1/14/2016

സാനിയ ഹിംഗിസ് സഖ്യത്തിന് ലോകറെക്കോഡ്

mathrubhumi.com

സാനിയ ഹിംഗിസ് സഖ്യത്തിന് ലോകറെക്കോഡ്

സിഡ്‌നി:  വനിതാ ഡബിള്‍സ് ടെന്നിസില്‍ സാനിയ-ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 29-ാം ജയം. വ്യാഴാഴ്ച്ച നടന്ന സിഡനി ഇന്റര്‍നാഷണല്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍  യെറോസ്ലാവ ഷെവധോവ- റാലുക്ക ഒലാറു സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് (4-6, 6-3, 10-8) സാനിയ-ഹിംഗിസ് സഖ്യം തങ്ങളുടെ തോല്‍വിയറിയാത്ത പടയോട്ടം 29-ല്‍ എത്തിച്ചത്. ഈ ജയത്തോടെ സഖ്യം ഫൈനലില്‍ കടന്നു.
സാനിയ ഹിംഗിസ് സഖ്യത്തിന്റെ ഇന്നത്തെ ജയത്തോടെ 22 വര്‍ഷം മുന്‍പ് 1994ല്‍ ജിഗി ഫെര്‍ണാന്‍ഡസും -നടാഷ വെരേവയും ചേര്‍ന്ന് നേടിയ 28 വിജയങ്ങളെന്ന റെക്കോര്‍ഡ് പഴങ്കഥയായി.ചൊവ്വാഴ്ച്ച നടന്ന
സിഡ്‌നി ഇന്റര്‍നാഷണല്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാട്ടര്‍ ഫൈനലില്‍ ചെന്‍ ലിയാങ് ഷൂവയി- പെങ് സഖ്യത്തെ നേരിട്ടുളള സെറ്റുകള്‍ക്ക് (6-2, 6-3) തകര്‍ത്താണ് സാനിയ-ഹിംഗിസ് സഖ്യം ജിഗി ഫെര്‍ണാന്‍ഡസും-നടാഷ വെരേവയും ചേര്‍ന്ന് നേടിയ 28 വിജയങ്ങളെന്ന റെക്കോഡിനൊപ്പം എത്തിയത്.

ബ്രിസ്‌ബെയ്ന്‍ ഓപ്പണ്‍ കിരീടത്തോടെ വര്‍ഷം ആരംഭിച്ച സഖ്യം സ്വന്തമാക്കിയത് തുടര്‍ച്ചയായ ആറാം കിരീടമായിരുന്നു. വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ (11395 പോയ്ന്റ്) ഒന്നാമതും ഹിംഗിസ് (11355 പോയന്റ്) രണ്ടാം സ്ഥാനത്തുമാണ്. മുന്നാം സ്ഥാനത്തുളള ബെഥാനി മാറ്റക്-സാന്‍ഡ്‌സിന് 7450 പോയന്റ് മാത്രമാണ്ണുളളത്.

60,000 കോടി മുടക്കി റഫാൽ വാങ്ങുന്നത് എന്തിന്?

manoramaonline.com

60,000 കോടി മുടക്കി റഫാൽ വാങ്ങുന്നത് എന്തിന്?

by സ്വന്തം ലേഖകൻ
ഏറെ കാലമായി വ്യോമസേന ആവശ്യപ്പെട്ടുപോന്ന മീഡിയം മൾട്ടിറോൾ പോർവിമാനമായി ഫ്രാൻസിലെ ഡാസാൾട്ട് കമ്പനി വികസിപ്പിച്ചെടുത്ത റഫാൽ അവസാനം വാങ്ങാൻ പോകുകയാണ്. ഇത് സംബന്ധിച്ചു അവസാന ചർച്ചകൾ നടക്കുകയാണ്. ഇന്ത്യ കണ്ടതിൽവച്ച് ഏറ്റവും കടുത്ത ആയുധക്കരാറായിരിക്കും ഇതെന്നാണ് കരുതുന്നത്.
അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ യൂറോഫൈറ്റർ എന്നിവയുമായുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണു റഫാൽ വാങ്ങാൻ യുപിഎ സർക്കാരിന്റെ ഭരണകാലത്ത് തീരുമാനമെടുത്തത്. അന്നു 100,000 കോടി രൂപയ്ക്കാണ് കരാർ പറഞ്ഞിരുന്നത്. വൻ തുകയുടെ കരാറാണിതെന്നതിനാൽ അവസാന നിമിഷം വരെ വിട്ടുകൊടുക്കാൻ മിക്ക രാജ്യങ്ങളും തയാറല്ലായിരുന്നു. എന്നാൽ തികച്ചും സുതാര്യമായ നടപടികളിലൂടെ റഫാൽ വിമാനം തിരഞ്ഞെടുക്കാൻ അന്നത്തെ സർക്കാർ തീരുമാനിക്കുകയായിരുന്നു. എന്നാൽ നിലവിൽ 36 വിമാനങ്ങൾ വാങ്ങാനായി 60,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
റഫാലിന്റെ ശക്തി
നിലവിൽ റഫാൽ ഉപയോഗിക്കുന്നത് ഫ്രഞ്ച് എയർഫോഴ്സ്, ഫ്രഞ്ച് നേവി, ഈജിപ്ത് എയർഫോഴ്സ്, ഖത്തർ എയർഫോഴ്സ് എന്നിവരാണ്. 2015 വരെയുള്ള കണക്കുകൾ പ്രകാരം 141 വിമാനങ്ങൾ നിര്‍മിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ പേർക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം 1.8 മാകാണ് (മണിക്കൂറിൽ 1912 കിലോമീറ്റർ). 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.
ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് ശേഷിയുള്ളതാണ് റഫാൽ. മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ റഫാൽ മികച്ച വിമാനം തന്നെയാണ്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ച റഫാലിന്റെ സേവനം മികച്ചതായിരുന്നു.
ഇന്ത്യയുടെ റഫാൽ ഫ്രാൻസിന്റേതിനേക്കാൾ മികച്ചത്
ഫ്രാൻസിന്റെ കയ്യിൽ നിന്ന് ഇന്ത്യ വാങ്ങി വികസിപ്പിച്ചെടുക്കുന്ന റഫാൽ വിമാനം ഏറ്റവും മികച്ചതായിരിക്കും. ഇന്ത്യയുടെയും ഇസ്രായേലിന്റെയും സാങ്കേതിക സംവിധാനങ്ങൾ ഫ്രാൻസിന്റെ റഫാലിൽ ഘടിപ്പിക്കുന്നതോടെ മികച്ചതാകും. ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് റഫാലിന്റെ ഇന്ത്യൻ പതിപ്പ് നിർമിക്കുക. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റഫാൽ പുറത്തിറങ്ങുക. നേവൽ എൽസിഎയും എഎംസിഎയും ചേർന്നാണ് പുതിയ റഫാൽ നിർമിക്കുക.
വിമാനത്തിന്റെ മികവു മാത്രമല്ല പലപ്പോഴും പ്രധാന ഘടകമാകുന്നത്. സാങ്കേതികവിദ്യ കൈമാറാൻ വിൽക്കുന്ന രാജ്യത്തിനും കമ്പനിക്കുമുള്ള ‘സന്മനസ്സ്’, വിമാനത്തിന്റെ സർവീസ് കാലഘട്ടം തീരുന്നതു വരെ സ്‌പെയർ പാർട്ടുകൾ നൽകാനുള്ള ‘സന്മനസ്സ്’, വിൽക്കുന്ന രാജ്യത്തെ രാഷ്‌ട്രീയ അന്തരീക്ഷം, മൊത്തമുള്ള ചെലവ് ഇവയെല്ലാം ഘടകങ്ങളാണ്. ഡാസാൾട്ട് നിർമിച്ച നാൽപതിലധികം മിറാജ്-2000 വിമാനം ഇന്ത്യൻ വ്യോമസേനയുടെ സർവീസിൽ ഇന്നുണ്ട്. ഡാസാൾട്ടിന്റെ നിർമാണമികവിന് ഒരു സർട്ടിഫിക്കറ്റാണു മിറാജ് എന്നു പറയാം. സ്‌പെയർ പാർട്ടുകൾ നൽകുന്നതിലോ, എൻജിൻ സർവീസിങ് ഉൾപ്പെടെയുള്ള വിൽപനാനന്തര സേവനങ്ങളിലോ ഇന്നുവരെ മിറാജിന്റെ കാര്യത്തിൽ പ്രശ്‌നമുണ്ടായിട്ടില്ല.
എന്തിനാണ് ഈ വിമാനം? എവിടെയും ഏതിനും ഉപയോഗിക്കാവുന്ന മിഗ്-21, മിഗ്-29 എയർ സുപ്പീരിയോറിറ്റി ഫൈറ്റർ‌, ശത്രു റഡാറുകളെ വെട്ടിച്ചു വളരെ ദൂരം താഴ്‌ന്നുപറന്നു ബോംബിടാൻ ശേഷിയുള്ള ജഗ്വാർ, ഇന്ത്യയിൽ നിന്നു പറന്നുപൊങ്ങിയാൽ ഏതു ഭാഗത്തുമെത്തി ബോംബിടാൻ കഴിവുള്ള ആധുനികോത്തരമായ സുഖോയ്-30 എംകെഐ എന്നിവയെല്ലാം കൈവശമുള്ളപ്പോൾ. കൂടാതെ തേജസ്സ് എന്ന പേരിൽ ഒരു അത്യാധുനിക പോർവിമാനം ഇന്ത്യ തന്നെ വികസിപ്പിച്ചു തയാറാക്കി കഴിഞ്ഞപ്പോൾ? ഓരോ വിമാനത്തിനും ഒരോ തരം റോളാണുള്ളത്. ശത്രുരാജ്യത്തേക്കു കുതിച്ചുകയറി ബോംബിടുന്നവയെ പണ്ടു ബോംബർ എന്നും ഇന്നു സ്‌ട്രൈക്ക് വിമാനമെന്നും വിളിക്കുന്നു. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിൽ ഇടപെടുന്നവയെയാണു ഫൈറ്റർ വിമാനങ്ങൾ എന്നു വിളിക്കുന്നത്.
ഇവയ്‌ക്കിടയിൽ തന്നെ പല വകഭേദങ്ങളുണ്ട്. ശത്രുഭൂമിയുടെ ഉള്ളിലേക്ക് ആഴത്തിൽ പറന്നെത്തി, ശത്രുവിന്റെ സൈനികനീക്കങ്ങളെ തകർക്കാനായി റോഡ്, റയിൽ പാതകൾ, പാലങ്ങൾ ശത്രുവിന്റെ കമാൻഡ് സെന്ററുകൾ തുടങ്ങിയവ തകർക്കുന്നവയാണു ഡീപ് പെനിട്രേഷൻ സ്‌ട്രൈക്ക് വിമാനങ്ങൾ. ജഗ്വാർ ഈ വിഭാഗത്തിൽ പെട്ടവയാണ്. പറക്കൽ ശേഷിയും പ്രഹരശേഷിയും കൂടുതലാണെങ്കിലും ഇവയ്‌ക്ക് ഒരു പോരായ്‌മയുണ്ട് - ശത്രുവിമാനങ്ങളിൽ നിന്നു സ്വയം സംരക്ഷിക്കാനുള്ള കഴിവു പരിമിതമാണ്. അതിനാൽ ഇവയ്‌ക്കു കൂട്ടുപോകാൻ ഫൈറ്റർ വിമാനങ്ങൾ വേണം.
ശത്രുഭൂമിയിലേക്ക് അതിക്രമിച്ചു കയറി കനത്ത ആക്രമണം നടത്താൻ കഴിവുള്ളവയാണു സുഖോയ്-30 വിമാനം. ജഗ്വാറിനെക്കാൾ മികച്ച സ്വരക്ഷാസംവിധാനം ഇവയ്‌ക്കുണ്ട്. വ്യോമസേനയുടെ പക്കൽ 220 സുഖോയ്-30 വിമാനങ്ങളുണ്ട്. ഇതിൽ 27 എണ്ണം സൂപ്പർ സുഖോയ് വിമാനങ്ങളാണ്. ശത്രുവിന്റെ പിൻനിര നീക്കങ്ങളെ തകർക്കാൻ ശേഷിയുള്ള 140 വരെ ജഗ്വാർ വിമാനങ്ങളും. ആക്രമിച്ചുവരുന്ന ടാങ്ക് വ്യൂഹങ്ങളെയും പീരങ്കിപ്പടയെയും ആകാശത്തു നിന്ന് ആക്രമിക്കാൻ മിഗ്-27 എന്ന ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങളും. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിലേർപ്പെടാൻ മാത്രമായി ചില വിമാനങ്ങളുണ്ട്. ഇവയിൽ മിഗ്-29 ആണു മുമ്പൻ. വിമാനം ഒട്ടേറെ മികച്ചതാണെങ്കിലും എണ്ണം വെറും 65 മാത്രം.ഈ റോളിൽ വ്യോമസേനയ്‌ക്ക് ഒരു വണ്ടിക്കാള തന്നെയുണ്ടായിരുന്നു: മിഗ്-21. എണ്ണത്തിലാണെങ്കിലും പ്രശ്‌നമുണ്ടായിരുന്നില്ല.
നൂറുകണക്കിനു മിഗ്-21 വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമിച്ചിരുന്നു. എന്നാൽ രണ്ടു പ്രശ്‌നങ്ങളുണ്ട്. ഒന്ന്: 1970കളിലെ സാങ്കേതിക വിദ്യയാണിവയിൽ. രണ്ട്: സ്‌പെയർ പാർട്ടുകൾ പോലും ലഭ്യമല്ല. ഇക്കാരണങ്ങളാൽ അപകടങ്ങൾക്കു വഴിതെളിച്ചിട്ടുള്ള ഈ വിമാനം വ്യോമസേന ഘട്ടംഘട്ടമായി കയ്യൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. യഥാർഥത്തിൽ പ്രതിരോധ മേഖലയിലെ യുദ്ധവിമാനങ്ങളുടെ കുറവുകൾ നികത്തുന്നതിനു വേണ്ടിയാണ് ഇത്രയും പണം ചെലവിട്ട് റഫാൽ വാങ്ങുന്നത്.

