1/05/2016

1009 നോട്ടൗട്ട്..ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാ അത്ഭുതം

manoramaonline.com

ഒരു ഇന്നിങ്സിൽ 1009 നോട്ടൗട്ട് (59x6, 129x4); ക്രിക്കറ്റിൽ വിസ്മയം തീർത്ത് മുംബൈ സ്കൂൾ വിദ്യാർഥി

by സ്വന്തം ലേഖകൻ
മുംബൈ∙ ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിനുപോലും സാധിക്കാതെ പോയ കാര്യം ഒടുവിൽ മുംബൈയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറിന്റെ മകൻ സാധിച്ചു. ക്രിക്കറ്റിന്റെ ഏതൊരു രൂപത്തിലും വച്ച് വ്യക്തിഗത സ്കോർ 1000 കടക്കുന്ന താരമായിരിക്കുകയാണ് പ്രണവ് ധനവാഡെ എന്ന മുംബൈക്കാരൻ പയ്യന്‍. പ്രണവിന്റെ മികവിൽ കെസി ഗാന്ധി സ്കൂൾ പടുത്തുയർത്തിയത് 1465 റൺസ്. തന്റെ ടീം ഇന്നിങ്സ് ഡിക്ലയർ ചെയ്യുമ്പോൾ പ്രണവ് 1009 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു! 323 പന്തിൽ 59 സിക്സും 129 ഫോറും ഉൾപ്പെടുന്നതാണ് പ്രണവിന്റെ വിസ്മയ ഇന്നിങ്സ്.


ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമായി മാറിയ പ്രണവിനെ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് സച്ചിന്‍ പ്രണവിന്റെ പ്രകടനത്തെ അഭിനന്ദിച്ചത്. കഠിനാദ്ധ്വാനം ചെയ്ത് മികവിന്റെ കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ പ്രണവിന് സ്നേഹപൂർവം ഒരു ഉപദേശവും നൽകിയിട്ടുണ്ട് സച്ചിൻ.
ഇതോടെ ക്രിക്കറ്റ് രംഗത്തെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള റെക്കോർഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ് പ്രണവ്. 1899–ൽ ക്ലാർക്സ് ഹൗസിന് വേണ്ടി ഇംഗ്ലണ്ടുകാരനായ എ.ഇ.ജെ. കോളിൻസ് നേടിയ 628 റൺസിന്റെ റെക്കോർഡാണ് പ്രണവ് പഴങ്കഥയാക്കിയത്. 2013ൽ 546 റൺസ് നേടിയ പ്രിഥ്വി ഷായുടെ പേരിലായിരുന്നു ഏറ്റവും ഉയർന്ന സ്കോറിനുള്ള ഇന്ത്യൻ റെക്കോർഡ്.
മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച എച്ച്.ടി. ഭണ്ഡാരി കപ്പ് ഇന്റർ–സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിലാണ് പ്രണവ് പതിറ്റാണ്ടുകൾ പഴക്കമുള്ള റെക്കോർഡ് തകർത്തത്. കല്യാൺ കെസി ഗാന്ധി സ്കൂളും ആര്യ ഗുരുകുല സ്കൂളും തമ്മിലായിരുന്നു മൽസരം. കെസി ഗാന്ധി സ്കൂളിൽ 10–ാം ക്ലാസ് വിദ്യാർഥിയാണ് പ്രണവ്.

1/04/2016

കയ്യിൽ‌ ‘M’ ഉള്ളവർ‌ ഭാഗ്യവാൻമാർ!

manoramaonline.com

കയ്യിൽ‌ ‘M’ ഉള്ളവർ‌ ഭാഗ്യവാൻമാർ!

by സ്വന്തം ലേഖകൻ
ഭൂതം, ഭാവി, വർത്തമാനം എല്ലാം കൈനോക്കി പറയുമെന്നു കേട്ടു കൈനോട്ടക്കാർക്കു നേരെ കൈ നീട്ടാത്തവർ ചുരുക്കം. ആയിരക്കണക്കിനു വർഷം പഴക്കമുള്ള ശാസ്ത്രമാണു ഹസ്തരേഖാശാസ്ത്രം. ഏഷ്യയിലും യൂറോപ്പിലും പണ്ടു കാലങ്ങളിൽ ഹസ്തരേഖാശാസ്ത്രത്തിന് ഏറെ പ്രചാരം ലഭിച്ചിരുന്നു. മഹാനായ അലക്സാണ്ടർ ചക്രവർത്തി മിലിട്ടറി ഉദ്യോഗസ്ഥരുടെ സ്വഭാവത്തെക്കുറിച്ചു പഠിച്ചിരുന്നതു കൈരേഖ നോക്കിയായിരുന്നെന്നും ചരിത്രം പറയുന്നു.
കൈരേഖയിൽ "M"
നിങ്ങളുടെ കൈരേഖയിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ M എന്ന അക്ഷരം വന്നാൽ ചില പ്രത്യേക സ്വഭാവവിശേഷങ്ങൾ ഉണ്ടായിരിക്കും. അവയെന്തെന്നു നോക്കാം. പത്രപ്രവർത്തന മേഖലയിലേക്ക് ഇവർ ആകർഷിക്കപ്പെടും. വിദ്യാഭ്യാസം, എഴുത്ത്, മാനേജ്മെന്റ് എന്നീ മേഖലകളിൽ ഇവർ ശോഭിക്കും. ധാരാളം പണം സമ്പാദിക്കാൻ ഇവർക്കു യോഗമുണ്ട്. മറ്റുള്ളവരുടെ ആത്മാർഥതയില്ലായ്മ എളുപ്പത്തിൽ തിരിച്ചറിയാൻ ഇവർക്കു സാധിക്കും. ജീവൻരേഖ, ബുദ്ധിരേഖ, ഹൃദയരേഖകൾ ചേർന്നാണ് M രൂപം കൊള്ളുന്നത്. ദുരൂഹതകളെ നീക്കാൻ M കൈരേഖയിലുള്ളവർക്കു കഴിയും. കൈയിൽ " M " നിയമം, രാഷ്ട്രീയം എന്നീ മേഖലകളിലും ഉള്ളവർ ശോഭിക്കും.
ചുരുക്കിപ്പറഞ്ഞാൽ "M" സൂചിപ്പിക്കുന്നത് ഇവയാണ്: നേതൃത്വം, ധനം, ഭാഗ്യം, ദീർഘവീക്ഷണം.
കൈരേഖകൾ വ്യക്തിയുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കും എന്ന കാര്യം ശ്രദ്ധിക്കണം. ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചകളാണ് ഓരോ വ്യക്തിയുടെയും കൈരേഖയിൽ എഴുതിയിരിക്കുന്നത്.

ഇന്ത്യ-നേപ്പാൾ ബസ് സർവീസ് പുനരാരംഭിച്ചു;

marunadanmalayali.com

ഇന്ത്യ-നേപ്പാൾ ബസ് സർവീസ് പുനരാരംഭിച്ചു; ഡൽഹിയിൽ നിന്നു കാഞ്ചൻപുരിലേക്ക് ബസ് യാത്രയായ...

ഇന്ത്യ-നേപ്പാൾ ബസ് സർവീസ് പുനരാരംഭിച്ചു; ഡൽഹിയിൽ നിന്നു കാഞ്ചൻപുരിലേക്ക് ബസ് യാത്രയായത് 27 കൊല്ലത്തെ വിലക്കിനുശേഷം

January 04, 2016 | 06:58 PM | Permalink


സ്വന്തം ലേഖകൻ

ബൻബാസ (ഉത്തരാഖണ്ഡ്): ഇന്ത്യയിൽ നിന്നു നേപ്പാളിലേക്കുള്ള ബസ് സർവീസ് പുനരാരംഭിച്ചു. 27 കൊല്ലത്തെ വിലക്കിനു ശേഷമാണ് ഇന്ത്യ-നേപ്പാൾ സർവീസ് പുനരാരംഭിച്ചത്.
അയൽരാജ്യത്ത് ബന്ധുക്കളും വ്യാപാരബന്ധവുമുള്ളവരുടെ ദീർഘകാല കാത്തിരിപ്പിന് അറുതിയായി ഡൽഹിയിൽ നിന്ന് പുറപ്പെട്ട ബസ് ഇന്ന് നേപ്പാളിലെ കാഞ്ചൻപൂരിലെത്തി. ഇരുരാജ്യങ്ങളുടെയും വ്യാപാര സഞ്ചാരമാർഗ കരാർ പ്രകാരമാണ് 27 വർഷം മുമ്പ് ബസ് സർവീസ് നിർത്തിവച്ചത്.
നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ ബൻബാസ വഴി ഡൽഹിയിലെ ആനന്ദ് വിഹാറിലേക്കും തിരിച്ചുമാണ് ബസോടുക. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ല വഴിയാണ് സഞ്ചാരം. ഒരാഴ്ചത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം ഇന്നുമുതലാണ് ദിവസേന ഓടിത്തുടങ്ങിയതെന്ന് ശാർദ ബറേഷ് അന്തർദേശീയ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ബി.എം ഉപ്‌രതി അറിയിച്ചു.
പതിനായിരത്തോളം നേപ്പാളികൾ ദിനംപ്രതി ബസിൽ അങ്ങോട്ടുമിങ്ങോട്ടും സ!ഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. നേപ്പാളിലെ കാഞ്ചൻപൂർ ജില്ല, ദാന്തൽ ധുര, വോത്തി, സപെൻ, അച്ചം, കലാലി, ജഗ്ബുദ്ധ, സിദ്ധാർത്ഥ നഗർ എന്നിവിടങ്ങളിലുള്ളവർക്കാണ് സ്ഥിരം യാത്ര ചെയ്യേണ്ടി വരുന്നത്.
സംസ്ഥാന ബസ് സർവീസായ ഉത്തരാഖണ്ഡ് പരിവാഹൻ നിഗമിന് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്നതും പ്രദേശത്തെ തനക്പൂർ ഡിപ്പോയാണ്. സർവീസ് നടത്തുന്ന എ.സി ബസുകളിൽ സഞ്ചരിക്കാൻ പ്രത്യേക രേഖകളൊന്നും ആവശ്യമില്ല. സഞ്ചാരികൾക്കെല്ലാം വൈഫൈ സൗകര്യവും ഒരു കുപ്പി വെള്ളവും സൗജന്യമായി ലഭിക്കുകയും ചെയ്യും

