3/04/2015

ഇത് ശരിയോ ...................?????????


മനോരമ 04/03/15////
തന്റെ അനുവാദമില്ലാതെ തന്റെ ഗാനങ്ങള്‍ ആര്‍ക്കും എവിടെയും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സംഗീതജ്ഞന്‍ ഇളയരാജ. അത്തരത്തില്‍ ഉപയോഗിക്കരുതെന്ന് കാണിച്ച് ഇളയരാജ മാധ്യമസമ്മേളനം നടത്തി. തന്റെ സൃഷ്ടികള്‍ സിഡികളിലോ മൊബൈലുകളില്‍ ഡൌണ്‍ലോഡ് ചെയ്യാനോ കരോക്കെ ട്രാക്കുകള്‍ ഉണ്ടാക്കാനോ ഉപയോഗിക്കണമെങ്കില്‍ തന്റെ അനുവാദം വാങ്ങണമെന്ന് കാണിച്ച് മദ്രാസ് കോടതിയില്‍ നിന്നും 5 ഓഡിയോ കമ്പനികള്‍ക്കെതിരെ ഇളയരാജ അനുകൂല വിധി സമ്പാദിച്ചിരുന്നു.

തന്റെ സംഗീതം അധികാരപൂര്‍വകമായി മൊബൈല്‍ യൂ ട്യൂബ് വിഡിയോ തുടങ്ങിയവയില്‍ ഉപയോഗിക്കാന്‍ പാടില്ല. സ്ട്രീമിങ് ഓഡിയോ വിഡിയോ പരസ്യങ്ങളിലും എഫ്എം ടിവി പൊതുസ്ഥലങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലും ഉപയോഗിക്കാന്‍ പാടില്ല -ഇളയരാജ വ്യക്തമാക്കുന്നു. വിവിധ ഭാഷകളിലായി അയ്യായിരത്തോളം ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഇളയരാജയുടെ നിലപാട് തമിഴ് സിനിമാ രംഗത്ത് കൂടുതല്‍ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

നാളെ നേരം പുലര്‍ന്നാല്‍ സ്ത്രീകളുടെ മഹാദിനം!


ഒരുക്കമായി; നാളെ നേരം പുലര്‍ന്നാല്‍  സ്ത്രീകളുടെ മഹാദിനം!
സ്വന്തം ലേഖകന്‍
manorama  4/3/2015

തിരുവനന്തപുരം. സുരക്ഷയ്ക്കായി 2399 പൊലീസുകാര്‍, അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ 250 ഫയര്‍ഫോഴ്സ് ജീവനക്കാര്‍, ശുചീകരണത്തിനു 2484 തൊഴിലാളികള്‍. ഇന്നും നാളെയും വിവിധ ഡിപ്പോകളില്‍ നിന്നു കെഎസ്ആര്‍ടിസി വക പ്രത്യേക ബസ് സര്‍വീസുകള്‍. ഇവയ്ക്കെല്ലാം പുറമെ പൊങ്കാലയ്ക്കെത്തുന്നവര്‍ക്കു ദാഹജലവും ഭക്ഷണവും ക്രമീകരിച്ചു ആയിരക്കണക്കിനു സന്നദ്ധ പ്രവര്‍ത്തകര്‍. ഭക്തലക്ഷങ്ങള്‍  കാത്തിരിക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കു വേണ്ട ഒരുക്കങ്ങള്‍ തകൃതി. നാളെ അടുപ്പുവെട്ട് ചടങ്ങ് നടത്തുന്ന മുഹൂര്‍ത്തത്തിനുള്ള  കാത്തിരിപ്പിലാണു നാടാകെ.
Facebook ShareTwitter Share
   1 of 2
Next


അറുനൂറു വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ 2399 പൊലീസുകാരെ പൊങ്കാല സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ് അറിയിച്ചു. അടുപ്പുകൂട്ടുന്ന സ്ഥലങ്ങളെ പത്തു സോണുകളായി തിരിച്ചാണു സുരക്ഷാക്രമീകരണം.  ഓരോ സോണുകളുടെയും ചുമതല ഓരോ അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്കാണ്. ക്ഷേത്രത്തിനുള്‍വശം പൂര്‍ണമായി നിരീക്ഷണ ക്യാമറാവലയത്തിലാണ്. 40 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും 350 എസ്ഐ, എഎസ്ഐമാരും ചുമതലയിലുണ്ടാകും. എസ്പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കും പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍. വിവിധ സ്ഥലങ്ങളില്‍ നിന്നു പൊങ്കാലക്കാര്‍ എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ ഏതൊക്കെ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നതു സംബന്ധിച്ച നിര്‍ദേശം സിറ്റി പൊലീസ് നല്‍കി.

പൊങ്കാലയ്ക്കു തലേദിവസം മുതല്‍ വിവിധ ഡിപ്പോകളില്‍
നിന്ന് ആറ്റുകാലിലേക്കു പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയതായി കെഎസ്ആര്‍ടിസി അറിയിച്ചു. തമ്പാനൂര്‍, കിഴക്കേക്കോട്ട എന്നിവിടങ്ങള്‍ വരെയായിരിക്കും ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസ്. ഇവിടങ്ങളില്‍ നിന്ന് ആറ്റുകാലിലേക്കു ഷട്ടില്‍ സര്‍വീസ് ഏര്‍പ്പാടാക്കി. തലേദിവസം മുതല്‍ ആറ്റുകാല്‍ സ്പെഷല്‍ സര്‍വീസുകളും ഏര്‍പ്പാടാക്കി. പൊങ്കാല സമര്‍പ്പണത്തിനു ശേഷം മടങ്ങുന്നവര്‍ക്കുള്ള സര്‍വീസുകള്‍ കരമന, ബേക്കറി ജംക്ഷന്‍, കമലേശ്വരം, ചാക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായിരിക്കും ആരംഭിക്കുക.
Facebook ShareTwitter Share
¦xáµÞW çfdÄJßW æÉÞCÞÜ ÈßçÕÆcÎVMßAÞX §KæÜJæK ¥¿áMáµâGß µÞÕÜßøßAáK ͵íÄV. ¦xáµÞW çfdÄ ææÎÄÞÈßÏßW ÈßKᢠ§KæÜ ææÕµáçKø¢.
   2 of 2
Previous

ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ പത്തു ദിവസത്തേക്കു താല്‍ക്കാലിക സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. നാലു ലക്ഷത്തോളം ലീറ്റര്‍ വെള്ളം വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു. തമ്പാനൂര്‍, അട്ടക്കുളങ്ങര എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

