2/12/2014

മൂക്കുമുട്ടെ തിന്ന സ്ത്രീയുടെ വയർ പൊട്ടി


മൂക്കുമുട്ടെ തിന്ന സ്ത്രീയുടെ വയർ പൊട്ടി 
ഫെബ് 12 , 2014 

ബീജിംഗ്: അമിത അളവിൽ ആഹാരം കഴിച്ച സ്ത്രീയുടെ വയർ പൊട്ടി. ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലായിരുന്നു സംഭവം. മൂക്കുമുട്ടെ ആഹാരവും മദ്യവും അകത്താക്കിയ അമ്പത്തിയെട്ടുകാരിക്കാണ് ദുരവസ്ഥയുണ്ടായത്. വയർ പൊട്ടിയതോടൊപ്പം  വയറ്റിലുണ്ടായിരുന്ന മദ്യത്തിനു ചെറിയതോതിൽ തീപിടിക്കുകയും  ചെയ്തുവത്രേ.

ഇഷ്ടപ്പെട്ട ആഹാരവും മദ്യവും കിട്ടിതോടെ സ്ത്രീ അതെല്ലാം അകത്താക്കി. വയർ വല്ലാതെ വീർത്തതോടെ അസ്വസ്ഥയായ സ്ത്രീയെ നജിയാംഗിലെ ആശുപത്രിയിലെത്തിച്ചു. ഉടൻതന്നെ സ്ത്രീയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി.  ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് വയർ പൊട്ടിയത്. ഇലക്ട്രിക്ക്  സർജിക്കൽ ബ്ളേഡിൽ തീപ്പൊടിയുണ്ടായതോടെ മദ്യത്തിന് ചെറിയതോതിൽ തീപിടിക്കുകയും ചെയ്തത്രേ. 

2/11/2014

മൂന്നാമത് ഖത്തര്‍ സ്പോര്‍ട്സ് ഡേ ആഘോഷങ്ങള്‍

മൂന്നാമത് ഖത്തര്‍ സ്പോര്‍ട്സ് ഡേ ആഘോഷങ്ങള്‍ 

രാവിലെ 7 മണിക്ക് മുന്പായി വില്ലയില്‍ ബസ്‌ വന്നു .എല്ലാവരും അതില്‍ കയറി 7.30 നു സ്കൌട്ടില്‍  എത്തി . അവിടെ ചെന്നപ്പോള്‍ എല്ലാവരും ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുന്നു . ഞാനും കഴിച്ചു . നല്ല ഇഡലിയും ചമ്മന്തിയും സാമ്പാറും വടയും ഏലക്കയിട്ട ചായയും എല്ലാവരും വയറു നിറച്ചു കഴിച്ചു . അത് കഴിഞ്ഞപ്പോള്‍ ഉത്ഘാടന്ച്ചടങ്ങുകള്‍ക്കായി . താല്‍ക്കാലികമായി ഉണ്ടാക്കിയ അതിമനോഹരമായ ഓടിറ്റൊരിയത്തില്‍ നിരത്തി ഇട്ട ചെയരുകളില്‍ ഓരോരുത്തരും സ്ഥാനം പിടിച്ചു

ഉത്ഘാടന ചടങ്ങില്‍ നിന്ന് 
പ്രൌഡ ഗംബീരമായ ഉത്ഘടനത്തിനു ശേഷം 2014 എന്ന രൂപത്തില്‍ എല്ലാ അംഗങ്ങളും ഒത്തൊരുമിച്ചു നിന്ന ഫോട്ടോ സെഷന്‍ ആയിരുന്നു അടുത്തത്
ഫോട്ടോ സെഷനില്‍ നിന്ന് 

ഫോട്ടോ സെഷനില്‍ നിന്ന്  
 ഓരോരോ കലാ കായിക മത്സരങ്ങള്‍ തുടങ്ങി  . വോളിബോളില്‍ മാറ്റുരച്ച പ്രഗല്‍ബരായ1 6 ടീമുകളില്‍നിന്നും  ഫൈനലില്‍ എത്തിയ രണ്ടു ടീമുകള്‍ ഇന്ന് ഏറ്റുമുട്ടി .
വോളി ബോള്‍ കളിയില്‍ നിന്ന് 
വോളിബോള്‍ കളിയില്‍ നിന്ന് 



വോളി ചാമ്പ്യന്‍ ടീം 
വോളിബോള്‍ കളികള്‍ക്ക് പതിനാറു ടീമില്‍ നിന്നാണ് മത്സരം തുടങ്ങിയത് . തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്നവരല്ല ഓരോ റൌണ്ട് കഴിയുമ്പോളും ടീമുകളില്‍ ഉണ്ടായി കൊണ്ടിരുന്നത് ചിലര്‍ക്ക് കളി കഴിഞ്ഞപ്പോളാണ് ഏതു ടീമിലാണ് മത്സരിച്ചത് എന്നുപോലും മനസിലായത് .എന്തായാലുംആദ്യ റൌണ്ടില്‍  തോറ്റിട്ടും രണ്ടും മൂന്നും പ്രാവശ്യം പിന്നെയും കളിയ്ക്കാന്‍ ഭാഗ്യം കിട്ടിയവരുണ്ടെങ്കിലും ഫൈനല്‍ അതിഗംഭീരമായി .
ഇന്‍ ഡോര്‍ മത്സരങ്ങളില്‍ കുട്ടികളുടെ പെയിന്റിംഗ് മത്സരം നടക്കുമ്പോള്‍ പ്രധാന വേദിയില്‍ കാരംസ് മത്സരങ്ങള്‍ തകര്‍ത്തു കൊണ്ടിരുന്നു 



കാരംസ് കളിയില്‍ നിന്ന്
വാശിയേറിയ കളിക്കിടയിലും പ്രാര്‍ത്ഥനയ്ക്ക് സമയം കണ്ടെത്തുന്ന ഒരു കളിക്കാരന്‍ 



കാരംസ് ചാമ്പ്യന്‍ ടീം 
ഇതിനോടൊപ്പം മറ്റൊരു പ്രധാന വേദിയില്‍ ചെസ്സ്‌ നടക്കുന്നുണ്ടായിരുന്നു . 
ചെസ്സ്‌
കുട്ടികളുടെ മത്സരങ്ങളില്‍ നിന്ന് 

അതിനു ശേഷം വനിതകളുടെ ഓട്ടം, സ്പൂണ്‍ ഓട്ടം , ബസ്കെറ്റ് ബോള്‍ , മ്യൂസിക്‌ ചെയര്‍ മത്സരം , മുതലായ പല ഇനങ്ങളും ഉണ്ടായിരുന്നു . 
ഇതെല്ലാം കഴിഞ്ഞപ്പോള്‍ എല്ലാവരും കാത്തിരുന്ന 10 0 മീറ്റര്‍ ഓട്ടമത്സരം വളരെ വാശി യേറിയത് ആയിരുന്നു 
അതിനു ശേഷം മല്ലന്മാര്‍ ഏറ്റുമുട്ടിയ വടം വലി മത്സരമായിരുന്നു , പത്തു പേരുവീതം ഇരു വശത്തുമായി അണിനിരന്ന ആനകളുടെ തലയെടുപ്പോടെ ഇരുവശത്തേക്കും വലിച്ചപ്പോള്‍ പ്രകൃതി പോലും തണുപ്പിനെ തടുത്തു നിറുത്തിയോ എന്നുതോന്നി  അത്രയ്ക്ക് ആവേശമായിരുന്നു . നാല് ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ഭൂമിയവിടെ തരിച്ചുനിന്നു .









വടം വലി യില്‍ നിന്ന്
പിന്നെ കഴിഞ്ഞ ദിവസങ്ങളില്‍ ക്രിക്കറ്റും മറ്റും കഴിഞ്ഞിരുന്നു .

ഈ വര്‍ഷം മിനി മാരത്തോണ്‍  ഉണ്ടായിരുന്നു  . ഒന്നാമതായിസ്പീഡില്‍  ഓടി എത്തിയത്  വിനീത് ആണ് മറ്റുള്ളവര്‍ പതുക്കെ  ഓടി ആയിരുന്നു വന്നുകൊണ്ടിരുന്നത്‌ പിന്നെ നടന്നും
ക്രിക്കറ്റ് ചാമ്പ്യന്‍ ടീം അതിനു ശേഷം ക്വിസ് മത്സരം ഉണ്ടായിരുന്നു . തുടര്‍ന്ന് ജനറല്‍ മാനേജരുടെ ആയിരം റിയാലിന്റെ ഇന്‍സ്റ്റന്റ് ചോദ്യം ഉണ്ടായിരുന്നു . സമാപന സമ്മേളനത്തില്‍ കുട്ടികളുടെ ഡാന്‍സും പാട്ടും ഉണ്ടായിരുന്നു . ഈ വര്‍ഷത്തെ വ്യക്തിഘത ചാമ്പ്യനായി ആനകളിലെ മംഗലശ്ശേരി നീലകണ്ടനെ പോലെ ALBALAGH ലെചാമ്പ്യനുള്ള ട്രോഫി റോബി നേടി

വ്യക്തിഘത ചാമ്പ്യനായ റോബി ട്രോഫിയുമായി  .


.