1/13/2016

ഐഫോണ്‍ ലുക്കില്‍ റെഡ്മി 3 എത്തി

mathrubhumi.com

ഐഫോണ്‍ ലുക്കില്‍ റെഡ്മി 3 എത്തി

പി എസ് രാകേഷ്
Xiaomi Redmi 3
ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലായ റെഡ്മി 3 വിപണിയിലെത്തി. ആദ്യഘട്ടമായി ചൈനയിലാണ് ഫോണ്‍ വില്പനയ്‌ക്കെത്തിച്ചിരിക്കുന്നത്.
699 ചൈനീസ് യുവാന്‍ (7,112 രൂപ) വിലയിട്ടിരിക്കുന്ന ഫോണ്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയിലും ലഭ്യമാകുമെന്ന് കരുതുന്നു. റെഡ്മിയുടെ മുന്‍വെര്‍ഷനുകളായ വണ്‍എസ്, റെഡ്മി 2 എന്നിവ ഇന്ത്യയില്‍ വന്‍തോതില്‍ വിറ്റുപോയിരുന്നു.
മുന്‍കാല മോഡലുകളെ അപേക്ഷിച്ച് രൂപത്തിലും ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനിലുമൊക്കെ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് റെഡ്മി 3 നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും പ്രധാനം ഐഫോണിനെ അനുസ്മരിപ്പിക്കുന്ന മെറ്റല്‍ ബോഡി തന്നെ. ആദ്യമായാണ് ഷവോമി റെഡ്മി ഫോണിനായി മെറ്റല്‍ ബോഡി തിരഞ്ഞെടുക്കുന്നത്.
720 X 1280 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ അഞ്ചിഞ്ച് ഹൈഡെഫനിഷന്‍ സ്‌ക്രീനാണ് റെഡ്മി 3 യ്ക്കുള്ളത്. 1.2 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള നാല് കോറുകളും 1.5 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള നാല് കോറുകളുമുള്‍പ്പെടുന്ന ക്വാല്‍കോമിന്റെ 616 ഒക്ടാകോര്‍ പ്രൊസസര്‍, രണ്ട് ജിബി റാം, അഡ്രിനോ 405 ജിപിയു, 16 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണ് ഫോണിന്റെ ഹാര്‍ഡ്‌വേര്‍ ചേരുവകള്‍.
ഇന്റേണല്‍ മെമ്മറി പോരെന്നുള്ളവര്‍ക്ക് 128 ജി.ബി. വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാവുന്ന സ്‌ലോട്ടും ഫോണിലുണ്ട്. ആന്‍ഡ്രോയ്ഡ് അധിഷ്ഠിതമായ എം.ഐ.യു.ഐ. 7 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണില്‍. ആന്‍ഡ്രോയ്ഡിന്റെ ഏത് വെര്‍ഷനുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന ഒഎസ് ആണിതെന്ന കാര്യം ഷവോമി വെളിപ്പെടുത്തിയിട്ടില്ല.
എല്‍ഇഡി ഫ് ളാഷോടുകൂടിയ 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. രണ്ട് ക്യാമറകളിലും ഫുള്‍-എച്ച്ഡി വീഡിയോ റെക്കോഡിങ് സൗകര്യം ലഭ്യമാണ്. കണക്ടിവിറ്റിക്കായി 4ജി, ബ്ലൂടൂത്ത്, ജി.പി.എസ്., എ-ജി.പി.എസ്., ജി.പി.ആര്‍.എസ്., വൈഫൈ തുടങ്ങി എല്ലാ സംവിധാനങ്ങളും ഫോണിലുണ്ട്.
സ്വര്‍ണം,വെള്ളി,ചാരനിറങ്ങളിലെത്തുന്ന ഫോണില്‍ 4100 എംഎഎച്ച് ശേഷിയുള്ള ഊരിയെടുക്കാനാവാത്ത തരത്തിലുള്ള ബാറ്ററി ഉപയോഗിച്ചിരിക്കുന്നു. മുമ്പിറങ്ങിയ റെഡ്മി 2വില്‍ 2200 എംഎഎച്ച് ബാറ്ററിയായിരുന്നു എന്ന കാര്യം പ്രത്യേകമോര്‍ക്കണം.
സമാന സ്‌ക്രീന്‍ വലിപ്പവും ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനുമുള്ള മെയ്‌സു എം2 നോട്ട് (വില 9,999 രൂപ), ലെനോവോ വൈബ് കെ4 നോട്ട് (വില 11,998 രൂപ) എന്നീ ഫോണുകളോടായിരിക്കും റെഡ്മി 3 യ്ക്ക് ഇന്ത്യയില്‍ മത്സരിക്കേണ്ടിവരിക. കെ4 നോട്ടിന്റെ വില്പന ജനവരി 20നാണ് രാജ്യത്ത് ആരംഭിക്കുന്നത്. അപ്പോഴേക്കും റെഡ്മി 3 ഇന്ത്യയിലെത്തുമോ എന്നാണിനി അറിയാനുള്ളത്. 

