7/19/2015

മനസ്സിനും ശരീരത്തിനും സൗഖ്യം തരുന്ന ഔഷധസസ്യങ്ങൾ

ഉടലിനും ഉയിരിനും സൗഖ്യം തരുന്ന ഔഷധസസ്യങ്ങൾ

 




തുളസി

പവിത്രതയ്ക്കും നൈർമല്യത്തിനും പര്യായമായി എന്നും വാഴ്ത്തിപ്പോരുന്ന തുളസി രണ്ടിനമുണ്ട്. കറുത്ത കൃഷ്ണ തുളസിയും വെളുത്ത രാമ തുളസിയും. വസൂരി, ചിക്കൻപോക്സ് എന്നിവയുടെ ചികിൽസയ്ക്കു തുളസി ഉപയോഗിക്കാറുണ്ട്. മഞ്ഞപ്പിത്തത്തിനും മലേറിയക്കും തുളസിയിലച്ചാറു കഴിക്കാറുണ്ട്. തുളസിയിലച്ചാറ് തലവേദന മാറ്റാനും മുഖക്കുരു മാറ്റാനും നല്ലത്. കൃഷ്ണ തുളസിക്കാണ് ഒൗഷധമൂല്യം കൂടുതൽ.


ശംഖുപുഷ്പം


ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ എന്ന പാ‍ട്ട് അറിയാം, പക്ഷെ ശംഖു പുഷ്പം ഏതെന്ന് അറിയാത്തവരാണു കൂടുതലും. നീലയും വെള്ളയും എന്നിങ്ങനെ രണ്ടിനത്തിലാണ് ഇൗ വള്ളിച്ചെടി. ശംഖുപുഷ്പത്തിന്റെ വേര് വെണ്ണ ചേർത്ത് എന്നും രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ബുദ്ധി കൂടുമത്രെ. മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ഇതിന്റെ വേരിനു കഴിവുണ്ടെന്നും ഗ്രന്ഥങ്ങളിൽ പറയുന്നു. മാനസിക രോഗ ചികിൽസയ്ക്കും ശംഖുപുഷ്പം ഉപയോഗിക്കാറുണ്ട്.

തഴുതാമ

തഴുതാമയുടെ എല്ലാ ഭാഗവും ഔഷധമാണ്. വേര് അരച്ച് എണ്ണയിൽ കാച്ചി തേച്ചാൽ തലകറക്കം മാറും. തഴുതാമ തോരൻ കാഴ്ച ശക്തി വർധിപ്പിക്കും. മൂത്ര തടസ്സം, നീർക്കെട്ടുകൾ എന്നിവ മാറ്റും. രക്തത്തിലെ കൊഴുപ്പിന്റെ അളവു കുറയ്ക്കും. രക്ത സമ്മർദം, ഹൃദ്‌രോഗം എന്നിവയുടെ ചികിൽസയിലും ഉപയോഗിക്കുന്നു. കൺപോളകളുടെ കീഴിലുണ്ടാകുന്ന നീര് ഇല്ലാതാക്കാനും തഴുതാമ നീര് രാവിലെയും വൈകിട്ടും ഉപയോഗിക്കുന്നതു നല്ലതാണ്. പുനർനവ എന്നാണു സംസ്കൃതത്തിലെ പേര്.


ശവക്കോട്ടപ്പച്ച

എവിടെയും വളരുന്നതിനാലാണ് ഇൗ പേര്. അർബുദ രോഗത്തിനുള്ള ഔഷധമാണിത്. പ്രമേഹ ചികിൽസയ്ക്കും രക്ത സമ്മർദം കുറയ്ക്കാനും ഉപയോഗിക്കുന്നു. കഷായമാക്കി കഴിച്ചാൽ പ്രമേഹം കുറയ്ക്കും. ഇല ഇടിച്ചു പിഴിഞ്ഞ നീരു കഴിച്ചാൽ മൂത്രാശയ രോഗങ്ങൾ മാറും. ചെടി ഉണക്കിപ്പൊടിച്ചു പാലിൽ ചേർത്തു കഴിക്കുന്നതു രക്താർബുദത്തിനു മരുന്നാണെന്നും ആയുർവേദ ഗ്രന്ഥങ്ങളിൽ കാണുന്നു. കാട്ടു റോസ് എന്നും ഇതിനു പേരുണ്ട്.
ശവക്കോട്ടപ്പച്ച



സർപ്പഗന്ധി

രക്ത സമ്മർദം മൂലം ക്ലേശിക്കുന്നുണ്ടോ? എങ്കിൽ സർപ്പഗന്ധിയിലൊരു കണ്ണുവച്ചോ. സർപ്പഗന്ധിയുടെ വേരിൽ നിന്നാണു രക്തസമ്മർദത്തിനുള്ള മരുന്ന്. മറ്റു ചികിൽസാ രീതികളും സർപ്പഗന്ധിയുടെ കഴിവ് അംഗീകരിച്ചിട്ടുണ്ട്. ഉറക്കമുണ്ടാക്കാനുള്ള മരുന്നായും ഇത് ഉപയോഗിക്കുന്നു.








തൊട്ടാവാടി

ആളൊരു തൊട്ടാവാടിയാണെന്നൊക്കെ നാം ചിലരെക്കുറിച്ചു പറയാറുണ്ടെങ്കിലും തൊട്ടാവാടിച്ചെടിക്ക് അത്ര നാണമില്ല. ഒന്നു തൊട്ടാൽ അപ്പോൾ ഇലകൾ കൂപ്പി വിനയാന്വിതനാവുമെങ്കിലും തണ്ടിൽ നിറയെ മുള്ളുണ്ട്. ആസ്മ, അലർജി എന്നിവയുടെ ചികിൽസയ്ക്ക് ഉത്തമം. കുട്ടികളിലെ ശ്വാസംമുട്ടലിനു തൊട്ടാവാടി ഇല പിഴിഞ്ഞു കരിക്കിൻ വെള്ളത്തിൽ ചേർത്തു കൊടുക്കാം. പ്രമേഹ രോഗ ചികിൽസയ്ക്കും ഉപയോഗിക്കാറുണ്ട്.

തുമ്പ

വയറ്റിലെ കുഴപ്പങ്ങൾക്കു തുമ്പനീര് നല്ലതാണ്. തേൾ വിഷത്തിനു തുമ്പയും പച്ചമഞ്ഞളും അരച്ചു മുറിവിൽ തേച്ചാൽ മതിയെന്നു പറയുന്നു. തുമ്പത്തളിർ ചതച്ചു വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടിയാൽ കുഴിനഖം മാറും. അണുനാശക ശക്തിയും കൊതുകിനെ തുരത്താനുള്ള ശക്തിയും തുമ്പയ്ക്കുണ്ട്.








ഉലുവ



ഭക്ഷണത്തിനു രുചിയും ഗുണവും നൽകുന്ന പയറു വർഗത്തിൽപ്പെട്ട സസ്യം. കർക്കടകത്തിലെ ഉലുവക്കഞ്ഞിക്ക് ഇന്നും ഡിമാൻഡുണ്ട്. ഉലുവ പൊടിച്ചു പാലിൽച്ചേർത്തു കഴിച്ചാൽ പ്രമേഹത്തിന് ഉത്തമം. രക്ത സമ്മർദവും കൊളസ്ട്രോളും കുറയ്ക്കാൻ ഉലുവ ഉപയോഗിക്കുന്നു. വയറിളക്കത്തിനും വയറുകടിക്കും ഔഷധമാണ്. ഉലുവ വറുത്തുപൊടിച്ചു കാപ്പിപ്പൊടിക്കു പകരം ഉപയോഗിക്കാം. ഉലുവപൊടിച്ചു തലയിൽ തേയ്ക്കുന്നതു മുടികൊഴിച്ചിൽ മാറ്റാനും താരനും പ്രതിവിധിയാണ്.

മുക്കുറ്റി

വഴിവക്കിൽ കുടചൂടി പൂവിരിച്ചു നിൽക്കുന്ന ചെടിയാണു മുക്കുറ്റി. മഞ്ഞപ്പൂക്കൾ. ഇല അരച്ച് മോരിൽ കാച്ചി കുടിച്ചാൽ വയറിളക്കം പോകും. വിത്ത് അരച്ചു വ്രണത്തിൽ പുരട്ടിയാൽ പൊറുക്കും. ചെടി അരച്ചു തേനിൽ ചേർത്തു കഴിച്ചാൽ ചുമയും കഫക്കെട്ടും ഇല്ലാതാവും. ചെടി വെള്ളം ചേർക്കാതെ അരച്ചു മുറിവിൽ കെട്ടുന്നതു മുറിവുണക്കാൻ നല്ലത്.








ഒാരില


ദശമൂല സസ്യങ്ങളിലെ ഒരിനമാണ് ഒാരില. വേര് ഹൃദ്‌രോഗ ചികിൽസയ്ക്ക് ഉപയോഗിക്കുന്നു. വാതം, പിത്തം, കഫം എന്നിങ്ങനെ ശരീരത്തിന്റെ മൂന്നു ദോഷങ്ങൾക്കും ശമനമുണ്ടാക്കുന്നു. ഹൃദയ പേശികളെ ബലപ്പെടുത്തും. ഒരില വേര് ചില പ്രത്യേക സമയങ്ങളിൽ ശേഖരിച്ചാൽ മാത്രമേ ഔഷധ ഗുണമുള്ളൂ എന്നു ശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നു.

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    മുത്തങ്ങ

പുല്ലേ എന്നു പറയാൻ വരട്ടെ, വയറിളക്കം, ദഹനക്കുറവ്, ഗ്രഹണി എന്നിവയ്ക്കു മുത്തങ്ങ കിഴങ്ങ് നല്ലതാണ്. അരച്ചു തേനിൽച്ചാലിച്ചു കഴിക്കാം. കുട്ടികൾക്കു വിരശല്യം, ജ്വരം, രുചിയില്ലായ്മ എന്നിവയ്ക്കു മുത്തശ്ശിമാർ പണ്ടുമുതലേ ഉപയോഗിച്ചു വരുന്ന മരുന്നാണിത്.










കുറുന്തോട്ടി
കുറുന്തോട്ടിക്കും വാതമോ എന്ന ചോദ്യത്തിൽ തന്നെ കുറുന്തോട്ടിയുടെ ഔഷധ മേൻമയുണ്ട്. രണ്ടിനം, വെള്ള കുറുന്തോട്ടിയും ആന കുറുന്തോട്ടിയും. കുറുന്തോട്ടി വേര് അരച്ചുകലക്കി പാലും എണ്ണയും ചേർത്തു തലയിൽ പുരട്ടിയാൽ വാതം പടികടക്കുമെന്നാണു ശാസ്ത്രം. കുറുന്തോട്ടി താളി തലമുടിക്കു കരുത്തു നൽകും. മുടി വളരാനും ഉത്തമം. കുറുന്തോട്ടിവേരു ചതച്ച് പാലിൽ ചേർത്തു കഴിച്ചാൽ രക്ത സമ്മർദ്ദം കുറയും. കുറുന്തോട്ടി കഷായം പനിക്കും ഉത്തമം. ആയുർവേദത്തിൽ ബല എന്ന പേരിൽ അറിയപ്പെടുന്ന കുറുന്തോട്ടി ശ്വാസ തടസ്സം ഇല്ലാതാക്കാനും നല്ലതാണ്.

കടലാടി


പൂർണമായും ഔഷധ യോഗ്യം. മൂത്ര തടസ്സം, വൃക്ക രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. വേര് ഉണക്കിപ്പൊടിച്ചു തേനിൽ ചാലിച്ചു കഴിച്ചാൽ വയറുവേദന മാറും. കടലാടി വേരു ചതച്ചു പല്ലുതേച്ചാൽ പല്ലുകൾ വെളുക്കും.







കറുക

ദശമൂലങ്ങളിൽ പെടുന്ന പുല്ലുവർഗത്തിലെ ചെടി. പലതരം വിറ്റാമിനുകളും ലവണങ്ങളും കറുകയിലുണ്ട്. വെള്ളക്കറുകയെന്നും നീലക്കറുകയെന്നും വേർതിരിവുണ്ട് ചെടികൾക്ക്. തണ്ട് നോക്കിയാൽ ഇതറിയാം. വയറു വേദനയ്ക്കും പ്രമേഹത്തിനും കറുക ഔഷധമാണ്. തീപ്പൊള്ളലിനു കറുക നീരു പുരട്ടാറുണ്ട്. കറുകനീരിൽ ഇരട്ടിമധുരം അരച്ചു കലക്കി വെളിച്ചെണ്ണ ചേർത്തു കാച്ചിപ്പുരട്ടിയാൽ വ്രണം പൊറുക്കും. അപസ്മാര ചികിൽസയ്ക്കും കറുക ഉപയോഗിക്കാറുണ്ട്.

കീഴാർനെല്ലി

നെല്ലിയുടെ കുടുംബക്കാരനാണെങ്കിലും വഴിവക്കിലാണു വാസം. നെല്ലിയിലകൾ പോലെ ഇലയും നെല്ലിക്കാ പോലുള്ള ചെറു കായ്കളും ഇതിലുണ്ടാവും. മഞ്ഞപ്പിത്തത്തിന് ഏറ്റവും ഫലപ്രദമായ ഔഷധം. കരൾ രോഗങ്ങൾക്കും മൂത്ര തടസ്സത്തിനും ഉത്തമം. കീഴാർനെല്ലി ചതച്ചു താളിയാക്കി തലയിൽ തേച്ചാൽ താരനും മുടികൊഴിച്ചിലും മാറും. വിപണിയിൽ ഇന്നു ലഭിക്കുന്ന മിക്കവാറും എണ്ണകളിൽ കീഴാർ നെല്ലിയുണ്ട്. ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്ന ചെടികളിൽ ഒന്നാണിത്.