2/07/2014

ഭൂമിതുരപ്പന്‍ ഉറുമ്പ്തീനി


ഭൂമിതുരപ്പന്‍ ഉറുമ്പ്തീനി

ജന്തുലോകത്തെ എല്ലാ അംഗങ്ങളെയും ഒരു ക്ലാസ് മുറിയില്‍ പിടിച്ചിരുത്തി അറ്റന്‍ഡന്‍സ് എടുക്കുന്നു എന്നു കരുതുക. എങ്കില്‍ ആദ്യം പേരു വിളിക്കുക ആഡ്വാക്കിന്‍േറതായിരിക്കും.

പേരില്‍ ഒന്നാമനെങ്കിലും അതിന്‍െറ അഹങ്കാരമൊന്നും ഇവനില്ല. ആളൊരു നാണംകുണുങ്ങിയാണ്. നാലാളുടെ മുന്നില്‍ പകല്‍വെളിച്ചത്ത് പുറത്തിറങ്ങുക പോലുമില്ല. ജീവലോകത്തെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത ഏതൊരു മനുഷ്യന്‍െറയും മുഖത്തു നോക്കിവേണമെങ്കില്‍ ആഡ്വാക്കിന് ഇങ്ങനെ പറയാം: 'നിങ്ങള്‍ക്ക് എന്നെക്കുറിച്ച് ഒരു ചുക്കുമറിയില്ല! സത്യമാണ്. മനുഷ്യന് ഏറ്റവും കുറച്ചറിയാവുന്ന സസ്തനികളിലൊന്നാണ് ഈ ജീവി. പന്നിയുടെ മൂക്ക്, മുയലിന്‍െറ ചെവി, കങ്കാരുവിന്‍േറതുപോലുള്ള വാല്, വലുപ്പം നായയോളം. എന്നാല്‍, ഇവയൊന്നിന്‍െറയും കുടുംബക്കാരനല്ല താനും. വിശാലമായ ഈ ലോകത്ത് ആഡ്വാക്കിന് ബന്ധുക്കളെന്നു പറയാന്‍ ആകെയുള്ളത് ആഡ്വാക്ക് മാത്രം!

ആഡ്വാക്കിനെ കാണാന്‍ ആഫ്രിക്കവരെ പോകണം. സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തുമാത്രം കാണപ്പെടുന്ന ഇവന്‍െറ ഇഷ്ടഭക്ഷണം ഉറുമ്പും ചിതലുമാണ്. ഒത്തുകിട്ടിയാല്‍ ഒറ്റരാത്രികൊണ്ട് അരലക്ഷത്തോളം ഉറുമ്പിനെത്തിന്നും! അതിനായി മനുഷ്യര്‍ കണ്ടുപിടിച്ച ഏതൊരു യന്ത്രത്തേക്കാളും സ്പീഡില്‍ ഇവന്‍ ഭൂമി തുരന്നുകളയും.

പകല്‍ മുഴുവന്‍ റെസ്റ്റ്. രാത്രി എല്ലുമുറിയെ പണിയെടുത്ത് പല്ലു മുറിയെത്തീറ്റ. ആഡ്വാക്കിന്‍െറ ജീവിതം ഒറ്റവാചകത്തില്‍ ഇങ്ങനെ പറയാം: ഭൂമിതുരക്കണം, ശാപ്പാടടിക്കണം, കിടന്നുറങ്ങണം! ഒന്നോര്‍ത്താല്‍ മനുഷ്യന്‍ ആഡ്വാക്കിനെ അധികം കാണാത്തത് നന്നായി. അതുകൊണ്ടാവണം ഇന്ന് വംശനാശം നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഈ ജീവി ഉള്‍പ്പെട്ടിട്ടില്ല.

പേര്: ആഡ്വാക്ക്
കുടുംബം:
മറ്റു പേരുകള്‍: ആന്‍റ് ബെയര്‍, എര്‍ത്ത് പിഗ്

1/10/2014

എഫ്.ഐ.ആറില്‍ പേരില്ലെങ്കിലും പ്രതി ചേര്‍ക്കാം: സുപ്രീം കോടതി


എഫ്.ഐ.ആറില്‍ പേരില്ലെങ്കിലും പ്രതി ചേര്‍ക്കാം: സുപ്രീം കോടതിട ട ട+
ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പേരില്ലെങ്കിലും വിചരണ വേളയില്‍ തെളിവു ലഭിച്ചാല്‍ ഒരാളെ കേസില്‍ പ്രതി ചേര്‍ക്കുന്നതില്‍ തടസ്സമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്.

ഇത്തരത്തില്‍ ഒരാളെ വിളിച്ചുവരുത്താനും പ്രതിചേര്‍ക്കാനും വിചാരണക്കോടതിക്ക് അധികാരമുണ്ടെന്നും ബഞ്ച് വിധിച്ചു. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 319 ാം വകുപ്പാണ് വിചാരണ കോടതിക്ക് ഇതിനുള്ള അധികാരം നല്‍കുന്നത്ബഞ്ച് ചൂണ്ടിക്കാട്ടി.

2 ജി കേസ് അടക്കമുള്ള സുപ്രധാനമായ പല കേസുകളിലും വലിയ പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്നൊരു വിധിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സി.ബി.ഐ. തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പേരു പരാമര്‍ശിക്കാതെ നിരവധി കമ്പനികളെയും വ്യക്തികളെയും വിചാരണ കോടതി വിളിച്ചുവരുത്തിയിരുന്നു. ഇത്തരത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരു വ്യവസായി വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ വിധി.