പൊങ്കാല നിവേദ്യത്തിനു ശേഷം നഗര ശുചീകരണത്തിനായി 2484 തൊഴിലാളികളെ ഏര്‍പ്പാടിക്കിയതായി കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ്. പുഷ്പലത അറിയിച്ചു. 720 സ്ഥിരം തൊഴിലാളികളും ബാക്കിയുള്ളവര്‍ പൊങ്കാലയോടനുബന്ധിച്ചു താല്‍ക്കാലികമായി നിയോഗിക്കപ്പെട്ടവരുമാണ്. വെള്ളം എത്തിക്കുന്നതിന് 20 ടാങ്കര്‍ ലോറികളും മാലിന്യം നീക്കംചെയ്യുന്നതിന് 55 വാഹനങ്ങളും സജ്ജീകരിച്ചു. മാലിന്യം കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യുന്നതിനു മൂന്നു സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 13 സര്‍ക്കിളുകളായി തിരിച്ചാണു ശുചീകരണം നടത്തുക.

ഹെല്‍ത്ത് ഓഫിസറുടെ മേല്‍നോട്ടത്തില്‍ രണ്ടു ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പുറത്തെഴുന്നള്ളത്തിനു മുന്നോടിയായി ആറ്റുകാല്‍, മണക്കാട് വാര്‍ഡുകളുടെ ശുചീകരണമാകും ആദ്യം നടത്തുക. പൊടി പാറാതിരിക്കാനായി  റോഡുകള്‍ കഴുകുമെന്നും പുഷ്പലത അറിയിച്ചു.

ഇവയ്ക്കൊക്കെ പുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ പൊങ്കാല സമര്‍പ്പണത്തിനായി എത്തുന്നവവര്‍ക്കു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. നഗരത്തിലെമ്പാടുമുള്ള ക്ളബ്ബുകളും സന്നദ്ധ സംഘടനകളും പൊങ്കാലയ്ക്കെത്തുന്നവര്‍ക്കു കുടിവെള്ളവും ഭക്ഷണവും സൌജന്യമായി നല്‍കുന്നുണ്ട്. തലേദിവസം എത്തുന്നവര്‍ക്കു രാത്രിയിലെ വിരസത ഒഴിവിക്കാനായി കവലകള്‍ തോറും ഗാനമേളകള്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികളും നടത്തുന്നുണ്ട്. പൊങ്കാലപ്രേക്ഷകരെ ലക്ഷ്യമിട്ടു നഗരത്തിലെ ചില തിയറ്ററുകളില്‍ പ്രത്യേക ഷോയും നടത്തും.

വെളിച്ചെണ്ണ തേങ്ങാ ഡീസൽ 40 രൂപയ്ക്ക്!


വെളിച്ചെണ്ണ തേങ്ങാ ഡീസൽ 40 രൂപയ്ക്ക്!
ടി.കെ.സുനിൽകുമാർ
 കൌമുദി /4/3/2015/

കൊച്ചി: വെളിച്ചെണ്ണയിൽ നിന്നുണ്ടാക്കിയ ഡീസൽ കൊണ്ട് ഒരു ടാറ്റാ എയ്സ് ഗുഡ്‌സ് ഓട്ടോ എറണാകുളത്ത് ഓടാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലധികമായി. പതിനായിരം കിലോമീറ്ററി​ലേറെ പി​ന്നി​ട്ടു. മൈലേജ് 22.5 കിലോമീറ്റര്‍ ‍ . സാദാ ഡീസലിനെക്കാൾ 30 ശതമാനം അധികം. മലിനീകരണം തീരെ കുറവ്. തേങ്ങാ ഡീസൽ ഉപയോഗിക്കാൻ വാഹനങ്ങളിൽ ഒരു മാറ്റവും വരുത്തേണ്ട. ആകെ ചെയ്യേണ്ടത് ഈ ഡീസൽ കൊണ്ട് എൻജിന് ഒരു ക്ളീനിംഗ്.
ജൈവ ഇന്ധനം എന്ന സങ്കല്പത്തിന് പുതിയ ഭാഷ്യം രചിക്കുകയാണ് കളമശേരിയിലെ സ്വകാര്യ സ്ഥാപനമായ എസ്.സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്നോളജി ഡയറക്ടർ ഡോ. സി. മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം. ലിറ്ററിന് 40 രൂപയ്ക്ക് വില്ക്കാനാവുമെന്നാണ് ഉത്പാദകർ അവകാശപ്പെടുന്നത്.

2012 മുതലുള്ള ഗവേഷണ ഫലമാണ് തേങ്ങാ ഡീസൽ. പുതിയ ഇന്ധനത്തെക്കുറിച്ച് മനസിലാക്കിയ കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഒഫ് സയന്റിഫിക് ആൻഡ് ഇൻ‌ഡസ്ട്രിയൽ റിസർച്ച് (ഡി.എസ്.ഐ.ആർ) പദ്ധതി പ്രായോഗിക തലത്തിലെത്തിക്കാനുള്ള പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. പരീക്ഷണ പ്ളാന്റ് നിർമിക്കാനുള്ള ഗ്രാന്റാണ് ഡി.എസ്.ഐ.ആറിന്റെ വാഗ്ദാനം. ഒന്നരക്കോടിയോളം രൂപ പ്ളാന്റിന് ചെലവ് വരും.
120 രൂപ വിലയുള്ള വെളിച്ചെണ്ണയിൽ നിന്ന് ആദായകരമായി എങ്ങനെ ഡീസലുണ്ടാക്കുമെന്ന ചോദ്യത്തിന് ബയോടെക്നോളജി ശാസ്ത്രജ്ഞനായ ഡോ. മോഹൻകുമാറിന്റെ മറുപടി ഇങ്ങനെ:
'പതിനായിരം തേങ്ങയിൽ നിന്ന് ശരാശരി 850 കിലോ വെളിച്ചെണ്ണ കിട്ടും. ഇതിൽ നിന്ന് രണ്ട് മണിക്കൂർ കൊണ്ട് രാസപ്രക്രിയയിലൂടെ 760 ലിറ്റർ ഡീസൽ ഉണ്ടാക്കാം. ഉപോത്പന്നമായി 85 ലിറ്റർ ഗ്ളിസറോൾ. ഇതിന് ലിറ്ററിന് 500 രൂപ വിലയുണ്ട്.
പതിനായിരം തേങ്ങയിലെ 1250 ലിറ്റർ തേങ്ങാവെള്ളം വീണ്ടും കരി​ക്കിൻ വെള്ളമാക്കാനുള്ള ജൈവവി​ദ്യയും റെഡി. 200 എം.എൽ കുപ്പിയിലാക്കിയ കരിക്കിൻ വെള്ളം 20 രൂപയ്ക്ക് വിൽക്കാം. അതായത് ലിറ്ററിന് 100 രൂപ. ഇത് പരീക്ഷണാടിസ്ഥാനത്തിൽ വിൽക്കുന്നുണ്ട്. ഉത്പാദനത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല."

