4/10/2015

നേതാജിയുടെ കുടുംബത്തെ നെഹ്റു നിരീക്ഷിച്ചിരുന്നുവെന്ന് രേഖകൾ




നേതാജിയുടെ കുടുംബത്തെ നെഹ്റു നിരീക്ഷിച്ചിരുന്നുവെന്ന് രേഖകൾ
Posted on: Friday, 10 April 2015

ന്യൂഡൽഹി: 1948 മുതൽ രണ്ട് ദശാബ്ദക്കാലം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ ജവഹർലാൽ നെഹ്റു സർക്കാർ രഹസ്യമായി നിരീക്ഷിച്ചിരുന്നതായി സർക്കാരിന്റെ രഹസ്യരേഖകൾ. 1964 മേയ് 27ന് നെഹ്‌റു മരിച്ചെങ്കിലും പിന്നെയും നാലു വർഷത്തേക്കു കൂടി നിരീക്ഷണം തുടർന്നു. ഇതിനെ നേതാജിയുടെ കുടുംബവും മറ്റ് രാഷ്ട്രീയ പാർട്ടികളും വിമർശിച്ചിരുന്നതായും ഇപ്പോൾ പരസ്യമാക്കിയ രേഖകളിൽ പറയുന്നു.

ഇതു കൂടാതെ സുഭാഷ് ചന്ദ്ര ബോസിന്റെ കുടുംബാംഗങ്ങൾ എഴുതുന്ന കത്തുകൾ സർക്കാർ പകർത്തുകയും ചെയ്യാറുണ്ടായിരുന്നു. ആഭ്യന്തര, വിദേശ യാത്രകളിൽ ഇവരെ നിരീക്ഷിക്കാൻ ചാരന്മാൻമാരെ ഏർപ്പെടുത്തി. ആരെയൊക്കെയാണ് ഇവർ കാണുന്നതെന്നും എന്താണ് സംസാരിക്കുന്നത് എന്ന് അറിയുകമായിരുന്നു ഏജൻസികളുടെ ലക്ഷ്യം.

നേതാജി മരിച്ചോയെന്ന കാര്യത്തിൽ സർക്കാരിന് ഉറപ്പില്ലാതിരുന്നതു കൊണ്ടാവാം സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്ന് കരുതുന്നതായി ബി.ജെ.പി നേതാവ് എം.ജെ. അക്ബർ പറഞ്ഞു. 1957ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാൻ ശേഷിയുള്ള ഏകനേതാവ് സുഭാഷ് ചന്ദ്രബോസ് മാത്രമായിരുന്നു. ഇതായിരിക്കാം ചാര പ്രവർത്തനത്തിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ചാരപ്രവർത്തനത്തെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം വേണമെന്ന് സുഭാഷ് ചന്ദ്ര ബോസിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.



4/09/2015

വിളനാശം: കര്‍ഷകരുടെ നഷ്ടപരിഹാരം 50 ശതമാനം വര്‍ധിപ്പിച്ചു

വിളനാശം: കര്‍ഷകരുടെ നഷ്ടപരിഹാരം 50 ശതമാനം വര്‍ധിപ്പിച്ചു
Wednesday 8th of April 2015 05:27:26 PM

ന്യൂഡല്‍ഹി: പ്രകൃതി ദുരന്തങ്ങളില്‍ കൃഷിനാശം നേരിടുന്ന കര്‍ഷകരുടെ നഷ്ടപരിഹാരത്തുക അന്‍പത് ശതമാനം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ മുദ്രാബാങ്ക് ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. കാലം തെറ്റിയെത്തിയ മഴയില്‍ ഉത്തരേന്ത്യയില്‍ വ്യാപക കൃഷിനാശമുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ആശ്വാസ നടപടി.

നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള അര്‍ഹതയുടെ പരിധിയും കുറച്ചിട്ടുണ്ട്. നേരത്തെ അന്‍പത് ശതമാനം കൃഷി നശിച്ചെങ്കില്‍ മാത്രമേ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഈ പരിധി 33 ശതമാനമായിട്ടാണ് കുറച്ചത്. ഇതോടെ കൂടുതല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ സഹായം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിലധികമായി പെയ്യുന്ന മഴയില്‍ വന്‍ വിളനാശമാണ് രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. പ്രധാനമായും റാബി കര്‍ഷകരാണ് ദുരിതത്തിലായത്. 14 സംസ്ഥാനങ്ങളിലായി 120 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചതായാണ് സര്‍ക്കാരിന്റെ കണക്ക്. മഴയുടെ അഭാവവും കാലം തെറ്റിയെത്തുന്ന മഴയും കര്‍ഷകര്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വിളനാശം നേരിട്ട പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പകളില്‍ ഇളവ് നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. രാജസ്ഥാനെക്കൂടാതെ ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൃഷിനാശം ഉണ്ടായത്.

4/06/2015

പി.വി. നരസിംഹറാവുവിന് ഡല്‍ഹിയില്‍ ഒരു സ്മാരകം പണിയാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍

പി.വി. നരസിംഹറാവുവിന് ഡല്‍ഹിയില്‍ ഒരു സ്മാരകം പണിയാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍
തീരുമാനമെടുത്തിരിക്കുന്ന വേളയില്‍ രാജ്യം വീണ്ടും അദ്ദേഹത്തെ ഓര്‍ക്കുന്നു

ഡല്‍ഹി കത്ത്: നരസിംഹറാവു ആദരിക്കപ്പെടുമ്പോള്‍എന്‍. അശോകന്‍ SPECIAL NEWS  Apr 06, 2015
മാതൃഭൂമി

മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍മുതല്‍ ലോകനേതാക്കള്‍വരെയുള്ള പേരുകളില്‍ തെരുവുകളും റോഡുകളും പ്രതിമകളും സ്മാരകമന്ദിരങ്ങളുമൊക്കെ ഡല്‍ഹിയിലുണ്ട്. നെഹ്രുകുടുംബാംഗങ്ങളുടെ പേരിലാണ് ഏറെയുള്ളത്. എന്നാല്‍, തെക്കേ ഇന്ത്യയില്‍നിന്ന് ആദ്യമായി പ്രധാനമന്ത്രിയായ, ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത പി.വി. നരസിംഹറാവുവിനെ ഓര്‍മിക്കാനായി രാജ്യത്തിന്റെ തലസ്ഥാനനഗരിയില്‍ ഒരു ബസ്സ്‌റ്റോപ്പുപോലുമില്ല.

