11/27/2015

ഡിജിറ്റല്‍ മോടിയില്‍ പാര്‍ലമെന്റ്

ഡിജിറ്റല്‍ മോടിയില്‍ പാര്‍ലമെന്റ്

Thursday 26th of November 2015 08:24:23 PM
ന്യൂഡല്‍ഹി: ചരിത്രത്തിലെ വലിയ ഒരു മാറ്റത്തിലേക്ക് കാലൂന്നിക്കൊണ്ടാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കം കുറിച്ചത്. മുന്‍നിര രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ജനപ്രതിനിധികളെയും ഇന്ത്യന്‍ പാര്‍ലമെന്റിനെയും കൈപിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പാര്‍ലമെന്റിന്റെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പദ്ധതി ഇന്ന് മുതല്‍ നടപ്പാക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി എംപിമാര്‍ക്ക് ഐ പാഡ് വിതരണം ചെയ്തു. സര്‍ക്കാര്‍ ചെലവിലാണ് ഐ പാഡ് നല്‍കുന്നത്. 

വിവിധ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടുകളും ചോദ്യോത്തര വേളയുടെ വിശദാംശങ്ങളും സ്വകാര്യ അംഗങ്ങളുടെ ബില്ലുകളും വകുപ്പുകളുടെ വാര്‍ഷിക റിപ്പോര്‍ട്ടും എല്ലാം ഇനി പാര്‍ലമെന്റിന്റെ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യും. ഇവിടെ നിന്ന് എംപിമാര്‍ക്ക് ഈ റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

ഐ പാഡ് ഉപയോഗിക്കാന്‍ എംപിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പാര്‍ലമെന്ററി സ്റ്റഡീസ് ആന്‍ഡ് ട്രെയിനിംഗ് ബ്യൂറോയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ചേര്‍ന്നാണ് പരിശീലനം നല്‍കുക. ഡിജിറ്റല്‍ ലോക്കറുകളെക്കുറിച്ചും ഡിജിറ്റല്‍ ഒപ്പിനെക്കുറിച്ചും ഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വിദഗ്ധരും എംപിമാര്‍ക്ക് പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയായെങ്കില്‍ മാത്രമേ ഡിജിറ്റലൈസേഷന്റെ പൂര്‍ണ പ്രയോജനം ലഭ്യമാകുകയുളളൂ. പാര്‍ലമെന്റിന്റെ വെബ് സൈറ്റും ഇതിന് അനുസൃതമായി പരിഷ്‌കരിക്കും. 

പാര്‍ലമെന്റിനകത്തും സെന്‍ട്രല്‍ ഹാളിലും എംപിമാരുടെ വീടുകളിലും വൈഫൈ സംവിധാനം ലഭ്യമാണ്. ഡിജിറ്റല്‍ മുഖം അണിഞ്ഞതോടെ ഫോര്‍ ജി സേവനം ഏര്‍പ്പെടുത്താനുള്ള ശ്രമവും സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. പേപ്പര്‍ സ്ലിപ്പുകള്‍ നല്‍കുന്നത് ഒഴിവാക്കാനായി മെസേജിംഗ് സംവിധാനം ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

കടലാസുകളുടെ ഉപയോഗം കുറയ്ക്കുക എന്നതിനപ്പുറം കാലത്തിനൊത്ത മാറ്റം കൂടിയാണ് പാര്‍ലമെന്റിന്റെ ഡിജിറ്റല്‍ പരിവേഷം. വിവരങ്ങള്‍ ഒരു ക്ലിക്കില്‍ ലഭിക്കുമെന്നതിനാല്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറയാനും ചര്‍ച്ചകളില്‍ കൂടുതല്‍ ക്രിയാത്മകമായി പങ്കെടുക്കാനും സമ്മേളനകാലയളവില്‍ എംപിമാര്‍ക്ക് കഴിയും. ഫലത്തില്‍ പാര്‍ലമെന്റിന്റെ സമയനഷ്ടം പരിഹരിക്കുന്നതിനൊപ്പം സമ്മേളന സെക്ഷനുകള്‍ കൂടുതല്‍ ക്രിയാത്മകമാകുകയും ചെയ്യും. 

നേരത്തെ ഒരു സമ്മേളന കാലയളവില്‍ പാര്‍ലമെന്റിന്റെ ഇടനാഴികളില്‍ റിപ്പോര്‍ട്ടുകളും വിവിധ രേഖകളും അടങ്ങുന്ന കടലാസ് കെട്ടുകള്‍ പതിവ് കാഴ്ചയായിരുന്നു. സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ വന്നതോടെ ഇതും പഴങ്കഥയായി. ( കടപ്പാട് ജനംTV )

നിലവിളക്ക് അനിസ്ലാമികമെന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്! baharin രാജാവ് പൊതു വേദിയില്‍ നിലവിളക്ക് കത്തിച്ചു

നിലവിളക്ക് അനിസ്ലാമികമെന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്! രവിപിള്ളയുടെ മകളുടെ വിവാഹാഘോഷം...

നിലവിളക്ക് അനിസ്ലാമികമെന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്! രവിപിള്ളയുടെ മകളുടെ വിവാഹാഘോഷം ബഹറിൻ രാജകുടുംബാഗം ഭാര്യയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത് എങ്ങനെയെന്ന് കാണുക; അനാവശ്യ വിവാദങ്ങൾ ഇനിയെങ്കിലും അബ്ദു റബ്ബ് ഒഴിവാക്കുമോ?

