11/09/2015

ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍എസ്എന്‍ഡിപി യോഗം എന്ത് നേടി

ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍എസ്എന്‍ഡിപി യോഗം എന്ത് നേടിയെന്നാണ് പലരും ചോദിക്കുന്നത് ,എസ്എന്‍ഡിപി യോഗം ആരെയും സ്ഥാനാര്ഥിയാക്കിയിട്ടില്ല ,അതിന് കാരണം, ഒരു സമുദായ സംഘടനയുടെ പേരില്‍ സ്ഥാനാര്ഥിയെ നിര്ത്തിയാല്‍ ആ സമുദായത്തിലെ വ്യത്യസ്തരാഷ്ടീയപാര്ടിയിലുളള ആളുകള്‍ എതിര്ക്കും , അത് കൊണ്ട് പലയിടങ്ങളിലും പ്രാദേശികമായി ശാഖായോഗങ്ങളും യൂണിയനുകളും സമുദായത്തിലെ സ്വതന്ത്ര സ്ഥാനാര്ഥികളെ പിന്തുണയ്ക്കുകയാണ് ചെയ്തത്,അത് പോലെ ഇവരെ ബിജെപി സഹായിച്ചിട്ടുണ്ട് ,തിരിച്ച് സംസ്ഥാനമൊട്ടുക്കും ബിജെപിയെയും സഹായിച്ചിട്ടുണ്ട്
എസ്എന്‍ഡിപി യോഗത്തിന്‍റെ നേതൃത്വത്തില്‍ പുതിയ പാര്ടി വരുമ്പോളാണ് അതിന്‍റെ രാഷ്ടീയ ശക്തിയെക്കുറിച്ച് നമ്മള്‍ പഠിക്കേണ്ടതും കുററം പറയേണ്ടതും ,പാര്ടി രൂപികരിക്കാതെ തന്നെ പ്രാദേശിക പിന്തുണനല്‍കിയ അടിസ്ഥാനത്തില്‍ തന്നെ 50ഓളം ജനപ്രതിനിധികളെ വിജയിപ്പിക്കാന്‍ എസ്എന്‍ഡിപി യോഗത്തിന് കഴിഞ്ഞു ,ഇതൊരു ശുഭ സൂചനയാണ്
ബിജെപി പിടിച്ച 20%വോട്ടില്‍ എസ്എന്‍ഡിപി യോഗത്തിന്‍റെ സംഭാവന ചെറുതല്ല ,അതില്‍ നിന്ന് തന്നെ മൂന്നാം മുന്നണി രാഷ്ടീയത്തിന് കേരളത്തില്‍ നല്ല സാധ്യതയാണ് തുറന്ന് തന്നിരിക്കുന്നത് ,
സിപിഎമ്മിനെ പരാജയപ്പെടുത്താന്‍ നമുക്കെന്തു കൊണ്ട് കഴിഞ്ഞില്ല എന്നത് പ്രസക്തമായ ചോദ്യമാണ് ,എസ്എന്‍ഡിപി യോഗം രാഷ്ടീയ നിലപാടെടുത്താല്‍ ഉടനെ സമുദായംഗങ്ങള്‍ എല്ലാവരുംആ നിലപാടിലേക്കെത്തുമെന്ന് ആരും പറഞ്ഞില്ല ,രാഷ്ടീയ പാര്ടി രൂപികരിച്ചിട്ടാണ് അതിനെ കുറിച്ച് ചര്ച്ച ചെയ്യേണ്ടത് , എസ്എന്‍ഡിപി യോഗത്തിന്‍റെ നിലപാടിന്‍റെ കൂടെ ഗുണമാണ് ബിജെപിക്ക് ഉണ്ടായ മുന്നേററം
പലരും പറയുന്നത് പോലെ കൊല്ലം ജില്ല ഈഴവ ഭൂരിപക്ഷമുളള ജില്ലയല്ല 17%മാത്രമാണ് ഈഴവ ജനസംഖ്യ ,കൊല്ലം ജില്ലയില്‍ വിധി നിശ്ചയിച്ചത് തൊഴിലില്ലായ്മ മൂലം കഷ്ടപ്പെടുന്ന കശുവണ്ടിതൊഴിലാളികളാണ് ,അല്ലാതെ എസ്എന്‍ഡിപിയുടെ നിലപാടിന് ഇവിടെ ഒരു കോട്ടവും സംഭവിച്ചില്ല , ബിജെപി പല ഈഴവ ബെല്‍ററിലും നേട്ടമുണ്ടാക്കുകയും ചെയ്തു
ആലപ്പുഴയില്‍ എസ്എന്‍ഡിപി -ബിജെപി കൂട്ട്കെട്ടിനെ നശിപ്പിക്കാന്‍ വ്യാപകമായി മുസ്ലിം വോട്ടുകള്‍ സിപിഎമ്മിന് കിട്ടിയിട്ടുണ്ട് ,ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ഷൂക്കൂറ് തന്നെ കോണ്‍ഗ്രസ്സ് വോട്ടുകള്‍ സിപിഎമ്മിന് മറിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ് ,ഇതൊക്കെയാണെന്കിലും എസ്എന്‍ഡിപി സഖ്യം കൊണ്ട് ബിജെപി വന്‍ കുതിച്ച് ചാട്ടം നടത്തിയിട്ടുണ്ട് ആലപ്പുഴയില്‍ ,
അത് പോലെ ഇടുക്കി,വയനാട്,എറണാകുളം,_മലപ്പുറം ,കോട്ടയം,കൊല്ലം,തിരുവനന്തപുരം ,എന്നീ ജില്ലകളില്‍ യുഡിഎഫ് പരസ്പരം പോരടിച്ചാണ് പരാജയപ്പെട്ടത് ,ബീഫ് വിഷയത്തില്‍ ഗണ്യമായ മുസ്ലിം വോട്ട് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് ഒഴുകിയിട്ടുണ്ടെന്നതും വസ്തുതയാണ് ,
എസ്എന്‍ഡിപി ബിജെപി സഖ്യത്തെ പരാജയപ്പെടുത്താന്‍ മുസ്ലിം വോട്ടുകളും കോണ്‍ഗ്രസ്സ് വോട്ടുകളും സിപിഎമ്മിന് ലഭിച്ചു എന്നതാണ് സത്യം,അതല്ലാതെ എസ്എന്‍ഡിപി യോഗം നിലപാടിന് ഇവിടെ ഒരു ദോഷവും സംഭവിച്ചില്ല
ഇപ്പോള്‍ കിട്ടിയ മുസ്ലിം വോട്ടുകള്‍ തിരിച്ച് യുഡിഎഫിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ പോയാല്‍ വീണ്ടും സിപിഎം വമ്പന്‍ പരാജയമേററു വാങ്ങും ,യഥാര്ഥ പോരാട്ടം നടക്കുന്ന നിയമസഭയില്‍ ഇതു പോലെ ന്യൂനപക്ഷ വോട്ടുകള്‍ സിപിഎമ്മിന് കിട്ടുകയുമില്ല
ബിജെപിക്ക് ലഭിച്ച 20%വോട്ട് നമ്മുടെ പുതിയ രാഷ്ടീയ സംരംഭത്തിനുളള ഊര്ജ്ജ
മാണ് , പാര്ടി രൂപികരണത്തോടെ കൂടുതല്‍ ആളുകളെ ആകര്ഷിക്കാന്‍ നമുക്ക് കഴിയും ,അടുത്ത നിയമസഭയില്‍ 30%വോട്ടും 25അംഗങ്ങളുമാകണം നമ്മുടെ ലക്ഷ്യം

