3/24/2016
3/23/2016
www144 .com pandya
manoramaonline.com
ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച പാണ്ഡ്യയുടെ അവസാന ഓവർ ഇങ്ങനെ
by സ്വന്തം ലേഖകൻ
ബെംഗളൂരു∙
ലോകകപ്പ് സെമി പ്രതീക്ഷകൾക്കും പുറത്താകലിനുമിടയിലെ നൂൽപ്പാലത്തിലൂടെ ടീം
ഇന്ത്യ സഞ്ചരിക്കുമ്പോൾ അവസാന ഓവർ ബോൾ െചയ്യാനെത്തിയത് താരതമ്യേന
പുതുമുഖമായ ഹാർദിക് പാണ്ഡ്യ. നെഹ്റ, ജഡേജ, അശ്വിൻ, ബുംമ്ര എന്നിവരെല്ലാം
തന്നെ നാല് ഓവർ വീതം ബോൾ ചെയ്ത് കഴിഞ്ഞിരുന്നു.
അവസാന ഓവറിൽ ബംഗ്ലദേശിന് ജയിക്കാൻ വേണ്ടത് 11 റൺസ്. ക്രീസിൽ വമ്പനടികൾക്ക് െകൽപ്പുള്ള മഹ്മൂദുല്ലയും മുഷ്ഫിഖുർ റഹിമും. ആദ്യ പന്തിൽ മഹ്മൂദല്ലയുടെ വക സിംഗിൾ. അഞ്ച് പന്തിൽ വേണ്ടത് 10 റൺസ്. രണ്ടും മൂന്നും പന്തുകൾ ബൗണ്ടറിയിലേക്ക്. അതോടെ ബംഗ്ലദേശിന്റെ വിജയലക്ഷ്യവും ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകളും ചുരുങ്ങി. എന്നാൽ, അവസാന മൂന്നു പന്തുകളിൽ മൂന്നു വിക്കറ്റ്. ആദ്യം മുഷ്ഫിഖുർ റഹിം ധവാന്റെ കൈകളിലേക്ക്. തൊട്ടടുത്ത പന്തിൽ മഹ്മൂദുല്ല ജഡേജയ്ക്ക് ക്യാച്ച് സമ്മാനിക്കുന്നു. അവസാന പന്തിൽ മുസ്തഫിസുർ റഹ്മാൻ റണ്ണൗട്ടും.
അവസാന മൂന്നു പന്തിലേക്ക് ഹാർദിക് പാണ്ഡ്യയും ടീം ഇന്ത്യയും കരുതിവച്ച അദ്ഭുതം ആരാധകർക്ക് സമ്മാനിച്ചത് എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ ഒരു അത്യുജ്വല ജയം. അതും വെറും ഒരു റണ്ണിന്. ഓവർ അവസാനിക്കുമ്പോൾ സ്കോറിങ്ങനെ; 1, 4, 4, W, W, W.

3/22/2016
ദിവ്യചക്ഷു ഉപയോഗിച്ച് സൈന്ന്യം ഇനി എല്ലാം കാണും
manoramaonline.com
by സ്വന്തം ലേഖകൻ
ചുവരിനപ്പുറത്തുള്ള
കാഴ്ചകള്‍ സാധ്യമാക്കുന്ന തെര്‍മ്മല്‍ റഡാറുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ
ഭാഗമാകുന്നു. ഡിആര്‍ഡിഒ (ഡിഫെന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ്
ഓര്‍ഗനൈസേഷന്‍)ക്ക് കീഴിലെ എല്‍ആര്‍ഡിഇ എന്ന സ്ഥാപനമാണ് നിര്‍ണ്ണായക
റഡാറിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍. ബന്ദികളാക്കപ്പെടുന്ന
സന്ദര്‍ഭങ്ങളിലും ഒളിയാക്രമണങ്ങളിലും സൈന്യത്തിന് ഏറെ സഹായകരമാകുന്നതാണ്
പുതിയ ഉപകരണം.
ദിവ്യചക്ഷു എന്ന് പേരിട്ടിരിക്കുന്ന തെര്‍മ്മല്‍ റഡാറിന്റെ പ്രായോഗിക തലത്തിലുള്ള പരീക്ഷണങ്ങളാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ ഗവേഷണ സ്ഥാപനത്തില്‍ നടക്കുന്നത്. 30 സെന്റി മീറ്റര്‍ വരെ കനമുള്ള ചുവരുകള്‍ക്കപ്പുറത്തെ ദൃശ്യങ്ങള്‍ ഈ റഡാര്‍ വഴി കാണാനാകും. ചുവരിനപ്പുറം 20 മീറ്റര്‍ വരെ അകലത്തിലുണ്ടാകുന്ന ചലനങ്ങളും റഡാറിലൂടെ തിരിച്ചറിയാനാകും.
ചുവരിനപ്പുറത്തെ വസ്തുക്കളുടെ ചൂടിനെ അടിസ്ഥാനമാക്കിയാണ് ദിവ്യചക്ഷു കാഴ്ചകളെ പകര്‍ത്തുന്നത്. ഭീകരവാദികളും മറ്റും ബന്ദികളാക്കുന്ന സന്ദര്‍ഭങ്ങളില്‍ സൈനിക നടപടിക്ക് ഏറെ സഹായകരമാണ് ഈ ഉപകരണം. ബന്ദികളാക്കപ്പെടുന്ന മുറികളിലെ മനുഷ്യരുടെ ചലനങ്ങള്‍ തിരിച്ചറിഞ്ഞ് കാഴ്ചകള്‍ കാണിച്ചു തരാന്‍ റഡാറിനാകും. ഈ ചലനങ്ങളെ അടിസ്ഥാനപ്പെടുത്തി ആരാണ് ബന്ദികളെന്ന് കണ്ടെത്താന്‍ സൈനികര്‍ക്ക് പ്രയാസമുണ്ടാകില്ല.
2008 നവംബറിലുണ്ടായ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇത്തരമൊരു റഡാറിനുവേണ്ടിയുള്ള ഗവേഷണം സൈന്യം വേഗത്തിലാക്കിയത്. അന്ന് മുംബൈയിലെ താജ് ഒബ്‌റോയ് ഹോട്ടലുകളിലും നരിമാന്‍ ഹൗസിലുമെല്ലാം ഭീകരര്‍ നിരവധി പേരെ ബന്ദികളാക്കിയിരുന്നു. അടുത്തിടെ പഞ്ചാബിലെ ഗുര്‍ദാസ്പൂരിലുണ്ടായ പൊലീസ് സ്റ്റേഷന്‍ ആക്രമണം, പത്താന്‍കോട്ട് വ്യോമതാവളത്തിലെ ആക്രണം, ഇത്തരം അവസരങ്ങളിൽ തെര്‍മ്മല്‍ റഡാര്‍ സൈന്യത്തിന് സഹായകരമാകും. ഇവിടങ്ങളിലെല്ലാം മണിക്കൂറുകളോളം ഭീകരര്‍ ഒളിച്ചിരുന്നാണ് സൈന്യത്തിനുനേരെ ആക്രമണം നടത്തിയത്.
തെര്‍മ്മല്‍ റഡാര്‍ നിര്‍മ്മിക്കുന്നതിന് 2010ല്‍ ആരംഭിച്ച ശ്രമങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ വിജയകരമായി പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ സൈന്യത്തില്‍ നിലവില്‍ ഇത്തരത്തിലുള്ള യാതൊരു ഉപകരണവും ഇല്ല. പ്രാദേശികമായി നിര്‍മ്മിച്ചതിനാല്‍ ഇന്ത്യന്‍ തെര്‍മ്മര്‍ റഡാറിന് 35 ലക്ഷം രൂപ മാത്രമാണ് വില. ആഗോളവിപണിയില്‍ സമാനമായ ഉപകരണത്തിന് രണ്ട് കോടിരൂപയോളമാണ് വിലവരുന്നത്. ഉപകരണത്തിന്റെ നിലവിലെ ഭാരം (6-7 കിലോ) കുറക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍.

പാകിസ്താനെയും വീഴ്ത്തി ന്യൂസിലന്‍ഡ് സെമിയില്‍
mathrubhumi.com
മൊഹാലി: തുടര്‍ച്ചയായ
മൂന്നാം ജയത്തോടെ കിവീസ് ലോക ട്വന്റി-20യില്‍ സെമി ബെര്‍ത്ത്
ഉറപ്പിക്കുന്ന ആദ്യ ടീമായി. ഇന്ന് നടന്ന മത്സരത്തില്‍ പാകിസ്താനെ 22
റണ്‍സിന് തറപറ്റിച്ചാണ് കിവികള്‍ സെമിയില്‍ പ്രവേശിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തപ്പോള്‍ പാകിസ്താന് അഞ്ച് വിക്കറ്റിന് 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ജമൂന്നില്‍ രണ്ട് മത്സരങ്ങള്‍ തോറ്റ പാകിസ്താന്റെ സെമി സാധ്യത മങ്ങി.
180 റണ്‍സ് വിജയലക്ഷ്യം തോടിയിറങ്ങിയ പാകിസ്താന് ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാനും (25 പന്തില്‍ 47) അഹ്മദ് ഷെഹ്‌സാദും (32 പന്തില്‍ 30) മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇവര്‍ 5.3 ഓവറില്‍ 65 റണ്‍സ് ചേര്‍ത്തു.
എന്നാല്‍ ഇടക്കിടെ വിക്കറ്റുകള്‍ വീണതോടെ പാകിസ്താന്റെ റണ്ണൊഴുക്ക് കുറഞ്ഞു. ന്യൂസിലന്‍ഡ് ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നതോടെ പാക് സ്‌കോര്‍ 158ല്‍ ഒതുങ്ങി.
ഉമര്‍ അക്മലും(26 പന്തില്‍ 24) ഷാഹിദ് അഫ്രീദിയും (9 പന്തില്‍ 19) നന്നായി തുടങ്ങിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. കളിയവസാനിക്കുമ്പോള്‍ ഷുഐബ് മാലികും (13 പന്തില്‍ 15) സര്‍ഫ്രാസ് അഹ്മുമായിരുന്നു (8 പന്തില്‍ 10) ക്രീസില്‍. ഖാലിദ് ലത്തീഫാണ് (3) പുറത്തായ മറ്റൊരു പാക് ബാറ്റ്‌സ്മാന്‍.

3/21/2016
എസ്.ബി.ടി. വിദ്യാഭ്യാസവായ്പയ്ക്ക് ഓൺലൈനിലൂടെ അപേക്ഷിക്കാം മോഡി മാജിക്
mathrubhumi.com
തിരുവനന്തപുരം:
ഓൺലൈനായി വിദ്യാഭ്യാസവായ്പയ്ക്ക് അപേക്ഷിക്കാൻ എസ്.ബി.ടി.
