2/12/2015

നിറയെ സൌകര്യങ്ങളുമായി ലോഡ്ജി


ÈßùæÏ ØìµøcB{áÎÞÏß çÜÞÁí¼ß
ØçLÞ×í
Story Dated: Wednesday, February 11, 2015 16:28 hrs IST
Print
mail
text-size_r1_c1
text-size_r1_c3
















നിറയെ സൌകര്യങ്ങളുമായി ലോഡ്ജി
സന്തോഷ്
12/2/15/മനോരമ 

 റെനോ ലോഡ്ജി 1 ഗ്നക്ഷ 3റെനൊയെപ്പറ്റി പറഞ്ഞാല്‍ പല അഭിപ്രായങ്ങള്‍ വരും. വില്‍പനയും വില്‍പനാനന്തര സേവനവുമൊക്കെ ചര്‍ച്ചാവിഷയമാക്കിയാല്‍ നല്ലതും ചീത്തയും പറയാന്‍ ഒട്ടനവധിയാളുകളുണ്ടാവും. എന്നാല്‍ റോഡിലൊന്നിറങ്ങി തിരിച്ചു കയറും മുമ്പ് ഒരു റെനൊയെങ്കിലും കാണാതെ മടങ്ങാനാവില്ല. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും ഉല്‍പന്നം നന്നായാല്‍ മുക്കാലും ശരിയായി എന്നതു തന്നെ കാരണം. ഇതു വരെ ഡസ്റ്ററായിരുന്നു റെനൊയുടെ അത്ഭുതമെങ്കില്‍ ഇനിയെത്തുന്നത് ലോഡ്ജിയാണ്. ഏഴു പേര്‍ക്ക് സുഖമായി യാത്രയൊരുക്കുന്ന കുടുംബ മള്‍ട്ടി പര്‍പസ് വാഹനം (എം പി വി). 

വിപണിയിലിന്നുള്ള എം പി വികളില്‍ നിന്നു ലോഡ്ജിയെ മാറ്റി നിര്‍ത്തണം. കാരണം ഇപ്പോഴുള്ള എം പി വികള്‍ മുഖ്യമായും രണ്ടു വിഭാഗത്തില്‍പ്പെടുന്നവയാണ്. ഒന്ന്: ഇന്നോവയും ആര്യയും സ്കോര്‍പിയോയുമൊക്കെ വരുന്ന ഉന്നതശ്രേണി. വലുപ്പം, സ്ഥലസൌകര്യം എന്നിവയൊക്കെയാണ് ഈ വാഹനങ്ങളുടെ മികവ്. ന്യൂനത കുറഞ്ഞ ഇന്ധനക്ഷമത. 10 കിലോമീറ്ററാണ് ശരാശരി മൈലേജ്. വിലക്കൂടുതല്‍ മറ്റൊരു കുറവായിക്കരുതാം. 

രണ്ടാം വിഭാഗത്തില്‍ എര്‍ട്ടിഗ, മൊബിലിയോ എന്നിവയൊക്കെ വരും. ഹാച്ച് ബാക്ക് കാര്‍ വലിച്ചു നീട്ടിയതിനു തുല്യമാണിവ. ഗുണങ്ങള്‍: വിലക്കുറവ്, അറ്റകുറ്റപ്പണിക്കുറവ്, ഇന്ധനക്ഷമത. 25 കിലോമീറ്റര്‍ വരെയാണ് മൈലേജ്.  സ്ഥലസൌകര്യം കുറവാണെന്നത് മുഖ്യ ന്യൂനത. ഏറ്റവും പിന്നിലെ സീറ്റില്‍ ഇരുന്നു ദൂരയാത്ര ചെയ്യുന്നത് തെല്ലു ശ്രമകരമത്രെ. ലഗേജ് ഇടം കുറവാണെന്നതു മറ്റൊരു ന്യൂനത. 

റെനോ ലോഡ്ജിയെത്തുന്നത് ഈ രണ്ടു വിഭാഗത്തിന്‍െറയും ഗുണങ്ങളുമായാണ്. ഒതുക്കം, സ്ഥലസൌകര്യം, കുറഞ്ഞ പരിചരണച്ചെലവ്, കാറുകളുടേതിനു തുല്യമായ ഉയര്‍ന്ന ഇന്ധനക്ഷമത, കുറഞ്ഞ വില... ഇതൊക്കയാണ് ലോഡ്ജി. ചെന്നെയിലെ ശാലയില്‍ ഉത്പാദനം ആരംഭിച്ചുവെന്നാണ് വാര്‍ത്ത. ഇക്കൊല്ലം ആദ്യ പകുതിയില്‍ പ്രതീക്ഷിക്കാം. വില 8-11 ലക്ഷം.