11/06/2015

ആദ്യത്തെ ഭിന്നലിംഗസബ് ഇന്‍സ്‌പെക്ടര്‍ പ്രിതിക. യാഷിണി

സല്യൂട്ട്, പ്രിതിക യാഷിണി

തമിഴ്‌നാട് പോലീസില്‍ ഭിന്നലിംഗവിഭാഗത്തില്‍പ്പെട്ട രണ്ട് കോണ്‍സ്റ്റബിള്‍മാരുണ്ട്. എന്നാല്‍ ആദ്യത്തെ സബ് ഇന്‍സ്‌പെക്ടറാണ് പ്രിതിക.
prithika

ഭിന്നലിംഗവിഭാഗക്കാരില്‍നിന്ന് ആദ്യത്തെ എസ്.ഐയായി പ്രിതിക യാഷിണി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഭിന്നലിംഗവിഭാഗക്കാരുടെ അവകാശപോരാട്ടങ്ങള്‍ നേടുന്ന വിജയത്തിന്റെ ചരിത്രത്തിന് തിളക്കമേറും.
ഇരുപത്തിനാലുകാരിയ കെ.പ്രിതിക യാഷിണിയെന്ന സേലം കന്തപട്ടി സ്വദേശിനിയുടെ പോരാട്ടത്തിന് വയസ് അഞ്ചാണ്.
പഠനകാലത്ത് തന്നെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആകണമെന്നായിരുന്നു പ്രിതികയുടെ ആഗ്രഹം. അതിനുള്ള പരിശീലനവും തുടങ്ങിയിരുന്നു. ഈ വര്‍ഷം ആദ്യമാണ് എസ്.ഐ പരീക്ഷക്ക് അപേക്ഷിക്കുന്നത്. അപേക്ഷയിലെയും യോഗ്യതാസര്‍ട്ടിഫിക്കറ്റിലെയും പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ അപേക്ഷ നിരസിച്ചു. മൂന്നാംലിഗക്കാരെ പരിഗണിക്കാന്‍ വകുപ്പില്ലെന്നായിരുന്നു അധികൃതരുടെ പക്ഷം. സ്കൂളിലെയും മറ്റും സര്‍ട്ടിഫിക്കറ്റുകളില്‍ കെ.പ്രദീപ് കുമാര്‍ എന്നും പുരുഷനെന്നും രേഖപ്പെടുത്തിയിരുന്നു. അതായിരുന്നു പ്രിതികയുടെ അപേക്ഷ നിരസിക്കപ്പെടാന്‍ കാരണവും.
2013-ലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയാണ് ഇവര്‍ കെ.പ്രിതിക യാഷിണി എന്ന പേര് സ്വീകരിച്ചത്. പക്ഷെ, ഔദ്യോഗികരേഖകളിലെ പേരുമാറ്റത്തിന് പിന്നെയും സമയമെടുത്തു മൂന്നാംലിംഗത്തിലേക്ക് മാറി എന്ന് കാണിച്ച് ഔദ്യോഗികഅംഗീകാരം നേടിയ ശേഷം ഗസറ്റില്‍ കൊടുത്ത് പ്രിതിക എന്ന പേര് സ്വീകരിച്ചു. ഇത് കാണിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു പ്രിതികക്ക് പരീക്ഷയെഴുതാന്‍. പരീക്ഷയില്‍ മൂന്നാംലിംഗക്കാരെ പരിഗണിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സ്ത്രീ വിഭാഗത്തില്‍പെടുത്തിയാണ് പ്രിതിക പരീക്ഷയെഴുതിയത്.
തന്റെ വിജയം കാണാന്‍ ആവേശത്തോടെ കാത്തിരുന്നവരെ പ്രിതിക നിരാശപ്പെടുത്തിയില്ല. മികച്ച മാര്‍ക്കോടെതന്നെ പ്രിതിക പരീക്ഷ വിജയിച്ചു. കായികക്ഷമതാപരിശോധനയിലും വിജയിച്ച പ്രിതിക മൂന്നാംലിഗക്കാരുടെ പ്രതീക്ഷയായി. പക്ഷെ,രണ്ടാംദിവസം അവസാന ഇനമായി കടന്നുവന്ന 100 മീറ്റര്‍ ഓട്ടത്തില്‍ നിശ്ചിതസമയത്തിന് ഒരു സെക്കന്‍ഡ് ശേഷമാണ് പ്രിതികക്ക് ഫിനിഷിങ് ലൈന്‍ കടക്കാനായത്. ഇതോടെ, അവര്‍ പുറത്താവുകയും ചെയ്തു.