ബ്രഹ്മി
ബ്രഹ്മി
ഒാർമ വർധിപ്പിക്കുമെന്ന ഗുണമുള്ളതിനാൽ ബ്രഹ്മി മരുന്നുകൾ മക്കൾക്കു വാങ്ങി നൽകാൻ മാതാപിതാക്കൾക്കു വലിയ ഉൽസാഹമാണ്. എന്നാൽ മുറ്റത്തു നിൽക്കുന്ന ഇൗ ലഘു സസ്യമാണു ബ്രഹ്മിയെന്ന് അറിയുന്നവർ എത്ര. പാട വരമ്പിലും ജലാശയങ്ങൾക്കു ചുറ്റും ബ്രഹ്മി ധാരാളമായുണ്ടാവും. ബ്രഹ്മി നീര് അത്രയും അളവു വെണ്ണയും ചേർത്തു പതിവായി രാവിലെ കുട്ടികൾക്കു കൊടുത്താൽ ഒാർമശക്തി കൂടും. ഉൻമാദം, അപസ്മാരം, എന്നീ രോഗങ്ങളുടെ ചികിൽസയ്ക്കും ബ്രഹ്മി ഉപയോഗിക്കാറുണ്ട്.

ആടലോടകം

ആടലോടകത്തിന്റെ ഇലയിൽ നിന്നു തയാറാക്കുന്ന വാസിസൈൻ എന്ന മരുന്നു രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീരിൽ ആട്ടിൻപാൽ ചേർത്തുകഴിച്ചാൽ ആസ്മ, ചുമ, ശ്വാസംമുട്ടൽ എന്നിവ ശമിക്കും. പനി, ചുമ, കഫക്കെട്ട്, രക്തം ഛർദിക്കൽ എന്നിവയ്ക്കും ആടലോടകം ഫലപ്രദമാണ്.


ആവണക്ക്

വെള്ള ആവണക്കാണ് ഒൗഷധ സസ്യം. വേരും വിത്തും ഉപയോഗിക്കാം. ആവണക്കിൻ വേരുകൊണ്ടുള്ള കഷായം വയറുവേദന, കൃമിശല്യം, മൂത്രാശയ രോഗങ്ങൾ വാത രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാറുണ്ട്. ആവണക്കിൻ വേര് അരച്ചു കവിളിൽ പുരട്ടിയാൽ പല്ലുവേദന കുറയും. കൈകാൽ വേദന, തൊണ്ടകുത്തി ചുമ, കാൽ വിണ്ടുകീറൽ, മുടികൊഴിച്ചിൽ, നര എന്നിവയ്ക്കും ഒൗഷധമായി ഉപയോഗിക്കുന്നു. വിഷാംശം അകത്തുചെന്നാൽ ആവണക്കെണ്ണ കഴിച്ച് വയറിളക്കാറുണ്ട്.

നിലപ്പന

പനയുടെ ചെറുപതിപ്പാണു നിലപ്പന. നീണ്ട ഇലകളും കിഴങ്ങും ഉണ്ട്. കിഴങ്ങ് അരച്ചു പാലിൽച്ചേർത്തു കഴിക്കുന്നതു മഞ്ഞപ്പിത്തം ഇല്ലാതാക്കും. നിലപ്പന കിഴങ്ങ് അരച്ച് എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കാറുണ്ട്. ശരീരത്തിലെ നീരു കുറയ്ക്കാൻ നിലപ്പന കിഴങ്ങും വേപ്പെണ്ണയും ചേർത്ത മിശ്രിതം തേയ്ക്കാറുണ്ട്.

കയ്യുണ്യം

പാടവരമ്പിൽ സാധാരണ കാണുന്ന നാട്ടുചെടി. മുടിയുടെ വളർച്ചകൂട്ടാൻ പേരുകേട്ട ചെടിയാണിത്. വെളിച്ചെണ്ണയിൽ മൂപ്പിച്ചു തലയിൽ തേച്ചാൽ നല്ല കുളിർമ ലഭിക്കും. ഭൃംഗരാജൻ എന്നാണ് ആയുർവേദത്തിലെ പേര്. വണ്ടിന്റെ കറുപ്പുപോലെ മുടി കറുത്തുവരും. മറ്റു എണ്ണകൾക്കു കൂടുതൽ തണുപ്പുള്ളതിനാൽ, തലനീരിറക്കം ഉള്ളവർക്ക് ഉത്തമം കയ്യുണ്യം കാച്ചിയ എണ്ണയാണ്. കരളിന്റെ പ്രവർത്തനം കൂട്ടുകയും കാഴ്ച ശക്തി വർധിപ്പിക്കുകയും ചെയ്യും.




7/11/2015

56 രൂപയ്‌ക്ക് പ്രതിമാസ ഡേറ്റാ പ്ലാന്‍ soooopr offer

56 രൂപയ്‌ക്ക് പ്രതിമാസ ഡേറ്റാ പ്ലാന്‍: തിരിച്ചുവരവിനൊരുങ്ങി ബിഎസ്‌എന്‍എല്‍ mangalam 11/7/2015..

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ്‌ സേവനരംഗത്ത്‌ വിപ്ലവം സൃഷ്‌ടിച്ച്‌ മേഖലയില്‍ തിരിച്ചുവരവിന്‌ ഒരുങ്ങുകയാണ്‌ ബിഎസ്‌എന്‍എല്‍. 56 രൂപയുടെ ഒറ്റ റീച്ചാര്‍ജില്‍ ഒരു മാസത്തേയ്‌ക്ക്(30 ദിവസം) 250 എംബി ത്രീജി ഡേറ്റയാണ്‌ കമ്പനിയുടെ പുതിയ വാഗ്‌ദാനം. നിലവില്‍ ഒരു സേവന ദാതാക്കളും ഇത്തരമൊരു ഓഫര്‍ നല്‍കുന്നില്ല എന്നത്‌ കമ്പനിക്ക്‌ നേട്ടമാകുമെന്നാണ്‌ വിലയിരുത്തല്‍.

നിലവില്‍ 68 രൂപയ്‌ക്ക് ഒരു ജിബി ഡേറ്റ ഏഴു ദിവസത്തേയ്‌ക്ക് ഉപയോഗിക്കാവുന്ന ഓഫര്‍ ബിഎസ്‌എന്‍എല്‍ നല്‍കിവരുന്നുണ്ട്‌. ഈ രണ്ടു പ്ലാന്‍ കൂടി ഉപയോഗിച്ചാല്‍ 124 രൂപയ്‌ക്ക് 1274 എംബി 37 ദിവസത്തേയ്‌ക്ക് ഉപയോഗിക്കാമെന്ന സവിശേഷതയുമുണ്ട്‌. ഇത്രയും മികച്ച ഓഫര്‍ മറ്റൊരു കമ്പനിയും നല്‍കാത്തത്‌ കൂടുതല്‍ ഉപഭോക്‌താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ്‌ ബിഎസ്‌എന്‍എല്ലിന്റെ കണക്കുകൂട്ടല്‍.

പുതിയ മാറ്റങ്ങളുടെ ഭാഗമായി നെറ്റുവര്‍ക്ക്‌ കവറേജിലെ പരാതികള്‍ ഉടന്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്‌ ബിഎസ്‌എന്‍എല്‍ ഇതിന്റെ ഭാഗമായി ത്രീ ജി ഡേറ്റ കവറേജ്‌ ലഭിക്കുന്ന കൂടുതല്‍ ടവറുകള്‍ സ്‌ഥാപിച്ച്‌ തുടങ്ങിയതായും അധികൃതര്‍ വ്യക്‌തമാക്കി.