1/03/2016

ഇതാണ് രാജകുമാരൻ, ഇതാവണം ഭരണാധികാരികൾ'

manoramaonline.com

'ഇതാണ് രാജകുമാരൻ, ഇതാവണം ഭരണാധികാരികൾ'

by സ്വന്തം ലേഖകൻ
ദുബായിൽ ന്യൂ ഇയർ രാവിൽ സംഭവിച്ച ദുരന്തത്തിന്റെ വാർത്തകൾ വായിച്ചു കഴിഞ്ഞിട്ടും സോഷ്യൽമീഡിയ ഉപയോക്താക്കളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നു രണ്ടു ചിത്രങ്ങൾ ഇപ്പോഴും
ചർച്ചചെയ്തുക്കോണ്ടേയിരിക്കുകയാണ്. ദുബായ് രാജകുമാരൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാപ്രവർത്തനം. സുരക്ഷാ സൈനികർക്കൊപ്പം തീപിടിച്ച ഹോട്ടലിലേക്ക് ഓടുന്ന രാജകുമാരന്റെ ചിത്രം വാട്സാപ്പിലും ഫെയ്സ്ബുക്കിലും ഹിറ്റായി കഴിഞ്ഞു.
എനിക്ക് വേണമെങ്കിൽ പട്ടു മെത്തയിൽ കിടന്നു പുതുവത്സരപ്പിറവി കാണാം! പരിചാരകരേയും കൂട്ടി വന്ന് സെൽഫി എടുത്ത് അർമാധിക്കാം... പക്ഷെ, ഞാൻ ദുബായ് രാജകുമാരനാണ്. ജനങ്ങളുടെ സുരക്ഷ എന്റെ ഉത്തരവാദിത്തമാണ്! #Respect #Ilovedubai ..., ഇതാണ് രാജകുമാരൻ, ഇതാവണം ഭരണാധികാരികൾ... ഇങ്ങനെ പോകുന്നു സോഷ്യൽമീഡിയകളിലെ പ്രതികരണം.
അഡ്രസ് ഡൗൺ ടൗൺ ഹോട്ടലിലെ തീപിടിത്തത്തെ തുടർന്നു പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് സർവീസ് വിഭാഗങ്ങൾ കാഴ്ചവച്ചത് ഏറ്റവും മാതൃകാപരമായ പ്രവർത്തനമാണെന്ന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫെയ്സ്ബുക്ക് വഴി അറിയിച്ചത്.
ഹോട്ടലിൽ സന്ദർശനം നടത്തിയ അദ്ദേഹം മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയവരെ അനുമോദിച്ചു. ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഷെയ്ഖ് മുഹമ്മദിനെ അനുഗമിച്ചു.
ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു മകനായ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. ഹോട്ടലിന്റെ ഇരുപതാം നിലയിൽനിന്നാണു തീപിടിത്തമുണ്ടായതെന്നാണു പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ഇന്നലെ രാവിലെയോടെയാണ് തീ പൂർണമായും കെട്ടങ്ങിയത്. ഹോട്ടൽ കെട്ടിടം പൊലീസിന്റെയും സിവിൽ ഡിഫൻസിന്റെയും നിയന്ത്രണത്തിലാണ്. അന്വേഷണവും തെളിവെടുപ്പും പൂർത്തിയായശേഷം ഹോട്ടലിലുള്ള വാഹനങ്ങളും സാധനസാമഗ്രികളും ഉടമകൾക്കു തിരികെ നൽകും.
അഗ്നിബാധയെ തുടർന്നു ഹോട്ടലിൽനിന്ന് ഒഴിപ്പിച്ചവർക്ക്, ഉടമകളായ ഇമാർ ഗ്രൂപ്പ് സമീപത്തെ മറ്റു ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങളുടെയും രക്ഷാപ്രവർത്തകരുടെയും ദ്രുതഗതിയിലുള്ള ഇടപെടലാണ് ജീവാപായം ഒഴിവാക്കിയത്. തീപിടിത്തമുണ്ടായി ഇരുപതു മിനിറ്റിനകം ഹോട്ടലിലുണ്ടായിരുന്നവരെ ഒഴിപ്പിക്കാനായി. പുക ശ്വസിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടവർക്ക് അപകടസ്ഥലത്തുതന്നെ ചികിൽസ നൽകി. ഗർഭിണിയെയും പ്രായാധിക്യമുള്ള ഒരാളെയും മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരുടെയും നില തൃപ്തികരമാണ്.

സാഫ് ഫുട്‌ബോളിൽ ഇന്ത്യയ്ക്ക് ഏഴാം കിരീടം;

marunadanmalayali.com

സാഫ് ഫുട്‌ബോളിൽ ഇന്ത്യയ്ക്ക് ഏഴാം കിരീടം; അഫ്ഗാനെ മറികടന്നത് ഒന്നിനെതിരെ രണ്ട് ഗോളിന്...

സാഫ് ഫുട്‌ബോളിൽ ഇന്ത്യയ്ക്ക് ഏഴാം കിരീടം; അഫ്ഗാനെ മറികടന്നത് ഒന്നിനെതിരെ രണ്ട് ഗോളിന്; അധികസമയത്തെ വിജയ ഗോളുമായി ക്യാപ്ൻ സുനിൽ ഛെത്രി താരമായി