1/01/2014

ലോകത്തിലെ പ്രശസ്തമായ രാജ്യത്തെ

ലോകത്തിലെ പ്രശസ്തമായ രാജ്യത്തെ പ്രശസ്തമായ കമ്പനിയില്‍ ഉന്നതങ്ങളില്‍ ബ്രെഷ് ഓപ്പെരട്ടെര്‍ ആയി ( പയിന്റെര്‍ ) ജോലി ചെയ്യുന്ന സലാമും കലാമും . താഴെ ഉണ്ടായിരുന്ന എന്‍ജിനീയര്‍ സധുവിനെ പാമ്പ് കടിച്ചു ( ഒഴിവു ദിവസങ്ങളില്‍ വെള്ളമടിച്ചു പാമ്പ് ആയി കിടക്കുന്നവനാണ് ,അതിനാലായിരിക്കും പാമ്പിനു കടിക്കാന്‍ തോന്നിയത് .) . അത് കേട്ട് സേഫ്റ്റി വന്നു വണ്ടി വിളിച്ചു ആസ്പത്രിയില്‍ കൊണ്ടുപോകാനുള്ള കാര്യങ്ങള്‍ നടത്തുമ്പോള്‍ മേലെ പെയിന്റു അടിച്ചുകൊണ്ട് നിന്നിരുന്ന കലാം എത്തി നോക്കിയപ്പോള്‍ കൂടെ ഉണ്ടായ സലാം താഴെ വീണു . താഴേക്കു വീഴുന്ന വീഴ്ചയില്‍ ഒന്നാം നിലയില്‍ പുറത്തു നിന്നിരന്ന ബീര്‍ബലിന്റെ  മേല് വീണു അവനും താഴെ വീണു . ബീര്‍ബല്‍ ഒച്ച എടുക്കുകയാണ് അയ്യോ വേദനിക്കുന്നേ ഹോസ്പിറ്റലില്‍ കൊണ്ട് പോകു , ഞാനിപ്പ ചാകും എന്നും പറഞ്ഞു . അപ്പോള്‍ സേഫ്ടി പറയുകയാണ് പത്താം നിലയില്‍ നിന്ന് വീണ സലാമിന് ഒരു കുഴപ്പവുമില്ല അവന്‍ അവിടെ മിണ്ടാതെ കിടക്കുന്നുണ്ട് .നീയും മിണ്ടാതെ കിടക്കൂ എന്ന്. അങ്ങനെ ആകാതിരിക്കാനാണ് എന്ന് ബീര്‍ബല്‍ കാരഞ്ഞുകൊണ്ട് പറഞ്ഞു .അവന്‍ ഉറങ്ങി വീണതാ കുകയുള്ളൂ അവന്‍ എപ്പോഴും ഉറക്കമാ . വണ്ടി വന്നു എല്ലാവരെയും കേറ്റി ഹോസ്പിറ്റലില്‍ പോയി അത് കഴിഞ്ഞപ്പോളാണ് പാമ്പ് കടി ഏറ്റ സധു അവിടെ കിടക്കുന്നു അവനെ കൊണ്ട് പോകാന്‍ മറന്നു പോയി . വേറെ വണ്ടി വിളിക്കാനായി ഇനി വണ്ടി ഇല്ല എല്ലാവരും ന്യൂ ഇയര്‍ ആഘോഷത്തിനു പോയിരിക്കുകയാണ് എന്ന് സേഫ്റ്റി. ഈ പോയ വണ്ടി തന്നെ തിരിച്ചു വന്നിട്ട് കൊണ്ടുപോകാം എന്നും പറഞ്ഞു . അത് കേട്ട് സധു അവിടെ വയ്യാതെ കിടന്നു . അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ സീനിയര്‍ പ്രോജക്റ്റ് മാനേജര്‍ വരുന്നത് കണ്ടപ്പോള്‍ സേഫ്റ്റി ഓടിവന്നു സധുവിനോട് എഴുന്നേറ്റു നിക്ക് അല്ലെങ്കില്‍ സാര്‍ പിന്നെ വഴക്ക് പറയും എന്ന് പറയേണ്ട താമസം സധു ചാടി എഴുന്നേറ്റു . സാര്‍ വിശേഷം ചോദിച്ചപോള്‍ അറിഞ്ഞ പ്രകാരം പോയ വണ്ടിയെ വേഗം തിരിച്ചു വിളിക്കാന്‍ പറഞ്ഞു . അത് കേട്ടതും സേഫ്റ്റി വണ്ടിയെ തിരിച്ചു വിളിച്ചു അപ്പോള്‍ സെനയന്‍ ഡ്രൈവര് അര കിലോമീറ്റര്‍ പോയാല്‍ ഹോസ്പിടല്‍ ആയെന്നു പറഞ്ഞെങ്കിലും അവരെ അവരെ വഴിയില്‍ ഇറക്കി വണ്ടി തിരിച്ചു വരുന്ന സമയത്താണ് ഈ വിവരം എല്ലാം കേട്ട് ജീയെം ഹോസ്പിറ്റലിലേക്ക് വന്നത് വഴിക്ക് അവരെ കണ്ടപ്പോള്‍ അവരോടു ചോധിച്ചപ്പോളാണ് അവരെ അവിടെ ഇറക്കി വണ്ടി പോയ വിവരം അറിഞ്ഞു കോപത്തോടെ ജീയെം സാഫ്ടിയെ വിളിച്ചു വണ്ടി എവിടെയായാലും വേണ്ടില്ല വേഗം തിരിച്ചു വിടാന്‍ പറഞ്ഞു ഇങ്ങനെ ഇവിടെ നില്കുന്നത് പോലീസ് കണ്ടാല്‍ കമ്പനിക്ക് നോട്ടിസ് വരും എന്നും പറഞ്ഞു . ഇത് കേട്ടപടി സേഫ്റ്റി സനയനെ വിളിച്ചു തിരിച്ചു പോകാന്‍ പറഞ്ഞു . ഇവിടെ സൈറ്റ് എത്താറായി എന്ന് സനയന്‍ പറഞ്ഞെങ്കിലും അത് നീ നോക്കണ്ട തിരിച്ചു പോയിക്കോ സധുവിനെ ഞാന്‍ കൊണ്ട് വരാം എന്നും പറഞ്ഞു അവനെ തിരിച്ചു വിട്ടു . ഹോസ്പിറ്റലില്‍ എത്തി സലാം മരിച്ചെന്നു കരുതി പോസ്റ്റു മോര്ടത്തിനായി ഉളികൊണ്ട് നെറ്റിയില്‍ ഒരു കുത്ത് കുതിയപ്പോളാണ് അവന്‍ ഉറക്കത്തില്‍ നിന്ന് ചാടി എഴുന്നേറ്റു എന്‍റെ ബ്രഷ് എവിടെ ,പെയിന്റു എവിടെ എന്ന് ചോദിക്കുന്നത് . അപ്പോള്‍ അവനെ പോസ്റ്റ്‌ മോര്ടം ടേബിളില്‍ നിന്ന് ഒപെരേഷന്‍ ടേബിളിലേക്ക് മാറ്റി 12 സ്ടിച്ചു ഇട്ടു 12 മണിക്ക് അവനെ പുറത്തു കടത്തി . അപ്പോഴേക്കും ഇതെല്ലം അറിഞ്ഞു സ്പോണ്‍സര്‍ എത്തി . സ്പോണ്‍സര്‍ വന്നപ്പോള്‍ എല്ലാവരും കൂടി അദ്ദേഹത്തിന് പുതുവത്സരാശംസകള്‍ നേര്‍ന്നു . സ്പോണ്‍സര്‍ എല്ലാവര്കുമായി ‘ ഏവര്‍ക്കും നന്മ നിറഞ്ഞ പുതു വത്സരാശംസകള്‍ “ നേര്‍ന്നു . അവിടെ വച്ച് സലാം ഒരു എല്ലാവര്കുമായി ഒരു ഉറപ്പു കൊടുത്തു  ഇനി പണി സമയത്ത് ഉറങ്ങില്ല , എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .  

12/18/2013

ലോക്പാല്‍ ബില്‍ എന്നാല്‍..


ലോക്പാല്‍ ബില്‍ എന്നാല്‍...
 പാര്‍വതി എം പണിക്കര്‍
 മനോരമ 18/12/2013 


  "
  ലോക്പാല്‍ ബില്‍ ലോക്സഭയും പാസാക്കി
അഴിമതിയെ വേരോടെ പിഴുതെറിയാനാണ് ലോക്പാല്‍ബില്‍ കൊണ്ട് പൊതു സമൂഹം ലക്ഷ്യമിടുന്നത്. നിയമമായാല്‍ ഇലക്ഷന്‍ കമ്മിഷനെ പോലെ സ്വതന്ത്രാധികാരമുള്ള ഒരു സംഘടനയായി ലോക്പാല്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അഴിമതി കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് പരാതികള്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സര്‍ക്കാര്‍ അനുമതിയില്ലാതെ അന്വേഷിക്കാന്‍ ലോക്പാലിന് അധികാരമുണ്ടായിരിക്കും. പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരടങ്ങുന്ന ബ്യൂറോക്രസിയെ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും പേര്‍ നിയന്ത്രിക്കുന്ന ശക്തമായ അഴിമതി വിരുദ്ധ നിയമമാണ് ലോക്പാല്‍ ബില്‍. 

ഭരണ പരിഷ്കാര കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചാണ് ആദ്യ ലോക്പാല്‍ ബില്ലിന്റെ കരട് രൂപീകരിച്ചത്. അധികൃതരില്‍ നിന്നു നേരിടേണ്ടി വരുന്ന അനീതി സംബന്ധിച്ചു ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനും സ്വതന്ത്ര സംവിധാനം വേണമെന്നതായിരുന്നു കമ്മിഷന്റെ നിര്‍ദേശം. 


ലോക്പാലിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അന്വേഷണ വിഭാഗവും ഉദ്യോഗസ്ഥ സംഘവും ഉണ്ടാവും. ലോക്പാല്‍ അധ്യക്ഷനും എട്ടംഗ സമിതിയിലെ നാലുപേരും ജുഡീഷ്യറിയുടെ പ്രതിനിധികളായിരിക്കും. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സ്വത്തു കണ്ടുകെട്ടാനുള്ള അധികാരം ലോക്പാലിനുണ്ട്; വ്യാജ പരാതിക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാനും.


ലോക്പാnnല്‍ ചരിത്രം


44 വര്‍ഷത്തെ ചരിത്രമാണ് ലോക്പാല്‍ ബില്ലിന്റേത്. ലോക്സഭ പാസാക്കിയിട്ടും നിയമമാകാതെ  അവശേഷിക്കുന്നതിന്റെ ചരിത്രം.1969

ലാണ് ലോക്പാല്‍ ബില്‍ ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. 1969ലെ നാലാം ലോക്സഭയില്‍ ശാന്തി ഭൂഷണാണ് ബില്‍ ആദ്യമായി അവതരിപ്പിച്ചത്. അന്ന് ബില്ലിന്റെ പേര് ലോക്പാല്‍, ലോകായുക്ത ബില്‍ എന്നായിരുന്നു. ലോക്സഭ പാസാക്കിയ ബില്‍ 
രാജ്യസഭയുടെ പരിഗണനയ്ക്ക് അയച്ചു. 

രാജ്യസഭയുടെ അംഗീകാരം ലഭിക്കും മുന്‍പ് നാലാം ലോക്സഭ കാലാവധി പൂര്‍ത്തിയാക്കി 

പിരിഞ്ഞതോടെ ബില്‍ കാലഹരണപ്പെട്ടു.പിന്നീട് ഒന്‍പതു തവണകൂടി ലോക്പാല്‍ ലോക്സഭ വഴി കയറിയിറങ്ങി. 1971, 1977, 1985, 1989, 1996, 1998, 2001, 2005, 2008 എന്നീ വര്‍ഷങ്ങളില്‍ മാറ്റങ്ങളോടെ ബില്‍ ലോക്സഭയിലെത്തി. സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലുകള്‍ വിവിധ സമിതികളുടെ പരിഗണനയ്ക്ക് അയച്ചു. 

സമിതികളുടെ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം എടുക്കും മുന്‍പ് സഭ പിരിയുന്നതാണു ലോക്പാല്‍ ബില്ലിന്റെ ദുരവസ്ഥയ്ക്കുള്ള പ്രധാന കാരണമായി പറയുന്നത്.


2011ല്‍ പത്തു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കും ഒരു മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പിനും ശേഷം അഴിമതിവിരുദ്ധ ലോക്പാല്‍ ബില്‍ ലോക്സഭ അംഗീകരിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം 2013 ഡിസംബര്‍ 13ന് ബില്‍ രാജ്യസഭയിലും അവതരിപ്പിക്കപ്പെട്ടു.


അണ്ണാ ഹസാരെയും ജനലോക്പാലും

നാലു പതിറ്റാണ്ടു കാലം വിവിധ സര്‍ക്കാരുകള്‍ പരിഗണിക്കുകയും അവഗണിക്കുകയും ചെയ്ത ലോക്പാല്‍ ബില്ലിനു വേണ്ടി പ്രമുഖ
ഗാന്ധിയന്‍ അണ്ണാ ഹസാരെ 2011 മുതല്‍ നടത്തി വന്ന നിരാഹാരം ഉള്‍പ്പെടെയുള്ള സമരമുറകളാണ് ബില്‍ രാജ്യസഭ വരെയെത്തിച്ചത്.