യാഥാസ്ഥിതികവാദത്തില്‍ ഉറച്ച് നില്‍ക്കുന്ന സമൂഹത്തോടും അതില്‍നിന്നും ഒട്ടും പിറകിലല്ലാത്ത അധികാരവര്‍ഗത്തോടും പരിഭവിച്ച് മാറിനില്‍ക്കുകയായിരുന്നില്ല പ്രിതിക. അതിനോട് കലഹിച്ച് തന്റെയും തന്നെപ്പോലുള്ളവരുടെയും സ്ഥാനം ഉറപ്പിക്കുകയായിരുന്നു. താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദ്ദവുമായിരുന്നു ഒരു നിമിഷം വൈകാന്‍ കാരണമെന്ന് പറഞ്ഞ പ്രിതിക ആ സംഘര്‍ഷങ്ങളെയും സമ്മര്‍ദ്ദങ്ങളെയും സധൈര്യം മറികടന്നു.
പോലീസില്‍നിന്നും പിന്തുണ ലഭിച്ചില്ലെന്നും കോടതിയെ സമീപിക്കേണ്ടി വരുമെന്നും അന്നുതന്നെ പ്രിതിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. വീണ്ടും പോരാടേണ്ടിവരുമെന്നും പ്രിതിക ഉറച്ചു പറഞ്ഞു. ആ പോരാട്ടമാണ് ഇന്ന് പ്രിതികയുടെ വിജയത്തിലേക്കെത്തിയത്.
കമ്പ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ബിരുദാനന്തരബിരുദക്കാരിയായ പ്രിതിക അഭിമുഖത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രിതികയുടെ മൊത്തം പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഓട്ടത്തില്‍ ഒരു നിമിഷം വൈകിയത് ഒരു വീഴ്ചയായിക്കാണേണ്ടെന്ന് പറഞ്ഞ് കോടതി തന്നെയാണ് അവിടെയും പ്രിതികയുടെ രക്ഷക്കെത്തിയത്.
പ്രിതിക യാഷിണിയെ സബ് ഇന്‍സ്‌പെക്ടറായി നിയമിക്കണമെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് എസ്.കെ കൗളും ജസ്റ്റിസ് പുഷ്പസത്യനാരായണയുമടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്‌നാട് പോലീസില്‍ ഭിന്നലിംഗവിഭാഗത്തില്‍പ്പെട്ട രണ്ട് കോണ്‍സ്റ്റബിള്‍മാരുണ്ട്. എന്നാല്‍ ആദ്യത്തെ സബ് ഇന്‍സ്‌പെക്ടറാണ് പ്രിതിക.
മറ്റുപല രാജ്യക്കാരും ഭിന്നലിംഗക്കാരെ അംഗീകരിച്ചപ്പോള്‍ ഇന്ത്യയെന്നും അവരോട് കാണിച്ചത് കടുത്ത വിവേചനവും അവഗണനയുമായിരുന്നു. ഭിന്നലൈംഗികത ഒരു ശാരീരികാവസ്ഥയാണെന്നറിയാതെ അവരെ ചൂഷണം ചെയ്യണമെന്ന വിചാരം ചൂഴ്ന്നു നില്‍ക്കുന്ന സമൂഹത്തിനുനേരെ തന്നെപ്പോലുള്ളവര്‍ ഉയര്‍ന്നുവരുമെന്ന് പ്രിതിക തെളിയിച്ച് കഴിഞ്ഞു. നമ്മുടേത് മാത്രം എന്ന് ഇവിടെ ആരൊക്കെയോ തെറ്റിദ്ധരിക്കുന്ന ഇടങ്ങളിലേക്ക് പ്രിതികയെപ്പോലെയുള്ളവര്‍ കടന്നുവരുന്നതിനെ അമ്പരപ്പോടെ കാണുന്നതിനപ്പുറം സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. പ്രിതികയുടേത് ഒരു ഒറ്റപ്പെട്ട പോരാട്ടമല്ല. നിലനില്‍പ്പിനായി ഇവിടെ അനേകര്‍ നടത്തുന്ന പോരാട്ടങ്ങളില്‍ ഒന്നുമാത്രമാണ്. അതില്‍ വിജയം നേടിയതിന് നല്‍കാം പ്രിതികക്ക് ഒരു സല്യൂട്ട്.

കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു

കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു

കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു
കല്ലമ്പലം: മണമ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ രണ്ട് വീട്ടുവളപ്പുകളിലെ കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു.
കവലയൂര്‍ അമ്മന്‍നടയ്ക്ക് സമീപം പ്രകാശ് ഭവനില്‍ അയ്യപ്പന്‍ ആചാരിയുടേയും സമീപ വീടായ കുറ്റി മാവിന്‍ വീട്ടില്‍ ലളിതാഭായി അമ്മയുടേയും വീട്ടുവളപ്പിലെ കിണറുകളാണ് ഇടിഞ്ഞത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30ന് ആയിരുന്നു കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നത്. മൂന്ന് ദിവസം മുന്‍പ് ഇരു കിണറുകളിലും തിരയിളക്കം അനുഭവപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഇന്ധന ചെലവിനത്തില്‍ 5000 കോടി ലാഭിക്കാന്‍ റെയില്‍വേയ്ക്ക് പദ്ധതി

ഇന്ധന ചെലവിനത്തില്‍ 5000 കോടി ലാഭിക്കാന്‍ റെയില്‍വേയ്ക്ക് പദ്ധതി

ശമ്പളം, പെന്‍ഷന്‍ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നത് ഇന്ധനത്തിനാണ്.
railway
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷംകൊണ്ട് ഇന്ധനചെലവിനത്തില്‍ 5000 കോടി രൂപ ലാഭിക്കാനുള്ള പദ്ധതി റെയില്‍വെ ആസൂത്രണം ചെയ്യുന്നു.
ഡീസല്‍ ചെലവിനത്തില്‍ 22,000 കോടി രൂപയും വൈദ്യുതിയിനത്തില്‍ 12,500 കോടിയുമാണ് നിലവില്‍ പ്രതിവര്‍ഷം റെയില്‍വേയ്ക്കുള്ള ബാധ്യത.
ശമ്പളം, പെന്‍ഷന്‍ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നത് ഇന്ധനത്തിനാണ്.
പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. സൗരോര്‍ജം, വിന്റ് എനര്‍ജി, ബയോ ഡീസല്‍ തുടങ്ങിയ പ്രയോജനപ്പെടുത്താനും പദ്ധതിയുണ്ടെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

നാളെയുടെ വോട്ടിങ് രീതി ആയി മാറാന്‍ ഗുജറാത്ത്‌ മാതൃക

ഗുജറാത്തില്‍നിന്ന് ഒരു മാതൃക: വീട്ടിലിരുന്നും വോട്ടുചെയ്യാം

  ഗുജറാത്തില്‍നിന്ന് ഒരു മാതൃക:  വീട്ടിലിരുന്നും വോട്ടുചെയ്യാം    ഇ.ജി രതീഷ്‌
അഹമ്മദാബാദ്: വികസനത്തിന്റെ ഗുജറാത്ത് മാതൃകയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍, സംസ്ഥാനത്ത് നടപ്പാക്കുന്ന ഇ-വോട്ടിങ് ഒരുപക്ഷേ നാളെയുടെ വോട്ടിങ് രീതി ആയി മാറാനാണ് സാധ്യത.

ഒരു ലാപ്‌ടോപ്പോ കമ്പ്യൂട്ടറോ ഉണ്ടെങ്കില്‍ വീട്ടിലിരുന്ന് വോട്ടുചെയ്യാനുള്ള സംവിധാനമാണ് ഈമാസം നടക്കുന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പട്ടികയില്‍ പേരുചേര്‍ക്കല്‍, അംഗീകരിക്കല്‍, വോട്ടുചെയ്യല്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് ഈ പ്രക്രിയയിലുള്ളത്.

ഓണ്‍ലൈനായി ആദ്യം അപേക്ഷ നല്‍കണം. റവന്യൂ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധിച്ച് യഥാര്‍ഥ വോട്ടറെന്ന് ഉറപ്പുവരുത്തും. അംഗീകരിച്ചാല്‍ യൂസര്‍നെയിമും പാസ്!വേഡും ലഭിക്കും. ഇതുപയോഗിച്ച് ആക്ടിവേറ്റ് ചെയ്യണം. ശേഷം വോട്ടര്‍ക്ക് പാസ്!വേഡ് മാറ്റാം. വോട്ടെടുപ്പ് ദിവസം ബാലറ്റ് പേപ്പര്‍ ഓണ്‍ലൈനായി ലഭിക്കും. ഇഷ്ടമുള്ള സ്ഥാനാര്‍ഥിയുടെ പേരിനൊപ്പമുള്ള കളത്തില്‍ ക്ലൂക്ക് ചെയ്താല്‍ വോട്ടിങ്ങിനുള്ള ഘട്ടത്തിലേക്ക് നീങ്ങാം.

വോട്ടര്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും മാത്രമാകും അപ്പോള്‍ കാണുക. തുടര്‍ന്ന് 'കാസ്റ്റ് വോട്ട്' എന്ന കളത്തില്‍ ക്ലൂക്ക് ചെയ്യണം. പെട്ടെന്ന് ബോധോദയംവന്ന് വേറൊരാള്‍ക്കായിരുന്നു ചെയ്യേണ്ടതെന്ന് തോന്നിയാലോ..? 'റീസെറ്റ്' എന്ന ബദല്‍ മാര്‍ഗം ഉണ്ട്. അതുകഴിയുമ്പോള്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു പാസ്വേഡ് എസ്.എം.എസ്സായി എത്തും. ആ നമ്പര്‍ ശരിയായി അടിച്ചുചേര്‍ത്താല്‍ വോട്ടിങ് പൂര്‍ത്തിയായതായി അറിയിപ്പും വരും.