January 03, 2016 | 09:03 PM | Permalink


സ്വന്തം ലേഖകൻ

തിരുവനന്തപുരം: സാഫ് ഗെയിംസിൽ ഇന്ത്യയ്ക്ക് ഏഴാം കിരീടം. അധിക സമയത്തേക്ക് നീണ്ട കലാശപോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കരുത്തരായ അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ തകർത്തത്. മുഴുവൻ സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ സാഫ് കപ്പ് ഫുട്‌ബോൾ ഫൈനൽ അധികസമയത്തേക്ക് കടക്കുകയായിരുന്നു. ക്യാപ്ടൻ സുനിൽ ഛെത്രിയാണ് അധികസമയത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ വിജയഗോൾ നേടിയത്.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 71ാം മിനിറ്റിൽ സുബൈർ ആമിരിയുടെ ഗോളിലൂടെ അഫ്ഗാനാണ് ലീഡ് നേടിയത്. ഇന്ത്യൻ പ്രതിരോധത്തെ വെട്ടിച്ച ആമിരി ഗോൾ കീപ്പറെയും കബളിപ്പിച്ച് പന്ത് വലയിലാക്കി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ജെജെയുടെ ഗോളിലൂടെ ഇന്ത്യ സമനില പിടിച്ചു. ബോക്‌സിനകത്തേക്ക് ഉയർന്നുവന്ന പന്ത് സുനിൽ ഛേത്രി കൃത്യമായി ഹെഡ് ചെയ്തപ്പോൾ ജെജെയ്ക്ക് ചെയ്യാനുണ്ടായിരുന്നത് പന്ത് ഗോളിലേക്ക് തട്ടിയിടുക മാത്രം. തുടർന്ന് നിരന്തര ആക്രമണങ്ങൾ ഇന്ത്യ നടത്തി. എന്നാൽ ഗോൾ മാത്രം പിറന്നില്ല. അധിക സമയത്ത് അഫ്ഗാൻ പ്രതിരോധത്തെ സുനിൽ ഛെത്രി മറികടന്നു. അവസാന നിമഷത്തിൽ സമനില ഗോളിനായുള്ള അഫ്ഗാൻ പോരാട്ടങ്ങൾ നിർഭാഗ്യത്തിൽ തട്ടി അകന്നു.
2013-ൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് അന്ന് അഫ്ഗാൻ കിരീടം ഉയർത്തിയത്. അതിനുള്ള മധുരമായ പ്രതികാരം വീട്ടൽ കൂടിയാണ് ഇത്. ലീഗ് മത്സരങ്ങളിൽ കഴക്കൂട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ആളൊഴിഞ്ഞ അവസ്ഥയിലായിരുന്നു. എന്നാൽ ഇന്ന് തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിലാണ് ഫൈനൽ നടന്നത്. കാണികളുടെ ആവേശം ഇന്ത്യൻ ടീമിലും പ്രകടമായിരുന്നു. കരുതലോടെയുള്ള മുന്നേറ്റവും പിഴയ്ക്കാത്ത പ്രതിരോധവും അവസാന നിമിഷത്തിൽ പുറത്തിറക്കാനായതാണ് ഇന്ത്യയ്ക്ക് തുണയായത്. അഫ്ഗാനിൽ നിന്നുള്ള ആരാധകരും വീറും വാശിയും കൂട്ടാൻ സ്റ്റേഡിയത്തിലുണ്ടാ3യിരുന്നു.
ഉജ്വല ഫുട്‌ബോൾ കളിച്ചാണ് അഫ്ഗാനിസ്ഥാൻ ഫൈനലിനെത്തിയത്. സെമിയിൽ ഏകപക്ഷീയമായ അഞ്ചു ഗോളിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ആദ്യപകുതിയിൽ ഒരു ഗോളിനു മാത്രം മുന്നിൽ നിന്ന അഫ്ഗാൻ രണ്ടാം പകുതിയിൽ നേടിയത് നാലുഗോളുകൾ. 90 മിനിറ്റും പൂർണ കായികക്ഷമതയോടെ കളിക്കാൻ കഴിയുന്നു എന്നതാണ് അഫ്ഗാനിസ്ഥാന്റെ മേന്മ. എന്നാൽ സ്റ്റേഡിയം നിറഞ്ഞ് കാണികളുടെ പിന്തുണയോടെ കളിച്ച ഇന്ത്യൻ മുന്നേറ്റം അഫ്ഗാന്റെ പ്രതീക്ഷകൾ തകർത്തും.
ലീഗ് മത്സരങ്ങളിൽ നേപ്പാളിനേയും ശ്രീലങ്കയെയും പജായപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ എത്തിയത്. സെമിയിൽ 3-2 എന്ന സ്‌കോറിന് മാലദ്വീപിനെ പരാജയപ്പെടുത്തി ഫൈനലിലേക്കും. അങ്ങനെ തോൽവിയറിയാതെ സാഫ് കപ്പ് ഇന്ത്യ സ്വന്തമാക്കി. ഫിഫ റാങ്കിംഗിൽ 150-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ. ഇന്ത്യ 166-ാം സ്ഥാനത്തും. യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള 15 പേർ അഫ്ഗാൻ ടീമിനൊപ്പമുണ്ട്. ഈ ഘടകങ്ങളെ എല്ലാം മറികടന്നാണ് ഇന്ത്യയുടെ വിജയം.
ബംഗളൂരു: യോഗയും പാരമ്പര്യവൈദ്യവും ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗളൂരുവിൽ പറഞ്ഞു. യോഗ ഗവേഷണവും അതിന്റെ പ്രയോഗവും ലക്ഷ്യമിട്ട് ബംഗളൂരുവിലെ ജിഗാനിയിൽ ആരംഭിച്ച അന്തർദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ വൈദ്യശാസ്ത്ര മേഖലകളെ സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ആരോഗ്യപ്രവർത്തകരോടും സർക്കാർ സംഘടനകളോടും അദ്ദേഹം അഭിപ്രായമാരായുകയും ചെയ്തു. - See more at: http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwNzQ1ODM=&xP=Q1lC&xDT=MjAxNi0wMS0wMyAyMTozMDowMA==&xD=MQ==&cID=MQ==#sthash.SBtQvFUd.dpuf
ജനിതകം തിരുത്തി, രോഗം മാറി ക്രിസ്​പര്‍ (സി.ആര്‍.ഐ.എസ്.പി.ആര്‍.) എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ 2015-ലെ ഏറ്റവും നിര്‍ണയകമായ കണ്ടുപിടിത്തമാണെന്നാണ് ...

Read more at: http://www.mathrubhumi.com/health/health-news/article-malayalam-news-1.770891

pathankottu സേനകളെ സഹായിച്ചത് ആളില്ലാ വിമാനങ്ങള്‍

mathrubhumi.com

പഞ്ചാബ് ആക്രമണം: തിരിച്ചടിക്കാന്‍ സേനകളെ സഹായിച്ചത് ആളില്ലാ വിമാനങ്ങള്‍

പഞ്ചാബ്: പഠാന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിലെത്തിയ ഭീകരരെ ഇന്ത്യ നേരിട്ടത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ. അഞ്ച് ഭീകരരുടെ നീക്കങ്ങള്‍ സേനാ കമാന്‍ഡോകള്‍ക്ക് തല്‍സമയം നല്‍കി കൊണ്ടിരുന്നത് ഇസ്രായേല്‍ നിര്‍മിത ഹെറോണ്‍ ആളില്ലാ വിമാനങ്ങളും എംഐ - 35 ഹൈലികോപ്റ്ററുകളും. പുലര്‍ച്ചെ മൂന്നുമണിക്ക് ആക്രമണം തുടങ്ങുന്നതിന് മുന്‍പു തന്നെ ആളില്ലാവിമാനങ്ങള്‍ ആകാശത്ത് പണി തുടങ്ങിയിരുന്നു.
വ്യോമതാവളത്തിന്റെ തന്ത്ര പ്രധാന ഭാഗങ്ങളിലേക്ക് ഭീകരരന്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ കൃത്യമായി തിരിച്ചടിക്കാന്‍ വ്യോമസേനയുടെ കമാന്‍ഡോ വിഭാഗമായ ഗരുഡിന് കഴിഞ്ഞു. ഇവരെ സഹായിക്കാന്‍ കര, ദേശീയ സുരക്ഷാ സേനകളും രംഗത്ത് വന്നതോടെ ഏറ്റുമുട്ടല്‍ ശക്തമായി. തിരിച്ചടിക്കാന്‍ സമയം നല്‍കാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീവ്രവാദികള്‍ അതിരാവിലെയുള്ള സമയം തിരഞ്ഞെടുത്തത്. എന്നാല്‍, ഇരുട്ടില്‍ ആളില്ലാ വിമാനങ്ങള്‍ വിവരങ്ങള്‍ കൈമാറിയതും സേനകള്‍ തയാറായതും ലക്ഷ്യം തകര്‍ക്കാന്‍ കഴിഞ്ഞു. ഇരുട്ടില്‍ ആളുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ് ഹെറോണ്‍ വിമാനങ്ങളുടെ കഴിവ്.
തെര്‍മല്‍ ഇമേജിങ് സാങ്കേതിക വിദ്യയിലൂടെ തീവ്രവാദികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സേനകള്‍ക്ക് കഴിഞ്ഞു. ശരീരത്തിലെ ചൂട് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സെന്‍സറുകളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. സൂക്ഷമമായ വിവരങ്ങള്‍ പോലും ശേഖരിക്കാന്‍ കഴിയുന്ന തെര്‍മല്‍ ഡിവൈസുകളാണിത്. വെളിച്ചമില്ലെങ്കിലും ആളുകളെ ചലനങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഇസ്രേയല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രിസാണ് നിര്‍മാണം. ജിപിഎസ് സംവിധാനം ഉപയോഗിച്ച് 35,000 അടി ഉയരത്തില്‍ നിന്ന് 52 മണിക്കൂറോളം തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ കഴിയും.
attack
ഭൂമിയിലെ നിയന്ത്രണ മുറിയില്‍ നിന്ന് നിയന്ത്രിച്ച് വിവരങ്ങള്‍ ശേഖരിക്കാം. വിവര ശേഖരണത്തിനായി പാക്ക്,ചൈന അതിര്‍ത്തികളില്‍ ഇന്ത്യ ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എംഐ-35 ഹെലികോപ്റ്ററുകളിലും ഇതേ സാങ്കേതിക വിദ്യ ഘടിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൃത്യമായ രീതിയില്‍ ഭൂമിയിലേക്ക് ആക്രമണം നടത്താനും ഈ ഹെലികോപ്റ്ററുകള്‍ക്ക് കഴിയും.
വ്യോമസേനാ കേന്ദ്രം തകര്‍ക്കുകയെന്ന ലക്ഷ്യമായിരുന്നു തീവ്രവാദികളുടെ മുന്നിലുണ്ടായിരുന്നത്. എന്നാല്‍, പഞ്ചാബ് എസ്പിയുടെ വാഹനം തട്ടിക്കൊണ്ട് പോയത് മുതല്‍ സുരക്ഷാ വിഭാഗങ്ങള്‍ ജാഗ്രത പാലിച്ചത് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞു.
മാത്രമല്ല പഞ്ചാബ് ഭാഗത്ത് നിന്ന് പാകിസ്താനിലേക്കുള്ള തിവ്രവാദികളുടെ ഫോണ്‍ സന്ദേശം ചോര്‍ത്തിയതോടെ സുരക്ഷാ സേനകള്‍ മുന്‍കരുതല്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു.

1/02/2016

ഇതാണ് നമ്മുടെ kochi മെട്രോ!

mathrubhumi.com

ഇതാണ് നമ്മുടെ മെട്രോ!