പെട്രോളിയം ഇനി എത്രകാലം

mathrubhumi.com

പെട്രോളിയം ഇനി എത്രകാലം

ഡോ വി ശശികുമാര്‍
പെട്രോളിനും ഡീസലിനും വില കൂടുമ്പോള്‍ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടിനേപ്പറ്റി ആലോചിച്ചുനോക്കൂ. സാധനങ്ങളുടെയെല്ലാം വില കൂടുകയായി; ഓട്ടോറിക്ഷയുടേയും ടാക്‌സിയുടേയും ബസ്സിന്റെയും യാത്രാനിരക്കും വര്‍ധിക്കും. കുടുംബ ബജറ്റ് താളംതെറ്റും. ഇതൊന്നും കൂടാതെയാണ് വിലവര്‍ധനയ്‌ക്കെതിരെയുള്ള ഹര്‍ത്താലും സമരവുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും. ശരിക്കു പറഞ്ഞാല്‍ ഇന്ന് ലോകംതന്നെ ഓടുന്നത് പെട്രോളിയത്തിന്റെ സഹായത്താലാണ്.
ആ നിലയ്ക്ക് പെട്രോളിയം ഉത്പ്പന്നങ്ങള്‍ കിട്ടാതെ വരുന്ന ഒരു സാഹചര്യത്തെപ്പറ്റി ആര്‍ക്കെങ്കിലും ചിന്തിക്കാനാകുമോ? അങ്ങിനെയൊന്നും സംഭവിക്കില്ല എന്നായിരിക്കും പലരുടെയും സങ്കല്‍പ്പം. പക്ഷേ, അത് സത്യമാണോ?
ഇന്ത്യയുള്‍പ്പടെ മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക നിലനില്‍പ്പും വളര്‍ച്ചയും ഇന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഓട്ടോമൊബൈല്‍ വ്യവസായമാണ് രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയെ നയിക്കുന്നത് എന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ വിശ്വാസം. എന്നാല്‍, പരിമിതമായ വസ്തുവാണ് പെട്രോളിയമെന്നോ, അതൊരിക്കല്‍ തീര്‍ന്നുപോകാമെന്നോ ഉള്ള ചിന്തയേ ഇല്ലാതെയാണ് നാമളത് ചെലവഴിക്കുന്നത്.
വാഹനം ഓടിക്കുന്നതിനും മറ്റും മാത്രമല്ല, നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന 'ഇംഗ്ലിഷ് മരുന്നുകളും' രാസവളങ്ങളും പ്ലാസ്റ്റിക്കിലുള്ള വീട്ടുപകരണങ്ങളും മറ്റനേകം വസ്തുക്കളും നിര്‍മിക്കുന്നതിനും പെട്രോളിയം ആവശ്യമാണ്.
പെട്രാളിയം ഭൂമിയില്‍നിന്ന് കുഴിച്ചെടുക്കുന്നതാണല്ലോ. അതെങ്ങനെ ഭൂമിക്കുള്ളില്‍ ഉണ്ടായി? നമ്മള്‍ ഇന്ന് പെട്രോളിയം ഉപയോഗിക്കുന്ന തോതിലാണെങ്കില്‍, എത്ര കാലത്തേക്ക് അത് തികയും? ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിള്‍ പെട്രോളിയം തീര്‍ന്നുപോകുമെന്ന് പറയുന്നതില്‍ സത്യമുണ്ടോ? തീര്‍ന്നുപോയാല്‍ മനുഷ്യരെന്ത് ചെയ്യും?
ഈ ചോദ്യങ്ങളൊക്കെ വളരെ പ്രസക്തമാണ്, പ്രധാനപ്പെട്ടതാണ്.
പെട്രോളിയത്തിന്റെ ഉറവിടം
വിക്കിപ്പീഡിയ പറയുന്നതനുസരിച്ച്, 1546 ല്‍ ജോര്‍ജിയസ് അഗ്രികോള (ആദ്യനാമം ജോര്‍ജ് പവര്‍) എന്ന ജര്‍മ്മന്‍ ധാതുശാസ്ത്രജ്ഞനാണ് പെട്രോളിയം എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
ആല്‍ഗകള്‍ പോലുള്ള കടലിലെ സൂക്ഷ്മജീവികള്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടി ക്രമേണ ഭൂമിക്കുള്ളിലേക്ക് കടന്ന്  അവിടുത്തെ ശക്തമായ ചൂടിലും മര്‍ദ്ദത്തിലും പെട്രോളിയമായി മാറി എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
അങ്ങനെയല്ല, ജൈവവസ്തുക്കളില്ലാതെയാണ് പെട്രോളിയമുണ്ടായത് എന്ന് ചില സോവിയറ്റ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വാദഗതിക്ക് 1999 ല്‍ പുതുജീവന്‍ ലഭിച്ചു. ആ വര്‍ഷം ഏപ്രില്‍ 16 ലെ വാള്‍സ്ട്രീറ്റ് ജേണലില്‍ ഒരു അത്ഭുതസംഭവത്തേപ്പറ്റി ക്രിസ് കൂപ്പറിന്റെ ഒരു ലേഖനം വന്നു. യൂജീന്‍ ദ്വീപിലെ എണ്ണക്കിണറിനെക്കുറിച്ചായിരുന്നു അത്.
1873 ല്‍ കുഴിച്ച 'യൂജീന്‍ ദ്വീപ് 330' ( Eugene Island 330 ) എന്ന പേരിലറിയപ്പെടുന്ന എണ്ണക്കിണറില്‍ നിന്നുള്ള ഉല്‍പ്പാദനം സാധാരണഗതിയിലെന്നപോലെ ഉയര്‍ന്ന് പ്രതിദിനം 15,000 ബാരലുകള്‍ വരെയായി. പിന്നീട്, എപ്പോഴും സംഭവിക്കുന്നതുപോലെ അത് കുറഞ്ഞുവരികയും 1999 ആയപ്പോഴേക്ക് വെറും 4000 ബാരലായി. പിന്നീടങ്ങോട്ട് അത്ഭുതമാണ് സംഭവിച്ചത്. ആയുസ്സ് കഴിഞ്ഞു എന്ന് കരുതിയിരുന്ന ആ എണ്ണക്കിണറില്‍നിന്ന് ഉല്‍പ്പാദനം വര്‍ധിക്കുകയും 1999 ആയപ്പോഴേക്ക് പ്രതിദിനം 13,000 ബാരലുകളാകുകയും ചെയ്തു. ഭൂമിയുടെയുള്ളില്‍ ഉത്ഭവിക്കുന്ന എണ്ണ ക്രമേണ പുറത്തേക്കുവന്ന് എണ്ണക്കിണറില്‍ നിറഞ്ഞതാണെന്നാണ് ക്രിസ് കൂപ്പര്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത്. പക്ഷേ, ശാസ്ത്രീയമായ തെളിവുകളില്ലാത്തതിനാല്‍ ഈ സിദ്ധാന്തം അധികമാരും അംഗീകരിച്ചില്ല.
Peak Oil, Oil Crisis
ലക്ഷക്കണക്കിന് വര്‍ഷം മുമ്പുള്ള ആല്‍ഗകളില്‍നിന്നും മറ്റുമാണ് എണ്ണയുണ്ടായത് എന്ന സിദ്ധാന്തം സത്യമാണെങ്കില്‍ ഭൂമിയിലുള്ള പെട്രോളിയത്തിന് പരിധി ഉണ്ടായേ തീരൂ. മനുഷ്യജീവിതത്തിന്റെ കാലയളവിലെങ്കിലും അത് പുനരുല്‍പ്പാദിപ്പിക്കാന്‍ സാദ്ധ്യമല്ല എന്നു തീര്‍ത്തും പറയാം.
നമ്മള്‍ ഇന്ധനങ്ങള്‍ ഉപയാഗിക്കുമ്പോള്‍ അവ എരിഞ്ഞ് തീരും. വെള്ളമോ മറ്റു വസ്തുക്കളോ ഉപയോഗിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നില്ല. അവയില്‍ പലതും പുനരുല്‍പ്പാദിപ്പിക്കാനാകുന്ന വസ്തുക്കളാണ്. പെട്രോളിയം അങ്ങനെയല്ല. അത് ഒരു ദിവസം ഇല്ലാതെയാകും. എങ്കില്‍ എന്നായിരിക്കും അത് സംഭവിക്കുക? പെട്രോളിയത്തിനു പകരം ഉപയോഗിക്കാവുന്ന വല്ലതുമുണ്ടോ?
സുപ്രധാനമായ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എന്താണെന്ന് നമുക്ക് പരിശോധിക്കാം.
പീക് എണ്ണ (Peak Oil)
പെട്രോളിയം ഉല്‍പ്പാദനത്തിന്റെ ഒരു ഗണിതശാസ്ത്ര മാതൃക 1956 ല്‍ കിങ് ഹബ്ബര്‍ട്ട് (King Hubbert) എന്ന എഞ്ചിനീയര്‍ അവതരിപ്പിക്കുകയുണ്ടായി. എണ്ണക്കിണറില്‍നിന്നുള്ള ഉല്‍പ്പാദനം ആദ്യം ക്രമേണ വര്‍ധിക്കുകയും പരമാവധി എത്തിയ ശേഷം അതേപോലെ കുറഞ്ഞുവരികയും ചെയ്യുന്ന മോഡലായിരുന്നു അത്.
ഒരു എണ്ണക്കിണറിന്റെ കാര്യത്തിലായാലും ഒരു പ്രദേശത്തിന്റെ കാര്യത്തിലായാലും ഒരു രാജ്യത്തിന്റെ കാര്യത്തിലായാലും ഈ മോഡല്‍ തൃപ്തികരമാണ് എന്ന് അനുഭവം കാണിക്കുന്നു. ലോകത്തിന്റെ മൊത്തം കാര്യത്തിലും ഇത് സത്യമാവാം എന്ന് വിശ്വസിക്കപ്പെടുന്നു.
ഹബ്ബര്‍ട്ടിന്റെ മാതൃക എണ്ണയ്ക്ക് മാത്രമല്ല തീര്‍ന്നു പോകാവുന്ന ഏത് വിഭവത്തിന്റെ കാര്യത്തിലും ശരിയാണ് എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു (ഉദാഹരണമായി ശുദ്ധജലത്തിന്റെ കാര്യത്തില്‍ ലോകത്തെ പല പ്രദേശങ്ങളും ഇപ്പോള്‍ താഴോട്ടുള്ള ഘട്ടത്തിലാണ് എന്ന് ഒരു പഠനങ്ങള്‍ കാണിക്കുന്നു). ഹബ്ബര്‍ട്ടിന്റെ സിദ്ധാന്തമനുസരിച്ച് എണ്ണയുല്‍പ്പാദനം എങ്ങിനെ ആദ്യം കൂടുകയും പിന്നീട് കുറയുകയും ചെയ്യും എന്ന് ചുവടെ ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.
Peak Oil
2062 നും 2094 നും മധ്യേ പെട്രോളിയം തീര്‍ന്നുപോകുമെന്ന് 1999 ല്‍ അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരുന്നു. ഒരു ലക്ഷത്തി നാല്‍പ്പതിനായിരം കോടി ബാരലിനും രണ്ടുലക്ഷം കോടി ബാരലിനും ഇടയ്ക്കാണ് ഭൂമിയില്‍  ആകെയുള്ള എണ്ണയുടെ അളവെന്നും ദൈനംദിന ഉപഭോഗം ഏതാണ്ട് എട്ടുകോടി ബാരലുകളാണെന്നുമുള്ള കണക്കിനെ അടിസ്ഥാനമാക്കിയാണ് മേല്‍പ്പറഞ്ഞ കാലഘട്ടം അവര്‍ നിര്‍ണയിച്ചത്. 2004 ല്‍ ഈ കണക്കുകള്‍ പുനഃപരിശോധിച്ചപ്പോള്‍ ഭൂമിയില്‍ ലഭ്യമായത് ഒന്നേകാല്‍ ലക്ഷംകോടി ബാരല്‍ എണ്ണ മാത്രമാണെന്നും ദൈനംദിന ഉപഭോഗം എട്ടര കോടി ബാരല്‍ ആയിട്ടുണ്ടെന്നും മനസിലായി.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 2013 ലെ ആഗോള പ്രതിദിന ഉപഭോഗം 9,03,54,000 ബാരലാണ്. ഇതനുസരിച്ചു് 2057 ല്‍ പെട്രോളിയം തീരണം എന്നവര്‍ കണക്കാക്കി. എന്നാല്‍ യു.എസ്. ഊര്‍ജ്ജവിവരസംഘടന ( US Energy Information Administration ) പറഞ്ഞത് 2015 ആകുമ്പോഴേക്ക് പ്രതിദിന ഉപഭോഗം നൂറു കോടി ബാരലോളം ആകുമെന്നും 2030 ല്‍ 118 കോടി കവിയുമെന്നുമാണ്.
ഇന്ത്യയും ചൈനയും പോലെയുള്ള ജനസംഖ്യ കൂടിയ രാഷ്ട്രങ്ങളില്‍ വാഹനങ്ങളുടെ എണ്ണം പെരുകുമ്പോള്‍ എണ്ണയുടെ ഉപഭോഗം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുമല്ലോ. 2030 ലോ അതിനു മുമ്പുതന്നെയോ പെട്രോളിയത്തിന്റെ ഉല്‍പ്പാദനം കുറഞ്ഞു തുടങ്ങും എന്നു പല വിദഗ്ദരും വിശ്വസിക്കുന്നു. ഉല്‍പ്പാദനം കുറയുകയും ഉപഭോഗം അതിനനുസരിച്ച് കുറയാതിരിക്കുകയും ചെയ്താല്‍ വില കൂടുമല്ലോ.
പല എണ്ണപ്പാടങ്ങളിലെയും ഉല്‍പ്പാദനം ഇപ്പോഴേ കുറഞ്ഞു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് പെട്രോളിയത്തിന്റെ വില ഉയര്‍ന്നുകൊണ്ടിരിക്കും എന്നാണ് കരുതേണ്ടത്.
കിണറുകളില്‍ അവശേഷിക്കുന്ന എണ്ണയുടെയും പ്രതിദിന ഉല്‍പ്പാദനത്തിന്റെയും കണക്കുകള്‍ പല രാജ്യങ്ങളും നല്‍കുന്നത് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ പറ്റില്ല എന്ന് അഭിപ്രായമുള്ള വിദഗ്ധരുണ്ട്. എണ്ണ ഖനനം ചെയ്യുന്ന ചില പ്രമുഖ രാഷ്ട്രങ്ങളില്‍ അവര്‍ അവകാശപ്പെടുന്നത്രയും എണ്ണ വാസ്തവത്തില്‍ ഇനി ബാക്കിയുണ്ടോ എന്ന് സംശയിക്കുന്നവരുമുണ്ട്. എന്തായാലും, എണ്ണയുടെ അളവ് രാജ്യങ്ങള്‍ അവകാശപ്പെടുന്നതിനേക്കാള്‍ കുറവാകാനേ സാധ്യതയുള്ളൂ. അതുകൊണ്ട് എണ്ണ ഇനി എത്ര കാലത്തേയ്ക്ക് ശേഷിക്കും എന്ന് കൃത്യമായി കണക്കാക്കാനാവില്ല എന്നവര്‍ പറയുന്നു.
Peak Oil, oil Crisis
വിവിധ രാജ്യങ്ങളില്‍ ലഭ്യമായിട്ടുള്ള പെട്രോളിയത്തിന്റെ അളവ് 
എണ്ണ വേഗം തീര്‍ന്നുപോകും എന്ന് കരുതുന്നത് തന്നെയാണ് നമ്മുടെ ഭാവിക്കും നല്ലത്. എണ്ണ ലഭ്യമല്ലാതാകുന്ന ഒരു ദിവസത്തേക്ക് നമ്മള് നേരത്തേതന്നെ തയാറായി ഇരിക്കുന്നതാവില്ലേ, അങ്ങനെ ഒരു സാഹചര്യം പെട്ടെന്നുണ്ടാകുന്നതിനേക്കാള്‍ ഭേദം? മാത്രമല്ല, നാം അങ്ങനെ ചിന്തിച്ചു തുടങ്ങിയാല്‍ പെട്രോളിയത്തിന്റെ ഉപഭോഗം കുറയ്ക്കാനും മറ്റ് ഊര്‍ജ്ജസ്രോതസ്സുകളെ കൂടുതല്‍ ആശ്രയിക്കാനുമുള്ള താല്‍പ്പര്യവും ശ്രമങ്ങളും ഊര്‍ജ്ജിതമാകുകയും ചെയ്യും. ഇത് ആഗോളതാപനത്തിനും വായൂമലിനീകരണത്തിനും ശമനം വരുത്താന്‍ സഹായിക്കും.
എണ്ണയുടെ ഉല്‍പ്പാദനം കുറഞ്ഞു തുടങ്ങുമ്പോള്‍ എന്തു സംഭവിക്കും? എണ്ണയുടെ വില നിയന്ത്രണാതീതമായി കൂടുക എന്നതായിരിക്കും സ്വാഭാവികമായും ആദ്യം സംഭവിക്കുക.
പെട്രോളിയത്തിന്റെ വിലവര്‍ധന വിവിധ രംഗങ്ങളെ ബാധിക്കും. പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുന്നതനുസരിച്ച് യാത്രാച്ചെലവും ചരക്ക് കടത്തുചെലവും കൂടുന്നത് നാം ഇടയ്ക്കിടയ്ക്ക് അനുഭവിക്കുന്നതാണല്ലോ. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാകും (ഇപ്പോള്‍ തന്നെ രംഗത്തെത്തി തുടങ്ങിയിട്ടുള്ള, വൈദ്യുതിയുപയോഗിക്കുന്ന വാഹനങ്ങള്‍ ഒരളവുവരെ സഹായകമാകാം. എന്നാല്‍ അവയ്ക്കും പരിമിതികളുണ്ട്). ഇന്ധനച്ചെലവ് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാരായാന്‍ പൊതുജനങ്ങളും ശാസ്ത്രസാങ്കേതിക വിദഗ്ദ്ധരും സര്‍ക്കാരുമെല്ലാം കാര്യമായി ശ്രമിക്കേണ്ടി വരും. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ധനോപയോഗം കുറയ്ക്കാനായി പല രാഷ്ട്രങ്ങളും ഉപയോഗിച്ചതുപോലെ വ്യത്യസ്ത മാര്‍ഗങ്ങള്‍ ഇനിയും അവലംബിക്കേണ്ടി വരും.
Peak Oil, Oil Crisis
ലോകമഹായുദ്ധകാലത്ത് പെട്രോള്‍ച്ചെലവ് ചുരുക്കുന്നതിന് അമേരിക്കയില്‍ ഉപയോഗിച്ചിരുന്ന പരസ്യം
വിമാനവും കപ്പലും ഓടിക്കുന്നതെങ്ങനെ എന്നതും പ്രശ്‌നമാണ്. ഒരുപക്ഷേ, വരും വര്‍ഷങ്ങളില്‍ ഇവ ഓടിക്കാന്‍ മറ്റൊരു മാര്‍ഗ്ഗം കണ്ടെത്താന്‍ കഴിഞ്ഞേക്കും. സൗരോര്‍ജ്ജത്താല്‍ പറക്കുന്ന ഒരു ചെറുവിമാനം അടുത്തകാലത്തല്ലേ നമ്മുടെ രാജ്യത്തുകൂടി കടന്നു പോയത്. എന്നാല്‍ വലിയ ഭാരം വഹിക്കുന്ന വിമാനങ്ങളോ കപ്പലുകളോ ചലിപ്പിക്കുന്നതിന് വൈദ്യുതി ഉപയോഗിക്കുന്നത് ഇപ്പോഴത്തെ സാങ്കേതികവിദ്യയുപയോഗിച്ച്  സാധ്യമല്ല. പെട്രോളിയത്തിനു പകരം ഉപയോഗിക്കാവുന്ന മറ്റൊരു വസ്തു കണ്ടെത്തുക എന്നതാണ് ഒരു സാധ്യത.
മരുന്നുകളും മറ്റു രാസവസ്തുക്കളും
പെട്രോളിയം ഇല്ലാതായിത്തുടങ്ങുമ്പോള്‍ ഉണ്ടാകാവുന്ന മറ്റ് പ്രശ്‌നങ്ങള്‍ പരിശോധിക്കാം. പെട്രോളിയത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക്കുകള്‍ എന്നിങ്ങനെ പല വസ്തുക്കളുടെയും വില വര്‍ധിക്കാം.
ഇവയില്‍ ചില വസ്തുക്കളുടെ ഉല്‍പ്പാദനം പെട്രോളിയമില്ലാതെ സാധ്യമാകുമെങ്കിലും അതിന് ചെലവ് കൂടുതലാകും. പെട്രോളിയത്തിന്റെ വില കൂടുമ്പോള്‍ ആ മാര്‍ഗങ്ങള്‍ താരതമ്യേന ലാഭകരമാകാം. പക്ഷേ, ചരക്കുകൂലി വര്‍ധിക്കുന്നതും വിലയെ ബാധിക്കുമല്ലോ. അതുകൊണ്ട് നമ്മള്‍ ജീവിക്കുന്ന സ്ഥലത്തിന് കഴിയുന്നതും അടുത്തുള്ള പ്രദേശത്ത് ഉല്പാദിപ്പിക്കുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നതാവും ലാഭകരം.
പെട്രോളിയത്തിനു പകരം ജൈവഡീസല്‍ (ചെടികളില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ) എന്നൊരാശയം കുറച്ചു നാളായി പ്രചരിക്കുന്നുണ്ട്. പെട്രോളിയത്തിന്റെ വില വര്‍ധിച്ചു വരുമ്പോള്‍, കൂടുതല്‍ ലാഭം പ്രതീക്ഷിച്ച്, ഭക്ഷ്യവസ്തുക്കള്‍ക്ക് പകരം ജൈവഡീസലിന്റെ ഉല്പാദനത്തിനാവശ്യമായ ചെടികള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ ഒരുങ്ങിയേക്കാം. ഇത് ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം കുറയ്ക്കും. രാസവളങ്ങളുടെയും കീടനാശിനികളുടെയും വില കൂടുന്നതും ഗതാഗതത്തിനുള്ള ചെലവ് കൂടുന്നതും ഭക്ഷ്യവസ്തുക്കളുടെ വില കൂടാന്‍ കാരണമാകുന്നതിന് പുറമേയാണിത്. ഇതിന്റെ ഫലമായി ലോകത്തെല്ലായിടത്തും പട്ടിണിയും ഭക്ഷ്യക്ഷാമവും വര്‍ധിക്കും.
വൈദ്യുതിയുടെ ലഭ്യതയാണ് മറ്റൊരു പ്രശ്‌നം. ജലവൈദ്യുത നിലയങ്ങള്‍ കുറേക്കാലം കൂടി നിലനില്ക്കുമെന്ന് കരുതാം. എന്നാല്‍ പെട്രോളിയം ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുതനിലയങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും. ഇതു് നമ്മുടെ ഊര്‍ജ്ജലഭ്യതയെ ബാധിക്കുമെന്ന് ഉറപ്പാണല്ലോ.
സൗരോര്‍ജ്ജമാണ് ഒരു ബദല്‍ സാധ്യത. എന്നാല്‍ ഇന്നത്തെ തോതില്‍ വൈദ്യുതി ഉപയോഗിക്കണമെങ്കില്‍ വലിയ ഭൂഭാഗങ്ങള്‍ തന്നെ സൗരോര്‍ജ സെല്ലുകള്‍കൊണ്ട് മൂടേണ്ടി വരും. അങ്ങനെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയും പ്രശ്‌നമായിരിക്കും. മാത്രമല്ല, അതിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്താകാമെന്ന് അനുഭവത്തില്‍ നിന്നേ മനസിലാവൂ. കാറ്റില്‍നിന്ന് വൈദ്യുതി ഉത്പാദനവും പകരം പോംവഴിയല്ല. അതിന് നല്ലപോലെ കാറ്റ് വീശണം. മാത്രമല്ല, കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് പരിധിയുണ്ട്.
അവശേഷിക്കുന്ന മാര്‍ഗം ആണവോര്‍ജമാണ്. എന്നാല്‍, അതില്‍ വളരെയധികം അപകടങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ട്. ആണവോര്‍ജ്ജം കാര്യമായിത്തന്നെ വികസിപ്പിച്ചിരുന്ന പല രാഷ്ട്രങ്ങളും ഇപ്പോള്‍ ഒന്നുകൂടി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. വിശേഷിച്ച് ചെര്‍ണോബിലും ജപ്പാനിലെ ഫുകുഷിമ റിയാക്ടര്‍ അപകടവും അടക്കം ചെറുതും വലുതുമായ അപകടങ്ങളേക്കുറിച്ചുള്ള വിവരങ്ങല്‍ ജനങ്ങള്‍ അറിഞ്ഞതിന്റെ പശ്ചാത്തലത്തില്‍.
പീക് എണ്ണ മരിച്ചോ? 
കിങ് ഹബ്ബര്‍ട്ടിന്റെ ആശയം അടിസ്ഥാനമാക്കി പെട്രോളിയം തീര്‍ന്നുപോകും എന്ന ഭീതി പരത്തിയവര്‍ക്ക് തെറ്റുപറ്റിയെന്നും പെട്രോളിയം ഉടനെയെങ്ങും തീരില്ല എന്നും ഒരു ഘട്ടത്തില്‍ ചിലരൊക്കെ പ്രസംഗിക്കുകയും ലേഖനങ്ങളെഴുതുകയും ചെയ്തു. അമേരിക്കയിലെ 'ടൈം' വാരികപോലും 2013 മെയ് 5 ന് പീക് എണ്ണയുടെ മരണത്തേപ്പറ്റി ലേഖനമെഴുതി.
അതോടെ എണ്ണയെസംബന്ധിച്ച പ്രശ്‌നങ്ങളെല്ലാം തീര്‍ന്നെന്ന് പലരും വിശ്വസിച്ചു. വിശേഷിച്ച് എണ്ണക്കമ്പനിയില്‍ താല്‍പ്പര്യമുള്ളവരും പ്രകൃതിസ്‌നേഹികള്‍ 'പുരോഗതി'ക്ക് തടസ്സമുണ്ടാക്കുന്നതില്‍ എതിര്‍പ്പുള്ളവരും.
ഇതിനൊരു കാരണം കൂടിയുണ്ട്. ഭൂമിക്കടിയിലുള്ള ഒരുതരം പാറയില്‍ ഒളിഞ്ഞിരിക്കുന്ന കെറോജന്‍ ( Kerogen ) എന്ന പദാര്‍ഥത്തെ പുറത്തെടുക്കാനുള്ള സാങ്കേതികവിദ്യ അമേരിക്കയില്‍ വികസിപ്പിച്ചു. കാലിയായി എന്നു കരുതിയിരുന്ന ചില എണ്ണക്കിണറുകളില്‍നിന്നും ടാര്‍മണല്‍ എന്ന പേരിലും മറ്റും അറിയപ്പെട്ട മണ്ണില്‍നിന്നും ഇത്തരം വിദ്യയുപയോഗിച്ച് ഷേല്‍ എണ്ണ ( shale oil ) എന്നറിയപ്പെടുന്ന എണ്ണ ധാരാളമായി ഇനിയും എടുക്കാമെന്ന് എണ്ണക്കമ്പനികളും ചില വിദഗ്ധരും പ്രഖ്യാപിച്ചു.
എന്നാല്‍ അധികം താമസിയാതെ ഈ വിദ്യ വലിയ വിവാദമായി. അത് ചെറിയതോതില്‍ ഭൂകമ്പമുണ്ടാക്കും, രാസവസ്തുക്കള്‍ കലര്‍ന്ന് ഭൂഗര്‍ഭജലം ഉപയോഗശൂന്യമാക്കും തുടങ്ങിയ ഭയങ്ങളാണ് വിവാദത്തിലേക്ക് നയിച്ചത്. മാത്രമല്ല, ഇത്തരം സാങ്കേതികവിദ്യയിലേക്ക് ശ്രദ്ധ തിരിക്കുന്നത് പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത മറ്റു ഊര്‍ജ്ജസ്രോതസ്സുകള്‍ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതില്‍നിന്ന് ശ്രദ്ധതിരിക്കുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പരാതിപ്പെടുകയും ചെയ്തു.
'ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ ഒരു പഠനം നടക്കുന്നതുവരെ മാത്രമേ എണ്ണസ്‌നേഹികളുടെ ആഹ്ലാദം നീണ്ടുനിന്നുള്ളൂ. പീക് എണ്ണ മരിച്ചിട്ടില്ല എന്നും  ഷേല്‍ എണ്ണ പ്രചരിപ്പിച്ചത്ര പ്രതീക്ഷ നല്‍കുന്നില്ല എന്നും അവര്‍ കണ്ടെത്തി.
ഷേല്‍ എണ്ണ ഖനനംചെയ്യാന്‍ രണ്ടു മാര്‍ഗ്ഗങ്ങളാണുള്ളത്: ഒന്ന്, തുറന്ന ഖനനത്തിലൂടെ മണ്ണ് പുറത്തെടുത്ത് ചതച്ച് 800 ഡിഗ്രിയിലധികം ചൂടാക്കി കെറോജന്‍ പുറത്തെടുക്കുക; രണ്ട്, മണ്ണിനടിയില്‍ ഹീറ്റര്‍ സ്ഥാപിച്ച് കെറോജന്‍ ദ്രവീകരിക്കുക, എന്നിട്ട് സാധാരണ എണ്ണ ഖനനംചെയ്യുന്ന രീതിയില്‍ പുറത്തെടുക്കുക. രണ്ടാമത്തെ രീതി ഇതുവരെ വാണിജ്യാടിസ്ഥാനത്തില്‍ സാദ്ധ്യമാണെന്നോ ലാഭകരമാണെന്നോ തെളിയിച്ചിട്ടില്ല.
വേള്‍ഡ്‌വാച്ച് ഇന്‍സ്റ്റിട്ടൂട്ട് പറയുന്നതിങ്ങനെ: ഷേലെണ്ണ പുറത്തെടുക്കുന്നത് വായുവിനെയും ജലത്തെയും നിലത്തെയും പ്രതികൂലമായി ബാധിക്കും എന്നാണ് ഇതുവരെ നടന്ന പഠനങ്ങള്‍ കാണിക്കുന്നത്? സള്‍ഫര്‍ ഡയോക്‌സൈഡ്, നൈട്രജന്റെ ഓക്‌സൈഡുകള്‍, ഈയം എന്നീ രാസവസ്തുക്കള്‍ മൂലമുള്ള മലിനീകരണമാണ് പ്രതീക്ഷിക്കുന്നത്. 'നാച്ചുറല്‍ റിസോഴ്‌സസ് ഡിഫന്‍സ് കൗണ്‍സിന്റെ ( NRDC ) ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു ഷേലെണ്ണ ഖനനം ചെയ്യുന്നതും ഷേലെണ്ണ ഇന്ധനമായി വികസിപ്പിക്കുന്നതും വളരെ അപകടം നിറഞ്ഞതാണെന്ന്.
മാത്രമല്ല, പെട്രോളിയവുമായി താരതമ്യം ചെയ്യുമ്പോള്‍ ഖനനം മുതല്‍ വാഹനം വരെ എന്നുള്ള കണക്കില്‍ പെട്രോളിയം ഉല്പാദിപ്പിക്കുന്നതിന്റെ ഇരട്ടി അളവ് ഹരിതഗൃഹവാതകങ്ങള്‍ ഷേലെണ്ണ പുറപ്പെടുവിപ്പിക്കും എന്നും അതില്‍ കൂടുതലും ഉല്പാദനസമയത്താണ് ഉണ്ടാവുക എന്നുമാണ്. ഷേലെണ്ണ ഖനനം സസ്യങ്ങളെയും ജന്തുക്കളെയും കാര്യമായി ബാധിക്കും എന്നും പ്രകൃതിഭംഗിക്ക് സാരമായി ഭംഗംവരും എന്നും എന്‍.ആര്‍.ഡി.സി. ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയുടെ 'ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്‌മെന്റ്' അവരുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: പുറത്തെടുക്കുന്ന ഓരോ ബാരല്‍ ഷേലെണ്ണയ്ക്കും 2.1 മുതല്‍ 5.2 വരെ ബാരല്‍ ജലം ആവശ്യമാകും. കൊളോറാഡോ വൈറ്റ് നദിയിലെ ജലപ്രവാഹത്തിന്റെ 8.2 ശതമാനം കുറയ്ക്കുകയാവും ഇതിന്റെ ഫലം.
ഒരു കാര്യം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. മറ്റെല്ലാ ജീവജാലങ്ങളേയും അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജവും മറ്റു പ്രകൃതിവിഭവങ്ങളും മനുഷ്യര്‍ ഉപയോഗിക്കുന്നു. ഇത് അധികകാലം തുടര്‍ന്നുകൊണ്ടു പോകാന്‍ കഴിയില്ല. മനുഷ്യരുടെ എണ്ണത്തിലുള്ള വലിയ വളര്‍ച്ചയും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു. പ്രകൃതിവിഭവങ്ങള്‍ അനന്തമല്ല. അവ അടുത്ത തലമുറകള്‍ക്ക് കൂടി കരുതിവയ്ക്കാതെ ഉപയോഗിച്ച് തീര്‍ക്കുക മാത്രമല്ല, അനേകം ജീവിവംശങ്ങളെ അപ്പാടെ ഇല്ലാതാക്കുന്നതുള്‍പ്പെടെ പ്രകൃതിക്ക് നാശം വരുത്തുകയുമാണ് നമ്മള്‍. നമ്മുടെ സ്വാര്‍ഥതയ്ക്ക് കടിഞ്ഞാണിട്ട് ജീവിതരീതിയില്‍ കാര്യമായ മാറ്റം വരുത്തിയില്ലെങ്കില്‍ നമുക്കു മാത്രമല്ല നമ്മുടെ അടുത്ത തലമുറകള്‍ക്കും ജീവിതം ദുരിതമാകും.
ജൈവഇന്ധനത്തിന്റെ സാദ്ധ്യതകള്‍, പ്രശ്‌നങ്ങള്‍
പെട്രോളിയത്തിനു പകരം വികസിപ്പിക്കാന്‍ ശ്രമിച്ച ജൈവ ഇന്ധനങ്ങള്‍ കൂടുതല്‍ അപകടകാരിയാണെന്ന് പഠനങ്ങള്‍ പറയുന്നു. ആഗോളതാപനത്തിന് കടിഞ്ഞാണിടാന്‍ പലപ്പോഴും പറഞ്ഞുകേള്‍ക്കുന്ന ഒരു മാര്‍ഗ്ഗമാണ് ജൈവഇന്ധനങ്ങളുടെ  ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നത്. എന്നാല്‍ അത് കൂടുതല്‍ അപകടം ക്ഷണിച്ചു വരുത്തുകയേ ഉള്ളൂ എന്ന് സയന്‍സ് ജേര്‍ണല്‍ 2012 ജനവരിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. പനാമയിലെ 'സ്മിത്സോണിയന്‍ ട്രോപ്പിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടി'ലെ യോണ്‍ ഷാര്‍ലിമാന്‍, വില്യം ലോറന്‍സ് എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
BIofuels
ആഗോളതാപനം നിയന്ത്രിക്കണമെങ്കില്‍ അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ചെടികള്‍ അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുത്ത് സൂര്യപ്രകാശവുമായി ചേര്‍ത്ത് സ്വന്തം വളര്‍ച്ചയ്ക്കായി  ഉപയോഗിക്കുന്നു.
ഭൂമിയിലെ എല്ലാ ജീവജാലങ്ങളും നേരിട്ടോ അല്ലാതെയോ ഈ പ്രക്രിയയെയാണ് ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വ്യാപകമായ ഉപയോഗമാണ് ആഗോളതാപനത്തിന് പ്രധാന കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. പെട്രോളിയം കത്തിക്കുന്നതും വനനശീകരണവും ആഗോളതാപനത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ടു് വനങ്ങളും കൃഷിയിടങ്ങളും സംരക്ഷിക്കേണ്ടത് ആഗോളതാപനം തടയാന്‍ അത്യാവശ്യമാണ്.
എന്നാല്‍, വനങ്ങള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കുക മാത്രമല്ല ചെയ്യുന്നത്. അവ ജലം സംഭരിച്ചു വെയ്ക്കുകയും മണ്ണൊലിപ്പ് തടയുകയും വമ്പിച്ച ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുകയും എല്ലാം ചെയ്യുന്നുണ്ട്. ജൈവഇന്ധനത്തിനുവേണ്ടി സസ്യങ്ങള്‍ വന്‍തോതില്‍ കൃഷിചെയ്യേണ്ടതായി വരുമ്പോള്‍ പലയിടങ്ങളിലും വനങ്ങള്‍ നശിപ്പിക്കപ്പെടും. ജൈവഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിക്കുന്നതിനുമുമ്പു് ഇത്തരം ദോഷഫലങ്ങളെപ്പറ്റിയും ചിന്തിക്കേണ്ടതുണ്ട് എന്നത് വ്യക്തമാണല്ലോ.
ചോളം, കരിമ്പു്, സോയബീന്‍ തുടങ്ങിയ കാര്‍ഷിക വിളകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് പെട്രോളിയത്തിനു പകരമായി പലരും നിര്‍ദ്ദേശിച്ചിരുന്ന ഇന്ധനം. പെട്രോളിയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ചു് ഹരിതഗൃഹവാതകങ്ങളേ ജൈവഇന്ധനങ്ങള്‍ പുറത്തു വിടൂ എന്നാണ് പൊതുവില്‍ വിശ്വസിക്കപ്പെട്ടിരുന്നത്. അത് സത്യവുമാണ്. എന്നാല്‍ അങ്ങനെ ഹരിതഗൃഹവാതകങ്ങളുടെ ഉല്പാദനം എത്രകണ്ട് കുറയുന്നുവോ അതിനേക്കാള്‍ കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ ജൈവഇന്ധനം ഉല്‍പ്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം പുറത്തുവരും എന്നാണ് ഷാര്‍ലിമാനും കൂട്ടരും കണ്ടെത്തിയത്.