സര്‍ക്കാര്‍ മന്ദിരങ്ങളില്‍ അഴിമതി കൊടികുത്തിയ കഥ പുറംലോകം പാടിത്തുടങ്ങിയതോടെയാണ് ലോക്പാല്‍ വിഷയം വീണ്ടും സജ

ീവമായത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ പൌരസമൂഹ പ്രതിനിധികള്‍ തയാറാക്കിയ ജനലോക്പാല്‍ ബില്‍ ചര്‍ച്ചാ വിഷയമായി.ജസ്റ്റീസ് സന്തോഷ് ഹെഗ്ഡേയായിരുന്നു ജനലോക്പാലിന്റെ ശില്‍പി.

അഴിമതിയെ പ്രതിരോധിക്കുന്നതിന് സമഗ്രമായ ജനലോക്പാല്‍ ബില്‍ പസാക്കണമെന്ന് ആവശ്യപ്പെട്ട് ഹസാരെ ഏപ്രില്‍ 05, 2011നാണ് ജന്തര്‍ മന്തറില്‍ ആദ്യമായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ജനലോക്പാല്‍ ബില്‍ തയാറാക്കുന്നതിന് 50% ജനങ്ങള്‍ക്കു പ്രാതിനിധ്യമുള്ള  സംയുക്തസമിതി ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍  രൂപീകരിച്ചതോടെയാണ് അഞ്ചു ദിവസത്തെ നിരാഹാരം ഹസാരെ അവസാനിപ്പിച്ചത്. 


പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ലോക്പാല്‍ ബില്‍ ചര്‍ച്ചചെയ്തു 

പാസാക്കണമെന്നതുള്‍പ്പെടെ പുതിയ ആവശ്യം ഉന്നയിച്ച്  ലോക്സഭയില്‍ ബില്‍ പാസാക്കുന്നതുവരെ പലതവണ ഹസാരെ സമരമുഖത്തെത്തി. പതിനായിരങ്ങള്‍ അദ്ദേഹത്തിനൊപ്പം അണിചേര്‍ന്നു.

ജനലോക്പാല്‍ സമരത്തില്‍ ഹസാരെയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കത്തില്‍ ഇരുവരും വഴിപിരിയുകയായിരുന്നു. ജനലോക്പാല്‍ മുന്നേറ്റത്തില്‍ ഒപ്പമുണ്ടായിരുന്ന സന്തോഷ് ഹെഗ്ഡേ, കിരണ്‍ ബേദി തുടങ്ങിയവരും ഇതോടെ കേജരിവാള്‍ സംഘത്തില്‍ നിന്നകന്നു. 


ലോക്സഭയിലവതരിപ്പിച്ച കരടു ലോക്പാല്‍ ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍  


. സംസ്ഥാനങ്ങളില്‍ ലോകായുക്തയും കേന്ദ്രതലത്തില്‍ ലോക്പാല്‍ എന്ന പേരിലും അഴിമതി വിരുദ്ധ സംഘടന സ്ഥാപിക്കുക. 


. ലോക്പാലിനെ നിരീക്ഷിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറിക്കും ഇലക്ഷന്‍ കമ്മിഷനും അനുവാദമുണ്ടായിരിക്കും. അത് സര്‍ക്കാരില്‍ നിന്നു സ്വതന്ത്രമായിരിക്കും. അന്വേഷണങ്ങളില്‍ മന്ത്രിമാര്‍ക്കും ഇടപെടാന്‍ കഴിയില്ല. ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, രാഷ്ട്രീയക്കാര്‍ തുട

ങ്ങിയവര്‍ക്കെതിരെ സ്വതന്ത്രമായി അന്വേഷണം നടത്തി പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്പാലിന് അധികാരം ഉണ്ടായിരിക്കും. 

. ജഡ്ജിമാര്‍, ക്ളീന്‍ റെക്കോര്‍ഡുള്ള ഐഎഎസുകാര്‍, സാധാരണ പൌരന്‍മാര്‍, ഭരണഘടനാ വിദഗ്ധന്‍മാര്‍ തുടങ്ങിയവരാണ് ലോക്പാല്‍ സമിതിയിലേയ്ക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.


. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യു ചെയ്യുന്നത് വിഡിയോയില്‍ പകര്‍ത്തും. അത് പൊതുസമൂഹത്തിനു നല്‍കും.


. അഴിമതിക്കെതിരെ ഉള്ള പരാതികളും അതിനെതിരെ എടുത്ത നടപടികളുടെ ചുരുക്കവും എന്തെന്ന് ഓരോ മാസവും ലോക്പാലിന്റെ വെബ്സൈറ്റില്‍ നല്‍കും. പൊതു ജനങ്ങള്‍ക്ക് അതു പരിശോധിക്കാവുന്നതാണ്. 


. എല്ലാ കേസുകളിലും ഒരു വര്‍ഷത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. വിചാരണ തൊട്ടടുത്ത വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഒരു കേസ് തീര്‍ക്കുന്നതിനായി രണ്ടു വര്‍ഷത്തിലധികം എടുക്കില്ല. 


. സര്‍ക്കാരിനു വരുന്ന നഷ്ടം അഴിമതി നടത്തിയ ആളില്‍ നിന്നു ശിക്ഷ അനുഭവിക്കുന്ന കാലത്ത് തിരിച്ചെടുക്കും. 


. പൌരന്‍ സര്‍ക്കാരില്‍ നല്‍കിയ അപേക്ഷയിന്‍മേല്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ അയാള്‍ക്ക് ലോക്പാലിനെ സമീപിക്കാവുന്നതാണ്. അതിനു കാരണക്കാരായവരില്‍ നിന്ന് ലോക്പാല്‍ സമിതി പിഴ ഈടാക്കി പരാതിക്കാരന് നല്‍കും. 


. ലോക്പാല്‍ സമിതിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുണ്ടായാല്‍ അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പരാതി ശരിയാണെങ്കില്‍ രണ്ടുമാസത്തിനുള്ളില്‍ ഉദ്യോഗസ്ഥനെ ലോക്പാല്‍ സമിതിയില്‍ നിന്നു പുറത്താക്കും. 


. രാജ്യത്ത് നിലവിലുള്ള അഴിമതി വിരുദ്ധ ഏജന്‍സികളായ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍, സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം എന്നിവ ലോക്പാലില്‍ ലയിപ്പിക്കും. 


. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലോക്പാലിനെ അറിയിക്കുന്നവരെ ലോക്പാല്‍ സംരക്ഷിക്കും. 


ലോക്പാലില്‍ വീണ്ടും ഭേദഗതി


കേന്ദ്രത്തിലെ ലോക്പാലിനെയും സംസ്ഥാന ലോകായുക്തകളെയും വേര്‍തിരിച്ചു കൊണ്ടു ഭേദഗതി ചെയ്ത ലോക്പാല്‍ ബില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പൌരസമൂഹത്തിന്റെ പ്രതിഷേധവും വിവാദങ്ങളുംകൊണ്ടു ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ബില്‍ നിയമമാകാന്‍ ഇതോടെയാണു സാധ്യത തെളിഞ്ഞത്. രാജ്യസഭാ സിലക്ട് കമ്മിറ്റി നിര്‍ദേശിച്ച 16 ഭേദഗതികളില്‍ 14 എണ്ണവും മന്ത്രിസഭ അംഗീകരിച്ചു. 


പ്രോസിക്യൂഷന്‍ ഡയറക്ടറെ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നിര്‍ദേശിക്കണമെന്ന നിര്‍ദേശവും ഇ

തില്‍ ഉള്‍പ്പെടുന്നു. 

പ്രധാനമന്ത്രിയും ഉന്നത നീതിപീഠവും ലോക്പാലിനു കീഴില്‍ വരാത്തതിലായിരുന്നു അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൌരസമൂഹ പ്രതിനിധികള്‍ക്കു പ്രധാന എതിര്‍പ്പ്. 


പ്രധാനമന്ത്രിയെയും സിബിഐയെയും കേന്ദ്ര വിജിലന്‍സ് കമ്മിഷനെയും ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും സ്പീക്കറും അടങ്ങുന്ന സമിതി ലോക്പാലിനെ തിരഞ്ഞെടുക്കുന്ന രീതിയെയും അദ്ദേഹം സ്വാഗതം ചെയ്തു. 


ജനലോക്പാലിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാനവിമര്‍ശനങ്ങള്‍ പാര്‍ലമെന്റിനെ ബന്ദിയാക്കിയുള്ള നിയമ നിര്‍മാണ രീതിയാണിത്.  അണ്ണാ ഹസാരെ സംഘം മുന്നോട്ടുവയ്ക്കുന്ന ജന ലോക്പാല്‍ 

ബില്‍ അഴിമതി പൂര്‍ണമായി തടയാന്‍ പര്യാപ്തമല്ല. മുഴുവന്‍ ജനങ്ങളുടെയും അഭിലാഷങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അതിനു കഴിഞ്ഞിട്ടില്ല.'' 
നിയമനിര്‍മാണത്തിനു വേണ്ടി പാര്‍ലമെന്റിനെ പ്രേരിപ്പിക്കാം. എന്നാല്‍ പാര്‍ലമെന്റിനോട് ആജ്ഞാപിക്കാന്‍ അധികാരമില്ല പ്യൂണ്‍ 
മുതല്‍ പ്രധാനമന്ത്രിയെ വരെ ഉള്‍പ്പെടുത്തിയ ലോക്പാല്‍ സംവിധാനത്തിനു ഫലപ്രദമായി പ്രവര്‍ത്തിക്കാനാവില്ല. 