ഹൈദരാബാദ്: കേരളം കാത്തിരുന്ന ആ നിമിഷം. കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ തിരശീല നീക്കി പുറത്ത്. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമിന്റെ ആന്ധ്രപ്രദേശിലെ വ്യവസായശാലയില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു കോച്ചുകള്‍ കേരളത്തിന് കൈമാറി. മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.വി. തോമസ് എം.പി., എം.എല്‍.എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, അല്‍സ്റ്റോം ഇന്ത്യ മേധാവി ഭരത് സല്‍ഹോത്ര, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ മെട്രോ കോച്ചാണ് ഇതെന്ന് ചടങ്ങില്‍ വെങ്കയ്യ നായിഡു അറിയിച്ചു.
Kochi
കൊച്ചി മെട്രോക്കായി അല്‍സ്‌റ്റോം നിര്‍മിച്ച കോച്ച്. ഫോട്ടോ: പി.പി ബിനോജ്
ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള മെട്രോ കോച്ചുകളാണിവ. മൂന്നു കോച്ചുകളാണ് തയാറായിരിക്കുന്നത്. ട്രെയിലറുകളില്‍ റോഡുമാര്‍ഗം ഇവ കേരളത്തില്‍ എത്തിക്കും. കോച്ചുകള്‍ ആലുവയിലെത്താന്‍ പത്തു ദിവസമെടുക്കും. ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കാന്‍, രാത്രിസമയത്തു മാത്രമായിരിക്കും ട്രെയിലറുകളുടെ യാത്ര. കൊച്ചിയില്‍ മുട്ടത്തുള്ള യാര്‍ഡിലെത്തിച്ച ശേഷം, കോച്ചുകള്‍ പരസ്പരം കൂട്ടിയോജിപ്പിക്കും.
Kochi metro
കൊച്ചി മെട്രോക്കായി അല്‍സ്‌റ്റോം നിര്‍മിച്ച കോച്ചിന്റെ ഉള്‍വശം. ഫോട്ടോ: പി.പി ബിനോജ്‌
22 മീറ്റര്‍ നീളവും രണ്ടരമീറ്റര്‍ വീതിയും രണ്ടുമീറ്റര്‍ ഉയരവുമാണ് കൊച്ചി മെട്രോയുടെ ഒരു കോച്ചിനുള്ളത്. മൂന്ന് കോച്ചുകളിലായി 140 പേര്‍ക്ക് ഇരുന്നും 600ഓളം പേര്‍ക്ക് ആകെയും യാത്ര ചെയ്യാവുന്നതാണ്. കഴിഞ്ഞ മാര്‍ച്ച് 21നാണ് കോച്ചുകളുടെ നിര്‍മാണം ആരംഭിച്ചത്. ഒമ്പതു മാസത്തിനുള്ളില്‍ കോച്ചുകള്‍ കൈമാറുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് ഫ്രഞ്ച് കമ്പനി അല്‍സ്റ്റോം ഇന്ത്യയില്‍ കോച്ച് നിര്‍മാണം തുടങ്ങിയത്. തദ്ദേശീയമായ നിര്‍മാണ സാമഗ്രികളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ലഭ്യമല്ലാത്തവ  മാത്രമാണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തത്.


കേരളം കാത്തിരുന്ന നിമിഷം കൊച്ചി മെട്രോ കോച്ചുകള്‍ ഇനി കേരളത്തിന് സ്വന്തം. അല്‍സ്‌റ്റോം നിര്‍മിച്ച കോച്ചുകള്‍ കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നാ...

Read more at: http://www.mathrubhumi.com/gallery/news/zoomin/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82-%E0%B4%95%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%82-1.772544

1/01/2016

വോട്ടിനു വേണ്ടി കോട്ട് മാറിയവര്‍

എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്തു അതിനു വേണ്ടി ജീവിച്ച ആളും  അത് വളര്‍ത്തി വലുതാക്കിയപ്പോള്‍ അതിന്‍റെ ഭാഗം ചോദിച്ചു  ചുറ്റും കൂടിയവരും

മനുഷ്യന്‍റെ അത്യാഗ്രഹങ്ങള്‍

മനുഷ്യന്‍റെ അത്യാഗ്രഹങ്ങള്‍ അവസാനിക്കുന്നില്ല . ജ്ഞാനപ്പാന

വെള്ളം ശുദ്ധീകരിക്കാന്‍ 5 പൈസ:

mathrubhumi.com

വെള്ളം ശുദ്ധീകരിക്കാന്‍ 5 പൈസ: പദ്ധതിയുമായി മലയാളി പ്രൊഫസര്‍

അജീഷ് പ്രഭാകരന്‍ പി.
prof.
'നൂതന ആവിഷ്‌കാരങ്ങളും കണ്ടുപിടിത്തങ്ങളും സര്‍ഗപരതയുള്ള മനസില്‍നിന്നുമാണ് ഉത്ഭവിക്കുന്നത്. ഇത്തരം മനസുകള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നതും ഫലത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്തു കൊണ്ടേയിരിക്കുന്നതുമായിരിക്കും. പ്രപഞ്ചത്തിലെ എല്ലാ ശക്തികളും ആ പ്രചോദിത മനസിനുവേണ്ടി പ്രവര്‍ത്തിക്കും'.-ഡോ. എ.പി.ജെ. അബ്ദുള്‍ കലാം
ലിറ്ററിന് അഞ്ച് പൈസ നിരക്കില്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുമോ?. അതും ഒരു ജനവിഭാഗത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന 'ആര്‍സെനിക്' എന്ന വിഷാംശം കലര്‍ന്ന വെള്ളം വളരെ കുറഞ്ഞ ചെലവില്‍?. കഴിയുമെന്ന് മദ്രാസ് ഐഐടിയിലെ കെമിസ്ട്രി വിഭാഗത്തിലെ മലയാളി പ്രൊഫസര്‍ ഡോ. ടി. പ്രദീപ് പറയും.
അമൃത് (ആര്‍സനിക് ആന്‍ഡ് മെറ്റല്‍ റിമൂവല്‍ ത്രു ഇന്ത്യന്‍ ടെക്‌നോളജി) എന്ന പേരില്‍ നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന ഉപകരണം നിര്‍മിച്ചിരിക്കുകയാണ് ഡോ. പ്രദീപും സംഘവും. ഇവരുടെ വാട്ടര്‍ പ്യൂരിഫയര്‍ എല്ലാ സംസ്ഥാനങ്ങളിലും ഉപയോഗിക്കാന്‍ കേന്ദ്ര ശുചിത്വ,കുടിവെള്ള മന്ത്രാലയം അനുമതി നല്‍കി.
പശ്ചിമ ബംഗാള്‍ നോയിഡയിലെ നോനോ ടെക്‌നോളജി വെള്ള ശുദ്ധീകരണ പ്ലാന്റ് സന്ദര്‍ശിച്ച് പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ദേശീയ ഗ്രാമ കുടിവെള്ള പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ പ്ലാന്റ് സ്ഥാപിക്കാം.
ശാസ്ത്രം സമൂഹത്തിന് പ്രയോജനമാകണമെന്ന ഉറച്ച വിശ്വാസമാണ് ഇത്തരം കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നില്ലെന്ന് പ്രൊഫ. പ്രദീപ് 'മാതൃഭൂമി ഓണ്‍ലൈനോ'ട് പറഞ്ഞു.
amruth water
വെള്ളത്തില്‍ ഇന്‍വസ്റ്റ് ചെയ്യാന്‍ ആര്‍ക്കും താല്‍പര്യമില്ല. എന്നാല്‍, എല്ലാവര്‍ക്കും വെള്ളം ആവശ്യമാണ്. അതിനാല്‍ കുറഞ്ഞ ചെലവില്‍ നല്ല വെള്ളം ജനങ്ങളിലേക്കെത്തണമെന്നാണ് പ്രദീപിന്റെ വാക്കുകള്‍. നാനോ ടെക്‌നോളജി ഫോര്‍ ക്ലീന്‍ വാട്ടര്‍ എന്ന മേഖലയിലാണ് ഗവേഷണം. പത്ത് വര്‍ഷത്തെ ഗവേഷണങ്ങളുടെ ഫലമായിട്ടാണ് ആര്‍സനിക് വാട്ടര്‍ പ്യൂരിഫൈര്‍ വികസിപ്പിക്കുന്നത്.
അമൃത് ജനങ്ങളിലേക്ക് 
നാനോ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വെള്ളത്തില്‍ നിന്ന് ബാക്ടീരിയ, വൈറസ്, രാസവസ്തുക്കള്‍ എന്നിവ എങ്ങനെ നീക്കം ചെയ്യാമെന്ന ലക്ഷ്യത്തോടെയാണ് ഗവേഷണത്തിന് തുടക്കം. നാനോ കണങ്ങള്‍ ഉപയോഗിച്ച് വെള്ളത്തില്‍ നിന്ന് അണുക്കളെ ഇല്ലാതാക്കി കുറഞ്ഞ വിലയ്ക്ക് ജനങ്ങളില്‍ എത്തിക്കാമെന്ന ഗവേഷണത്തിലേക്ക് കടക്കുന്നു.
പശ്ചിമ ബംഗാള്‍,ബീഹാര്‍,ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ആര്‍സെനിക് കലര്‍ന്ന വെള്ളം ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്്. പല തരത്തിലുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു. ആറ് മില്യണ്‍ ജനങ്ങള്‍ ആര്‍സെനിക് വിഷാംശം കാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.
ത്വക്ക് പൊട്ടുക, ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുക, മൂത്രാശയരോഗം, ത്വക്കിലെ അര്‍ബുദം, കുട്ടികളില്‍ ബുദ്ധിവികാസം കുറയുക, ജനിതക വൈകല്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലും ആര്‍സെനിക് വിഷാംശം കലര്‍ന്ന വെള്ളം ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
1914 ല്‍ ആണ് ആര്‍സെനിക് വിഷം കണ്ടെത്തുന്നത്. മനുഷ്യ ശരീരത്തെ സാവധാനത്തില്‍ ഇല്ലാതാക്കുന്ന വിഷമാണിത്. നെപ്പോളിയനെ കൊലപ്പെടുത്തിയത് ആര്‍സെനിക് ഉപയോഗിച്ചെന്നാണ് വാദം. സാധാരണ മണ്ണിന്റെ വിവിധ പാളികളിലൂടെ വെള്ളം കടന്നു പോകുമ്പോള്‍ ശുദ്ധീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍, ആര്‍സെനിക് മേഖലയില്‍ ഇതിന് കഴിയുന്നില്ല.
water
ചിറക് വിരിയ്ക്കുന്ന നാനോ കണങ്ങള്‍
നാനോ കണങ്ങളിലൂടെ വെള്ളം കടന്നു പോകുമ്പോള്‍ സൂക്ഷ്മാവസ്ഥയിലുള്ള മാലിന്യങ്ങള്‍ ഇല്ലാതാകുന്നു. പിന്നീട് ആര്‍സെനിക്, ഈയം, ഇരുമ്പ് തുടങ്ങിയവയെ നശിപ്പിക്കും. അതായത് വിഷ വസ്തുക്കളെ നാനോ കണങ്ങള്‍ മുറിച്ച് ഇല്ലാതാക്കുന്നു. തുടര്‍ന്നു പാര്‍ശ്വഫലങ്ങളില്ലാത്ത പുതിയ പദാര്‍ത്ഥമാക്കി മാറ്റുന്നു.
തികച്ചും ഗ്രാമങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് ആദ്യമായി പദ്ധതി അവതരിപ്പിച്ചത്. പിന്നീട് ബംഗാള്‍ സര്‍ക്കാരിന്റെ ആര്‍സെനിക് ടാസ്‌ക് ഫോഴ്‌സ് അനുമതി നല്‍കി. വലിയ യൂണിറ്റില്‍ മണിക്കൂറില്‍ 18,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കും. വീടുകളില്‍ ചെറിയ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
വെള്ളം ശുദ്ധീകരിക്കുന്നതിന് വൈദ്യുതിയോ, വെള്ളം പമ്പ് ചെയ്യുകയോ വേണ്ട. ലിറ്ററിന് അഞ്ച് പൈസ നിരക്കില്‍ നാല് ലക്ഷത്തോളം ജനങ്ങളാണ് ഇന്ന് നാനോ ടെക്‌നോളജിയിലൂടെ ശുദ്ധീകരിച്ച വെള്ളം കുടിക്കുന്നത്. അതായത് ലിറ്ററിന് അഞ്ച് പൈസ നിരക്കില്‍ വെള്ളം വീട്ടിലെത്തുന്നു. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ നാനോ ടെക്‌നോളജിയുടെ സഹായത്താല്‍ നിര്‍മിച്ചിരിക്കുന്നു.
ഇനോ-നാനോ റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്നപേരില്‍ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ രൂപം നല്‍കിയ കമ്പനിയാണ് പദ്ധതിയുടെ വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നിലവില്‍ ഇന്ത്യയില്‍ മാത്രം വില്‍പ്പന നടത്തുന്ന വാട്ടര്‍ പ്യൂരിഫൈയറിനെ വിദേശ രാജ്യങ്ങളില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.
ദേശീയ നാനോ നയം
ദേശീയ നാനോ ടെക്‌നോളജി നയത്തിന്റെ ഭാഗമായി 2011 ല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി ഐഐടിയില്‍ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയം ഒരു സെന്റര്‍ തന്നെ അനുവദിച്ചു. തീമാറ്റിക് യൂണിറ്റ് ഓഫ് എക്‌സ്‌ലന്‍സ് ഓഫ് വാട്ടര്‍ എന്ന പേരില്‍ ഗവേഷണം കൂടുതല്‍ സജീവമായി.
നാനോ സാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനമാക്കാം എന്ന രീതിയില്‍ ഗവേഷണങ്ങള്‍ തുടങ്ങി. മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതിക വിദ്യ കൊണ്ട് കഴിയണം. അത് ചെലവ് കുറഞ്ഞതാകണമെന്ന് പ്രദീപ് പറയുന്നു.
ഏറ്റവും കുറഞ്ഞ ചെലവില്‍ ലോകത്ത് ആദ്യമായിട്ടാണ് വെള്ളം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. നാനോ ടെക്‌നോളജി ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ വിഷത്തെ എങ്ങനെ ഇല്ലാതാക്കാമെന്നതടക്കം ഒട്ടേറെ ഗവേഷണ പദ്ധതികള്‍ പ്രൊഫ. പ്രദീപിന്റെ നേതൃത്വത്തിലുള്ള  സംഘത്തിനുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ശാന്തിസ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരം, ബി.എം. ബിര്‍ള സയന്‍സ് പ്രൈസ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയ പ്രദീപ് മലപ്പുറം പന്താവൂര്‍ സ്വദേശിയാണ്. കുഞ്ഞുകണങ്ങള്‍ക്ക് വസന്തം: നാനോ ടെക്‌നോളജിക്ക് ഒരാമുഖം' എന്ന പേരില്‍ മലയാളത്തില്‍ പുസ്തകം രചിച്ചിട്ടുണ്ട്.