ഈതൈല്‍ ആല്‍ക്കഹോള്‍ എന്ന രാസവസ്തു (ചാരായത്തിലെ പ്രധാന ഘടകം) ചിലയിടങ്ങളില്‍ പെട്രോളുമായി ചേര്‍ത്ത് ഉപയോഗിച്ചുവരുന്നുണ്ട്. പെട്രോളിയത്തിന്റെ ഉപഭോഗം കുറയ്ക്കുകയും അങ്ങനെ പണച്ചെലവും ഹരിതഗൃഹവാതകങ്ങളുടെ വ്യാപനവും കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെ ചെയ്യുന്നത്. ആല്‍ക്കഹോള്‍ ഉല്പാദിപ്പിക്കുന്നതിന് കരിമ്പ് വളരെ ഫലപ്രദമാണ്.
ആദ്യമായി ഇങ്ങനെ പെട്രോളിനൊപ്പം ആല്‍ക്കഹോള്‍ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയത് ബ്രസീലാണ്. പിന്നീട് മറ്റു പല രാജ്യങ്ങളും ഈ മാര്‍ഗം സ്വീകരിക്കുകയോ അതേപ്പറ്റി ഗൗരവമായി ചിന്തിക്കുകയോ ചെയ്തു. പിന്നീട് ഇത് ലോകം മുഴുവനും പിന്തുടരുന്നതിനേപ്പറ്റി ചര്‍ച്ചകളുണ്ടായി. ആഗോളതാപനത്തിന് ആശ്വാസമേകാന്‍ ഇങ്ങനെ ജൈവഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് സഹായിക്കും എന്നു പലരും ചിന്തിച്ചു.
പെട്രോളിന്റെ വര്‍ധിച്ചുവരുന്ന വിലയും ആഗോളതാപനവും മൂലം പെട്രോളിയത്തിനു പകരമായി പലതരം ജൈവഇന്ധനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ഒരു മത്സരം തന്നെ ഉണ്ടായി. ചോളത്തില്‍നിന്നും കരിമ്പില്‍നിന്നും ഉല്പാദിപ്പിക്കുന്ന  ഈതൈല്‍ ആല്‍ക്കഹോളും പാമോയിലും ഉദാഹരണങ്ങളാണ്.
ഇന്ധനാവശ്യങ്ങള്‍ക്കായി ആല്‍ക്കഹോള്‍ ഉല്പാദിപ്പിക്കുന്നതിനു് കരിമ്പും മറ്റും കൃഷിചെയ്യാന്‍ തുടങ്ങിയാല്‍ അത് ഉഷ്ണമേഖലയിലെ ജൈവവൈവിദ്ധ്യം നിറഞ്ഞ വനങ്ങളും കൃഷിഭൂമിയും മറ്റും നഷ്ടപ്പെടാന്‍ ഇടയാക്കും എന്ന് മുമ്പേ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇന്ധനത്തിനായി കൃഷിചെയ്യുന്നതു മൂലം ഭൂമിയുടെ ഉപഭോഗത്തില്‍ വരുന്ന മാറ്റം പല പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കും നയിക്കാം എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഏത് ഇന്ധനം കത്തുമ്പോഴും കാര്‍ബണ്‍ ഡയോക്‌സൈഡ് ഉത്പാദിപ്പിക്കപ്പെടും. എന്നാല്‍ പെട്രോളിയം കത്തുമ്പോള്‍ സഹസ്രാബ്ദങ്ങളായി ഭൂമിക്കുള്ളില്‍ കിടന്ന കാര്‍ബണാണ് കാര്‍ബണ്‍ ഡയോക്‌സൈഡ് ആയി അന്തരീക്ഷത്തില്‍ കലരുന്നത്.
ജൈവഇന്ധനം കത്തുമ്പോഴാകട്ടെ അത് ചെടിയായിരിക്കെ വളര്‍ച്ചയ്ക്കുവേണ്ടി അന്തരീക്ഷത്തില്‍നിന്ന് വലിച്ചെടുത്ത കാര്‍ബണ്‍ ഡയോക്‌സൈഡ് തന്നെയാണ് പുറത്തേയ്ക്ക് വരുന്നത്. അതുകൊണ്ട് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിലേക്ക് അത് എത്ര സംഭാവന ചെയ്യുന്നോ അത്രയും തന്നെ അത് ചെടിയായിരിക്കെ വലിച്ചെടുക്കുന്നുണ്ട്. അതായത് മൊത്തത്തില്‍ നോക്കുമ്പോള്‍ അത് പുതിയതായി കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്കു കലര്‍ത്തുന്നില്ല എന്നര്‍ത്ഥം. ഇതുകൊണ്ടാണ് ജൈവഇന്ധനങ്ങള്‍ ആഗോളതാപനത്തിന് ആശ്വാസമേകും എന്ന വിശ്വാസം ഉണ്ടായത്.
2020 ആകുമ്പോഴേക്ക് വാഹനങ്ങളില്‍ മൊത്തം ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ പത്തുശതമാനം ജൈവഇന്ധനങ്ങള്‍ ആയിരിക്കണം എന്ന് നിഷ്‌ക്കര്‍ഷിക്കുന്നതിനുള്ള ഒരു നിര്‍ദ്ദേശം യൂറോപ്യന്‍ യൂണിയന്‍ പരിശോധിച്ചു വരവെയാണ് മേല്‍സൂചിപ്പിച്ച പുതിയ റിപ്പോര്‍ട്ട് വന്നത്.
ഏത് ജൈവഇന്ധനമാണ് പരിസ്ഥിതിയ്ക്ക് ഏറ്റവും അനുയോജ്യം എന്ന് നിര്‍ണ്ണയിക്കാന്‍ ഇതുവരെ നടന്ന ശ്രമങ്ങളില്‍  അതില്‍നിന്ന് ഉതിരുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവു മാത്രമെ കണക്കിലെടുത്തിരുന്നുള്ളൂ; അത് ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളൊന്നും കണക്കിലെടുത്തിരുന്നില്ല. എന്നാല്‍  ഷാര്‍ലിമാനും ലോറന്‍സും ഒരു പുതിയ മാര്‍ഗ്ഗമാണ് അവലംബിച്ചത്. സ്വിറ്റ്‌സര്‌ലന്ഡിലെ എംപ ഗവേഷണകേന്ദ്രത്തിലെ റെയ്‌നര്‍ സാഹ് വികസിപ്പിച്ചെടുത്ത ഈ മാര്‍ഗ്ഗം വനങ്ങളുടെയും കൃഷിഭൂമിയുടെയും ജൈവവൈവിദ്ധ്യത്തിന്റെയും നഷ്ടം തുടങ്ങിയ എല്ലാ പാരിസ്ഥിതിക പ്രശ്‌നങ്ങളും കണക്കിലെടുക്കുന്ന ഒന്നാണ്.
ഈ മാര്‍ഗ്ഗമുപയോഗിച്ച് 26 ജൈവഇന്ധനങ്ങളെക്കുറിച്ച് പഠിച്ചപ്പോള്‍ കണ്ടത് ഇപ്രകാരമാണ്: പെട്രോളിയവുമായി താരതമ്യം ചെയ്യുമ്പോള്‍ അവയില്‍ 21 എണ്ണവും 30 ശതമാനം കുറച്ചേ കാര്‍ബണ്‍ ഡയോക്‌സൈഡ് മോചിപ്പിക്കുന്നുള്ളൂ. എന്നാല്‍ പകുതിയിലധികം എണ്ണവും പെട്രോളിയത്തെക്കാല്‍ കൂടുതല്‍ പാരിസ്ഥിതികാഘാതമുണ്ടാക്കുന്നു.
(തിരുവനന്തപുരം 'സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസി'ല്‍നിന്ന് റിട്ടയര്‍ചെയ്ത ശാസ്ത്രജ്ഞനാണ് ലേഖകന്‍)