അവസരമൊരുക്കുന്നു. കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച വിദ്യാലക്ഷ്മി പോർട്ടലുമായി
എസ്.ബി.ടി.യുടെ സാങ്കേതികയിടത്തെ കൂട്ടിച്ചേർത്താണ് ഈ സൗകര്യം
ലഭ്യമാക്കുന്നത്.
വായ്പയ്ക്ക് അപേക്ഷിക്കാനും ട്രാക്ക് ചെയ്യാനും ബാങ്കിൽനിന്നുള്ള പ്രതികരണം അറിയാനും ഈ സൈറ്റിലൂടെ സാധിക്കും. ബാങ്കിന്റെ പദ്ധതിയനുസരിച്ച് സമർപ്പിക്കേണ്ട രേഖകൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യാം.
അപേക്ഷ സ്വീകരിച്ചാൽ വിദ്യാർഥികളെ അഭിമുഖത്തിന് ക്ഷണിക്കുകയും മറ്റ് നടപടി സ്വീകരിക്കുകയും ചെയ്യും. ബാങ്കുകളുടെ വിദ്യാഭ്യാസവായ്പ സംബന്ധിച്ചുള്ള അന്വേഷണങ്ങളും പരാതികളും ഇ-മെയിൽ വഴി അയയ്ക്കാനും ഈ പോർട്ടലിലൂടെ സാധിക്കും.
സർക്കാർ സ്‌കോളർഷിപ്പുകളുടെ വിവരങ്ങളും അപേക്ഷയും ലഭ്യമാക്കുന്ന നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിലേക്കുള്ള ലിങ്കേജ് കൂടിയാണിത്.

ഒരു ഈടും കൊടുക്കാതെ 25 ലക്ഷം വായ്പ കൊടുക്കുന്നു
mathrubhumi.com
സൂക്ഷ്മ-ചെറുകിട
മേഖലയിൽ ഒട്ടേറെ സ്വയം തൊഴിൽ സംരംഭങ്ങൾ വളർന്നു വരികയാണ് കേരളത്തിൽ.
വളർച്ചാ സാധ്യത ഏറെയുള്ള ഇത്തരം തൊഴിൽ സംരംഭകർക്ക് ആശ്വാസം പകരുന്നതാണ്
സ്വയം തൊഴിൽ വായ്പാ പദ്ധതികൾ. കുറഞ്ഞ പലിശ, സബ്‌സിഡി എന്ന ആശ്വാസ ധനം,
സംരംഭകർക്ക് സർക്കാർ ഏജൻസിയുടെ കൈത്താങ്ങ് എന്നിവ ഇത്തരം വായ്പാ
പദ്ധതികളിൽ നിന്ന് ലഭിക്കും.
കൃത്യമായ ബിസിനസ് പ്ളാനുമായി വേണം വായ്പക്കായി സമീപിക്കുവാൻ. വായ്പ എടുത്താൽ ആറ് മാസത്തിനുള്ളിലെങ്കിലും സംരംഭം ആരംഭിക്കുവാൻ കഴിയണം. പ്രസ്തുത ആവശ്യത്തിന് തന്നെ വിനിയോഗിക്കുവാനും സാധിക്കണം. കൃത്യമായി തിരിച്ചടക്കുവാനും ശ്രദ്ധിക്കണം.
സ്വയം തൊഴിൽ സംരംഭ മേഖലയിലേക്ക് ധാരാളം യുവതീ യുവാക്കൾ കടന്നു വരുന്ന സ്ഥിതി ഇപ്പോഴുണ്ട്. അവർക്ക് വിവിധ തരത്തിലുള്ള ഫണ്ടുകൾ ആവശ്യമുണ്ട്. അത്തരം ഫണ്ടുകൾ ലഭ്യമാക്കുന്ന മൂന്ന് വായ്പാ പദ്ധതികളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി (PMEGD)
പുതുസംഭകർക്കായി 2008-09 മുതൽ നടപ്പാക്കിവരുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ് പിഎംഇജിപി ഏകദേശം 5000 - ൽ പരം സംരംഭങ്ങൾക്കാണ് കേരളത്തിൽ പ്രതിവർഷം ഈ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ സൂക്ഷ്മ - ചെറുകിട- ഇടത്തരം വ്യവസായ മന്ത്രാലയം നടപ്പാക്കി വന്നിരുന്ന രണ്ട് പദ്ധതികൾ സംയോജിപ്പിച്ചുകൊണ്ടാണ് ഇതിന് രൂപം കൊടുത്തത്.
വ്യവസായ വകുപ്പ് വഴി നടപ്പാക്കി വന്നിരുന്ന പിഎംആർവൈ, ഖാദി ബോർഡ്, ഖാദി കമ്മിഷൻ എന്നിവ വഴി നടപ്പാക്കി വന്നിരുന്ന ആർഇജിപി എന്നീ പദ്ധതികളാണ് സംയോജിപ്പിച്ചത്. ഖാദി കമ്മിഷനാണ് ദേശീയതലത്തിൽ ഈ പദ്ധതിയുടെ നോഡൽ ഏജൻസി. ഖാദി ഗ്രാമ വ്യവസായ കമ്മിഷനും ഖാദി ബോർഡും ഗ്രാമീണ മേഖലയിൽ (ഗ്രാമപഞ്ചായത്ത് തലത്തിൽ) പദ്ധതി നിർവഹണം നടത്തുമ്പോൾ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ ഗ്രാമ നഗര വ്യത്യാസമില്ലാതെ തന്നെ പദ്ധതി നടപ്പാക്കുന്നു.
യോഗ്യതകൾ
പ്രായം 18 വയസ്സ് തികഞ്ഞിരിക്കണം. (ഉയർന്ന പ്രായപരിധിയില്ല). വാർഷിക വരുമാന പരിധിയും ഇല്ല. പുതിയ സംരംഭങ്ങൾക്കാണ് വായ്പ-നിലവിലുള്ളവ വികസിപ്പിക്കാൻ ലഭിക്കില്ല. 10 ലക്ഷം രൂപയിൽ കൂടുതൽ പദ്ധതി ചെലവ് വരുന്ന നിർമാണ യൂണിറ്റുകൾ ആരംഭിക്കുന്നതിനും അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുന്ന സേവന സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും 8-ാം ക്ളാസ് പാസ്സായിരിക്കണം. പാർട്‌ണർഷിപ്പ്, ലിമിറ്റഡ് കമ്പനി എന്നിവയ്ക്ക് വായ്പ ലഭിക്കുന്നതല്ല. അതുപോലെ തന്നെ കാർഷിക പ്രവൃത്തികൾ, ഫാമുകൾ, ഓട്ടോറിക്ഷപോലുള്ള പാസഞ്ചർ വാഹനങ്ങൾ, പുകയില, മദ്യം, മാംസം, മത്സ്യം എന്നിവയുടെ സംസ്കരണത്തിനും വായ്പ ലഭിക്കില്ല. വ്യാപാര സംരംഭങ്ങളേയും ഒഴിവാക്കിയിട്ടുണ്ട്.
പദ്ധതി ആനുകൂല്യങ്ങൾ
നിർമാണ സ്ഥാപനങ്ങൾക്ക് 25 ലക്ഷം രൂപ വേരയും സേവന സ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപ വരേയും ഉള്ള പദ്ധതികൾക്ക് വായ്പ നൽകുന്നു. സാധാരണ ബാങ്ക്‌പലിശയാണ് വായ്പയ്ക്ക് ഈടാക്കുക.
സബ്‌സിഡി ഗ്രാന്റ്
പൊതുവിഭാഗങ്ങൾക്ക് നഗര പ്രദേശത്ത് 15 ശതമാനവും ഗ്രാമീണ മേഖലയിൽ 25 ശതമാനവുമാണ് ഗ്രാന്റ്/സബ്‌സിഡി പ്രത്യേക വിഭാങ്ങൾക്ക് (എസ്‌സി/എസ്‌ടി, ഒബിസി, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, വിമുക്തഭടൻ, വികലാംഗർ എന്നിവർ) നഗര പ്രദേശത്ത് 25 ശതമാനവും ഗ്രാമ പ്രദേശത്ത് 35 ശതമാനവും മാർജിൻ മണി ഗ്രാന്റ് ലഭിക്കും. ഈ തുക മൂന്ന് വർഷത്തേക്ക് സ്ഥിര നിക്ഷേപമായി ബാങ്കിൽ സൂക്ഷിക്കുകയും അതിന് ശേഷം പ്രവർത്തനം വിലയിരുത്തി വായ്പാ കണക്കിലേക്ക് വരവ് വയ്ക്കുകയും ചെയ്യുന്നു. (ഇപ്രകാരമുള്ള സ്ഥിരനിക്ഷേപത്തിന് നൽകുന്ന പലിശയും ബാങ്ക് വായ്പയ്ക്ക് നൽകുന്ന പലിശയും ഒരേ നിരക്കിൽ ആയിരിക്കണമെന്നാണ് വ്യവസ്ഥ)
സംരംഭകന്റെ വിഹിതം
പൊതുവിഭാഗം 10 ശതമാനവും പ്രത്യേക വിഭാഗം അഞ്ച് ശതമാനവും സ്വന്തം നിലയിൽ കണ്ടെത്തിയാൽ മതിയാകും.
അപേക്ഷിക്കേണ്ടത്
സൗജന്യമായി ലഭിക്കുന്ന ഫോറത്തിൽ അപേക്ഷിക്കണം. സ്കൂൾ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, ജാതി സർട്ടിഫിക്കറ്റ് (പ്രത്യേക വിഭാഗം), സ്ഥിര നിക്ഷേപത്തിന്റെ ക്വട്ടേഷനുകൾ, പ്രോജക്ട് റിപ്പോർട്ട് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ജില്ലകൾ തോറും പ്രവർത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, ഖാദി ബോർഡ് ഓഫീസുകൾ, കൂടാതെ ഖാദി കമ്മീഷന്റെ ഓഫീസു വഴിയും അപേക്ഷ സമർപ്പിക്കാം. ജില്ലാ കളക്ടറുടെ പ്രതിനിധി അടങ്ങുന്ന ജില്ലാതല കമ്മിറ്റിയാണ് അപേക്ഷ പരിഗണിക്കുന്നത്.