ദേശീയ പതാകയെ കുറിച്ച്‌ അറിയേണ്ടതൊക്കെ

അറിയാത്തവർ അറിയട്ടെ.............
ദേശീയ പതാകയെ കുറിച്ച്‌ പലര്‍ക്കും അറിയാത്തത്?
സുഹൃത്തുക്കളെ നിങ്ങള്‍ ഒരു ഇന്ത്യക്കാരന്‍ എന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്നു എ...ക്കില്‍ ഇതു മുഴുവന്‍ വായിക്കുക ഷെയര്‍ ചെയ്യുക.കാരണം ഇത് എല്ലാ ഭാരതിയരും തിര്‍ച്ചയായും അറിയേണ്ടത്
ലോകത്തിലെ ഓരോ സ്വതന്ത്രരാഷ്ട്രത്തിനും അവരുടേതായ ഒരു ദേശീയ പതാക ഉണ്ട്. സ്വാതന്ത്ര്യസമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ നേതാക്കള്‍ ദേശീയ പതാകയെപ്പറ്റി ചിന്തിച്ചിരുന്നു.
1906 ല്‍ ഇന്ത്യക്കു പുറത്തുളള ദേശീയ വാദികള്‍ ആദ്യത്തെ ത്രിവര്‍ണ പതാകയ്ക്കു രൂപം കൊടുത്തെങ്കിലും. അത് ഇന്ത്യയില്‍ അംഗീകരിക്കപ്പെടുകയുണ്ടായില്ല. 1916 ല്‍ ഹോംറൂള്‍ പ്രക്ഷോഭണകാലത്ത് പൊതുവേ ഉപയോഗിച്ചിരുന്ന പതാകയുണ്ടായിരുന്നു. ചുവപ്പു നിറത്തില്‍ മുകളില്‍ ചര്‍ക്കയോടുകൂടിയ ഒരു പതാക. 1921 ലെ-ബസവാഡാ കോണ്‍ഗ്രസ്സില്‍ ഗാന്ധിജി അവതരിപ്പിക്കുകയുണ്ടായി.
1931 ല്‍ കറാച്ചി കോണ്‍ഗ്രസ്സിനുശേഷം നിയമിക്കപ്പെട്ട ഒരു പ്രത്യേക കമ്മിറ്റി, ചുവപ്പുംപച്ചയും നിറത്തില്‍ നടുക്ക് ചര്‍ക്കയോടുകൂടിയ ഒരു പതാക നിര്‍ദ്ദേശിച്ചു. അതിനും അംഗീകാരം ലഭിക്കുകയുണ്ടായില്ല. ഗാന്ധിജിയുടെ നിര്‍ദ്ദേശങ്ങളുനുസരിച്ച് 1931 ഓഗസ്റ്റിലാണ്, നടുവില്‍ ചര്‍ക്കയോടുകൂടിയ ത്രിവര്‍ണ്ണ പതാകയ്ക്കു രൂപം കൊടുത്തത്.
ബോംബെയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനം അതംഗീകരിക്കുകയും ചെയ്തു. 1947 ജൂലൈയില്‍ ചര്‍ക്കയുടെ സ്ഥാനത്ത് അശോക ചക്രം നല്‍കണമെന്ന് ജവാഹര്‍ലാല്‍ നെഹ്റു നിര്‍ദ്ദേശിച്ചു.
പണ്ഡിറ്റ് ജിയുടെ നിര്‍ദ്ദേശം ജൂലൈ 22-ന് ചേര്‍ന്ന കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ളീയോഗം അംഗീകരിച്ചതിന്‍റെ ഫലമാണ് ഇപ്പോള്‍ നിലവിലുളള ഇന്ത്യന്‍ ദേശീയ പതാക ( നടുവില്‍ ചര്‍ക്കയോടുകൂടിയ ത്രിവര്‍ണപതാക ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പതാകയായിത്തീര്‍ന്നു).
ഇന്ത്യൻ ജനതയുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളേയും പ്രതിനിധാനം ചെയ്യുന്നതാണ് ഇന്ത്യൻ പതാക.
>ഇന്ത്യൻ പതാക നിയമങ്ങള്‍
1. ദേശീയപതാക മൂവർണ്ണത്തിൽ ദീർഘചതുരത്തിലുള ്ള, ഒരേ അളവിലുള്ള മൂന്ന് ദീർഘചതുരങ്ങളോട് കൂടിയതാണ്. ഇതിലെ മുകളിലത്തെ നിറം കുങ്കുമം, താഴ്ഭാഗത്ത് പച്ചയും, മധ്യഭാഗത്ത് വെളുത്ത നിറവുമാണ്. വെളുത്ത പ്രതലത്തിന്റെ ഒത്ത മധ്യത്തിലായി നേവി ബ്ലൂ നിറത്തിൽ 24 ആരക്കാലുകളുള്ള അശോകചക്രം ഉണ്ടായിരിക്കും. അത് പതാകയുടെ രണ്ടു വശത്തും വേണം. ഇത് അച്ചടിച്ചതോ, തുന്നിച്ചേർത്തത ോ, സ്ക്രീൻ പ്രിന്റ് ചെയ്തതോ ആയിരിക്കണം.
(കുങ്കുമം ത്യാഗത്തെയും നിഷ്‌പക്ഷതയേയും സൂചിപ്പിക്കുന്നു. നമ്മുടെ നേതാക്കന്മാർ ഐഹിക സമ്പത്ത് നേടുന്നതിൽ താല്‌പര്യം ഇല്ലാത്തവരാണെന്നും അവർ ചെയ്യുന്ന ജോലിയിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നവരുമാണെന്നും ഇത് സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃ‍ത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിർത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു. നടുക്കുള്ള അശോകചക്രം ധർമ്മത്തിന്റെ ചക്രമാണ്. സത്യം, ധർമ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാർഗ്ഗദർശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു. സ്തംഭനാവസ്ഥയിൽ മരണം ഉള്ളപ്പോൾ ചലനത്തിൽ ജീവൻ ആണ് ഉള്ളത്. ഇന്ത്യ മാറ്റങ്ങളെ തടഞ്ഞു നിർത്താതെ മുൻപോട്ട് പോകണം. ചക്രം ഇങ്ങനെ സമാധാനപരമായ മാറ്റത്തെ ആണ് സൂചിപ്പിക്കുന്നത്)
2. ഇന്ത്യൻ ദേശീയപതാക കൈകൊണ്ടുണ്ടാക്ക ിയ സിൽക്ക്, പരുത്തി നൂൽ, ഖദർ എന്നിവകൊണ്ട് നെയ്തുണ്ടാക്കുന ്നത്.
3. ദേശീയപതാക ദീർഘചതുരാകൃതിലായിരിക ്കുമെങ്കിലും അതിന്റെ അനുപാതം 3:2 ആണ്.
4. ദേശീയപതാകയുടെ അനുവദിക്കപ്പെട് ട അളവുകൾതാഴെ സൂചിപ്പിക്കുന്ന ു.
1) 6300 X 4200 2) 3600 X 2400 3) 2700 X 1800
4) 1800 X 1200 5) 1350 X 900 6) 900 X 600
7) 450 X 300 8) 225 X 150 9) 150 X100
5. പ്രദർശിപ്പിക്കു ന്ന രീതിക്ക് അനുസൃതമായി പതാകയുടെ വലിപ്പം നിർദ്ദേശിക്കുന്നുണ്ട ്. വി.വി.ഐ.പി യുടെ വിമാനത്തിനുള്ള പതാകയാണ് 450X300 എം.എം, 225 X150 എം.എം. കാറുകളിൽ ഉപയോഗിക്കുന്ന പതാകയാണ്. മേശപ്പുറത്ത് ഉപയോഗിക്കുന്ന പതാകയുടെ വലിപ്പം 150 X 100 എം.എം ആണ്. പൊതു സ്ഥലത്തുവെച്ചോ മറ്റേതെങ്കിലും സ്ഥലത്തുവെച്ചോ ദേശീയപതാക കത്തിക്കുകയോ, പതാകയെ തരം താഴ്ത്തിക്കൊണ്ട ് സംസാരിക്കുക, അനാദരിക്കുക, നശിപ്പിക്കുക, കീത്തയാക്കുക, രൂപമാറ്റം വരുത്തുക, അതിന്റെ പുറത്ത് മറ്റെന്തെങ്കിലു ം വരച്ച് ചേർക്കുക, കീറിക്കളയുക, പതാകയെ മോശമാക്കിക്കൊണ് ട് പ്രസംഗിക്കുകയോ, എഴുതുകയോ, വാക്കാലോ, പ്രവർത്തിയാലോ ചെയ്യുന്നതും കുറ്റകരമാണ്. അത്തരം പ്രവർത്തികൾക്ക് മൂന്ന് വർഷം വരെ തടവും, പിഴയും ഇവ രണ്ടും കൂടിയോ ലഭിക്കവുന്നതാണ് .
>വകുപ്പ് 1
1) ദേശീയപതാകയെ നിന്ദിക്കുന്ന രീതിയിൽ അപമര്യാദയായി പെരുമാറാൻ പാടില്ല.
2) ദേശീയപതാക താഴ്ത്തികൊണ്ട് ഒരു വ്യക്തിയേയോ സാധനത്തേയോ ആദരിക്കരുത്.
3) സർക്കാരിന്റെ പ്രത്യേക നിർദ്ദേശങ്ങളില് ലാത്ത സമയങ്ങളിലല്ലാതെ ദേശീയപതാക കൊടിമരത്തിൽ പാതിയാക്കി കെട്ടാൻ പാടില്ല.
4) കേന്ദ്ര-സായുധ സേനകളിലെ ധീരജവാന്മാരുടേയ ോ, സംസ്ഥാന സർക്കാർ നടത്തുന്ന മരണാനന്തരചടങ്ങുകളിലല ്ലാതെയുള്ള ചടങ്ങുകളിൽ ദേശീയപതാക ഉപയോഗിക്കരുത്.
5) ദേശീയപതാക വസ്ത്രത്തിന്റേയ ൊ, യൂണിഫോമിന്റേയോ, തൂവാലയുടേയോ, കുഷ്യന്റേയോ, ഏതെങ്കിലും ഭാഗത്ത് എംബ്രോയിഡറി, പ്രിന്റ് ചെയ്യൽ തുടങ്ങിയവ ചെയ്യുവാൻ പാടുള്ളതല്ല.
6) ദേശീയപതാകയുടെ പുറത്ത് ഒന്നും എഴുതുവാൻ പാടില്ല.
7) ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില ോ, റിപ്പബ്ലിക്ക് ദിന ആഘോഷവേളയിലോ, പുഷ്പ്പത്തിന്റെ ഇതളുകൾ പതാകയിൽവെച്ച് അത് ഉയർത്തുമ്പോൾ അടർന്നു വീഴുന്നതരത്തിൽ പൊതിയുന്നതൊഴികെയല്ലാ തെ ദേശീയപതാക വസ്തുക്കൾ പൊതിയുന്നതിനോ, മറ്റു സാധനങ്ങൾ കൊണ്ടുപോകുന്നതി ന് ഉപയോഗിക്കുന്ന പാത്രമായോ, സഞ്ചിയായോ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്.
8) ഒരു പ്രതിമയോ, ചരിത്ര വസ്തുവോ, ഒരു പ്രസംഗമേശയോ, പ്രസംഗ പീഡമോ ദേശീയപതാക ഉപയോഗിച്ച് പൊതിയുവാനോ മറ്റോ പാടില്ല.
9) മനപ്പൂർവ്വം ദേശീയപതാകയെ നിലത്തോ, വെള്ളത്തിലോ, നിലത്തുതട്ടും വിധത്തിൽ കെട്ടാനോ പാടില്ല.
10) ദേശീയപതാകകൊണ്ട് വാഹനത്തിന്റെ മുകൾ ഭാഗമോ, വശങ്ങൾ മറയ്കുവാനോ, ബോട്ട്, വഞ്ചി, വിമാനം എന്നിവയുടെ വശങ്ങളിലും മറ്റും മറയായി ഉപയോഗിക്കുവാൻ പാടില്ല.
11) ഒരു കെട്ടിടം മറയ്ക്കാൻ ദേശീയപതാക ഉപയോഗിക്കാൻ പാടില്ല.
12) മനപ്പൂർവ്വം ദേശീയപതാക തലതിരിച്ച് കെട്ടുന്നത് കുറ്റകരമാണ്.
13) പതാക പ്രദർശിപ്പിക്കു ന്നത് കഴിവതും സൂര്യനുദിച്ച് അസ്തമയം വരെ മാത്രമേ പാടുള്ളൂ.
14) ദേശീയപതാക തകരാറ് ഉണ്ടാക്കുന്ന വിധത്തിൽ കെട്ടരുത്.
15) ദേശീയപതാക ഉപയോഗിക്കുവാൻ കഴിയാത്തവിധം ചീത്തയായാൽ അത് അലക്ഷ്യമായി ഉപേക്ഷിക്കാതെ അർഹിക്കുന്ന ആദരവോടുകൂടി സ്വകാര്യമായി നശിപ്പിച്ചുകളയണ ം. കത്തിച്ചുകളയുന് നതാണ് ഉത്തമം.
>വകുപ്പ് 2
ദേശീയപതാക വിദ്യാഭ്യാസസ്ഥാപനങ്ങ ളിൽ (സ്ക്കൂൾ, കോളേജുകൾ, കായിക ക്യാമ്പ്, സ്ക്കൌട്ട് ക്യാമ്പ്) അതിനോട് ആദരവ് വർദ്ധിക്കും വിധത്തിൽ പ്രദർശിപ്പിക്കാ ം.
1) ദേശീയപതാക സ്ഥപിക്കുന്ന സമയം അർഹിക്കുന്ന പ്രാധാന്യത്തോടെ മറ്റുള്ളവയിൽനിന ്നും വേറിട്ടുനിൽക്കു ം വിധം വേണം സ്ഥാപിക്കാൻ.
2) കേടു വന്നതോ കീറിയതോ ആയ ദേശീയപതാക ഉപയോഗിക്കരുത്.
3) ഒരു കൊടിമരത്തിൽ ഒന്നിലധികം പതാകകൾ സ്ഥാപിക്കരുത്.
4) സെക്ഷൻ 9 ലും 3 ലും പറഞ്ഞരീതിയിലല്ല ാതെ ഒരു വാഹനത്തിലും പതാക ഉപയോഗിക്കരുത്.
5) ഒരു പ്രാസംഗികന്റെ ചേമ്പറിൽ ദേശീയപതാക വെയ്ക്കുമ്പോൾ അത് പ്രാസംഗികന്റെ വലതു വശത്തായി വേണം സ്ഥാപിക്കേണ്ടത് . എന്നാൽ ചുമരിലാണെങ്കിൽ, പ്രാസംഗികന്റെ പുറകിൽ മുകളിലായി വരത്തക്കവിധം വേണം സ്ഥാപിക്കേണ്ടത് .
6) ഒരു ചുമരിലാണ് ദേശീയപതാക സ്ഥപിക്കുന്നതെങ ്കിൽ പതാകയിലെ കുങ്കുമ നിറം മുകളിലേയ്ക്ക് തിരശ്ചീനമായി സ്ഥാപിക്കണം. കുങ്കുമനിറം കൊടിയുടെ വലതുവശത്തായിട്ട ാണ് വരേണ്ടത്.
7) ദേശീയപതാക പതാക നിയമം ഒന്നാം ഭാഗത്തിനനുസൃതമാ യി അതിന്റെ എല്ലാ മാനദണ്ടങ്ങളും പാലിക്കുന്നതാകണ ം.
8) ദേശീയപതാകയെക്കാ ളും മുകളിലായോ, സമാന്തരമായോ മറ്റൊരു പതാകയും പറക്കരുത്. മാത്രമല്ല ദേശീയപതാകയെക്കാ ളും പ്രാധാന്യം മറ്റൊന്നിനും നൽകരുത്.
9) ദേശീയപതാകയെ പൂവിന്റെ ആകൃതിയിലും മറ്റ് അലങ്കാര വസ്തുവാക്കി മാറ്റരുത്.
10) കടലാസുകൊണ്ട് നിർമ്മിച്ച ദേശീയപതാകകൾ ചില പ്രത്യേക ആഘോഷവേളകളിലും, ദേശാഭിമാനദിനങ്ങ ളിലും ഉപയോഗിക്കാറുണ്ട ്. എന്നാൽ ഇവ ആഘോഷം കഴിഞ്ഞ് തറയിൽ ഉപേക്ഷിക്കരുത്. കഴിയുമെങ്കിൽ അവയെല്ലാം സ്വകാര്യമായി ദേശീയപതാകയോടുള് ള ആദരവോടുകൂടി നശിപ്പിച്ചുകളയാ ം.
ദേശീയപതാക കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും മറ്റ് ഏജൻസികളിലും ഉപയോഗിക്കുന്ന രീതി
>പ്രതിരോധവിഭാഗം
1. ദേശീയപതാക പ്രദർശിപ്പിക്കുന്നതി ന് പ്രതിരോധവിഭാഗത് തിന് അവരുടേതായ പ്രത്യേക നിയമങ്ങൾ ഉണ്ട്.
2. സ്ഥാപനത്തിന്റെ ആസ്ഥാനത്തും, മേലുദ്യോഗസ്ഥന്റ െ വസതിയിലും ദേശീയപതാക ഉപയോഗിക്കണം. ഇന്ത്യയുടെ വിദേശകോൺസുലേറ്റ ിലെ ഓഫീസിലും ഔദ്യോഗിക താമസസ്ഥലത്തും ദേശീയപതാക ഉപയോഗിക്കാം.
>ഔദ്യോഗിക പ്രദർശനം
1. മുകളിൽ പറഞ്ഞ പ്രകാരം ഔദ്യോഗിക സ്ഥാപനങ്ങളിലും വസതികളിലും ദേശീയപതാക ഉപയോഗിക്കൽ നിർബന്ധമാണ്.
2. ഔദ്യോഗികമായി ഉപയോഗിക്കുന്ന ദേശീയപതാകകൾ ഏത് രാജ്യത്തായാലും ഇന്ത്യൻ മാനദണ്ടങ്ങൾ പാലിച്ചവയായിരിക ്കണം. ഓരോ രീതിയിലുള്ള പ്രദർശനത്തിനും നിശ്ചിത വലിപ്പം കണക്കാക്കിയിട്ടുണ്ട് . അവ കൃത്യമായി പാലിക്കണം.
>ശരിയായ പ്രദർശനം
1. എവിടെ ദേശീയപതാക പ്രദർശിപ്പിച്ചാ ലും അതിന്റെ മഹത്വം കാത്തുസൂക്ഷിക്ക ണം. മാത്രമല്ല അത് വേറിട്ട രീതിയിൽ പ്രദർശിപ്പിക്കണ ം.
2. ഏതു പൊതുസ്ഥാപനത്തില െ കെട്ടിടത്തിലാണോ ദേശീയപതാക പ്രദർശിപ്പിക്കു ന്നത് ആ കെട്ടിടങ്ങളിൽ എല്ലാ ദിവസങ്ങളിലും ഒഴിവ് ദിവസങ്ങളിലടക്കം ദേശീയപതാക പ്രദർശിപ്പിക്കണ ം. പതാക നിയമത്തിൽ പറഞ്ഞതൊഴികെ (സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ, ഏതുകാലവസ്ഥയിലും ചില പ്രത്യേക അവസരങ്ങളിൽ രാത്രിയിലുമുപയോഗിക്ക ാം)
3. ദേശീയപതാക ഉയർത്തുന്നത് ചുറുചുറുക്കോടെയ ും പതാക താഴ്ത്തുന്നത് വളരെ സാവധാനത്തിലുമാണ ്. ഈ സമയങ്ങളിൽ ബ്യൂഗിൾ അകമ്പടിയുണ്ടാകണ ം.
4. തിരശ്ചീനമായോ ചെരിഞ്ഞരീതിയിലോആയിട് ടാണ് ദേശീയപതാക സ്ഥപിക്കുന്നതെങ ്കിൽ അതിലെ കുങ്കുമനിറം ഏറ്റവും മുകൾ അറ്റത്ത് വരുന്ന വിധത്തിലായിരിക് കണം.
5. തിരശ്ചീനമായി ഒരു ചുമരിൽ ദേശീയപതാക സ്ഥാപിക്കുമ്പോൾ അതിലെ കുങ്കുമ നിറം മുകളിൽ വരത്തക്കവിധമായിരിക്ക ണം. എന്നാൽ ലമ്പമായിട്ടാണ് സ്ഥാപിക്കുന്നതെ ങ്കിൽ കുങ്കുമനിറം പതാകയിൽ നോക്കുന്ന ആളിന്റെ വലതു വശത്തുവരത്തക്കവ ിധം വേണം സ്ഥാപിക്കാൻ.
6. ഒരു പ്രസംഗപീഡത്തിൽ ദേശീയപതാക സ്ഥാപിക്കുമ്പോൾ പ്രാസംഗികന്റെ വലതുവശത്തായി വേണം സ്ഥാപിക്കേണ്ടത് . എന്നാൽ ചുമരിലാണെങ്കിൽ പ്രാസംഗികന്റെ പുറകിൽ മുകളിലായി വരത്തക്കവിധമാണ് സ്ഥാപിക്കേണ്ടത് .
7. പ്രതിമ അനാശ്ഛാദനം ചെയ്യുന്ന അവസരങ്ങളിൽ ദേശീയപതാക ഉപയോഗിക്കുമ്പോൾ അത് സ്വതന്ത്രമായി വേറിട്ടുതന്നെ പ്രദർശിപ്പിക്കേണ്ടതാ ണ്.
8. കാറിലാണ് ദേശീയപതാക സ്ഥാപിക്കുന്നതെങ്കിൽ , ബോണറ്റിന്റെ മധ്യത്തിലായി മുൻ ഭാഗത്ത് അല്ലെങ്കിൽ കാറിന്റെ മുൻഭാഗത്ത് വലതു വശത്ത് സ്ഥാപിക്കണം.
9. ദേശീയപതാക ഒരു ഘോഷയാത്രയിലോ, പരേഡിലോ ആണെങ്കിൽ അതിന്റെ വലതുവശത്തായാണ് മാർച്ച് ചെയേണ്ടത്. അതല്ല മറ്റ് പതാകകളുടെ നിരയുണ്ടെങ്കിൽ അതിന്റെ ഒത്ത മധ്യത്തിലായിരിക ്കണം ഇതിന്റെ സ്ഥാനം.
>തെറ്റായ പ്രദർശനം
1. കേടുവന്നതോ ചീത്തയായതോ ആയ പതാക പ്രദർശിപ്പിക്കര ുത്