ചീഫ് വിജിലന്‍സ് കമ്മിഷണര്‍ ഉള്‍പ്പെടെ അഴിമതിക്കെതിരെ നിലവിലുള്ള സംവിധാനങ്ങള്‍ ഇല്ലാതാക്കുന്നതാണ് ജനലോക്പാല്‍.  അനിയന്ത്രിത  

അധികാരങ്ങളുള്ള ലോക്പാല്‍ അധികാരം ദുരുപയോഗം ചെയ്യുന്ന കേന്ദ്രമായി മാറാന്‍ സാധ്യതയുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു.

12/02/2013

കസ്തൂരി നാടിനെ കൊല്ലുന്നവര്‍


എല്ലാവരും ഇത് കാണൂ 
നാനൂറു വര്‍ഷം പ്രായമുള്ള മരങ്ങള്‍ നാല് സെക്കണ്ടില്‍ 
നാനൂറു മരങ്ങളുള്ള കാടിനെ നാലു മിനിറ്റില്‍ 
വെട്ടിമാറ്റി ഭൂമിയെ മരുഭൂമി ആക്കുന്ന കര്‍ഷക പ്രേമം 
മരങ്ങള്‍ ഇല്ലങ്കില്‍ മനുഷ്യനില്ല ....................

മനുഷ്യന്‍ ചിമ്പാന്‍സിയുടെയും പന്നിയുടെയും സങ്കരസന്തതി

http://www.mathrubhumi.com/story.php?id=410866

മനുഷ്യന്‍ ചിമ്പാന്‍സിയുടെയും പന്നിയുടെയും സങ്കരസന്തതിയെന്ന് യു.എസ്. ശാസ്ത്രജ്ഞന്‍ ട ട ട+
ന്യൂയോര്‍ക്ക്:മ നുഷ്യന്‍ എന്ന ജീവി ഉടലെടുത്തത് പെണ്‍ ചിമ്പാന്‍സി ആണ്‍ പന്നിയുമായി ഇണചേര്‍ന്നപ്പോഴാണെന്ന് യു.എസ്. ജനിതക ശാസ്ത്രജ്ഞന്‍. ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. യൂജിന്‍ മക്കാര്‍ത്തിയാണ് ഇക്കാര്യം അവകാശപ്പെടുന്നത്. ജീവികളിലെ സങ്കരവര്‍ഗങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ലോകത്തെ മുന്‍നിര ഗവേഷകരിലൊരാളാണ് മക്കാര്‍ത്തി.

തന്റെ വെബ്‌സൈറ്റിലാണ് മക്കാര്‍ത്തി ഈ സിദ്ധാന്തം അവതരിപ്പിച്ചത്. തന്‍േറത് അനുമാനങ്ങള്‍ മാത്രമാണെന്നു പറയുന്ന മക്കാര്‍ത്തി ഇതിനാധാരമായ തെളിവുകളും നിരത്തുന്നുണ്ട്. മക്കാര്‍ത്തി പറയുന്നതിങ്ങനെ: ചിമ്പാന്‍സികളിലെ പല സ്വഭാവങ്ങളും മനുഷ്യനില്‍ കാണാം. എന്നാല്‍, മറ്റൊരു ആള്‍ക്കുരങ്ങുകളിലും കാണാത്ത പല സ്വഭാവങ്ങളും മനുഷ്യനിലുണ്ട്. മനുഷ്യരിലെ സ്വഭാവവൈവിധ്യം സൂചിപ്പിക്കുന്നത് അത് ഒരു സങ്കര ഇനമാണെന്നാണ്. പന്നിക്കും മനുഷ്യനുമിടയിലും ഒരുപാട് സമാനതകളുണ്ട്. ഇതാണ് തന്റെ വാദങ്ങള്‍ക്ക് ബലമേകുന്നത്.

മനുഷ്യന്റെ തൊലിയുടെ ഘടന, ചില അവയവങ്ങള്‍ എന്നിവ പന്നിയുടേതിന് സമാനമാണ്. ചിമ്പാന്‍സികള്‍ക്കും പന്നികള്‍ക്കുമിടയില്‍ നിരവധി തലമുറകളുടെ സങ്കര പ്രത്യുത്പാദനം നടന്നിരിക്കാം. ഇത്തരം സങ്കരസന്തതികള്‍ വീണ്ടും വീണ്ടും ഇണചേര്‍ന്നത് മനുഷ്യന്റെ ആവിര്‍ഭാവത്തിന് കാരണമായിട്ടുണ്ടാവാം.

മക്കാര്‍ത്തിയുടെ സിദ്ധാന്തത്തിന് ഏറെ എതിര്‍പ്പുകളും ഇതിനകം വന്നുകഴിഞ്ഞു. ചിമ്പാന്‍സിക്കും പന്നിക്കും തമ്മില്‍ ഇണചേരാനാവില്ലെന്നതാണ് അതില്‍ പ്രധാനം.