മോഡി ഒന്നരവർഷത്തിനിടെ കേരളത്തിനു അനുവദിച്ചത് 21 പദ്ധതികൾ; മന്‍മോഹന്‍ തന്നത് രണ്ടു എണ്ണവും

marunadanmalayali.com

മോദിയുടെ ഭരണത്തിൽ കേരളത്തിന് പറയാനുള്ളത് നേട്ടങ്ങളുടെ കഥ; ഒന്നരവർഷത്തിനിടെ അനുവദിച്ച്...

മോദിയുടെ ഭരണത്തിൽ കേരളത്തിന് പറയാനുള്ളത് നേട്ടങ്ങളുടെ കഥ; ഒന്നരവർഷത്തിനിടെ അനുവദിച്ച് കിട്ടിയത് 21 പദ്ധതികൾ; മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മന്മോഹൻ സർക്കാർ നൽകിയത് പേരിന് രണ്ടെണ്ണവും

January 01, 2016 | 11:51 AM | Permalink


ആർ കെ നീലകണ്ഠൻ

കൊച്ചി: കേന്ദ്രവും കേരളവും ഒരേ പാർട്ടി ഭരിച്ചാൽ മാത്രമേ വികസനങ്ങൾ നാട്ടിൽ നടപ്പാക്കാൻ സാധിക്കുകയുള്ളൂ എന്നുള്ള തെരഞ്ഞെടുപ്പ് സമയത്തുള്ള കോൺഗ്രസ് പ്രസ്താവനകൾ പൊളിയുന്നു. കേരളത്തിന് അടുത്തിടെ കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടിയ 23 പദ്ധതികളിൽ രണ്ടെണ്ണം മാത്രമാണ് കോൺഗ്രസ് കേന്ദ്ര ഭരണകാലത്ത് കേരളത്തിന് ലഭിച്ചത്. ബാക്കി 21 പദ്ധതികളും ലഭിച്ചത് 2014-2016 കാലഘട്ടത്തിലാണെന്നു തെളിയിക്കുന്ന രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.
ഈ നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിൽ കേന്ദ്ര വികസന പദ്ധതികളിൽ കേരളത്തിന് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അനുവജിച്ച പദ്ധതികൾ ഏതൊക്കെയാണെന്നും, അതിനായി എത്ര തുക കേന്ദ്രം കേരളത്തിന് ലഭിച്ചു എന്നുമുള്ള കെവി വിജയദാസിന്റെ ചോദ്യനുള്ള മറുപടിയിലാണ് കാര്യങ്ങൾ വ്യക്തമാകുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മൊത്തം 23 കേന്ദ്രാവിഷ്ടിത പദ്ധതികളാണ് കേരളത്തിനായി കിട്ടിയതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊടുത്ത മറുപടിയിൽ പറയുന്നു.
23 കേന്ദ്രാവിഷ്ടിത പദ്ധതികളിൽ മന്മോഹൻസിങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ കേരളത്തിനു ലഭിച്ചത് വെറും രണ്ടു പദ്ധതികൾ മാത്രമാണെന്നും മറ്റു കേന്ദ്രാവിഷ്ടിത പദ്ധതികൾ സംസ്ഥാനത്തിന് ലഭിച്ചത് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ ഭരണകാലത്താണെന്നും മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. അതായത് മോദിയുടെ ഭരണത്തിൽ കേരളത്തിൽ ധാരാളെ കേന്ദ്ര പദ്ധതിയെത്തുന്നുവെന്ന് കോൺഗ്രസ് സർക്കാർ തന്നെ സമ്മതിക്കുന്നു. കേന്ദ്രത്തിൽ കോൺഗ്രസ് ഭരണമുള്ളപ്പോൾ അവഗണനയും വ്യക്തം.
മന്മോഹൻസിങ് ഭരണകാലത്ത് യുഡിഎഫ് ഗവൺമെന്റ് കേരളം ഭരിക്കുമ്പോൾ സബ്മിഷൻ ഓഫ് അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ, കേരള ട്രാവൽ മാർട്ട് എന്നീ രണ്ടു കേന്ദ്രാവിഷ്ടിത പദ്ധതികൾക്കായി കേരളത്തിന് വേണ്ടി പണം അനുവദിച്ചിരുന്നു. പിന്നിട് മാറിവന്ന മോദി
സർക്കാരിന്റെ 2014-2015 കാലഘട്ടത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് വലുതും ചെറുതുമായ 17 പദ്ധതികൾ കേരളത്തിന് ലഭിച്ചു. 2015-2016 കാലഘട്ടത്തിൽ അത് 23 പദ്ധതികളായി ഉയർന്നതായും മുഖ്യമന്ത്രി നിയമസഭയുടെ മുൻപിൽ വച്ച മറുപടിയിൽ നിന്ന് മനസിലാവും.