November 25, 2015 | 11:28 AM | Permalink


മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നിലവിളക്ക് ഇസ്ലാമിക സംസ്‌കാരമല്ലെന്നും ബഹുമാനാദരവോടെ അത് തെളിക്കുന്നത് അനുവദനീയമല്ലെന്ന് കേരളത്തിലെ ചില ഇസ്ലാം മത നേതാക്കൾ പറയുന്നു. വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിനെ പോലുള്ളവർ അത് അനുസരിക്കുകയും ചെയ്യുന്നു. സൂപ്പർ താരം മമ്മൂട്ടി പറഞ്ഞാൽ പോലും അബ്ദുറബ്ബ് നിലവിളക്കിന്റെ ഭാഗത്തേക്ക് നോക്കില്ല. അനിസ്ലാമികമാണിതെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇവിടെയാണ് കൊല്ലത്തെ ഈ ചടങ്ങിന്റെ പ്രസക്തി. ബഹറിൻ രാജകുടുംബത്തിലെ മുതിർന്ന അംഗത്തിന് നിലവിളക്ക് അനസ്ലാമികമല്ല. ഒരു മടിയും കൂടാതെ നിലവിളക്ക് കൊളുത്താൻ ബഹറിനിലെ കിരിടാവകാശി പദവിയുള്ള ഷെയ്ഖ് അലീഫ ബിൻ ഡെയ്ജ് അൽ ഖലീഫ തയ്യാറാവുകയും ചെയ്തു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യ ഷെയ്ഖ് മാറം നിലവിളക്ക് കത്തിക്കുന്നതിനെ തടഞ്ഞതുമില്ല.
ബഹറിൻ ആസ്ഥാനമായി വളർന്ന് പന്തലിച്ച രവി പിള്ളയുടെ മകളുടെ കല്ല്യാണാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി. രവിപിള്ളയുടെ ആസ്ഥാനം ബഹറിനാണ്. അതുകൊണ്ട് തന്നെ രാജകുടുംബത്തിന്റെ ഇഷ്ടാനിഷ്ടങ്ങളും മനസ്സും തിരിച്ചറിഞ്ഞ് മാത്രമേ രവി പിള്ളയെ പോലൊരു വ്യവസായ പ്രമുഖൻ ചടങ്ങ് ആസൂത്രണം ചെയ്യുകയുള്ളൂ. മകളുടെ വിവാഹത്തിന് മാറ്റ് കൂട്ടാനായെത്തിയ പ്രത്യേക അതിഥിയാണ് ഷെയ്ഖ് അലീഫ ബിൻ ഡെയ്ജ് അൽ ഖലീഫ. നിലവിളക്ക് കൊളുത്തുന്നതിൽ യാതൊരു മതാചാര പ്രശ്‌നവുമില്ലെന്ന തിരിച്ചറിവിൽ തന്നെയാണ് ബഹറിൻ രാജകുടുംബ പ്രതിനിധി അതിന് തയ്യാറായത്. ഇവിടെയാണ് കേരളത്തിൽ നിലവിളിക്ക് കൊളുത്തുന്നതിനെതിരെ ചില ഇസ്ലാം മത സംഘടനകളെടുക്കുന്ന നിലപാടിലെ കള്ളക്കളി പുറത്താകുന്നത്.
ദീപാരാധനയും അഗ്‌നിയാദരവും ഇസ്ലാമികമായി പാടില്ലാത്തതും ഉദ്ഘാടന വേളകളിലും മറ്റും ആദരപൂർവം ദ്വീപം കൊളുത്തുന്ന ആചാരം മുസ്ലിംങ്ങൾ നടപ്പാക്കുന്നത് ശരിയല്ലെന്നുമാണ് കേരളത്തിലെ ചില സംഘടനകളുടെ നിലപാട്. ഇതിനെ അനുകൂലിച്ചും എതിർത്തും വാദങ്ങൾ സജീവമാകുന്നതിനിടെയാണ് രവിപിള്ളയുടെ മകളുടെ ചടങ്ങിന്റെ ചിത്രം പുറത്തുന്നത്. കേരളത്തിലെ പ്രബലമായ രണ്ട് മുസ്ലിം സംഘടനകളായ എ.പി, ഇ.കെ സുന്നികൾ രണ്ട് അഭിപ്രായം പറഞ്ഞിരിക്കുന്നത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. നിലവിളക്ക് കൊളുത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതും അത് മതവിരുദ്ധമാണെന്നും ഇ.കെ വിഭാഗം പറയുമ്പോൾ, വെളിച്ചം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ആധുനികവും പുരാതനവുമായ എല്ലാ വിളക്കുകളും കത്തിക്കുന്നതിൽ പ്രശ്‌നമില്ലെന്നാണ് എ.പി വിഭാഗത്തിന്റെ തീരുമാനം.
വിവാദമെന്തായാലും നിലവിളക്ക് കൊളുത്തി കേരളം കണ്ട ഏറ്റവും വലിയ വിവാഹ മാമാങ്കത്തിനാണ് ബഹറിൻ രാജകുടുംബാംഗം തുടക്കമിട്ടത്. ബഹറിൻ പ്രിൻസ് കോർട്ട് പ്രസിഡന്റായ ഷെയ്ഖ് അലീഫ ബിൻ ഡെയ്ജ് അൽ ഖലീഫയെ കൊണ്ട് വിവാഹാ ആഘോഷത്തിന് തിരിതെളിച്ച് ഗൾഫ് രാജ്യങ്ങളിലെ തന്റെ സ്വാധീനം വ്യക്തമാക്കുക കൂടിയാണ് രവി പിള്ള. ചലച്ചിത്രം ബാഹുബലിയുടെ അണിയറ ശില്പികളെ അണിനിരത്തി കൊല്ലം ആശ്രാമം മൈതാനം ഒരു മാസമായി വാടകയ്‌ക്കെടുത്താണ് നടത്തുന്ന തയ്യാറെടുപ്പുകൾ നടന്നത്. ആശ്രാമം മൈതാനം ഒരുക്കാൻ മാത്രം 30 കോടി മുടക്കുമ്പോൾ കുറഞ്ഞത് 50 കോടിയെങ്കിലും ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഈ ആഘോഷത്തിന് വേണ്ടി പൊടിപൊടിക്കുമെന്നാണ് അറിയുന്നത്. മലയാളികൾ ഇതുവരെയും കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ കല്യാണം ആയിരിക്കും ഇത്. തിരുപ്പതി ക്ഷേത്രത്തിൽ താലികെട്ട് ചടങ്ങ് നടന്നിരുന്നു. വിവാഹ മാതൃകയിൽ വിപുലമായ റിസപ്ഷനാണ് കൊല്ലത്ത് നാളെ നടക്കുക.
42 രാജ്യങ്ങളിൽനിന്നുള്ള പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുക്കാനായി കേരളത്തിലെത്തുന്നത്. രാജ്യത്തലവന്മാർ, ആഗോള കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ, വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, വിവിധ രാജ്യങ്ങളിൽനിന്നുള്ള രാജകുടുംബാംഗങ്ങൾ എന്നിവരെല്ലാം കൊല്ലത്ത് വിവാഹാഘോഷങ്ങൾക്കായി ഒത്തുകൂടും. ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈൻ, യുഎഇ, എന്നിവിടങ്ങളിലെ രാജകുടുംബത്തിലെ മുതിർന്ന മന്ത്രിമാരും രാജകുടുംബാംഗങ്ങളും, സാംസങ് ഗ്രൂപ്പ്, ജപ്പാൻ ഗ്യാസ് കോർപ്പറേഷൻ, ചിയോഡ കോർപ്പറേഷൻ ജപ്പാൻ, ദക്ഷിണ കൊറിയയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എസ്‌കെ ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് അംഗങ്ങൾ, ഇറ്റലിയിൽനിന്നുള്ള ടെക് മൂൺ, എൻഎൽ ഗ്രൂപ്പ് യുറോപ്പ്, എക്‌സോൺ മൊബൈൽ തുടങ്ങിയ വൻ കമ്പനികളുടെ സിഇഒമാർ, വിവിധ ബിസിനസ് രംഗങ്ങളിൽനിന്നുള്ളവർ മുഖ്യമന്ത്രിയുമായും, പൊതു, സ്വകാര്യ മേഖലകളിലെ പ്രതിനിധികളുമായും ചർച്ചകൾ നടത്തുമെന്ന് ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ള ചൂണ്ടിക്കാട്ടി.
വിദേശ നിക്ഷേപ കാലാവസ്ഥ രാജ്യത്ത് മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. റോയിട്ടേഴ്‌സ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത അനുസരിച്ച് ഇന്ത്യയിൽ 50 ബില്യൻ രൂപ (753.35 മില്യൻ അമേരിക്കൻ ഡോളർ) വരെ നിക്ഷേപം ഏകജാലകം വഴി അനുമതി നൽകുന്നതിന് ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡ് കൂടുതൽ അധികാരം നൽകിയിട്ടുണ്ട്. 26 രാജ്യങ്ങളിലായി 80,000 ജീവനക്കാരുണ്ട് ആർപി ഗ്രൂപ്പിന്. 20 ബില്യൻ അമേരിക്കൻ ഡോളർ മതിപ്പുള്ള പദ്ധതികളാണ് ആർപി ഗ്രൂപ്പ് പൂർത്തിയാക്കിയിരിക്കുന്നത്.
ഒക്ടോബർ 25ന് കോവളം ലീലയിൽ വച്ചായിരുന്നു കല്യാണാഘോഷങ്ങളുടെ തുടക്കം. എം ജി ശ്രീകുമാറിന്റെ ഗാനമേളയോടെ ആയിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്. മാന്ത്രിമാരടക്കം കേരളത്തിലെ പ്രമുഖർ എല്ലാം പങ്കെടുത്ത ആ ചടങ്ങ് ഒരു മാസം നീണ്ടു നിൽക്കുന്ന വിവാഹച്ചടങ്ങുകളുടെ തുടക്കം മാത്രമായിരുന്നു. അതിന് ശേഷം താലികെട്ട് നടന്നു. 24ന് വൈകുംനേരം അഞ്ചര മുതൽ ഒൻപത് വരെ കൊല്ലത്ത് ഹോട്ടൽ രവീസിൽ നടക്കുന്ന പിന്നണി ഗായിക മഞ്ജരി നയിക്കുന്ന ഗസൽ സന്ധ്യയോടെയാണ് വിവാഹം ആഘോഷങ്ങൾക്ക് ദീപം തെളിഞ്ഞത്. നടിയും നർത്തകിയുമായ നവ്യാനായരുടെ ഫ്യൂഷൻ ഡാൻസും നടന്നു. അങ്ങനെ കൊല്ലം ആഘോഷത്തിലേക്ക് കടക്കുകയും ചെയ്തു. ഇതിന് തുടക്കമിട്ടാണ് ബഹറിൻ രാജകുടുംബാഗത്തിന്റെ നിലവിളക്ക് കൊളുത്തൽ. മെഹന്തി ഇടൽ ചടങ്ങിന് തുടക്കമിട്ടത് ഷെയ്ഖ് അലീഫ ബിൻ ഡെയ്ജ് അൽ ഖലീഫിന്റെ ഭാര്യ ഷെയ്ഖ് മാറവും.
നവംബർ 25ന് വൈകുംന്നേരം ഏഴ് മുതൽ കൊല്ലം ക്യൂ എസ് റോഡിലുള്ള രവിപിള്ളയുടെ വസതിയിലാണ് പിറ്റെദിവസത്തെ ആഘോഷങ്ങൾ. ഏഴുമണിക്ക് തികച്ചും വ്യത്യസ്തമായ തൃശക്തി എന്നൊരു ഫ്യൂഷൻ ഡാൻസ് ഒരുക്കിയിട്ടുണ്ട്. 8.30 മുതൽ കൊല്ലം രവീസിൽ നടൻ മുകേഷും ഭാര്യ മേതിൽ ദേവികയും ചേർന്നൊരുക്കുന്ന നാഗ എന്ന നാടകം അരങ്ങേറും. ഇതൊടെ കല്യാണത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും. കല്യാണ ദിവസമായ നവംബർ 26ന് കൊല്ലത്ത് പ്രമുഖ വേദിയായ ആശ്രാമം മൈതാനത്ത് ഒട്ടേറെ ചടങ്ങുകൾ ആണ് ഒരുക്കിയിരിക്കുന്നത്. ഒരു മാസമായി ഇതിനുള്ള ഒരുക്കത്തിനായി മൈതാനം സർക്കാരിൽ നിന്നും വാടകയ്ക്ക് എടുത്തിരിക്കുകയാണ്. രാവിലെ ഒൻപതിന് മുമ്പ് 6000 ത്തോളം ക്ഷണിക്കപ്പെട്ട അതിഥികളെ ഹാളിൾ കയറ്റി കഴിഞ്ഞാൽ ഉടൻ ചടങ്ങുകൾ ആരംഭിക്കുമെന്നാണ് ക്ഷണക്കത്തിൽ പറയുന്നത്. കൃത്യം ഒൻപത് മണിക്ക് ഗായത്രിയുടെ ഭജനയോടെയാണ് തുടക്കം. 9.45 മുതൽ 10 വരെയുള്ള 15 മിനുട്ട് പ്രശസ്ത നടി മഞ്ജു വാര്യയർ അവതരിപ്പിക്കുന്ന കുച്ചിപ്പുടി ആണ് നടക്കുക. മഞ്ജു വാര്യർ അരങ്ങുവിട്ടാലുടൻ എത്തുന്നത് നടി ശോഭനയാണ്. 10 മുതൽ പത്തേകാൽ വരെ ശോഭനയുടെ ഭരതനാട്യമാണ് അതിഥികളെ കാത്തിരിക്കുന്നത്.
പത്തേകാലിന് ശോഭന അരങ്ങ് വിട്ടാൽ ഉടൻ 400 ആദിവാസി കലാകാരന്മാർ സ്‌റ്റേജിൽ എത്തും. റിഥം ഓഫ് ഫോറസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി വഴി തികച്ചും വ്യത്യസ്തമായി പ്രത്യേകം ചിട്ടപ്പെടുത്തിയ കലാവിരുന്നാണ് ഒരുക്കുക. 11.15 ആവുമ്പോൾ വീണ്ടും ശോഭന എത്തും. ശോഭനയുടെ സീതാകല്യാണം അഞ്ച് മിനുട്ട് നീണ്ടു നിൽക്കുമെന്നാണ് ക്ഷണക്കത്തിൽ പറയുന്നത്. സീതാകല്യാണം അവസാനിക്കും മുമ്പ് വരൻ ആഘോഷമായി കല്യാണ മണ്ഡപത്തിലേയ്ക്ക് എത്തും. വരൻ എത്തി അഞ്ച് മിനുട്ട് കഴിഞ്ഞാൽ വിവാഹത്തിന്റെ ഊഴമായി. തുടർന്നാണ് താലികെട്ട് നടക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം സർവ്വ രാഷ്ട്രീയ പാർട്ടിനേതാക്കൾക്കും ചടങ്ങിന് സാക്ഷ്യം വഹിക്കും. കേന്ദമന്ത്രിമാരും ഗവർണറും അടക്കമുള്ളവർക്കും ക്ഷണമുണ്ട്. വിവാഹ ചടങ്ങുകൾ കഴിഞ്ഞാൽ പിന്നെ അടിപൊളി ആഘോഷങ്ങൾക്ക് തുടക്കമാകും. 12 മണിക്ക് സ്റ്റീഫൻ ദേവസിയുടെ ഫ്യൂഷൻ മ്യൂസിക്കൊടെയാണ് വെടിക്കെട്ടുകൾക്ക് തുടക്കമാകുന്നത്. തുടർന്നുള്ള ചടങ്ങുകളുടെ ആങ്കറിങ് ഏറ്റെടുത്തിരിക്കുന്നത് രഞ്ജിനി ഹരിദാസും വെട്ടിക്കവല ശശികുമാറും സംഘവുമാണ്. തുടർന്നാണ് അതിഥികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം. ഈ കേരളത്തിൽ ലഭിക്കാവുന്ന എന്തും കല്യാണ വിരുന്നിന് വിളമ്പുമെന്നാണ് മുഖ്യ സംഘാടകരിൽ ഒരാൾ മറുനാടൻ മലയാളിയോട് പറഞ്ഞത്.
കൊല്ലത്തെ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി 28ന് ലേമെറിഡിയനിൽ പ്രത്യേക റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം നടക്കുന്ന ചടങ്ങിൽ സിയാ ഉൽഹഖും 17 കലാകാരന്മാരും ഒരുമിച്ച് നടത്തുന്ന ഖവാലിയാവും പ്രധാന ഇനം. തുടർന്ന് റിമി ടോമിയും വിധു പ്രതാപും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. മകളുടെ വിവാഹത്തിന് വേണ്ടി പൊടിക്കുന്ന പണത്തിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ ആശ്രാമം മൈതാനം മാത്രം ഒരുക്കാൻ 30 കോടി നൽകുന്നു എന്നാണ് റിപ്പോർട്ട്. കലാകാരന്മാർക്കെല്ലാം അവർ സിനിമയിൽ കൈപ്പറ്റുന്നതിനേക്കാൾ കൂടിയ പ്രതഫലം നൽകുമെന്ന് റിപ്പോർട്ടുണ്ട്. ഒരു നടിക്ക് മാത്രം 50ലക്ഷം നൽകുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കല്യാണത്തിന് ക്ഷണക്കത്ത് നൽകിയ 6000 പേർക്കും വിലപിടിപ്പേറിയ ഒരു സാരിയും മുണ്ടും നൽകിയിട്ടുണ്ട്. ഏതാണ്ട് 8000 മുതൽ 10000 വരെയാണ് ഒരു സമ്മാനപ്പൊതിയുടെ നിരക്ക് എന്നാണ് സൂചന. കല്യാണക്കുറി ഒരെണ്ണം അടിക്കാൻ മാത്രം 800 മുതൽ 1000 വരെ രൂപ ആയതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.( കടപ്പാട് മറുനാടന്‍ മലയാളി )

11/26/2015

തീവണ്ടിയാത്രക്ക് ചുറുചുറുക്കുള്ള കോച്ചുകളെത്തുന്നു

തീവണ്ടിയാത്രക്ക് ചുറുചുറുക്കുള്ള കോച്ചുകളെത്തുന്നു

വിവിധ വിഭാഗങ്ങളിലായി 24 കോച്ചുകളാണ് ഭോപ്പാലിലെ കോച്ച് റിഹാബിലിറ്റേഷന്‍ സെന്ററില്‍ വികസിപ്പിച്ചത്. ഭോപ്പാലിനും ബിനാക്കും ഇടയില്‍ ഇവയുടെ പരീക്ഷണ ഓട്ടവും നടത്തി.
coaches
ഭോപ്പാല്‍: ദീര്‍ഘയാത്രക്ക് അത്ര സുഖമുള്ള അനുഭവമല്ല ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നതെന്ന പരാതിയുള്ളവര്‍ക്ക് അല്‍പ്പം ആശ്വസിക്കാം. മറ്റ് രാജ്യങ്ങളിലെ തീവണ്ടികളിലേതുപോലെ മികച്ച ഇരിപ്പിടങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയും തയ്യാറെടുക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ മുഖം മിനുക്കല്‍.
വിവിധ വിഭാഗങ്ങളിലായി 24 കോച്ചുകളാണ് ഭോപ്പാലിലെ കോച്ച് റിഹാബിലിറ്റേഷന്‍ സെന്ററില്‍ വികസിപ്പിച്ചത്. ഭോപ്പാലിനും ബിനാക്കും ഇടയില്‍ ഇവയുടെ പരീക്ഷണ ഓട്ടവും നടത്തി.
നിലവിലെ പച്ചയും നീലയും നിറത്തിലുള്ള ഇരിപ്പിടങ്ങള്‍ക്കു പകരം പര്‍പ്പിള്‍ നിറത്തിലുള്ള സീറ്റും, ഇളകാത്ത കസേരയും മേശയും, പ്രകൃതി സൗഹൃദ ശൗചാലയവുമെല്ലാം ഈ കോച്ചുകളുടെ പ്രത്യേകതയാണ്. പരീക്ഷണ ഓട്ടത്തില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഈ കോച്ചുകള്‍ താമസിയാതെ യാത്രക്കാര്‍ക്ക് ലഭ്യമാകുമെന്നാണ് കരുതുന്നത്.
coaches
coaches
coaches
coaches
coaches

മാവിലയുടെ ഔഷധ ഗുണങ്ങൾ

മാവിലയുടെ ഔഷധ ഗുണങ്ങൾ

by സ്വന്തം ലേഖകൻ
മാമ്പഴമേറെയിഷ്ടമാണ് എല്ലാവർക്കും . എന്നാൽ മാമ്പഴത്തേക്കാളേറെ ഗുണമുണ്ട് മാവിലയ്ക്കെന്ന കാര്യം ആർക്കും അറിയില്ലെന്നതാണ് സത്യം. ഒട്ടേറെ ഔഷധ ഗുണങ്ങളുണ്ട് മാവിലയ്ക്ക്. നമ്മുടെ പറമ്പുകളിൽ നിൽക്കുന്ന മാവിന്റെ പഴുത്ത ഇലയും പച്ചിലയും തളിരിലയുമെല്ലാം ഒന്നിനൊന്നു മെച്ചമാണ്. വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ് മാവില. ധാരാളം ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
പ്രമേഹം നിയന്ത്രിക്കാൻ മാവിലക്കു കഴിയും. മാവിന്റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ നന്നായി ഞെരടി പിഴിഞ്ഞതിനു ശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിനു ശമനമുണ്ടാകും. പ്രമേഹത്തോടനുബന്ധിച്ചുണ്ടാകുന്ന നേത്ര രോഗങ്ങൾ നിയന്ത്രിക്കാനും ഇതുപയോഗിക്കാം.
രക്ത സമ്മർദം കുറയ്ക്കാനും വെരിക്കോസ് വെയ്ന്‍ പോലുള്ള പ്രശ്നങ്ങക്കു പരിഹാരമായും മാവില ഉപയോഗിക്കാം. ക്ഷീണവും പിരിമുറുക്കവും ഒഴിവാക്കി ഉൻമേഷം വീണ്ടെടുക്കാൻ മാവിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി.
പിത്താശയത്തിലുണ്ടാകുന്ന കല്ലും മൂത്രാശയക്കല്ലും നീക്കം ചെയ്യാൻ ദിവസവും രാവിലെ മാവില തണലിൽ ഉണക്കിപ്പൊടിച്ചത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ച് അരിച്ചെടുത്തശേഷം പിറ്റേന്നു രാവിലെ കുടിച്ചാൽ മതി. മൂത്രാശയക്കല്ലും പിത്താശയക്കല്ലുമൊക്കെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും. ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ഇതു സഹായിക്കും.
മാവില തണലിൽ ഉണക്കിപ്പൊടിച്ച വെള്ളം ദിവസം മൂന്നു നേരം കുടിച്ചാൽ എത്ര കഠിനമായ അതിസാരവും ശമിക്കും. മാവില ചതച്ചെടുത്ത് നീരു പിഴിഞ്ഞ് ചെറുതായി ചൂടാക്കി ചെവിയിൽ പുരട്ടിയാൽ ചെവിവേദന കുറയും. മാവില കത്തിച്ച് ആ പുക ശ്വസിച്ചാൽ ഇക്കിളിനും തൊണ്ടരോഗങ്ങൾക്കും ശമനമുണ്ടാകും.
മാമ്പഴം മാത്രമല്ല മാവിലയും കേമനാണെന്ന് ഇപ്പോൾ മനസിലായില്ലേ?
മാവിലയുടെ ഔഷധ ഗുണങ്ങൾ Tuesday 24 November 2015 05:50 PM IST by സ്വന്തം ലേഖകൻ mango-leaves ...