ബാക്കിയുള്ളവരൊക്കെ പോളിങ് ബൂത്തില്‍ വരിനില്‍ക്കുമ്പോള്‍ കൂളായി വീട്ടിലിരുന്ന് വോട്ടിടാമെന്നര്‍ഥം. വോട്ടിങ് ദിവസം ഇ-പോളിങ് ബൂത്തുകളും തുറക്കും. യൂസര്‍ നെയിമും പാസ്വേ!ഡും ഉപയോഗിച്ച് അവിടെയെത്തിയും വോട്ടുചെയ്യാം. ഡിജിറ്റല്‍ വോട്ടിങ് നിയന്ത്രിക്കുന്നതിന് പ്രത്യേകം ഡാറ്റാ സെന്റര്‍ തുറന്നിട്ടുണ്ട്.

ഗുജറാത്തിലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം പൊതുവേ കുറവാണ്. അഹമ്മദാബാദില്‍ കഴിഞ്ഞ മൂന്നുതവണയും 50 ശതമാനത്തില്‍ താഴെയായിരുന്നു പോളിങ്. ഇ-വോട്ടിങ് പ്രചാരത്തിലായാല്‍ ഇതിന് മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അധികാരികള്‍. രജിസ്‌ട്രേഷനായി ഒരു മൊബൈല്‍ ആപ്പും തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ മൊബൈല്‍ ആപ്ലൂക്കേഷന്‍ വഴിയും വോട്ടിങ്ങിന് അവസരമുണ്ടാകും. പക്ഷേ, പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുകയാണ്. ക്രമക്കേടിന് സാധ്യതയേറെയെന്നാണ് അവരുടെ പക്ഷം.
ഗുജറാത്തിലെ കോര്‍പ്പറേഷന്‍ ഭരണസമിതിക്ക് ഇത്തവണ മറ്റൊരു പ്രത്യേകതയുമുണ്ട്. ഒരു വാര്‍ഡില്‍നിന്ന് നാല് പ്രതിനിധികളെ തിരഞ്ഞെടുക്കണം. കഴിഞ്ഞതവണ മൂന്നുപേരാണ് വാര്‍ഡിനെ പ്രതിനിധാനം ചെയ്തത്. ഇത്തവണ വാര്‍ഡുകളുടെ എണ്ണം കുറച്ച് പ്രതിനിധികളുടെ അംഗബലം ഉയര്‍ത്തി. ഇതരസംസ്ഥാനങ്ങളിലേതുപോലെ ഒരു വാര്‍ഡിന് ഒരു പ്രതിനിധി സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സുകാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും വിധിവരുമ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുണ്ടാകും.
വോട്ടെടുപ്പ് നവംബര്‍ 22-ന്
അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭാവ് നഗര്‍, ജാംനഗര്‍ എന്നീ ആറ് കോര്‍പ്പറേഷനുകളിലേക്ക് നവംബര്‍ 22-നാണ് തിരഞ്ഞെടുപ്പ്. ഇതിലാണ് ഇ-വോട്ടിങ്ങിനും അവസരമുള്ളത്. 2010-ലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലാണ് ആദ്യം ഇ-വോട്ടിങ് പരീക്ഷിച്ചത്. എന്നാല്‍, പേരുചേര്‍ക്കാന്‍ വോട്ടര്‍ നേരിട്ട് റവന്യൂ ഓഫീസിലെത്തണമെന്നതിനാല്‍ വിജയിച്ചില്ല. ഇത്തവണ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പേരുവിവരങ്ങള്‍ ഉറപ്പാക്കുന്നതിനാല്‍ കൂടുതല്‍ ഇ-വോട്ടര്‍മാരെ പ്രതീക്ഷിക്കുന്നു.

മിനിറ്റിൽ 20 തവണയും ദിവസം 12000 തവണയും തുമ്മുന്ന പെൺകുട്ടി

മിനിറ്റിൽ 20 തവണയും ദിവസം 12000 തവണയും തുമ്മുന്ന പെൺകുട്ടി

ടെക്‌സാസ്: ഒരു മിനിറ്റിൽ 20 തവണ തുമ്മുന്ന ഒരു പെൺകുട്ടി ഡോക്‌ടർമാരെ കുഴക്കുകയാണ്. അമേരിക്കയിലെ ടെക്‌സാസ് സ്വദേശിയായ കാറ്റലിൻ തോൺലിയാണ് ഇങ്ങനെ തുടർച്ചയായി തുമ്മുന്നത്. ഒരു ദിവസം ഏകദേശം 12000 തവണ കാറ്റലിൻ തുമ്മും. 12 വയസുള്ള കാറ്റലിൻ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

നിരന്തരം വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവിയ്ക്കുന്നതായും ഭക്ഷണം കഴിയ്ക്കാൻ ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നതായും കാറ്റലിൻ പറയുന്നു. ക്ലാരിനറ്റ് വായിയ്ക്കാനും സംഗീതം കേൾക്കാനും കാറ്റലിൻ ഏറെ ഇഷ്ടപ്പെടുന്നു. ഒരു ക്ലാരിനറ്റ് വായനയ്ക്ക് ശേഷമാണ് കാറ്റലിന് ഈ അവസ്ഥ ഉണ്ടായത്. എന്നാൽ സാധാരണ അലർജി മാത്രമാണെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. അമിത സമ്മർദ്ദങ്ങളായിരിയ്ക്കാം കുട്ടിയുടെ വിചിത്രമായ ബുദ്ധിമുട്ടിന് കാരണമെന്ന് ഡോക്‌ടർമാർ കരുതുന്നു.