യുപിഎ ഭരിക്കുന്ന 2013-2014 കാലഘട്ടത്തിൽ കേന്ദ്രാവിഷ്ടിത പദ്ധതിയിനത്തിൽ അനുവദിച്ച രണ്ടു പദ്ധതിയിൽ കേരളത്തിന് അനുവദിച്ചത് 512 ലക്ഷം രൂപയാണ്. എന്നാൽ പിന്നീടു വന്ന ബിജെപി സർക്കാർ 17 പദ്ധതികളിലായി 64235.97 ലക്ഷം രൂപ കേരളത്തിന് നൽകി എന്നാണ് നിയമസഭയിൽ ഉമ്മൻ ചാണ്ടി പറഞ്ഞ കണക്കുകൾ വ്യക്തമാക്കുന്നത്. നടപ്പ് വർഷത്തിൽ 18 കേന്ദ്രാവിഷ്ടിത പദ്ധതികളിലായി 72154.76 ലക്ഷം രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു.
കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്ന പദ്ധതികളിൽ ആർഎംഎസ്എ (രാഷ്ട്രിയ മാദ്ധ്യമിക് ശിക്ഷ അഭിയാൻ) എന്ന പദ്ധതിക്കായി കഴിഞ്ഞ വർഷം 1650 ലക്ഷം രൂപയും ഇപ്പോൾ 6300 ലക്ഷം രൂപയും കേന്ദ്ര സർക്കാർ അനുവദിച്ചു. നാഷണൽ ഹെൽത്ത് മിഷന് 2014-2015 ൽ 46595 ലക്ഷവും 2015-2016 നടപ്പ് വർഷത്തിൽ 37188 ലക്ഷം രൂപയും കേന്ദ്രാവിഷ്ടിത പദ്ധതി പ്രകാരം കേന്ദ്രത്തിൽ നിന്ന് അനുവദിച്ചതായി ഉമ്മൻ ചാണ്ടി തന്നെയാണ് നിയമസഭയിൽ വ്യക്തമാക്കിയത്.
ഈ സർക്കാർ വന്നതിനു ശേഷം പദ്ധതികൾ നടപ്പാക്കാൻ വീഴ്ച വരുത്തിയിട്ടില്ലെന്നും, പുതിയ പദ്ധതികളിൽ നിന്നും കേരളത്തെ നിഷേധിച്ചിട്ടിലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

എല്ലാവര്‍ക്കും സന്തോഷകരമായ സമാധാനപരമായ ഐശ്വര്യപൂര്‍ണമായ ഒരു പുതിയ വര്‍ഷമാകട്ടെ 2016 എന്ന് ആശംസിക്കുന്നു

എല്ലാവര്‍ക്കും സന്തോഷകരമായ സമാധാനപരമായ ഐശ്വര്യപൂര്‍ണമായ ഒരു പുതിയ വര്‍ഷമാകട്ടെ 2016 എന്ന് ആശംസിക്കുന്നു

12/30/2015

കൊളസ്ട്രോൾ അളവ് എത്രയാകാം?

manoramaonline.com

കൊളസ്ട്രോൾ അളവ് എത്രയാകാം?