തേങ്ങാ ഡീസലിന്റെ
ഉത്പാദനക്കണക്ക്
(10,000 തേങ്ങയിൽ നിന്ന്)
  760 ലിറ്റർ ഡീസൽ (40 രൂപ) : 30,400 രൂപ
  85 ലിറ്റർ ഗ്ളിസറോൾ (500 രൂപ) : 42,500 രൂപ
  1250 ലിറ്റർ കരിക്കിൻ വെള്ളം (100 രൂപ) : 1,25,000 രൂപ
  400 കിലോ പിണ്ണാക്ക് (20 രൂപ) : 8000 രൂപ
  1250 കിലോ ചിരട്ട (5 രൂപ ) : 6,250 രൂപ
  5000 കിലോ തൊണ്ട് (50 പൈസ ) : 2,500 രൂപ
ആകെ : 2,14,650 രൂപ

ജെട്രോഫയെക്കാൾ വിലക്കുറവ്
ഇന്ത്യയിൽ ഇപ്പോൾ കടലാവണക്കിൻ കുരുവിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ജെട്രോഫ ജൈവ ഡീസലാണ് പ്രചാരത്തിലുള്ളത്. വില ലിറ്ററിന് 60 രൂപ. ഇന്ത്യൻ റെയിൽവേ പരീക്ഷണാടിസ്ഥാനത്തിൽ ചില റൂട്ടുകളിൽ  ഡീസലിനൊപ്പം ഇത് പത്ത് ശതമാനം ഉപയോഗിക്കുന്നുണ്ട്.

2/28/2015

ഒരുകോടിയുടെ ഓസ്‌കര്‍ വസ്ത്രം മോഷണംപോയി


ഒരുകോടിയുടെ ഓസ്‌കര്‍ വസ്ത്രം മോഷണംപോയി
മാതൃഭുമി  . 28/12/15/



 



ട ട ട+





                           











ഒരു വസ്ത്രം മോഷണംപോയാല്‍ ഇത്ര ബഹളമുണ്ടാക്കണോ എന്ന് സംശയം വേണ്ട. കാരണം അത് ഇത്തിരി വിലപിടിച്ചതുതന്നെയാണ്. ഒന്നും രണ്ടും ലക്ഷമല്ല ഒരുകോടിരൂപയോളം വിലമതിക്കുന്ന സെലിബ്രിറ്റി വസ്ത്രമാണ് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത്.

ഇത്തവണത്തെ ഓസ്‌കറിന് നടി ലുപിറ്റ ന്യോങ് അണിഞ്ഞ വസ്ത്രം അത്രയേറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പ്രകൃതിദത്തമായ 6000 വെളുത്ത മുത്തുകളായിരുന്നു അതിന്റെ പ്രത്യേകത. വെസ്റ്റ് ഹോളിവുഡിലെ ലണ്ടന്‍ ഹോട്ടലില്‍നിന്ന് ന്യോങ് പുറത്തുപോയ സമയംനോക്കിയായിരുന്നു മോഷണം.

ഞായറാഴ്ച നടന്ന പുരസ്‌കാരവിതരണച്ചടങ്ങിലെ അവതാരകയായിരുന്നു ന്യോങ്. '12 ഇയേഴ്‌സ് ഓഫ് സ്ലേവ്' എന്ന ചിത്രത്തിലൂടെ 2014ല്‍ മികച്ചസഹനടിക്കുള്ള പുരസ്‌കാരം നേടിയ സെലിബ്രിറ്റിയാണ് കെനിയക്കാരിയായ 31കാരി ന്യോങ്.

ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആവാം മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. എന്തായാലും മോഷ്ടാവിനെക്കണ്ടെത്താന്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ് പോലീസ്. ഇതുവരെ ആരെയും അറസ്റ്റ്‌ചെയ്തിട്ടില്ല. കാള്‍വിന്‍ ക്‌ളിനിനുവേണ്ടി ഫ്രാന്‍സിസ്‌കോ കോസ്റ്റ ഡിസൈന്‍ ചെയ്ത വസ്ത്രം 25 പേര്‍ ചേര്‍ന്ന് 10 ആഴ്ചകൊണ്ടാണ് നെയ്‌തെടുത്തത്. 6000 മുത്തുകള്‍ കൈകൊണ്ട് തുന്നിച്ചേര്‍ക്കുകയായിരുന്നു.

2/27/2015

ആകാശത്ത് അഗ്നിഗോളം കണ്ടതായി നാട്ടുകാര്‍


ആകാശത്ത് അഗ്നിഗോളം കണ്ടതായി നാട്ടുകാര്‍


matrubhumi 27/2/2015/

ട ട ട+


കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് അഗ്നിഗോളം കണ്ടെത്തിയതായി നാട്ടുകാര്‍. ഉല്‍ക്കാ പതനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ വെള്ളിയാഴ്ച രാത്രിയോടെ അഗ്നിഗോളം കണ്ടുവെന്നാണ് വെളിപ്പെടുത്തല്‍. നേരിയ ഭൂചലനവും ഉണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ തുറവൂര്‍, കോലഞ്ചേരിക്കടുത്തുള്ള വലമ്പൂര്‍ എന്നിവിടങ്ങളില്‍ ഉല്‍ക്കാപതനം ഉണ്ടായതെന്ന് കരുതുന്നു. ദുരന്ത നിവാരണസേന ഇവിടേക്ക്

മോഡിയുടെ ലോക്സഭയിലെ മറുപടി

മോഡിയുടെ ലോക്സഭയിലെ മറുപടി

2/26/2015

വമ്പന്‍ സൌരോര്‍ജ പദ്ധതിക്കു കേന്ദ്ര തീരുമാനം


വമ്പന്‍ സൌരോര്‍ജ പദ്ധതിക്കു കേന്ദ്ര തീരുമാനം
 സ്വന്തം ലേഖകന്‍tory Dated: Wednesday, February 25, 2015 22:58 hrs IST 
Facebook ShareTwitter Share
മനോരമ 26/2/15/

ന്യൂഡല്‍ഹി . ദേശീയ സൌരോര്‍ജ മിഷനില്‍ 15,000 മെഗാവാട്ട് ഗ്രിഡ് ബന്ധിത സൌരോര്‍ജ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. എന്‍ടിപിസി, എന്‍വിവിഎന്‍ സ്ഥാപനങ്ങള്‍ മുഖേനയാകും പദ്ധതി നടപ്പാക്കുക.