ഇപ്പോള്‍ ഇതിനെപ്പറ്റി പറയാനിടവന്നത് പി.വി. നരസിംഹറാവുവിന് ഡല്‍ഹിയിലൊരു സ്മാരകംപണിയാന്‍ നരേന്ദ്രമോദിസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നുവെന്നതിനാലാണ്. മറന്നുപോയ റാവുവിനെ രാജ്യം പൊടുന്നനെ ഓര്‍ക്കുന്നു. പക്ഷേ, ആന്ധ്ര, തെലങ്കാന പ്രദേശക്കാര്‍ അദ്ദേഹത്തെ മറന്നില്ല. അവരാണ് ഈ ആവശ്യം മോദിസര്‍ക്കാറിനുമുമ്പാകെ എത്തിച്ചത്. അത് ആദരപൂര്‍വം സ്വീകരിച്ച കേന്ദ്രസര്‍ക്കാര്‍ തികച്ചും പ്രശംസയര്‍ഹിക്കുന്നു.

രാജീവ്ഗാന്ധിയുടെയും വി.പി. സിങ്ങിന്റെയും ചന്ദ്രശേഖറിന്റെയും ഭരണത്തിനുശേഷം 1991 ജൂണിലാണ് കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരസിംഹറാവു ചുമതലയേല്‍ക്കുന്നത്. പതിവിനു വിപരീതമായി ഒരു സാമ്പത്തികവിദഗ്ധനെയാണ് അദ്ദേഹം ധനകാര്യമന്ത്രിസ്ഥാനത്തേക്ക് അന്വേഷിച്ചത്. നേരത്തേ റിസര്‍വ് ബാങ്ക് ഗവര്‍ണറും ബജറ്റ്പണിപ്പുരയില്‍ പങ്കാളിയുമായിരുന്ന ഐ.ജി. പട്ടേല്‍ മന്ത്രിയാവാന്‍ വിമുഖതകാണിച്ചപ്പോഴാണ് സാമ്പത്തികചിന്തകന്‍തന്നെയായ മന്‍മോഹന്‍സിങ്ങിനെ ധനകാര്യമന്ത്രിയായി കൊണ്ടുവന്നത്.

നെഹ്രൂവിയന്‍ സാമ്പത്തികസമീപനത്തില്‍നിന്നു മാറുക അന്നത്ര എളുപ്പമായിരുന്നില്ല. വിദേശനിക്ഷേപത്തെയും സ്വകാര്യമേഖലയെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് നരസിംഹറാവു നടപടികളെടുത്തത് പ്രതിപക്ഷത്തുനിന്നും പാര്‍ട്ടിക്കകത്തുനിന്നുമുള്ള എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ്.

അതുവരെയും തുടര്‍ന്ന മിശ്രിതസമ്പദ്വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് അദ്ദേഹം സ്വകാര്യമേഖലയ്ക്ക് ആത്മവിശ്വാസംപകര്‍ന്നത്. 1991 ജൂലായ് 24ലെ 'വ്യവസായനയപ്രഖ്യാപനം' വിപ്ലവകരമായൊരു നടപടിയായിരുന്നു. ലൈസന്‍സ്, പെര്‍മിറ്റ്, ക്വാട്ടാരാജ് നിര്‍ത്തലാക്കുന്ന പ്രഖ്യാപനമായിരുന്നു അത്. ലൈസന്‍സ് കിട്ടണമെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സന്തോഷിപ്പിക്കണം. അതുസംബന്ധിച്ച വിലപേശലുകള്‍ മാസങ്ങളും വര്‍ഷങ്ങളും നീണ്ടുപോകും. വ്യവസായസംരംഭങ്ങള്‍ താമസിക്കുന്നതിന് ലൈസന്‍സ് രാജ് തടസ്സമായിരുന്നു.

ഒരു ന്യൂനപക്ഷസര്‍ക്കാറിന്റെ തലപ്പത്തിരുന്നുകൊണ്ട് എതിര്‍പ്പുകളെ അതിജീവിക്കാന്‍ നരസിംഹറാവു നന്നായി ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ട് തന്റെ സാമ്പത്തികപരിഷ്‌കരണനീക്കത്തെ 'മധ്യമാര്‍ഗം' എന്നാണ് അദ്ദേഹം ന്യായീകരിച്ചിരുന്നത്. നെഹ്രുവിന്റെ സാമ്പത്തികനയംതന്നെയാണു തുടരുന്നതെന്നും മാറ്റത്തോടെയുള്ള തുടര്‍ച്ചയാണെന്നും (ഋസഷര്‍യഷന്‍ര്‍യസ്ര ള്‍യര്‍മ ഋമദഷഭഫ) അദ്ദേഹം വാദിച്ചു. കാലാനുസൃതമായ മാറ്റമാണെന്നു ന്യായീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഏതായാലും തന്റെ സാമ്പത്തികനടപടികളിലൂടെ രാജ്യത്തിന്റെ സാമ്പത്തികനില അദ്ദേഹം ഉയര്‍ത്തി.

1996ല്‍ പൊഖ്‌റാനില്‍ ആണവപരീക്ഷണംനടത്താന്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയെ പ്രോത്സാഹിപ്പിച്ചത് പി.വി. നരസിംഹറാവു ആയിരുന്നു. അദ്ദേഹത്തിന്റെകാലത്തുതന്നെ പൊഖ്‌റാന്‍ തയ്യാറായിരുന്നു. പല കാരണങ്ങളാല്‍ അതിനു കഴിഞ്ഞില്ല. ഈവിവരം സംബന്ധിച്ച് വാജ്‌പേയിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ത്തന്നെ റാവു ഒരു കത്ത് ഏല്പിച്ചു. പിന്നീട് വിശദമായി കാര്യം ധരിപ്പിക്കുകയുംചെയ്തു. 

നരസിംഹറാവുവിന് സ്മാരകം പണിയുന്നതിനുള്ള മോദിസര്‍ക്കാര്‍തീരുമാനം സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതികരണമൊന്നും കണ്ടില്ല . 2004ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ തിരിച്ചുവന്നപ്പോഴാണ് ഡിസംബറില്‍ നരസിംഹറാവു മരിച്ചത്. മൃതദേഹം എ.ഐ.സി.സി. ഓഫീസില്‍ ദര്‍ശനത്തിനുവെയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചില്ല. മരിക്കുന്നതിനു മുമ്പുതന്നെ കേസുകളില്‍നിന്നെല്ലാം അദ്ദേഹം മുക്തനായിരുന്നു. എ.ഐ.സി.സി. സമ്മേളനവേദിയില്‍ മുന്‍പ്രധാനമന്ത്രിമാരുടെ ഫോട്ടോകളില്‍ റാവുവിന്റെ ഫോട്ടോ കാണാറില്ല. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് റാവുവിനോടെന്താണിത്ര വിരോധം? മറ്റൊന്നുമല്ല, നെഹ്രുകുടുംബമില്ലാതെതന്നെ കോണ്‍ഗ്രസിന് നേതൃത്വംനല്‍കാന്‍കഴിയുമെന്നു കാണിച്ച കോണ്‍ഗ്രസ് നേതാവാണദ്ദേഹം. അദ്ദേഹത്തിന്റെ ഭരണകാലത്ത് 10 ജന്‍പഥിലേക്ക് കോണ്‍ഗ്രസ്സുകാരുടെ ഒഴുക്ക് കുറഞ്ഞുവന്നു. 1996ല്‍ റാവു പ്രധാനമന്ത്രിയായിരുന്നുകൊണ്ട് നയിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റ് 140 ആണ്. 2004ല്‍ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണം സഖ്യകക്ഷികളുടെ പിന്തുണയോടെ തിരിച്ചുവന്നപ്പോള്‍ കോണ്‍ഗ്രസിനു ലഭിച്ച സീറ്റ് 145 ആണ്. അഞ്ചുസീറ്റേ കൂടുതല്‍ കിട്ടിയുള്ളൂ.

