്നിട്ടുണ്ട്.

ഗുജറാത്തിലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം പൊതുവേ കുറവാണ്. അഹമ്മദാബാദില്‍ കഴിഞ്ഞ മൂന്നുതവണയും 50 ശതമാനത്തില്‍ താഴെയായിരുന്നു പോളിങ്. ഇ-വോട്ടിങ് പ്രചാരത്തിലായാല്‍ ഇതിന് മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അധികാരികള്‍. രജിസ്‌ട്രേഷനായി ഒരു മൊബൈല്‍ ആപ്പും തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ മൊബൈല്‍ ആപ്ലൂക്കേഷന്‍ വഴിയും വോട്ടിങ്ങിന് അവസരമുണ്ടാകും. പക്ഷേ, പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുകയാണ്. ക്രമക്കേടിന് സാധ്യതയേറെയെന്നാണ് അവരുടെ പക്ഷം.
ഗുജറാത്തിലെ കോര്‍പ്പറേഷന്‍ ഭരണസമിതിക്ക് ഇത്തവണ മറ്റൊരു പ്രത്യേകതയുമുണ്ട്. ഒരു വാര്‍ഡില്‍നിന്ന് നാല് പ്രതിനിധികളെ തിരഞ്ഞെടുക്കണം. കഴിഞ്ഞതവണ മൂന്നുപേരാണ് വാര്‍ഡിനെ പ്രതിനിധാനം ചെയ്തത്. ഇത്തവണ വാര്‍ഡുകളുടെ എണ്ണം കുറച്ച് പ്രതിനിധികളുടെ അംഗബലം ഉയര്‍ത്തി. ഇതരസംസ്ഥാനങ്ങളിലേതുപോലെ ഒരു വാര്‍ഡിന് ഒരു പ്രതിനിധി സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സുകാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും വിധിവരുമ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുണ്ടാകും.
വോട്ടെടുപ്പ് നവംബര്‍ 22-ന്
അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭാവ് നഗര്‍, ജാംനഗര്‍ എന്നീ ആറ് കോര്‍പ്പറേഷനുകളിലേക്ക് നവംബര്‍ 22-നാണ് തിരഞ്ഞെടുപ്പ്. ഇതിലാണ് ഇ-വോട്ടിങ്ങിനും അവസരമുള്ളത്. 2010-ലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലാണ് ആദ്യം ഇ-വോട്ടിങ് പരീക്ഷിച്ചത്. എന്നാല്‍, പേരുചേര്‍ക്കാന്‍ വോട്ടര്‍ നേരിട്ട് റവന്യൂ ഓഫീസിലെത്തണമെന്നതിനാല്‍ വിജയിച്ചില്ല. ഇത്തവണ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പേരുവിവരങ്ങള്‍ ഉറപ്പാക്കുന്നതിനാല്‍ കൂടുതല്‍ ഇ-വോട്ടര്‍മാരെ പ്രതീക്ഷിക്കുന്നു.

7/23/2015

ഇലക്ട്രോണിക്‌സില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ദ്രവ്യമാനമില്ലാത്ത വിചിത്രകണം

ഇലക്ട്രോണിക്‌സില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ദ്രവ്യമാനമില്ലാത്ത വിചിത്രകണം
 മാതൃഭുമി  . 23/7/2015/                                                                                          ശാസ്ത്രലോകം നീണ്ട 85 വര്‍ഷത്തെ തിരച്ചിലിനൊടുവിലാണ് 'വെയ്ല്‍ ഫെര്‍മിയോണ്‍' എന്ന വിചിത്രകണം കണ്ടെത്തിയിരിക്കുന്നത്. സാധാരണ ഇലക്ട്രോണുകളക്കാള്‍ ആയിരം മടങ്ങ് വേഗത്തില്‍ ചാര്‍ജ് വഹിക്കാന്‍ കഴിവുള്ള ഈ കണം ഇലക്ട്രോണിക് രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചേക്കും



1929 മുതല്‍ ശാസ്ത്രലോകം തിരച്ചില്‍ തുടങ്ങിയതാണ്. എട്ടര പതിറ്റാണ്ട് നീണ്ട അന്വേഷണത്തിന് വിരാമമിട്ടുകൊണ്ട് 'വെയ്ല്‍ ഫെര്‍മിയോണ്‍' (  Weyl fermion ) എന്ന ദ്രവ്യമാനമില്ലാത്ത (പിണ്ഡമില്ലാത്ത) കണം ഗവേഷകര്‍ കണ്ടെത്തി. 