Read more at: http://www.manoramaonline.com/health/well-being/health-benefits-og-mango-leaves.html

പട്ടിണിപ്പാവങ്ങളുടെ കേന്ദ്രസര്‍ക്കാര്‍

പട്ടിണിപ്പാവങ്ങളുടെ കേന്ദ്രസര്‍ക്കാര്‍

November 26, 2015
നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാരിനെ പ്രതിഷ്ഠിച്ചത് കുത്തക മുതലാളിമാര്‍! കുത്തക മുതലാളികള്‍ക്കായി രാജ്യം തീറെഴുതാന്‍ പോകുന്നു! ഭരണം തുടങ്ങുംമുന്‍പ് തന്നെ ബിജെപിയെ എതിര്‍ക്കുന്ന ഇടതും വലതും കക്ഷികള്‍  ഉന്നയിച്ച ആരോപണങ്ങളായിരുന്നു ഇത്. സത്യത്തിന്റെ ഒരംശംപോലും ഇല്ലാത്ത ആരോപണങ്ങളിലൂടെ വലിയൊരു അസഹിഷ്ണുത വളര്‍ത്തിയെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ ഒന്നരവര്‍ഷത്തെ ഭരണത്തിനിടയില്‍
ഒരു ഓട്ട മുക്കാലിന്റെ നേട്ടവും കുത്തക മുതലാളിമാര്‍ക്കായി നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തുകൊടുത്തതായി ചൂണ്ടിക്കാട്ടാനാവില്ല. എന്നാല്‍ പട്ടിണി പാവങ്ങള്‍ക്കും നാമമാത്ര വരുമാനക്കാര്‍ക്കും അസംഘടിത മേഖലയിലെ ജീവനക്കാര്‍ക്കുമായി ഒട്ടനവധി കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞു. അതൊക്കെ എണ്ണിയെണ്ണി പറയേണ്ടതില്ല.
ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ അടിസ്ഥാനവര്‍ഗത്തിന് സഹായകമാകുന്നതാണ്. കാര്‍ഷികമേഖലയെക്കൂടി ഇഎസ്‌ഐ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമാണത്. അതോടൊപ്പം 40 ലക്ഷത്തിലധികം പേര്‍ക്ക് പാചകവാതകം നല്‍കാന്‍ കഴിഞ്ഞതും വലിയ നേട്ടമാണെന്ന് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഇഎസ്‌ഐ ആശുപത്രികളുടെ വ്യാപനവും ഈ പദ്ധതിയിലൂടെ നടപ്പാക്കാന്‍ പോകുന്ന ആനുകൂല്യവിതരണവും മുമ്പൊരുകാലത്തും ചെയ്തിട്ടില്ലാത്ത തൊഴിലാളിക്ഷേമ നടപടികളായി മാറാന്‍ പോവുകയാണ്. നമ്മുടെ ജനസംഖ്യയുടെ പകുതിയോളം വരുന്ന തൊഴിലാളികള്‍ക്കാകെ പ്രയോജനകരമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
അടുത്തവര്‍ഷം മാര്‍ച്ച് 31നകം എല്ലാ ജില്ലകളും ഇഎസ്‌ഐയുടെ പ്രവര്‍ത്തനമേഖലയാക്കാനാണ് ഇഎസ്‌ഐ ട്രസ്റ്റ് ബോഡിന്റെ തീരുമാനം. രാജ്യത്താകെ 664 ജില്ലകളാണുള്ളത്. അതില്‍ പകുതിജില്ലകളില്‍ മാത്രമാണ് സ്വാതന്ത്ര്യം നേടി ആറുപതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞിട്ടും തൊഴിലാളി ക്ഷേമപദ്ധതികള്‍ ആരംഭിച്ചിട്ടുള്ളത്. എന്നാല്‍ ഒന്നരവര്‍ഷം പിന്നിടുമ്പോഴാണ് എന്‍ഡിഎ സര്‍ക്കാര്‍ ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്. നിലവില്‍ 271 ജില്ലകളില്‍ മാത്രമാണ് ഇഎസ്‌ഐ ആശുപത്രികളുള്ളത്. ആഗസ്റ്റില്‍ ചേര്‍ന്ന ട്രസ്റ്റ് യോഗം ഓട്ടോ തൊഴിലാളികളെയും റിക്ഷാ ഡ്രൈവര്‍മാരെയും ഇഎസ്‌ഐ പരിധിയില്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ രാജ്യത്തെ കാര്‍ഷിക മേഖലയെക്കൂടി ഇഎസ്‌ഐ സംരക്ഷണ പരിധിയില്‍ കൊണ്ടുവരുന്നതോടെ വലിയൊരു വിപ്ലവമാണ് നടക്കുക. ജനസംഖ്യയുടെ പകുതിയോളം വരുന്ന കര്‍ഷകര്‍ക്ക് കൂടി കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ-ചികിത്സാ പദ്ധതിയായ ഇഎസ്‌ഐയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകും.
രണ്ട് കോടി പേര്‍ മാത്രമാണ് ഇഎസ്‌ഐ പദ്ധതിയില്‍ ഇപ്പോള്‍ അംഗങ്ങളായിട്ടുള്ളത്. അസംഘടിത മേഖലകളിലേക്കുകൂടി ഇഎസ്‌ഐ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമനുസരിച്ചാണ് കാര്‍ഷിക മേഖല, പ്ലാന്റേഷന്‍ മേഖല, നഗരങ്ങളിലെ വന്‍കിട മാളുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ക്കൂടി ഇഎസ്‌ഐ നടപ്പാക്കാന്‍ തീരുമാനിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഎസ്‌ഐ മേഖലയില്‍ വലിയ വിപ്ലവത്തിന് തുടക്കമിട്ടിരിക്കുന്നത്.
വാജ്‌പേയി ഭരണകാലത്ത് പ്രൊക്രാന്‍ ആണവ സ്‌ഫോടനത്തെ തുടര്‍ന്ന് വന്‍കിട രാജ്യങ്ങള്‍ ഭാരതത്തിനെതിരെ ഉപരോധം സൃഷ്ടിച്ചിരുന്നു. ഈയൊരു സാഹചര്യം  വാജ്‌പേയി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും വല്ലാതെ ഉപയോഗിച്ചു. അമേരിക്ക അടക്കമുള്ളവരുടെ ഉപരോധത്തില്‍ ഇക്കൂട്ടര്‍ വിലപിച്ചപ്പോള്‍ പ്രവാസി ഭാരതീയരാണ് രാജ്യത്തെ സഹായിച്ചത്. വാജ്‌പേയിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഏതാണ്ട് ഇരുപതിനായിരത്തോളം കോടിരൂപയാണ് വിദേശ നിക്ഷേപമായി എത്തിയത്. അതുപോലെ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കൊള്ളചെയ്ത ഖജനാവിനെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലൊന്നാണ് കഴിവുള്ളവര്‍ പാചക വാതക സബ്‌സിഡി വേണ്ടെന്ന് വച്ച് സഹകരിക്കണമെന്ന അഭ്യര്‍ത്ഥന. അത് ജനം ചെവിക്കൊണ്ടു.
പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചവരുടെ എണ്ണം അരക്കോടിയായി. ഏകദേശം 35,000 കോടി രൂപയോളമാണ് സബ്‌സിഡി ഉപേക്ഷിച്ചതുവഴി കേന്ദ്ര സര്‍ക്കാരിന് ലാഭം കിട്ടിയത്. പാവപ്പെട്ടവര്‍ക്ക് പാചകവാതകം ലഭ്യമാക്കാന്‍ ഈ തുകയാണ് പെട്രോളിയം മന്ത്രാലയം ഉപയോഗിച്ചത്. 40 ലക്ഷം പാവങ്ങള്‍ക്കാണ് പുതിയ കണക്ഷന്‍ നല്‍കിയത്. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് രാജ്യത്ത് 545 രൂപയാണ് ഈടാക്കുന്നത്. സബ്‌സിഡിയോടുകൂടി 417 രൂപയ്ക്ക് സിലിണ്ടര്‍ ലഭ്യമാകും. ഒരു കണക്ഷന് 12 സിലിണ്ടറുകള്‍ പ്രതിവര്‍ഷം സബ്‌സിഡിതുകയ്ക്ക് ലഭിക്കുന്നത്.
12 സിലിണ്ടര്‍ ഒമ്പത് ആക്കി പുതുക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും എതിര്‍പ്പിനെതുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. സബ്‌സിഡി ഉപേക്ഷിച്ചതില്‍നിന്നും ലഭിച്ച തുകകൊണ്ട് ഏതൊക്കെ ഗ്രാമങ്ങളിലാണ് കണക്ഷന്‍ നല്‍കിയതെന്ന വിവരവും കേന്ദ്രം വ്യക്തമാക്കാന്‍ പോവുകയാണ്. രണ്ടാം ഘട്ടമായി പത്തു ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരുടെ പാചകവാതക സബ്‌സിഡി എടുത്തുകളയാനും തീരുമാനിക്കാന്‍ പോകുന്നു. ഇതില്‍നിന്നും എന്താണ് വ്യക്തമാകുന്നത്? ആര്‍ക്കുവേണ്ടി ഈ സര്‍ക്കാര്‍ നിലകൊള്ളുന്നു എന്നതാണ്. പണക്കാര്‍ക്കു വേണ്ടിയല്ല പാവങ്ങള്‍ക്കാണ് സര്‍ക്കാര്‍ സഹായം ലഭിക്കുന്നത്. അതിലുള്ള അസഹിഷ്ണതയാണ് ഇപ്പോള്‍ കാണുന്നത്.

തവളക്കാലും വെടിയിറച്ചിയും ആമയിറച്ചിയും തിന്നു വളർന്ന കാലമുണ്ടായിരുന്നു;

തവളക്കാലും വെടിയിറച്ചിയും ആമയിറച്ചിയും തിന്നു വളർന്ന കാലമുണ്ടായിരുന്നു; നിരോധിച്ചപ്പോ...