മറ്റേതു നേതാവിനെയുംപോലെ റാവുവിനും പിഴവുകളുണ്ടായിട്ടുണ്ട്. ബാബറി മസ്ജിദ് കെട്ടിടം പൊളിക്കുന്നതു തടയാന്‍ വേണമെങ്കില്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു എന്നൊരു വാദമുണ്ട്. ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള യു.പി.സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തര്‍ക്കകെട്ടിടത്തിന്റെ സുരക്ഷിതത്വം ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ അതിനെ അവിശ്വസിക്കുക പ്രയാസമായിരുന്നുവെന്നാണ് അദ്ദേഹം ഇതിനുനല്‍കിയ മറുപടി. 

നരസിംഹറാവുവിന് രാജ്യതലസ്ഥാനത്ത് സ്മാരകംപണിയണമെന്ന ആന്ധ്രാനേതാക്കളുടെ ആവശ്യം നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചത് റാവുവിനോടുള്ള ആദരവുകൊണ്ടുമാത്രമല്ല. രാഷ്ട്രീയനേട്ടംകൂടി അവര്‍ കണക്കിലെടുക്കുന്നു. ആന്ധ്രയുടെയും തെലങ്കാനയുടെയും റാവു ആരാധകരുടെയും വികാരം കൈയിലെടുക്കുകയാണു ലക്ഷ്യം. സര്‍ദാര്‍ പട്ടേലിനെയും മഹാത്മാഗാന്ധിയെയും ആദര്‍ശപുരുഷന്മാരായി ഏറ്റെടുത്ത മോദിയുടെ മറ്റൊരു രാഷ്ട്രീയനീക്കമായി റാവുസ്മാരകത്തെയും കാണാവുന്നതാണ്. എങ്കിലും തീരുമാനം പ്രശംസാര്‍ഹംതന്നെ.

ഇങ്ങനെ വേണം യജമാന സ്നേഹം

ഇങ്ങനെ വേണം യജമാന സ്നേഹം
Posted on: Monday, 06 April 2015

ഒഹായോ: രക്ഷാപ്രവർത്തകർ പോലും തോറ്റിടത്ത് വിജയിച്ച് തന്റെ യജമാനനെ രക്ഷപ്പെടുത്തിയ ഒരു നായയുടെ കഥ ഇന്റർനെറ്റിൽ വൈറലാവുകയാണ്. അമേരിക്കയിലെ ഒഹിയോവിലാണ് സംഭവം. വെള്ളത്തിൽ വീണ താറാവു സംരക്ഷണ ഉപകരണങ്ങൾ എടുക്കാനാണ് ക്ളാരൻസ് ജെ. ബ്രൗൺ തടാകത്തിലേക്ക് ഇറങ്ങിയത്. കുറച്ചു ദൂരം പോകവേ ക്ളാരൻസ് തടാകത്തിലെ ചെളിയിൽ പുതഞ്ഞു പോയി. അനങ്ങാനാകാതെ സ്തംഭിച്ചു നിന്ന ക്ളാരൻസ് ഉടൻ തന്നെ മൊബൈൽ ഫോണിലൂടെ രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചു. ഇതിനിടയിൽ യജമാനന് അപകടം പറ്റിയതറിഞ്ഞ് നായ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടുന്നുണ്ടായിരുന്നു. 

രക്ഷാപ്രവർത്തകർ എത്തിയെങ്കിലും അവർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വെള്ളം കുറവായതിനാൽ ബോട്ട് ഇറക്കാനും കഴിഞ്ഞില്ല. എങ്കിലും ക്ളാരൻസിന്റെ അഭ്യർത്ഥനയെ മാനിച്ച് ബോട്ട് വെള്ളത്തിലിറക്കിയ രക്ഷാപ്രവർത്തകർ ചെളി കാരണം ഉടൻ കരയ്ക്ക് കയറി. തുടർന്ന് എന്തു ചെയ്യണമെന്ന് ആലോചിച്ച് നിൽക്കവേയാണ് നായയുടെ ബെൽറ്റിൽ കയർ കൊരുത്ത് കൊടുക്കാമെന്ന് കരുതിയത്. നായ അനുസരണയോടെ കയർ യജമാനന്റെ പക്കൽ എത്തിച്ചു. വെള്ളത്തിലും ചെളിയിലും പതറാതെ നായ തന്റെ കർത്തവ്യം ഭംഗിയായി നിറവേറ്റി. ആ കയർ പിടിച്ചാണ് രക്ഷാപ്രവർത്തകർ ക്ളാരൻസിനെ കരയിലേക്ക് വലിച്ച് കയറ്റിയത്.  

4/05/2015

ബി.എസ്.എൻ.എൽ 1 ജി.ബി@68

ബി.എസ്.എൻ.എൽ 1 ജി.ബി@68 
Posted on: Thursday, 02 April 2015 

തിരുവനന്തപുരം: മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കൾക്കായി ആകർഷകമായ ത്രീജി ഡേറ്റ ഓഫറുമായി ബിഎസ്എൻ.എൽ വെറും 68 രൂപയ്‌ക്ക് ഒരു ജിബി ത്രീജി ഡേറ്റ ലഭിക്കുന്ന പ്ലാനാണ് ബി.എസ്.എൻ.എൽ ഇന്നുമുതൽ ആരംഭിക്കുന്നത്. പത്തുദിവസമാണ് വാലിഡിറ്റി. രണ്ടുമാസത്തേക്കാണ് ഈ ഓഫർ. പത്തുദിവസം മാത്രമാണ് വാലിഡിറ്റിയെങ്കിലും ഏപ്രിൽ ഒന്നുമുതൽ മെയ് 30 വരെയുള്ള രണ്ടുമാസ കാലയളവിൽ മൂന്നുതവണ(ഒരുമാസം) ഈ ഓഫർ ചെയ്താൽ തന്നെ 206 രൂപയ്‌ക്ക് മൂന്നു ജിബി ത്രീജി ഡേറ്റ ഉപയോഗിക്കാനാകും. നിലവില്‍ മറ്റുള്ള സ്വകാര്യ ടെലികോം സേവനദാതാക്കള്‍ ഒരുമാസം വാലിഡിറ്റിയോടെ ഒരു ജിബി ത്രീജി ഡേറ്റ പായ്‌ക്കിന് 250 രൂപയ്‌ക്ക് മുകളിലാണ് ഈടാക്കുന്നത്.