ഇന്റർവ്യൂ നടത്തി അപേക്ഷ പാസ്സാക്കി ബന്ധപ്പെട്ട ബാങ്കുകളിലേക്ക് ശുപാർശ ചെയ്തു അയയ്ക്കുന്നു. ബാങ്ക് അപേക്ഷ പാസ്സാക്കിക്കഴിഞ്ഞാൽ 3 മുതൽ 10 വരെ ദിവസം നീണ്ട് നിൽക്കുന്ന സംരംഭവികസന പരിശീലന പരിപാടിക്ക് അയയ്ക്കുന്നു. ഈ പരിശീലനം പൂർത്തിയാക്കിയവർക്ക് മാത്രമേ സബ്‌സിഡി വരവ് വയ്ക്കാൻ അനുവദിക്കുകയുള്ളൂ.
ഈ പദ്ധതിയിലേക്ക് എല്ലാ സമയത്തും അപേക്ഷ സമർപ്പിക്കാം. എന്നിരുന്നാലും അതത് വർഷത്തെ സബ്‌സിഡി / ഗ്രാന്റ് തുകയുടെ ലഭ്യത അനുവദിച്ചുള്ള അപേക്ഷകളേ അതതു വർഷം അനുവദിക്കുകയുള്ളൂ. ശേഷിക്കുന്നവ അടുത്ത സാമ്പത്തിക വർഷമായിരിക്കും പരിഗണിക്കുക.
ബന്ധപ്പെടേണ്ട ഓഫീസുകൾ: ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകൾ, ജില്ലാ ഖാദി ബോർഡ് ഓഫീസുകൾ, ഖാദി കമ്മിഷൻ ഓഫീസുകൾ. കേരളത്തിലെ ഈ പദ്ധതി നടത്തിപ്പിന്റെ മുഖ്യ ഓഫീസിന്റെ വിലാസം. ഖാദി ആൻഡ് വില്ലേജ് ഇന്റസ്‌ട്രീസ് കമ്മിഷൻ, ഗ്രാമോദയ, എം.ജി. റോഡ്, തിരുവനന്തപുരം -01. ഫോൺ: 0471 - 2331625, www.kvic.org.in
(ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകൻ)
ഇമെയിൽ - chandrants666@gmail.com
ചെറുസംരംഭകർക്ക് മൂന്ന് സ്വയം തൊഴിൽ വായ്പകൾ
ടി.എസ്. ചന്ദ്രൻ
കൃത്യമായ ബിസിനസ് പ്ളാനുമായി വേണം വായ്പക്കായി സമീപിക്കുവാൻ. വായ്പ എടുത്താൽ ആറ് മാസത്തിനുള്ളിലെങ്കിലും സംരംഭം ആരംഭിക്കുവാൻ കഴിയണം. പ്രസ്തുത ആവശ്യത്തിന് തന്നെ വിനിയോഗിക്കുവാനും സാധിക്കണം. കൃത്യമായി തിരിച്ചടക്കുവാനും ശ്രദ്ധിക്കണം.
സ്വയം തൊഴിൽ സംരംഭ മേഖലയിലേക്ക് ധാരാളം യുവതീ യുവാക്കൾ കടന്നു വരുന്ന സ്ഥിതി ഇപ്പോഴുണ്ട്. അവർക്ക് വിവിധ തരത്തിലുള്ള ഫണ്ടുകൾ ആവശ്യമുണ്ട്. അത്തരം ഫണ്ടുകൾ ലഭ്യമാക്കുന്ന മൂന്ന് വായ്പാ പദ്ധതികളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
വനിതകൾക്ക് വി മിഷൻ കേരള
വനിതാ സംരംഭകർക്ക് 25 ലക്ഷം രൂപ വരെ വായ്പ കൊടുക്കുന്ന ഒരു പുതിയ പദ്ധതി നിലവിൽ വന്നിരിക്കുന്നു. പ്രത്യേക ഈടൊന്നും ഇല്ലാതെയാണ് ഈ വായ്പ നൽകുന്നത്. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനാണ് (കെഎസ്‌ഐഡിസി) ഈ പദ്ധതി നടപ്പാക്കുന്നത്. വൻകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് മാത്രമാണ് കെഎസ്‌ഐഡിസി വായ്പകൾ നൽകി വന്നിരുന്നത്. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായിട്ട് കൂടിയാണ് ഇപ്പോൾ സൂക്ഷ്മ സംരംഭങ്ങൾക്കും വായ്പ അനുവദിക്കുന്നത്.
യോഗ്യതകൾ
1) വനിതയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാകണം (60 ശതമാനംവരെ വനിതാ ഷെയർ ഉണ്ടാകണം)
2) രണ്ട് വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായിരിക്കണം
3) കഴിഞ്ഞ രണ്ട് വർഷത്തെ ശരാശരി വിറ്റുവരവ് 25 ലക്ഷം രൂപയിൽ കുറയരുത്
4) വിദ്യാഭ്യാസയോഗ്യത, വയസ്സ് എന്നിവ പ്രത്യേകം നിഷ്കർഷിച്ചിട്ടില്ല.
5) നിർമാണ-സേവന സ്ഥാപനങ്ങൾക്കാണ് വായ്പ ലഭിക്കുക. കൃഷി, വ്യാപാരം എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. ബ്യൂട്ടി ക്ളിനിക്, ഹോം സ്റ്റേകൾ, ഹോട്ടൽ/റിസോർട്ടുകൾ എന്നിവയ്ക്ക് അനുകൂല്യം ലഭിക്കും.
പദ്ധതി ആനുകൂല്യങ്ങൾ
25 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പ ഉപയോഗിച്ച് നിർമിക്കുന്ന ആസ്തികൾ മാത്രമായിരിക്കും സെക്യൂരിറ്റി. 7.75 ശതമാനം പലിശ നിരക്കിൽ ലഭിക്കുന്നു. വായ്പാ തിരിച്ചടവിന് ആറ് മാസത്തെ സാവകാശം ലഭിക്കും. ഓരോ മൂന്ന് മാസം കൂടുമ്പോൾ മാത്രം തിരിച്ചടവ് നടത്തിയാൽ മതിയാകും. എന്നാൽ പ്രതിമാസം അടയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരിച്ചടവിന് 5-6 വർഷത്തെ കാലാവധി ലഭിക്കും.
സബ്‌സിഡി/ ഗ്രാന്റ്
പ്രത്യേക സബ്‌സിഡി ഇല്ല. എന്നാൽ മറ്റ് വകുപ്പുകൾ നടപ്പാക്കി വരുന്ന നിക്ഷേപ സബ്‌സിഡികൾക്ക് അർഹത ഉണ്ടായിരിക്കും.
സംരംഭക വിഹിതം
20 ശതമാനമാണ് സംരംഭകയുടെ വിഹിതം. 80 ശതമാനവും വായ്പയാണ്. എന്നാൽ പരമാവധി വായ്പ 25 ലക്ഷം ആയിരിക്കും. കെട്ടിടം, മെഷിനറി എന്നീ സ്ഥിര ആസ്തികൾ സമ്പാദിക്കുവാനാണ് മുഖ്യമായും വായ്പ നൽകുക. എന്നാൽ അതിന്റെ ഭാഗമായി പ്രവർത്തന മൂലധന വായ്പയും ലഭിക്കും. (പ്രവർത്തന മൂലധനത്തിന് മാത്രമായി വായ്പ ലഭിക്കുകയില്ല)
അപേക്ഷിക്കേണ്ടത് എങ്ങനെ?
കെഎസ്‌ഐഡിസിയുടെ ഓഫീസുകളിൽ നേരിട്ട് വേണം അപേക്ഷ സമർപ്പിക്കുവാൻ. വനിതകൾ നേരിട്ട് മാനേജ് ചെയ്യുന്ന സംരംഭങ്ങൾക്കാണ് മുൻഗണന. സ്ഥാപനത്തിന്റെ വികസനം, ആധുനികവത്‌കരണം എന്നിവ സംബന്ധിച്ച വിശദമായ പദ്ധതി രൂപരേഖയും രണ്ട് വർഷത്തെ ഓഡിറ്റഡ് ബാലൻസ് ഷീറ്റും കൃത്യമായ ബിസിനസ് പ്ളാനും അപേക്ഷയോടൊപ്പം ഹാജരാക്കണം. തനത് ഫണ്ട് ഉപയോഗിച്ചാണ് വായ്പ അനുവദിക്കുന്നത്.
ബന്ധപ്പെടേണ്ട ഓഫീസുകൾ
കേരള സ്റ്റേറ്റ് ഇൻഡസ്‌ട്രിയൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ
കെസ്റ്റൺ റോഡ്, കവടിയാർ, തിരുവനന്തപുരം 0471 2318922, ചോയ്‌സ് ടവർ, പനമ്പിള്ളി നഗർ, എറണാകുളം 0484 - 2323010, M: 9061124411.

കെ.എസ്.ഇ.ഡി. എമ്മിന്റെ പലിശ രഹിത വായ്പ
കേരള ഫിനാൻഷ്യൽ കോർപ്പറേഷന് കീഴിലുള്ള സംസ്ഥാന സംരംഭക വികസന മിഷൻ (കെഎസ്‌ഇഡിഎ) നടപ്പാക്കി സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ് ഇത്. ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലാണ് പദ്ധതി. പലിശ രഹിത വായ്പ നൽകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. 2011-12 മുതൽ അഞ്ച് വർഷം കൊണ്ട് 10,000 പുതിയ സംരംഭങ്ങൾ ഈ പദ്ധതി വഴി ആരംഭിക്കുവാനാണ് ധനവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്.
യോഗ്യതകൾ
പ്രായം 21 നും 40 നും ഇടയിൽ. മെച്ചപ്പെട്ട പദ്ധതികളുമായി വരുന്ന സംരംഭകരുടെ കാര്യത്തിൽ ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷം വരെ ഇളവ് അനുവദിക്കാറുണ്ട്. വിദ്യാഭ്യാസ യോഗ്യത: പ്ളസ്‌ടു അല്ലെങ്കിൽ തത്തുല്യം. രണ്ട് പേരിൽ കുറയാത്ത പങ്കാളിത്ത സ്ഥാപനങ്ങൾക്കാണ് വായ്പ നൽകുക. പരമാവധി അഞ്ച് പേർ വരെ ചേർന്ന് അപേക്ഷ സമർപ്പിക്കാം. ടെക്‌നോക്രാറ്റുകൾക്ക് സ്വന്തം നിലയിൽ സ്ഥാപനം ആരംഭിക്കുന്നതിന് വായ്പ ലഭിക്കും. പോളിടെക്‌നിക്, ബിടെക്, ബിബിഎ, എംബിഎ എന്നീ യോഗ്യത ഉള്ളവരെയാണ് ടെക്‌നോ ക്രാറ്റുകൾ ആയി കണക്കാക്കുന്നത്.