കാമുകിക്ക് അയച്ച അശ്ളീല സന്ദേശം കിട്ടിയത് മാനേജര്‍ക്ക്,​ യുവാവിന്റെ പണി പോയി

കാമുകിക്ക് അയച്ച അശ്ളീല സന്ദേശം കിട്ടിയത് മാനേജര്‍ക്ക്,​ യുവാവിന്റെ പണി പോയി

ഷിക്കാഗോ: വനിതാ എച്ച് ആര്‍ മാനേജര്‍ക്കു അശ്ലീല സന്ദേശം അയച്ച യുവാവിന്റെ പണിപോയി. ചിക്കാഗോയിലാണ് സംഭവം. യുവാവ് തന്റെ കാമുകിക്ക് അയച്ച സന്ദേശം നമ്പർ മാറി മാനേജര്‍ക്കു ലഭിക്കുകയായിരുന്നു. അയച്ചതു രണ്ടും ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങളായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

പിരിഞ്ഞ മാതാപിതാക്കൾക്ക് ആറുവയസുകാരി നൽകിയ ഉപദേശം

പിരിഞ്ഞ മാതാപിതാക്കൾക്ക് ആറുവയസുകാരി നൽകിയ ഉപദേശം

ഒട്ടാവ: ചിലപ്പോൾ മുതിർന്നവരെ ജീവിതത്തിലെ വലിയ പാഠങ്ങൾ പഠിപ്പിക്കുന്നത് കുട്ടികളായിരിക്കും. ആറ് വയസുകാരി ടിയാനയും അത് തന്നെയാണ് ചെയ്തത്. വിവാഹമോചിതരായ തന്റെ മാതാപിതാക്കളെയാണ് ടിയാന പുതിയ പാഠങ്ങൾ പഠിപ്പിച്ചത്.

വഴക്ക് മറന്ന് അച്ഛനുമായി കൂട്ടുകൂടണമെന്നാണ് മൂന്ന് മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയിൽ കുഞ്ഞ് ടിയാന പറയുന്നത്. തനിക്ക് തന്റെ അച്ഛനേയും അമ്മയേയും സുഹൃത്തുക്കളായി വീണ്ടും കാണണമെന്നും എല്ലാവരും കൂട്ടാകണമെന്ന് മാത്രമാണ് തന്റെ ആഗ്രഹമെന്നും കുട്ടി വ്യക്തമാക്കുന്നു.

ടിയാനയുടെ അമ്മ ചെറിഷ് ഷെറിയാണ് വീഡിയോ പകർത്തി ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. കുഞ്ഞുവായിലെ വലിയ ഉപദേശം സോഷ്യൽ മീഡിയയിൽ വൈറലായി. മകളുടെ ഉപദേശത്തിന് അമ്മ നന്ദി പറഞ്ഞു. ടിയാന തന്നെ വലിയൊരു പാഠമാണ് പഠിപ്പിച്ചതെന്നും താൻ ചെയ്ത തെറ്റിൽ കുറ്റബോധം തോന്നുന്നുണ്ടെന്നും ഷെറി വ്യക്തമാക്കി.

റിച്ചാർഡ്=പക്ഷിമനുഷ്യൻ

റിച്ചാർഡ്=പക്ഷിമനുഷ്യൻ
2015
ലണ്ടൻ:പക്ഷികളോട് പണ്ടേ ഇഷ്ടമാണ്. ഒടുവിൽ ഇഷ്ടം കടുത്തപ്പോൾ ഒരാഗ്രഹം. തന്റെ രൂപവും പക്ഷികളെപ്പോലെയാക്കിയാലോ?.അങ്ങനെ ശരീരംമുഴുവൻ ടാറ്റൂ പതിച്ചു. മുടിയും താടിയുമൊക്കെ പക്ഷിത്തൂവലുപോലെയാക്കി. തീർന്നില്ല, ഏറ്റവുമൊടുവിൽ സ്വന്തം ചെവികൾ തന്നെ മുറിച്ചുമാറ്റി. ബ്രിസ്റ്റോളുകാരനായ റിച്ചാർഡ് എന്നയാളാണ് ഇൗ അതിരുകടന്ന പക്ഷിസ്നേഹക്കാരൻ. കക്ഷിയെ ഇപ്പോൾ കണ്ടാൽ ഒരു പകുതിപക്ഷിയാണെന്നേ തോന്നൂ. ചെവികൾ മുറിച്ചുമാറ്റിയതല്ലാതെ നിരവധി ശസ്ത്രക്രിയകൾക്കും അയാൾ വിധേയനായി.ഇടയ്ക്കുവച്ച് നാവും ചെറുതായി മുറിച്ചു. പക്ഷിമനുഷ്യനെന്ന് അറിയപ്പെടുന്നതിൽ റിച്ചാർഡിന് ഇപ്പോൾ പെരുത്തിഷ്ടമാണ്. കാര്യങ്ങളൊക്കെ കൊള്ളാം,പോക്ക് അത്രശരിയല്ല എന്ന് ഡോക്ടർമാർ മുന്നറിയിപ്പുനൽകിയിട്ടുണ്ട്. ഇനിയും ശസ്ത്രക്രിയക്ക് വിധേയനാകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്.