11/30/2013

വർണ്ണവെറി


ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ അഭിമുഖപരീക്ഷയ്ക്ക് പി.എസ്.സി തയ്യാറാക്കിയ ലിസ്റ്റിലെ 13 പിന്നാക്കവിഭാഗക്കാരെ തരംതാഴ്ത്തിയതിന്റെ വിശദാംശങ്ങൾ ആരാഞ്ഞാൽ ഓർമ്മയിൽ എത്തുക ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണവെറിയാണ്.  ഇന്ത്യക്കാർ അടക്കമുള്ള അവർണ്ണരോട് കോളനി വാഴ്ചക്കാലം മുതൽ ദക്ഷിണാഫ്രിക്കയിൽ  വിവേചനം കാട്ടിയിരുന്നു. എന്നിട്ടും മതിയായില്ല. എന്തും ചെയ്യാനുള്ള അന്തരീക്ഷം ഒത്തുവന്നപ്പോൾ വിവേചനത്തിന് മൂർച്ച കൂട്ടാൻവേണ്ടി കുറച്ച് ഞായങ്ങൾ കണ്ടെത്തുകയും അത് ഒരു നിയമസംഹിതയാക്കി മാറ്റുകയും ചെയ്തു. കലാപങ്ങൾക്ക് വഴിവച്ചത് ഈ വർണ്ണവെറിയാണ്. അതുപോലെ ചില ഞായങ്ങൾ കണ്ടെത്തി എട്ട് മുസ്ളിങ്ങളെയും അഞ്ച് ഈഴവരെയും തെരഞ്ഞുപിടിച്ച് തരംതാഴ്ത്തിയിരിക്കുകയാണ് പി.എസ്.സി.
പി.എസ്.സിയുടെ തരംതാഴ്ത്തൽ എന്തിനെന്ന് പരിശോധിച്ചാൽ സങ്കുചിതമനോഭാവം പുലർത്താത്ത ആർക്കും സംശയം തോന്നും, ഇതൊക്കെ ഇക്കാലത്തും നടക്കുമോയെന്ന്.
ഡെപ്യൂട്ടി കളക്ടർ തസ്തികയിലേക്ക് ഒരു ലക്ഷത്തിലേറെപ്പേർ അപേക്ഷിച്ചതിനാൽ പി.എസ്.സി ഒരു പ്രാഥമികപരീക്ഷ നടത്തി. പ്രാഥമികപരീക്ഷയുടെ അടിസ്ഥാനത്തിൽ മുഖ്യപരീക്ഷയ്ക്കായി 3000 പേരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. സപ്ളിമെന്ററി ലിസ്റ്റിലൂടെ ഉൾപ്പെടുത്തിയ പിന്നാക്കവിഭാഗക്കാരുമുണ്ടായിരുന്നു ആ 3000 പേരിൽ. മുഖ്യപരീക്ഷയിൽ  ഏറ്റവും കൂടുതൽ മാർക്ക് നേടിയ 51 പേരുടെ ഒരു ലിസ്റ്റ് അഭിമുഖ പരീക്ഷയ്ക്കുവേണ്ടി  തയ്യാറാക്കി. അതിൽ നിന്നാണ് 13 പിന്നാക്കക്കാരെ പി.എസ്.സി ഒഴിവാക്കിയത്.
അഭിമുഖ പരീക്ഷയ്ക്കുവേണ്ടി റാങ്ക്‌ലിസ്റ്റ് തയ്യാറാക്കാൻ പ്രാഥമിക പരീക്ഷയിൽ നേടിയ മാർക്ക്  പരിഗണിക്കാറില്ല.  മുഖ്യപരീക്ഷയിലെ മാർക്ക് കുറഞ്ഞുപോയതുകൊണ്ടല്ല  പിന്നാക്കക്കാരെ ഒഴിവാക്കിയത്, പ്രാഥമിക പരീക്ഷയിൽ മാർക്ക് കുറവായിരുന്നുവെന്ന കാരണത്താലാണ്! ഒരു കായികമത്സരത്തിൽ പ്രാഥമിക റൗണ്ടിൽ മൂന്നാംസ്ഥാനം നേടിയ ആൾ ഫൈനൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയാൽ അനുവദിക്കില്ലെന്ന് പറയുന്നതും ഇതും തമ്മിൽ എന്താണ് വ്യത്യാസം. സിവിൽസർവീസിലേക്ക് തിരഞ്ഞെടുക്കുമ്പോൾ മുഖ്യപരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ ഒരു ഉദ്യോഗാർത്ഥിയെ പ്രിലിമിനറി പരീക്ഷയിൽ മാർക്ക് കുറവാണെന്ന കാരണത്താൽ ഒഴിവാക്കുമോ?
പ്രാഥമിക പരീക്ഷ 100 മാർക്കിന്റെ കറക്കിക്കുത്തും മെയിൻ 200 മാർക്കിന്റെ വിവരണാത്മക എഴുത്തുപരീക്ഷയുമാണ്. പ്രാഥമികപരീക്ഷയ്ക്ക് പ്രത്യേകിച്ച് ഒരു മേന്മയുമില്ലെന്ന് അർത്ഥം. ഇനി, പ്രാഥമികപരീക്ഷ പ്രധാനവും അതിലെ  മാർക്കുകുറവ് ഒരു അയോഗ്യതയുമാണെങ്കിൽ ഈ 13 പേരെ എന്തിന് മുഖ്യപരീക്ഷ എഴുതാൻ അനുവദിച്ചു?
പി.എസ്.സിയുടെ റാങ്ക്‌ലിസ്റ്റിൽ അനർഹർ കടന്നുകൂടിയെങ്കിൽ പരാതി നൽകേണ്ടത് ഉദ്യോഗാർത്ഥികളാണ്. എന്നാൽ, പിന്നാക്ക വിഭാഗക്കാരായ 13 പേരെ ഒഴിവാക്കിയത് ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലല്ല, പി.എസ്.സിയിലെ ചില അംഗങ്ങളുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും കുതന്ത്രങ്ങളുടെ ഫലമായിട്ടാണെന്നാണ് അറിയാൻ കഴിഞ്ഞത്.
പി.എസ്.സിയിൽ പിന്നാക്ക വിഭാഗക്കാരായ അംഗങ്ങളുമില്ലേയെന്ന് ചോദിച്ചാൽ ഉവ്വ് എന്നാണ് ഉത്തരം. എന്നാൽ, പിന്നാക്ക പ്രാതിനിദ്ധ്യത്തിന്റെയും സാമൂഹികനീതിയുടെയും പേര് പറഞ്ഞും രാഷ്‌ട്രീയ നേതാക്കളെ സേവപിടിച്ചുമൊക്കെ പി.എസ്.സിയിൽ അംഗത്വം നേടുന്നവർക്ക് ഈ കുതന്ത്രങ്ങൾ തിരിച്ചറിയാനുള്ള കെല്പുണ്ടോയെന്ന് ചോദിച്ചാൽ ഉറപ്പിച്ച് ഒരു ഉത്തരം പറയാൻ കഴിയില്ല. സാമൂഹികനീതിയുടെ പേരിൽ ഉന്നതപദവികൾക്ക് ശ്രമിക്കുന്നവർ അത് ലഭിച്ചുകഴിയുമ്പോൾ, സാമൂഹികനീതിയെ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ  എറിയുന്നതാണ് പതിവെന്ന് മാത്രം ഉറപ്പിച്ച് പറയാൻ കഴിയും.
നീ അല്ലെങ്കിൽ നിന്റെ അമ്മ വെള്ളം കലക്കിക്കാണുമെന്ന് ഒരു ഊളൻ ഞായം കണ്ടെത്തിയെന്ന കഥ പ്രസിദ്ധമാണ്. ദക്ഷിണാഫ്രിക്കയിലെ വർണ്ണവെറിയന്മാർ ചെയ്തതും അതാണ്. വർണ്ണവെറിക്ക് ആ ഊളനെ പോലെ  ഞായങ്ങൾ കണ്ടെത്തി. പി.എസ്.സി അതുപോലെ കണ്ടെത്തിയ ഞായം കോടതിയിൽ വിലപ്പോകുമോയെന്ന് അറിയില്ല. കോടതിയിൽ വിലപ്പോകില്ലെന്ന് അറിഞ്ഞുകൊണ്ടാണ് പുതിയ ഞായം നടപ്പാക്കിയതെങ്കിൽ ഡെപ്യൂട്ടി കളക്ടർ നിയമനം അട്ടിമറിക്കുകയെന്ന ഗൂഢലക്ഷ്യം കൂടിയുണ്ടായിരുന്നുവെന്ന് സംശയിക്കേണ്ടിവരും.
ദക്ഷിണാഫ്രിക്കയിൽ വർണ്ണവെറി തുടരാനായില്ല. വർണ്ണവെറിയുടെ ഞായങ്ങൾ നടപ്പാക്കിയവർ പ്രതീക്ഷിക്കാത്ത തീക്ഷ്ണതയോടെയായിരുന്നു അവിടെ ഭൂരിപക്ഷ ജനതയുടെ പ്രതികരണം. കേരളത്തിൽ വർണ്ണവെറി കാട്ടുന്നവരുടെ സ്വകാര്യഅഹന്തയ്ക്ക് കാരണം ഇവിടെ അങ്ങനെ ഒന്നും സംഭവിക്കുകയില്ലെന്ന വിശ്വാസമാണ്. ലോകചരിത്രം അറിയാത്ത ഊളന്മാർക്കേ ജനങ്ങളിൽ ഭൂരിപക്ഷം വരുന്നവർ എക്കാലവും പരാതിപറഞ്ഞും നിലവിളിച്ചും നടക്കുമെന്ന വിശ്വസത്തിൽ അഭിരമിക്കാനാവൂ.

10/31/2013

ഭൂഖണ്ഡാന്തര തുരങ്കത്തിലൂടെ തീവണ്ടികള്‍ ഓടിത്തുടങ്ങി


ഭൂഖണ്ഡാന്തര തുരങ്കത്തിലൂടെ തീവണ്ടികള്‍ ഓടിത്തുടങ്ങി മാതൃഭൂമി 31/10/2013


ഇസ്താംബൂള്‍ : ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിച്ച് തുര്‍ക്കിയില്‍ കടലിനടിയിലൂടെ നിര്‍മിച്ച തുരങ്കത്തിലൂടെ തീവണ്ടികള്‍ ഓടിത്തുടങ്ങി. എന്നാല്‍ ബുധനാഴ്ച സര്‍വീസിനിടെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത് കല്ലുകടിയായി. 

രണ്ട് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് കടലിനടിയിലൂടെയുള്ള തുരങ്കം ലോകത്ത് ആദ്യമാണ്. നൂറ്റാണ്ടിലെ പദ്ധതി എന്നാണ് ഇതറിയപ്പെടുന്നത്. 

13.6 കിലോമീറ്ററുള്ള ഇതിന്റെ നിര്‍മാണത്തിന് 400 കോടി ഡോളര്‍ ചെലവായി. തുര്‍ക്കി റിപ്പബ്ലിക്കായതിന്റെ നവതി ആഘോഷിച്ച ചൊവ്വാഴ്ച തന്നെയാണ് തുരങ്കത്തിന്റെ ഉദ്ഘാടനവും നടന്നത്. 

150 വര്‍ഷം മുമ്പ് സുല്‍ത്താന്‍ അബ്ദുല്‍ മെദ്ജിദ് ആണ് തുരങ്കമെന്ന ആശയം ആദ്യം ഉയര്‍ത്തിയത്. പക്ഷെ, നിര്‍മാണം തുടങ്ങാനായത് 2004 ല്‍ മാത്രമാണ്.