തൊഴിലില്ലായ്മ: ഛത്തീസ്ഗഡില്‍ വീടുവിട്ടത് ഒരുലക്ഷം ഗ്രാമീണര്‍

തൊഴിലില്ലായ്മ: ഛത്തീസ്ഗഡില്‍ വീടുവിട്ടത് ഒരുലക്ഷം ഗ്രാമീണര്‍                          മാതൃഭുമി  5/4/2015//
റായ്പൂര്‍: തൊഴിലില്ലായ്മയും കൊടുംപട്ടിണിയും കാരണം ഛത്തീസ്ഗഡില്‍ നിന്ന് കൂട്ടത്തോടെ വീടുപേക്ഷിച്ച് അയല്‍സംസ്ഥാനങ്ങളിലേക്ക് കുടിയേറിയത് ഒരുലക്ഷം ഗ്രാമീണര്‍. കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കാണിത്.

ജങ്ഗീര്‍, ചമ്പാ ജില്ലകളിലെ ഗ്രാമങ്ങളില്‍ നിന്നാണ് അധികംപേരും ജോലിതേടി അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളും ഒരു രൂപയ്ക്ക് ഒരു കിലോ അരി പദ്ധതിയും നിലനില്‍ക്കെയാണ് ഈ സ്ഥിതി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന വിമര്‍ശം വ്യാപകമാണ്. എന്നാലിത് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.

റവന്യൂ മന്ത്രി പ്രേം പ്രകാശ് പാണ്ഡെ പ്രതിപക്ഷ നേതാവിനയച്ച കത്തില്‍ ഈ പ്രശ്‌നം അടിയന്തരപ്രാധാന്യത്തോടെ ചര്‍ച്ചചെയ്യണമെന്നും അതിന് പ്രതിപക്ഷം സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജങ്ഗീര്‍, ചമ്പാ ജില്ലകള്‍ കൂടാതെ ബെമേത്ര, ബലോദ്, ഗാരിയാബാദ്, കവര്‍ധ, ദുര്‍ഗ്, ദമാത്രി ജില്ലകളില്‍ നിന്നും ഗ്രാമീണര്‍ പലായനം ചെയ്യുന്നുണ്ട്.

4/03/2015

കര്‍ഷകര്‍ക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ-ജീവന്‍ ഇന്‍ഷൂറന്‍സ്

കര്‍ഷകര്‍ക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ-ജീവന്‍ ഇന്‍ഷൂറന്‍സ്
 എം.പി.സുകുമാരന്‍
 മനോരമ 3/4/2015//
പാലക്കാട് . കര്‍ഷകര്‍ക്ക് പരമാവധി 10 ലക്ഷം രൂപവരെ ആനുകൂല്യം ലഭിക്കുന്ന ആരോഗ്യ-ജീവന്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാ
ക്കും. മന്ത്രിസഭ അംഗീകരിച്ച കാര്‍ഷികവികസന നയത്തിലാണ് ഈ വ്യവസ്ഥ. കൃഷിപ്പണിക്കിടയില്‍ അപകടങ്ങളില്‍പ്പെടുന്നവര്‍ക്കു പെന്‍ഷന്‍ അനുവദിക്കണമെന്നും വ്യവസ്ഥചെയ്തിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനവും അനുബന്ധപ്രശ്നങ്ങളും കാരണം ആരോഗ്യസംരക്ഷണത്തിനു ആളൊന്നിന് ചെലഴിക്കുന്ന തുകസംബന്ധിച്ചു ദേശീയ സാമ്പിള്‍സര്‍വേയുടെ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകരക്ഷാ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നു നയരൂപീകരണകമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

രണ്ടാംഘട്ടമായി കര്‍ഷകന് കുടുംബപെന്‍ഷനും ശുപാര്‍ശയുണ്ട്. കൃഷികൊണ്ടുമാത്രം ഉപജീവനം നടത്തുകയും രണ്ട് ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ളവരുമായ കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം. 2009 ലാണ് നെല്‍കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി ആരംഭിച്ചത്. പിന്നീട് 2012 ല്‍ മുഴുവന്‍ കര്‍ഷകര്‍ക്കുമായി സംസ്ഥാനത്തുപെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് കൃഷിയിലേക്കു പുതുതലമുറയെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ആനുകൂല്യങ്ങളും നിഛിതവരുമാനവും ഉറപ്പുനല്‍കുന്നതിന്റെ ഭാഗമായി. സംസ്ഥാന കര്‍ഷകക്ഷേമബോര്‍ഡ് രൂപീകരിക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചു.

ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ക്കു ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കാണ് മുന്‍ഗണന. സുഗന്ധവിളകള്‍, തേങ്ങ, മറ്റുല്‍പന്നങ്ങള്‍ എന്നിവയില്‍ നിന്നുള്ള നികുതി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം, ദേശീയ-സംസ്ഥാന സഹകരണബാങ്കുകളുടെ സംഭാവന, കാര്‍ഷിക വിപണിയിലും കയറ്റുമതിയിലും ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നുളള തീരുവ എന്നിവ വഴിയാണ് ക്ഷേമബോര്‍ഡിനു ഫണ്ട് സ്വരൂപിക്കുക.

കര്‍ഷക തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്തുതലത്തില്‍ കൃഷിവകുപ്പ് തൊഴില്‍ബാങ്കുകള്‍ തുടങ്ങണം. പദ്ധതിയില്‍ കുറ
ഞ്ഞത് 100 ദിവസം ജോലിചെയ്തവര്‍ക്ക് ഇഎസ്ഐ, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കും. വൈദഗ്ധ്യം കുറഞ്ഞതൊഴിലാളികള്‍ക്കുവേണ്ടിയാണ് തൊഴില്‍ബാങ്ക്. കാര്‍ഷിക രംഗത്ത് നേരിട്ടു പങ്കാളികളാകുകയും 100 ദിവസത്തില്‍ കുറയാതെ ജോലിചെയ്യുകയും ചെയ്യുന്ന   എല്ലാകര്‍ഷകതൊഴിലാളികള്‍ക്കും ഉല്‍പാദനത്തിന്റെ അടിസ്ഥാനത്തില്‍ പ്രോത്സാഹനധനസഹായം നല്‍കാനും വ്യവസ്ഥയുണ്ട്. ഈ ആനുകൂല്യങ്ങളും സൌകര്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും നല്‍കും. ഇന്‍ഷൂറന്‍സ്,ബോര്‍ഡ് എന്നിവയുള്‍പ്പെടെ നടപ്പാക്കാന്‍ പ്രത്യേക നിയമം നിര്‍മിക്കണം.