ഹിമാലയം അരമീറ്ററിലേറെ താണു; നേപ്പാളില്‍ വീണ്ടും വന്‍ഭൂകമ്പത്തിന് സാധ്യത

mathrubhumi.com

ഹിമാലയം അരമീറ്ററിലേറെ താണു; നേപ്പാളില്‍ വീണ്ടും വന്‍ഭൂകമ്പത്തിന് സാധ്യത

നേപ്പാളില്‍ 2015 ഏപ്രിലില്‍ വന്‍നാശം വിതച്ച ഭൂകമ്പത്തെ തുടര്‍ന്ന് ഹിമാലയം 60 സെന്റീമീറ്റര്‍ താണതായി ഉപഗ്രഹപഠനത്തില്‍ വ്യത്യമായി. എന്നാല്‍, എവറസ്റ്റ് കൊടുമുടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഭൂകമ്പത്തിന് കാരണമായ ഭൂമിക്കടിയിലെ ഭ്രംശമേഖലയില്‍ കഠിനമായ സമ്മര്‍ദം നിലനില്‍ക്കുന്നതിനാല്‍ നേപ്പാളില്‍ ശക്തമായ ഭൂകമ്പത്തിന് ഇനിയും സാധ്യതയുണ്ടെന്ന് പഠനം മുന്നറിയിപ്പ് നല്‍കി.
ഉപഗ്രഹനിരീക്ഷണങ്ങളുടെ പിന്തുണയോടെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ജോണ്‍ എല്ലിയോറ്റും സംഘവും നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പുതിയ ലക്കം 'നേച്ചര്‍ ജിയോസയന്‍സി'ല്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'വളരുന്ന' പര്‍വ്വതനിരയാണ് സാധാരണഗതില്‍ ഹിമാലയം. ഭൂപ്രതലത്തില്‍നിന്ന് 20 കിലോമീറ്റര്‍ താഴ്ചയിലുള്ള ഒരു തിട്ടയിലേക്ക് അതിന് താഴെനിന്ന് പദാര്‍ഥങ്ങള്‍ തള്ളുന്നതിന്റെ ഫലമാണ് പര്‍വ്വതവളര്‍ച്ച സാധ്യമാകുന്നത്.
എന്നാല്‍, 2015 ഏപ്രിലിലെ ഭൂകമ്പത്തില്‍ ആ പ്രക്രിയ നേരെ വിപരീതമായെന്ന് ഗവേഷകര്‍ പറയുന്നു. ഭൂകമ്പഫലമായി സമ്മര്‍ദ്ദം ഒഴിഞ്ഞപ്പോള്‍ ഭൂപ്രതലം പൊടുന്നനെ താഴേക്ക് അമര്‍ന്നു. അങ്ങനെയാണ് ഹിമാലയത്തിന് പൊക്കം കുറഞ്ഞത്.
'സാറ്റ്‌ലൈറ്റ് സാങ്കേതികവിദ്യയുപയോഗിച്ച് നേപ്പാളിന്റെ കിഴക്കന്‍ മേഖലയുടെ ഉയരം കൃത്യമായി നിര്‍ണയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അവിടെയുള്ള വലിയ കൊടുമുടികളുടെയെല്ലാം ഉയരം, ഭൂകമ്പമുണ്ടായി സെക്കന്‍ഡുകള്‍ക്കകം 60 സെന്റീമീറ്റര്‍ വീതം കുറഞ്ഞു' - എല്ലിയോറ്റ് പറഞ്ഞു.
ഭൂകമ്പമുണ്ടായ പ്രദേശത്തിന് 50 കിലോമീറ്ററിലേറെയാണ് എവറസ്റ്റ് കൊടുമുടിയുടെ സ്ഥാനം. അതിനാല്‍ എവറസ്റ്റിന്റെ പൊക്കത്തില്‍ വ്യത്യാസമൊന്നുമുണ്ടായില്ല - ഗവേഷകര്‍ അറിയിച്ചു.
വീണ്ടും ഭീഷണി 
മേഖലയില്‍ ഭൂകമ്പഭീഷണി ഒഴിഞ്ഞിട്ടില്ലെന്നാണ് എല്ലിയോറ്റും സംഘവും നടത്തിയ പഠനം വ്യക്തമാക്കുന്നത്. നേപ്പാളിലെ ഗോര്‍ഖ ജില്ലയില്‍ വര്‍ഷങ്ങള്‍ക്കകം വന്‍ഭൂകമ്പമുണ്ടാകാമെന്നാണ് പഠനത്തില്‍ വ്യക്തമായത്.
Nepal Earthquake
കഴിഞ്ഞ വര്‍ഷമുണ്ടായ ഭൂകമ്പത്തിത്തെ തുടര്‍ന്ന് കാഠ്മണ്ഡുവില്‍ ഭൂമിക്കടിയില്‍ ഭൂഫലകം വീണ്ടും വന്‍സമ്മര്‍ദം നേരിടുന്നതായി ഗവേഷകര്‍ പറയുന്നു.
ഇതിനര്‍ഥം, 10 ലക്ഷത്തിലേറെ ജനങ്ങള്‍ പാര്‍ക്കുന്ന ആ മേഖലയില്‍ വീണ്ടും ശക്തമായ ഭൂകമ്പമുണ്ടാകാം എന്നാണ്. സാധാരണഗതിയില്‍ നൂറ്റാണ്ടുകള്‍ കൂടുമ്പോഴാണ് ഇത്തരം വിനാശകാരികളായി ഭൂകമ്പങ്ങള്‍ ഒരു പ്രദേശത്ത് വീണ്ടുമുണ്ടാകുന്നത്.
ഭൂകമ്പത്താല്‍ പൊട്ടിയടര്‍ന്ന ഫലകം ഭ്രംശമേഖലയിലൂടെ ( faultline ) മുകളിലേക്ക് തള്ളിവരുന്ന പ്രക്രിയ, നേപ്പാള്‍ തലസ്ഥാനത്ത് 11 കിലോമീറ്റര്‍ താഴെവെച്ച് തടയപ്പെട്ടിരിക്കുന്നതായി എല്ലിയേറ്റ് അറിയിക്കുന്നു. ഫലകത്തിന്റെ പൊട്ടാത്തഭാഗം ഭൂപ്രതലത്തിനടുത്ത് എത്തുകയും ചെയ്തിരിക്കുന്നു.
ഉന്നത റെസല്യൂഷനിലുള്ള ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്, സമയം കഴിയുന്തോറും വന്‍തോതില്‍ സമ്മര്‍ദ്ദം കാഠ്മണ്ഡുവിനടിയില്‍ പെരുകുന്നു എന്നാണ്.
ഭൂപ്രതലത്തിനടത്ത് എത്തിയിട്ടുള്ള ഫലകഭാഗം സമ്മര്‍ദ്ദഫലമായി പൊട്ടിയടരുന്നത് കാഠ്മണ്ഡുവിലും പരിസരത്തും വന്‍ പ്രത്യാഘാതം സൃഷ്ടിക്കാം. 2015 ഏപ്രിലില്‍ ഉണ്ടായ ഭൂകമ്പത്തിന് സമാനമായ മറ്റൊരു ഭൂകമ്പമായിരിക്കും ഫലം.
രണ്ട് ഭൂഫലകങ്ങള്‍ കൂടിച്ചേരുന്ന പ്രധാന ഭ്രംശമേഖലയ്ക്ക് മുകളിലാണ് നേപ്പാള്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ ഫലകം വര്‍ഷം തോറും രണ്ട് സെന്റീമീറ്റര്‍ എന്നനിലയ്ക്ക് ഏഷ്യന്‍-യൂറോപ്പ് ഫലകത്തിലേക്ക് തള്ളിനീങ്ങുകയാണ്.
ഈ പ്രക്രിയയാണ് കോടിക്കണക്കിന് വര്‍ഷംകൊണ്ട് ഹിമാലയന്‍ പര്‍വ്വതനിരയെ സൃഷ്ടിച്ചത്. ഈ ഭൗമപ്രക്രിയ മൂലം മേഖല വലിയ ഭൂകമ്പഭീഷണിയും നേരിടുന്നു.
നേപ്പാളിലെ ഗോര്‍ഖ ജില്ലയില്‍ കഴിഞ്ഞ ഏപ്രില്‍ 25 ന് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. 80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു അത്. അതിന് മുമ്പ് മെയ് 12 ന് 7.3 തീവ്രതയുള്ള ഭൂകമ്പം നേപ്പാളിലുണ്ടായിരുന്നു.
രണ്ട് ഭൂകമ്പങ്ങളിലും കൂടി 8700 പേര്‍ മരിച്ചു. അഞ്ചുലക്ഷം വീടുകള്‍ തകര്‍ന്നു. പതിനായിരങ്ങള്‍ പാര്‍പ്പിടമില്ലാത്തവരായി. 'ദൗര്‍ഭാഗ്യവശാല്‍, അടുത്ത ഭൂകമ്പം എപ്പോഴുണ്ടാകുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല' - ഏല്ലിയോറ്റ് പറഞ്ഞു.
'സാറ്റ്‌ലൈറ്റ് സാങ്കേതികവിദ്യയുപയോഗിച്ച് നേപ്പാളിന്റെ കിഴക്കന്‍ മേഖലയുടെ ഉയരം കൃത്യമായി നിര്‍ണയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അവിടെയുള്ള വലിയ കൊടുമുടിക...