by സ്വന്തം ലേഖകൻ
കോശഭിത്തികളുടെ നിർമിതിക്കും അനേകം ഹോർമോണുകളുടെയും വിറ്റാമിനുകളുടെയും ഉൽപാദനത്തിനും അത്യന്താപേക്ഷിതമായതിനാൽ നമ്മുടെ ശരീരം തന്നെ കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നുണ്ട്. കരളാണു കൊളസ്ട്രോൾ ഫാക്ടറി. നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോളിന്റെ 80 ശതമാനവും കരൾ ഉൽപാദിപ്പിക്കുന്നതാണ്. 20 ശതമാനം മാത്രമേ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നുള്ളൂ.
68 കി. ഗ്രാം ഭാരമുള്ള ഒരാളുടെ ശരീരത്തിൽ 35 ഗ്രാം കൊളസ്ട്രോൾ ഉണ്ട്. ഒരു ദിവസം ഏതാണ്ട് 1000 മി. ഗ്രാം കൊളസ്ട്രോൾ ശരീരം ഉൽപാദിപ്പിക്കുന്നു. ഭക്ഷണത്തിൽ നിന്നു ലഭിക്കുന്നത് 200—300 മി. ഗ്രാം ആണ്.
രക്തത്തിലൂടെയാണു കൊളസ്ട്രോൾ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നത്. കൊളസ്ട്രോൾ രക്തത്തിൽ ലയിക്കുകയില്ല. കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ലിപോപ്രോട്ടീൻ കണികകളായാണ് ഇതു രക്തത്തിലൂടെ സഞ്ചരിക്കുന്നത്.
കൊഴുപ്പ് നാലു വിധം
രക്തത്തിലെ കൊളസ്ട്രോൾ പ്രധാനമായും നാലു വിധം ലൈപോ പ്രോട്ടീനുകളായാണ് കാണുന്നത്. എൽഡിഎൽ കൊളസ്ട്രോൾ, എച്ച്ഡിഎൽ കൊളസ്ട്രോൾ, വിഎൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ് എന്നിവയാണവ. Mg/dl എന്ന യൂണിറ്റിലാണ് (100 മി. ലി. രക്തത്തിൽ ഇത്ര മി.ഗ്രാം കൊഴുപ്പ്) കൊഴുപ്പളവ് പറയുന്നത്.
പരിശോധന എങ്ങനെ?
രക്തത്തിലെ കൊളസ്ട്രോളിൻറെ അളവു വളരെ കൂടിയിരുന്നാലും കാര്യമായ ലക്ഷണങ്ങൾ കാണിച്ചെന്നു വരില്ല. അതിനാലാണ് കൊളസ്ട്രോൾ ഇടയ്ക്കിടെ പരിശോധിച്ചറിയണമെന്നു പറയുന്നത്. കൊളസ്ട്രോൾ കൂടുതലാണോ ചികിത്സ ആവശ്യമായ ഘട്ടത്തിലാണോ എന്നൊക്കെ തിരിച്ചറിയാൻ ശരിയായ രക്തപരിശോധന കൂടിയേ തീരൂ.
രണ്ടു വിധത്തിലുള്ള പരിശോധനകളാണ് പൊതുവേ കൊളസ്ട്രോൾ നിർണയത്തിനുള്ളത്. ഒന്ന് രക്തത്തിലെ ടോട്ടൽ കൊളസ്ട്രോൾ അളവു നിർണയം. LDL, HDL, , ട്രൈഗ്ലിസറൈഡിന്റെ അഞ്ചിൽ ഒന്ന് എന്നിവ കൂട്ടിയാൽ കിട്ടുന്ന സംഖ്യയാണു ടോട്ടൽ കൊളസ്ട്രോൾ. എന്നാൽ നല്ല കൊളസ്ട്രോളായ HDLന്റെ അളവു വളരെ കുറഞ്ഞും ചീത്ത കൊളസ്ട്രോളായ LDL ന്റെ അളവു കൂടിയും ഇരിക്കുന്ന അപകടാവസ്ഥയിലും ടോട്ടൽ കൊളസ്ട്രോൾ സുരക്ഷിത നിലയിലായിരിക്കും. അതുകൊണ്ടു ലിപിഡ് പ്രൊഫൈൽ പരിശോധന (Lipid Profile) ആണ് വേണ്ടത്. LDL, HDL, TG, VLDL എന്നിവയുടെ വേർതിരിച്ചുള്ള കൃത്യമായ അളവു കാണിക്കുന്നതാണ് ലിപിഡ് പ്രൊഫൈൽ.
ടോട്ടൽ കൊളസ്ട്രോൾ പരിശോധന മാത്രം നടത്തുമ്പോൾ ചെലവ് വളരെ കുറവാണ്. എന്നാൽ ലിപിഡ് പ്രൊഫൈൽ പരിശോധനയ്ക്ക് 250 മുതൽ 350 രൂപ വരെ ചെലവു വരും. ശരിയായ ഫലം ലഭിക്കാൻ ഉപവാസവും വേണം. ലിപിഡ് പ്രൊഫൈൽ പരിശോധനകൾ നടത്തി കൊഴുപ്പിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള രോഗിക്ക് തൊട്ടടുത്ത പരിശോധനകളിൽ ടോട്ടൽ കൊളസ്ട്രോൾ മാത്രം നോക്കിയാലും മതിയാകും.
പരിശോധനയ്ക്ക് മുമ്പ്
കൊളസ്ട്രോൾ നില ശരിയായി മനസ്സിലാക്കുന്നതിനായി 9—12 മണിക്കൂർ ഉപവാസം വേണമെന്നാണു നിലവിലുള്ള നിർദേശം. ടോട്ടൽ കൊളസ്ട്രോളും HDL കൊളസ്ട്രോളും ഉപവാസമില്ലെങ്കിലും ശരിയായി തന്നെ കിട്ടും. എന്നാൽ LDL, ട്രൈഗ്ലിസറൈഡ്സ് എന്നിവ ഭക്ഷണത്തിനനുസരിച്ചു മാറും. അതുകൊണ്ടാണ് ഉപവാസം വേണമെന്നു പറയുന്നത്. പക്ഷേ വെള്ളം കുടിക്കുന്നതിൽ കുഴപ്പമില്ല. രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നാൽ രാവിലെ പ്രഭാത ഭക്ഷണത്തിനു മുമ്പ് രക്തം പരിശോധിക്കുന്നതാണ് പ്രായോഗികം.
ഇങ്ങനെയൊക്കെയാണെങ്കിലും കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രഫ. ജോൺ ഡാനിഷ് നേതൃത്വം നൽകിയ, മൂന്നു ലക്ഷം ആൾക്കാരിൽ നടത്തിയ ഒരു പഠനത്തിൽ, ഉപവാസ ശേഷവും അല്ലാതെയുമുള്ള LDL ഏകദേശം ഒന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാലും പരിശോധനയ്ക്ക് ഉപവാസം വേണ്ടെന്ന നിർദേശം രാജ്യാന്തരതലത്തിൽ ഉണ്ടായിട്ടില്ല.
പരിശോധന എപ്പോൾ തുടങ്ങണം?
20 വയസ്സാകുമ്പോൾ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്തു തുടങ്ങണം. നോർമലാണെങ്കിൽ അഞ്ചു വർഷത്തിലൊരിക്കൽ ചെയ്താൽ മതി. അല്ലെങ്കിൽ കൊളസ്ട്രോൾ നിലയനുസരിച്ച് ഡോക്ടറുടെ നിർദേശപ്രകാരം ചുരുങ്ങിയത് വർഷാവർഷം പരിശോധന നടത്തണം. 40 വയസ്സു കഴിഞ്ഞയാൾ, കൊളസ്ട്രോൾ നില നോർമലാണെന്നു കണ്ടാലും വർഷത്തിൽ ഒരു തവണ പരിശോധന നടത്താൻ മടിക്കരുത്. നോർമൽ അളവുകൾ മറികടക്കുമെന്നു മനസ്സിലായാൽ ഭക്ഷണനിയന്ത്രണവും ശരിയായ വ്യായാമരീതികളും ആവശ്യമാണ്.
പ്രമേഹ രോഗികൾ, ഹൃദ്രോഗികൾ, പക്ഷാഘാതം വന്നവർ, പുകവലിക്കുന്നവർ, ഉയർന്ന രക്തസമ്മർദമുള്ളവർ, പരമ്പരാഗതമായി ഹൃദയാഘാത സാധ്യതയുള്ളവർ തുടങ്ങിയവർക്ക് പ്രായഭേദമെന്യേ കൊളസ്ട്രോൾ പരിശോധന അനിവാര്യമാണ്. കുട്ടികളിൽ 9—11 വയസ്സിനുള്ളിൽ ഒരു പ്രാവശ്യം ലിപിഡ് ചെയ്യണമെന്ന് അമേരിക്കൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് നിർദേശിക്കുന്നു. പാരമ്പര്യമായി ഉയർന്ന കൊളസ്ട്രോൾ നില ഇങ്ങനെ തിരിച്ചറിയാം.
വ്യായാമം തൊട്ടുമുമ്പ് വേണ്ട
പരിശോധനയ്ക്കു മുമ്പു വ്യായാമം പാടില്ല എന്നൊരു വ്യവസ്ഥയുണ്ട്. കൊളസ്ട്രോൾ പരിശോധനയെക്കുറിച്ചുള്ള എല്ലാ മാർഗ നിർദേശങ്ങളും ഇതു ശരിവയ്ക്കുന്നു. പരിശോധനയ്ക്കുമുമ്പ് വ്യായാമത്തിലേർപ്പെട്ടാൽ കൊഴുപ്പ് ഊർജമായി മാറുന്നതിന്റെ തോത് വർധിക്കാം. കുറച്ചു ദൂരം നടന്നും മറ്റും ലബോറട്ടറിയിൽ പരിശോധനയ്ക്ക് എത്തുന്നവർ രക്തമെടുക്കുന്നതിനു മുമ്പായി അഞ്ചു മിനിറ്റ് വിശ്രമിക്കുന്നതും നല്ലതാണ്.
അപോ ബി പരിശോധന
എൽഡിഎൽ കൊളസ്ട്രോളിലെ ഒരു സുപ്രധാന ഘടകമാണ് അപോ ബി (Apo B)എന്ന അപോലിപോ പ്രോട്ടീൻ ബി. 40 മുതൽ 125 Mg/dl വരെയാണ് ഇതിന്റെ സാധാരണ നില. കൊളസ്ട്രോളിലെ ഈ ഘടകത്തിന്റെ നിർണയം ഹൃദ്രോഗബാധയുടെ സൂചന വ്യക്തമാക്കുന്നതാണ്. പക്ഷേ ഗവേഷണ മേഖലയിലാണ് ഈ പരിശോധന ഇപ്പോൾ കൂടുതലും നടക്കുന്നത്.
എത്ര വരെ കുറയാം?
ഒരു വ്യക്തിയുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് എത്രവരെ കുറയാം? കൊളസ്ട്രോൾ കൂടുതൽ കുറയുന്നതു നല്ലതല്ല എന്ന ധാരണ പലർക്കുമുണ്ട്. എന്നാലിതു ശരിയല്ലെന്നു പഠനങ്ങൾ തെളിയിക്കുന്നു.
ചീത്ത കൊളസ്ട്രോളായ LDLന്റെ സാധാരണ അളവ് 100 എന്നാണ് കണക്കാക്കുന്നത്. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ബൃഹത്തായ ഒരു പഠനത്തിൽ 11 ശതമാനം ആളുകൾക്ക് LDLന്റെ അളവ് 40mg ൽ താഴെയായിരുന്നു. അവരിൽ അസുഖം ഉണ്ടാവാനുള്ള സാധ്യത 39 ശതമാനം കുറവാണെന്നായിരുന്നു പഠനത്തിൽ തെളിഞ്ഞത്. LDL ഇത്രയും കുറഞ്ഞതുകൊണ്ട് അവരിൽ ഒരു അസുഖവും കണ്ടിട്ടില്ല. കൊളസ്ട്രോൾ കുറയുന്നതു സുരക്ഷിതമാണെന്ന് ഈ പഠനം തെളിയിച്ചു.
നോൺ എച്ച്ഡിഎൽ
കൊളസ്ട്രോൾ ചികിത്സയിലെ ആദ്യ ലക്ഷ്യം എപ്പോഴും ചീത്ത കൊളസ്ട്രോളായ എൽഡിഎൽ അളവ് കുറയ്ക്കുകയെന്നതാണ്. എൽഡിഎൽ കുറഞ്ഞിട്ടും ട്രൈഗ്ലിസറൈഡ് 200നു മുകളിലാണെങ്കിൽ രണ്ടാമത്തെ ലക്ഷ്യം നിശ്ചയിക്കണം. അതാണ് നോൺ എച്ച്ഡിഎൽ കൊളസ്ട്രോൾ. നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ ഒഴികെയുള്ള കൊളസ്ട്രോൾ അളവാണ് ഇത്.
എൽഡിഎൽനോട് 30 കൂട്ടിയാൽ കിട്ടുന്ന സംഖ്യ ആയിരിക്കണം ‘നോൺ എച്ച്ഡിഎൽ കൊളസ്ട്രോളി’ ൻറെ നോർമൽ അളവ്.
എന്താണ് ടോട്ടൽ കൊളസ്ട്രോൾ?
നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ, ചീത്ത കൊളസ്ട്രോളായ എൽഡിഎൽ, സാന്ദ്രത വളരെ കുറഞ്ഞ വിഎൽഡിഎൽ എന്നിവയുടെ അളവ് കൂട്ടിച്ചേർക്കുമ്പോൾ ലഭിക്കുന്നതാണ് ടോട്ടൽ കൊളസ്ട്രോൾ അളവ്.
വിഎൽഡിഎൽനു പകരം ട്രൈഗ്ലിസറൈഡിൻറെ (ടിജി) അളവിൻറെ അഞ്ചിൽ ഒന്ന് കൂട്ടിച്ചേർത്തു കണക്കാക്കുന്നതാണ് യഥാർഥരീതി. എന്നാൽ വിഎൽഡിഎൽ അളവും ടിജി യുടെ അഞ്ചിലൊന്നും പലപ്പോഴും തുല്യമാകാതെ വരാം. അതിനാൽ ആദ്യമാർഗം തന്നെയാണ് നല്ലത്.
ഡോ. എം. കെ. അനിൽകുമാർ
സീനിയർ കൺസൾട്ടൻറ്,
ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്
കൊയ്ലി ഹോസ്പിറ്റൽ, കണ്ണൂർ

ഭൂമിക്കടിയിൽ ഭീമൻ റെയിൽവ സ്റ്റേഷൻ

manoramaonline.com

ഭൂമിക്കടിയിൽ ഭീമൻ റെയിൽവ സ്റ്റേഷൻ

by സ്വന്തം ലേഖകൻ
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ റയിൽവേ സ്റ്റേഷൻ ചൈനയുടെ തെക്കൻ നഗരമായ ഷെൻഷനിൽ തുറന്നു. 21 ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള റയിൽവേ സ്റ്റേഷന്റെ വിസ്തൃതി 1,47,000 ചതുരശ്രമീറ്ററാണ്.
മൂന്നു നിലയിലുള്ള ഈ അതിവേഗ റയിൽവേ സ്റ്റേഷൻ ലോകത്തിലെ രണ്ടാമത്തെ വലിയ ഭൂഗർഭ റയിൽവേ സ്റ്റേഷൻകൂടിയാണ്. ന്യൂയോർക്കിലെ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനാണു ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ റയിൽവേ സ്റ്റേഷൻ.
സ്റ്റേഷനിൽ 1200 ഇരിപ്പിടങ്ങളുണ്ട്. ഒരേസമയം മൂവായിരം യാത്രക്കാർക്കു ട്രെയിൻ കാത്തു നിൽക്കാം. ഷെൻഷൻ നിവാസികൾക്കു ഹോങ്കോങ്ങിലെത്താൻ 15 മിനിറ്റ് മതി. 11 അതിവേഗ ട്രെയിനുകളാണ് ഷെൻഷനിൽ നിന്ന് ഹോങ്കോങ്ങിലേക്ക് സർവീസ് നടത്തുക. ജനുവരി 10 മുതൽ 12 ട്രെയിനുകൾ കൂടി ഉൾപ്പെടുത്തും.