2. ഒരു വ്യക്തിയേയോ സാധനത്തിനേയോ ആദരിക്കുന്നതിനാ യി ദേശീയപതാക താഴ്ത്തരുത്.
3. ഒരു പതാകയും ദേശീയപതാകയുടെ മുകളിലായി പറത്തരുത്. തൊട്ടുരുമിയും സമാന്തരമായും സ്താപിക്കരുത്. പതാകയുടെ മുകളിലായി ഒന്നും വയ്ക്കരുത് (പൂക്കൾ മുതലായവ)
4. ദേശീയപതാക ഒരു അലങ്കാര വസ്തുവായി ഉപയോഗിക്കരുത്.
5. ഒരു സദസ്സിലെ പ്രാസംഗികന്റെ മേശയുടെ വിരിയായോ, ആവരണമായോ ദേശീയപതാക ഉപയോഗിക്കരുത്.
6. കുങ്കുമ നിറം താഴോട്ടാക്കി ദേശീയപതാക സ്ഥാപിക്കരുത്.
7. നിലത്തോ, വെള്ളത്തിലോ, തറയിലോ ദേശീയപതാക ഇഴയത്തക്കവിധം കെട്ടാൻ പാടില്ല.
8. ദേശീയപതാക കെട്ടുമ്പോൾ തകരാറാകും വിധം കെട്ടരുത്.
>ആദരവ്
ദേശീയപതാക ഉയർത്തുന്ന സമയത്തും താഴ്ത്തുന്ന സമയത്തും പരേഡിൽ കൊണ്ടുപോകുന്ന സമയത്തും എല്ലാപേരും എഴുന്നേറ്റ് നിന്ന് പതാകയെ നോക്കുകയും ശ്രദ്ധാപൂർവ്വം നിൽക്കുകയും വേണം. യൂണിഫോമിലുള്ളവരാണെങ് കിൽ ദേശീയപതാകയ്ക്ക് സല്യൂട്ട് നൽകുകയും വേണം. അവിടത്തെ വിശിഷ്ടവ്യക്തി തലയിൽ തൊപ്പി ഒന്നും ഇല്ലങ്കിലും സല്യൂട്ട് ചെയ്യണം.
>മറ്റ് പതാകകളുടെ കൂടെ വയ്ക്കുമ്പോൾ
1. ഒരേ നിരയിൽ മറ്റു പതാകകളുടെ കൂടെ ദേശീയപതാക വയ്കുമ്പോൾ ഏറ്റവും വലതുവശത്തായിട്ട ാണ് ഇതിന്റെ സ്ഥാനം.
2. ദേശീയപതാകയ്ക്ക് ശേഷം ബാക്കി വരുന്ന രാജ്യങ്ങളുടെ പതാകകൾ അക്ഷരമാലാക്രമത്തിലാണ ് വെയ്കുന്നത്. ദേശീയപതാക ആദ്യം ഉയർത്തുകയും അവസാനം അഴിക്കുകയും ചെയ്യുന്നു.
3. പതാകകൾ വൃത്താകൃതിയിലാണ ് പ്രദർശിപ്പിക്കുന്നതെ ങ്കിലും അതിന്റെ വലത്തേ അറ്റത്ത് ദേശീയപതാക സ്ഥാപിക്കുക. പൂർണ്ണവൃത്തമാണെ ങ്കിൽ ദേശീയപതാകയെ ഒന്നാം നമ്പർ ആയി കണ്ടുകൊണ്ട് ബാക്കിവരുന്നവ അക്ഷരമാലാ ക്രമത്തിൽ പ്രദർശിപ്പിക്കു ക.
4. ഒരു ചുമരിലാണ് പതാക വയ്ക്കുന്നതെങ്കിൽവലത ു വശത്തേക്കാക്കി ദേശീയപതാക വയ്ക്കുക. മറ്റു പതാകകൾ വച്ചതിനു ശേഷം ദേശീയപതാകയുടെ സ്റ്റഫ് മുകളിൽ വരുത്തണം.
5. യുണൈറ്റഡ് നാഷൻസിന്റെ പതാകകളുടെ കൂടെയാണ് വയ്ക്കുന്നതെങ്ക ിൽ ഏത് വശത്തേയ്ക്കും പതാക വയ്ക്കാം.എന്നാൽ സാധാരണയായി ദേശീയപതാക വലതുവശം വച്ചതായാണ് കണ്ടുവരുന്നത്.
6. രാഷ്ട്രങ്ങളുടെ പതാകകൾ ഒരുമിച്ച് വെയ്ക്കുമ്പോൾ ഒരേ വലിപ്പത്തിലുള്ള കൊടിമരത്തിൽ തന്നെ സ്ഥാപിക്കണം. അവയ്ക്കെല്ലാം ഒരേ പ്രാധാന്യം നൽകണം.
7. രണ്ടു പതാകകൾ ഒരു കൊടിമരത്തിൽ ഉൾപ്പെടുത്തരുത് . അവ പ്രത്യേകം കൊടിമരത്തിൽ സ്ഥാപിക്കുകയാണുവേണ്ട ത്.
>പൊതുകെട്ടിടങ്ങള ിൽ ദേശീയപതാക ഉപയോഗിക്കുന്ന രീതി
1. പ്രധാനപ്പെട്ട പൊതുകെട്ടിടങ്ങള ിലാണ് സാധാരണയായി ദേശീയപതാകകൾ ഉപയോഗിക്കുന്നത് . (ഹൈക്കോടതി, സെക്രട്ടറിയേറ്റ ്, കമ്മീഷ്ണർമാരുടെ ഓഫീസുകൾ, കളക്ടറേറ്റ്, ജയിൽ, ജില്ലാബോർഡ് ഓഫീസുകൾ, മുനിസിപാലിറ്റി, ജില്ലാപരിക്ഷത്ത ്, മറ്റു ഡിപ്പാർട്ട്മെന് റ്, പൊതുമേഖലാ സ്ഥാപനങ്ങൾ).
2. അതിർത്തി പ്രദേശങ്ങൾ, അതിർത്തി, കസ്റ്റംസ് പോസ്റ്റുകൾ, ചെക്ക് പോസ്റ്റുകൾ, പരിശോധന പോസ്റ്റുകൾ, അതിർത്തി രക്ഷാ സേനകളുടെ ക്യാമ്പുകൾ, എന്നിവയുടെ അടയാളമായി ദേശീയപതാക ഉപയോഗിക്കുന്നു.
3. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണ്ണർമാർ, ലഫ്റ്റനന്റ് ഗവർണർമാർ, എന്നിവരുടെഔദ്യോ ഗിക കാര്യാലയത്തിലും , ഔദ്യോഗിക വസതിയിലും ദേശീയപതാക ഉപയോഗിക്കുന്നു.വിശിഷ ്ടവ്യക്തി സ്ഥലത്തുനിന്നു പോകുമ്പോൾ ഒദ്യോഗിക വസതിയിലെ /കാര്യാലയത്തിലെ ദേശീയപതാക അഴിച്ചുവെയ്ക്കു ന്നു. എന്നാൽ വിശിഷ്ട വ്യക്തി തിരിച്ചുവരുന്ന സമയത്ത് കവാടത്തിൽ എത്തുമ്പോൾ തന്നെ ദേശീയപതാക വീണ്ടും ഉയർത്തും. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ദേശീയപതാക പ്രദർശിപ്പിക്കുന്നു. കൂടാതെ വിശിഷ്ടവ്യക്തി ആസ്ഥാനത്തിനു പുറത്ത് ഒരു സ്ഥലം സന്ദർശിക്കുമ്പോ ൾ ആ കെട്ടിടത്തിനുമു കളിൽ ദേശീയപതാക ഉയർത്തും. വിശിഷ്ട വ്യക്തി അവിടെ നിന്നു പോകുന്ന സമയത്ത് അത് അഴിച്ചുമാറ്റുകയ ും ചെയ്യുന്നു.
സ്വാതന്ത്ര്യദിന ം, റിപ്പബ്ലിക് ദിനം, മഹാത്മാഗാന്ധിയു ടെ ജന്മദിനം, ദേശീയവാരം (ഏപ്രിൽ 6 മുതൽ 16 വരെ ജാലിയൻ വാലാബാഗ് രക്ത സാക്ഷികളുടെ ഓർമ്മയ്ക്കായി) ഇന്ത്യൻ സർക്കാ***ർ നിർദ്ദേശിക്കുന് ന മറ്റു ദിവസങ്ങളിലും ഒരു സംസ്ഥാനത്തിന്റെ വാർഷികദിനത്തിലു ം സദാസമയവും (പകൽ സമയത്ത്) ദേശീയപതാക ഉയർത്തിയിരിക്കു ം.
4. ഇന്ത്യൻ രാഷ്ട്രപതിയോ, ഉപരാഷ്ട്രപതിയോ, പ്രധാനമന്ത്രിയോ ഒരു സ്ഥാപനം സന്ദർശിക്കുമ്പോ ൾ ബഹുമാനപുരസരം ആ സ്ഥാപനത്തിൽ ദേശീയപതാക ഉയർത്തുന്നു.
5. വിദേശ സ്ഥാനപതിമാരായ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, രാജാവ് കിരീടാവകാശി, പ്രധാനമന്ത്രി എന്നിവർ ഇന്ത്യയിൽ സന്ദർശനത്തിനെത് തുന്ന സമയത്ത് അവർ പ്രധിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ പതാകയുടെകൂടെ ഇന്ത്യൻ പതാകയും ഉപയോഗിക്കുന്നു. അവർ സന്ദർശിക്കുന്ന കെട്ടിടത്തിലും അവരുടേയും ഇന്ത്യയുടേയും ദേശീയപതാക ഒരുമിച്ച് ഉയർത്തുന്നു.
>വാഹനങ്ങളിൽ പ്രദർശിപ്പിക്കു ന്ന രീതി
1. രാഷ്ട്രപതി
2. ഉപരാഷ്ട്രപതി
3. ഗവർണർമാർ, ലഫ്റ്റനന്റ് ഗവർണർമാർ
4. വിദേശത്തുള്ള ഇന്ത്യൻ ഹൈക്കമ്മീഷ്ണർമാ ർ, കോൺസുലേറ്റ് മേധാവികൾ
5. ഇന്ത്യൻ പ്രധാനമന്ത്രി,യ ൂണിയൻ മന്ത്രിമാർ, ഉപമന്ത്രിമാർ, മുഖ്യമന്ത്രി, സംസ്ഥാനമന്ത്രിമ ാർ, ഉപമന്ത്രിമാർ.
6. ലോക സഭാ സ്പീക്കർ, ഡെപ്യൂട്ടി ചെയർമാൻ രാജ്യസഭ, ഡെപ്യൂട്ടി സ്പീക്കർ - ലോക സഭ, സംസ്ഥാന ചെയർമാൻ - ലെജിസ്ലേറ്റീവ് കൌൺസിൽ, സ്പീക്കർ - ലെജിസ്ലേറ്റീവ് അസംബ്ലി, സംസ്ഥാന കേന്ദ്ര ഡെപ്യൂട്ടി ചെയർമാൻ - ലെജിസ്ലേറ്റീവ് കൌൺസിൽ, സംസ്ഥാന ഡെപ്യൂട്ടി സ്പീക്കർ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി ഇൻ സ്റ്റേറ്റ് യൂണിയൻ.
7. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, സുപ്രീം കോടതി ജഡ്ജിമാർ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജ്.
8. ഒരു വിദേശ വിശിഷ്ടവ്യക്തിക ്ക് ഇന്ത്യാ ഗവണ്മെന്റ് അനുവദിക്കുന്ന കാറിൽ വലതു വശത്ത് ഇന്ത്യൻ ദേശീയപതാകയും ഇടത് വശത്ത് വിശിഷ്ടവ്യക്തിയ ുടെ രാജ്യത്തിന്റെ പതാകയും വെച്ച് യാത്ര ചെയ്യാം.
>ട്രയിനിലും, വിമാനത്തിലും പതാക സ്ഥാപിക്കുന്ന വിധം
ഇന്ത്യൻ രാഷ്ട്രപതി സ്പെഷ്യൽ ട്രൈനിൽ ഇന്ത്യയ്ക്കകത്തൂനിന് ന് യാത്ര ചെയ്യുമ്പോൾ ട്രൈൻ എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്ന് ഡ്രൈവറുടെ ക്യാബിനിൽ പ്ലാറ്റ്ഫോമിന് അഭിമുഖമായി ദേശീയപതാക സ്ഥാപിക്കണം. ട്രൈൻ വന്നു നിൽക്കുന്ന സ്റ്റേഷനിൽ നിറ്ത്തിയിടുന്നുവെങ് കിൽ അവിടെയും ദേശീയപതാക ഉപയോഗിക്കാം.
ഇന്ത്യയ്ക്കകത്ത ് വിമാനത്തിൽ ഇന്ത്യൻ രാഷ്ട്രപതി യാത്ര ചെയ്യുമ്പോൾ രാഷ്ട്രപതി വിമാനത്തിൽ ഇരിയ്ക്കുന്ന ഭാഗത്തായി ദേശീയപതാക ഉയർത്തുന്നു. രാഷ്ട്രപതി ഇറങ്ങുന്ന സമയത്ത് അഴിച്ച് മാറ്റുന്നു.
>പതാക പാതിയിറക്കി കെട്ടുന്നത്
താഴെപ്പറയുന്ന വിശിഷ്ട വ്യക്തികളുടെ മരണത്തെ തുടർന്ന് അവരോടുള്ള ആദര സൂചകമായി ദേശീയപതാക താഴെയിറക്കി കെട്ടുന്നു. ഇത് വിവിധ സ്ഥലങ്ങളിൽ സന്ദർഭത്തിനനുസര ിച്ച് മാറുന്നു.
രാഷ്ട്രപതി ഇന്ത്യയിലൊന്നടങ ്കം
ഉപരാഷ്ട്രപതി ഇന്ത്യയിലൊന്നടങ ്കം
പ്രധാനമന്ത്രി ഇന്ത്യയിലൊന്നടങ ്കം
ലോകസഭാ സ്പീക്കർ ഡൽഹിയിൽ
ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡൽഹിയിൽ
കേന്ദ്ര-ക്യാബിനെറ്റ് മന്ത്രി ഡൽഹിയിലും, സംസ്ഥാന തലസ്ഥാനങ്ങളിലും
കേന്ദ്ര മന്ത്രി ഡൽഹിയിൽ
ക്യാബിനെറ്റ് മന്ത്രിമാർ ഡൽഹിയിൽ
ഗവർണർമാർ സംസ്ഥാനത്തിൽ
ലഫ്റ്റനന്റ് ഗവർണർ സംസ്ഥാനത്തിൽ
സംസ്ഥാന മുഖ്യമന്ത്രി സംസ്ഥാനത്തിൽ
കേന്ദ്ര-ഭരണ പ്രദേശത്തെ മുഖ്യമന്ത്രി കേന്ദ്ര-ഭരണ പ്രദേശത്ത്
സംസ്ഥാന ക്യാബിനെറ്റ് മന്ത്രി സംസ്ഥാന തലസ്ഥാനത്ത് മാത്രം
ഒരു വിശിഷ്ട വ്യക്തിയുടെ മരണവിവരം അറിയുന്നത് വൈകുന്നേരമാണെങ് കിൽ അപ്പോൾതന്നെ പതാക താഴെ ഇറക്കി കെട്ടുന്നു. അത് മുകളിൽ പറഞ്ഞപ്രകാരം മാത്രം. സൂര്യോദയത്തിനുമ ുൻപ് സംസ്കാരചടങ്ങ് നടന്നില്ലെങ്കിൽ പതാക താഴെയിറക്കി കെട്ടുന്നു.
മുകളിൽ വിവരിച്ച വിശിഷ്ടവ്യക്തിക ളുടെ സംസ്ക്കാര ചടങ്ങുകൾ മുകളിൽ പ്രദിപാദിച്ച സ്ഥലങ്ങളിൽ അല്ലാതെ വേറെ വല്ല സ്ഥലത്തും വെച്ചാണ് നടക്കുന്നതെങ്കി ൽ ആ പ്രദേശത്തുമാത്ര ം ദേശീയപതാക താഴെ ഇറക്കി കെട്ടണം.
ഏതെങ്കിലും വിശിഷ്ട വ്യക്തിയുടെ മരണത്തെ തുടർന്ന് രാഷ്ട്രം ദുഖാചരണം പ്രഖ്യാപിച്ചിട് ടുള്ള ദിവസങ്ങളിലത്രയു ം ദേശീയപതാക പകുതിയിറക്കി കെട്ടണം. വ്യക്തിയുടെ പ്രാധാന്യത്തിനനുസരിച ്ച് മുകളിൽ പറഞ്ഞ രീതിയിൽ സംസ്ഥാനങ്ങളിലും ഇന്ത്യയിലൊന്നാക െയും പതാക പകുതിയിറക്കി കെട്ടണം. ഇതിനായി ആഭ്യന്തരമന്ത്രാലയത്ത ിന്റെ പ്രത്യേക നിർദ്ദേശം ഉണ്ടാകാറുണ്ട്.
രാഷ്ട്രത്തിന്റെ ആഘോഷ വേളകളായ റിപ്പബ്ലിക്ക് ദിനം, സ്വാതന്ത്ര്യദിന ം, മഹാത്മാഗാന്ധിയു ടെ ജന്മദിനം, ദേശീയവാരം (ഏപ്രിൽ 6 മുതൽ 16 വരെ ജാലിയൻ വാലാബാഗ് രക്ത സാക്ഷികളുടെ ഓർമ്മയ്ക്കായി) മറ്റു ദേശീയ ആഘോഷവേളകളിൽ യാദൃശ്ചികമായി വിശിഷ്ട വ്യക്തികളുടെ മരണം നടന്നാൽ ദേശീയപതാക താഴെയിറക്കി കെട്ടില്ല. ആ മൃദദേഹം കിടത്തിയിരിക്കു ന്ന കെട്ടിടത്തിൽ മാത്രം ദേശീയപതാക താഴെയിറക്കി കെട്ടും. മൃദദേഹം അവിടെ നിന്ന് കൊണ്ടുപോയാൽ പതാക ഉയർത്തണം.
ദേശീയപതാക പാതിയാക്കി ഉയർത്തുന്നതിനു മുൻപ് മുഴുവനായി ഉയർത്തണം.ഒരു നിമിഷം നിന്നതിനു ശേഷം പകുതിയാക്കി കെട്ടുക. ഇതുപോലെ തന്നെ പതാക താഴ്ത്തുന്നതിനു മുൻപ് മുഴുവനായി ഉയർത്തിയ ശേഷം വേണം താഴ്ത്തേണ്ടത്.
സൈനിക / അർദ്ധ സൈനിക / കേന്ദ്ര സേനകളുടെ ശവസംസ്ക്കാരചടങ് ങിൽ ശവമഞ്ചത്തിൽ ദേശീയപതാക വിരിക്കുന്നത് കുങ്കുമനിറം പെട്ടിയുടെ തലഭാഗത്താക്കിവേ ണം വെയ്ക്കാൻ. എന്നാ***ൽ ഇത് മൃദദേഹത്തിന്റെ കൂടെ അടക്കം ചെയ്യാനോ, ചിതയിൽ എരിച്ചുകളയാനോ പാടില്ല.
ഒരു രാഷ്ട്രത്തിന്റെ തലവനോ, സർക്കാരിന്റെ തലവനോ മരണമടഞ്ഞാൽ ആ രാജ്യത്തിലെ ഇന്ത്യൻ കോൺസുലേറ്റിലെ ദേശീയപതാക പാതി ഇറക്കി കെട്ടും അത് ഇന്ത്യയിൽ ദേശീയ ആഘോഷവേളകളായ റിപ്പബ്ലിക്ക് ദിനം, സ്വാതന്ത്ര്യദിന ം, മഹാത്മാഗാന്ധിയു ടെ ജന്മദിനം, ദേശീയവാരം (ഏപ്രിൽ 6 മുതൽ 16 വരെ ജാലിയൻ വാലാബാഗ് രക്ത സാക്ഷികളുടെ ഓർമ്മയ്ക്കായി) ദേശീയ ആഘോഷവേളകളിൽ ഇവിടെ ദേശീയപതാക പാതിയാക്കികെട്ട ും. പക്ഷെ ആ രാജ്യത്തെ മറ്റേതു പ്രമുഖർ മരിച്ചാലും ദേശീയപതാക പാതിയാക്കി കെട്ടില്ല. രാഷ്ട്രങ്ങൾ തമ്മിലുള്ള ഉടമ്പടി പ്രകാരം ഏത് രാജ്യത്തുള്ള മറ്റൊരു രാജ്യത്തിന്റെ കോൺസുലേറ്റും മുകളിൽ പരഞ്ഞ പ്രകാരം രാഷ്ട്ര നേതാക്കൾ മരണമടഞ്ഞാൽ ദേശീയപതാക ഇറക്കി കെട്ടും.
ജിണ്ടാലിന്‍റെ പൊതുതാൽപ്പര്യഹർജി???
2002 ആണ്ടിനു മുൻപു വരെ ഇന്ത്യയിലെ പൊതുജനങ്ങൾക്ക്‌ ചില നിശ്ചിത ദേശീയ അവധികൾക്കൊഴികെ ദേശീയപതാക പ്രദർശിപ്പിക്കുന്നതിനു വിലക്കുണ്ടായിരുന്നു. സർക്കാർ ആപ്പീസുകളിലും സർക്കാരിലെയും നീതിന്യായവ്യവസ്ഥയിലേയും ചില ഉയർന്ന പദവികളിലുള്ളവർക്കു മാത്രമേ എല്ലാ സമയത്തും പതാക പ്രദർശിപ്പിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ നവീൻ ജിണ്ടാൽ എന്ന ഒരു വ്യവസായി ഇതിനെതിരെ ദില്ലി ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യഹർജി സമർപ്പിച്ചു. അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു. ഇതു ദേശീയപതാക നിയമത്തിന്‌ എതിരായതിനാൽ ഈ പതാക കണ്ടുകെട്ടപ്പെടുകയും അദ്ദേഹത്തിനോട്‌ നിയമനടപടികൾക്കു വിധേയനാകാൻ ആവശ്യപ്പെടുകയും ചെയ്തു. ദേശീയപതാകയെ അതിനുചിതമായ രീതിയിൽ പ്രദർശിപ്പിക്കുന്നത്‌ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക്‌ തന്റെ അവകാശമാണെന്നും അത്‌ തനിക്കു രാജ്യത്തിനോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗമാണെന്നും ജിണ്ടാൽ വാദിച്ചു. പിന്നീട്‌ ഈ കേസ്‌ സുപ്രീം കോടതിയിലേയ്ക്ക്‌ മാറ്റപ്പെട്ടപ്പോൾ കോടതി ഇന്ത്യൻ സർക്കാറിനോട്‌ ഇതേക്കുറിച്ചു പഠിക്കാനായി ഒരു കമ്മിറ്റി രൂപവത്കരിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി 2002 ജനുവരി 26-ന്‌ കേന്ദ്ര മന്ത്രിസഭ ഇന്ത്യയിലെ പൊതുജനങ്ങൾക്ക്‌ ദേശീയപതാകയെ അതിന്റെ അന്തസ്സിനും ബഹുമാന്യതയ്ക്കും കോട്ടം തട്ടാത്ത വിധം പ്രദർശിപ്പിക്കാൻ അനുമതി കൊടുക്കുന്ന നിയമനിർമ്മാണം നടത്തി.