വായ്പത്തുക
അഞ്ച് പേർ വരെ ചേർന്നുള്ള പങ്കാളിത്ത സ്ഥാപനങ്ങൾക്ക് 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. (കുറഞ്ഞത് രണ്ട് പേർ). ടെക്‌നോ ക്രാറ്റുകൾക്ക് വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുവാൻ 10 ലക്ഷം രൂപ വരെ വായ്പ. ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങൾ ചേർന്നുള്ള സംരംഭങ്ങൾക്കും വായ്പ ലഭിക്കും. ഉദാ: ഭാര്യയ്ക്കും ഭർത്താവിനും ചേർന്ന് അപേക്ഷിക്കാന്നതാണ്.
സബ്‌സിഡി / ഗ്രാന്റ്
പലിശ രഹിത വായ്പയാണ് നൽകുന്നത് എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ആകർഷകത്വം. കൂടാതെ വായ്പാ തിരിച്ചടവിന് ഒരു വർഷത്തെ െമാറട്ടോറിയവും ഉണ്ട്. ഈ പദ്ധതി പ്രകാരം പ്രത്യേക സബ്‌സിഡി പറഞ്ഞിട്ടില്ല. മറ്റ് ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നും സബ്‌സിഡി വാങ്ങാവുന്നതാണ്.
സംരംഭകന്റെ വിഹിതം
സംരംഭകന്റെ വിഹിതം കൃത്യമായി പറയുന്നില്ലെങ്കിലും ധനകാര്യസ്ഥാപനങ്ങൾ 10 മുതൽ 20 ശതമാനം വരെ മാർജിൻ ആവശ്യപ്പെടുന്നുണ്ട്.
അപേക്ഷിക്കേണ്ടത് എങ്ങനെ?
കെഎഫ്‌സിയുടെ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. അപേക്ഷാ നമ്പറും മറ്റും അപ്പോൾ ലഭിക്കും. പിന്നീട് കൂടിക്കാഴ്ചയ്ക്ക് വിളിക്കും. പ്രോജക്ട് റിപ്പോർട്ട്, സ്ഥിര ആസ്ഥിയുടെ ക്വട്ടേഷനുകൾ, സ്ഥിര താമസം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഹാജരാകണം. പദ്ധതിയുടെ മേന്മ തന്നെയാണ് പ്രത്യേകം പരിശോധിക്കുന്നത്.
പുതുമയുള്ള പദ്ധതികൾക്കാണ് മുൻഗണന. പ്രാഥമികമായി തിരഞ്ഞെടുക്കുന്നവരെ 14 ദിവസം നീണ്ടു നിൽക്കുന്ന സംരംഭകത്വ വികസന പരിസ്ഥിതിക്ക് (ഇഡിപി) അയയ്ക്കുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദേശസാൽകൃത - വാണിജ്യ ബാങ്കുകൾ വഴി വായ്പ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്കും നിർേദശങ്ങൾക്കുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ഓഫീസുകളുമായി ബന്ധപ്പെടണം.
web: www.kfc.org
ഫോൺ: 0471 - 2737500.
കേരള ഫിനാൻഷ്യൽ കോർപ്പറേഷന് കീഴിലുള്ള സംസ്ഥാന സംരംഭക വികസന മിഷൻ (കെഎസ്‌ഇഡിഎ) നടപ്പാക്കി സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ് ഇത്. ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലാണ് പദ്ധതി. പലിശ രഹിത വായ്പ നൽകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. 2011-12 മുതൽ അഞ്ച് വർഷം കൊണ്ട് 10,000 പുതിയ സംരംഭങ്ങൾ ഈ പദ്ധതി വഴി ആരംഭിക്കുവാനാണ് ധനവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്.
യോഗ്യതകൾ
പ്രായം 21 നും 40 നും ഇടയിൽ. മെച്ചപ്പെട്ട പദ്ധതികളുമായി വരുന്ന സംരംഭകരുടെ കാര്യത്തിൽ ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷം വരെ ഇളവ് അനുവദിക്കാറുണ്ട്. വിദ്യാഭ്യാസ യോഗ്യത: പ്ളസ്‌ടു അല്ലെങ്കിൽ തത്തുല്യം. രണ്ട് പേരിൽ കുറയാത്ത പങ്കാളിത്ത സ്ഥാപനങ്ങൾക്കാണ് വായ്പ നൽകുക. പരമാവധി അഞ്ച് പേർ വരെ ചേർന്ന് അപേക്ഷ സമർപ്പിക്കാം. ടെക്‌നോക്രാറ്റുകൾക്ക് സ്വന്തം നിലയിൽ സ്ഥാപനം ആരംഭിക്കുന്നതിന് വായ്പ ലഭിക്കും. പോളിടെക്‌നിക്, ബിടെക്, ബിബിഎ, എംബിഎ എന്നീ യോഗ്യത ഉള്ളവരെയാണ് ടെക്‌നോ ക്രാറ്റുകൾ ആയി കണക്കാക്കുന്നത്.
വായ്പത്തുക
അഞ്ച് പേർ വരെ ചേർന്നുള്ള പങ്കാളിത്ത സ്ഥാപനങ്ങൾക്ക് 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. (കുറഞ്ഞത് രണ്ട് പേർ). ടെക്‌നോ ക്രാറ്റുകൾക്ക് വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുവാൻ 10 ലക്ഷം രൂപ വരെ വായ്പ. ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങൾ ചേർന്നുള്ള സംരംഭങ്ങൾക്കും വായ്പ ലഭിക്കും. ഉദാ: ഭാര്യയ്ക്കും ഭർത്താവിനും ചേർന്ന് അപേക്ഷിക്കാന്നതാണ്.
സബ്‌സിഡി / ഗ്രാന്റ്
പലിശ രഹിത വായ്പയാണ് നൽകുന്നത് എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ആകർഷകത്വം. കൂടാതെ വായ്പാ തിരിച്ചടവിന് ഒരു വർഷത്തെ െമാറട്ടോറിയവും ഉണ്ട്. ഈ പദ്ധതി പ്രകാരം പ്രത്യേക സബ്‌സിഡി പറഞ്ഞിട്ടില്ല. മറ്റ് ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നും സബ്‌സിഡി വാങ്ങാവുന്നതാണ്.
സംരംഭകന്റെ വിഹിതം
സംരംഭകന്റെ വിഹിതം കൃത്യമായി പറയുന്നില്ലെങ്കിലും ധനകാര്യസ്ഥാപനങ്ങൾ 10 മുതൽ 20 ശതമാനം വരെ മാർജിൻ ആവശ്യപ്പെടുന്നുണ്ട്.
അപേക്ഷിക്കേണ്ടത് എങ്ങനെ?
കെഎഫ്‌സിയുടെ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. അപേക്ഷാ നമ്പറും മറ്റും അപ്പോൾ ലഭിക്കും. പിന്നീട് കൂടിക്കാഴ്ചയ്ക്ക് വിളിക്കും. പ്രോജക്ട് റിപ്പോർട്ട്, സ്ഥിര ആസ്ഥിയുടെ ക്വട്ടേഷനുകൾ, സ്ഥിര താമസം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഹാജരാകണം. പദ്ധതിയുടെ മേന്മ തന്നെയാണ് പ്രത്യേകം പരിശോധിക്കുന്നത്.
പുതുമയുള്ള പദ്ധതികൾക്കാണ് മുൻഗണന. പ്രാഥമികമായി തിരഞ്ഞെടുക്കുന്നവരെ 14 ദിവസം നീണ്ടു നിൽക്കുന്ന സംരംഭകത്വ വികസന പരിസ്ഥിതിക്ക് (ഇഡിപി) അയയ്ക്കുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദേശസാൽകൃത - വാണിജ്യ ബാങ്കുകൾ വഴി വായ്പ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്കും നിർേദശങ്ങൾക്കുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ഓഫീസുകളുമായി ബന്ധപ്പെടണം.
web: www.kfc.org
ഫോൺ: 0471 - 2737500.
പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി (PMEGD)
പുതുസംഭകർക്കായി 2008-09 മുതൽ നടപ്പാക്കിവരുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ് പിഎംഇജിപി ഏകദേശം 5000 - ൽ പരം സംരംഭങ്ങൾക്കാണ് കേരളത്തിൽ പ്രതിവർഷം ഈ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ സൂക്ഷ്മ - ചെറുകിട- ഇടത്തരം വ്യവസായ മന്ത്രാലയം നടപ്പാക്കി വന്നിരുന്ന രണ്ട് പദ്ധതികൾ സംയോജിപ്പിച്ചുകൊണ്ടാണ് ഇതിന് രൂപം കൊടുത്തത്.
വ്യവസായ വകുപ്പ് വഴി നടപ്പാക്കി വന്നിരുന്ന പിഎംആർവൈ, ഖാദി ബോർഡ്, ഖാദി കമ്മിഷൻ എന്നിവ വഴി നടപ്പാക്കി വന്നിരുന്ന ആർഇജിപി എന്നീ പദ്ധതികളാണ് സംയോജിപ്പിച്ചത്. ഖാദി കമ്മിഷനാണ് ദേശീയതലത്തിൽ ഈ പദ്ധതിയുടെ നോഡൽ ഏജൻസി. ഖാദി ഗ്രാമ വ്യവസായ കമ്മിഷനും ഖാദി ബോർഡും ഗ്രാമീണ മേഖലയിൽ (ഗ്രാമപഞ്ചായത്ത് തലത്തിൽ) പദ്ധതി നിർവഹണം നടത്തുമ്പോൾ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ ഗ്രാമ നഗര വ്യത്യാസമില്ലാതെ തന്നെ പദ്ധതി നടപ്പാക്കുന്നു.
യോഗ്യതകൾ
പ്രായം 18 വയസ്സ് തികഞ്ഞിരിക്കണം. (ഉയർന്ന പ്രായപരിധിയില്ല). വാർഷിക വരുമാന പരിധിയും ഇല്ല. പുതിയ സംരംഭങ്ങൾക്കാണ് വായ്പ-നിലവിലുള്ളവ വികസിപ്പിക്കാൻ ലഭിക്കില്ല. 10 ലക്ഷം രൂപയിൽ കൂടുതൽ പദ്ധതി ചെലവ് വരുന്ന നിർമാണ യൂണിറ്റുകൾ ആരംഭിക്കുന്നതിനും അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുന്ന സേവന സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും 8-ാം ക്ളാസ് പാസ്സായിരിക്കണം. പാർട്‌ണർഷിപ്പ്, ലിമിറ്റഡ് കമ്പനി എന്നിവയ്ക്ക് വായ്പ ലഭിക്കുന്നതല്ല. അതുപോലെ തന്നെ കാർഷിക പ്രവൃത്തികൾ, ഫാമുകൾ, ഓട്ടോറിക്ഷപോലുള്ള പാസഞ്ചർ വാഹനങ്ങൾ, പുകയില, മദ്യം, മാംസം, മത്സ്യം എന്നിവയുടെ സംസ്കരണത്തിനും വായ്പ ലഭിക്കില്ല. വ്യാപാര സംരംഭങ്ങളേയും ഒഴിവാക്കിയിട്ടുണ്ട്.