തവളക്കാലും വെടിയിറച്ചിയും ആമയിറച്ചിയും തിന്നു വളർന്ന കാലമുണ്ടായിരുന്നു;
നിരോധിച്ചപ്പോൾ എല്ലാം ഉപേക്ഷിച്ചു; ബീഫിൽ മാത്രം എന്തിന് ഇടതുപക്ഷം കയറിപ്പിടിക്കുന്നു: വിവാദത്തിൽ വെള്ളാപ്പള്ളിക്കു പറയാനുള്ളത് ഇങ്ങനെ

November 26, 2015 | 09:25 PM | Permalink


സ്വന്തം ലേഖകൻ

മലപ്പുറം: ബീഫ് വിവാദത്തിൽ പുതിയ പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശൻ. നിയമം മൂലം നിരോധിക്കുമ്പോൾ അതൊക്കെ അനുസരിക്കാൻ ഏവരും ബാധ്യസ്ഥരാണെന്ന നിലപാടാണ് സമത്വ മുന്നേറ്റ യാത്രയിൽ വെള്ളാപ്പള്ളി പങ്കുവച്ചത്.
തവളക്കാലും വെടിയിറച്ചിയും കിട്ടുന്ന കാലമുണ്ടായിരുന്നുവെന്നും അന്നൊക്കെ അതു കഴിച്ചാണു വളർന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അന്നു കള്ളുഷാപ്പിനു മുന്നിൽ എഴുതിവച്ചിരുന്നു, 'ആമയിറച്ചിയും ഇവിടെ കിട്ടുന്നതാണ്' എന്ന്. അതെന്താ ആരും ഇപ്പോ കച്ചോടം ചെയ്യാത്തത്? അതിനൊന്നും ആരും എന്താ പ്രക്ഷോഭം നടത്താത്തത്? അതൊക്കെ നിയമം കൊണ്ടു നിരോധിച്ചു. തവകളെ പിടിക്കാൻ പാടില്ല. പിന്നെ, ഞങ്ങടെ നാട്ടിലൊക്കെ ധാരാളം വെടിയിറച്ചി കിട്ടിയിരുന്നു. കൊക്ക്, കുയിലി എന്നിവയെയൊക്കെ വെടിവച്ച് നടന്ന് വിൽക്കുമായിരുന്നു. അതു മേടിച്ച് ഞങ്ങളൊക്കെ തിന്നിട്ടുണ്ട്. ഇപ്പോ അത് കിട്ടാത്തത്തിനെതിരെ എവിടെയും സമരമില്ലല്ലോ. ഒരു നിയമം വന്നപ്പോൾ അത് അനുസരിച്ചു.
എന്നാൽ, ബീഫിന്റെ കാര്യത്തിൽ ഇടതുപക്ഷം എന്തുകൊണ്ടാണ് പ്രശ്‌നമുണ്ടാക്കുന്നത്. നിങ്ങൾ പന്നിയിറച്ചി എന്തേകൊടുക്കാത്തത്. അതിന്റെ അടവു നയം മനസ്സിലായില്ലേ'' എന്നും വെള്ളാപ്പള്ളി ചോദിച്ചു. നേരത്തെ, തനിക്കു ബീഫ് ഇഷ്ടമാണെന്നും താൻ ബീഫ് കഴിക്കുന്ന ആളാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

എല്ലാം മലയാളത്തിൽ വേണം; ഇല്ലെങ്കിൽ 25000 രൂപ വരെ പിഴ

എല്ലാം മലയാളത്തിൽ വേണം; ഇല്ലെങ്കിൽ 25000 രൂപ വരെ പിഴ
സി.പി. ശ്രീഹർഷൻ
മലയാള ഭാഷാ ബില്ലിൽ കർശന വ്യവസ്ഥകൾ
മലയാള ഭാഷാ വികസന വകുപ്പ് രൂപീകരിക്കും


തിരുവനന്തപുരം: ഔദ്യോഗിക കാര്യങ്ങളെല്ലാം മലയാളത്തിലാക്കിയില്ലെങ്കിൽ 5000 മുതൽ 25000 രൂപ വരെ പിഴ വിധിക്കാൻ നിർദ്ദേശം. വ്യവസ്ഥകൾ ലംഘിക്കുന്ന ഉദ്യോഗസ്ഥൻ സിവിൽ സർവീസസ് ചട്ടപ്രകാരം മേജർശിക്ഷ ലഭിക്കുന്ന കുറ്റം ചെയ്തതായി കണക്കാക്കും.
കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ച് നിയമസഭയിൽ അവതരിപ്പിക്കുന്ന മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്ലിന്റെ കരടിലാണ് ഈ നിർദ്ദേശങ്ങൾ. വ്യവസ്ഥകൾ സംസ്ഥാനമൊട്ടാകെ കാര്യക്ഷമമായി നടപ്പാക്കാൻ മലയാള ഭാഷാ വികസന വകുപ്പ് രൂപീകരിക്കും.

പ്രധാന നിർദ്ദേശങ്ങൾ

കീഴ്ക്കോടതികളിലെ വിധിന്യായങ്ങൾ മലയാളത്തിലാക്കാൻ ഹൈക്കോടതി നടപടിയെടുക്കണം. ഇതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ ഹൈക്കോടതിക്ക് ലഭ്യമാക്കണം. പെറ്റി കേസുകളിലെ വിധിന്യായങ്ങളും മലയാളത്തിലാക്കണം.
സർക്കാർ ഉത്തരവുകളിലും ചട്ടങ്ങളിലും റഗുലേഷനുകളിലും ബൈലാകളിലും ഭാഷ മലയാളമായിരിക്കണം. ഒപ്പം ഇംഗ്ലീഷ് പരിഭാഷയും പ്രസിദ്ധീകരിക്കണം.
ഇംഗ്ലീഷിലുള്ള പ്രധാന കേന്ദ്ര, സംസ്ഥാന നിയമങ്ങളും ഭേദഗതികളും ആക്ടുകളുടെ ഇംഗ്ലീഷിലുള്ള ചട്ടങ്ങളും മലയാളത്തിലാക്കണം.
 എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കണം. സർക്കാർ വകുപ്പുകൾക്കും അർദ്ധസർക്കാർ, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
പി.എസ്.സിയോ ഈ സ്ഥാപനങ്ങളോ നടത്തുന്ന മത്സരപരീക്ഷകളിലെ ചോദ്യങ്ങൾ മലയാളത്തിലും വേണം.
ഈ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് വിവരങ്ങൾ മലയാളത്തിലും ലഭ്യമാക്കണം.
ഈ സ്ഥാപനങ്ങളുടെ പേരും ഉദ്യോഗസ്ഥരുടെ പേരും ഉദ്യോഗപ്പേരും രേഖപ്പെടുത്തുന്ന ബോർഡുകളും വാഹനബോർഡുകളും മലയാളത്തിലാക്കണം.
അർദ്ധ ജുഡിഷ്യൽ അധികാരമുള്ള സ്ഥാപനങ്ങളിലെയും ഉത്തരവുകളും വിധിന്യായങ്ങളും മലയാളത്തിലാകണം.
വിവരസാങ്കേതിക രംഗത്ത് മലയാളഭാഷയുടെ ഉപയോഗത്തിന് സ്വതന്ത്രസോഫ്ട്‌വെയറും മറ്റും വികസിപ്പിക്കാൻ ഐ.ടി വകുപ്പ് നടപടിയെടുക്കണം.
സർക്കാരിന്റെ ഇ-ഭരണത്തിൽ മലയാളവും വേണം.
കേന്ദ്രസർക്കാർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, മറ്റ് രാജ്യങ്ങൾ, മറ്റ് സംസ്ഥാനങ്ങൾ, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകൾക്കും നിയമപരമായ ഇടപെടലുകൾക്കും ഇംഗ്ളീഷ് ഉപയോഗിക്കാം.
സർക്കാരുമായുള്ള ഭാഷാന്യൂനപക്ഷങ്ങളുടെ കത്തിടപാടുകൾക്ക് അവരുടെ ഭാഷകളോ ഇംഗ്ലീഷോ ഉപയോഗിക്കാം.
മറ്റ് സംസ്ഥാനങ്ങളിലെയും വിദേശത്തെയും മലയാളികളല്ലാത്ത വിദ്യാർത്ഥികളെ 9, 10 ക്ലാസുകളിലും ഹയർസെക്കൻഡറിയിലും മലയാളം പരീക്ഷയെഴുതുന്നതിൽ നിന്ന് ഒഴിവാക്കാം.
സ്കൂൾ, പ്ലസ്ടു, ബിരുദ തലങ്ങളിൽ മലയാളം പഠിക്കാത്തവർ പി.എസ്.സി വഴി സർക്കാർ നിയമനം ലഭിക്കാൻ മലയാളം മിഷന്റെ സീനിയർ ഹയർ ഡിപ്ലോമയ്ക്ക് തുല്യമായ പരീക്ഷ വിജയിക്കണം. ലാസ്റ്റ്ഗ്രേഡ് ജീവനക്കാർക്ക് ഇത് ബാധകമല്ല.
മലയാളം മാതൃഭാഷയല്ലാത്ത വിദ്യാർത്ഥികൾക്ക് മലയാളവും പഠിക്കാൻ അവസരം നൽകണം.
ശാസ്ത്രസാങ്കേതിക രംഗത്തെ വികസനത്തിനനുസരിച്ച് ഏകീകൃത ലിപിവിന്യാസം വേണം.
സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ അനുമതിയോടെ പ്രവർത്തിക്കുന്ന വാണിജ്യ, വ്യവസായ, വ്യാപാര സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, കൗൺസലിംഗ് സെന്ററുകൾ, ആശുപത്രികൾ, ലബോറട്ടറികൾ, വിനോദകേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവയുടെ ബോർഡുകളുടെ ആദ്യപകുതി മലയാളത്തിലാക്കണം.
സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ബോർഡുകളും പരസ്യങ്ങളും രസീതുകളും ബില്ലുകളും അറിയിപ്പുകളും മലയാളത്തിലാക്കണം.
സംസ്ഥാനത്ത് നിർമ്മിക്കുന്നതോ വിൽക്കുന്നതോ ആയ എല്ലാ ഉത്പന്നങ്ങളുടെയും പേര് മലയാളത്തിലാക്കണം.
സർക്കാർപരസ്യങ്ങളും വിജ്ഞാപനങ്ങളും സർക്കാർപരിപാടികളുടെ ലഘുലേഖകളും അറിയിപ്പുകളും നോട്ടീസുകളും മലയാളത്തിലാക്കണം.
പത്രപ്പരസ്യങ്ങളിലും വലിപ്പത്തിന്റെ നിശ്ചിതശതമാനം മലയാളത്തിലാക്കണം.

അമ്മായിയമ്മ വിൽപ്പനയ്‌ക്ക്

അമ്മായിയമ്മ വിൽപ്പനയ്‌ക്ക്
ന്യൂഡൽഹി: അറുപതിനോടടുത്ത് പ്രായമുള്ള അമ്മായിഅമ്മയെ വിൽക്കാനുണ്ട്. നാലു ദിക്കിലുള്ള നാട്ടുകാരെയും തുരത്തിയോടിക്കാൻ കഴിവുള്ള 'മധുരശബ്ദം',​ നിങ്ങളുണ്ടാക്കുന്ന ഒരോ ആഹാരത്തിന് എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുന്ന ഒന്നാന്തരം വിമർശക. ഉപദേശിക്കുന്ന കാര്യത്തിൽ ബഹുമിടുക്കി.

ചുരുക്കം പറഞ്ഞാൽ നല്ല് 'കൻഡീഷനിലുള്ള' ഒരമ്മായിയമ്മയെ 'സ്‌നേഹനിധിയായ' ഒരു മരുമകൾ ഓൺലൈൻ വഴി വിൽക്കാൻ വച്ചു. ഫയിദ.കോം എന്ന സൈറ്റിലാണ് മരുമകൾ അമ്മായിയമ്മയുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്‌തത്. അമ്മായിയമ്മയുടെ വിലയായി കാശല്ല സമാധാനം നൽകുന്ന ഒരു പുസ്‌തകമാണ് മരുമകൾ ആവശ്യപ്പെട്ടത്.

എന്നാൽ പോസ്റ്റ് വന്ന് പത്ത് നിമിഷങ്ങൾക്ക് ശേഷം അത് സൈറ്റിൽ നിന്ന് ആരോ നീക്കം ചെയ്തു.

എണ്ണാമെങ്കിൽ എണ്ണിക്കോ

എണ്ണാമെങ്കിൽ എണ്ണിക്കോ
ബീജിംഗ്: മക്കൾക്ക് കിടപ്പാടം വാങ്ങിക്കൊടുക്കണമെന്നത് ഈ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അവർ അതിനായി പണവും കണ്ടുവച്ചു. അന്വേഷണത്തിനൊടുവിൽ വാങ്ങാനുള്ള വീടും കണ്ടെത്തി. രേഖകൾ എല്ലാം ശരിയാക്കി പണം കൈമാറിയപ്പോഴാണ് വീടിന്റെ ഉടമ ശരിക്കും ഞെട്ടിയത്. പറഞ്ഞുറപ്പിച്ച പണമുണ്ട്. പക്ഷേ, എല്ലാം നാണയങ്ങൾ. എല്ലാത്തിനും കൂടെ ഇരുനൂറ്റമ്പതു കിലോയിലധികം ഭാരവുമുണ്ടായിരുന്നു.


തെക്കുപടിഞ്ഞാറൻ ചൈനയിലെ സിയുചാൻ പ്രവിശ്യയിലായിരുന്നു സംഭവം. നിംഗ്‌ജുഫെൻ എന്ന സ്ത്രീയാണ് നാണയ കൈമാറ്റത്തിലെ താരം. 43,500 യുവാന് സമാനമായ നാണയങ്ങളാണ് ഏഴു ബാഗുകളിലായി ഇവർ കരുതിവച്ചിരുന്നത്. ഇത്രയധികം നാണയങ്ങൾ ലഭിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി കെട്ടിടം വിറ്റയാൾ. ഒടുവിൽ ബാങ്കിനെ സമീപിക്കാൻ തന്നെ തീരുമാനിച്ചു. പക്ഷേ കാര്യങ്ങൾ അറിഞ്ഞപ്പോൾ പല ബാങ്കുകാരും കൈമലർത്തി. അവസാനം ചൈനീസ് അഗ്രികൾച്ചറൽ ബാങ്ക് സഹായിക്കാമെന്നേറ്റു. പ്രത്യേക മെഷിൻ ഉപയോഗിച്ചായിരുന്നു നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്. അതിനുതന്നെ മൂന്നു മണിക്കൂറിലേറെ വേണ്ടിവന്നു. ആൾക്കാരെ കൊണ്ട് എണ്ണി തിട്ടപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാനേ വയ്യെന്നാണ് മാനേജർ പറയുന്നത്. നാണയങ്ങൾക്ക് തുല്യമായ തുക നോട്ടായി ലഭിച്ചതോടെ കെട്ടിടം വിറ്റയാൾക്ക് സന്തോഷമായി. വർഷങ്ങളായി ബാങ്കിൽ ജോലി ചെയ്യുകയാണെങ്കിലും ഇത്തരത്തിൽ ഒരു സംഭവം ആദ്യമാണെന്നാണ് മാനേജർ പറയുന്നത്. വരുമാനത്തിൽ നിന്ന് സ്വരുക്കൂട്ടിയെടുത്താണ് നിംഗ്‌ജുഫെൻ ഇത്രയും പണം സമ്പാദിച്ചത്. ഇതൊന്നും മക്കൾ പോലുമറിഞ്ഞില്ല. പത്തുവർഷമായി ഇങ്ങനെ പണം സ്വരുക്കൂട്ടുന്നുണ്ടെങ്കിലും ഒരിക്കൽ പോലും നാണയങ്ങൾ നോട്ടുകളാക്കാൻ ഇവർ ഒരുങ്ങിയിട്ടില്ല. അതിന്റെ ആവശ്യം തോന്നിയില്ല. അതിനാൽ ചെയ്തില്ല എന്നാണ് അവർ പറയുന്നത്.