7/10/2015

വിഴിഞ്ഞം പോര്‍ട്ട്‌ പ്രകൃതി നല്‍കിയ വരദാനം

എന്തുകൊണ്ട് വിഴിഞ്ഞം പോര്‍ട്ട്‌ ??



എന്തുകൊണ്ട് വിഴിഞ്ഞം പോര്‍ട്ട്‌ ??? ചിലര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വിഴിഞ്ഞം പോര്‍ട്ടിന് ഇന്ത്യയിലെ മറ്റൊരു പോര്ട്ടിനും അവകാശപ്പെടാന്‍ കഴിയാത്ത പ്രത്യേകതകള്‍ ഉണ്ട് … ഇന്ത്യയിലെ എല്ലാ പോര്ട്ടുകളുടെയും കൂടിയ ആഴം 14 മീറ്റര്‍ ആണ്. ഈ ആഴത്തില്‍ നിലനിര്‍ത്താന്‍ ദ്രജിങ്ങിന് വേണ്ടി സര്‍ക്കാര്‍ വര്‍ഷത്തിലെ കോടികള്‍ ചിലവഴിക്കേണ്ടിവരുന്നു .. കൂടാതെ അന്താരാഷ്ട്ര കപ്പല്‍ ചാനലില്‍ നിന്നും ഇന്ത്യയിലെ ഏറ്റവും അടുത്ത തുറമുഖത്തിലേക്ക് ഉള്ള ദൂരം 200 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ ആണ് … എന്നാല്‍ വിഴിഞ്ഞം സ്ഥിതിചെയ്യുന്നത് വെറും 2 നോട്ടിക്കല്‍ മൈലില്‍ കുറവ് ദൂരത്ത്‌ .. കൂടാതെ വിഴിഞ്ഞത്തിലെ പ്രകൃതിദത്തമായ ആഴം 24 മീറ്റര്‍ .. അതായത് യാതൊരു ദ്രജിങ്ങിന്റെയും ആവശ്യം അവിടെ വരുന്നില്ല …


ഇനി മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് ട്രാന്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് .. അതായത് അന്താരാഷ്ട്ര കപ്പല്‍ ചാനലില്‍ കൂടി പോകുന്ന ഒരു മദര്‍ഷിപ്പുകള്‍ക്കും ഇന്ത്യയില്‍ നേരിട്ട് പ്രവേശിക്കാന്‍ കഴിയില്ല കാരണം ആഴമില്ലായിമ … അതുകൊണ്ട് വന്‍ ചരക്കുകപ്പലുകള്‍ ഇന്ത്യയിലേക്കുള്ള ചരക്കുകള്‍ സിംഗപ്പൂര്‍, കൊളംബോ, ദുബായി പോര്‍ട്ടുകള്‍ ഇറക്കിവെക്കുന്നു അവിടെനിന്നും ചെറു കപ്പലുകള്‍ വീണ്ടും ഈ ചരക്കുകള്‍ ഏടുത്ത് ഇന്ത്യയിലേക്ക്‌ വരണം .. ഇതിന് ഒരു ദിവസം ഇന്ത്യ ഒരു കപ്പലിന് കൊടുക്കേണ്ട വാടക അറുപതിനായിരം ഡോള്ലെര്‍ (മുപ്പത്തിഏട്ടു ലക്ഷം രൂപയോളം) ആണ് … ഈപണം നമ്മുടെവിപണിയില്‍ വില്‍ക്കപ്പെടുന്ന സാധനത്തില്‍ അധിക വിലയായി നമ്മള്‍ കൊടുക്കപ്പെടെണ്ടി വരുന്നു … വിഴിഞ്ഞം യാഥാര്തമായാല്‍ വലിയ കപ്പലുകള്‍ ആയ “മലാക്കമാക്സ്‌” കപ്പലുകള്‍ക്ക് വരെ ഈ പോര്‍ട്ടില്‍ വരാന്‍ കഴിയും…
വിഴിഞ്ഞം വലിയ കപ്പലുകള്‍ക്ക് ഹാര്‍ബറിനകതെക്ക് നേരിട്ട് കയറാന്‍ കഴിയുന്നു … ഈ കാരണത്താല്‍ വിഴിഞ്ഞം ഇന്ത്യക്ക് നല്‍കുന്നത് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത സാമ്പത്തിക നേട്ടമാണ് …