Read more at: http://www.mathrubhumi.com/technology/science/himalaya-nepal-earthquake-geology-satellite-technology-the-himalayas-plate-tectonics-malayalam-news-1.795438

ബഹിരാകാശത്തു നിന്നു ഭൂമിയെ കണ്ട ഒരേയൊരു ഇന്ത്യക്കാരൻ

manoramaonline.com

ബഹിരാകാശത്തു നിന്നു ഭൂമിയെ കണ്ട ഒരേയൊരു ഇന്ത്യക്കാരൻ

by സ്വന്തം ലേഖകൻ
‘‘വ്യോമസേനയിൽ യുദ്ധവിമാന പൈലറ്റായി എന്നെ വിടാൻ അമ്മയ്‌ക്കു താൽപര്യമില്ലായിരുന്നു. പക്ഷെ, ഞാൻ അമ്മയെ വിശ്വസിപ്പിച്ചു. റോഡിൽ യാത്ര ചെയ്യുമ്പോൾ അപകടമുണ്ടാവുന്നില്ലേ? എന്തിന്, കുളിമുറിയിൽപോലും വീണ് അപകടമുണ്ടാവാറില്ലേ? ബഹിരാകാശ യാത്രയിലും അത്രയേയുള്ളൂ അപകടസാധ്യത’’ എന്തു ധൈര്യത്തിലാണു ബഹിരാകാശ യാത്രയ്‌ക്കു തുനിഞ്ഞിറങ്ങിയതെന്ന ചോദ്യത്തിനു രാകേഷ് ശർമയുടെ മറുപടി
ഇതായിരുന്നു.
ബഹിരാകാശത്തു നിന്ന് ഭൂമിയെ കണ്ട ആദ്യ ഇന്ത്യൻ പൗരനാണ് രാകേഷ് ശർമ. പ്രഥമ ഇന്ത്യൻ ബഹിരാകാശ സഞ്‌ചാരിയായ രാകേഷ് ശര്‌മ 1949 ജനുവരി 13ന് പഞ്‌ചാബിലെ പട്യാലയില് ജനിച്ചു. ഇന്ത്യൻ എയർഫോഴ്‌സിൽ സ്‌ക്വാഡ്രൻ ലീഡറും പൈലറ്റുമായാണ് ഒദ്യോഗിക ജീവിതം. 1984ൽ റഷ്യൻ നിർമ്മിത സോയൂസ് ടി-11 പേടകത്തിലാണ് രാകേഷ് ശര്‌മ ബഹിരാകാശ യാത്ര നടത്തിയത്. ഐഎസ്‌ആര്‌ഒയുടെയും സോവിയറ്റ് ഇന്റർ കോസ്‌മോസ് സ്‌പേസ് പ്രോഗ്രാമിന്റെയും സംയുക്‌ത സംരംഭമായ സല്യൂട്ട് 7 സ്‌പേസ് സ്‌റ്റേഷനിൽ ഏകദേശം എട്ട് ദിവസം ചെലവഴിച്ചു. രാകേഷ് ശര്‌മയോടൊപ്പം രണ്‌ടു റഷ്യൻ സഞ്‌ചാരികളും ഉണ്‌ടായിരുന്നു.
ഇന്ത്യ കണ്ട എക്കാലത്തേയും വലിയ നേട്ടമായിരുന്നു അത്. ദൂരദർശൻ ചാനലിലും പത്രങ്ങളുടെ ഒന്നാം പേജിലും അന്നുകണ്ട ആ സുന്ദരനായ യുവാവ് ഇപ്പോൾ ഏറെ മാറിയിരിക്കുന്നു. 67 വയസ്സിലെത്തിയിരിക്കുന്ന ശർമ ആധുനിക ലോകത്തെ ബഹളങ്ങളിൽ നിന്നെല്ലാം മാറിനിന്ന് വിശ്രമജീവിതം നയിക്കുകയാണ്.
‘‘ബഹിരാകാശത്തു നിന്ന് ഇന്ത്യയെ കാണാൻ എങ്ങനെയുണ്ട്?’’ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാകേഷിനോട് ചോദിച്ചു. കവി മുഹമ്മദ് ഇക്‌ബാലിന്റെ പ്രസിദ്ധമായ ഒരു കവിതയിലെ ഭാഗമായിരുന്നു ശർമയുടെ മറുപടി: സാരേ ജഹാം സേ അഛാ! (മറ്റു എല്ലാത്തിനേക്കാളും സുന്ദരം).
ഏഴ് ദിവസവും 21 മണിക്കൂറും 40 മിനിറ്റുമാണ് രാകേഷും സഹയാത്രികരും ബഹിരാകാശത്ത് തങ്ങിയത്. ഒരു ദിവസം തന്നെ 16 മുതൽ 17 തവണ വരെ അവരുടെ പേടകം ഭൂമിയെ വലയം ചെയ്തിരുന്നു.
‘‘അന്നു ജീവിച്ചിരുന്ന ഏറ്റവും ഭാഗ്യവാനായ ഇന്ത്യക്കാരൻ ഞാനായിരുന്നു. അതുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തത്. വ്യോമസേനയിലെ 50 പേരിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പ്. വൈദ്യപരിശോധനയിൽ തന്നെ കുറെപ്പേർ ഒഴിവായി. തെരുവോര ക്രിക്കറ്റ് ഏറെ കളിച്ചിരുന്ന ഞാൻ രക്ഷപ്പെട്ടു. ഒന്നരവർഷ പരിശീലനത്തിനൊടുവിലാണു ബഹിരാകാശ യാത്ര യാഥാർഥ്യമായത്’’ ശർമ പറഞ്ഞു.
‘‘ഒന്നര വർഷം പരിശീലനത്തിൽ പങ്കെടുത്ത രവീഷ് മൽഹോത്രയ്‌ക്കു ബഹിരാകാശ യാത്രയിൽ പങ്കെടുക്കാൻ കഴിയാതെ പോയി എന്നുള്ളത് മറ്റൊരു വസ്തുതയാണ്. രണ്ടുപേർക്കും റഷ്യയിലുൾപ്പെടെ എല്ലാ പരിശീലവും നൽകിയെങ്കിലും ഞാനാണു പോകേണ്ടിവരികയെന്ന് എല്ലാവർക്കുമറിയാമായിരുന്നു, രവീഷിനും. പക്ഷെ, യാത്രയ്‌ക്കു തൊട്ടുമുൻപ് എനിക്കെന്തെങ്കിലും കാരണവശാൽ പോകാനാവാതെ വന്നാൽ പകരക്കാരൻ വേണമല്ലോ? അതായിരുന്നു രവീഷിന്റെ റോൾ. രവീഷിന് നിരാശയുണ്ടായിരുന്നു. പക്ഷെ, അത്രയുംനാൾ കിട്ടിയ പരിശീലനംതന്നെ പ്രധാനമല്ലേ?’’ ശർമ പറഞ്ഞു.

കുട്ടികൾ മാറിപ്പോയാലും കുറ്റം സാറിന്

localnews.manoramaonline.com

കുട്ടികൾ മാറിപ്പോയാലും കുറ്റം സാറിന്

by സ്വന്തം ലേഖകൻ
‘ഒരു കുടുംബം പുലർത്താൻ പെടുന്ന പാട് എനിക്കേ അറിയൂ. ഇതിനിടെ, അടുത്ത വീട്ടിലെ പെൺകുട്ടികൾ കൂടി എന്റേതാണെന്നു പറഞ്ഞാൽ?’ - രോഷം കൊണ്ടു വീട്ടുകാരൻ പുകഞ്ഞപ്പോൾ സെൻസസ് എടുക്കാൻ വന്ന അധ്യാപകൻ പതിയെ വലിഞ്ഞു. കൂത്താട്ടുകുളത്തിനു സമീപമുള്ള ഒരു ഗ്രാമത്തിൽ ജനസംഖ്യാ കണക്കെടുപ്പിനു പോയ അധ്യാപകനാണു വെട്ടിലായത്. സർക്കാർ തന്ന അടിസ്ഥാന വിവര പ്രകാരം ഓരോ കുടുംബാംഗത്തിന്റെയും ആധാർ കാർഡ് പരിശോധിച്ചു കൊണ്ടിരുന്ന അധ്യാപകൻ പെൺമക്കളുടെ ആധാർ കാർഡ് എവിടെയെന്നു ചോദിച്ചതാണു പ്രശ്നമായത്.
രണ്ട് ആൺകുട്ടികൾ മാത്രമുള്ള ഗൃഹനാഥൻ അധ്യാപകന്റെ കയ്യിലിരുന്ന അടിസ്ഥാന വിവരങ്ങൾ കണ്ടു ഞെട്ടി. അടുത്ത വീട്ടിലെ മൂന്നു പെൺകുട്ടികൾ തന്റെ മക്കളാണെന്നാണു രേഖയിൽ. കോപം കൊണ്ടു ചുവന്ന ഗൃഹനാഥൻ അധ്യാപകനെ നിർത്തിപ്പൊരിച്ചു. താൻ നിരപരാധിയാണെന്നും ലഭിച്ച രേഖയിലെ വിവരങ്ങൾ ഇപ്രകാരമായിരുന്നെന്നും അധ്യാപകൻ പറഞ്ഞുനോക്കിയിട്ടും രക്ഷയില്ല. അധ്യാപകനും കുറ്റക്കാരനാണെന്നും പരാതി നൽകുമെന്നുമായി ഗൃഹനാഥൻ. തടികേടാക്കാതെ എങ്ങനെയോ അധ്യാപകൻ സ്ഥലം കാലിയാക്കി. കോപം അടങ്ങിയ ഗൃഹനാഥൻ രണ്ടു ദിവസത്തിനകം അധ്യാപകൻ ജോലി ചെയ്യുന്ന സ്കൂളിലെത്തി. തല്ലാനായിരുന്നില്ല ആ വരവ്; വിവരങ്ങൾ നൽകി സെൻസസ് നടപടികൾ പൂർത്തീകരിക്കാൻ! സംഗതി ശുഭം.

സമ്പന്നരുടെ സമൂസക്ക് ആഡംബര നികുതി പാവപ്പെട്ടവരുടെ ബിരിയാണിക്ക് നികുതി ഇല്ല ഇതാണ് ഭരണം

mathrubhumi.com

ബിഹാറില്‍ ഇനി സമൂസയ്ക്കും ആഡംബര നികുതി

പട്‌ന: ബിഹാറില്‍ ഇനി മുതല്‍ സമൂസയ്ക്കും ആഡംബര നികുതി. ബിഹാറിലെ പ്രധാന വിഭവങ്ങളായ സമൂസയും കച്ചോരിയും ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്താന്‍ ഇന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.
കിലോ 500 രൂപയ്ക്ക് മുകളില്‍ വിലവരുന്ന മധുരപലഹാരങ്ങള്‍ക്ക് 13.5 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനാണ് നിതീഷ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവയ്‌ക്കൊപ്പം സമൂസ, കച്ചോരി തുടങ്ങിയ വിഭവങ്ങളെയും നികുതിയുടെ പരിധിയില്‍ പെടുത്തിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മെഹ്‌റോത്ര വ്യക്തമാക്കി.
കൊതുക് സംഹാരി, യുപിഎസ്, ബാറ്ററി പാര്‍ട്‌സ്, ഓട്ടോമൊബൈല്‍ പാര്‍ട്ട്‌സ് തുടങ്ങിയവയെല്ലാം ഇനി ആഡംബര നികുതിയുടെ പരിധിയില്‍ വരും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അധിക വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ പുതിയ നീക്കം.