സ്വകാര്യ നിക്ഷേപത്തിനു പ്രാമുഖ്യം നല്‍കുന്നതാകും പദ്ധതി. ഇതില്‍  3000 മെഗാവാട്ട് സൌരോര്‍ജ പദ്ധതികളിലെ വൈദ്യുതി എന്‍ടിപിസിയില്‍ നിന്നുള്ള 1500 മെഗാവാട്ട് വൈദ്യുതിയുമായി ചേര്‍ത്താകും വിതരണം ചെയ്യുക. 1000 മെഗാവാട്ട് സൌരോര്‍ജ പദ്ധതി ആന്ധ്രപ്രദേശില്‍ സ്ഥാപിക്കും. ബാക്കിയുള്ള 2000 മെഗാവാട്ട് പദ്ധതികള്‍ താല്‍പര്യമുള്ള മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കും.  5000 മെഗാവാട്ട് പദ്ധതികള്‍ സര്‍ക്കാര്‍ സഹായത്തോടെയും 7000 മെഗാവാട്ട് സര്‍ക്കാര്‍ സഹായമില്ലാതെയുമാകും ആരംഭിക്കുക.

ദേശീയ വികസന ബാങ്കും (എന്‍ഡിബി) ബ്രിക്സ് അടിയന്തരാവശ്യ കരുതല്‍ കരാറും (സിആര്‍എ) ആരംഭിക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ബ്രിക്സ് രാജ്യങ്ങളിലെ അടിസ്ഥാനസൌകര്യ, വികസന പദ്ധതികള്‍ക്കു വിഭവ സമാഹരണം നടത്താനാണു ദേശീയ വികസന ബാങ്ക്. ബ്രിക്സ് അംഗരാജ്യങ്ങള്‍ക്ക് അടിയന്തര സാമ്പത്തികസഹായം നല്‍കാനുള്ളതാണ് സിആര്‍എ.

2/25/2015

ബൈലുകള്‍ തെറിച്ചു പോയി കണ്ണുകള്‍ തുറിച്ചു പോയി എന്നിട്ടും പോയില്ല വിക്കറ്റ്


ബെയ്ല്‍ തെറിച്ചു; ലൈറ്റ് മിന്നി, എന്നിട്ടും ജോയ്‌സ് പുറത്തായില്ല 
ഫെബ്   .  2 5 / 2 / 2 0 1 5 

ബ്രിസ്‌ബെയ്ന്‍: സാങ്കേതികവിദ്യ പിടിമുറുക്കുംതോറും കുതറിപ്പോവുകയാണ് ക്രിക്കറ്റിലെ കൗതുകങ്ങള്‍. പന്തു തട്ടി ബെയ്ല്‍ വീഴുന്നത് തിരിച്ചറിയാന്‍ ഒരുക്കിയ എല്‍.ഇ.ഡി. സ്റ്റമ്പുകളാണ് ഇക്കുറി വികൃതികാട്ടി ലോകകപ്പിന് ഒരു അവിസ്മരണീയ നിമിഷം സമ്മാനിച്ചത്.

അയര്‍ലന്‍ഡും യു.എ.ഇയും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. യു.എ.ഇ.യുടെ അംജദ് ജാവേദ് എറിഞ്ഞ പത്താം ഒാവറിലെ നാലാം പന്ത് എഡ് ജോയ്‌സിന്റെ ഓഫ് സ്റ്റമ്പിലിടിച്ച് ബെയ്ല്‍ തെറിച്ചു. പന്തിടിച്ചത് അറിയിച്ചുകൊണ്ട് ബെയ്ല്‍സില്‍ ഘടിപ്പിച്ച എല്‍.ഇ.ഡി ലൈറ്റ് മിന്നുകയും ചെയ്തു. എന്നാല്‍, സാങ്കേിക വിദഗ്ദ്ധരെയും കാണികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് മുകളിലേയ്ക്ക് തെറിച്ച ബെയ്ല്‍ ഒന്നും സംഭവിക്കാത്തതുപോലെ തിരികെ സ്റ്റമ്പിന് മുകളില്‍ തന്നെ വന്നു വീണു. ജോയ്‌സിന് ജീവന്‍ തിരിച്ചുകിട്ടുകയും ചെയ്തു. യു.എ.ഇ. താരങ്ങള്‍ പ്രതീക്ഷയോടെ അമ്പയറുടെ നേരെ തിരിഞ്ഞപ്പോള്‍ മൂക്കത്ത് വിരല്‍ വച്ചുനില്‍ക്കുകയായിരുന്നു ഐ.സി.സി.യുടെ സാങ്കേതിക വിദഗ്ദ്ധര്‍.

279 റണ്‍ എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന അയര്‍ലന്‍ഡ് അപ്പോള്‍ ഒന്നിന് 35 റണ്‍ എന്ന നിലയിലായിരുന്നു. ജോയ്‌സിന്റെ വ്യക്തിഗത സ്‌കോര്‍ പതിനാറും. അടുത്ത പന്ത് ബൗണ്ടറിയിലേക്ക് പായിച്ചാണ് ജോയ്‌സ് രണ്ടാം ജന്മം ആഘോഷിച്ചത്.

2/23/2015

ചിരിക്കാത്തവരും ഇത് കേട്ട് ചിരിച്ചതാണ്

ചിരിക്കാത്തവരും  ഇത് കേട്ട് ചിരിച്ചതാണ്
നിങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ പത്തു പ്രാവശ്യം ചിരിച്ചിരിക്കും  

2/21/2015

ഏറ്റവും വിലപിടിച്ച കോട്ട്


മോദിയുടെ സ്യൂട്ട് ലാല്‍ജിഭായി പട്ടേലിന്; നല്‍കിയത് 4.31 കോടി




മാതൃഭുമി/21/2/2015/


സൂറത്ത്: 'നരേന്ദ്ര ദാമോദര്‍ദാസ് മോദി' എന്ന പേര് തുന്നിച്ചേര്‍ത്ത കുപ്പായം ഹിതേഷ് ലാല്‍ജിഭായി പട്ടേലിനു സ്വന്തം. 4.31 കോടി രൂപയ്ക്കാണ് ധര്‍മാനന്ദന്‍ ഡയമണ്ട്‌സ് ചെയര്‍മാന്‍ ഹിതേഷ് ഇതു സ്വന്തമാക്കിയത്.