ഡോക്ടർ പല്‌പു ഒരു അമൂല്യപ്രതിഭ

ഡോക്ടർ പല്‌പു ഒരു അമൂല്യപ്രതിഭ
എം.​എൽ.​ ​ഉ​ഷാ​രാ​ജ്
ഗു ​രു​ദേ​വ​ ​അ​നു​ഗ്ര​ഹ​ത്തോ​ടെ​ ​സം​ഘ​ടി​ച്ച് ​ശ​ക്ത​രാ​കേ​ണ്ട​തി​ന്റെ​ ​ആ​വ​ശ്യ​കത അ​വ​ശ​വി​ഭാ​ഗ​ത്തെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി​യ​ ​ഡോ.​ ​പ​ല്പു​ ​പേ​​​ട്ട​​​യിൽ​​​ ​​​നെ​​​ടു​​​ങ്ങാ​​​ട്ടു​​​ ​​​കു​​​ടും​​​ബ​​​ത്തിൽ​​​ ​​​പാ​​​പ്പ​​​മ്മ​​​യു​​​ടെ​​​യും​​​ ​​​ത​​​ച്ച​​​ക്കു​​​ടി​​​ ​​​കു​​​ടും​​​ബാം​​​ഗ​​​മാ​​​യ​​​ ​​​പ​​​പ്പു​​​വി​​​ന്റെ​​​യും​​​ ​​​മൂ​​​ന്നാ​​​മ​​​ത്തെ​​​ ​​​മ​​​ക​​​നാ​​​യി​ 1863​​​ ​​​ന​​​വം​​​ബർ​​​ ​​​ര​​​ണ്ടി​​​ന് ​​​പു​​​ണർ​​​തം​​​ ​​​ന​​​ക്ഷ​​​ത്ര​​​ത്തിൽ​​​ ​​​ജ​​​നി​​​ച്ചു.​​​ ​​​ഡോ.​​​ ​​​പ​​​ല്പു​​​വി​​​ന് ​​​നാ​​​ലു​​​ ​​​സ​​​ഹോ​​​ദ​​​ര​​​ന്മാ​​​രും​​​ ​​​ര​​​ണ്ട് ​​​സ​​​ഹോ​​​ദ​​​രി​​​മാ​​​രും​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​ഗു​​​രു​​​ദേ​​​വൻ​​​ ​​​പേ​​​ട്ട​​​യിൽ​​​ ​​​വ​​​രു​​​മ്പോ​​​ഴെ​​​ല്ലാം​​​ ​​​വി​​​ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​തും​​​ ​​​ഭ​​​ക്ഷ​​​ണം​​​ ​​​ക​​​ഴി​​​ച്ചി​​​രു​​​ന്ന​​​തും​​​ ​​​പ​ല്പു​വി​ന്റെ​ ​സ​ഹോ​ദ​രി​യാ​യ​ ​മീ​​​നാ​​​ക്ഷി​​​ ​​​അ​​​മ്മ​​​യു​​​ടെ​​​ ​​​വീ​​​ട്ടിൽ​​​ ​​​നി​​​ന്നാ​​​യി​​​രു​​​ന്നു.​​​ ​​​ഗു​​​രു​​​ദേ​​​വൻ​​​ ​​​സ​​​മാ​​​ധി​​​യാ​​​യ​​​ ​​​സ​​​മ​​​യം​​​ ​​​ഈ​​​ ​​​ഭാ​​​ഗ്യ​​​വ​​​തി​​​ ​​​ശി​​​വ​​​ഗി​​​രി​​​യിൽ​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ​​​മാ​​​ത്ര​​​മ​​​ല്ല​​​ ​​​ക​​​ന​​​കാ​​​ഭി​​​ഷേ​​​ക​​​ത്തി​​​നാ​​​യി​​​ ​​​ത​​​ന്റെ​​​ ​​​ക​​​ഴു​​​ത്തിൽ​​​ ​​​കി​​​ട​​​ന്നി​​​രു​​​ന്ന​​​ ​​​താ​​​ലി​​​മാ​​​ല​​​ ​​​പൊ​​​ട്ടി​​​ച്ച് ​​​ഗു​​​രു​​​വി​​​ന്റെ​​​ ​​​ശി​​​ര​​​സിൽ​​​ ​​​അർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള​​​ ​​​മ​​​ഹാ​​​ഭാ​​​ഗ്യ​​​വും​​​ ​​​സി​​​ദ്ധി​​​ച്ചു.
ഡോ.​​​ ​​​പ​​​ല്പു​​​ ​​​മ​​​ല​​​യാ​​​ള​​​ത്തിൽ​​​ ​​​എ​​​ഴു​​​ത്തും​​​ ​​​വാ​​​യ​​​ന​​​യും​​​ ​​​ന​​​ല്ല​​​ ​​​രീ​​​തി​​​യിൽ​​​ ​​​പ​​​രി​​​ശീ​​​ലി​​​ച്ചി​​​രു​​​ന്നു.​​​ ​​​സാ​​​യി​​​പ്പൻ​​​മാ​​​രിൽ​​​ ​​​നി​​​ന്നു​​​ ​​​ഇം​​​ഗ്ളീ​​​ഷ് ​​​ഭാ​​​ഷ​​​യും​​​ ​​​സ്വാ​​​യ​​​ത്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.​​​ ​​​ഡോ.​​​ ​​​പ​​​ല്പു​​​വി​​​നെ​​​ ​​​ഇം​​​ഗ്ളീ​​​ഷ് ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ ​​​സ​​​ഹാ​​​യി​​​ച്ചി​​​രു​​​ന്ന​​​ത് ​​​ഫെർ​​​ണാ​​​ണ്ട​​​സ് ​​​എ​​​ന്ന​​​ ​​​ഇം​​​ഗ്ളീ​​​ഷു​​​കാ​​​ര​​​നാ​​​ണ്.​​​ ​​​ഫീ​​​സ് ​​​കൊ​​​ടു​​​ക്കാൻ​​​ ​​​ക​​​ഴി​​​വി​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ട് ​​​പ​​​ഠി​​​ത്തം​​​ ​​​മ​​​തി​​​യാ​​​ക്കി​​​ ​​​നി​​​ന്ന​​​ ​​​ഡോ.​​​ ​​​പ​​​ല്പു​​​വി​​​നെ​​​ ​​​സാ​​​യി​​​പ്പ് ​​​സൗ​​​ജ​​​ന്യ​​​മാ​​​യി​​​​​​ ​​​പ​​​ഠി​​​പ്പി​​​ച്ചു.​​​ ​​​ഡോ.​​​ ​​​പ​​​ല്പു​​​വി​​​ന്റെ​​​ ​​​പ​​​ഠി​​​ത്ത​​​ത്തി​​​ലു​​​ള്ള​​​ ​​​നൈ​​​പു​​​ണ്യം​​​ ​​​മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​ ​​​സാ​​​യി​​​പ്പ് ​​​തു​​​ടർ​​​ന്നു​​​ ​​​പ​​​ഠി​​​ക്കാ​​​നു​​​ള്ള​​​ ​​​സാ​​​മ്പ​​​ത്തി​​​കം​​​ ​​​ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കാ​​​യി​​​ ​​​വി​​​ദേ​​​ശി​​​ക​​​ളു​​​ടെ​​​ ​​​നാ​​​ല​​​ഞ്ചു​​​വീ​​​ടു​​​ക​​​ളി​​​ലെ​​​ ​​​കു​​​ട്ടി​​​കൾ​​​ക്ക് ​​​ഇം​​​ഗ്ളീ​​​ഷ് ​​​പ​​​റ​​​ഞ്ഞു​​​കൊ​​​ടു​​​ക്കാൻ​​​ ​​​ഇ​​​ട​​​പാ​​​ടു​​​ ​​​ചെ​​​യ്തു​​​കൊ​​​ടു​​​ത്തു.​​​ 1884​​​ ​​​മാർ​​​ച്ച് ​​​മു​​​തൽ​​​ ​​​വീ​​​ണ്ടും​​​ ​​​ഡോ.​​​ ​​​പ​​​ല്പു​​​ ​​​കോ​​​ളേ​​​ജിൽ​​​ ​​​ചേർ​​​ന്നു.​​​ ​​​ഈ​​​ ​​​സ​​​മ​​​യ​​​ത്താ​​​ണ് ​​​മെ​​​ഡി​​​ക്കൽ​​​ ​​​സ്കൂ​​​ളിൽ​​​ ​​​ചേ​​​രു​​​ന്ന​​​തി​​​നു​​​ള്ള​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​നൽ​​​കി​​​യ​​​ത്.​​​ ​​​ആ​​​ ​​​പ​​​രീ​​​ക്ഷ​​​യിൽ​​​ ​​​ര​​​ണ്ടാ​​​മ​​​നാ​​​യി​​​ ​​​വി​​​ജ​​​യി​​​ച്ചു.​​​ ​​​എ​​​ന്നാൽ​​​ ​​​അ​ത് ​സ​​​വർ​​​ണ​​​ ​​​വർ​​​ഗ​​​ത്തി​​​നു​​​ ​​​സ​​​ഹി​​​ക്കാ​​​വു​​​ന്ന​​​ ​​​കാ​​​ര്യ​​​മാ​​​യി​​​രു​​​ന്നി​​​ല്ല.​​​ ​​​ഡോ.​​​ ​​​പ​​​ല്പു​​​ ​​​മെ​​​ഡി​​​ക്കൽ​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സം​​​ ​​​ചെ​​​യ്തു​​​ ​​​വി​​​ജ​​​യി​​​ച്ചു​​​ക​​​ഴി​​​ഞ്ഞാൽ​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​കൊ​​​ടു​​​ക്കു​​​ന്ന​​​ ​​​മ​​​രു​​​ന്നിൽ​​​ ​​​ചേർ​​​ക്കു​​​ന്ന​​​ ​​​വെ​​​ള്ളം​​​ ​​​ന​​​മ്മ​​​ളും​​​ ​​​കു​​​ടി​​​ക്കേ​​​ണ്ടി​​​വ​​​രും,​​​​അ​​​ത് ​​​ആ​​​ചാ​​​ര​​​മ​​​ര്യാ​​​ദ​​​കൾ​​​ക്ക് ​​​എ​​​തി​​​രാ​​​ണെ​​​ന്നും​​​ ​​​അവർ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളെ​​​ ​​​അ​​​റി​​​യി​​​ച്ചു.​​​ ​​​ഇ​​​ക്കാ​​​ര്യം​​​ ​​​മ​​​റ​​​ച്ചു​​​വ​​​ച്ചു​​​കൊ​​​ണ്ട് ​​​സർ​​​ക്കാർ​​​ ​​​ഡോ.​​​ ​​​പ​​​ല്പു​​​വി​​​ന് ​​​വ​​​യ​​​സ് ​​​അ​​​തി​​​ക്ര​​​മി​​​ച്ചു​​​പോ​​​യി​​​ ​​​എ​​​ന്നു​​​പ​​​റ​​​ഞ്ഞ് ​​​ത​​​ട​​​സം​​​ ​​​സൃ​​​ഷ്ടി​​​ച്ചു.​​​ ​​​എ​​​ന്നാൽ​​​ ​​​​​​ ​​​പ​​​ല്പു​​​ ​​​അ​​​ന്ന​​​ത്തെ​​​ ​​​റ​​​സി​​​ഡ​​​ന്റ് ​​​സർ​​​ജ​​​നാ​​​യി​​​രു​​​ന്ന​​​ ​​​ഡോ.​​​ ​​​റൈ​റ്റിൽ​​​ ​​​നി​​​ന്നും​​​ ​​​വ​​​യ​​​സി​​​നെ​​​ ​​​സം​​​ബ​​​ന്ധി​​​ച്ച​​​ ​​​സർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ​​​ഹാ​​​ജ​​​രാ​​​ക്കി​​​യെ​​​ങ്കി​​​ലും​​​ ​​​ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല.​​​ ​​​ഫെർ​​​ണാ​​​ണ്ട​​​സ് ​​​സാ​​​യി​​​പ്പി​​​ന്റെ​​​ ​​​നിർ​​​ദ്ദേ​​​ശ​​​പ്ര​​​കാ​​​രം​​​ ​​​തു​​​ടർ​​​ന്ന് ​​​മെ​​​ഡി​​​സി​​​നു​​​ ​​​ത​​​ന്നെ​​​ ​​​പ​​​ഠി​​​ക്ക​​​ണ​​​മെ​​​ന്ന​​​ ​​​വാ​​​ശി​​​യിൽ​​​ ​​​മ​​​ദ്രാ​​​സിൽ​​​ ​​​എ​​​ത്തു​​​ക​​​യും​​​ ​​​അ​​​വി​​​ട​​​ത്തെ​​​ ​​​പ​​​രീ​​​ക്ഷ​​​യിൽ​​​ ​​​ചേർ​​​ന്ന് ​​​വി​​​ജ​​​യി​​​ച്ച് ​​​മെ​​​ഡി​​​ക്കൽ​​​ ​​​കോ​​​ളേ​​​ജിൽ​​​ ​​​ചേർ​​​ന്ന് ​​​എൽ.​​​എം.​​​എ​​​സ് ​​​പ​​​രീ​​​ക്ഷ​​​യിൽ​​​ ​​​വി​​​ജ​​​യ​​​ശ്രീ​​​ലാ​​​ളി​​​ത​​​നാ​​​യി​​​ ​​​തി​​​രി​​​കെ​​​ ​​​നാ​​​ട്ടിൽ​​​ ​​​വ​​​രി​​​ക​​​യും​​​ ​​​ചെ​​​യ്തു.​​​ ​​​മ​​​ദ്രാ​​​സിൽ​​​ ​​​പ​​​ഠി​​​ച്ച​​​പ്പോൾ​​​ ​​​വ​​​ള​​​രെ​​​ ​​​അ​​​ധി​​​കം​​​ ​​​സാ​​​മ്പ​​​ത്തി​​​ക​​​ ​​​ബു​​​ദ്ധി​​​മു​​​ട്ടു​​​കൾ​​​ ​​​സ​​​ഹി​​​ക്കേ​​​ണ്ടി​​​വ​​​ന്നു.​​​ ​​​ആ​​​ഹാ​​​ര​​​ത്തി​​​ന്റെ​​​ ​​​കു​​​റ​​​വു​​​ ​​​കാ​​​ര​​​ണം​​​ ​​​പ​​​രീ​​​ക്ഷാ​​​സ​​​മ​​​യ​​​ത്ത് ​​​അ​​​സു​​​ഖം​​​ ​​​ബാ​​​ധി​​​ച്ചു​​​ ​​​കി​​​ട​​​ന്നി​​​ട്ടു​​​ ​​​പോ​​​ലും​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​എ​​​ഴു​​​തി​​​ ​​​ന​​​ല്ല​​​ ​​​രീ​​​തി​​​യിൽ​​​ ​​​ജ​​​യി​​​ക്കാൻ​​​ ​​​ക​​​ഴി​​​ഞ്ഞ​​​ത് ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​​​ ​​​നി​​​ര​​​ന്ത​​​ര​​​ ​​​ശ്ര​​​മം​​​ ​​​കൊ​​​ണ്ടും​​​ ​​​ഈ​​​ശ്വ​​​രാ​​​ധീ​​​നം​​​ ​​​കൊ​​​ണ്ടും​​​ ​​​ത​​​ന്നെ​​​യാ​​​ണ്.
മെ​​​ഡി​​​ക്കൽ​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​പാ​​​സാ​​​യി​ ​​​ഡോ.​​​ ​​​പ​​​ല്പു​​​ ​​​തി​​​രി​​​ച്ചെ​​​ത്തി.​​​ ​​​തി​​​രു​​​വി​​​താം​​​കൂർ​​​ ​​​സർ​​​ക്കാ​​​രിൽ​​​ ​​​ഉ​​​ദ്യോ​​​ഗ​​​ത്തി​​​നാ​​​യി​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​സ​​​മർ​​​പ്പി​​​ച്ചു.​​​ ​​​അ​​​യി​​​ത്ത​​​ ​​​ജാ​​​തി​​​ക്കാ​​​ര​​​നാ​​​യ​​​തി​​​നാൽ​​​ ​​​മ​​​റു​​​പ​​​ടി​​​ ​​​പോ​​​ലും​​​ ​​​നൽ​​​കി​​​യി​​​ല്ല.​​​ ​​​മ​​​ദ്രാ​​​സിൽ​​​ ​​​ഗോ​​​വ​​​സൂ​​​രി​​​ ​​​പ്ര​​​യോ​​​ഗ​​​ത്തി​​​നു​​​ള്ള​​​ ​​​ലിം​​​ഫ് ​​​ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ ​​​ഇൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്റെ​​​ ​​​ത​​​ല​​​വ​​​നും,​​​ ​​​ഡോ.​​​പ​​​ല്പു​​​വി​​​ന്റെ​​​ ​​​മൂ​​​ത്ത​​​ ​​​സ​​​ഹോ​​​ദ​​​രൻ​​​ ​​​വേ​​​ലാ​​​യു​​​ധ​​​ന്റെ​​​ ​​​സു​​​ഹൃ​​​ത്തു​​​മാ​യ​ ​ഡോ.​​​ ​​​കർ​​​ണൽ​സിം​ഗ് ​മ​​​ദ്രാ​​​സി​​​ലും​​​ ​​​തു​​​ടർ​​​ന്ന് ​​​ബാം​​​ഗ്ളൂ​​​രി​​​ലും​​​ ​​​ജോ​​​ലി​​​ ​​​ശ​​​രി​​​യാ​​​ക്കി​​​ക്കൊ​​​ടു​​​ത്തു​​​ ​​​എ​​​ങ്കി​​​ലും​​​ ​​​നിർ​​​ഭാ​​​ഗ്യ​​​വ​​​ശാൽ​​​ ​​​ഡി​​​പ്പോ​​​ ​​​അ​​​ട​​​ച്ചി​​​ടേ​​​ണ്ട​​​താ​​​യി​​​ ​​​വ​​​ന്നു.​​​ ​​​പി​​​ന്നീ​​​ട് ​​​മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ​​​ ​​​ആ​​​ഗ്ര​​​ഹ​​​പ്ര​​​കാ​​​രം​​​ 1891​​​ ​​​സെ​​​പ്തം​​​ബ​റിൽ​ ​ഭ​​​ഗ​​​വ​​​തി​​​യു​​​മാ​​​യു​​​ള്ള​​​ ​​​വി​​​വാ​​​ഹം​​​ ​​​ന​​​ട​​​ത്തി.