കരിമുണ്ട തരുന്നത് കനത്തവിളവ്

mathrubhumi.com

കരിമുണ്ട തരുന്നത് കനത്തവിളവ്

കരിമുണ്ട കുരുമുളക് വിളവുചൊരിയുന്നതിന്റെ  സന്തോഷത്തിലാണ് ഡോ. മോഹന്‍ദാസ്.  കോഴിക്കോട് പെരുവണ്ണാമൂഴിയില്‍നിന്നാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് കരിമുണ്ടവള്ളികള്‍ ശേഖരിച്ചത്.കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം പാസ്റ്റേഴ്‌സ് ലെയ്‌നിലെ ഡോ. മോഹന്‍ദാസിന് കൃഷിപാഠത്തിന്റെ ആവശ്യമില്ല. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തബിരുദവും ഡോക്ടറേറ്റും തുടര്‍ന്ന് എ.ആര്‍.എസ്സും നേടി. 1976ല്‍ ശാസ്ത്രജ്ഞനായി കട്ടക്കിലും സീനിയര്‍ സയന്റിസ്റ്റായി കോഴിക്കോട്ടും, പെരുവണ്ണാമൂഴിയിലും  കാസര്‍കോട്ടും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള  ഗവേഷണകേന്ദ്രത്തില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി പ്രവര്‍ത്തിച്ച് 2011ല്‍ വിരമിച്ചു.
ഔദ്യോഗിക ജീവിതത്തില്‍ കൃഷിപരീക്ഷണകുതുകിയായ മോഹന്‍ദാസിന് താത്പര്യം കുരുമുളകിനോടും കവുങ്ങിനോടുമാണ്. അതുകൊണ്ടുതന്നെയാണ് 20 വര്‍ഷങ്ങള്‍ക്കുമുമ്പ് കേരള അതിര്‍ത്തിയോടുചേര്‍ന്ന എരിത്താവൂര്‍ പ്രദേശത്ത് ഒരു ഹെക്ടര്‍ സ്ഥലംവാങ്ങി കൃഷിതുടങ്ങിയത്.
നെല്‍കൃഷി, വാഴയ്ക്ക് വഴിമാറിയപ്പോള്‍ മോഹന്‍ദാസ് അതിനുമുതിരാതെ വെള്ളം കെട്ടിനില്‍ക്കാത്തവിധം ചാലുകള്‍ കോരി ആറടി അകലത്തില്‍ ബണ്ടുകള്‍ തീര്‍ത്തു. അതില്‍ 12 അടി അകലത്തില്‍ മംഗള, ശ്രീമംഗള, മൊഹിത്‌നഗര്‍ എന്നീ അത്യുത്പാദനശേഷിയുള്ള ഒന്നരവര്‍ഷം പ്രായമായ കവുങ്ങിന്‍ തൈകള്‍ നട്ടു. വളര്‍ന്നുവരുന്ന ഈ തൈകള്‍ക്ക് തണലേകാനും  വെയില്‍കൊള്ളാതിരിക്കാനും ഇടവിളയായി വാഴയും നട്ടു.
മൂന്നുവര്‍ഷം വളര്‍ന്ന കവുങ്ങിന്റെ ചുവട്ടില്‍ രണ്ടടിമാറി, ഒരടി ചതുരത്തിലും ആഴത്തിലും കുഴികളെടുത്ത് അതില്‍ കാലിവളവും മേല്‍മണ്ണുമായി ചേര്‍ത്തുനിറച്ചാണ് ആദ്യമഴയോടെ വേരുപിടിച്ച കരിമുണ്ട കുരുമുളകുതൈ നട്ടത്. അവയ്ക്ക് തണലിനായി വാഴയുടെ ഉണങ്ങിയ കരിയിലയും കെട്ടി വളര്‍ന്നുവരുന്നതുവരെ സംരക്ഷിച്ചു. വള്ളിയുടെ പറ്റുവേരുകള്‍ കവുങ്ങില്‍ പടര്‍ന്നുകയറാന്‍ വാഴനാരുകൊണ്ട് കവുങ്ങില്‍ കെട്ടുകയും ചെയ്തു. മൂന്നുമാസത്തിലൊരിക്കല്‍ ഓരോ ചുവട്ടിലും ഓരോ കിലോവീതം  ചാണകപ്പൊടിയും മണ്ണിലെ ഈര്‍പ്പമനുസരിച്ച് ഒരു വര്‍ഷം 34 തവണ 50 കിലോ പൊട്ടാഷും 50 കിലോ ഡി.എം.പി.യുമായി കലര്‍ത്തി 100 ഗ്രാം വീതവും നല്‍കി അതിനുമുകളില്‍ അല്പം മണ്ണും വിതറും. ചുവട്ടിലുള്ള കളകളെ കൈകൊണ്ട് പറിച്ചുമാറ്റും. ഒരു കാരണവശാലും മണ്‍വെട്ടികൊണ്ട് ചുവട് തുളയ്ക്കരുത്. വേരിന് ക്ഷതമേല്‍ക്കുന്ന പ്രവൃത്തികളൊന്നും കുരുമുളകിന് പാടില്ല. അതിന്റെ വേരുകള്‍ ചെടിയുടെ ചുറ്റും വട്ടത്തില്‍ അധികംതാഴാതെ പടര്‍ന്നാണ് കാണപ്പെടുന്നത്. വേരുകള്‍ക്ക് മുറിവേറ്റാല്‍ അതില്‍ക്കൂടിയാണ് കുരുമുളകിനെ ബാധിക്കുന്ന കുമിള്‍രോഗമായ വില്‍റ്റ് അഥവാ വാട്ടരോഗം, ദ്രുതവാട്ടം, മരുവാട്ടം ഇവ ഉണ്ടാകുന്നതെന്ന് ഡോ. മോഹന്‍ദാസ് പറയുന്നു.
സാധാരണ കുരുമുളക് 15 - 20 വര്‍ഷക്കാലമേ നിലനില്‍ക്കുകയുള്ളൂവെങ്കിലും തന്റെ കവുങ്ങില്‍പറ്റി  താങ്ങായിവളരുന്ന 1000ത്തില്‍പരം ചുവടുകള്‍ 15 വര്‍ഷം കഴിഞ്ഞിട്ടും നിത്യയൗവനത്തോടെ നിലനില്‍ക്കുകയും നല്ല വിളവുതരികയും ഇത്രയുംകാലമായിട്ടും ഒരു രോഗവും ബാധിച്ചിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.
സാധാരണ കുരുമുളകുവള്ളികള്‍ ഒരു പരിധികഴിഞ്ഞാല്‍ ചില കര്‍ഷകര്‍ അധികംപൊങ്ങാതെ താഴോട്ട് താത്തിവിടും. എന്നാല്‍,  ഇവിടെ അതിനെ സ്വതന്ത്രമായി വളരാന്‍ അനുവദിക്കുന്നു. 15 വര്‍ഷം വളര്‍ന്ന ഈ വള്ളികള്‍ താങ്ങ് കവുങ്ങിന്റെ മുക്കാല്‍ ഭാഗത്തോളം വളര്‍ന്ന് കരുത്തായിനില്‍ക്കുന്നു.
ഒരു ചുവടില്‍നിന്ന് ശരാശരി 1520 കിലോവരെ ലഭിക്കും. കഴിഞ്ഞ വിളവെടുപ്പ് 12 ലക്ഷത്തിനും ഇക്കൊല്ലം 15 ലക്ഷത്തിനുമാണ് വിറ്റത്.
ചെലവുകുറഞ്ഞ നീരാവി അറയില്‍ കുരുമുളകുതൈകളും കുറ്റിക്കുരുമുളകും വന്‍തോതില്‍ തയ്യാറാക്കുന്നുണ്ട്. ചുവട്ടിലെ വള്ളികളും മുകളറ്റത്തെ തലപ്പുകളുമാണ് കുരുമുളകിന്റെ തൈകള്‍ക്ക് ഉപയോഗിക്കുന്നത്. ഫോണ്‍: 9843643646.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1