സൂറത്തുകാരനായ കെട്ടിടനിര്‍മാതാവ് ലാവ്ജി ബാദ്ഷാ അഞ്ചുകോടിരൂപ പറഞ്ഞതാണ്. പക്ഷേ, ലേലസമയം കഴിഞ്ഞതിനാല്‍ നിരാശനാകേണ്ടിവന്നു.

യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനവേളയില്‍ മോദിയണിഞ്ഞ സ്യൂട്ടാണ് ഗുജറാത്തിലെ സൂറത്ത് സയന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ലേലത്തിനുവെച്ചത്. സ്വന്തം പേരുതുന്നിയ കുപ്പായമണിഞ്ഞ മോദി ഒട്ടേറെ വിമര്‍ശനങ്ങള്‍ കേട്ടു.

പ്രധാനമന്ത്രിയായശേഷം മോദിക്കു കിട്ടിയ 455 സമ്മാനങ്ങളും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനു കിട്ടിയ 350തോളം സമ്മാനങ്ങളും ലേലത്തിനുണ്ടായിരുന്നു. ഗംഗാശുദ്ധീകരണനിധിയിലേക്ക് പണം സ്വരുക്കൂട്ടുന്നതിനായിരുന്നു ലേലം. പ്രധാനമന്ത്രിയുടെ ഓഫീസാണ് ബുധനാഴ്ചയാരംഭിച്ച ലേലത്തിനു നേതൃത്വംനല്‍കിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ലേലം അവസാനിച്ചു.

ആദ്യദിനംമുതല്‍ മോദിയുടെ 'വിവാദക്കുപ്പായ'മായിരുന്നു മുഖ്യ ആകര്‍ഷണം. 51 ലക്ഷം രൂപയിലാരംഭിച്ച ലേലമാണ് 4.31 കോടി രൂപയില്‍ അവസാനിച്ചത്. 3.61 കോടി രൂപയ്ക്ക് ഹിതേഷ് ലാല്‍ജിഭായി ആദ്യം ലേലംവിളിച്ചിരുന്നു. മത്സരം മുറുകിയതോടെ പിന്നാക്കംപോയി. കുപ്പായം എന്തുവിലകൊടുത്തും സ്വന്തമാക്കണമെന്ന ആഗ്രഹത്താലാണ് 4.31 കോടി വാഗ്ദാനംചെയ്തത്.

കുപ്പായം സ്വന്തമക്കാന്‍ നഴ്‌സറി സ്‌കൂള്‍ അധ്യാപകന്‍ രാജേഷ് മഹേശ്വരിയും രംഗത്തുണ്ടായിരുന്നു. 250 ആളുകളില്‍നിന്ന് 50,000 രൂപവീതം സംഭാവനസ്വീകരിച്ച് 1.25 കോടി രൂപയ്ക്ക് ലേലം വിളിച്ചെങ്കിലും സമ്പന്നരുടെ തള്ളിക്കയറ്റത്തില്‍ അദ്ദേഹം പിന്നാക്കംപോയി.

വിവാദമുയര്‍ത്തിയ സ്യൂട്ടിന്റെ ലേലത്തെ കോണ്‍ഗ്രസ്സും ജെ.ഡി.യു.വും എ.എ.പി.യും തൃണമൂല്‍ കോണ്‍ഗ്രസ്സും വിമര്‍ശിക്കുകയുണ്ടായി. മാനക്കേടുമാറ്റാനുള്ള അഭ്യാസമാണു ലേലമെന്ന് ഇവര്‍ പരിഹസിച്ചു.

ഗുജറാത്തില്‍ വേരുകളുള്ള വിദേശ ഇന്ത്യക്കാരന്‍ രമേഷ്‌കുമാര്‍ ഭികാഭായി മോദിക്കു സമ്മാനിച്ച സ്യൂട്ടാണിത്. 10 ലക്ഷം രൂപയാണ് ഇതിനു വിലകണക്കാക്കുന്നത്

ലെനൊവോ ലാപ്‌ടോപ്പുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത വൈറസ് പ്രോഗ്രാം


ലെനൊവോ ലാപ്‌ടോപ്പുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത വൈറസ് പ്രോഗ്രാം


  മാതൃഭൂമി 21/ഫെബ്/2015/



ഉപയോയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ അപകടത്തിലാകുംവിധം, വൈറസ് പോലുള്ള ഒരു പ്രോഗ്രാം ചൈനീസ് കമ്പനിയായ ലെനൊവോയുടെ ലാപ്‌ടോപ്പുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതായി സുരക്ഷാവിദഗ്ധര്‍.

ലാപ്‌ടോപ്പുകളില്‍ 'സൂപ്പര്‍ഫിഷ്' ( ഞന്‍ഹഫഴബയറമ ) എന്ന സ്‌പൈവേര്‍ മുന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന്, അത് ഉടന്‍ നീക്കംചെയ്യാന്‍ ലെനൊവോയോട് യു.എസ്.സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ലാപ്‌ടോപ്പുകളില്‍ ലെനൊവോ പ്രീഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സൂപ്പര്‍ഫിഷ് പ്രോഗ്രാം, പരസ്യങ്ങള്‍ ഓട്ടോമാറ്റിക്കായി ഡിസ്‌പ്ലേ ചെയ്യുന്ന 'ആഡ്‌വേര്‍' ( ദപള്‍ദഴഫ ) ആണെന്ന് കഴിഞ്ഞ ജൂണില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.

സൂപ്പര്‍ഫിഷ് അതുമാത്രമല്ലെന്നും, അതൊരു ദുഷ്ടപ്രോഗ്രാമാണെന്നും എന്‍ക്രിപ്റ്റ് ചെയ്ത കണക്ഷനുകള്‍ തുറന്നുകൊടുക്കാനും അതുവഴി ഹാക്കര്‍മാര്‍ക്ക് വാതില്‍ തുറന്നുകൊടുക്കാനും അതിനാകുമെന്നും, 'ഇരാറ്റ സെക്യൂരിറ്റി' ( നഴഴദര്‍ദ ഞഫഋന്‍ഴര്‍യസ്ര ) എന്ന യു.എസ്.സുരക്ഷാകമ്പനിയുടെ മേധാവി റോബര്‍ട്ട് ഗ്രഹാം ആണ് വെളിപ്പെടുത്തിയത്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഒഎസിലോടുന്ന ലാപ്‌ടോപ്പുകളില്‍ സൂപ്പര്‍ഫിഷ് പ്രോഗ്രാം ലെനൊവോ മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതായി അദ്ദേഹം റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.