1/12/2016

കേരള എന്ട്രന്‍സ് എക്സാമിനേഷന്‍

cee-kerala.org

KEAM 2016 - Examination Details

ceeadmin
Applications are Invited 31.12.2015
Applications are invited for the Entrance Examinations for admission to Professional Degree Courses in the State for the year 2016-17. Candidates can apply online on the website of the Commissioner for Entrance Examinations, www.cee.kerala.gov.in, from 3rd January 2016 to 29thJanuary 2016. For Details see the Notifications...
[English Notification]
| [മലയാളത്തിലുളള വിജ്ഞാപനം] | [Prospectus]
[How to Apply]
| [ Photo Guideline ] | [Frequently Asked Questions-FAQ
[Post Offices-Sale of Security Card] | [Procedure for sending Application]

[Apply Online ]
Details of Seats that may be available to the Commissioner for Entrance Examinations for the allotment of KEAM2016
[ Press Release]

Entrance Examinations for admission to Professional Degree Courses 2016 will commence on April 25, 2016.

[English Notification] | [മലയാളത്തിലുളള വിജ്ഞാപനം]

Stream
Subject
Date
Time
Engineering
Paper I
Physics & Chemistry
25.04.2016   (Monday)
10 AM - 12.30 PM
Paper II
Mathematics
26.04.2016   (Tuesday)
10 AM - 12.30 PM
Medical
Paper I
Chemistry & Physics
27.04.2016 (Wednesday)
10 AM - 12.30 PM
Paper II
Biology
28.04.2016 (Thursday)
10 AM - 12.30 PM

റെയിൽവേ ബഡ്‌ജറ്റ്: ജനങ്ങൾക്ക്ഓൺലൈനിൽ നിർദ്ദേശങ്ങൾ നൽകാം

റെയിൽവേ ബഡ്‌ജറ്റ്: ജനങ്ങൾക്ക്ഓൺലൈനിൽ നിർദ്ദേശങ്ങൾ നൽകാം

തിരുവനന്തപുരം: അടുത്ത മാസം അവതരിപ്പിക്കുന്ന റെയിൽവേ ബഡ്‌ജറ്റിൽ പുതിയ ട്രെയിനോ, പാതയോ ഉൾപ്പെടുത്തണമെങ്കിൽ ജനുവരി 15 നകം ജനങ്ങൾക്ക് നേരിട്ട് ആവശ്യപ്പെടാം. നിവേദനങ്ങളുമായി എം.പിമാരുടെ പിന്നാലെ നടക്കാതെ ആർക്കും നേരിട്ട് മന്ത്രാലയത്തെ ആവശ്യം അറിയിക്കാം.
റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന്റെ പുതിയ ആശയമാണ് ജനപങ്കാളിത്തത്തോടെയുളള റെയിൽവേ ബഡ്ജറ്റ്. ബഡ്ജറ്റിന്റെ അവസാന മിനുക്കുപണിയിലാണ് മന്ത്രാലയം. www.indianrailways.gov.in എന്ന വെബ്സൈറ്റിലെ ഹോം പേജിൽ റെയിൽവേ ബഡ്ജറ്റിലേക്കുളള ലിങ്കിൽ ക്ളിക്ക് ചെയ്താൽ ഇതിനുള്ള ഫാറം കിട്ടും. അതിൽ 15 കാര്യങ്ങളിൽ നിർദ്ദേശം സമർപ്പിക്കാം. ആവശ്യമുന്നയിക്കുമ്പോൾ മതിയായ കാരണവും നൽകണം. രേഖകളും സമർപ്പിക്കാം. റെയിൽവേ സ്റ്റേഷനിൽ ഒരു ഫുട് ഓവർബ്രിഡ്ജ് വേണമെന്ന് തുടങ്ങി റെയിൽവേയോ, റെയിൽവേ സോണോ, റെയിൽവേ സ്റ്റേഷനോ ലാഭത്തിലാക്കാനുള്ള നിർദ്ദേശങ്ങളും സമർപ്പിക്കാം. കമ്പ്യൂട്ടർവത്കരണം. വൈദ്യുതീകരണം, ചരക്കുകടത്ത്, അടിസ്ഥാന സൗകര്യവികസനം, പുതിയ ലൈൻ, ടൂറിസം വികസനം, റെയിൽവേ സുരക്ഷ തുടങ്ങിയ പതിനഞ്ച് വിഷയങ്ങളാണ് വെബ്സൈറ്റിൽ നൽകിയിട്ടുള്ളത്. ഇതിലൊന്നും പെടാത്ത കാര്യത്തിലും അഭിപ്രായം നൽകാം. ഇവ മന്ത്രാലയത്തിലെ ബഡ്ജറ്റ് വിഭാഗം പരിഗണിക്കും. ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളും പരിഗണിക്കും.

ടിക്കറ്റ് വേണ്ട, ഇനി എസ്.എം.എസ് മതിയെന്ന് റെയിൽവേ
January 5, 2016, 3:00 am
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം: ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ടിക്കറ്റ് സംവിധാനം മതിയാക്കി റെയിൽവേ എസ്.എം.എസിലേക്ക് ചുവടുമാറാനൊരുങ്ങുന്നു. അനുമതി കിട്ടിയാൽ അടുത്ത ഏപ്രിൽ മുതൽ ടിക്കറ്റിന് പകരം പണം കൊടുത്ത് എസ്.എം. എസ് വാങ്ങി യാത്രചെയ്യാം. നിലവിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ മാത്രമാണ് എസ്.എം.എസ് ടിക്കറ്റുമായി യാത്രചെയ്യുന്നത്. അൺറിസർവ്ഡ് യാത്രക്കാർക്കും പാസഞ്ചർ ട്രെയിനിൽ കയറുന്നവർക്കും കൂടി ഇതേർപ്പെടുത്താനാണ് പുതിയ നീക്കം. ധനവകുപ്പിന്റെ അനുമതികൂടി കിട്ടിയാൽ പദ്ധതി നടപ്പാകും.
പദ്ധതി നടപ്പായാൽ മൊബൈൽ ഫോണില്ലാത്തവർക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാകും. എന്നാൽ അത് അത്രവലിയ പ്രശ്നമല്ലെന്ന നിലപാടിലാണ് റെയിൽവേ. പണമടച്ചാൽ കൗണ്ടർ വിടുന്നതിന് മുമ്പ് എസ്.എം. എസ് ലഭിക്കുന്നതിനായി അതിവേഗ എസ്.എം.എസ് സംവിധാനത്തിനുള്ള പ്രീമിയം ബൾക്ക് എസ്.എം.എസ് സൗകര്യത്തിനുള്ള അനുമതിക്ക് റെയിൽവേ അപേക്ഷ നൽകിയിട്ടുണ്ട്. എസ്.എം.എസ് അയയ്ക്കുന്നതിന്റെ ചെലവ് കണ്ടെത്താൻ അത് സ്പോൺസർ ചെയ്ത് ടിക്കറ്റ് എസ്.എം.എസിനൊപ്പം പരസ്യം കൂടി യാത്രക്കാരന് ലഭിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്.

ടിക്കറ്റിന്റെ ചരിത്രം

162 വർഷം പഴക്കമുള്ളതാണ് റെയിൽവേ ടിക്കറ്റ് സംവിധാനം. ആദ്യം കാർഡ് ബോർഡ് ടിക്കറ്റും പിന്നീട് ഡിജിറ്റൽ സംവിധാനം വന്നപ്പോൾ പേപ്പർ ടിക്കറ്റിലേക്കും മാറി. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് വന്നപ്പോൾ പ്രിന്റൗട്ട് ടിക്കറ്റും നടപ്പായി. അതിന് ശേഷമാണ് പരിസ്ഥിതി സൗഹൃദ പരിപാടിയെന്ന നിലയിൽ എസ്.എം.എസ് ടിക്കറ്റ് അംഗീകരിക്കുന്ന നില വന്നത്. തുടക്കത്തിൽ വേണമെങ്കിൽ എസ്.എം.എസ് ടിക്കറ്റ് സ്വീകരിക്കാമെന്നായിരുന്നെങ്കിൽ പിന്നീട് പ്രിന്റൗട്ട് ടിക്കറ്റ് വേണ്ടെന്ന നിലയിലുമെത്തി.
- See more at: http://news.keralakaumudi.com/beta/news.php?NewsId=TlRWTTAyNjMxMjk=&xP=RExZ&xDT=MjAxNi0wMS0wNSAwMzowMDowMA==&xD=MQ==&cID=Mw==#sthash.3lx4zQUN.dpuf

ആയുര്‍വേദത്തിന് അംഗീകാരം: ഖത്തറിലേക്ക് ഇന്ത്യന്‍ നിക്ഷേപം ഒഴുകും

ആയുര്‍വേദത്തിന് അംഗീകാരം: ഖത്തറിലേക്ക് ഇന്ത്യന്‍ നിക്ഷേപം ഒഴുകും

ദോഹ: ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ഖത്തറില്‍ അംഗീകാരം നല്‍കിയത് കൂടുതല്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് അവസരം ഉണ്ടാക്കും. കേരളത്തില്‍ നിന്നുള്‍പ്പെടെ ഇന്ത്യയിലെ പരമ്പരാഗത ആയുര്‍വേദ ചികിത്സകര്‍ ഖത്തറിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നാണ് കരുതുന്നത്.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അവരുടെ ചികിത്സാ സഹായികള്‍ക്കും തൊഴില്‍ അവസരവും ഖത്തറില്‍ കൂടുമെന്നാണ് കണക്കാക്കുന്നത്.
ഖത്തറില്‍ 45 ശതമാനം പേരും ആയുര്‍വേദ ചികിത്സയെ ക്കുറിച്ച് അറിയുന്നവരും അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചവരും ആണെന്ന് കോട്ടക്കല്‍ മസാജ് സെന്ററിലെ ഡോ. ഹസീഫ് പറയുന്നു. ആയുര്‍വേദ മരുന്ന് കടത്താന്‍ അനുമതി ലഭിക്കുന്നതോടെ ഈ ചികിത്സാമേഖലയില്‍ വലിയമാറ്റം ഉണ്ടാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഖത്തറില്‍ നിന്ന് ഉള്‍പ്പെടെയുള്ള രോഗികള്‍ ആയുര്‍വേദ ചികിത്സയ്ക്ക് കേരളത്തില്‍ എത്തുന്നുണ്ടെന്നും പുതിയ തീരുമാനം വഴി ഖത്തറില്‍ ആ ചികിത്സയ്ക്ക് വന്‍ പ്രചാരം ലഭിക്കുമെന്നും തെക്കേ ഇന്ത്യയിലെ ഒരു ആയുര്‍വേദ ആസ്​പത്രി ഡയറക്ടര്‍ ശരത്കുമാര്‍ പറയുന്നു. ആയുര്‍വേദ മരുന്നുകള്‍ സുരക്ഷിതവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ആണെന്നതും അതിന്റെ പ്രചാരം കൂട്ടുമെന്നും അദ്ദേഹം സമര്‍ഥിക്കുന്നു.

ആയുര്‍വേദവുമായി ബന്ധപ്പെടുത്തിയുള്ള വിനോദസഞ്ചാരത്തിന് ഇന്ത്യയില്‍ നല്ല പ്രചാരമാണ്. അത് ഖത്തറിലേക്കും വ്യാപിപ്പിക്കാനാകുമെന്നതാണ് പുതിയ തീരുമാനത്തിന്റെ മറ്റൊരു ഫലം. മാരക രോഗങ്ങള്‍ പോലും ആയുര്‍വേദത്തിലൂടെ മാറ്റിയെടുക്കാമെന്നത് അനുഭവം കൊണ്ട് തിരിച്ചറിഞ്ഞവരാണ് ഗള്‍ഫിലുള്ളവരെന്ന് ആയുര്‍വേദ ഡോക്ടര്‍ മുനീറ ഷിറാസ് പറയുന്നു. ആയുര്‍വേദ രംഗത്ത് അംഗീകൃത യോഗ്യത നേടിയവര്‍ക്ക് ഇത് പുതിയ അവസരമാണ് തുറന്ന് നല്‍കുന്നത് എന്നും അവര്‍ പറഞ്ഞു.

സ്വാഗതാര്‍ഹമായ തീരുമാനം -ഇന്ത്യന്‍ സ്ഥാനപതി
പരമ്പരാഗത ഇന്ത്യന്‍ ചികിത്സാരീതി അംഗീകരിച്ച തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അതുവഴി കഴിയുമെന്നും ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് അറോറ അഭിപ്രായപ്പെട്ടു.