ഒരു ക്രിസ്റ്റലിനുള്ളില്‍ ദ്രവ്യവും പ്രതിദ്രവ്യവുമായി (  matter and anti-matter  ) പെരുമാറാന്‍ കഴിയുന്ന ഈ വിചിത്രകണം, ഇലക്ട്രോണിക്‌സിന്റെ പുത്തന്‍യുഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് വെറുമൊരു കണത്തിന്റെ കണ്ടെത്തലോ സ്ഥിരീകരണമോ അല്ലെന്ന്, കണ്ടെത്തലിന് നേതൃത്വം നല്‍കിയ യു.എസില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ എം.സാഹിദ് ഹസന്‍ അറിയിച്ചു. കൂടുതല്‍ ക്ഷമതയേറിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വരവിനും, പുതിയ തരം ക്വാണ്ടം കമ്പ്യൂട്ടിങിനും ഇത് വഴിതെളിക്കുംഅദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക്‌സില്‍ നമ്മള്‍ അനുഭവിക്കുന്ന ഇലക്ട്രോണുകളുടെ ട്രാഫിക് ജാം പഴങ്കഥയാക്കാന്‍ വെയ്ല്‍ ഫെര്‍മിയോണുകള്‍ക്ക് കഴിയുംഹസന്‍ പറഞ്ഞു. 'ഇലക്ട്രോണുകളെക്കാള്‍ അച്ചടക്കത്തോടെയും ക്ഷമതയോടെയും സഞ്ചരിക്കാന്‍ അവയ്ക്ക് സാധിക്കും'. 'വെയ്ല്‍ട്രോണിക്‌സ്' ( ''Weyltronics'  ) എന്ന പുതിയ ഇലക്ട്രോണിക്‌സ് വിഭാഗം തന്നെ ആരംഭിക്കാന്‍ ഈ കണ്ടെത്തല്‍ വഴിതുറക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വെയ്ല്‍ ഫെര്‍മിയോണിന്റെ കഥയാരംഭിക്കുന്നത്, രണ്ടാം ന്യൂട്ടനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടീഷ് ഗവേഷകന്‍ പോള്‍ ഡിറാക് തന്റെ വിഖ്യാതമായ 'ഇലക്ട്രോണ്‍ സമവാക്യം' 1928 ല്‍ പ്രസിദ്ധീകരിക്കുന്നതോടെയാണ്.

ഇലക്ട്രോണിന്റെ വിപരീതകണമായ (പ്രതിദ്രവ്യകണമായ) പോസിട്രോണുകളെക്കുറിച്ച് ആ സമവാക്യം പ്രവചിച്ചത് സത്യമാണെന്ന്, 1932 ല്‍ അമേരിക്കന്‍ ഗവേഷകനായ കാള്‍ ആന്‍ഡേഴ്‌സണ്‍ പൊസിട്രോണ്‍ കണ്ടെത്തിയതോടെ തെളിഞ്ഞു. ദ്രവ്യം മാത്രമല്ല, പ്രതിദ്രവ്യവും ചേര്‍ന്നതാണ് പ്രപഞ്ചമെന്ന സുപ്രധാനമായ തിരിച്ചറിവിലേക്ക് അതോടെ ശാസ്ത്രലോകമെത്തി.

ജര്‍മന്‍ ഗണിതശാസ്ത്രജ്ഞന്‍ ഹെര്‍മാന്‍ വെയ്ല്‍ 1929 ല്‍ 'ഡിറാക് സമവാക്യ'മുപയോഗിച്ച് മറ്റൊരു പ്രവചനം നടത്തി. ദ്രവ്യമാനമില്ലാത്ത 'വെയ്ല്‍ ഫെര്‍മിയോണുകളെ'ക്കുറിച്ചുള്ളതായിരുന്നു ആ പ്രവചനം.

ഒരു വര്‍ഷത്തിന് ശേഷം ന്യൂട്രിനോ എന്ന ദ്രവ്യമാനമില്ലാത്ത കണത്തെക്കുറിച്ച് വൂള്‍ഫാങ് പൗളി പ്രവചിച്ചു. അമേരിക്കന്‍ ഗവേഷകരായ ഫ്രെഡറിക് റീനിസ്, ക്ലൈഡ് കൊവാന്‍ എന്നിവര്‍ ചേര്‍ന്ന് 1957 ല്‍ ന്യൂട്രിനോ കണ്ടുപിടിച്ചതോടെ പൗളിയുടെ പ്രവചനം ശരിയായി.