പദ്ധതി ആനുകൂല്യങ്ങൾ
നിർമാണ സ്ഥാപനങ്ങൾക്ക് 25 ലക്ഷം രൂപ വേരയും സേവന സ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപ വരേയും ഉള്ള പദ്ധതികൾക്ക് വായ്പ നൽകുന്നു. സാധാരണ ബാങ്ക്‌പലിശയാണ് വായ്പയ്ക്ക് ഈടാക്കുക.
സബ്‌സിഡി ഗ്രാന്റ്
പൊതുവിഭാഗങ്ങൾക്ക് നഗര പ്രദേശത്ത് 15 ശതമാനവും ഗ്രാമീണ മേഖലയിൽ 25 ശതമാനവുമാണ് ഗ്രാന്റ്/സബ്‌സിഡി പ്രത്യേക വിഭാങ്ങൾക്ക് (എസ്‌സി/എസ്‌ടി, ഒബിസി, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, വിമുക്തഭടൻ, വികലാംഗർ എന്നിവർ) നഗര പ്രദേശത്ത് 25 ശതമാനവും ഗ്രാമ പ്രദേശത്ത് 35 ശതമാനവും മാർജിൻ മണി ഗ്രാന്റ് ലഭിക്കും. ഈ തുക മൂന്ന് വർഷത്തേക്ക് സ്ഥിര നിക്ഷേപമായി ബാങ്കിൽ സൂക്ഷിക്കുകയും അതിന് ശേഷം പ്രവർത്തനം വിലയിരുത്തി വായ്പാ കണക്കിലേക്ക് വരവ് വയ്ക്കുകയും ചെയ്യുന്നു. (ഇപ്രകാരമുള്ള സ്ഥിരനിക്ഷേപത്തിന് നൽകുന്ന പലിശയും ബാങ്ക് വായ്പയ്ക്ക് നൽകുന്ന പലിശയും ഒരേ നിരക്കിൽ ആയിരിക്കണമെന്നാണ് വ്യവസ്ഥ)
സംരംഭകന്റെ വിഹിതം
പൊതുവിഭാഗം 10 ശതമാനവും പ്രത്യേക വിഭാഗം അഞ്ച് ശതമാനവും സ്വന്തം നിലയിൽ കണ്ടെത്തിയാൽ മതിയാകും.
അപേക്ഷിക്കേണ്ടത്
സൗജന്യമായി ലഭിക്കുന്ന ഫോറത്തിൽ അപേക്ഷിക്കണം. സ്കൂൾ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, ജാതി സർട്ടിഫിക്കറ്റ് (പ്രത്യേക വിഭാഗം), സ്ഥിര നിക്ഷേപത്തിന്റെ ക്വട്ടേഷനുകൾ, പ്രോജക്ട് റിപ്പോർട്ട് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ജില്ലകൾ തോറും പ്രവർത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, ഖാദി ബോർഡ് ഓഫീസുകൾ, കൂടാതെ ഖാദി കമ്മീഷന്റെ ഓഫീസു വഴിയും അപേക്ഷ സമർപ്പിക്കാം. ജില്ലാ കളക്ടറുടെ പ്രതിനിധി അടങ്ങുന്ന ജില്ലാതല കമ്മിറ്റിയാണ് അപേക്ഷ പരിഗണിക്കുന്നത്.
ഇന്റർവ്യൂ നടത്തി അപേക്ഷ പാസ്സാക്കി ബന്ധപ്പെട്ട ബാങ്കുകളിലേക്ക് ശുപാർശ ചെയ്തു അയയ്ക്കുന്നു. ബാങ്ക് അപേക്ഷ പാസ്സാക്കിക്കഴിഞ്ഞാൽ 3 മുതൽ 10 വരെ ദിവസം നീണ്ട് നിൽക്കുന്ന സംരംഭവികസന പരിശീലന പരിപാടിക്ക് അയയ്ക്കുന്നു. ഈ പരിശീലനം പൂർത്തിയാക്കിയവർക്ക് മാത്രമേ സബ്‌സിഡി വരവ് വയ്ക്കാൻ അനുവദിക്കുകയുള്ളൂ.
ഈ പദ്ധതിയിലേക്ക് എല്ലാ സമയത്തും അപേക്ഷ സമർപ്പിക്കാം. എന്നിരുന്നാലും അതത് വർഷത്തെ സബ്‌സിഡി / ഗ്രാന്റ് തുകയുടെ ലഭ്യത അനുവദിച്ചുള്ള അപേക്ഷകളേ അതതു വർഷം അനുവദിക്കുകയുള്ളൂ. ശേഷിക്കുന്നവ അടുത്ത സാമ്പത്തിക വർഷമായിരിക്കും പരിഗണിക്കുക.
ബന്ധപ്പെടേണ്ട ഓഫീസുകൾ: ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകൾ, ജില്ലാ ഖാദി ബോർഡ് ഓഫീസുകൾ, ഖാദി കമ്മിഷൻ ഓഫീസുകൾ. കേരളത്തിലെ ഈ പദ്ധതി നടത്തിപ്പിന്റെ മുഖ്യ ഓഫീസിന്റെ വിലാസം. ഖാദി ആൻഡ് വില്ലേജ് ഇന്റസ്‌ട്രീസ് കമ്മിഷൻ, ഗ്രാമോദയ, എം.ജി. റോഡ്, തിരുവനന്തപുരം -01. ഫോൺ: 0471 - 2331625, www.kvic.org.in
ഇമെയിൽ - chandrants666@gmail.com
മുദ്ര ബാങ്കില്‍നിന്ന് വായ്പനേടാന്‍....
mathrubhumi.com
ടി.എസ് ചന്ദ്രന്‍
രാജ്യത്തെ
ചെറുകിട വാണിജ്യ - വ്യവസായ സംരംഭങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ്
പ്രധാനമന്ത്രിയുടെ മുദ്രയോജന. മുദ്ര (മൈക്രോ യൂണിറ്റ്‌സ്
ഡവലപ്പ്‌മെന്റ് ആൻഡ് റീഫൈനാൻസ് ഏജൻസി ലിമിറ്റഡ്) സംരംഭ വികസനത്തിന്
പുതിയ മുദ്രാവാക്യമാകുകയാണ്. കോർപ്പറേറ്റുകൾക്കു മാത്രം ആനുകൂല്യങ്ങൾ
നൽകുന്നു എന്ന ആരോപണത്തിന് ഉത്തമമായ മറുപടി കൂടിയാണ് മുദ്രബാങ്ക്.
സാമ്പത്തിക വികസനം ലഘുസംരംഭങ്ങളിലൂടെ എന്നതാണ് ഇതിന്റെ മുദ്രാവാക്യം.
മുദ്രാ പദ്ധതി പ്രകാരം എങ്ങനെ വായ്പ നേടാമെന്നതിനെ സംബന്ധിച്ച് പല ലഘു
സംരംഭകർക്കും സംശയം നിലനിൽക്കുന്നുണ്ട്.
മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത് ബാങ്കുകൾ ഉണ്ടാകില്ല. രാജ്യത്ത് പ്രവർത്തിക്കുന്ന ദേശസാത്‌കൃത സ്വകാര്യബാങ്കുകൾ മുംബൈ എം.എസ്.എം.ഇ. ഡെവലപ്പ്‌മെന്റ് സെന്ററിൽ പ്രവർത്തിക്കുന്ന മുദ്രയുടെ കേന്ദ്ര ഓഫീസുമായി വേണം ബന്ധപ്പെടുവാൻ. ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകൾ വഴിയാണ് മുദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. ദേശസാത്‌കൃത - സ്വകാര്യ ബാങ്കുകളുടെ ബ്രാഞ്ചുകൾ വഴി ഈ പദ്ധതി നടപ്പാക്കും.
റീജണൽ റൂറൽ ബാങ്കുകൾക്കും, സഹകരണ ബാങ്കുകൾക്കും പദ്ധതിയിൽ പങ്കാളിയാകാം. നിർമാണ സ്ഥാപനങ്ങൾ, സേവന സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തുടങ്ങുന്നതിനും, നിലവിൽ ഉള്ളവ വികസിപ്പിക്കുന്നതിനും ഇൗ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
10 ലക്ഷം രൂപ വരെ വായ്പ
ശിഷു, കിഷോർ, തരുൺ എന്നീ മൂന്ന് ഹിന്ദി വാക്കുകൾ സൂചിപ്പിക്കുന്ന തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രാ ബാങ്കിൽ ഉൾപ്പെടുന്നത്. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച് അപേക്ഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അവയുടെ ഫണ്ടിങ് രീതി താഴെ പറയും പ്രകാരമാണ്.
ആകെ തുകയുടെ 60 ശതമാനം ശിഷു വിഭാഗത്തിന് നൽകണമെന്നാണ് വ്യവസ്ഥ. കൂടുതൽ പേരിലേക്ക് ചെറിയ തുകകൾ എത്തിച്ച് കൈത്തൊഴിലുകളും, കുടിൽ വ്യവസായ സംരംഭങ്ങളും കൂടുതൽ ചലനാത്മകമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സംരംഭം നടത്തുന്നവർക്കും, പുതുതായി പ്ലാൻ ചെയ്യുന്നവർക്കും, നടത്തിക്കൊണ്ട് പോകുന്ന ലഘുസംരംഭം വിപുലീകരിക്കുന്നതിനും മുദ്രാ ബാങ്ക് വായ്പകൾ ലഭിക്കും.
നേരിട്ടുള്ള കാർഷിക പ്രവൃത്തിയെ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും കാർഷിക ഉത്‌പന്നങ്ങൾ സംസ്കരിക്കുന്നതിനും സംഭരിക്കുന്നതിനും കേട് കൂടാതെ സൂക്ഷിക്കുന്നതിനും, അനുബന്ധ ആവശ്യങ്ങൾക്കും ഇത് പ്രകാരമുള്ള സഹായം ലഭിക്കും. ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്കും മുദ്ര വായ്പ ലഭ്യമാണ്.
കാർഷിക രംഗം പോലെ തന്നെ രാജ്യത്ത് തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന മേഖലയാണ് സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങളുടേത്. അവർക്ക് കെട്ടിടം, യന്ത്രങ്ങൾ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ മാത്രമല്ല വേണ്ടത്ര പ്രവർത്തന മൂലധന വായ്പ ലഭ്യമാക്കുവാനും മുദ്രയ്ക്ക് കഴിയും.