നമുക്ക് വിഴിഞ്ഞം യാഥാര്‍ത്ഥ്യമായാല്‍ കോടാനുകോടി രൂപയുടെ നഷ്ട്ടം ആണ് സിംഗപ്പൂര്‍, കൊളംബോ, ദുബായി പോര്‍ട്ടുകള്‍ക്ക് സംഭവിക്കുക .. കാരണം 2002 – 2003 കാലയളവില്‍ ഇന്ത്യയുടെ കയറ്റിറക്ക് ചരക്കിന്റെ മൂല്യം നാല് ലക്ഷം കോടിയാണ്, 2010 ഇല്‍ പത്തു ലക്ഷം കോടി .. അതുകൊണ്ട് ഈ ലക്ഷം കോടികള്‍ നഷ്ട്ടം വരുന്നത് തടയാന്‍ ശ്രമിക്കുന്നതും ഈ മൂന്നു രാജ്യങ്ങള്‍ ആണ് .. അതില്‍ പ്രധാനമായും ശ്രമിക്കുന്നത് ദുബായ് പോര്‍ട്ട്‌ മ്മ്ഡ് ആയ മജീദ്‌ ബിന്‍ ടാനിയ ആണ്. ഇദ്ദേഹം ഇന്ത്യയില്‍ വന്നത് വല്ലാര്‍പ്പാടം ടെര്‍മിനലിന്റെ (14 മെറ്റെര്‍ ആഴം) നടത്തിപ്പുകാരന്‍ ആയിട്ടാണ് .. കാരണം വല്ലാര്‍പ്പാഡത്തിനു അപ്പുറം ഇന്ത്യക്ക് വളര്‍ച്ച വരാന്‍ പാടില്ല എന്ന് ഗൂഡ ബുദ്ധി …vizhinjam port

ഇന്ത്യയെ 14 മീറ്റര്‍ ആഴം ഉള്ള വല്ലാര്‍പാടത്തില്‍ തളക്കുക … ഇന്ത്യ എന്ന ഉറങ്ങിക്കിടക്കുന്ന സിംഹം ഉണരരുത് ഏഴു ലക്ഷം കോടിയുടെ ചരക്കു ദുബായിയുടെ വളര്‍ച്ചക്ക് അത്യാവശ്യം ആണ് .. അതായത് മുന്‍പ് അവര്‍ ട്രൈ ചെയിതത് വല്ലാര്‍പാടത്തെ സ്നേഹിച്ച് രാജ്യത്തെ നക്കിക്കൊല്ലുക .. അതില്‍ അവര്‍ ഒരളവ് വരെ വിജയിക്കുകയും ചെയിതു … എന്നാല്‍ വീണ്ടും വിഴിഞ്ഞത്തിനു വേണ്ടി മുറവിളി ഉയര്‍ന്നപ്പോള്‍ അവര്‍ ഉയര്‍ന്നെനീച്ചുകഴിഞു .. മത, സാമുദായിക, രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ചും മറ്റും ഈ പധ്യതി അവര്‍ മുടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു .. ലക്ഷം കോടിയുടെ ചരക്കുകള്‍ സ്വന്തമായി ഉണ്ടായിട്ടും സ്വന്തമായി ഒരു മദര്‍പോര്‍ട്ട്‌ ഇല്ല എന്നത് എന്തൊരു വിരോധാഭാസം …

ഷെയര്‍ ചെയ്തു മറ്റുള്ളവരിലും എത്തിക്കുക… അവരെയും ബോധവാന്മാരാക്കുക….
-

7/09/2015

ഗിന്നസില്‍ കയറിയ ബാഹുബലി

ഗിന്നസില്‍ കയറിയ ബാഹുബലി


ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരിക്കുകയാണ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി. കൊച്ചിയിൽ നടന്ന ബാഹുബലി മലയാളത്തിന്റെ പോസ്റ്ററാണ് ചിത്രത്തിന് ഗിന്നസ് ബുക്കിൽ ഇടം നൽകിയിരിക്കുന്നത്. 51,961.32 ചതുരശ്ര അടി വലിപ്പത്തിൽ ലോകത്തെ ഏറ്റവും വലിയ പോസ്റ്ററാണ് ബാഹുബലി മലയാളത്തിന്റെ സംഗീതം പുറത്തിറക്കുന്ന ചടങ്ങിന് വേണ്ടി നിർമ്മിച്ചത്. കൊച്ചിയിൽ നടന്ന മ്യൂസിക്ക് ലോഞ്ചിൽ എസ് എസ് രാജമൗലിയാണ് ചിത്രത്തിന്റെ ഗാനങ്ങൾ പുറത്തിറക്കിയത്. സംവിധായകൻ പ്രിയദർശൻ, ബാഹുബലിയിലെ താരങ്ങളായ പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്ക ഷെട്ടി, തമന്ന, സംഗീത സംവിധായകൻ എം എം കീരവാണി, നിർമ്മാതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.Bahubali Audio Release


ദൃശ്യ വിസ്മയം ഈച്ചയ്ക്ക് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാഹുബലി. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ബാഹുബലിയുടെ ആദ്യ ഭാഗമാണ് ഉടൻ പുറത്തിറങ്ങുന്നത്. രണ്ടാം ഭാഗം 2016 ൽ പുറത്തിറങ്ങുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ഒരേസമയം തെലുങ്കിലും തമിഴിലും റിലീസ് ചെയ്യുന്ന ചിത്രം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് ഉൾപ്പെടെ നിരവധി ഭാഷകളിലേയ്ക്ക് മൊഴിമാറ്റിയും തിയേറ്ററുകളിലെത്തും. ശിവന്റെ പ്രതിരൂപമായി അറിയപ്പെട്ട ബാഹുബലിയുടെയും പൗരാണിക മിത്തുകളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡിനെ വെല്ലുന്ന ചിത്രമായിരിക്കും ബാഹുബലിയെന്നാണ് സംവിധായകൻ രാജമൗലിയുടെ അവകാശം.



പ്രഭാസ് ആണ് ബാഹുബലിയാകുന്നത്. അനുഷ്കാ ഷെട്ടിയും തമന്നയുമാണ് ചിത്രത്തിലെ നായികമാർ. ദേവസേനയായി അനുഷ്കാ ശർമ്മയും അവന്തികയായി തമന്നയും എത്തുന്നു. ഈച്ചയിൽ വില്ലനായി തകർത്തഭിനയിച്ച കന്നഡ താരം സുദീപും പ്രധാന റോളിലെത്തുന്നുണ്ട്. ഇവരെ കൂടാതെ സത്യരാജ്, നാസർ, രമ്യ കൃഷ്ണൻ, രോഹിണി, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇരുന്നൂറ് കോടി മുതൽമുടക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. റാമോജി റാവു ഫിലിംസിറ്റിയിൽ ഒരുക്കിയ പൗരാണിക പശ്ചാത്തലമുള്ള സെറ്റായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സാബു സിറിൽ ആണ് കലാസംവിധാനം. വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് എം എസ് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആർക്ക് മീഡിയ വർക്സിന്റെ ബാനറിൽ കെ രാഘവേന്ദ്രറാവു നിർമ്മിക്കുന്ന ചിത്രം ജൂലൈ പത്തിന് തീയേറ്ററിലെത്തും.

തേവര എസ് എച്ച് ഗ്രൗണ്ടിൽ ഒരുക്കിയ 51,961.32 ചതുരശ്ര അടി വലിപ്പ്ത്തിലുള്ള സിനിമാ പോസ്റ്റർ ലോകത്തിലെ ഏറ്റവും വലിയ സിനിമാ പോസ്റ്ററായി ഗിന്നസ് ബുക് ഓഫ് വേൾഡ് റെക്ക്കോഡ്സ് അംഗീകരിച്ചു.


7/08/2015

വിദ്യാര്‍ത്ഥി സംഘര്‍ഷം ക്യാമ്പസിന് പുറത്തായാലും പ്രിന്‍സിപ്പലിന് നടപടി എടുക്കാം: ഹൈക്കോടതി

വിദ്യാര്‍ത്ഥി സംഘര്‍ഷം ക്യാമ്പസിന് പുറത്തായാലും പ്രിന്‍സിപ്പലിന് നടപടി എടുക്കാം: ഹൈക്കോടതി  മാതൃഭുമി
കൊച്ചി: വിദ്യാര്‍ത്ഥി സംഘര്‍ഷവും അക്രമവും കോളേജ് ക്യാമ്പസിന് പുറത്തുവച്ചായാലും പ്രിന്‍സിപ്പലിന് അവര്‍ക്ക് എതിരെ അച്ചടക്ക നടപടി എടുക്കാമെന്ന് ഹൈക്കോടതി വിധിച്ചു.

രണ്ട് വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ക്യാമ്പസിന് പുറത്ത് വെച്ച് തമ്മിലടിയും സംഘര്‍ഷവുമായിരുന്നു കാരണം. മൂന്ന് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തു. കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഒരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം ഉണ്ടായത്.

വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായ അച്ചടക്കരാഹിത്യവും പെരുമാറ്റദൂഷ്യവുമാണ് അതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ നടപടി എടുത്തത്. ഇത്തരത്തിലുള്ള അച്ചടക്കരാഹിത്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രിന്‍സിപ്പലിന് നടപടി എടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാല്‍ പ്രിന്‍സിപ്പലിന്റെ നടപടിയുമായി ഇടപെടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ക്യാമ്പസിന് പുറത്തുള്ള സംഘര്‍ഷമായതിനാല്‍ പ്രിന്‍സിപ്പലിന് നടപടി എടുക്കാന്‍ കഴിയില്ലെന്നുള്ള വിദ്യാര്‍ത്ഥിയുടെ വാദം കോടതി നിരസിച്ചു. സംഘര്‍ഷവും തമ്മിലടിയും ഉണ്ടായത് കോടതി ഗേറ്റില്‍ വെച്ചായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. അല്ലെങ്കില്‍ കൂടി അച്ചടക്കത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് സംഭവമെന്നുള്ള പ്രിന്‍സിപ്പലിന്റെ വാദം കോടതി സ്വീകരിച്ചു. അധ്യയന അന്തരീക്ഷം സുഗമമാക്കാനുള്ള അധികാരം പ്രിന്‍സിപ്പലിനുണ്ടെന്ന് കോടതി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തിരുന്നു. പെരുമാറ്റദൂഷ്യത്തിന് വിദ്യാര്‍ത്ഥികള്‍ നേരത്തെ നടപടികള്‍ക്ക് വിധേയമായിരുന്നവരാണ്. സസ്‌പെന്‍ഷന്‍ പ്രിന്‍സിപ്പലിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ അദ്ദേഹത്തിന്റെ നടപടി അതിര് കടന്നതാണെന്ന് പറയാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

കോടതിക്ക് പുറത്തുവെച്ചായാലും പെരുമാറ്റദൂഷ്യം അച്ചടക്കത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നായാല്‍ പ്രിന്‍സിപ്പലിന് നടപടി എടുക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്നും ഹൈക്കോടതി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.

വിദ്യാര്‍ത്ഥി അച്ചടക്കത്തിന്റെ കാര്യത്തില്‍ ഈ വിധി വഴിത്തിരിവാകുന്നു.

7/04/2015

അഞ്ചു പകലും രാത്രിയും നിര്‍ത്താതെ പറന്നു

ചരിത്രംകുറിച്ച് സോളാര്‍ ഇംപള്‍സ്2
  അഞ്ചു പകലും രാത്രിയും നിര്‍ത്താതെ പറന്നു


ഹാവായില്‍ ഹോണലുലുവിന് സമീപത്തെ കലേയിലോവ എയര്‍പോര്‍ട്ടിലേക്ക് എത്തുന്ന സോളാര്‍ ഇംപള്‍സ് 2 സൗരവിമാനം.ചിത്രം: കഫദഷ ഝഫല്‍യവവദഴപ/അഛ


അബുദാബി: അഞ്ചു പകലും അഞ്ചു രാത്രിയും നിര്‍ത്താതെയുള്ള യാത്ര. പസഫിക് മഹാസമുദ്രം കുറുകെ കടക്കാന്‍ 8,171 കി.മീറ്ററായിരുന്നു സൗരോര്‍ജംമാത്രം ഉപയോഗിച്ച സോളാര്‍ ഇംപള്‍സിന്റെ ലക്ഷ്യം. അത് വിജയകരമായി പൂര്‍ത്തിയാക്കിയ വിമാനം ചരിത്രത്തിലേക്കും പറന്നുകയറി.

ജപ്പാനില്‍നിന്ന് ഹവായിലേക്കായിരുന്നു ആ യാത്ര. ലോക വൈമാനികചരിത്രത്തില്‍ നാഴികക്കല്ലായിമാറിയ സോളാര്‍ ഇംപള്‍സ് രണ്ടിന്റെ ഈ യാത്ര സൗരോര്‍ജ വിമാനയാത്രയുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതായി. പരമ്പരാഗത ഇന്ധനം ഒരു തുള്ളിപോലുമില്ലാതെ യു.എ.ഇ.സമയം രാത്രി എട്ടോടെയായിരുന്നു ഈ ചരിത്രയാത്ര ഹാവായില്‍ ഹോണലുലുവിന് സമീപത്തെ കലേയിലോവ എയര്‍പോര്‍ട്ടില്‍ അവസാനിപ്പിച്ചത്.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു സോളാര്‍ ഇംപള്‍സ് വിമാനത്തിന്റെ യാത്രകളെല്ലാം. സൗരോര്‍ജ വിമാനമെന്ന ആശയം നിര്‍മാതാക്കളും പൈലറ്റുമാരായ ആന്‍ഡ്രെ ബോഷ്ബര്‍ഗിനും ബര്‍ട്രാന്‍ഡ് പിക്കാഡിനും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ പത്തു വര്‍ഷത്തോളമെടുത്തു. നൂറ്റിയമ്പതോളം അംഗങ്ങളാണ് സോളാര്‍ ഇംപള്‍സിന്റെ നിര്‍മാണഘട്ടങ്ങളിലെല്ലാം കൂടെനിന്നത്.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മൊട്ടിട്ട സോളാര്‍ ഇംപള്‍സ് എന്ന ആശയത്തിന്റെ പൂര്‍ണ ആവിഷ്‌കാരം അബുദാബിയിലാണ് നടന്നത്. അബുദാബി അല്‍ ബതീന്‍ എക്‌സിക്യൂട്ടീവ് വിമനത്താവളത്തില്‍നിന്ന് മാര്‍ച്ച് ഒന്‍പതിനാണ് സോളാര്‍ ഇംപള്‍സിന്റെ ലോക യാത്രയ്ക്ക് തുടക്കമാവുന്നത്. 