പൊസിട്രോണും ന്യൂട്രിനോയും കണ്ടെത്തിയെങ്കിലും, വെയ്ല്‍ ഫെര്‍മിയോണ്‍ ശാസ്ത്രത്തിന് പിടികൊടുക്കാതെ ദുരൂഹമായി തുടര്‍ന്നു. ആ ദുരൂഹതയ്ക്കാണ് ഇപ്പോള്‍ അന്ത്യമാകുന്നത്.

എന്താണ് വെയ്ല്‍ ഫെര്‍മിയോണ്‍
പ്രപഞ്ചം ആറ്റങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു എന്നാണല്ലോ നമ്മള്‍ സ്‌കൂള്‍തലത്തില്‍ പഠിച്ചിട്ടുള്ളത്. കണികാശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ പ്രപഞ്ചമെന്നത് അടിസ്ഥാനതലത്തില്‍ രണ്ടുതരം കണങ്ങളാലാണ് രൂപപ്പെട്ടിരിക്കുന്നത്ഫെര്‍മിയോണുകളും ബോസോണുകളും കൊണ്ട്.

ഇലക്ട്രോണുകള്‍ പോലെ ദ്രവ്യത്തിന്റെ അടിസ്ഥാനഘടകങ്ങളാണ് ഫെര്‍മിയോണുകള്‍; ഫോട്ടോണുകള്‍പോലെ ബലങ്ങള്‍ക്ക് അടിസ്ഥാനമായവ ബോസോണുകളും.

നിലവിലുള്ള ഇലക്ട്രോണിക്‌സിന്റെ നട്ടെല്ല് ഇലക്ട്രോണുകളാണ്. പക്ഷേ, പരസ്പരം ഇടിച്ച് ചിതറുന്ന സ്വഭാവമുള്ളതിനാല്‍ ഇലക്ട്രോണുകള്‍ പ്രവഹിക്കുമ്പോള്‍ ഊര്‍ജം നഷ്ടപ്പെടുകയും ചൂടുണ്ടാവുകയും ചെയ്യും. ഇലക്ട്രോണുകളെ അപേക്ഷിച്ച് ഏറെ അച്ചടക്കത്തോടെ പ്രവഹിക്കാന്‍ ദ്രവ്യമാനമില്ലാത്ത ഫെര്‍മിയോണുകള്‍ക്ക് സാധിക്കുമെന്ന് ഹെര്‍മാന്‍ വെയ്ല്‍ 1929 ല്‍ പറഞ്ഞു.

പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ ശ്രമഫലമായി വെയ്ല്‍ ഫെര്‍മിയോണുകള്‍ യാഥാര്‍ഥ്യം തന്നെയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. അര്‍ധചാലകങ്ങളില്‍ ഇലക്ട്രോണുകള്‍ പ്രവഹിക്കുന്നതിലും ആയിരംമടങ്ങ് വേഗത്തില്‍, തങ്ങള്‍ പരീക്ഷണം നടത്തിയ മാധ്യമത്തില്‍ ( test medium ) ഈ വിചിത്രകണങ്ങള്‍ സഞ്ചരിക്കുന്നതായി ഗവേഷകര്‍ കണ്ടു. അതേസമയം, ഗ്രാഫീന്‍ (  graphene ) എന്ന അത്ഭുതവസ്തുവില്‍ ഈ കണങ്ങള്‍ അതിലും ഇരട്ടി വേഗത്തില്‍ സഞ്ചരിക്കും.

പര്‌സപരം കൂട്ടിയിടിച്ച് ചിതറാതെ സഞ്ചരിക്കുന്നത് കാണുമ്പോള്‍ ഇവ സ്വന്തം ജിപിഎസ് ഉപയോഗിച്ച് നീങ്ങുന്നത് പോലെയാണ് തോന്നുക ഹസന്‍ പറഞ്ഞു. ഈ കണത്തിന്റെ ക്വാണ്ടംമെക്കാനിക്കല്‍ ഗുണമായ സ്പിന്‍, അതിന്റെ സഞ്ചാരഗതിയുടെ അതേ ദിശയിലാണ്. അതുകൊണ്ടാണ് ഈ കണത്തിന് ഇത്ര ചലനവേഗം സാധ്യമാകുന്നത്.

വെയ്ല്‍ ഫെര്‍മിയോണുകള്‍ വളരെ വിചിത്രസ്വഭാവമുള്ള കണങ്ങളാണെന്നും, സങ്കല്‍പ്പാതീതമായ പല സവിശേഷതകളും അതിനുണ്ടാകാമെന്നും ഹസന്‍ അറിയിച്ചു.