10/19/2013

നോട്ടിന്റെ പുറത്തു കിടക്കുന്ന നേതാവ്


സ്വന്തം പണം: കേറി കിടന്നാൽ പാർട്ടിക്കെന്ത് ചേതം?​ 19/10/2013



അഗർത്തല: ബാങ്കിൽനിന്ന് പണം പിൻവലിച്ച് നോട്ടുകെട്ടുകൾ കിടക്കയാക്കിയ പാർട്ടി നേതാവിന്റെ പ്രവൃത്തി അധാർമ്മികമെന്ന് സി.പി.എം.ത്രിപുരയിൽ പാർട്ടിയുടെ ജോഗേന്ദ്രനഗർ കമ്മിറ്റിയംഗം സമർ ആചാ‌ർജിയാണ് വിമർശനത്തിന് വിധേയനായിരിക്കുന്നത്. സമർ സ്വന്തം ബാങ്ക് അക്കൗണ്ടിൽനിന്ന് 20 ലക്ഷം പിൻവലിച്ചശേഷം അതെല്ലാം നോട്ടുകെട്ടുകളടങ്ങുന്ന കിടക്കയാക്കുകയും അതിന്മേൽ കയറിക്കിടന്ന് വീഡിയോയിൽ പകർത്തുകയും ചെയ്തു. തന്റെ ജീവിതാഭിലാഷമാണിതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇങ്ങനെ ചെയ്തത്. ജോഗേന്ദ്രനഗറിൽ കരാറുകാരനാണ് സമർ.പക്ഷേ ഈ ദൃശ്യങ്ങൾ ആരോ ഒരു ടിവി ചാനലിന് നൽകിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ചാനൽ ഇത് സംപ്രേഷണം ചെയ്തു. തന്രെ ജീവിതാഭിലാഷം പൂർത്തീകരിച്ചു എന്ന് ദൃശ്യങ്ങളിൽ സമർ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.സമർ പക്ഷേ ഇക്കാര്യത്തിൽ പശ്ചാത്താപമൊന്നും പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല സ്വന്തം  നേതാക്കൾക്കിട്ട് കുത്തുകയും ചെയ്തതോടെ സംഗതി വഷളായി.   തൊഴിലാളി സ്‌നേഹികളായി അഭിനയിക്കുന്ന മറ്റുള്ള പണക്കാരായ പാർട്ടിയംഗങ്ങളെപ്പോലെ തനിക്ക് കാപട്യമില്ലെന്ന് സമർ ഒരു ടിവി ചാനലിൽ വച്ചുകാച്ചി.ഇതിനെതിരെ പാ‌ർട്ടി സംസ്ഥാന സെക്രട്ടറി ബിജൻ ധർ രംഗത്തുവരികയും ഇത്തരം അധാർമ്മികമായ നടപടികളെ പിന്തുണക്കുന്നില്ലെന്ന് അദ്ദേഹത്തിന് പറയുകയും ചെയ്യേണ്ടിവന്നു. ഏതായാലും സംഭവത്തെക്കുറിച്ച് പാർട്ടി അന്വേഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

10/18/2013

കറിക്കരിയുമ്പോള്‍ പേറ്റുനോവ്; ബിജിക്ക് വീട്ടില്‍ സുഖപ്രസവം


കറിക്കരിയുമ്പോള്‍ പേറ്റുനോവ്; ബിജിക്ക് വീട്ടില്‍ സുഖപ്രസവംസെലിം മാതൃഭുമി  18/10/2013
കോട്ടയം: പ്രകൃതിയോട് അലിഞ്ഞുചേര്‍ന്ന ജീവിതത്തിന് പ്രസവവും ഒരു സ്വാഭാവിക പ്രക്രിയയാണ്. പേറ്റുനോവിനുമുമ്പേ ലേബര്‍ റൂമിലേക്ക് എത്തുന്ന തലമുറയ്ക്ക് ഒരുപക്ഷേ, വിശ്വസിക്കാനേ പറ്റില്ലായിരിക്കും. പക്ഷേ, ബിജിയെന്ന എന്‍ജിനിയറിങ് ഡിപ്ലോമക്കാരിക്ക് പ്രസവം പ്രകൃതിജന്യമായ ഒരു ശാരീരികാവസ്ഥയാണ്. നാലാമത്തെ കുഞ്ഞിന് ബിജി ജന്മം നല്‍കിയത് തന്റെ വീടിന്റെ സുരക്ഷയിലാണ്; ഒരു വയറ്റാട്ടിയുടെ സഹായംപോലും ഇല്ലാതെ. കൂട്ടുകാരി മാത്രമായിരുന്നു ഒപ്പം. ഭര്‍ത്താവും പ്രകൃതികൃഷിയുടെ പ്രചാരകനുമായ ഹിലാല്‍ അപ്പോള്‍ യാത്രയിലായിരുന്നു.

'കഴിഞ്ഞ 13ന് ഉച്ചയ്ക്ക് ചോറിന് അവിയല്‍ കൂട്ടാനുണ്ടാക്കാന്‍വേണ്ടി കറിക്കരിഞ്ഞുകൊണ്ടിരുന്നപ്പോഴാ എനിക്ക് നോവ് തുടങ്ങീത്. അപ്പോള്‍ത്തന്നെ അടുത്തുള്ള ഒരു കൂട്ടുകാരിയെ വിളിച്ചു. ഇരുപത് മിനുട്ടുകൊണ്ട് പ്രസവം നടന്നു...' ബിജി പറഞ്ഞു.

'ഞാന്‍ യാത്രയിലായിരുന്നു. അവളുടെ പരിചയത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി മാത്രമേ സഹായത്തിനായുണ്ടായിരുന്നുള്ളൂ... അല്ലെങ്കില്‍ത്തന്നെ പ്രസവിക്കുക എന്ന പ്രകൃതിജന്യമായ ശാരീരികാവസ്ഥയെ എന്തിനാണ് പേടിക്കുന്നത്? ' ഹിലാല്‍ ചോദിക്കുന്നു.

അങ്ങനെ നോനുവിനും നൈനയ്ക്കും നൈസയ്ക്കും പിന്‍ഗാമിയായി ഒരാണ്‍കുഞ്ഞുകൂടി ഹിലാല്‍ബിജി ദമ്പതിമാര്‍ക്ക്. ഗര്‍ഭിണിയായപ്പോള്‍ അത് ഉറപ്പാക്കാന്‍ ആസ്പത്രിയില്‍ പോയില്ല, സ്‌കാന്‍ ചെയ്തില്ല, മരുന്ന് കഴിച്ചില്ല, വിശ്രമമെടുത്തില്ല. പേറ്റുനോവ് ഉണ്ടായപ്പോള്‍ വേദനയൊഴിവാക്കാന്‍ സിസേറിയനെപ്പറ്റി ചിന്തിച്ചില്ല. ഡ്രിപ്പിടാന്‍ ഒരാസ്പത്രിയെയും സമീപിച്ചില്ല.

'പ്രസവം പേടിക്കേണ്ട ഒന്നല്ല. ആള്‍ക്കാര്‍ പറഞ്ഞുപേടിപ്പിക്കുകയാണ്. വീട്ടുജോലികള്‍ ചെയ്യുക, കൃഷിപ്പണികള്‍ ചെയ്യുക, നന്നായി ഉറങ്ങുക, പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക...'

ഹിലാലിന്റെ അഭിപ്രായങ്ങള്‍തന്നെയാണ് ഭാര്യ ബിജിക്കുമുള്ളത്. പ്രസവദിവസം കരിക്കിന്‍വെള്ളം മാത്രം കുടിക്കുക. കടയില്‍നിന്ന് വാങ്ങുന്ന 'വിഷം ചേര്‍ത്ത' പഴങ്ങളെ മാത്രം ആശ്രയിക്കാതെ ഓരോ കാലത്തും നമ്മുടെ തൊടിയില്‍ കിട്ടുന്ന വാഴപ്പഴമോ ചക്കപ്പഴമോ മാമ്പഴമോ കഴിക്കുക. ഗര്‍ഭിണിയായിക്കഴിഞ്ഞശേഷം 'നോണ്‍വെജ്' ആവരുത്. പശുവിന്‍പാലും ഒഴിവാക്കണം.

'പശുവിന്‍പാല്‍ മനുഷ്യശരീരത്തില്‍ ദഹിക്കില്ല... എന്റെ കുഞ്ഞുങ്ങള്‍ക്കൊരാള്‍ക്കും കൊടുത്തിട്ടുമില്ല...' ഹിലാല്‍ പറഞ്ഞു.
ഇവരുടെ മറ്റു കുഞ്ഞുങ്ങള്‍ ജനിച്ചത് ആസ്പത്രിയില്‍വച്ചാണെങ്കിലും മരുന്നോ ഡ്രിപ്പോ പോലും ബിജി സ്വീകരിച്ചില്ല. എല്ലാം സ്വാഭാവിക പ്രസവത്തിലൂടെയായിരുന്നു. ഹിലാല്‍ ആരാണെന്നറിയേണ്ടേ...? എറണാകുളത്ത് 'ലെമണ്‍ ഗ്രാഫിക്‌സ്' എന്ന ഗ്രാഫിക്‌സ് ഡിസൈനിങ് സ്ഥാപനം തുടങ്ങി, ഒടുവില്‍ കമ്പ്യൂട്ടറുകള്‍ 'ഷട്ട്ഡൗണ്‍' ചെയ്ത് പാടത്തിറങ്ങി പ്രകൃതികൃഷിരീതിയുടെ പ്രചാരകനായി മാറിയ ആലപ്പുഴക്കാരന്‍.

മാത്രമല്ല, കോട്ടയത്ത് പഠിക്കാനെത്തിയപ്പോള്‍ എസ്.എഫ്.ഐ.യുടെ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കളെ ആരെയും നിലവിലുള്ള സ്‌കൂള്‍ പഠനരീതിക്ക് വിട്ടിട്ടില്ല.

'ഒരു സ്‌കൂളിലും എന്റെ മക്കള്‍ പഠിച്ചിട്ടില്ല. ഇനി പഠിക്കുകയുമില്ല. അവര്‍ പ്രകൃതിയില്‍നിന്ന് തനിയെ അറിഞ്ഞ് ജീവിക്കാന്‍ പഠിക്കുന്നു. ഒരസുഖത്തിനും അവര്‍ക്കിതുവരെ മരുന്നും വാങ്ങിച്ചിട്ടില്ല. വാക്‌സിനേഷനും നല്‍കിയിട്ടില്ല.'