കറന്‍സി നോട്ടുകള്‍ ഇന്ത്യന്‍ പേപ്പറില്‍ അച്ചടിക്കണമെന്ന്

കറന്‍സി നോട്ടുകള്‍ ഇന്ത്യന്‍ പേപ്പറില്‍ അച്ചടിക്കണമെന്ന് നരേന്ദ്രമോദി ട ട ട+മാതൃഭുമി 3/4/2015//


മുംബൈ: കറന്‍സി നോട്ടുകള്‍ അച്ചടിക്കാനായി ഇന്ത്യന്‍ നിര്‍മ്മിത പേപ്പറുകളും മഷികളും ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി ഒരു സമയപരിധി നിശ്ചയിക്കണമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 80ാം വാര്‍ഷികാഘോഷവേളയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

സ്വദേശിവത്കരണത്തിനായി ഏറെ പ്രയത്‌നിച്ച ഗാന്ധിജിയുടെ ചിത്രം വിദേശ പേപ്പറില്‍ തയ്യാറാക്കുന്ന കറന്‍സി നോട്ടുകളില്‍ അച്ചടിക്കുന്നത് വേദനാജനകമാണ്. ' മേക്ക് ഇന്ത്യ ' ഇവിടെ നിന്നും തുടക്കം കുറിക്കട്ടെയെന്നും നരേന്ദ്രമോദി പറഞ്ഞു.

കറന്‍സി നോട്ടുകള്‍ക്കായുള്ള പേപ്പര്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് മറുപടി പ്രസംഗത്തില്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ്. മുന്ദ്ര മറുപടി പ്രസംഗത്തില്‍ അറിയിച്ചു. അടുത്ത ഏതാനും മാസത്തിനകം തന്നെ ഇന്ത്യന്‍ പേപ്പറിലുള്ള കറന്‍സിനോട്ടുകള്‍ വിതരണത്തിന് തയ്യാറാകുമെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ കറന്‍സി അച്ചടിക്കുന്നതിനാവശ്യമായ പേപ്പറുകളും മഷികളും മറ്റ് വ്‌സ്തുക്കളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യന്‍ നിര്‍മ്മിത പേപ്പറുകള്‍ ഉപയോഗിക്കുന്നത് വിദേശത്തുനിന്നും എത്തുന്ന കള്ളനോട്ടുകള്‍ തടയാനും ഉപകരിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ വെളിപ്പെടുത്തല്‍ പ്രകാരം പ്രതിവര്‍ഷം അച്ചടിച്ച് വിതരണത്തിന് എത്തിക്കുന്ന കറന്‍സി നോട്ടുകളുടെ എണ്ണം 2000 കോടി കവിയും.

ഇവയുടെ നിര്‍മ്മാണത്തിലെ 40 ശതമാനവും പേപ്പറിന്റെയും മഷിയുടെയും ഇറക്കുമതിക്കായാണ് ചെലവാകുന്നത്. ജര്‍മ്മനി, ജപ്പാന്‍, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആര്‍ബിഐ അസംസ്‌കൃതവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത്.

4/02/2015

2017ല്‍ എഎപി ഓര്‍മയാകുമെന്ന്


2017ല്‍ എഎപി ഓര്‍മയാകുമെന്ന് ഇന്ദിരയുടെ കൊലപാതകം പ്രവചിച്ച ജ്യോതിഷി !
 മനോരമ 2/4/2015
ന്യൂഡല്‍ഹി. അഴിമതിയുടെ കരാളഹസ്തങ്ങളില്‍പ്പെട്ട് ഉഴറിയിരുന്ന ജനാധിപത്യ ഇന്ത്യയില്‍ രക്ഷകരുടെ വേഷത്തില്‍ അവതരിച്ച ആംആദ്മി പാര്‍ട്ടി അകാലത്തില്‍ പൊലിഞ്ഞു പോകുമോ? ഇന്ത്യന്‍ ജനാധിപത്യത്തിന് ജീവശ്വാസം നല്‍കാനെന്ന വ്യാജേന അവതരിച്ച ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമായിരുന്നോ അരവിന്ദ് കേജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടി? ഒട്ടേറെ ശ്രദ്ധേയമായ പ്രവചനങ്ങള്‍ നടത്തിയ പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ സുശീല്‍ ചതുര്‍വേദിയുടെ വാക്കുകളെ വിശ്വസിക്കാമെങ്കില്‍ú 2012 നവംബര്‍ 26ന് ആരംഭിച്ച് 2017 ജനുവരിയില്‍ ഓര്‍മകളിലേക്ക് ചേക്കേറുന്ന ഒരു സുന്ദര സ്വപ്നമായി ആംആദ്മി പാര്‍ട്ടിയും അവശേഷിക്കാനാണ് സാധ്യതയേറെയാണത്രെ!

2017 ജനുവരിയോടെ ആംആദ്മി പാര്‍ട്ടിയുടെ തകര്‍ച്ച പൂര്‍ത്തിയാകുമെന്നാണ് ഇയാളുടെ പ്രവചനം. അതിനും മുന്‍പ് ഈ വര്‍ഷം ജൂണ്‍ 15-ഓടെ പാര്‍ട്ടിയില്‍ വലിയൊരു പിളര്‍പ്പുണ്ടാകും. പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു വിഭാഗവും പിറവിയെടുക്കാന്‍ സാധ്യതയേറെ. 2017-ഓടെ അരവിന്ദ് കേജ്രിവാള്‍ മുഖ്യധാരയില്‍നിന്ന് അപ്രത്യക്ഷനാകും. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനാകാതെ പടിയിറങ്ങേണ്ടി വരുന്ന കേജ്രിവാളിനെതിരെ ഡല്‍ഹിയുടെ തെരുവുകളില്‍ ശക്തമായ പ്രതിഷേധം നടക്കും. ശാരീരികമായിപ്പോലും അദേഹം ആക്രമിക്കപ്പെടാം. വാട്ടര്‍ലൂ യുദ്ധം തോറ്റ നെപ്പോളിയന്റെ അവസ്ഥയാകും കേജ്രിവാളിനെന്നും ചതുര്‍വേദി പ്രവചിച്ചതായി ഒരു പ്രമുഖ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

എഎപിക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കുമെന്ന് 2013 ഡിസംബറില്‍ ഇയാള്‍ പ്രവചിച്ചിരുന്നു. അല്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെടുമെന്നും പ്രവചനമുണ്ടായിരുന്നു.