ഈ പശ്ചാത്തലത്തിലാണ് ലാപ്‌ടോപ്പുകളില്‍നിന്ന് സൂപ്പര്‍ഫിഷ് പ്രോഗ്രാം നീക്കംചെയ്യാന്‍ ലെനൊവോയോട് യു.എസ്.സര്‍ക്കാര്‍ ആവശ്യപ്പട്ടത്. യൂസര്‍മാരെ സൈബര്‍ ആക്രമണത്തിന് ഇരയാക്കാന്‍ വഴിതുറക്കുന്നതാണ് ലെനൊവോയുടെ നടപടിയെന്ന് യു.എസ്.അധികൃതര്‍ പറഞ്ഞു.

സൂപ്പര്‍ഫിഷ് നീക്കംചെയ്യാന്‍ ലെനൊവോയുടെ മാര്‍ഗനിര്‍ദേശം
 പുതിയ വെളിപ്പെടുത്തലുകളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍, ലാപ്‌ടോപ്പുകളില്‍ സൂപ്പര്‍ഫിഷ് സോഫ്റ്റ്‌വേര്‍ മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിര്‍ത്തിയതായി ലെനൊവോ അറിയിച്ചു.

മാത്രമല്ല, മുമ്പ് വിറ്റ ലാപ്‌ടോപ്പുകളില്‍നിന്ന് ആ സ്‌പൈവേര്‍ ഒഴിവാക്കാനുള്ള മാര്‍ഗനിര്‍ദേശവും ലെനൊവോ പ്രസിദ്ധീകരിച്ചു. സൂപ്പര്‍ഫിഷ് ബാധിച്ച കമ്പ്യൂട്ടറുകളില്‍ 'വിന്‍ഡോസ് ഡിഫെന്‍ഡര്‍' അപ്‌ഡേറ്റ് ചെയ്യാനും എത്രയും വേഗം സിസ്റ്റം സ്‌കാന്‍ ചെയ്യാനും കമ്പനി നിര്‍ദേശിച്ചു.

 'ഞങ്ങള്‍ ശരിക്കും പുലിവാല്‍ പിടിച്ചു' ഇതെപ്പറ്റി ലെനൊവോയുടെ സി.ടി.ഒ. പീറ്റര്‍ ഹോര്‍റ്റെന്‍സിയസ് പരിതപിച്ചു.

സുരക്ഷിതമായ ട്രാഫികിന് സൂപ്പര്‍ഫിഷ് തടസ്സമുണ്ടാക്കുന്നു എന്നതാണ് പ്രശ്‌നം. ഹാക്കര്‍മാര്‍ക്ക് ആക്രമണം നടത്താന്‍ സഹായിക്കുന്ന ഒരു സെല്‍ഫ്സൈന്‍ഡ് സര്‍ട്ടിഫിക്കറ്റുപയോഗിച്ചാണ് കുഴപ്പമുണ്ടാക്കുന്നത്.

2014 സപ്തംബറിനും 2015 ജനവരിക്കുമിടയില്‍ വിറ്റ ലെനൊവോ വിന്‍ഡോസ് ലാപ്‌ടോപ്പുകളിലാണ് സൂപ്പര്‍ഫിഷ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, കമ്പനി വിറ്റ 'തിങ്ക്പാഡു'കളില്‍ ( ടമയഷലഹദപറ ) ഈ സോഫ്റ്റ്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെന്ന് ലെനൊവോ അറിയിച്ചു.

2/20/2015

കോട്ടുക്കൽ ഗുഹാക്ഷേത്രം


കോട്ടുക്കൽ ഗുഹാക്ഷേത്രം
കോട്ടുക്കൽ ഗുഹാക്ഷേത്രം
കൊല്ലം ജില്ലയിലെ അഞ്ചലിനടുത്തുള്ള ഇട്ടിവ ഗ്രാമപഞ്ചായത്തിൽ കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം. കേരളസർക്കാരിന്റെ സംരക്ഷണയിലാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒന്നിലധികം ഐതീഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ശിവന്റെ ഭൂതഗണങ്ങൾ ചുമന്നുകൊണ്ടുവന്ന പാറയായ ഇതിനെക്കുറിച്ച് ശിവഭക്തനായ സന്യാസിക്ക് സ്വപ്നദർശനം ലഭിക്കുകയും അദ്ദേഹം ഈ പാറയിൽ ശിവക്ഷേത്രം നിർമ്മിച്ചു; എന്നതാണ് ഒരൈതീഹ്യം. ശിവഭക്തരായ രണ്ട് ദേവതകൾ ബ്രഹ്മമുഹൂർത്തത്തിൽ ക്ഷേത്രസ്ഥാപനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ആകാശമാർഗ്ഗത്തിൽ സഞ്ചരിക്കുകയും. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെത്തിയപ്പോൾ കോഴികൂവുകയും ചെയ്തു. സൂര്യോദയം ആണെന്നുകരുതി, അത് ഇവിടെ സ്ഥാപിച്ചു; എന്നത് മറ്റൊരു ഐതീഹ്യമായും കരുതപ്പെടുന്നു.
ചരിത്രം
ക്ഷേത്രം നിർമ്മിച്ചതിന് കൃത്യമായ രേഖകളില്ല. ക്ഷേത്രോൽപ്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് ചരിത്രകാരന്മാർക്കുള്ളത്.ഏ.ഡി. ഏഴാം നൂറ്റാണ്ടിനും പതിനൊന്നിനും ഇടയ്ക്ക് ക്ഷേത്ര നിർമ്മിതി നടന്നതായി കരുതപ്പെടുന്നു.യന്ത്രങ്ങളുടെ സഹായമില്ലാതെ പരമ്പരാഗതമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ക്ഷേത്രം കൊത്തി എടുത്തിട്ടുള്ളത്.പാണ്ഢ്യ രാജാവ് ആധിപത്യം സ്ഥാപിച്ചകാലത്തോ അതിനു ശേഷമോ ആയിരിക്കണം കോട്ടുക്കൽ ഗുഹാക്ഷേത്രം ഉണ്ടായിട്ടുളളത്. ശിവ പ്രതിഷ്ഠയും, ശിവന്റെ ഭൂതഗണാംഗമായ ശൂലധാരിയായ കാവൽക്കാരനും ഉളള ക്ഷേത്രങ്ങൾ പാണ്ടി ദേശത്തുണ്ടായത് ജടില പരാന്തകന്റെ കാലഘട്ടത്തോടടുത്താണ്. കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലും ഈ പ്രത്യേകതയാണ് കാണാൻ കഴിയുന്നത്. കറ്റിക്കൽ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ഗുഹാ ക്ഷേത്രം പതിനൊന്ന് സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം പുരാവസ്തുവകുപ്പിന്റെ അധീനതയിലാണ്. പൂജയും മറ്റും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ നടക്കുന്നു. കുംഭമാസത്തിലെ ശിവരാത്രി ദിവസമാണ് ഉൽസവം.
ക്ഷേത്രഘടന
കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലെ ഗണപതി വിഗ്രഹം
ഒറ്റപ്പാറയിൽ കിഴക്കോട്ട് അഭിമുഖമായിട്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പത്തടി നീളവും എട്ടടി വീതിയുമുള്ള രണ്ടു മുറികളുണ്ട് ഈ മുറികളിലാണ് രണ്ട് ശിവലിംഗങ്ങൾ പാറയാൽ നിർമ്മിച്ച പീഠത്തിൽ സ്ഥാപിച്ചിരിക്കുന്നത്. മുറികൾക്കു പുറത്ത് പാറയിൽ കൊത്തിയ ഗണപതി വിഗ്രഹമുണ്ട്. തെക്കു ഭാഗത്തെ മുറികൾക്കു മുന്നിൽ അഷ്ടകോണിൽ നിർമ്മിച്ച കൽ മണ്ഡപമുണ്ട്. മണ്ഡപത്തിന്റെ ഒരു ഭിത്തിയിൽ ഗണപതിയുടെയും മറു വശത്ത് നന്ദികേശന്റെയും രൂപങ്ങൾ കൊത്തി വച്ചിരിക്കുന്നു. ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. വടക്കു വശത്തെ മുറിക്കു മുന്നിൽ ഭൂത ഗണത്തിൽ ഹനുമാന്റെയും നന്ദികേശന്റെയും രൂപങ്ങളുണ്ട്. ചതുരാകൃതിയിലുള്ള മുറികളുടെ വാതിലുകളും പ്രതിഷ്ടകളും ഒറ്റപ്പാറയിൽ കൊത്തിയെടുത്തവയാണ്. ക്ഷേത്രത്തിന്റെ മുന്നിൽ കൊടിയ വേനലിലും വറ്റാത്ത ഒരു കുളമുണ്ട്. മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓവുചാലുകളുമുണ്ട്. കൂടാതെ യോഗീശ്വരനെ പൂജിക്കുന്ന ഒരു കല്ല് ക്ഷേത്രമുറ്റത്തും ചുമ്മാട്പാറ എന്നറിയപ്പെടുന്ന ഒരു പാറ ക്ഷേത്രത്തിന്റെ പിന്നിലും സ്ഥിതിചെയ്യുന്നു.