ഹിഗ്ഗ്‌സ് ബോസോണ്‍ പോലുള്ള പുതിയ കണങ്ങള്‍ കണ്ടെത്തിയത് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പോലുള്ള ശക്തിയേറിയ കണികാത്വരകങ്ങളിലാണ്. അതേസമയം, ഒരു കൃത്രിമക്രിസ്റ്റലുപയോഗിച്ചാണ് വെയ്ല്‍സ് ഫെര്‍മിയോണ്‍ കണ്ടെത്തിയത്. അനായാസം ഈ ഗവേഷണം ആവര്‍ത്തിക്കാനാകുമെന്നതാണ് ഇതിനര്‍ഥം.

'ടാന്റലം അഴ്‌സനൈഡ്' ( tantalum arsenide ) എന്നു പേരുള്ള ഒരു അര്‍ധലോക ക്രിസ്റ്റലായിരുന്നു കണ്ടുപിടിത്തത്തിനുപയോഗിച്ച മാധ്യമം. ആ ക്രിസ്റ്റലില്‍ 'വെയ്ല്‍ ഫെര്‍മിയോണ്‍' കണ്ടെത്താനായേക്കുമെന്ന് ചൈനയില്‍ നടന്ന ഗവേഷണത്തിലാണ് ആദ്യം സൂചന ലഭിച്ചത്. പിന്നീട് ആ ക്രിസ്റ്റലുകള്‍ കാലിഫോര്‍ണിയയില്‍ ലോറന്‍സ് ബര്‍ക്ക്‌ലി നാഷണല്‍ ലബോറട്ടറിയിലെത്തിച്ച് പരീക്ഷണം തുടര്‍ന്നു.

ഉന്നതോര്‍ജ ഫോട്ടോണ്‍ ധാരകളെ ക്രിസ്റ്റലുകള്‍ക്കുള്ളിലൂടെ കടത്തിവിട്ടായിരുന്നു പരീക്ഷണം. വെയ്ല്‍ ഫെര്‍മിയോണുകള്‍ അതിലുണ്ടെന്ന്, ക്രിസ്റ്റലിലൂടെ കടന്നെത്തിയ ഫോട്ടോണ്‍ ധാരകള്‍ തെളിവുനല്‍കി.

'ക്വാസികണങ്ങള്‍' ( quasiparticles ) എന്ന വിഭാഗത്തിലാണ് വെയ്ല്‍ ഫെര്‍മിയോണുകള്‍ പെടുന്നത്. ക്രിസ്റ്റല്‍ പോലുള്ള ഒരു ഖരവസ്തുവിനുള്ളില്‍ മാത്രമേ അവയ്ക്ക് നിലനില്‍ക്കാനാകൂ.

വെയ്ല്‍ ഫെര്‍മിയോണുകളെ നിരീക്ഷിച്ചതിന്റെ ഫലങ്ങള്‍ രണ്ട് അന്തരാഷ്ട്ര ഗവേഷണസംഘങ്ങള്‍ വെവ്വേറെ പ്രബന്ധങ്ങളായി 'സയന്‍സ് ജേര്‍ണലി'ന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

10/07/2014

എൽ.ഇ.ഡി ലൈറ്റുകളുടെ കണ്ടുപിടിത്തത്തിന് ഭൗതികശാസ്ത്ര നോബൽ


എൽ.ഇ.ഡി ലൈറ്റുകളുടെ കണ്ടുപിടിത്തത്തിന് ഭൗതികശാസ്ത്ര നോബൽ മൂന്നു പേർക്ക്
ഛസറര്‍ഫപ സഷ: ടന്‍ഫറപദരു, 07 ചനര്‍സധഫഴ 2014

സ്റ്റോക്ക്ഹോം: കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ എൽ.ഇ.ഡി ലൈറ്റ് കണ്ടുപിടിച്ചതിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്നു പേർ പങ്കിട്ടു. ജപ്പാൻ ശാസ്ത്രജ്ഞരായ ഇസാമു അകസാക്കി, ഹിരോഷി അമാന, അമേരിക്കക്കാരനായ ഷുജി നകമുറ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