സ്വയംസഹായ സംരംഭങ്ങൾക്കും, ജെ.എൻ.ജി. ഗ്രൂപ്പുകൾക്കും, വ്യക്തിസംരംഭങ്ങൾക്കും, പാർട്‌ണർഷിപ്പ് / ലിമിറ്റഡ് കമ്പനികൾക്കും 2006 ലെ എം.എസ്.എം.ഇ.ഡി. ആക്ടിന്റെ വ്യവസ്ഥകൾക്ക് വിധേയമായി കാർഷികേതര സംരംഭങ്ങൾ തുടങ്ങുവാനും വികസിപ്പിക്കുവാനും വായ്പ ലഭിക്കുന്നതാണ്.
ചെറിയ കച്ചവടക്കാർക്കും, ഷോപ്പ് ഉടമകൾക്കും യന്ത്രങ്ങൾ / ഉപകരണങ്ങൾ എന്നിവ സമ്പാദിക്കുന്നതിന് വ്യവസായ സംരംഭകർക്കും വായ്പകൾ ലഭിക്കുമ്പോൾ സഹകരണ ബാങ്കുകൾക്കും റീജണൽ റൂറൽ ബാങ്കുകൾക്കും ഷെഡ്യൂൾഡ് ബാങ്കുകൾക്കും പുനർവായ്പയും അനുവദിക്കുന്നു. വനിതാ സംരംഭകർക്ക് വായ്പകൾ നൽകുന്ന സൂക്ഷ്മ ധനകാര്യസ്ഥാപനങ്ങൾക്കും സമയബന്ധിതമായി സഹായം അനുവദിക്കുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.
റുപേ കാർഡും ക്രെഡിറ്റ് ഗ്യാരണ്ടിയും
ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ്), ക്രെഡിറ്റ് ഗ്യാരണ്ടിയുമാണ്. കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വേണം ഇത് പ്രകാരമുള്ള വായ്പകൾ അനുവദിക്കുവാൻ എന്ന് പ്രത്യേകം, വ്യവസ്ഥ ചെയ്തിരിക്കുന്നു. കൊളാറ്ററൽ സെക്യൂരിറ്റി നൽകാൻ ശേഷിയില്ലാത്ത സംരംഭകരെ ഒഴിവാക്കുക എന്ന പാരമ്പര്യ രീതിയാണ് ഇവിടെ പുനർവിചിന്തനത്തിന് വിധേയമാക്കിയിരിക്കുന്നത്.
നൽകുന്ന വായ്പാതുക ചെറുതായതുകൊണ്ടും അപേക്ഷകരുടെ എണ്ണം കൂടുതൽ ആയതുകൊണ്ടും ബാങ്കുകൾക്ക് ഈ പദ്ധതി കൂടുതൽ സുരക്ഷിതത്വം നൽകുന്നു. വലിയ തുകകൾ ഒരിടത്ത് നിക്ഷേപിക്കുകയും അത് പരാജയപ്പെടുകയും ചെയ്താൽ വലിയ നഷ്ടമാണ് ധനകാര്യ സ്ഥാപനങ്ങൾ സഹിക്കേണ്ടതായി വരിക. അത്തരം റിസ്ക് ലഘൂകരിക്കുവാൻ ചെറിയ വായ്പകൾ കൂടുതൽ സംരംഭകരിലേക്ക് എത്തിക്കുന്നതുകൊണ്ട് ധനകാര്യ സ്ഥാപനങ്ങൾക്ക് കഴിയുന്നു.
വായ്പ അനുവദിക്കുന്നതിനനുസരിച്ച് നിശ്ചയിക്കപ്പെട്ട മൂല്യം അടങ്ങുന്ന റുപേ കാർഡ് ആണ് വായ്പാക്കാരന് നൽകുക എന്നത് തികച്ചും നൂതനമായ ഒരു കാഴ്ചപ്പാടാണ്. ഓൺലൈനിൽ നിന്നു തന്നെ അസംസ്‌കൃത വസ്തുക്കളും, കംപോണന്റുകളും വാങ്ങുന്നതിന് ഇത് സൗകര്യം ഒരുക്കുന്നു. ഈ കാർഡ് പ്രധാനമന്ത്രിയുടെ ജൻധൻ യോജന പദ്ധതിയുമായി ബന്ധപ്പെടുത്തിയതാണ്. പണത്തിന് ആവശ്യം വരുമ്പോൾ എ.ടി.എം. വഴി ക്രെഡിറ്റിൽ ഉള്ള തുക പിൻവലിക്കുകയും ചെയ്യാം. വളരെ പെട്ടെന്നുള്ള വായ്പകൾക്ക് ബാങ്ക് ശാഖകളിൽ പോലും പോകാതെ പെട്ടെന്നു തന്നെ പരിഹാരം കാണാൻ കഴിയുന്നു.
സ്ഥിരമായ തൊഴിലും, വരുമാനവും ഉറപ്പുവരുത്തുന്ന കൈത്തൊഴിലുകൾ, സേവന സ്ഥാപനങ്ങൾ എന്നിവ മാത്രമല്ല വലിയ സാമ്പത്തിക വളർച്ച നേടിത്തരുന്ന സൂക്ഷ്മ സംരംഭങ്ങളുടെ വികസനവും മുദ്രയിലൂടെ സാധ്യമാകുന്നു. ഏറെ വീട്ടമ്മമാർ പണിയെടുക്കുന്ന ഗാർമെന്റ്/ടെക്‌സ്റ്റയിൽ മേഖലയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.
ലളിതമായി അപേക്ഷ സമർപ്പിക്കാം
വളരെ ലളിതമായ ഫോറവും അനുബന്ധ രേഖകളുമാണ് മുദ്ര വായ്പയ്ക്കായി അപേക്ഷിക്കുവാൻ വേണ്ടത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഉപയോഗിക്കണം. ബാങ്കിന്റെ എംബ്ലത്തോടുകൂടി ബാങ്കിന്റെ ശാഖകളിൽ നിന്നുതന്നെ ഫോം ലഭിക്കും. അത് പൂരിപ്പിച്ച് ഇനി പറയുന്ന രേഖകൾ സഹിതം ശാഖകളിൽ നേരിട്ട് സമർപ്പിക്കണം.
അപേക്ഷ, പ്രോജക്ട് റിപ്പോർട്ട്, മറ്റ് രേഖകൾ എന്നിവ തയ്യാറാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫീസുകൾ, ബ്ലോക്ക് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസർമാർ എന്നിവരുടെ സേവനം തേടാവുന്നതാണ്. സംരംഭകർക്കാവശ്യമായ കൈത്താങ്ങ് സഹായവും ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.
50,000/- രൂപ വരെയുള്ള ശിഷു വായ്പകൾ നൽകുന്നതിന് ബാങ്കുകൾക്ക് ടാർജറ്റ് നൽകിയിട്ടുണ്ട്. അതുകൊണ്ട് അത്തരം വായ്പകളാണ് ഇപ്പോൾ വ്യാപകമായി നൽകി വരുന്നത്. എന്നാൽ മറ്റ് വായ്പകൾക്ക് അപേക്ഷിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല.
ഏഴ് മുതൽ 12 ശതമാനം പലിശയ്ക്ക് ഈ വായ്പകൾ ലഭിക്കും എന്ന ഗുണവുമുണ്ട്. ഇപ്രകാരം സബ്‌സിഡികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ് വകുപ്പുകൾ നൽകിവരുന്ന സബ്‌സിഡി ആനുകൂല്യങ്ങൾ അപേക്ഷകർക്ക് സ്വീകരിക്കാവുന്നതാണ്. തിരിച്ചടവിന് 84 മാസത്തെ കാലാവധിയും ലഭിക്കും. 25 ശതമാനം സംരംഭകന്റെ വിഹിതമായി കണക്കാക്കും.
(ജില്ലാ വ്യവസായകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകൻ)
ഇ-മെയിൽ: chandrants666@gmail.com

- ശിഷു - 50,000 രൂപ വരെയുള്ള വായ്പകൾ
- കിഷോർ - 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ
- തരുൺ - 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ

- സ്ഥിരതാമസം തെളിയിക്കുന്ന രേഖകൾ
- എസ്.സി./എസ്.ടി./ഒ.ബി.സി./മൈനോറിറ്റി എന്നിവർ അത് തെളിയിക്കുന്ന രേഖകൾ
- ബിസിനസ് സ്ഥാപനത്തിന്റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്‌ട്രേഷൻ/ലൈസൻസ് തുടങ്ങിയവ
- ഒരു ധനകാര്യസ്ഥാപനത്തിലും കുടിശ്ശികക്കാരൻ ആകരുത്
- നിലവിൽ ബാങ്ക് വായ്പ ഉണ്ട് എങ്കിൽ പ്രസ്തുത ബാങ്കിൽ നിന്നുള്ള കണക്ക് സ്റ്റേറ്റ്‌മെന്റ്
- നിലവിൽ സംരംഭം നടത്തുന്നവർ അവസാനത്തെ രണ്ട് വർഷത്തെ ഫൈനൽ അക്കൗണ്ട്‌സ് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പാ അപേക്ഷയ്ക്ക് മാത്രം)
- പ്രതീക്ഷിത ബാലൻസ് ഷീറ്റ് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് മാത്രം)
- നിലവിൽ സംരംഭം നടത്തുന്നവർ അവസാന രണ്ട് വർഷത്തെ വില്പന കണക്ക്
- വിശദമായ പ്രോജക്ട് റിപ്പോർട്ട്
- പ്രൊപ്രൈറ്ററി ഒഴികെയുള്ള സ്ഥാപനങ്ങൾക്ക് ആയതിന്റെ ഘടന സംബന്ധിച്ച് രേഖകളും തീരുമാനവും
- പ്രൊപ്രൈറ്റർ/പാർട്‌ണർ/ഡയറക്ടർ ഓരോരുത്തരുടേയും ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ്
- പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ (2 എണ്ണം)
അപേക്ഷ, പ്രോജക്ട് റിപ്പോർട്ട്, മറ്റ് രേഖകൾ എന്നിവ തയ്യാറാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫീസുകൾ, ബ്ലോക്ക് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസർമാർ എന്നിവരുടെ സേവനം തേടാവുന്നതാണ്. സംരംഭകർക്കാവശ്യമായ കൈത്താങ്ങ് സഹായവും ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.
50,000/- രൂപ വരെയുള്ള ശിഷു വായ്പകൾ നൽകുന്നതിന് ബാങ്കുകൾക്ക് ടാർജറ്റ് നൽകിയിട്ടുണ്ട്. അതുകൊണ്ട് അത്തരം വായ്പകളാണ് ഇപ്പോൾ വ്യാപകമായി നൽകി വരുന്നത്. എന്നാൽ മറ്റ് വായ്പകൾക്ക് അപേക്ഷിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല.