2/18/2015

അടുക്കളയിലെ വൈദ്യന്മാര്‍


അടുക്കളയിലെ വൈദ്യന്മാര്‍
 Story Dated: Wednesday, February 18, 2015 11:36 hrs IST 
Facebook ShareTwitter Share















മനോരമ 1 8 /2/15/ ബുദ്ധന്‍

നമ്മുടെ ഭക്ഷണ സാധനങ്ങള്‍ പലപ്പോഴും ഔഷധഗുണം നിറഞ്ഞവയാണ്. ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലികള്‍. ഇതാ ചില അടുക്കള മരുന്നുകള്‍.

തക്കാളി: പതിവായി അത്താഴ ശേഷം ഒരു തക്കാളി കഴിച്ചാല്‍ മലബന്ധം ഒഴിവാക്കാം. മുഖത്ത് എണ്ണമയം കൂടുമ്പോള്‍ ഒരു തക്കാളിയുടെ നീരില്‍ ഒരു വലിയ സ്പൂണ്‍ മുതിരപ്പൊടി ചേര്‍ത്ത് മുഖത്തു പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകുക.

കറിവേപ്പ്: പത്തു കറിവേപ്പിലയും ഒരു ചെറിയ കഷണം മഞ്ഞളും ചേര്‍ത്തരച്ച് ഒരു ഗാസ് വെള്ളത്തില്‍ കലക്കി ദിവസവും രണ്ടു നേരം കുടിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും. പത്തു കറിവേപ്പിലയരച്ച് ഒരു ഗാസ് മോരില്‍ കലക്കിക്കുടിച്ചാല്‍ അരുചിയും ദഹനക്കേടും മാറും.

ഈന്തപ്പഴം: ഏഴ് ഈന്തപ്പഴവും 14 കറിവേപ്പിലയും നാല് നെല്ലിക്കയും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ആട്ടിന്‍പാല്‍ തൊട്ട് അരച്ചുരുട്ടി പ്രഭാതത്തില്‍ കഴിച്ചാല്‍ പ്രമേഹത്തിന് ശമനം ഉണ്ടാകും. തലവേദനയും മൈഗ്രേനും മാറാന്‍ ഈന്തപ്പഴം പൊടിച്ച് നല്ലെണ്ണയില്‍ ചാലിച്ച് നെറ്റിയില്‍ പുരട്ടുക.

കൈതച്ചക്ക: കൂടുതല്‍ ആഹാരം കഴിച്ചതു മൂലമുള്ള ദഹനക്കേടു മാറാന്‍ കൈതച്ചക്കയുടെ നീര് കുടിക്കുകയോ കൈതച്ചക്ക കഴിക്കുകയോ ചെയ്താല്‍ മതി.

കാരറ്റ്: കാരറ്റ് വട്ടത്തില്‍ അരിഞ്ഞ് ഉണക്കിപ്പൊടിച്ച് ഒരു വലിയ സ്പൂണ്‍ ദിവസവും കഴിക്കുന്നത് നേത്രരോഗങ്ങള്‍ അകറ്റാന്‍ സഹായിക്കും, ശരീരത്തിനു കുളിര്‍മയും കിട്ടും. ഒരു ഗാസ് കാരറ്റ് ജ്യൂസില്‍ ഒരു സ്പൂണ്‍ ചെറുനാരങ്ങാ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്തു കുടിച്ചാല്‍ ശരീരത്തിനു നിറം ലഭിക്കുന്നതാണ്.

തേന്‍: ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത് നുണഞ്ഞിറക്കുക. ദഹനക്കേടു മാറും. ഇഞ്ചിനീരും സമം തേനും ചേര്‍ത്തു കഴിച്ചാല്‍ ചുമ മാറും.