സാധാരണ ഉപയോഗിക്കുന്ന ബൾബ്, ട്യൂബ്‌ലൈറ്റ് എന്നിവയെക്കാൾ കൂടുതൽ ഫലപ്രദവും ദീർഘകാലം നീണ്ടു നിൽക്കുന്നതുമാണ് എൽ.ഇ.ഡി ലൈറ്റുകൾ. ചുവപ്പ്, പച്ച നിറങ്ങളിലുള്ള പ്രകാശം പുറത്തുവിടുന്ന ഡയോഡുകൾ നമുക്ക് ചുറ്റിലും ഉണ്ട്. എന്നാൽ  മൂവരും ചേർന്ന് 1990ൽ നീല നിറത്തിലുള്ള പ്രകാശം പുറത്തുവിടുന്ന ഡയോഡ് രൂപപ്പെടുത്തിയത് പ്രകാശ സാങ്കേതിക വിദ്യയിൽ അടിസ്ഥാനപരമായ മാറ്റത്തിനാണ് വഴി തുറന്നതെന്ന് നോബൽ സമ്മാന സമിതി വിലയിരുത്തി.  എല്ലാവരും പരാജയപ്പെട്ട മേഖലയിൽ മൂവരും വിജയം കണ്ടു എന്നും കമ്മിറ്റി  കൂട്ടിച്ചേർ

7/16/2014

വെളിച്ചം ഉപയോഗിച്ച് ഡേറ്റാ ട്രാന്‍സ്ഫര്‍; വൈ - ഫൈക്ക് പകരക്കാരന്‍ ലൈ - ഫൈ സ്വന്തം ലേഖകന്‍ മനോരമ 1 6 / 7 / 1 4


വെളിച്ചം ഉപയോഗിച്ച് ഡേറ്റാ ട്രാന്‍സ്ഫര്‍; വൈ - ഫൈക്ക് പകരക്കാരന്‍ ലൈ - ഫൈ
 സ്വന്തം ലേഖകന്‍ മനോരമ 1 6 / 7 / 1 4

 വാഷിങ്ടണ്‍. എല്‍ഇഡി ബള്‍ബുകളില്‍ നിന്നു പുറത്തുവരുന്ന വെളിച്ചം ഉപയോഗിച്ച് ഓഡിയോ, വിഡിയോ, ഇന്റര്‍നെറ്റ് തുടങ്ങിയവ കടത്തിവിടാന്‍ കഴിഞ്ഞതായി മെക്സിക്കന്‍ സോഫ്റ്റ്വെയര്‍ കമ്പനി. സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ്സ് (ജിബിപിഎസ്) എന്ന നിരക്കിലാണ് ഇവ കടത്തിവിട്ടത്. ലൈറ്റ് ഫിഡെലിറ്റി അഥവാ ലൈ - ഫൈ   (വിസിബിള്‍ ലൈറ്റ് കമ്മ്യൂണിക്കേഷന്‍ - വിഎല്‍സി) എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യ വയര്‍ലെസ് ഫിഡെലിറ്റി അഥവാ വൈ - ഫൈ  യ്ക്ക് പകരക്കാരനാണ്.

മെക്സിക്കോയിലെ സിസോഫ്റ്റ് എന്ന കമ്പനിയുടെ സിഇഒ ആയ അര്‍ട്ടോ കാംപൊസ് ഫെന്‍ടെന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വൈ - ഫൈയുടെ ഡേറ്റാ ട്രാന്‍സ്ഫര്‍ നിരക്ക് ഏറ്റവും കൂടിയത് സെക്കന്‍ഡില്‍ 54 മെഗാബൈറ്റ്സ് (എംബിപിഎസ്) ആണ്. എന്നിരുന്നാലും 30 എംബിപിഎസ്സാണ് പ്രയോഗത്തിലുള്ളത്.

ലൈ - ഫൈ ഉപകരണം എല്‍ഇഡി ബള്‍ബുകള്‍ പുറത്തുവിടുന്ന വെളിച്ചത്തിലാണ് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. 10 ജിബിപിഎസ് എന്നത് മനുഷ്യന്റെ കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയാത്ത വേഗമാണ്. വൈ - ഫൈ കണക്ഷനുകള്‍ സ്ഥാപിക്കണമെങ്കില്‍ കേബിളുകള്‍ ആവശ്യമാണ്. എന്നാല്‍ ലൈ - ഫൈക്ക് എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ചാല്‍ മതി. ലൈ - ഫൈ സിഗ്നലുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയില്ല. ഇന്റര്‍നെറ്റ് സിഗ്നല്‍ ലഭിക്കാത്ത സ്ഥലങ്ങളിലോ റേഡിയേഷന്‍ ഭീതിമൂലം ഇവ ഒഴിവാക്കുന്ന ആശുപത്രികളിലെ ലൈ - ഫൈ സ്ഥാപിക്കുന്നതിനു കഴിയും.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1