നേരത്തെ, മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കൊലപാതകങ്ങളും, ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹമോചനവും, 1996ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നും പ്രവചിച്ച് ശ്രദ്ധേയനായ വ്യക്തിയാണിയാളെന്നും മറ്റൊരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

4/01/2015

അസംസ്‌കൃത എണ്ണയ്ക്ക് മൂന്നു കൂറ്റന്‍ സംഭരണികള്‍


അസംസ്‌കൃത എണ്ണയ്ക്ക് മൂന്നു കൂറ്റന്‍ സംഭരണികള്‍  മാതൃഭുമി 1/4/2 0 1 5
ന്യൂഡല്‍ഹി: രാജ്യത്ത് വേണ്ടത്ര അസംസ്‌കൃത എണ്ണയുടെ േശഖരമുണ്ടാക്കുന്നതിനുള്ള പദ്ധതിക്ക് 4948 കോടി രൂപ ബജറ്റുവിഹിതമായി അനുവദിക്കാന്‍ മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി തീരുമാനിച്ചു.

വിശാഖപട്ടണം, മംഗലാപുരം, പതൂര്‍ എന്നിവടങ്ങളിലാണ് അസംസ്‌കൃത എണ്ണ ശേഖരിച്ചുവെയ്ക്കാനുള്ള കൂറ്റന്‍ സംവിധാനമുണ്ടാക്കുന്നത്. ഇറക്കുമതിചെയ്യുന്ന എണ്ണയെ ആശ്രയിച്ചാണ് രാജ്യത്തെ ഇന്ധനസമ്പദ്വ്യവസ്ഥ മുന്നോട്ടുപോകുന്നത്. ആഗോളതലത്തിലുണ്ടാവുന്ന വ്യതിയാനം നമ്മുടെ ഇന്ധനപര്യാപ്തയെ ബാധിക്കുന്നുണ്ട്. അതു മറികടക്കാനാണ് വന്‍ സംഭരണികള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ബോട്ടുകാരുടെ വലയില്‍ കുടുങ്ങിയത് 200 കിലോയുള്ള ഒതല മീന്‍


ബോട്ടുകാരുടെ വലയില്‍ കുടുങ്ങിയത് 200 കിലോയുള്ള ഒതല മീന്‍  മാതൃഭുമി 1/4/1 5
 കണ്ണൂര്‍: അഴീക്കലില്‍ നിന്ന് കടലില്‍പ്പോയ ബോട്ടുകാര്‍ക്ക് ചൊവ്വാഴ്ച ഒരു ഭീമന്‍ മീനിനെയാണ് കിട്ടിയത്.
ഗ്രൂപ്പര്‍ വിഭാഗത്തില്‍പെടുന്നതും എപ്പിനെ ഫെലിനെ ശാസ്ത്രീയനാമത്തിലറിയപ്പെടുന്നതുമായ ഈ മീനിന് നാടന്‍ പേര് ഒതലയെന്നും മുരു മീനെന്നുമാണ്.

ചൊവ്വാഴ്ച അഴീക്കലിലെത്തിച്ച മീനിനെ 20,000 രൂപയ്ക്ക് ലേലം ചെയ്തു. ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അഴീക്കല്‍ യൂണിറ്റ് പ്രസിഡന്റ് ബഷീര്‍അഹമ്മദിന്റെ ബോട്ടിനാണ് മീന്‍ കിട്ടിയത്. ഒതുങ്ങിയ ശരീരവും വിശാലമായ വായും തലയുമാണ് മുരുമീനിന്റെ പ്രത്യേകത. സ്വാദിഷ്ഠമായ മീനുകളിലെന്നാണിത്.


































ഇത്രയും വലിയ മുരുമീന്‍ വലയില്‍ കുടുങ്ങുന്നത് കണ്ണൂര്‍തീരത്ത് ആദ്യമാണെന്ന് മീന്‍പിടിത്തക്കാര്‍ പറഞ്ഞു. സാധാരണ ഇവിടെ കിട്ടുന്ന ഏറ്റവും വലിയ മീനിന് 60, 70 കിലോയാണ് ഉണ്ടാവുക. ഗള്‍ഫ്കടലുകളിലാണ് ഇവ കൂടുതലായി കണ്ടുവരുന്നത്. കേരളത്തിലെ കടലിലും ഈ മീന്‍ കിട്ടാറുണ്ടെങ്കിലും ഇത്രയും വലുതിനെ കിട്ടുന്നത് അപൂര്‍വമാണ്.

3/31/2015

കാണാതെ പോയ നേതാവിനെ കണ്ടുകിട്ടി


കാണാതെ പോയ നേതാവിനെ കണ്ടുകിട്ടി .
കഴിഞ്ഞ  ആറ്‌  മാസമായി അണികളിൽ നിന്നും കളഞ്ഞു പോയ അല്ലങ്കിൽ ഒളിച്ചുപോയ നേതാവിനെ ദോഹാ മുക്കിലെ റയിൽവേ സ്റ്റേഷനിൽ നാല്പത്തിനാലാം ചാരുബഞ്ചിൽ ഇരുന്നുറങ്ങുന്ന അവസ്ഥയിൽ കണ്ടെത്തി അപ്പോൾ ഡൽഹിയിലെ റിസള്‍ട്ട്   പോലെ ശൂന്യമായിരുന്നു പോക്കറ്റ് .ആള്‍ക്കാരെ   കണ്ടപ്പോൾ അറിയാത്തപോലെ  ( അതായിരുന്നല്ലോ നേതാക്കന്മാരുടെ  കുഴപ്പവും ) കുട്ടികളെ പോലെ വണ്ടിയും നോക്കി ഇരുന്നു .ആള്‍ക്ക്  ഒരു മാറ്റവും വന്നിട്ടില്ല പക്ഷെ മുഖം മാറിയിട്ടുണ്ട് എന്ന് എല്ലാവരും പറയുന്നത് കേള്ക്കാമായിരുന്നു .എന്തിനാ ഇങ്ങനെ നടക്കുന്നത് എന്ന് ചോദിച്ചപ്പോൾ "ഞാൻ ചോദിച്ചത് എനിക്ക് തന്നില്ല ആ ദേഷ്യത്തിന് പോന്നതാ പിന്നെ ജനങ്ങൾക്ക്‌ കഷ്ടപ്പാട് ഉണ്ട് എന്ന് പറയുന്നത് എന്താണെന്ന് അറിയുകയും ചെയ്യാമല്ലോ എന്നും കരുതി" .  അപ്പോൾ ലൈലാ മജ്നു എന്നചാനലുകാരൻ ചോദിച്ചു അപ്പോൾ കഷ്ടപ്പാട് എന്താണെന്ന് മനസ്സിലായോ എന്ന് .അതിന്റെ ഉത്തരം കേട്ട് അത് കേട്ടവര്‍ മാത്രമല്ല കേള്‍ക്കാത്തവരും    ചിരിച്ചുപോയി .. പണി എടുക്കുന്നവർക്കെ  കഷ്ട്ടപ്പടോള്ളൂ  അല്ലാത്തവർക്ക് കഷ്ടാപ്പാടില്ല എന്ന് .അപ്പോൾ ഒരു കുട്ടി വിളിച്ചുപറഞ്ഞു   ഇവൻ അവൻ തന്നെ . അങ്ങനെ ആണ് ആളെ തിരിച്ചറിഞ്ഞത് .
                                                      