മനുഷ്യ ശരീരത്തെക്കുറിച്ച് പഠിപ്പിയ്ക്കാൻ അദ്ധ്യാപിക വസ്ത്രമഴിച്ചു

മനുഷ്യ ശരീരത്തെക്കുറിച്ച് പഠിപ്പിയ്ക്കാൻ അദ്ധ്യാപിക വസ്ത്രമഴിച്ചു
 
ആംസ്റ്റർഡാം: മനുഷ്യശരീരത്തെ കുറിച്ച് കുട്ടികളെ പഠിപ്പിയ്ക്കാൻ ക്ലാസ് മുറിയിൽ അദ്ധ്യാപിക വസ്ത്രമഴിച്ചു. നെതർലാന്റ്സിലെ ഗ്രോണി ഹാർട്ട്സ് സ്‌കൂളിലാണ് സംഭവം. മനുഷ്യശരീരത്തിന്റെ പ്രവർത്തനം പഠിപ്പിയ്ക്കാനാണ് ഡെബ്ബി ഹീർകെൻസ് എന്ന അദ്ധ്യാപിക പുതിയ വഴി തേടിയത്
  


എന്നാൽ പൂർണമായും വസ്ത്രമഴിച്ച് നഗ്നയായി എന്ന് വിചാരിയ്ക്കരുത്. അടിയിൽ മനുഷ്യശരീരത്തിന്റെ ആന്തരികാവസ്ഥ ചിത്രീകരിയ്ക്കുന്ന സൂട്ട് ഡെബ്ബി ധരിച്ചിരുന്നു. ആന്തരികാവയവങ്ങൾ ചിത്രീകരിയ്ക്കുന്ന സൂട്ടും അസ്ഥികൾ ചിത്രീകരിയ്ക്കുന്ന മറ്റൊരു സൂട്ടുമാണ് അദ്ധ്യാപിക ധരിച്ചത്. കുട്ടികൾക്ക് ക്ലാസ് പുതിയ അനുഭവമായി. കുട്ടികളെ പഠിപ്പിയ്ക്കാൻ രസകരവും ലളിതവുമായ വഴി തേടിയ അദ്ധ്യാപികയുടെ നടപടിയെ സ്‌കൂൾ അധികൃതർ അഭിനന്ദിച്ചു

വല്ലാത്ത മേയ്ക്കപ്പ് തന്നെ

വല്ലാത്ത മേയ്ക്കപ്പ് തന്നെ
ലണ്ടൻ: മേയ്ക്കപ്പ് ചെയ്ത് ആളിന്റെ മുഖം മാറ്റുന്നത് പുതുമയുള്ള സംഭവമല്ല. എന്നാൽ മനുഷ്യൻ മൃഗത്തിന്റെ മേയ്ക്കപ്പ് ഇട്ടാലോ. ദിവസങ്ങൾക്ക് മുന്പ് യൂട്യൂബിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോയിൽ കാണുന്നത് എങ്ങനെ വളരെ സിന്പിളായി മേയ്ക്കപ്പ് ചെയ്ത് മൃഗത്തിന്റെ മുഖമാക്കാം എന്നാണ്. സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട ഒരു നായയുടെ മുഖമാണ് ഉദാഹരണമായി കാണിക്കുന്നത്.

രണ്ട് ഡിഗ്രി,​ നാസയിൽ ജോലി,​ വിമാനം പറത്തൽ ഹോബി.. പ്രായമോ 17

രണ്ട് ഡിഗ്രി,​ നാസയിൽ ജോലി,​ വിമാനം പറത്തൽ ഹോബി.. പ്രായമോ 17
ബോസ്റ്റൺ: രണ്ട് കോളേജ് ബിരുദമുണ്ട്,​ പറഞ്ഞിട്ടെന്താ വോട്ടിടാൻ പറ്റില്ല. വിമാനം പറത്തും,​ പക്ഷേ കാറോടിക്കാൻ ലൈസൻസില്ല. മേൽ പറഞ്ഞതിനൊക്കെ 18 വയസ് തികയണമത്രേ. അമേരിക്കയിലെ നിയമവും തന്റെ അസാധാരണ ശേഷികളും പൊരുത്തപ്പെടാത്തതിൽ രോഷാകുലനാണ് 17കാരൻ മോഷേ കൈ കവാലിൻ. കാലിഫോർണിയയിലെ സാൻ ഗബ്രിയേലിൽ താമസിക്കുന്ന കവാലിൻ നാസ തന്നെയേൽപ്പിച്ച പ്രത്യേക ദൗത്യത്തിനായി ബിരുദാനന്തര ബിരുദ ക്ലാസുകൾ തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

കമ്യൂണിറ്റി കോളേജിൽ നിന്ന് ആദ്യബിരുദം നേടുമ്പോൾ 11 വയസ് മാത്രമാണ് കവാലിനുണ്ടായിരുന്നത്. നാല് കൊല്ലത്തിന് ശേഷം ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതത്തിൽ അടുത്ത ബിരുദം. ഇത്തവണ ബോസ്റ്റണിലെ ബ്രാൻഡൈസ് യൂണിവേഴ്സിറ്റിയിൽ സൈബർ സുരക്ഷയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നെങ്കിലും നാസ ദൗത്യമേൽപ്പിച്ചപ്പോൾ തൽക്കാലത്തേക്ക് മാറ്റിവച്ചു. വിമാനങ്ങൾക്കും ഡ്രോണുകൾക്കും നിരീക്ഷണ സംവിധാനമേർപ്പെടുത്തുകയാണ് ഇപ്പോഴത്തെ ജോലി.