മൈ​​​സൂർ​​​ ​​​സർ​​​ക്കാ​​​രി​​​ലെ​​​ ​​​സീ​​​നി​​​യർ​​​ ​​​സർ​​​ജ​​​നും​​​ ​​​വി​​​ദ​​​ഗ്ദ്ധ​​​നു​​​മാ​​​യി​​​രു​​​ന്ന​​​ ​​​ഡോ.​​​ ​​​ബൻ​​​സർ,​​​ ​​​ബാം​​​ഗ്ളൂ​​​രി​​​ലെ​​​ ​​​വാ​​​ക്‌​​​സി​​​ല്‌ൻ​​​ ​​​ഡി​​​പ്പോ​​​യിൽ​​​ ​​​നി​​​ന്നും​​​ ​​​ഉ​​​ത്‌​​​പാ​​​ദി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ ​​​ലിം​​​ഫ് ​​​മ​​​റ്റെ​​​വി​​​ട​​​ത്തേ​​​ക്കാ​​​ളും​​​ ​​​ഉ​​​ന്ന​​​ത​​​ ​​​നി​​​ല​​​വാ​​​രം​​​ ​​​പു​​​ലർ​​​ത്തി​​​യി​​​രു​​​ന്നു​​​വെ​​​ന്നും​​​ ​​​ഡി​​​പ്പോ​​​ ​​​നി​​​റു​​​ത്തൽ​​​ ​​​ചെ​​​യ്ത​​​ത് ​​​തെ​​​റ്റാ​​​യി​​​പ്പോ​​​യി​​​ ​​​എ​​​ന്നും​ ​ഡി​​​പ്പോ​​​ ​​​വീ​​​ണ്ടും​​​ ​​​ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​ന്നും​ ​​​നിർ​​​ദ്ദേ​​​ശി​​​ച്ച​​​പ്പോൾ​ ​​​ഡി​​​പ്പോ​​​ ​​​തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് ​​​സർ​​​ക്കാർ​​​ ​​​അ​​​നു​​​മ​​​തി​​​ ​​​നൽ​​​കി.​​​ ​​​ഡോ.​​​ ​​​ബൻ​​​സ​​​റു​​​ടെ​​​ ​​​നിർ​​​ദ്ദേ​​​ശം​​​ ​​​സർ​​​ക്കാർ​​​ ​​​അം​​​ഗീ​​​ക​​​രി​​​ച്ചു.​ ​​​ഡോ.​​​ ​​​ബൻ​​​സർ​​​ ​​​ഈ​​​ ​​​വി​​​വ​​​രം​​​ ​​​ഡോ.​ ​കർ​​​ണൽ​ ​​​സിം​​​ഗി​​​നെഅ​​​റി​​​യി​​​ക്കു​​​ക​​​യും,​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​​​ ​​​ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം​​​ ​​​മൈ​​​സൂർ​​​ ​​​സർ​​​ക്കാർ​​​ ​​​ഡോ.​​​ ​​​പ​​​ല്പു​​​വി​​​നെ​​​ ​​​ആ​​​ ​​​സ്ഥാ​​​ന​​​ത്ത് ​​​നി​​​യോ​​​ഗി​​​ക്കാൻ​​​ ​​​ഉ​​​ത്ത​​​ര​​​വ് ​​​പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്തു.​​​ ​​​ഡോ.​​​ ​​​പ​​​ല്പു​​​വി​​​ന് ​​​പി​​​ന്നീ​​​ട​​​ങ്ങോ​​​ട്ട് ​​​ഉ​​​യർ​​​ച്ച​​​യു​​​ടെ​​​ ​​​നാ​​​ളു​​​ക​​​ളാ​​​യി​​​രു​​​ന്നു.​​​ ​​​എ​​​ന്നാൽ​​​ ​​​പ​​​ല്പു​​​വി​​​ന്റെ​​​ ​​​വ​​​ളർ​​​ച്ച​​​യിൽ​​​ ​​​കോ​​​പാ​​​കു​​​ല​​​രാ​​​യ​​​ ​​​ഒ​​​രു​​​ ​​​വി​​​ഭാ​​​ഗം​​​ ​​​ഡോ​​​ക്ടർ​​​മാർ​​​ ​​​അ​​​വി​​​ട​​​ത്തെ​​​ ​​​പ്ര​​​ഭു​​​ക്ക​​​ളു​​​ടെ​​​ ​​​സ​​​ഹാ​​​യ​​​ത്താൽ​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തെ​​​ ​​​വാ​​​ക്സിൻ​​​ ​​​നിർ​​​മ്മാ​​​ണ​​​ ​​​ചു​​​മ​​​ത​​​ല​​​യിൽ​​​ ​​​നി​​​ന്നും​​​ ​​​മാ​​​റ്റു​​​ക​​​യും,​​​ ​​​മെ​​​ഡി​​​ക്കൽ​​​ ​​​വ​​​കു​​​പ്പിൽ​​​ ​​​ത​​​രം​​​ ​​​താ​​​ഴ്‌ത്തി​​​ ​​​നി​​​യ​​​മി​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്തു.​​​ ​​​എ​​​ന്നാൽ​​​ ​​​അ​​​തേ​​​ ​​​വ​​​കു​​​പ്പിൽ​​​ ​​​ജോ​​​ലി​​​ ​​​ചെ​​​യ്തി​​​രു​​​ന്ന​​​ ​​​പ​​​ല​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥർ​​​ക്കും​​​ ​​​ശ​​​മ്പ​​​ള​​​ ​​​വർ​​​ദ്ധ​​​ന​​​യോ​​​ടെ​​​ ​​​ഉ​​​ദ്യോ​​​ഗ​​​ക്ക​​​യ​​​റ്റം​​​ ​​​നൽ​​​കി.
​​​ ​​​ഡോ.​​​ ​​​പ​​​ല്പു​​​ ​​​ഉ​​​ദ്യോ​​​ഗ​​​ത്തി​​​ലി​​​രി​​​ക്കു​​​മ്പോൾ​​​ ​​​ത​​​ന്നെ​​​ ​​​ഈ​​​ഴ​​​വ​​​ ​​​സ​​​മു​​​ദാ​​​യ​​​ത്തെ​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​ ​​​തീ​​​വ്ര​​​യ​​​ത്നം​​​ ​​​ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും​​​ ​​​അ​​​തിൽ​​​ ​​​പ​​​രാ​​​ജി​​​ത​​​നാ​​​വു​​​ക​​​യാ​​​ണ് ​​​ചെ​​​യ്ത​​​ത്.​​​ ​​​ഇ​​​തിൽ​​​ ​​​നി​​​ന്നും​​​ ​​​പി​​​ന്മാ​​​റാൻ​​​ ​​​മ​​​ന​​​സ് ​​​സ​​​മ്മ​​​തി​​​ക്കാ​​​ത്ത​​​തി​​​നാൽ,​​​മൈ​​​സൂർ​​​ ​​​കൊ​​​ട്ടാ​​​ര​​​ത്തിൽ​​​ ​​​സ​​​ന്ദർ​​​ശ​​​നം​​​ ​​​ന​​​ട​​​ത്തു​​​ക​​​യും​​​ ​​​സ്വാ​​​മി​​​ ​​​വി​​​വേ​​​കാ​​​ന​​​ന്ദ​​​നു​​​മാ​​​യി​​​ ​​​ആ​​​ശ​​​യ​​​ ​​​വി​​​നി​​​മ​​​യം​​​ ​​​ന​​​ട​​​ത്തു​​​ക​​​യും​​​ ​​​ചെ​​​യ്തു.​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​​​ ​​​നിർ​​​ദ്ദേ​​​ശ​​​പ്ര​​​കാ​​​രം​​​ ​​​നാ​​​ട്ടിൽ​​​ ​​​എ​​​ത്തി​​​ ​​​അ​​​രു​​​വി​​​പ്പു​​​റ​​​ത്തു​​​ ​​​ത​​​പ​​​സ​​​നു​​​ഷ്ഠി​​​ച്ചി​​​രു​​​ന്ന​​​ ​​​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ ​​​ഗു​​​രു​​​ദേ​​​വ​​​നെ കണ്ട്​​​ ​​​സ​​​മു​​​ദാ​​​യം​​​ ​​​നേ​​​രി​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ ​​​തി​​​ക്താ​​​നു​​​ഭ​​​വ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ​​​ചർ​​​ച്ച​​​ ​​​ന​​​ട​​​ത്തു​​​ക​​​യും​​​ ​​​ചെ​​​യ്തു.​​​ ​​​ഗു​​​രു​​​ദേ​​​വ​​​ന്റെ​​​ ​​​നിർ​​​ദ്ദേ​​​ശ​​​വും​​​ ​​​അ​​​നു​​​ഗ്ര​​​ഹ​​​വും​​​ ​​​നേ​​​ടി.​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​കു​​​ന്നു​​​കു​​​ഴി​​​യിൽ​​​ ​​​ക​​​മ​​​ലാ​​​ല​​​യം​​​ ​​​ബം​​​ഗ്ളാ​​​വിൽ​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​വി​​​വി​​​ധ​​​ ​​​ഭാ​​​ഗ​​​ങ്ങ​​​ളിൽ​​​ ​​​നി​​​ന്നു​​​ള്ള​​​ ​​​ഈ​​​ഴ​​​വ​​​ ​​​പ്ര​​​മാ​​​ണി​​​മാ​​​രു​​​ടെ​​​ ​​​ഒ​​​രു​​​ ​​​യോ​​​ഗം​​​ ​​​ഡോ.​​​ ​​​പ​​​ല്പു​​​വി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തിൽ​​​ ​​​വി​​​ളി​​​ച്ചു​​​കൂ​​​ട്ടി.​​​ ​​​പി.​​​ ​​​മാ​​​ധ​​​വൻ​​​ ​​​വൈ​​​ദ്യൻ,​​​ ​​​എം.​​​ ​​​ഗോ​​​വി​​​ന്ദൻ,​​​ ​​​കു​​​മാ​​​ര​​​നാ​​​ശാൻ,​​​ ​​​എൻ.​​​ ​​​കു​​​മാ​​​രൻ,​​​ ​​​വാ​​​ര​​​ണ​​​പ്പ​​​ള്ളി​​​ ​​​പ​​​ത്മ​​​നാ​​​ഭ​​​പ​​​ണി​​​ക്കർ,​​​ ​​​പി.​​​ ​​​പ​​​ര​​​മേ​​​ശ്വ​​​രൻ,​​​ ​​​മാർ​​​ത്താ​​​ണ്ഡൻ​​​ ​​​കു​​​ത്ത​​​ക​​​ക്കാരൻ​​​ ​​​എ​​​ന്നി​​​വർ​​​ ​​​യോ​​​ഗ​​​ത്തിൽ​​​ ​​​പ​​​ങ്കെ​​​ടു​​​ത്തു.
അ​​​രു​​​വി​​​പ്പു​​​റം​​​ ​​​ക്ഷേ​​​ത്ര​​​യോ​​​ഗ​​​ത്തെ​​​ ​​​അ​​​രു​​​വി​​​പ്പു​​​റം​​​ ​​​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ ​​​ധർ​​​മ്മ​​​ ​​​പ​​​രി​​​പാ​​​ല​​​ന​​​ ​​​യോ​​​ഗം​​​ ​​​എ​​​ന്ന​​​ ​​​പേ​​​രിൽ​​​ ​​​വി​​​പു​​​ല​​​വും​​​ ​​​ശ​​​ക്ത​​​വു​​​മാ​​​യ​​​ ​​​ഒ​​​രു​​​ ​​​സം​​​ഘ​​​ട​​​ന​​​ ​​​രൂ​​​പീ​​​ക​​​രി​​​ക്കാൻ​​​ ​​​തീ​​​രു​​​മാ​​​നം​​​ ​​​കൈ​​​ക്കൊ​​​ണ്ടു.​​​ ​​​അ​​​തിൻ​​​ ​​​പ്ര​​​കാ​​​രം​​​ ​​​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ ​​​ധർ​​​മ്മ​​​ ​​​പ​​​രി​​​പാ​​​ല​​​ന​​​ ​​​യോ​​​ഗം​​​ ​​​എ​​​ന്ന​​​ ​​​പേ​​​രിൽ​​​ 1903​​​-ൽ​​​ ​​​സം​​​ഘ​​​ട​​​ന​​​ ​​​ര​​​ജി​​​സ്റ്റർ​​​ ​​​ചെ​​​യ്തു​​​ ​​​പ്ര​​​വർ​​​ത്ത​​​നം​​​ ​​​ആ​​​രം​​​ഭി​​​ച്ചു.​​​ ​​​അ​ങ്ങ​നെ​ ​അ​​​സം​​​ഘ​​​ടി​​​ത​​​രാ​​​യി​​​രു​​​ന്ന​​​ ​​​ഒ​​​രു​​​ ​​​വ​​​ലി​​​യ​​​ ​​​ജ​​​ന​​​സ​​​മൂ​​​ഹ​​​ത്തി​​​ന്റെ​​​ ​​​വ​​​ഴി​​​കാ​​​ട്ടി​​​യാ​​​യി​​​ ​​​എ​​​സ്.​​​എൻ.​​​ഡി.​​​പി​​​ ​​​യോ​​​ഗം​​​ ​​​പി​​​റ​​​ന്നു​​​വീ​​​ണു.
ഈ​​​ഴ​​​വ​​​ ​​​സ​​​മു​​​ദാ​​​യം​​​ ​​​ഉൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​ ​​​പി​​​ന്നാ​​​ക്ക​​​ക്കാർ​​​ക്കും​​​ ​​​മു​​​ന്നാ​​​ക്ക​​​ക്കാർ​​​ക്കും​​​ ​​​അ​​​വ​​​കാ​​​ശ​​​ങ്ങൾ​​​ക്കു​​​വേ​​​ണ്ടി​​​ ​​​സം​​​ഘ​​​ടി​​​ച്ച് ​​​സ്വ​​​ത​​​ന്ത്ര​​​രാ​​​കാൻ​​​ ​​​ബോ​​​ധ​​​നം​​​ ​​​നൽ​​​കി​​​യ​​​ ​​​ഡോ.​പ​ല്പു​വി​ന്റെ​ ​സ്മ​​​ര​​​ണ​​​ ​​​നി​​​ല​​​നി​​​റു​​​ത്തു​​​ന്ന​​​തി​​​ന് ​​​കേ​​​ര​​​ളം​​​ ​​​മാ​​​റി,​​​ ​​​മാ​​​റി​​​ ​​​ഭ​​​രി​​​ച്ച​​​ ​​​ഒ​​​രു​​​ ​​​സർ​​​ക്കാ​​​രും​​​ ​​​ത​​​യ്യാ​​​റാ​​​യി​​​ട്ടി​​​ല്ല.​അം​​​ബേ​​​ദ്‌​​​കർ​​​ക്ക് ​​​തു​​​ല്യ​​​നാ​​​യ​​​ ​​​ഡോ.​​​ ​​​പ​​​ല്പു​​​വി​​​ന്റെ​​​ ​​​ത്യാ​​​ഗ​​​സ​​​ന്ന​​​ദ്ധ​​​ത​​​യോ​​​ടു​​​കൂ​​​ടി​​​യു​​​ള്ള​​​ ​​​പ്ര​​​വർ​​​ത്ത​​​ന​​​ത്തെ​​​ ​​​അം​​​ഗീ​​​ക​​​രി​​​ച്ച് ​​​​​ ​​​സ്മാ​​​ര​​​ക​​​വും​​​ ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു​​​ ​​​പ​​​രി​​​സ​​​ര​​​ത്ത് ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​​​ ​​​​​ ​​​പ്ര​​​തി​​​മ​​​യും​​​ ​​​സ്ഥാ​​​പി​​​ക്കാ​​​നു​​​​​ള്ള​​​ ​​​സ​​​ന്മ​​​ന​​​സ് ​​​ന​​​മ്മു​​​ടെ​​​ ​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​കൾ​​​ ​​​കാ​​​ട്ടേ​​​ണ്ട​​​താ​​​ണ്