.... 

ചാനലിലെ രാത്രി ചർധിക്കലിൽ കേട്ടത് ലോക ചരിത്രത്തിലെ ആദ്യത്തെ ഒളിച്ചോട്ടം എന്നചോദ്യത്തിനു ഇന്ന് ഒരു ഉത്തരമേ ഏതൊരാളുടെയും മനസ്സിൽ ഉണ്ടാകുകയുള്ളൂ . അത് മറ്റൊരാളുടെയുമായിരിക്കില്ല നിങ്ങൾക്കുംഎനിക്കും പിന്നെ എല്ലാവർക്കും അറിയാവുന്നപോലെ എന്നാൽ സമ്മതിക്കാൻ വിഷമമുള്ള ആ ഉത്തരം ആര് പറഞ്ഞാലും അത് ഇന്ന് വൻവിവാദം സൃഷ്ടിക്കുന്ന ഒരു ഉത്തരമായിരിക്കും  അത് .
അദ്ദേഹം അത് എന്തിനു വേണ്ടി ചെയ്തു ?  
ആര്ക്ക് വേണ്ടി ചെയ്തു ?  
എപ്പോളായിരിക്കും അദ്ദേഹത്തിന് അത് തോന്നിയത് ?
എന്ത് കൊണ്ടായിരിക്കും തോന്നിയത് ? 
ആരായിരിക്കും അത് അദ്ദേഹത്തിനു ഉപദേശിച്ചു കൊടുത്തത് ?
ഉപദേശിച്ച ആൾക്ക് ഉണ്ടായ ഗുണമെന്ത് ?
അല്ലെങ്കിൽ അദ്ദേഹത്തിന് ഉണ്ടായ ലക്ഷ്യമെന്ത് ? 
അടുത്ത എപ്പിസോടിനായി കാത്തിരിക്കുക 
 ഇത് ശ്രീ ബുദ്ധൻ പരമ്പര  
എന്നും കാണുക ശ്രീബുദ്ധൻ ചാനൽ 
എല്ലാവർക്കും ഏപ്രിൽ ഫൂൾ ആശംസകൾ 
ഉണ്ണി കൊടുങ്ങല്ലൂർ
1/4/2015

3/28/2015

ഇന്ത്യയുടെ വന്‍ വിജയം


ഗതിനിർണയ ഉപഗ്രഹമായ ഐ. ആർ. എൻ. എസ്. എസ്. 1 ഡി വിക്ഷേപണം വിജയകരം
കൌമുദി 28/3/2015//

ശ്രീഹരിക്കോട്ട: ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കൂടുതൽ കൃതതയും സ്വതന്ത്രവുമായ വിവരസാങ്കേതിക, ഗതിനിർണ്ണയ സംവിധാനമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഐ. ആർ. എൻ. എസ്. എസ്. 1 ഡി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന്, പി. എസ്.എൽ.വി എക്സ്എൽ റോക്കറ്റിലാണ് 1425 കിലോഗ്രാം ഭാരമുളള ഉപഗ്രഹം കുതിച്ചുയർന്നത്. ഈ പരമ്പരയിൽ ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന നാലാമത്തെ ഉപഗ്രഹമാണിത്.

ഏഴ് ഉപഗ്രഹങ്ങളും ഭൂമിയിൽ രണ്ട് നിയന്ത്രണ കേന്ദ്രങ്ങളുമുള്ള ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിലെ ആദ്യ ഉപഗ്രഹം 2013 ജൂലൈയിലാണ് വിക്ഷേപിച്ചത്. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം എന്നതാണ് ഐ.ആർ.എൻ.എസ്.എസിന്റെ പൂർണ രൂപം. മൊത്തത്തിൽ 1420 കോടി രൂപ ചിലവ് വരുന്ന പദ്ധതി അടുത്ത വർഷം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

1500 കിലോമീറ്റർ പരിധിക്കുള്ളിൽ ഉപയോക്താക്കൾക്ക് കൃത്യമായ സ്ഥലവിവരങ്ങൾ നൽകാൻ ഐ.ആർ.എൻ.എസ്.എസിന് കഴിയും. വാഹനങ്ങളെ ട്രാക്ക് ചെയ്യുന്നതിനും ഡ്രൈവർമാർക്ക് റൂട്ട് വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാനും മറ്റും ഈ പദ്ധതി സഹായിക്കും. ആദ്യത്തെ മൂന്നെണ്ണം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു. മാർച്ച് ഒമ്പതിന് ഉപഗ്രഹം വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒ തീരുമാനിച്ചിരുന്നുവെങ്കിലും ടെലിമെട്രി ട്രാൻസ്മിറ്റുകളിൽ തകരാറുകൾ കണ്ടതിനെ തുടർന്ന് മാറ്റുകയായിരുന്നു.

3/27/2015

മോദി മാംഗോ'യുമായി മാമ്പഴ കര്‍ഷകന്‍


മോദി മാംഗോ'യുമായി മാമ്പഴ കര്‍ഷകന്‍
 മനോരമ , മാത്രുഭുമി , കൌമുദി 27.3.2015
ലക്നൌ . മാമ്പഴപ്പുതുരുചിക്ക് മോദിയുടെ പേരിട്ട് ഹാജി കലീമുല്ല. മാന്തോപ്പില്‍ വിളഞ്ഞുപഴുത്ത പുതിയ മാമ്പഴ ഇനത്തിനാണ് പത്മശ്രീ നേടിയ ഇൌ മാമ്പഴക്കര്‍ഷകന്‍ പ്രധാനമന്ത്രിയുടെ പേരിട്ടത്. താന്‍ വികസിപ്പിച്ചെടുത്ത മാമ്പഴ ഇനങ്ങള്‍ക്ക് ഐശ്വര്യ റായിയുടെയും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും പേരു നല്‍കി നേരത്തെ വാര്‍ത്ത സൃഷ്ടിച്ചിട്ടുള്ള കലീമുല്ല, ഇത്തവണ നരേന്ദ്ര മോദിയെ ആദരിച്ചതിനു കാരണം ലളിതം - മോദിയോടുള്ള പെരുത്തിഷ്ടം.