കുരുമുളക്: ഒരു കപ്പ് പാലില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയും കലക്കി മൂന്നു ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ ജലദോഷം, ആസ്ത്മ, വില്ലന്‍ചുമ എന്നീ രോഗങ്ങള്‍ ഭേദമാകും. നിത്യേന കുരുമുളകിട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ കഫക്കെട്ട് മാറും
( ഇതിനു വിശ്വാസം ഉണ്ടോ എന്ന് എനിക്കറിയില്ല )

2/13/2015

കേരളത്തില്‍ പുതിയ നാല് ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി



കേരളത്തില്‍ പുതിയ നാല് ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി

കോഴിക്കോട്:    13/2/2015/മാതൃഭുമി
കേരളത്തില്‍ പുതിയ നാല് ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി  
 |    Feb 13, 2015
1. പുന്‍ടിയസ് നെല്‍സണി
1. പുന്‍ടിയസ് നെല്‍സണി 


2. പുന്‍ടിയസ് നൈഗ്രോനോട്ടസ്‌
  2. പുന്‍ടിയസ് നൈഗ്രോനോട്ടസ്‌ 

3. സിസ്‌റ്റോമസ് ക്രൈസ്യസ്‌


3. സിസ്‌റ്റോമസ് ക്രൈസ്യസ്‌ 
4. സിസ്‌റ്റോമസ് റൂഫസ്

4. സിസ്‌റ്റോമസ് റൂഫസ് 


കോഴിക്കോട്: പരലിന്റെയും കുറുവയുടെയും ജനുസ്സില്‍പ്പെട്ട നാല് പുതിയ ശുദ്ധജലമത്സ്യങ്ങളെ മധ്യതിരുവിതാംകൂറില്‍ നിന്നും മലബാറില്‍ നിന്നുമായി കണ്ടെത്തി. 
 കൊല്ലം ചവറ ഗവണ്‍മെന്റ് കോളേജ് സുവോളജി വിഭാഗം മേധാവി മാവേലിക്കര തടത്തിലാല്‍ സ്വദേശി പ്രൊഫ. മാത്യൂസ് പ്ലാമൂട്ടിലാണ് പുന്‍ടിയസ് നെല്‍സണി, പുന്‍ടിയസ് നൈഗ്രോനോട്ടസ്, സിസ്റ്റോമസ് റൂഫസ്, സിസ്റ്റോമസ് ക്രൈസ്യസ് എന്നിങ്ങനെ പേരിട്ട പുതിയ മത്സ്യങ്ങളെ തിരിച്ചറിഞ്ഞത്. 
 ജേര്‍ണല്‍ ഓഫ് റിസര്‍ച്ച് ഇന്‍ ബയോളജി, ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഫോണ ആന്‍ഡ് ബയോളജിക്കല്‍ സ്റ്റഡീസ് എന്നീ അന്തര്‍ദേശീയ ശാസ്ത്രമാസികകളുടെ പുതിയ ലക്കങ്ങളില്‍ മത്സ്യങ്ങളെപ്പറ്റിയുള്ള ശാസ്ത്രലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 ശരീരത്തിനും ചിറകുകള്‍ക്കും മഞ്ഞനിറമുള്ള പുന്‍ടിയസ് നെല്‍സണിയുടെ തല ഉയരം കൂടിയതും ചുണ്ട് കുറുകിയതും വായ് വിസ്താരമുള്ളതുമാണ്. ഇവയുടെ ഉച്ചിയില്‍ പച്ചനിറമുള്ള ഒരു മറുകും ചെകിളമൂടിക്ക് വെളിയിലായി കറുത്ത വരയുമുണ്ട്. തിരവല്ലയ്ക്കടുത്തുള്ള പമ്പാനദിയും മണിമല നദിയും ചേരുന്ന ഭാഗമായ കല്ലുങ്കല്‍ എന്ന സ്ഥലത്തുനിന്നാണ് ഇവയെ കണ്ടെത്തിയത്. 
 കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ സുവോളജി വിഭാഗം പ്രൊഫ. ഡോ. നെല്‍സണ്‍ പി. എബ്രഹാമിനോടുള്ള ബഹുമാനാര്‍ത്ഥമാണ് മത്സ്യത്തിന് പുന്‍ടിയസ് നെല്‍സണി എന്ന് പേരിട്ടത്. 
 പുന്‍ടിയസ് നൈഗ്രോനോട്ടസ് എന്ന പരല്‍ മത്സ്യത്തെ വയനാട്ടിലെ മാനന്തവാടിയില്‍ നിന്നാണ് കണ്ടെത്തിയത്. ഇവയുടെ മുതുകുഭാഗം കറുത്ത നിറമുള്ളതും മുതുക് ചിറക് കിരണങ്ങള്‍ ഏറിയതും പാര്‍ശ്വരേഖയില്‍ ശല്കങ്ങള്‍ കൂടിയതുമാണ്. 
 സിസ്റ്റോമസ് ക്രൈസ്യസ് എന്ന കുറുവാ മത്സ്യത്തെ മല്ലപ്പള്ളിക്കടുത്തുള്ള കീഴ്വായ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. നീളമുള്ളതും സ്വര്‍ണനിറമുള്ളതുമായ ഇവയുടെ നെഞ്ചിലെ ചിറകിനും കൂടുതല്‍ നീളമുണ്ട്. 
 സിസ്റ്റോമസ് റൂഫസ് എന്ന കുറുവാ മത്സ്യത്തെ വെമ്പാലയില്‍ നിന്നാണ് ശേഖരിച്ചത്. വീതികൂടിയ ഇവയുടെ ശരീരത്തിന് തവിട്ടുനിറമാണ്. ചിറകുകള്‍ ചുവന്നതാണ്. 
 സിസ്റ്റോമസ് ജനുസില്‍പ്പെട്ട പുതിയ മത്സ്യത്തെ ഒന്നരനൂറ്റാണ്ടിന് ശേഷമാണ് കേരളത്തില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. പുതിയ നാല് മത്സ്യങ്ങള്‍ക്കും അന്താരാഷ്ട്ര ജന്തുശാസ്ത്രനാമകരണ ഏജന്‍സിയായ ഇന്റര്‍ നാഷണല്‍ കമ്മീഷന്‍ ഓഫ് സുവോളജിക്കല്‍ നോമന്‍ ക്ലേച്ചറിന്റെ സൂബാങ്ക് രജിസ്റ്റര്‍ നമ്പറും ലഭിച്ചിട്ടുണ്ട്. പുതിയ മത്സ്യങ്ങളെ പശ്ചിമ ബംഗാളിലെയും കോഴിക്കോട്ടെയും സര്‍ക്കാര്‍ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1