ഏഴ് മുതൽ 12 ശതമാനം പലിശയ്ക്ക് ഈ വായ്പകൾ ലഭിക്കും എന്ന ഗുണവുമുണ്ട്. ഇപ്രകാരം സബ്‌സിഡികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ് വകുപ്പുകൾ നൽകിവരുന്ന സബ്‌സിഡി ആനുകൂല്യങ്ങൾ അപേക്ഷകർക്ക് സ്വീകരിക്കാവുന്നതാണ്. തിരിച്ചടവിന് 84 മാസത്തെ കാലാവധിയും ലഭിക്കും. 25 ശതമാനം സംരംഭകന്റെ വിഹിതമായി കണക്കാക്കും.
(ജില്ലാ വ്യവസായകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകൻ)
ഇ-മെയിൽ: chandrants666@gmail.com
ബി.ഡി.ജെ.എസ് 37 സീറ്റുകളില്‍: പ്രഖ്യാപനമായി
mathrubhumi.com
തിരുവനന്തപുരം:
ബി.ജെ.പിയും ബി.ഡി.ജെ.എസും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തി. നിയമസഭാ
തിരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിനിറങ്ങുന്ന ബി.ഡി.ജെ.എസ് 37 സീറ്റുകളിലാകും
മത്സരിക്കുക. ബി.ജെ.പി നേതാക്കളുമായി തിരുവനന്തപുരത്ത് നടന്ന
ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം
രാജശേഖരനാണ് ബി.ഡി.ജെ.എസ് മത്സരിക്കുന്ന 37 സീറ്റുകള്‍ പ്രഖ്യാപിച്ചത്.
26 ന് മുമ്പ് എന്‍.ഡി.എയിലെ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്ന് കുമ്മനം പറഞ്ഞു. കോവളം സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന ബി.ഡി.ജെ.എസിന്റെ നിലപാടിന് ബി.ജെ.പി നേതൃത്വം ചര്‍ച്ചയില്‍ വഴങ്ങി. ഇതോടൊപ്പം തര്‍ക്കമുണ്ടായിരുന്ന വര്‍ക്കല, വാമനപുരം. കാഞ്ഞങ്ങാട് സീറ്റുകളിലും ബി.ഡി.ജെ.എസ് തന്നെ മത്സരിക്കും. പുതുക്കാട്, നെന്മാറ സീറ്റുകള്‍ ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി അംഗീകരിച്ചില്ല. രണ്ട് ദിവസത്തിനകം പാര്‍ട്ടയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും ചര്‍ച്ചയ്ക്ക് ശേഷം തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു
ബി.ഡി.ജെ.എസ് മത്സരിക്കുന്ന സീറ്റുകള്‍
1.വാമനപുരം 2.വര്‍ക്കല 3.കോവളം 4.കൊല്ലം 5.ഇരവിപുരം 6.കരുനാഗപ്പള്ളി 7.കുന്നത്തൂര്‍ 8.കായംകുളം 9.തിരുവല്ല 10.റാന്നി
11.കുട്ടനാട് 12.ചേര്‍ത്തല 13. അരൂര്‍ 14.വൈക്കം 15.ഏറ്റുമാനൂര്‍ 16.ഇടുക്കി 17.ഉടുമ്പന്‍ചോല 18.പൂഞ്ഞാര്‍ 19.തൊടുപുഴ
20.പറവൂര്‍ 21. വൈപ്പിന്‍ 22.കളമശ്ശേരി 23.കുന്നത്തുനാട് 24. കോതമംഗലം 25.കൊടുങ്ങല്ലൂര്‍ 26.കയ്പമംഗലം 27.നാട്ടിക
28.ചാലക്കുടി 29.ഒല്ലൂര്‍ 30.ഷോര്‍ണൂര്‍ 31.മണ്ണാര്‍ക്കാട് 32.നിലമ്പൂര്
33.കോഴിക്കോട് സൗത്ത് 34.തിരുവമ്പാടി 35.പേരാമ്പ്ര 36.പേരാവൂര്‍ 37.കാഞ്ഞങ്ങാട്

അംബാനിയുടെ മകന്‍ മെലിഞ്ഞു ഇരുമ്പാണി ആയി
manoramaonline.com
ആന മെലിയില്ലായിരിക്കും, പക്ഷേ അംബാനിയുടെ മകൻ മെലിയും
കോടീശ്വരനായ
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയെ നമ്മളറിയുന്നത് പൊണ്ണത്തടിയുടെ
കാര്യത്തിലാണ്. എന്നാൽ ഇനി അനന്തിനെ തടിയനെന്ന് വിളിച്ചാൽ വിവരമറിയും !
അനന്ത് അംബാനി ഏതാനും മാസങ്ങള്‍കൊണ്ട് കുറച്ചത് 70 കിലോ ഭാരം. അതായത് പകുതി. 140 കിലോ ശരീര ഭാരമാണ് അനന്തിന് ഉണ്ടായിരുന്നത്. ഐപിഎൽ പോലുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഗാലറിയിലെ സ്ഥിര സാന്നിധ്യമായിരുന്നു അനന്ത്. അപ്പോളൊക്കെ അനന്തിന്റെ കൈയിൽ കഴിക്കാനും എന്തെങ്കിലുമൊക്കെ കാണും.
കഴിഞ്ഞ
ദിവസം സോമനാഥ ക്ഷേത്രം സന്ദര്‍ശിച്ച അനന്ത് എല്ലാവരെയും ഞെട്ടിച്ച്
കളഞ്ഞു. തടി കാരണം നടക്കാൻ പോലും ബുദ്ധിമുട്ടാണ്ടിയിരുന്ന താരത്തിന്റെ
മാറ്റം ആർക്കും അങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല.
കഠിനമായ വർക്കൗട്ടും ഓട്ടവും ഭക്ഷണ ക്രമവും യോഗയുമാണ് അനന്തിന്റെ മാറ്റത്തിന് കാരണം. അമേരിക്കയില്‍നിന്നുള്ള ഒരു പരിശീലകനും ഇതിന് മേൽനോട്ടം വഹിച്ചെന്നും വാര്‍ത്തകളുണ്ട്‍. അടുത്ത ബോളിവുഡ് ചിത്രത്തിൽ നായകനായി ഇനി അനന്തിനെ ഉടനെ കാണാം.
അനന്ത് അംബാനി ഏതാനും മാസങ്ങള്‍കൊണ്ട് കുറച്ചത് 70 കിലോ ഭാരം. അതായത് പകുതി. 140 കിലോ ശരീര ഭാരമാണ് അനന്തിന് ഉണ്ടായിരുന്നത്. ഐപിഎൽ പോലുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഗാലറിയിലെ സ്ഥിര സാന്നിധ്യമായിരുന്നു അനന്ത്. അപ്പോളൊക്കെ അനന്തിന്റെ കൈയിൽ കഴിക്കാനും എന്തെങ്കിലുമൊക്കെ കാണും.

കഠിനമായ വർക്കൗട്ടും ഓട്ടവും ഭക്ഷണ ക്രമവും യോഗയുമാണ് അനന്തിന്റെ മാറ്റത്തിന് കാരണം. അമേരിക്കയില്‍നിന്നുള്ള ഒരു പരിശീലകനും ഇതിന് മേൽനോട്ടം വഹിച്ചെന്നും വാര്‍ത്തകളുണ്ട്‍. അടുത്ത ബോളിവുഡ് ചിത്രത്തിൽ നായകനായി ഇനി അനന്തിനെ ഉടനെ കാണാം.
3/20/2016
അമീബയുടെ ഒരു ജാതി ഇരപിടുത്തം......... ഹോ
താലൂക്ക് ഓഫിസിൽ സബ്കലക്ടർ ചമഞ്ഞെത്തിയ യുവാവ് അറസ്റ്റിൽ
സബ് കലക്ടർ ചമഞ്ഞ് തട്ടിപ്പു നടത്താൻ ഉപയോഗിച്ച ബീക്കൺ ലൈറ്റും ബോർഡും ഘടിപ്പിച്ച കാർ മാള പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ.
by സ്വന്തം ലേഖകൻ
∙ ബീക്കൺ ലൈറ്റും ബോർഡും ഘടിപ്പിച്ച കാർ കസ്റ്റഡിയിൽ
∙ വില്ലേജ് ഓഫിസറുടെ സീറ്റിലിരുന്ന് ഉത്തരവിട്ടു
കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലും പൊയ്യ വില്ലേജ് ഓഫിസിലും സബ് കലക്ടർ ചമഞ്ഞു തട്ടിപ്പിനു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീക്കൺ ലൈറ്റും സബ് കലക്ടർ ബോർഡും ഘടിപ്പിപ്പ കാർ കസ്റ്റഡിയിലെടുത്തു. മാളയിലെ മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റ് ആയ മാള വട്ടക്കോട്ട കാട്ടുചേരി ഷഫീക്കിനെ (28) ആണ് സിഐ വി. റോയ്, എസ്ഐ പി.ഡി. അനൂപ് മോൻ എന്നിവരുടെ സംഘം മാള കുളത്തിനു പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ വസതിയിൽനിന്നു സർട്ടിഫിക്കറ്റുകൾ, സർക്കാർ ഫയലുകൾ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പേരുകൾ രേഖപ്പെടുത്തിയ സീലുകൾ എന്നിവ കണ്ടെടുത്തു.
ഇന്നലെ രാവിലെ 10.30നു പൊയ്യ വില്ലേജ് ഓഫിസിലും 11.15നു കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലുമാണു നാടകീയ സംഭവം അരങ്ങേറിയത്. പൊയ്യ വില്ലേജ് ഓഫിസിലെത്തിയ ഷഫീക്ക് സബ് കലക്ടർ ആണെന്നു പരിചയപ്പെടുത്തി വില്ലേജ് ഓഫിസറുടെ സീറ്റിലിരുന്നു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ സഹായം അനുവദിച്ച പൊയ്യ സ്വദേശി പ്രഭാവതിക്കു പൊടുന്നനെ സഹായം നൽകണമെന്നു വില്ലേജ് ഓഫിസറോട് നിർദേശിച്ചു. തുടർന്നു കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലെത്തി. ഡപ്യൂട്ടി തഹസിൽദാർമാരായ ആന്റോ ജോസഫ്, സി.എം. ജോൺസൺ എന്നിവർ സബ് കലക്ടർ ചമഞ്ഞെത്തിയ ഷഫീക്കിനെ സ്വീകരിച്ചു. വില്ലേജ് ഓഫിസുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയതാണെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു. തഹസിൽദാരുടെ സീറ്റിലിരുന്ന് ഓരോ വില്ലേജ് ഓഫിസുകളിലെയും വിവരങ്ങൾ ആരാഞ്ഞു. പിന്നീടു ചാവക്കാട് താലൂക്കിലേക്ക് എന്നു പറഞ്ഞു താലൂക്ക് ഓഫിസിൽനിന്നിറങ്ങി.