ആയുര്‍വേദ ചികിത്സ തേടി ധാരാളം ജനങ്ങള്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ഖത്തറില്‍ തന്നെ ആ ചികിത്സ ലഭ്യമാക്കാന്‍ ഈ തീരുമാനം വഴി കഴിയും. ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയവും ഖത്തര്‍ ആരോഗ്യ ഉന്നതാധികാര സമിതിയും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തീരുമാനം വഴിവെക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആയുര്‍വേദത്തിനുള്ള അംഗീകാരം ഇന്ത്യയ്ക്ക് ലഭിക്കുന്ന അംഗീകാരത്തിന് തുല്യമാണെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.ആര്‍.ഗിരീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ആയുര്‍വേദ മേഖലയിലെ ഇന്ത്യന്‍ വമ്പന്‍ കമ്പനികള്‍ ഖത്തറിലേക്കും ഉടന്‍ എത്തും. അത് കൂടുതല്‍ തൊഴില്‍ അവസരം ഉണ്ടാക്കും. ഇന്ത്യയിലെ ഔഷധസസ്യക്കൃഷിയില്‍ ഉണര്‍വുണ്ടാക്കാാനും പ്രാദേശിക സാമ്പത്തികഘടനയ്ക്ക് കൈത്താങ്ങാകാനും തീരുമാനം വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെസി വീണ്ടും ലോക ഫുട്ബോളർ

മെസി വീണ്ടും ലോക ഫുട്ബോളർ
𝐉𝐚𝐧𝐮𝐚𝐫𝐲 𝟏𝟐, 𝟐𝟎𝟏𝟔, 𝟏:𝟎𝟒 𝐚𝐦
ചാർലി ലോയിഡ് മികച്ച വനിതാ ഫുട്ബോളർ

സൂറിച്ച്: അർജൻന്രൈൻ താരം ലിയണൽ മെസി വീണ്ടും ലോക ഫുട്ബോളർ. 𝟐𝟎𝟏𝟓ലെ ഫിഫ ബാലൺ ഡി ഓർ പുരസ്കാരത്തിന് 𝟐𝟖കാരൻ മെസി അർഹനായി. അഞ്ചാം തവണയാണ് മെസി ലോക ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെടുന്നത്. ബാർസലോണയിലെ മിന്നും പ്രകടനത്തിനൊപ്പം ദേശീയ ടീമിനെ കോപ്പ അമേരിക്കൻ ചാമ്പ്യനാക്കിയതും മികച്ച ഫുട്ബോളർ മെസി തന്നെയെന്ന് ഉറപ്പിക്കുന്നവയായിരുന്നു. അന്തിമ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും നെയ്മറിനെയും അട്ടിമറിച്ചാണ് മെസി അഞ്ചാം ബാലൺ ഡി ഓർ വലയിലാക്കിയത്.
സീസണിൽ 𝟓𝟕 കളികളിൽ നിന്ന് 𝟓𝟖 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം. അതേസമയം,​ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 𝟓𝟒 കളികളിൽ നിന്ന് 𝟔𝟏 ഗോളുകൾ നേടിയിരുന്നെങ്കിലും രാജ്യാന്തര തലത്തിൽ ശ്രദ്ധേയപ്രകടനമില്ല എന്നത് തുടർച്ചയായ മൂന്നാം പുരസ്കാരനേട്ടം നഷ്ടപ്പെടുത്തി.
ചാർലി ലോയിഡാണ് കഴിഞ്ഞ വർഷത്തെ മികച്ച വനിതാ ഫു‌ട്ബോളർ. ബാഴ്സലോണ കോച്ച് ലൂയിസ് എൻറിക്കാണ് മികച്ച കോച്ച്. മികച്ച ഗോളിനുളള പുഷ്കാസ് പുരസ്കാരം വെൻഡെൽ ലിറയ്ക്ക് ലഭിച്ചു.
- 𝐒𝐞𝐞 𝐦𝐨𝐫𝐞 𝐚𝐭: 𝐡𝐭𝐭𝐩://𝐧𝐞𝐰𝐬.𝐤𝐞𝐫𝐚𝐥𝐚𝐤𝐚𝐮𝐦𝐮𝐝𝐢.𝐜𝐨𝐦/𝐛𝐞𝐭𝐚/𝐧𝐞𝐰𝐬.𝐩𝐡𝐩?𝐍𝐞𝐰𝐬𝐈𝐝=𝐓𝐤𝐍𝐒𝐔𝐃𝐀𝐰𝐍𝐳𝐔𝟓𝐎𝐓𝐔=&𝐱𝐏=𝐐𝟏𝐥𝐂&𝐱𝐃𝐓=𝐌𝐣𝐀𝐱𝐍𝐢𝟎𝐰𝐌𝐒𝟎𝐱𝐌𝐢𝐀𝐰𝐌𝐓𝐨𝐰𝐍𝐃𝐨𝐰𝐌𝐀==&𝐱𝐃=𝐌𝐐==&𝐜𝐈𝐃=𝐌𝐐==#𝐬𝐭𝐡𝐚𝐬𝐡.𝐣𝐘𝟎𝐎𝐆𝐄𝐇𝐚.𝐝𝐩𝐮𝐟

1/11/2016

നാഷണല്‍ ഹെറാള്‍ഡ് കേസ്: രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചു

നാഷണല്‍ ഹെറാള്‍ഡ് കേസ്: രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചു

Monday 11th of January 2016 05:58:11 PM
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. പരാതിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആദായനികുതി വകുപ്പ്, ധനമന്ത്രാലയം നഗരവികസന വകുപ്പ് തുടങ്ങിയവയില്‍ നിന്നുള്ള ഫയലുകളാകും വിളിച്ചുവരുത്തുക. 

ഫയലുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഈ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് സമന്‍സ് അയയ്ക്കാനുള്ള നടപടി ആരംഭിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഡല്‍ഹി വികസന അഥോറിറ്റിയില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നും രേഖകള്‍ വിളിച്ചുവരുത്തും. കേസിലെ വാദത്തിന് ഈ രേഖകള്‍ അനിവാര്യമാണെന്നായിരുന്നു സ്വാമിയുടെ വാദം. വിചാരണ നടക്കുന്ന പാട്യാല ഹൗസ് കോടതിയിലായിരുന്നു സ്വാമി ആവശ്യം ഉന്നയിച്ചത്. 

കേസില്‍ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും കഴിഞ്ഞ മാസം 19 ന് കോടതിയില്‍ ഹാജരായിരുന്നു. ഇരുവരെയും കൂടാതെ മോത്തിലാല്‍ വോറ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പിത്രോദ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. 

ജവഹര്‍ലാല്‍ നെഹ്്‌റു 1937 ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ കോടികള്‍ വിലവരുന്ന സ്വത്തുക്കള്‍ രാഹുലും സോണിയയും അടുപ്പക്കാരും ചേര്‍ന്ന് മറ്റൊരു കമ്പനിയുണ്ടാക്കി നിസ്സാരവിലയ്ക്ക് തട്ടിയെടുത്തുവെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതി. 1600 കോടി രൂപ വിലമതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്ക് ഇവര്‍ തട്ടിയെടുത്തുവെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സ്വാമി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 

കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന രാഹുലിന്റെയും സോണിയയുടെയും അപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇരുവരും നേരിട്ട് കോടതിയിലെത്തിയത്. 
സുബ്രമണ്യം സ്വാമി എന്നാ ഒരു വ്യക്തി ഉള്ളത് കൊണ്ട് മാത്രമാണ് ഈ കേസ് എങ്കിലും ഇത് വരെ എത്തിയത്....
BRICS ബാങ്ക് തലവൻ എന്നാ പദവി വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ അതു സ്വീകരിച്ചാൽ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനു തട സ്സമാവും എന്ന് മനസ്സിലാക്കി , അത് നിരസിച്ചു അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരാൻ തീരുമാനമെടുത്ത സുബ്രമണ്യൻ സ്വാമിക്ക് അഭിനന്ദനങ്ങൾ..
50 കോടി ടാക്സ് ഫ്രീ ശമ്പളം ഉള്ള ജോലിയാണ് സുബ്രമണ്യം സ്വാമി വേണ്ടന്ന് വച്ചത്....ആ പദവി സ്വീകരിച്ചാൽ ഇന്ത്യക്ക് പുറത്തേയ്ക്ക് പോവേണ്ടി വന്നേനെ...ഇപ്പോൾ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന കേസുകൾ മുഴുവൻ ദുര്ബലമായേനെ...

സബര്‍ബന്‍ തീവണ്ടി കേരളത്തിന്‌ കേന്ദ്രത്തിന്‍റെ സമ്മാനം

mathrubhumi.com

സബര്‍ബന്‍ തീവണ്ടി: പ്രത്യേക പാതയില്ല, സ്ഥലമേറ്റെടുപ്പുമില്ല

കെ.സജീവ്
തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കാതെയും സ്ഥലമേറ്റെടുക്കാതെയും കേരളത്തിലെ ആദ്യത്തെ സബര്ബന് തീവണ്ടി പദ്ധതി യാഥാര്ത്ഥ്യത്തിലേക്ക്. ആദ്യമായാണ് കേന്ദ്രസംസ്ഥാന സംയുക്ത സംരംഭമായി സബര്‍ബന്‍ പദ്ധതി നടപ്പാക്കുന്നത്.  
   19ന്  റെയില്വേ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടും. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭുവിന്റെയും സാന്നിധ്യത്തിലായിരിക്കുമിത്. ഇതോടെ കമ്പനി രൂപവത്കരിച്ച് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകും. പദ്ധതിക്ക് അന്തിമാനുമതി ലഭിക്കുന്നതോടെ മൂന്നുവര്‍ഷത്തിനകം തിരുവനന്തപുരംചെങ്ങന്നൂര്‍ പാതയില്‍ സബര്‍ബന്‍ തീവണ്ടികളോടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.  
പാത ഇരട്ടിപ്പിക്കുന്നതിന് പകരം നിലവിലുള്ളവയുടെ ശേഷി കൂട്ടുകയാണ് ചെയ്യുന്നത്. ഇതിനായി പുതിയ റെയില്വേ സിഗ്‌നലിങ് സംവിധാനം ഏര്‍പ്പെടുത്തും. ഇതോടെ ഒരു പാതയില്‍ ഒരേ ദിശയിലേക്ക് ഓടുന്ന തീവണ്ടികള്‍ തമ്മിലുള്ള അകലം ഒരു കിലോമീറ്ററായി ചുരുങ്ങും. ഇപ്പോഴിത് പത്ത് കിലോമീറ്റര്‍ ആണ്.  
പുതിയ സിഗ്‌നലിങ് (ഓട്ടോമാറ്റിക് ബ്ലോക് സിഗ്‌നലിങ് വിത്ത് ട്രെയിന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് വാര്‍ണിങ് സിസ്റ്റം) വരുന്നതോടെ 144ല് കൂടുതല് തീവണ്ടികള്‍ക്ക് ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇപ്പോഴിത് 7075 സര്‍വീസുകളാണ്.  
  ഇപ്പോഴത്തെ കണക്കനുസരിച്ച് പദ്ധതിച്ചെലവ് 3063.97 കോടിയാണ്. ഇതില്‍ 51 ശതമാനം സംസ്ഥാനം കണ്ടെത്തണം. ഈ തുക വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പയെടുക്കാനാണ് ആലോചന. മുംബൈ റെയില്‍വികാസ് കോര്‍പ്പറേഷന്‍ ആണ് വിശദ പഠനരേഖ തയ്യാറാക്കിയത്.   

കുഴൂരിൽ സുമേഷിന്റെ കരവിരുതിൽ മയൂരനൃത്തം

localnews.manoramaonline.com

കുഴൂരിൽ സുമേഷിന്റെ കരവിരുതിൽ മയൂരനൃത്തം

by സ്വന്തം ലേഖകൻ
കുഴൂർ ∙ ശ്രീമുരുകനു സന്നിധിയിൽ മയൂരശിൽപങ്ങൾകൊണ്ട് കണിയൊരുക്കി സുമേഷ് എന്ന യുവ ശിൽപി. കുഴൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിനു മുൻവശത്തെ നിർമാണശാലയിൽ വിരിയുന്നത് മാസ്മരിക സൗന്ദര്യം നിറഞ്ഞ മയൂര ശിൽപങ്ങൾ. നൃത്തം ചെയ്യുന്നതും മരക്കൊമ്പുകളിൽ ഇരിക്കുന്നുമൊക്കെയായി അനേകം ശിൽപങ്ങൾ ഇവിടെ ഉടലെടുക്കുന്നു. അഞ്ച് അടിയോളം ഉയരമുള്ള പീലിവിരിച്ചാടുന്ന ആൺ മയിലാണ് സുമേഷിന്റെ ഏറ്റവും പുതിയ ശിൽപം. വിടർന്ന പീലികൾ കൊത്തിയെടുക്കുന്ന അവസാന മിനുക്ക് പണിയിലാണ് ഈ യുവാവ്. മഹാഗണിയിലാണ് ഇതിന്റെ നിർമാണം.
തേക്ക്, വീട്ടി തുടങ്ങിയ മരങ്ങളിലും സുമേഷ് തന്റെ കലാവിരുത് പ്രകടമാക്കിയിട്ടുണ്ട്. സ്വീകരണ മുറിയിലും ഗോവണികൾക്ക് അലങ്കാരമായും മറ്റും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇവയുടെ നിർമാണം. കൊച്ചുകടവ് തച്ചറുകാട്ടിൽ സുധാകരന്റെ മകനാണ് സുമേഷ്. ചെറുപ്രായം മുതലെ കൊത്തുപണികളിൽ തൽപരനായിരുന്നെങ്കിലും പതിശേരി വേലായുധൻ എന്ന ശിൽപിയോടൊപ്പം ചേർന്നതോടെയാണ് ശിൽപനിർമാണം ഗൗരവമായി ആരംഭിച്ചത്. ആദ്യമായി നിർമിച്ച മയൂര ശിൽപം വർഷങ്ങൾക്കു മുൻപ് കുഴൂർ മുരുകസ്വാമിക്ക് സമർപ്പിച്ചു. മുരുക സ്വാമിയുടെ സാമിപ്യമാണ് തന്റെ മനസിലും സർഗ്ഗ ക്രിയയിലും മയിലിന് ഇടം നൽകിയതെന്ന് സുമേഷ് പറയുന്നു.
മാസങ്ങൾകൊണ്ടാണ് ഓരോ ശിൽപവും പൂർത്തിയാകുന്നത്. യന്ത്രങ്ങൾ ഒന്നും ഉപയോഗിക്കാതെ കരവിരുത് മാത്രം കൈമുതലാക്കിയാണ് സൃഷ്ടികർമം നടത്തുന്നത്. സുമേഷ് നിർമിച്ച സുബ്രഹ്മണ്യന്റേയും ഭദ്രകാളിയുടേയും ശിൽപങ്ങൾ ഗുരുനാഥനായ വേലായുധൻ പൂജാമുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കൂടാതെ കമനീയമായ കാവടികളും മറ്റ് കൊത്തുപണികളും ചെയ്യുന്നതിൽ ഏറെ വൈദഗ്ധ്യം ഈ യുവാവിനുണ്ട്.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1