ചരിത്രംകുറിച്ച് കലേയിലോവ എയര്‍പോര്‍ട്ടിലിറങ്ങിയ സോളാര്‍ ഇംപള്‍സ് 2 വിമാനത്തില്‍നിന്ന് ജേതാക്കളായി പുറത്തുവരുന്ന ബര്‍ട്രാന്‍ഡ് പിക്കാഡും ആന്‍ഡ്രെ ബോഷ്ബര്‍ഗും. ചിത്രം: അഛ


കൃത്യമായ പദ്ധതികളോടെ ലോകയാത്രയ്ക്ക് തുടക്കം കുറിച്ച സോളാര്‍ ഇംപള്‍സിന്റെ ആദ്യഘട്ടം കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെയാണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ചൈനയില്‍ നിന്ന് പസഫിക്കിന് കുറുകെ അമേരിക്കയിലേക്ക് യാത്രതിരിച്ച സോളാര്‍ ഇംപള്‍സിന് കാലാവസ്ഥയിലുണ്ടായ വെല്ലുവിളികള്‍ പ്രതിസന്ധിയായി.

ഇതേത്തുടര്‍ന്ന് വിമാനത്തിന് അപ്രതീക്ഷിതമായി ജപ്പാനില്‍ ലാന്‍ഡ് ചെയ്യേണ്ടിവന്നു. ആശങ്കാജനകമായ ദിവസങ്ങളായിരുന്നു പിന്നീട്. മഞ്ഞും തണുപ്പും കാറ്റുമുള്ള കാലാവസ്ഥ തുടര്‍ന്നതിനാല്‍ കൂടുതല്‍ ദിവസം വിമാനത്തിന് ജപ്പാനിലെ നഗോയ കേന്ദ്രത്തില്‍ പറക്കാന്‍ സാധിക്കാതെ കിടക്കേണ്ടിയും വന്നു. സോളാര്‍ ഇംപള്‍സിന്റെ ലോകയാത്രയെന്ന സ്വപ്‌നം ഒരു വര്‍ഷത്തോളം മാറ്റിവെയ്‌ക്കേണ്ടിവരുമോ എന്ന ആശങ്കപോലും പൈലറ്റുമാരായ ബോഷ്ബര്‍ഗും പിക്കാഡും പങ്കുെവച്ചിരുന്നു.

പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് വിമാനത്തെ നയിക്കുന്നതെന്ന് പസഫിക് ദൗത്യം ഏറ്റെടുത്ത പൈലറ്റ് ആന്‍ഡ്രെ ബോഷ്ബര്‍ഗ് വിമാനത്തില്‍നിന്ന് നല്‍കിയ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. രാത്രി യാത്രകളില്‍ പൂര്‍ണചന്ദ്രനും ഗ്രഹങ്ങളുമാണ് കാഴ്ചകളെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


ഹാവായില്‍ കലേയിലോവ എയര്‍പോര്‍ട്ടിലേക്ക് എത്തുന്ന സോളാര്‍ ഇംപള്‍സ് 2 സൗരവിമാനം. അഞ്ചുദിവസംകൊണ്ട് ജപ്പാനില്‍നിന്ന് ശാന്തസമുദ്രം കടന്ന് റിക്കോര്‍ഡ് സ്ഥാപിച്ചാണ് ഈ സൗരവിമാനം എത്തിയത്. ചിത്രം കടപ്പാട്: കഫദഷ ഝഫല്‍യവവദഴപ/അഛ


അഞ്ചു പകലും അഞ്ചു രാത്രിയും നീണ്ട യാത്രയില്‍ ഒരിക്കല്‍ പോലും ബാറ്ററിക്കോ എന്‍ജിനോ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ലായെന്നും ബോഷ്ബര്‍ഗ് വ്യക്തമാക്കി. അമേരിക്കയിലെ ഹവായ് കഴിഞ്ഞാല്‍ ഫിനിക്‌സ്, മിഡ് യു.എസ്.എ., ന്യൂയോര്‍ക്ക് സിറ്റി എന്നീ ലക്ഷ്യസ്ഥാനങ്ങള്‍ക്ക് ശേഷം അറ്റ്‌ലാന്റിക് സമുദ്രംമറികടന്ന് തെക്കന്‍ യൂറോപ്പോ വടക്കന്‍ ആഫ്രിക്കയോ വഴി വീണ്ടും സോളാര്‍ ഇംപള്‍സ് അബുദാബിയിലേക്ക് യാത്ര തിരിക്കും.

വേനല്‍ അവസാനത്തോടെ സോളാര്‍ ഇംപള്‍സ് അബുദാബിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തകര്‍ത്തത് 76 മണിക്കൂറിന്റെ റെക്കോഡ്
ആകാശത്തില്‍ തുടര്‍ച്ചയായി ഏറ്റവുംകൂടുതല്‍ സമയം പറന്ന വിമാനമെന്ന റെക്കോഡ് ഇതോടെ സോളാര്‍ ഇംപള്‍സ് രണ്ടിന് സ്വന്തമായി.


ഹാവായില്‍ കലേയിലോവ എയര്‍പോര്‍ട്ടിലേക്ക് എത്തുന്ന സോളാര്‍ ഇംപള്‍സ് 2 സൗരവിമാനം. ചിത്രം കടപ്പാട്: കഫദഷ ഝഫല്‍യവവദഴപ/അഛ


2006ല്‍ സ്റ്റീവ് ഫോസെറ്റ് എന്ന അമേരിക്കന്‍ പൈലറ്റ് 76 മണിക്കൂര്‍ തുടര്‍ച്ചയായി ആകാശത്തില്‍ പറന്ന റെക്കോഡാണ് സോളാര്‍ ഇംപള്‍സില്‍ ആന്‍ഡ്രെ ബോഷ്ബര്‍ഗ് കാറ്റില്‍ പറത്തിയത്.

സ്റ്റീവ് ഫൊസെറ്റ് വെര്‍ജിന്‍ അറ്റ്‌ലാന്റിക് ഗ്ലോബല്‍ ഫ്‌ലയര്‍ എന്ന ബലൂണ്‍ സംവിധാനത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയിരുന്നതെങ്കില്‍ പരമ്പരാഗത ഇന്ധനം ഒന്നും ഉപയോഗിക്കാതെ പൂര്‍ണമായും സൗരോര്‍ജത്തിലാണ് ബോഷ്ബര്‍ഗ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നത് റെക്കോര്‍ഡിന് ഇരട്ടി മധുരം നല്‍കുന്നു.

സോളാര്‍ ഇംപള്‍സ് 5,663 കിലോമീറ്റര്‍ താണ്ടിയപ്പോഴാണ് 80 മണിക്കൂര്‍ എന്ന ലോക റെക്കോഡ് പിറന്നത്. 

6/28/2015

ഹാൻഡഡ് ബാഗേജ് എട്ടു കിലോയായി എയർ ഇന്ത്യ കർശനമാക്കി


ഹാൻഡഡ് ബാഗേജ് എട്ടു കിലോയായി എയർ ഇന്ത്യ കർശനമാക്കി


by സ്വന്തം ലേഖകൻ

Air_India_Boeing
ദുബായ്∙ എയർ ഇന്ത്യാ വിമാനങ്ങളിൽ ഡ്യൂട്ടി ഫ്രീ ഉൾപ്പെടെ ഹാന്‍ഡ് ബാഗേജ് എട്ട് കിലോയിൽ കൂടാൻ അനുവദിക്കില്ല. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലെയും ബോർ‍ഡിങ് ഗേറ്റുകളിൽ ഹാൻഡ് ബാഗേജ് ഭാരം നോക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചതായും അധികൃതർ അറിയിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിക്കുന്ന സാധനങ്ങൾ ഉൾപ്പെടെയാണ് എട്ട് കിലോ ബാഗേജ് കർശനമാക്കിയത്. ഇതിൽ കൂടിയാൽ പണമടക്കേണ്ടി വരും. ഹാന്‍ഡ് ബാഗേജ് (കാരിയോൺ ബാഗ്) 55 സെ.മീറ്റർ(22 ഇഞ്ച്) x 40 സെ.മീറ്റർ(16 ഇഞ്ച്) x 20 സെന്റീ മീറ്റർ(എട്ട് ഇഞ്ച്) വലിപ്പത്തിലുള്ളതായിരിക്കണം.
ഹാൻഡ് ബാഗേജിന് പുറമെ, ലേഡീസ് ഹാൻഡ് ബാഗ്, ഒാവർകോട്ട് അല്ലെങ്കിൽ കമ്പിളി പുതപ്പ്, പുതപ്പ്, ക്യാമറ അല്ലെങ്കില്‍ ബൈനാക്കുലർ, ലാപ്ടോപ്, പുസ്തകങ്ങളോ വായിക്കാനുള്ള മറ്റു ഉപകരണങ്ങളോ, കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരുടെ ഭക്ഷണം, കുട്ടികളെ എടുക്കാനുള്ള ബാസ്കറ്റ്, ഫീഡിങ് ബോട്ടിൽ, മടക്കിവയ്ക്കാവുന്ന വീൽചെയർ, ഉൗന്നുവടി, മടക്കിവയ്ക്കാവുന്ന കുട, ആസ്ത്മ രോഗികൾക്കും മറ്റും ഉപയോഗിക്കാവുന്ന മരുന്ന് എന്നിവ അനുവദിക്കും. എന്നാൽ, ഇവയൊക്കെയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു.

6/25/2015

ഡിജിറ്റല്‍ ലോക്കര്‍: അറിയേണ്ട ഏഴ് കാര്യങ്ങള്‍

ഡിജിറ്റല്‍ ലോക്കര്‍: അറിയേണ്ട ഏഴ് കാര്യങ്ങള്‍

Posted on: 25 Jun 2015






ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം സര്‍ക്കാര്‍ അവതരിപ്പിച്ചു. ഇനിമുതല്‍ വിലപ്പെട്ട രേഖകളും ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാം. ആധാര്‍ നമ്പറും മൊബൈല്‍ ഫോണുമുണ്ടെങ്കില്‍ ആര്‍ക്കും ലോക്കറില്‍ ഒരിടം നേടാം. ക്ലൗഡ് സാങ്കേതികവിദ്യയിലാണ് ഓരോ വ്യക്തികള്‍ക്കും സ്‌റ്റോറേജ് ലഭിക്കുക.


സവിശേഷതകള്‍:


1. സര്‍ക്കാര്‍ രേഖകള്‍, സ്‌കൂള്‍-കോളേജ് സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട്, തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയുടെ ഡിജിറ്റല്‍ കോപ്പികളാണ് ലോക്കറില്‍ സൂക്ഷിക്കാന്‍ കഴിയുക.

2. https://digitallocker.gov.in/-സൈറ്റില്‍ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ നിങ്ങള്‍ക്കും ലോക്കറില്‍ പ്രവേശിക്കാം. സര്‍ട്ടിഫിക്കറ്റുകളും പ്രധാനപ്പെട്ട രേഖകളും അപ് ലോഡ് ചെയ്യാം. ആവശ്യമുള്ളപ്പോള്‍ ഓണ്‍ലൈനിലൂടെതന്നെ ഇത് ഉപയോഗിക്കുകയും ചെയ്യാം.

3. ലോഗിന്‍ ചെയ്ത് ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മൊബൈല്‍, ഇ-മെയില്‍ എന്നിവയില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ് വേഡ് നല്‍കി ഡാഷ്‌ബോര്‍ഡില്‍ കയറാം. തുടര്‍ന്ന് രേഖകള്‍ അപ് ലോഡ് ചെയ്യാം.

4. പേപ്പര്‍ രൂപത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാന്‍ ലോക്കര്‍ സഹായിക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, തൊഴില്‍ ദാതാക്കള്‍ എന്നിവര്‍ക്ക് പരിശോധിക്കാന്‍ പേപ്പര്‍ രേഖകള്‍ക്കുപകരം ഡിജിറ്റല്‍ സംവിധാനത്തിലുള്ള ഡോക്യുമെന്റുകളുടെ ലിങ്കുകള്‍ കൈമാറാം.

5. എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും രേഖകള്‍ കൈമാറാനും പരിശോധിക്കാനും സൗകര്യം.

6. രേഖകള്‍ക്ക് ഇ-സിഗ്നേച്ചര്‍ സംവിധാനത്തിനും സൗകര്യമുണ്ട്.

7. പത്ത് എംബിവരെയുള്ള ഫയലുകള്‍ മാത്രം അപ് ലോഡ് ചെയ്യാനാണ് സൗകര്യമുള്ളത്.

6/23/2015

എല്ലാവര്‍ക്കും വീട്- ആര്‍ക്കൊക്കെ

എല്ലാവര്‍ക്കും വീട്- ആര്‍ക്കൊക്കെ എന്തൊക്കെ ആനുകൂല്യങ്ങള്‍ ലഭിക്കും

Posted on: 18 Jun 2015


ബിസിനസ് ഡെസ്‌ക്‌



കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച '2022 ഓടെ എല്ലാവര്‍ക്കും വീട്' പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. പാവപ്പെട്ടവര്‍ക്ക് ഭവനവായ്പയില്‍ ഇളവുകള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളാണ് പദ്ധതിയിലുള്ളത്.


ആനുകൂല്യം:


നഗരവാസികള്‍ക്ക് പദ്ധതി പ്രകാരം നാല് ശതമാനം പലിശയ്ക്ക് വായ്പ അനുവദിക്കും. നിലവിലെ ഭവനവായ്പ പലിശ നിരക്കായ 10.5 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനം മുതല്‍ 6.5 ശതമാനം വരെയാണ് പലിശയില്‍ ഇളവ് ലഭിക്കുക.

പ്രതിമാസം 6,632 രൂപയാണ് യഥാര്‍ത്ഥത്തില്‍ അടയ്‌ക്കേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കഴിഞ്ഞ് 4,050 രൂപ അടച്ചാല്‍മതി. പ്രതിമാസ അടവില്‍ 2,582 രൂപയുടെ ഇളവുണ്ടാകും. 15 വര്‍ഷകാലാവധിയുള്ള വായ്പയില്‍ മൊത്തം 2.30 ലക്ഷം രൂപയുടെ സാമ്പത്തിക ലാഭം ഇതുവഴിയുണ്ടാകും.