തഹസിൽദാർ കെ.വി. ജോസഫ് ഓഫിസിലെത്തിയപ്പോഴാണു കാക്കനാടുനിന്നു സബ് കലക്ടർ ഷഫീക്ക് എത്തിയെന്ന വിവരം സഹജീവനക്കാർ അറിയിക്കുന്നത്. മറ്റു ജില്ലകളിൽനിന്നു സബ് കലക്ടർമാർ പൊടുന്നനെ വരാൻ സാധ്യതയില്ലാത്തതിനാൽ തഹസിൽദാർ മറ്റു താലൂക്കുകളിലും കലക്ടറേറ്റിലും ബന്ധപ്പെട്ടപ്പോൾ സംശയം ബലപ്പെട്ടു. തുടർന്നു തഹസിൽദാർ കെ.വി. ജോസഫ് കൊടുങ്ങല്ലൂർ പൊലീസിലും വില്ലേജ് ഓഫിസർ ടി.പി. ജയന്തി മാള പൊലീസിലും പരാതി നൽകി.
മാള പൊലീസ് നടത്തിയ അന്വേഷണത്തിൽ പൊയ്യ വില്ലേജ് ഓഫിസിലെത്തിയ ഏതാനും ആളുകൾ ഷഫീക്കിനെ മാളയിലെ മെഡിക്കൽ ഷോപ്പിൽ കണ്ടിട്ടുണ്ടെന്നു സൂചന ലഭിച്ചു. ഇതോടെ ഇയാളുടെ ഫോൺ നമ്പർ സംഘടിപ്പിച്ചു തന്ത്രപൂർവം മാളയിലേക്കു വിളിച്ചു വരുത്തി. സബ് കലക്ടർ ചമഞ്ഞെത്തിയ അതേ വാഹനത്തിൽ തിരികെ വരുന്ന വഴി പൊലീസുകാരായ ഫൈസൽ കോറോത്ത്, സിജു എന്നിവർ ചേർന്നു പ്രതിയെ പിടികൂടി. ഇയാൾ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും സബ് കലക്ടർ എന്നാണു ധരിച്ചിരുന്നത്. പ്രതിയെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. ഇന്നു കോടതിയിൽ ഹാജരാക്കും.
∙ വില്ലേജ് ഓഫിസറുടെ സീറ്റിലിരുന്ന് ഉത്തരവിട്ടു
കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലും പൊയ്യ വില്ലേജ് ഓഫിസിലും സബ് കലക്ടർ ചമഞ്ഞു തട്ടിപ്പിനു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീക്കൺ ലൈറ്റും സബ് കലക്ടർ ബോർഡും ഘടിപ്പിപ്പ കാർ കസ്റ്റഡിയിലെടുത്തു. മാളയിലെ മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റ് ആയ മാള വട്ടക്കോട്ട കാട്ടുചേരി ഷഫീക്കിനെ (28) ആണ് സിഐ വി. റോയ്, എസ്ഐ പി.ഡി. അനൂപ് മോൻ എന്നിവരുടെ സംഘം മാള കുളത്തിനു പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ വസതിയിൽനിന്നു സർട്ടിഫിക്കറ്റുകൾ, സർക്കാർ ഫയലുകൾ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പേരുകൾ രേഖപ്പെടുത്തിയ സീലുകൾ എന്നിവ കണ്ടെടുത്തു.
സബ് കലക്ടർ ചമഞ്ഞെത്തി അറസ്റ്റിലായ ഷെഫീക്ക്.
ഷെഫീക്കിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം ലഭിച്ച സീലുകൾ പരിശോധിക്കുന്നു.
മാള പൊലീസ് നടത്തിയ അന്വേഷണത്തിൽ പൊയ്യ വില്ലേജ് ഓഫിസിലെത്തിയ ഏതാനും ആളുകൾ ഷഫീക്കിനെ മാളയിലെ മെഡിക്കൽ ഷോപ്പിൽ കണ്ടിട്ടുണ്ടെന്നു സൂചന ലഭിച്ചു. ഇതോടെ ഇയാളുടെ ഫോൺ നമ്പർ സംഘടിപ്പിച്ചു തന്ത്രപൂർവം മാളയിലേക്കു വിളിച്ചു വരുത്തി. സബ് കലക്ടർ ചമഞ്ഞെത്തിയ അതേ വാഹനത്തിൽ തിരികെ വരുന്ന വഴി പൊലീസുകാരായ ഫൈസൽ കോറോത്ത്, സിജു എന്നിവർ ചേർന്നു പ്രതിയെ പിടികൂടി. ഇയാൾ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും സബ് കലക്ടർ എന്നാണു ധരിച്ചിരുന്നത്. പ്രതിയെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. ഇന്നു കോടതിയിൽ ഹാജരാക്കും.
© Copyright 2016 Manoramaonline. All rights reserved
ഇന്ന് ലോക കുരുവി ദിനം; ഇവിടെ കിളികള്‍ക്ക് ദാഹജലം ഉണ്ട്
mangalam.com
പാലക്കാട്:
ഇന്ന് ലോക കുരുവി ദിനം. കത്തുന്ന മീനച്ചൂടിലും സൂര്യനു കീഴെ
പറക്കുമ്പോള്‍ വണ്ണാത്തിപ്പുള്ളും കരിയിലക്കിളികളും ദാഹിച്ചുവലയാറില്ല.
രാവിലെ നേരംപുലരുമ്പോള്‍ തന്നെ അവയുടെ ദാഹമടക്കാനുള്ള ഒരുക്കങ്ങളൊക്കെ
തേങ്കുറിശ്ശിയിലെ പരിസ്‌ഥിതി പ്രവര്‍ത്തകന്‍ ശ്യാംകുമാറിന്റെ വീട്ടില്‍
തയ്യാറായികാണും. എന്നും രാവിലെ ആറരമണിയോടെ വണ്ണാത്തിപ്പുള്ള് വരും.
തൊട്ടുപിന്നാലെയെത്തും മറ്റു കിളികളും. അവയുടെ കലപില കൂട്ടലിനിടയിലെ
സുപ്രഭാതത്തിന് പ്രത്യേക സുഖമുണ്ടെന്ന് ശ്യാംകുമാര്‍.
നാലു വര്‍ഷം മുമ്പ് ഒരു വേനല്‍ക്കാലത്ത് വീട്ടിലെ മഹാഗണി ചെടിയുടെ താഴെ തുള്ളി നന സംവിധാനത്തില്‍ ഇലയില്‍ വീഴുന്ന വെള്ളം കുടിക്കുന്ന തുന്നാരന്‍ കിളി(ടൈലര്‍ ബേഡ്)യാണ് ശ്യാംകുമാറിന്റെ മനസിളക്കിയത്. അന്ന് ഒരു ചെറിയ പരന്ന പത്രത്തില്‍ വെള്ളം വെച്ചുകൊണ്ടാണ് തുടങ്ങിയത്. കരിയിലക്കിളി, ഇത്തിക്കണ്ണി കുരുവി, ആറ്റകറുപ്പന്‍, ഇരട്ടത്തലച്ചി തുടങ്ങിയ പക്ഷികള്‍ വരാന്‍ തുടങ്ങി. പിന്നീട് പക്ഷികളുടെ എണ്ണവും തരവും കൂടി. ചെമ്പോത്ത്, നാട്ടുമൈനകള്‍, അരിപ്രാവ്, മയിലിന്റെ രണ്ടു കുട്ടികള്‍, മരംകൊത്തി, മീന്‍കൊത്തി, മഞ്ഞകറുപ്പന്‍, ആനറാഞ്ചി, ഓലേഞ്ഞാലി, പൂത്താങ്കിരി, മഞ്ഞതേന്‍കിളി, കറുപ്പന്‍ തേന്‍കിളി, നാട്ടു ബുള്‍ബുള്‍ തുടങ്ങി 21 തരം പക്ഷികളായി.
വീട്ടുപറമ്പിലെ ചെറുമരച്ചില്ലകളില്‍ 20 പാത്രങ്ങളിലായി സൂക്ഷിച്ച വെള്ളം പക്ഷികള്‍ കുടിക്കുന്നു, കുളിക്കുന്നു. അവ ശരീരത്തിലെ ചൂടകറ്റുമ്പോള്‍ ശ്യാംകുമാറിലെ പരിസ്‌ഥിതിയെ സ്‌നേഹിക്കുന്ന മനസിനും കുളിരണിയും. രാവിലെ ആറുമണിക്കു മുമ്പേതന്നെ കിളികള്‍ക്ക് വെള്ളം വച്ചുകൊടുക്കുന്ന പാത്രങ്ങള്‍ കഴുകി വൃത്തിയാക്കും. വെള്ളത്തിനു പുറമെ പഴവും അരിയും ഭക്ഷണമായും ഒരുക്കും. ശ്യാംകുമാറിന്റെ സ്‌നേഹത്തില്‍ കിളികള്‍ക്കും വിശ്വാസം. ഷ്രൈക്ക് (പുള്ളിപരുന്ത്) വീട്ടിലെ വേങ്ങമരത്തില്‍ കൂടൂകൂട്ടി താമസം തുടങ്ങി. മഞ്ഞതേന്‍കിളി വര്‍ഷങ്ങളായി ചെമ്പരത്തി ചെടിയില്‍ വന്ന് കൂടുവയ്‌ക്കാറുണ്ടെന്ന് ശ്യാംകുമാര്‍ പറയുന്നു.
16 വര്‍ഷമായി പൊതുനിരത്തിന് ഇരുവശത്തും തണല്‍മരങ്ങള്‍ നട്ട് പരിപാലിക്കുന്നുമുണ്ട്. ഓട്ടോറിക്ഷ ഓടിച്ച് ജീവിതം നയിക്കുന്നതിനിടെ എന്നും വണ്ടിയില്‍ പത്തുലിറ്റര്‍ വെള്ളവും കരുതും. ഓട്ടംപോകുന്ന വഴിയില്‍ ചെടികള്‍ നനയ്‌ക്കാന്‍. എര്‍ത്ത് വാച്ച് സംഘനയുടെ വൈസ് പ്രസിഡന്റുമാണ് ശ്യാംകുമാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍
alantechnologies.net
എന്‍. രമേഷ്
Story Dated: Sunday, March 20, 2016 12:23

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)