മോഡി മാജിക് : അമൃത് നഗരം പദ്ധതി: കേരളത്തിന് 588 കോടി

അമൃത് നഗരം പദ്ധതി: കേരളത്തിന് 588 കോടി
November 26, 2015, 11:02 pm
ന്യൂഡൽഹി: നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള അമൃത് നഗരംപദ്ധതി പ്രകാരം കേരളത്തിലെ 9 നഗരങ്ങൾക്ക് കേന്ദ്ര നഗരവികസന മന്ത്രാലയം 588 കോടി രൂപ അനുവദിച്ചു.
രാജ്യത്താകെ 3,120 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, തൃശൂർ, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവയാണ് കേരളത്തിൽ പദ്ധതി പ്രകാരം വികസനം നടപ്പാക്കുന്ന നഗരങ്ങൾ. 54 അമൃത് നഗരങ്ങളുള്ള പശ്‌ചിമബംഗാളിനാണ് കൂടുതൽ തുക (1,105കോടി).

കുടിവെള്ളം, അഴുക്കു ചാൽ ശൃംഖലാ പ്രവൃത്തി, വെള്ളപ്പൊക്കം ചെറുക്കാനുള്ള അഴുക്കുചാലുകൾ, മോട്ടോർ രഹിത വാഹനങ്ങൾ ഉപയോഗിച്ചുള്ള പൊതുഗതാഗതം, പൊതു ഇടങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് അടൽ മിഷൻ ഫോർ റൂജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫൊർമേഷൻ(അമൃത് ) പദ്ധതിയുടെ കീഴിലുള്ള പ്രധാന വികസന പ്രവർത്തനങ്ങൾ.

സംസ്ഥാനങ്ങൾ നൽകിയ പദ്ധതി നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് നഗര വികസനത്തിനായി വിഹിതം അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവിന്റെ 50 ശതമാനമായ 1,540 കോടി രൂപ സംസ്ഥാനങ്ങൾക്ക് കൈമാറാൻ കേന്ദ്ര നഗര വികസന മന്ത്രാലയം ഇന്നലെ തന്നെ അനുമതി നൽകി. 272 നഗരങ്ങൾക്കായി ഇതുവരെ 11,654 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. യു.പി.എ സർക്കാരിന്റെ കാലത്തു നടപ്പാക്കിയ ജൻറം പദ്ധതിക്കു സമാനമായി എൻ.ഡി.എ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് അമൃത് നഗരം പദ്ധതി.

അമൃത് പദ്ധതി പ്രകാരം മറ്റു സംസ്ഥാനങ്ങൾക്ക് ലഭിച്ച തുക ഇങ്ങനെ: ഹരിയാന-438 കോടി (18 അമൃത് നഗരങ്ങൾ), ഛത്തിഗസ് ഗഡ്-573 കോടി (9നഗരങ്ങൾ), തെലുങ്കാന-416കോടി (12 നഗരങ്ങൾ), പശ്ചിമബംഗാൾ-1,105 (54 നഗരങ്ങൾ).

ഫിംഗര്‍പ്രിന്റ് സെന്‍സറും മെറ്റാലിക് ബോഡിയുമായി പെപ്‌സിയുടെ ആദ്യ ഫോണ്‍

ഫിംഗര്‍പ്രിന്റ് സെന്‍സറും മെറ്റാലിക് ബോഡിയുമായി പെപ്‌സിയുടെ ആദ്യ ഫോണ്‍

13 മെഗാപിക്‌സല്‍ ക്യാമറയും ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റവുമായി പെപ്‌സി പി1 ചൈനീസ് വിപണിയില്‍
സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ പെപ്‌സിയും ടെക് ലോകത്തേക്ക്. തങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് ചുവടുവെക്കുന്നുവെന്ന് പ്രഖ്യാപിച്ച പെപ്‌സി ഒരു മാസത്തിനകം തന്നെ ആദ്യ ഫോണുകള്‍ എത്തിച്ചിരിക്കുകയാണ്. പെപ്‌സി പി1, പെപ്‌സി പി1 എസ് എന്നീ മോഡലുകളിലൂടെയാണ് കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ആദ്യ ഘട്ടമായി ചൈനയിലാണ് ഫോണുകള്‍ ലോഞ്ചു ചെയ്തിരിക്കുന്നത്.
ഒരേ സവിശേഷതകളുമായാണ് പെപ്‌സിയുടെ ഇരു ഫോണുകളുമെത്തുന്നത്. പി1 എസ് മോഡലില്‍ 4ജി കണക്ടിവിറ്റിയ്ക്കായുള്ള FFD-LTE സവിശേഷത അധികമായുണ്ടെന്നു മാത്രം. പെപ്‌സി ബ്രാന്‍ഡ്‌നാമത്തോടെയാണ് ഫോണ്‍ എത്തുന്നതെങ്കിലും ചൈനയിലെ സ്‌കൂബി കമ്മ്യൂണിക്കേഷന്‍സാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.
മികച്ച സവിശേഷതകളാണ് പെപ്‌സി തങ്ങളുടെ ആദ്യ ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 1080X1920 പിക്‌സല്‍ റിസൊല്യൂഷനിലുള്ള 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായാണ് പെപ്‌സി ഫോണ്‍ എത്തുന്നത്. 1.7 ജിഗാഹെര്‍ട്‌സ് ഒക്ടാ-കോര്‍ പ്രൊസസര്‍ കരുത്തു പകരുന്ന ഫോണിന് 2 ജിബി റാം ആണ് നല്‍കിയിട്ടുള്ളത്. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പാണ് ഓപ്പറേറ്റിങ് സിസ്റ്റം.
Pepsi P1
16 ജിബി ആന്തരിക മെമ്മറിയും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഉയര്‍ത്താവുന്ന 64 ജിബി ബാഹ്യ മെമ്മറിയുമുള്ള പെപ്‌സി പി1-ല്‍ ഇരട്ട സിം ഉപയോഗിക്കാനുമാകും. 3000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്. ക്യാമറയിലും കാര്യമായ ശ്രദ്ധ ചെലുത്തിയാണ് പെപ്‌സി ഫോണ്‍ എത്തുന്നത്. 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഫോണിനുണ്ട്. ഫിംഗര്‍ പ്രിന്റ് സെന്‍സറാണ് പി1-ന്റെ മറ്റൊരാകര്‍ഷണം. ഫോണിന്റെ പിന്നിപിന്നില്‍ ക്യാമറയ്ക്ക് താഴെയായാണ് സെന്‍സര്‍ പാഡ് നല്‍കിയിട്ടുള്ളത്.
വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, 3ജി, 4ജി തുടങ്ങിയ സവിശേഷതകളെല്ലാം നിര്‍മാതാക്കള്‍ പെപ്‌സി ഫോണില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. മെറ്റാലിക് ബോഡിയില്‍ എത്തുന്ന ഫോണിന് 158 ഗ്രാം ഭാരമാണുള്ളത്. 699 ചൈനീസ് യുവാന് (ഏകദേശം 7300 രൂപ) ജെഡി.കോം എന്ന സൈറ്റ് വഴിയാണ് നിലവില്‍ ഫോണ്‍ വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ആദ്യ 1000 ഉപഭോക്താക്കള്‍ക്ക് 499 യുവാന്‍ (5200 രൂപ) എന്ന ഓഫര്‍ പ്രൈസിലാണ് ഫോണ്‍ ലഭ്യമാക്കിയത്.
സൈറ്റ് വഴിയുള്ള വില്‍പനയിലൂടെ ധനസമാഹരണം നടത്തിയ ശേഷം ഫോണ്‍ റീട്ടെയില്‍ വിപണിയില്‍ എത്തിക്കാനാണ് പെപ്‌സി കമ്പനി ഉദ്ദേശിക്കുന്നത്. ഏകദേശം 30 ലക്ഷം യുവാനാണ് (3.11 കോടി രൂപ) ക്രൗഡ് ഫണ്ടിങ് വഴി പെപ്‌സി ലക്ഷ്യമിടുന്നത്. ലക്ഷ്യമിടുന്ന ധനസമാഹരണം പൂര്‍ത്തിയായാല്‍ ഡിസംബര്‍ ആദ്യവാരം തന്നെ ഫോണ്‍ വിപണിയിലെത്തും.