ആര്‍ക്കൊക്കെ ലഭിക്കും?


സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ചേരി നിവാസികള്‍, താഴ്ന്നവരുമാനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇവരില്‍തന്നെ, വിധവകള്‍, വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.


നാല് ഭാഗങ്ങളായാണ് പദ്ധതി നടപ്പാക്കുക.


1.ചേരി നിര്‍മാര്‍ജന പരിപാടി


സ്വകാര്യസംരംഭകരുടെ സഹായത്തോടെയാണ് ചേരികളുടെ നവീകരണ പദ്ധതി നടപ്പാക്കുക. കേന്ദ്ര സര്‍ക്കാര്‍ വീടൊന്നിന് ഒരു ലക്ഷം രൂപ എന്ന കണക്കില്‍ നല്‍കുന്ന ഗ്രാന്റ് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി നടപ്പാക്കും.


2. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്


വായ്പ അധിഷ്ഠിത സബ്‌സിഡ് പദ്ധതിയായി സഹായം അനുവദിക്കും. ഭവനവായ്പയ്ക്ക് 6.5ശതമാനം പലിശ കേന്ദ്ര സബ്‌സിഡിയായി ലഭിക്കും. ഇതിലൂടെ നാല് ശതമാനം പലിശമാത്രമാണ് വീട്ടുടമ അടയ്‌ക്കേണ്ടിവരിക.


3. നഗരത്തിലെ പിന്നാക്കക്കാര്‍ക്ക്


ഓരോ വീടിനും ഒന്നര ലക്ഷം രൂപയുടെ സഹായമാണ് അനുവദിക്കുക. നഗരത്തില്‍ ജീവിക്കുന്ന പിന്നാക്കകാര്‍ക്കാണ് ഈ ആനുകൂല്യമാണ് ലഭിക്കുക. പൊതുമേഖല-സ്വകാര്യ ബാങ്കുകളെ സഹകരിപ്പിച്ചായിരിക്കും പദ്ധതി.


4. സാമ്പത്തിക സഹായം നേരിട്ട്


നഗര പ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുക. നിലവിലുള്ള വീട് നവീകരിക്കുന്നതിനോ, പുതിയത് പണിയുന്നതിനോ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും.

പൊതുമേഖല ബാങ്കുകള്‍ക്കു പുറമേ, സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയെയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരും. വായ്പാദാതാക്കള്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ മൂന്ന് മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ വായ്പ സബ്‌സിഡി കൈമാറും.

കേന്ദ്ര ഗ്രാന്‍റ് ലഭിക്കാന്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്കോ ഹൗസിങ് ബോര്‍ഡുകള്‍പോലുള്ള ഏജന്‍സികള്‍ക്കോ നിര്‍ധനവിഭാഗങ്ങള്‍ക്കുള്ള വീടുനിര്‍മാണം ഏറ്റെടുക്കാം. പലിശയിളവു നല്‍കുന്നതൊഴികെയുള്ള പദ്ധതികള്‍ കേന്ദ്രം സ്‌പോണ്‍സര്‍ചെയ്യുന്ന പദ്ധതിയായിട്ടാണ് നടപ്പാക്കുക.

നഗരമേഖലയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമിയുടെ ലഭ്യതയ്ക്കുവേണ്ടി ചില പരിഷ്‌കരണം നടത്തേണ്ടതനിവാര്യമാണ്. ഗൃഹനാഥയുടെപേരില്‍ മാത്രമായോ പുരുഷന്റെയും ഭാര്യയുടെയും പേരില്‍ ഒന്നിച്ചോ ആണ് വീടനുവദിക്കുക.

ഏഴ് വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 4041 പട്ടണങ്ങളിലും പലിശയിളവുപദ്ധതി തുടക്കത്തിലേ നടപ്പാക്കും. ഇതനുസരിച്ച് ഏഴുവര്‍ഷത്തിനുള്ളില്‍ രണ്ടുകോടി വീടുകളുയരും.

തുടക്കത്തില്‍ 500 'ക്ലാസ് ഒന്ന്' നഗരങ്ങള്‍ക്ക് ഊന്നല്‍നല്‍കും. 2015മുതല്‍ '17വരെ 100 നഗരങ്ങളിലും 2017 മുതല്‍ '19വരെ 200 നഗരങ്ങളിലും തുടര്‍ന്ന് ബാക്കി നഗരങ്ങളിലും പദ്ധതി നടപ്പാക്കും. നഗരങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ദേശമനുസരിച്ച് കേന്ദ്രമന്ത്രാലയം ഭേദഗതി വരുത്തും.

എല്ലാവര്‍ക്കും വീട് പദ്ധതിയുടെകീഴില്‍ സാങ്കേതികമിഷനും പ്രവര്‍ത്തിക്കും. ആധുനിക വീടുനിര്‍മാണം, പുതിയ സാങ്കേതികവിദ്യകള്‍, പരിസ്ഥിതിസൗഹൃദനിര്‍മാണരീതി, സംസ്ഥാനങ്ങളിലെ മികച്ച നിര്‍മാണരീതികള്‍ പരസ്പരം കൈമാറല്‍ എന്നിവയ്ക്കുവേണ്ടിയാണിത്.

6/06/2015

പാതയോരങ്ങളിലെ സഹായഹസ്തങ്ങള്‍ക്കിനി വിലക്കില്ല

പാതയോരങ്ങളിലെ സഹായഹസ്തങ്ങള്‍ക്കിനി വിലക്കില്ലവി.വി. വിജു


matrubumi .LATEST NEWS
  Jun 06, 2015
റോഡപകടങ്ങളിലെ രക്ഷകരെ പീഡിപ്പിച്ചാല്‍ നടപടി
ഉത്തരവ് കേന്ദ്ര ഹൈവേ റോഡ് ഗതാഗതമന്ത്രാലയത്തിന്റേത്
ചികിത്സാച്ചെലവ് ഇടാക്കാന്‍ ആസ്പത്രികള്‍ ശ്രമിക്കരുത്
വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കരുത്
ശുശ്രൂഷ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
സ്വയംസന്നദ്ധ സാക്ഷികളെ ബുദ്ധിമുട്ടിക്കരുത്
ചികിത്സയുടെ പേരില്‍ ഇവരില്‍ നിന്ന് പണം ആവശ്യപ്പെടരുത്
ഇക്കാര്യങ്ങളെല്ലാം പ്രാദേശികഭാഷകളില്‍ ആസ്പത്രിയില്‍ എഴുതിവെക്കണം

ന്യൂഡല്‍ഹി: പാതയോരങ്ങളിലെ സഹായഹസ്തങ്ങള്‍ക്ക് ഇനി വിലക്കിന്റെ വിലങ്ങുവീഴില്ല. റോഡപകടങ്ങളില്‍പ്പെടുന്നവരെ ആസ്പത്രിയിലെത്തിക്കുന്നവരെ അന്വേഷണവുമായോ ചികിത്സയുമായോ ബന്ധപ്പെട്ട് ശല്യംചെയ്യാനോ പീഡിപ്പിക്കാനോ ശ്രമിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ കേന്ദ്ര ഹൈവേ റോഡ് ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആസ്പത്രി അധികൃതര്‍ക്കുമാണ് ഈ മുന്നറിയിപ്പ്. ആസ്പത്രിയിലെത്തിച്ചയാളില്‍ നിന്ന് ചികിത്സാച്ചെലവ് ഈടാക്കരുത്. മറ്റു വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കരുത്.

റോഡപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആസ്പത്രിയില്‍ പേരും മേല്‍വിലാസവും നല്‍കിയാല്‍ പോകാം. അടുത്ത ബന്ധുക്കളല്ലെങ്കില്‍ മറ്റു ചോദ്യങ്ങളൊന്നും ചോദിക്കരുത്. ചികിത്സയുടെ പേരില്‍ ബില്ലടയ്ക്കാനോ മറ്റു ചെലവുകള്‍ ഈടാക്കാനോ പാടില്ല. രജിസ്‌ട്രേഷന്‍ ഫീസ്, പ്രവേശനച്ചെലവുകള്‍ എന്നിവയൊന്നും കൊടുക്കേണ്ടതില്ല. ഇക്കാര്യങ്ങള്‍ എല്ലാ സ്വകാര്യ-സര്‍ക്കാര്‍ ആസ്പത്രികളിലും ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലും ആളുകള്‍ കാണത്തക്ക രീതിയില്‍ എഴുതിവെക്കണം. ആരെങ്കിലും പരിക്കേറ്റു കിടക്കുന്നതായി ഫോണില്‍ വിവരമറിയിക്കുന്നവരോടും പേരോ വിശദവിവരങ്ങളോ പറയാന്‍ നിര്‍ബന്ധിക്കരുത്.

"സംഭവത്തിന് സാക്ഷിയാകാന്‍ ആരെങ്കിലും സ്വയം സന്നദ്ധരായി വരികയാണെങ്കില്‍ ഇവരെ ഒറ്റത്തവണ മാത്രമേ വിളിച്ചുവരുത്താന്‍ പാടുള്ളൂ. സാക്ഷികളുടെ സൗകര്യം പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയും തെളിവെടുക്കാം. ഉത്തരവ് പുറത്തുവന്ന് ഒരുമാസത്തിനകം ഇതിനായി മാതൃകാ അന്വേഷണരീതി തയ്യാറാക്കണം.

സ്വകാര്യ ആസ്പത്രിയായാലും സര്‍ക്കാര്‍ ആസ്പത്രിയായാലും പരിക്കേറ്റവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാരെ തൊഴില്‍ സദാചാരം ലംഘിച്ചതിന്റെ പേരില്‍ നടപടിക്ക് വിധേയമാക്കാം. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാറുകള്‍ എല്ലാ ആസ്പത്രികള്‍ക്കും നല്‍കണം. ഇവ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് നേരത്തേ സേവ് ലൈഫ് ഫൗണ്ടേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ റോഡ് അപകടങ്ങളില്‍ രക്ഷകരായെത്തുന്നവരെ സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി. ഗുഡ് സമരിറ്റന്‍ ( നല്ല ശമരിയക്കാരന്‍) എന്നാണ് രക്ഷകരെ വിശേഷിപ്പിക്കുക.
രാജ്യത്ത് 1,50,000 പേര്‍ ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ മരിക്കുന്നുണ്ട്. ഇതില്‍ അമ്പതുശതമാനവും അടിയന്തര ചികിത്സ കിട്ടിയാല്‍ ഒഴിവാക്കാവുന്നതാണെന്നാണ് സേവ് ലൈഫ് സംഘടന പറയുന്നത്."

6/03/2015

സ്വയംഭൂലിംഗം പൂര്‍ണരൂപത്തില്‍

അമര്‍നാഥ്: സ്വയംഭൂലിംഗം പൂര്‍ണരൂപത്തില്‍
T- T T+
ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥയാത്ര ആരംഭിക്കാന്‍ ഒരുമാസംമാത്രം ശേഷിച്ചിരിക്കെ ഗുഹാക്ഷേത്രത്തിലെ ഹിമ നിര്‍മിത സ്വയംഭൂലിംഗം പൂര്‍ണരൂപത്തിലായി. ക്ഷേത്രം സ്ഥിതിചെയ്യുന്ന മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പല ഭാഗങ്ങളിലും എട്ടടിവരെ കനത്തിലാണ് മഞ്ഞ് പെയ്തിരിക്കുന്നത്. ജൂലായ് രണ്ടിനാണ് 59 ദിവസം നീളുന്ന അമര്‍നാഥ് തീര്‍ഥയാത്ര ആരംഭിക്കുന്നത്

മഞ്ഞുവീഴ്ച തുടരുന്നത് തീര്‍ഥാടനകാലത്ത് സ്വയംഭൂലിംഗം കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സഹായമാകും. തീര്‍ഥാടനകാലത്തിന് മുന്നോടിയായി തിങ്കളാഴ്ച അമര്‍നാഥ് ക്ഷേത്ര ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ ഗവര്‍ണര്‍ എന്‍.എന്‍. വോറ പ്രദേശത്ത് വ്യോമനിരീക്ഷണം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

യാത്രാക്യാമ്പുകളായ പഞ്ചതന്ത്രിയിലും ശേഷ്‌നാഗിലും ഏഴടി ഉയരത്തില്‍വരെ മഞ്ഞ് കുമിഞ്ഞുകൂടിക്കിടക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. തീര്‍ഥാടനം ആരംഭിക്കുന്നതിനുമുമ്പു തന്നെ ഇവിടത്തെ മഞ്ഞ് നീക്കി സൗകര്യമൊരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തീര്‍ഥാടകര്‍ ആശ്രയിക്കുന്ന പഹല്‍ഗാം, ബാല്‍താല്‍ !പാതകളും മഞ്ഞുമൂടിക്കിടക്കുകയാണ്. 

6/02/2015

"രാജ്യമെങ്ങും സൗജന്യ റോമിംഗ് ജൂണ്‍ 15 മുതല്‍

"രാജ്യമെങ്ങും സൗജന്യ റോമിംഗ് ജൂണ്‍ 15 മുതല്‍ June 2, 2015 ന്യൂദല്‍ഹി: രാജ്യത്തൊട്ടാകെ ബിഎസ്എന്‍എല്‍ ഈ മാസം 15 മുതല്‍ സൗജന്യ റോമിംഗ് ഏര്‍പ്പെടുത്തുമെന്ന് വാര്‍ത്താ വിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. അടുത്ത മാസം മുതല്‍ സമ്പൂര്‍ണ്ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയും( ഫോണ്‍ നമ്പര്‍ മാറാതെ ടെലിക്കോം കമ്പനി മാറുക) ലഭ്യമാകും. രാജ്യമൊട്ടാകെ സൗജന്യ റോമിംഗ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന  വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. റോമിംഗ് ചാര്‍ജ്ജ് മിനിമം തുകയിലേക്ക് കുറയ്ക്കാന്‍ ഈ മാസമാദ്യം വൊഡാഫോണും റിലയന്‍സും തീരുമാനിച്ചിരുന്നു.കഴിഞ്ഞ മാസം ബിഎസ്എല്‍എല്‍ റോമിംഗ് നിരക്ക് 40 ശതമാനം വെട്ടിക്കുറച്ചിരുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news292081"

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1