ചുരുങ്ങിയ പ്രായത്തിനുള്ളിൽ രണ്ടു പുസ്തകങ്ങളും ഈ മിടുക്കന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ആയോധനകലയിലും മിടുക്കനാണ് കവാലിൻ. ഇക്കൊല്ലം തന്നെ വിമാനം പറത്താനുള്ള ലൈസൻസെടുക്കുകയാണ് ലക്ഷ്യം. ആളുകൾ ചിന്തിക്കുന്നതിനേക്കാൾ സാധാരണക്കാരനാണ് താൻ. മാതാപിതാക്കൾ വളർത്തിയ രീതി കൊണ്ടും പ്രചോദനം കൊണ്ടുമാണ് ഇങ്ങനെ ആയത്. തന്നാലാവുന്നത് ഏറ്റവും നന്നായി ചെയ്യുന്നു,​ അത്രമാത്രം -കവാലിൻ പറയുന്നു.

11/03/2015

അമ്പമ്പോ...മുടിയുടെ നീളം എട്ടടി!

അമ്പമ്പോ...മുടിയുടെ നീളം എട്ടടി!
ബീജിംഗ് : മുടിയുടെ നീളം എട്ടടി. ചൈനയിൽ യുനാൻ പ്രവിശ്യയിലെ ഗുമേയിംഗ് എന്ന അമ്പത്തൊമ്പതുകാരിയാണ് ഈ നെടുനീളൻ മുടിയുടെ ഉടമസ്ഥ. കഴിഞ്ഞ മുപ്പത്തഞ്ച് വർഷമായി മുടി മുറിച്ചിട്ടേയില്ല. ഇപ്പോഴും നല്ല വളർച്ചയുണ്ട്. കുഞ്ഞുന്നാൾ മുതൽ നല്ല മുടി വളർച്ചയുണ്ടായിരുന്നെങ്കിലും ഇടയ്ക്കിടെ മുറിക്കുമായിരുന്നു. അങ്ങനെയിരിക്കെ മുപ്പത്തഞ്ചു വർഷം മുമ്പ് ഒരു വെളിപാടുണ്ടായി. ആയുസ്സിനും ആരോഗ്യത്തിനും നീണ്ടമുടി നല്ലതാണ്. അന്നുമുതൽ മുടി മുറിച്ചിട്ടേയില്ല. ആ വെളിപാട് അനുഭവംകൊണ്ട് സത്യമാണെന്ന് തെളിഞ്ഞതായും ഗു പറയുന്നു. കൃഷിപ്പണിയാണ് അവർക്ക്. മുടി വളർത്തിത്തുടങ്ങിയപ്പോൾ പുറകിൽ കെട്ടിവയ്ക്കുമായിരുന്നു. നീളം കൂടിയതോടെ അതും പ്രശ്നമായി. മുടി മെടഞ്ഞ് തലയ്ക്കു മുകളിൽ പന്തുപോലെ കെട്ടിവയ്ക്കലായി പിന്നെ. കുറച്ചുനാൾകഴിഞ്ഞതോടെ നീളം കൂടി അതിനും കഴിയാതായി. പ്രത്യേക തരത്തിലുള്ള വല നിർമ്മിച്ച് മുടി അതിനുള്ളിലാക്കി ഇടുപ്പ് ഭാഗത്ത് കെട്ടിവയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നീളം കൂടുന്നതിനനുസരിച്ച് ഭാരവും കൂടും. മുടിയുമായി നടക്കുന്നതു തന്നെ നല്ലൊരു ജോലിയാണെന്നാണ് ഗു പറയുന്നത്. പക്ഷേ,കേശഭാരം പാടത്തെ ജോലിക്ക് ഒരിക്കലും തടസമായിട്ടില്ല എന്നും അവർ പറയുന്നുണ്ട്. പതിവായി കുളിക്കുമെങ്കിലും തലമുടി കഴുകുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രം. അതാണ് ഏറ്റവും കഠിനം. ഒറ്റയ്ക്ക് ചെയ്യുക വളരെ പ്രയാസമാണ്. അടുപ്പമുള്ള ആരെങ്കിലും സഹായത്തിനുണ്ടാവും. എങ്കിലും കഴുകിത്തീരുമ്പോൾ മണിക്കൂറുകളെടുക്കും.മുടി ഉണക്കാനും ഏറെ സമയമെടുക്കും. ചുരുക്കത്തിൽ മുടി കഴുകണമെങ്കിൽ ഒരു ദിവസം മുഴുവൻ വേണ്ടിവരും. ഇക്കണക്കിന് പോവുകയാണെങ്കിൽ അധികം വൈകാതെ തന്നെ മുടിയുടെ കാര്യത്തിൽ തനിക്ക് ലോക റെക്കാഡ് സ്വന്തമാക്കാനാവുമെന്നാണ് ഗുവിന്റെ പ്രതീക്ഷ. എന്നാൽ, അതിനുവേണ്ടി മാത്രമല്ല, താൻ മുടി വളർത്തുന്നതെന്ന് അവർ ഉറപ്പിച്ചു പറയുന്നു.
അമ്പമ്പോ...മുടിയുടെ നീളം എട്ടടി!

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1