പ്രകൃതിയോടുള്ള ഈ അടുപ്പംമൂലം സാക്ഷാല്‍ മമ്മൂട്ടിപോലും തന്റെ കുമരകം ചീര്‍പ്പുങ്കലിലെ 17 ഏക്കറില്‍ പ്രകൃതികൃഷിക്കായി കണ്ടെത്തിയതും ഹിലാലിനെത്തന്നെ. കുഞ്ഞുണ്ടായതിന്റെ ഔദ്യോഗികരേഖകള്‍ ശരിയാക്കാന്‍ അയര്‍ക്കുന്നം പഞ്ചായത്തില്‍ ഭാര്യയെയും കുട്ടികളെയും കൂട്ടി അടുത്ത ദിവസംതന്നെ പോകുമെന്നും ഹിലാല്‍ പറഞ്ഞു.

ലൈഫൈ ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് എല്‍ഇഡി വിദ്യ


ലൈഫൈ  ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് എല്‍ഇഡി വിദ്യ
    മാതൃഭുമി  18/10/2013


ഇന്‍ര്‍നെറ്റ് കണക്ടിവിറ്റിക്ക് വൈഫൈയ്ക്ക് പകരം ചെലവുകുറഞ്ഞ പുതിയൊരു വിദ്യ ചൈനീസ് ഗവേഷകര്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. പരമ്പരാഗത റേഡിയോ ഫ്രീക്വന്‍സിക്ക് പകരം ബള്‍ബുകളിലെ പ്രകാശമുപയോഗിച്ച് കണക്ടിവിറ്റി സാധ്യമാക്കുന്ന നൂതനമാര്‍ഗമാണത്.

ഒരു വാട്ട് എല്‍ഇഡി ബള്‍ബുപയോഗിച്ച് നാല് കമ്പ്യൂട്ടറുകളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി, ഷാങ്ഹായിയില്‍ ഫ്യൂഡന്‍ സര്‍വകലാശാലയിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രൊഫസര്‍ ചി നാന്‍ അറിയിച്ചു.

വൈഫൈ പോലുള്ള പരമ്പരാഗത സാങ്കേതികവിദ്യക്ക് പകരമുള്ള സംഭവമാകയാല്‍ അതിന് 'ലൈഫൈ' ( ഗയഎയ ) എന്നാണ് പേരിട്ടിരിക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഷാങ്ഹായി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നിക്കല്‍ ഫിസിക്‌സിലെ ഗവേഷകരും ഈ മുന്നേറ്റത്തില്‍ പങ്കാളിയായി.

മൈക്രോചിപ്പ് പതിപ്പിച്ച എല്‍ഇഡി ബള്‍ബുകള്‍ക്ക് സെക്കന്‍ഡില്‍ 150 മെഗാബൈറ്റ്‌സ് ഡേറ്റ വീതം വിനിമയം ചെയ്യാന്‍ കഴിവുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇത് ചൈനയിലെ ശരാശരി ബ്രോഡ്ബാന്‍ഡിന്റെ ഡേറ്റാവിനിമയ ശേഷിയെക്കാള്‍ കൂടുതലാണ്  ചി പറഞ്ഞു.

വൈഫൈ പോലെ നെറ്റ്‌വര്‍ക്കിങിനും, മൊബൈലിനും വേഗമേറിയ കമ്മ്യൂണിക്കേഷന്‍ മാര്‍ഗം തുറന്നു തരുന്ന പുതിയ വിദ്യയ്ക്ക് എഡിന്‍ബറോ സര്‍വകലാശാലയിലെ ഹരാള്‍ഡ് ഹാസ് ആണ് 'ലൈഫൈ' എന്ന പേരിട്ടത്. ദൃശ്യപ്രകാശത്തെ കമ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ ( ല്‍യറയധവഫ വയഭമര്‍ ഋസശശന്‍ഷയഋദര്‍യസഷ ര്‍ഫഋമഷസവസഭസ്ര ) ആണിത്.

നിലവിലുള്ള വയര്‍ലെസ്സ് സിഗ്നല്‍ വിനിമയ ഉപകരണങ്ങള്‍ വളരെ ചെലവുകൂടിയതും ക്ഷമത കുറഞ്ഞവയുമാണ്  ചി ചൂണ്ടിക്കാട്ടി.

'സെല്‍ഫോണുകളുടെ കാര്യത്തില്‍ സിഗ്നലുകള്‍ ശക്തിപ്പെടുത്താനായി ലക്ഷക്കണക്കിന് ബേസ് സ്റ്റെഷനുകള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ബേസ് സ്റ്റേഷനുകളില്‍ ഏറ്റവുമധികം ഊര്‍ജം ഉപയോഗിക്കപ്പെടുന്നത് അവയിലെ ശീതീകരണ സംവിധാനത്തിലാണ്'അവര്‍ പറഞ്ഞു.

ബേസ് സ്റ്റേഷനുകളുമായി താരതമ്യം ചെയ്താല്‍ , ഉപയോഗിക്കാന്‍ കഴിയുന്ന ലൈറ്റ് ബള്‍ബുകളുടെ എണ്ണം പ്രായോഗികമായി എണ്ണമറ്റതാണ്. 'എവിടെ ഒരു എല്‍ഇഡി ബള്‍ബ് ഓണാക്കുന്നോ, അവിടെ ഇന്‍ര്‍നെറ്റ് സിഗ്നലുമുണ്ടാകും. ബള്‍ബ് അണയ്ക്കുമ്പോള്‍ സിഗ്നലും പോകും'ചി വിശദീകരിച്ചു. 'പ്രകാശം തടസ്സപ്പെടുത്തിയാലും സിഗ്നല്‍ നഷ്ടമാകും'.

ഇപ്പോള്‍ പ്രാരംഭഘട്ടമേ ആയിട്ടുള്ളു. ലൈഫൈ വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ രംഗത്തെത്തിക്കാന്‍ ഇനിയും ഏറെ മുന്നേറേണ്ടതായിട്ടുണ്ട്. ഷാങ്ഹായിയില്‍ നടക്കുന്ന ചൈന ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രി ഫെയറില്‍ അടുത്ത മാസം പുതിയ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കും.

10/17/2013

ഇതാണ് കാർബൈക്ക്


ഇതാണ് കാർബൈക്ക്


ലണ്ടൻ : ഇത് കാറാണോ? അല്ല. എങ്കിൽപ്പിന്നെ ബൈക്കാണോ? അതുമല്ല. കാറും ബൈക്കും ചേർന്ന ഒരു ഐറ്റം. ടൊയോട്ട പുറത്തിറക്കുന്ന മുച്ചക്ര വാഹനമാണ് കാണുന്നവരെ അത്ഭുതംകൊണ്ട് കണ്ണ് തള്ളിക്കുന്നത്. ടൊയോട്ട ഐ റോഡ് എന്നാണ് ഈ ഇലക്ട്രിക് വാഹനത്തിന്റെ പേര്. എത്ര കിടിലൻ ട്രാഫിക് ബ്ളോക്കായാലും ഒരു ബൈക്കിന്റെ സൗകര്യത്തോടെ അതിനിടയിലൂടെ ഈസിയായി നുഴഞ്ഞുകയറാം. ഒപ്പം മഴയും വെയിലും മഞ്ഞുമൊന്നും കൊള്ളാതെ കാറിലിരിക്കുന്നതുപോലെ രണ്ടുപേർക്ക് യാത്ര ചെയ്യാനുമാകും. ഹെൽമറ്റും വേണ്ട.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇതിന് സാധാരണ ബൈക്കിനെക്കാൾ അല്പംപോലും വീതികൂടുതലില്ല. ആക്ടീവ്‌ ലീൻ എന്ന ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനമാണിത്. കൊടുംവളവുകളിലും മറ്റും മുൻ വീലുകളെ മുകളിലേക്കും താഴേക്കും അഡ്ജസ്റ്റ് ചെയ്ത് വാഹനമോടിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. കാറിനെപ്പോലെ ഓടിക്കുമ്പോൾ തന്നെ ബൈക്കിനെപ്പോലെ വാഹനം നിയന്ത്രിക്കാൻ ഈ സംവിധാനം സഹായിക്കുന്നു. ചുരുക്കത്തിൽ ബാലൻസിനെക്കുറിച്ച് ഒട്ടും ആശങ്ക വേണ്ടെന്നർത്ഥം. 2.35 മീറ്റർ നീളവും 1.45 മീറ്റർ ഉയരവുമുള്ള ഈ വാഹനത്തിന് 85 സെന്റീമീറ്റർ മാത്രമാണ് വീതി.
ഒരുതവണ ചാർജ്ജ് ചെയ്താൽ മുപ്പതു മൈൽ വരെ ഇത് ഓടിക്കാനാവും. മണിക്കൂറിൽ 60 കിലോമീറ്ററാണ് പരമാവധി വേഗം. ഈ വാഹനം ഓടിക്കാൻ പ്രത്യേക പരിശീലനമൊന്നും വേണ്ട. വളവുകളിൽ വാഹനം എത്രത്തോളം ചരിയണമെന്നത് സ്റ്റിയറിംഗിന്റെ ചലനത്തിൽ നിന്ന് എൻജിൻ യൂണിറ്റ് കൃത്യമായി മനസ്സിലാക്കും. അതുപോലെ എങ്ങനെയുള്ള വഴിയിലും വാഹനം നിറുത്തുകയുമാവാം.
എന്നുമുതൽ വാഹനം പുറത്തിറങ്ങുമെന്നോ അതിന്റെ വില എത്രയാണെന്നതിനെപ്പറ്റിയോ ഉള്ള കൂടുതൽ വിവരങ്ങൾ വ്യ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1