സാര്‍ക്ക് അംഗരാഷ്ട്രത്തലവന്മാരെയെല്ലാം സത്യപ്രതിജ്ഞാച്ചടങ്ങിനു വിളിച്ചപ്പോള്‍ മുതല്‍ താന്‍ മോദിയെ ഇഷ്ടപ്പെട്ടുതുടങ്ങിയെന്ന് കലീമുല്ല പറയുന്നു. മാവില്‍നിന്ന് ആദ്യം പറിച്ചെടുത്ത 'മോദി മാംഗോകള്‍ മോദിക്ക് അയച്ചുകൊടുക്കാനും ആഗ്രഹമുണ്ട്.

കൊല്‍ക്കത്ത, ലക്നൌ മാമ്പഴ ഇനങ്ങളുടെ സങ്കരമാണ് മോദി മാംഗോ. പ്രധാനമന്ത്രിയുടെ ഗുജറാത്തിലെ വീട്ടില്‍ നടാനായി ഇതിന്റെ കുറച്ചു തൈകളും കലീമുല്ല തയാറാക്കിവച്ചിട്ടുണ്ട്. കടുംചുവപ്പു നിറത്തില്‍ നേരിയ വരകളുള്ള മാമ്പഴം കാണാന്‍തന്നെ സുന്ദരം.  ലക്നൌവിനു സമീപം മലിഹാബാദിലാണ് കലീമുല്ലയുടെ പ്രശസ്തമായ മാന്തോപ്പ്. മുന്നൂറു വ്യത്യസ്ത ഇനങ്ങളിലുള്ള മാങ്ങകളുണ്ടാകുന്ന ഒരു മാവുണ്ടിവിടെ. പുതിയ മാമ്പഴ ഇനങ്ങള്‍ വികസിപ്പിക്കുന്നതില്‍ വിദഗ്ധനാണ് ഇദ്ദേഹം.

ആള്‍പാര്‍പ്പില്ലാത്ത 700ല്‍ അധികം ചെറുദ്വീപുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കും


ആള്‍പാര്‍പ്പില്ലാത്ത 700ല്‍ അധികം ചെറുദ്വീപുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കും
 മനോരമ 27.3.2015

ന്യൂഡല്‍ഹി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആള്‍താമസമില്ലാതെ കിടക്കുന്ന 700ല്‍ അധികം ചെറു ദ്വീപുകള്‍ വിനോദസഞ്ചാര മേഖലയുടെ ഭാഗമാക്കി വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. വിനോദ സഞ്ചാരത്തിന് പുറമെ സിനിമാ നിര്‍മാണം, സമുദ്ര സുരക്ഷ, കാറ്റ്, സൂര്യന്‍ എന്നിവയില്‍ നിന്നുള്ള പാരമ്പര്യേതര ഊര്‍ജോല്‍പാദനം എന്നിവയും ഈ വികസനപദ്ധതികളുടെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറ് തീരങ്ങളിലെ എല്ലാ തുറമുഖങ്ങളും ആഗോള നിലവാരത്തില്‍ വികസിപ്പിച്ച് റോഡ്, റയില്‍, വിമാന മാര്‍ഗങ്ങളിലൂടെയും ജലപാതകളിലൂടെയും ബന്ധിപ്പിക്കുന്ന 'സാഗര്‍മാല പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഈ വികസന പ്രവര്‍ത്തികള്‍ നടപ്പാക്കുക. പദ്ധതിയെക്കുറിച്ച് പഠനം നടത്തുന്നതിന് അനുമതി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനിച്ചു.

തുറമുഖങ്ങള്‍ വികസിപ്പിച്ച് അടിസ്ഥാന സൌകര്യ മേഖലയില്‍ വിപ്ളവമുണ്ടാക്കുന്ന 'സാഗര്‍മാല എന്ന ആശയം 2003ല്‍ മുന്‍ വാജ്പേയി സര്‍ക്കാരാണു മുന്നോട്ടു വച്ചത്. സൌകര്യങ്ങളിലും കാര്യക്ഷമതയിലും ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളോടു കിടപിടിക്കാന്‍ രാജ്യത്തെ തുറമുഖങ്ങളെ സജ്ജമാക്കുകയായിരുന്നു ലക്ഷ്യം. ജലപാതകള്‍കൂടി വികസിപ്പിക്കുകയും ഗതാഗതവും ചരക്കു നീക്കവും അവയിലേക്കു തിരിച്ചുവിടുകയും ചെയ്യുകയെന്ന ആശയം കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അതിനോടു കൂട്ടിച്ചേര്‍ത്തിരുന്നു.

ക്കത്മ്രനPadma_chandrakkalaത്സന്ധദ്ധന്ഥനPadma_chandrakkalaണ്ഡനPadma_chandrakkalanന്ധ: "നPadma_chandrakkalaണ്മlന്റത്ന ക്ക


ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ആള്‍താമസമില്ലാത്തവ ഉള്‍പ്പെടെ 1,208ല്‍ അധികം ദ്വീപുകളും 185 ലൈറ്റ്ഹൌസുകളുമുണ്ട്. ഇവയെല്ലാം ചേര്‍ത്ത് ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനുള്ള സാധ്യതാ പഠനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം - കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

എന്നാല്‍, ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ പാരിസ്ഥിതികാനുമതി ലഭ്യമാക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണ് ഈ ചെറു ദ്വീപുകളിലേറെയും. സമീപ ദ്വീപുകളില്‍ ജീവിക്കുന്ന ഗോത്രവിഭാഗങ്ങളില്‍പ്പെട്ട ആളുകളുടെ ജീവിതത്തെ ഈ വികസന പ്രവര്‍ത്തികള്‍ ദോഷകരമായി ബാധിക്കുന്നില്ല എന്നുറപ്പു വരുത്താനും സര്‍ക്കാരിന് ബാധ്യതയുണ്ട് - വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിനോദ സഞ്ചാരകേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്നതിനപ്പുറം ഈ ദ്വീപുകളിലെ അനധികൃത കയ്യേറ്റങ്ങള്‍ തടയുക, അനാവശ്യ സുരക്ഷാ ഭീഷണി ഒഴിവാക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണെന്ന് കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1