മികച്ച സവിശേഷതകളുമായി റെഡ്മി നോട്ട് 3

മികച്ച സവിശേഷതകളുമായി റെഡ്മി നോട്ട് 3

ഫിംഗര്‍പ്രിന്റ് സെന്‍സറും കരുത്തുറ്റ ബാറ്ററിയും ഉള്‍പ്പെടെ കാലോചിതമായ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് ഷവോമി നോട്ട് 3 പുറത്തിറക്കിയിരിക്കുന്നത്
Xiaomi Redmi Note 3
മികച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്ത് റെഡ്മി നോട്ട് സീരീസിലെ പുതിയ ഫോണ്‍ ഷവോമി പുറത്തിറക്കി. റെഡ്മി നോട്ട് 3 ആണ് ചൈനീസ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഫിംഗര്‍പ്രിന്റ് സെന്‍സറും കരുത്തുറ്റ ബാറ്ററിയും ഉള്‍പ്പെടെ കാലോചിതമായ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് ഷവോമി നോട്ട് 3 പുറത്തിറക്കിയിരിക്കുന്നത്.
1080x1920 പിക്‌സലിലുള്ള 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയിലാണ് നോട്ട് 3 എത്തുന്നത്. പൂര്‍ണമായും ലാമിനേറ്റ് ചെയ്തതാണ് എന്നതാണ് ഡിസ്‌പ്ലേയുടെ പ്രത്യേകത. 403 പിപിഐ പിക്‌സല്‍ സാന്ദ്രതയും ഡിസ്‌പ്ലേ നല്‍കുന്നുണ്ട്. പൂര്‍ണമായും ലോഹ നിര്‍മിതമാണ് ഫോണിന്റെ ബോഡി. 164 ഗ്രാം ഭാരമുള്ള ഫോണിന് ഏറ്റവും കൂടുതല്‍ കനമുള്ള (Thickness) ഭാഗത്ത് 8.65 എംഎം കനം മാത്രമേ ഉള്ളൂവെന്നത് ഫോണ്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു.
ഒക്ടാ-കോര്‍ പ്രൊസസറാണ് നോട്ട് 3-യ്ക്ക് ഷവോമി നല്‍കിയിരിക്കുന്നത്. 2 ജിബിയും 3 ജിബിയും റാമുള്ള രണ്ട് പതിപ്പുകള്‍ റെഡ്മി നോട്ടിന്റെ പുത്തന്‍ ഫോണിനുണ്ട്. 2 ജിബി റാം ഉള്ള പതിപ്പിന് 16 ജിബി ഇന്റേണല്‍ മെമ്മറിയും 3 ജിബി റാമിന് 32 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഷവോമി നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

4ജി പിന്തുണയുമായാണ് റെഡ്മി നോട്ട് എത്തുന്നത്. ഇരട്ട സിം ഉപയോഗിക്കാനുള്ള സൗകര്യവും ഫോണ്‍ നല്‍കുന്നുണ്ട്. 4000 മില്ലി ആമ്പയറുള്ള കരുത്തുറ്റ ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഒരു മണിക്കൂറില്‍ ഫോണ്‍ 50 ശതമാനം ചാര്‍ജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു.
13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഉള്‍പ്പെടുന്നതാണ് നോട്ട് 3-യുടെ ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റ്. എല്‍ഇഡി ഫഌഷോടുകൂടിയ റിയര്‍ ക്യാമറയില്‍ ഫേസ് ഡിറ്റക്ഷന്‍, ഓട്ടോ ഫോക്കസ്, ടച്ച് ഫോക്കസ്, ജിയോ-ടാഗിങ് സവിശേഷതകളെല്ലാം പ്രതീക്ഷിക്കാം.
ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് നോട്ട് സീരീസില്‍ പുതുതായി ചേര്‍ത്തിരിക്കുന്ന മറ്റൊരു സവിശേഷത. ഫോണിന്റെ പിന്നില്‍ നല്‍കിയിരിക്കുന്ന ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ 0.3 സെക്കന്‍ഡില്‍ ഫോണ്‍ അണ്‍ലോക്കു ചെയ്യുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
ഗോള്‍ഡ്, സില്‍വര്‍, ഡാര്‍ക്ക് ഗ്രെ നിറങ്ങളിലാണ് റെഡ്മി നോട്ട് 3 പുറത്തിറക്കിയിരിക്കുന്നത്. ചൈനീസ് വിപണിയില്‍ 2 ജിബി വേരിയന്റിന് 899 യുവാനും (ഏകദേശം 9,500 രൂപ) 3 ജിബി വേരിയന്റിന് 1099 യുവാനുമാണ് (ഏകദേശം 11,500 രൂപ) വില. ഇന്ത്യന്‍ വിപണിയിലെ ലോഞ്ചിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഷവോമി പുറത്തുവിട്ടിട്ടില്ല.

ഹൈവേയില്‍ തേനീച്ചകളുടെ വിളയാട്ടം

ഹൈവേയില്‍ തേനീച്ചകളുടെ വിളയാട്ടം

ഹൈവേകളിലെ ലോറി അപകടങ്ങള്‍ കണ്ടു തഴമ്പിച്ചവരാണ് ചൈനക്കാര്‍. നിമിഷങ്ങള്‍ക്കകം റോഡ് സുരക്ഷാ ജീവനക്കാരെത്തി ഗതാഗതം പഴയ പടിയാക്കും. ഇക്കുറി യൂനാന്‍ പ്രവിശ്യയിലെ ഹൈവേയില്‍ ലോറി മറിഞ്ഞപ്പോള്‍ പക്ഷെ, കാര്യങ്ങള്‍ കൈവിട്ടു പോയി. ലോറിയിലുണ്ടായിരുന്ന 200 പെട്ടികളിലെ 20 ലക്ഷത്തോളം തേനീച്ചകളാണ് പെട്ടി പൊട്ടി പുറത്തു ചാടിയത്. പിന്നെ, പ്രദേശത്തെങ്ങും തേനീച്ചകളുടെ ഇരമ്പല്‍ മാത്രം. താമസിയാതെ ഹൈവേയില്‍
വാഹനങ്ങള്‍ കാലിയായി.
ആദ്യം അഗ്നിശമനക്കാര്‍ എത്തി. വെള്ളം ചീറ്റി തേനീച്ചകളെ ശാന്തരാക്കാന്‍ നോക്കി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ആ പാഴ്‌വേല നിര്‍ത്തി. 43 ലക്ഷം രൂപയുടെ മുതലാണ് വഴിയിലെങ്ങും മൂളിപ്പറക്കുന്നത്. തേനീച്ചകളുടെ ഉടമസ്ഥന്‍ കാശു പോയതോര്‍ത്ത് കരയുമ്പോള്‍ ആശ്വാസദൂതുമായി അവരെത്തി. വെറും ആറ് തേനീച്ചപ്പിടിത്തക്കാര്‍.
ഒരു ദിവസം മുഴുവന്‍ മെനക്കെട്ട് അവര്‍ പണിയെടുത്തപ്പോള്‍ ജീവനുള്ള തേനീച്ചകളെല്ലാം വീണ്ടും പെട്ടിക്കകത്തായി. എട്ടു മാസം മുമ്പ് സീജാംഗ് പ്രവിശ്യയിലെ ഹൈവേയിലും സമാനമായ ലോറിയപകടം നടന്നിരുന്നു. അന്ന് 10 ലക്ഷത്തോളം തേനീച്ചകളാണ് പെട്ടികള്‍ പൊട്ടി പുറത്തു ചാടിയത്. പക്ഷെ, അവര്‍ പാഠം പഠിച്ചു. കൈവിട്ട തേനീച്ചകളെ എങ്ങനെ എളുപ്പത്തില്‍ കൂട്ടിനകത്താക്കാം എന്നതില്‍ വിദഗ്ധരായി. ഇക്കുറി 200 പെട്ടികളും വീണ്ടും നിറച്ചു എന്നാണ് ചൈനക്കാരുടെ അവകാശവാദം.

കേരളത്തിലെ ഏറ്റവും വലിയ വിവാഹം

വിസ്മയവേദിയില്‍ വ്യവസായി രവിപിള്ളയുടെ മകള്‍ ആരതിക്ക് വിവാഹം

പ്രവാസി വ്യവസായി ഡോ. ബി.രവി പിള്ളയുടെയും ഗീത രവിപിള്ളയുടെയും മകള്‍ ഡോ. ആരതിയും വിനോദ് നെടുങ്ങാടിയുടെയും ഡോ. ലത നായരുടെയും മകന്‍ ഡോ. ആദിത്യവിഷ്ണുവും തമ്മിലുള്ള വിവാഹം ആശ്രാമം മൈതാനത്ത് ഒരുക്കിയ കൊട്ടാരസദൃശമായ പന്തലിലെ വേദിയില്‍ നടന്നു.
ravipilla
കൊല്ലം: വിസ്മയക്കാഴ്ചകളൊരുക്കിയ അപൂര്‍വ വേദിയില്‍ ഒരു വിവാഹം. പ്രവാസി വ്യവസായി ഡോ. ബി.രവി പിള്ളയുടെയും ഗീത രവിപിള്ളയുടെയും മകള്‍ ഡോ. ആരതിയും വിനോദ് നെടുങ്ങാടിയുടെയും ഡോ. ലത നായരുടെയും മകന്‍ ഡോ. ആദിത്യവിഷ്ണുവും തമ്മിലുള്ള വിവാഹം  ആശ്രാമം മൈതാനത്ത് ഒരുക്കിയ കൊട്ടാരസദൃശമായ പന്തലിലെ വേദിയില്‍ നടന്നു.രാവിലെ 11നും 11.45നുമിടയിലെ ശുഭമുഹൂര്‍ത്തത്തിലായിരുന്നു വിവാഹം.
Marriage
ആഗോള നേതാക്കളടക്കമുള്ള അതിവിശിഷ്ട വ്യക്തികളാണ് വിവാഹത്തിന് അതിഥികളായെത്തിയത്. രാഷ്ട്ര നേതാക്കള്‍, രാജകുടുംബാംഗങ്ങള്‍, വ്യവസായപ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, നയതന്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, ചലച്ചിത്രതാരങ്ങള്‍ എന്നിവര്‍ ഇതില്‍പ്പെടും.അമേരിക്ക, ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, സ്വീഡന്‍, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്, ജപ്പാന്‍, കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരുണ്ട്. കൂടാതെ ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, സിറിയ, സൗദി അറേബ്യ, ഒമാന്‍, ലബനന്‍, യു.എ.ഇ. എന്നിവിടങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കളും അതിഥികളായെത്തി.
Ravi pillai
കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം അതിഥികള്‍ക്ക് അനുഭവിച്ചറിയാനാകുന്ന കലാവിരുന്നും വിവാഹത്തിന് മുന്നോടിയായി വേദിയില്‍ ഒരുക്കിയിരുന്നു. മഞ്ജു വാര്യര്‍, ശോഭന, ഗായത്രി, സൂര്യ കൃഷ്ണമൂര്‍ത്തി, വെട്ടിക്കവല കെ.എന്‍.ശശികുമാര്‍ എന്നിവര്‍ നയിക്കുന്ന കലാവിരുന്നാണ് വിവാഹത്തിനുമുമ്പായി











































































































അരങ്ങേറി.കലാപരിപാടികള്‍ക്കൊടുവില്‍ വിടരുന്ന താമരപ്പൂവിലെ കതിര്‍മണ്ഡപത്തിലാണ് വധൂവരന്മാര്‍ വരണമാല്യമണിഞ്ഞത്
നാലേകാല്‍ ലക്ഷം ചതുരശ്രയടിയില്‍ ജോധ്പുര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണ് പൂര്‍ണമായും ശീതീകരിച്ച പന്തല്‍ ഒരുക്കിയത്. വി.ഐ.പി.കള്‍ക്ക് ഒരുലക്ഷം ചതുരശ്രയടി സ്ഥലം നീക്കി വച്ചിരുന്നു.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1