ഫ്രഞ്ച് കമ്പനിയായ റെനോയുടെ ഉടമസ്ഥതയിലുള്ള ഡാസിയ എന്ന റുമേനിയന്‍ നിര്‍മാതാക്കളാണ് ലോഡ്ജിയുടെ പിന്നില്‍. ഡസ്റ്ററും ഇവര്‍തന്നെയാണ് രൂപകല്‍പന ചെയ്തു നിര്‍മിക്കുന്നത്. യൂറോപ്പില്‍ പൊതുവെ ഡാസിയ അറിയപ്പെടുന്നത് റെനോയുടെ വില കുറഞ്ഞ രൂപാന്തരമായാണ്. എന്നാല്‍ ഇന്ത്യന്‍ നിലവാരത്തില്‍ ഇത് ആഡംബരത്തിന് അടുത്തു നില്‍ക്കുമെന്ന് ഡസ്റ്റര്‍ കാണുകയും ഉപയോഗിക്കയും ചെയ്യുന്നവര്‍ക്കറിയാം. ഇതിനു പുറമെ നിസ്സാനുമായുള്ള ബന്ധവും ഇന്ത്യയില്‍ ലോഡ്ജിക്കു ഗുണം ചെയ്യും. ഇന്ത്യയില്‍ത്തന്നെ ഘടകങ്ങള്‍ നിര്‍മിക്കുന്നതും നിസ്സാന്‍, റെനോ വാഹനങ്ങളുടെ ഘടകങ്ങള്‍ പലതും ഉപയോഗിക്കുന്നതും വില കുറയ്ക്കാന്‍ സഹായകമാകും.

നാലര മീറ്റര്‍ നീളവും 1.7 മീറ്റര്‍ ഉയരവുമുള്ള ലോഡ്ജി വീല്‍ ബേസിലും ഏതിരാളികളെ പിന്തള്ളുന്നു. 2.8 മീ. കാഴ്ചയില്‍ യൂറോപ്യന്‍.  ഭംഗിയുള്ള ബോണറ്റും ഗ്രില്ലും മുന്നഴക്. പിന്നില്‍ നിന്നു നോക്കിയാല്‍ യൂറോപ്പില്‍ മാത്രം കണ്ടിട്ടുള്ള ചില വണ്ടികളുടെ ചേല്. വശങ്ങളില്‍ നിന്നാണു നോട്ടമെങ്കില്‍ നീളം പൂര്‍ണമായും പിടി കിട്ടും. മിനി ബസ് പോലെയുണ്ട്.

ഉള്‍വശം ഏതാണ്ട് ഡസ്റ്ററിനു സമം. ഡാഷ് ബോര്‍ഡും മറ്റും ഡസ്റ്ററില്‍ നിന്നു കടം കൊണ്ടാതാണോയെന്നു സംശയിച്ചേക്കാം. സീറ്റുകളെല്ലാം സുഖകരം. മൂന്നു നിര സീറ്റുകളിലും മാന്യമായ യാത്രാസുഖമുണ്ട്. കാലു നീട്ടിയിരിക്കാം. പിന്‍ യാത്രികര്‍ക്കായി എ സി വെന്‍റുമുണ്ട്.

മറ്റു റെനോകളിലും നിസ്സാനിലുമുള്ള 1.5 കെ 9 കെ എന്‍ജിനാണ്. തുടക്കത്തില്‍ 85 ബി എച്ച് പിയും പിന്നീട് 108 ബി എച്ച് പിയും പ്രതീക്ഷിക്കാം. യൂറോപ്പില്‍ 1.6, 1.2 പെട്രോള്‍ മോഡലുകളുമുണ്ട്. ഇന്ത്യയില്‍ ഏതായാലും ഈ മോഡലുകള്‍ ഉടനില്ല. ഡ്രൈവിങ്ങും സുഖകരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ധനക്ഷമത ലീറ്ററിന് 20 വരെ പ്രതീക്ഷിക്കാം. ഏഴു സീറ്റര്‍ വാങ്ങാന്‍ പദ്ധതികളുണ്ടെങ്കില്‍ ലോഡ്ജിക്കായി കാത്തിരിക്കാം.

2/10/2015

4TH QATAR NATIONAL SPORTS DAY ആഘോഷങ്ങള്‍


ഇന്നത്തെ പ്രഭാത സൂര്യന്റെ ചൂടിനു പതിവിലധികം പ്രസരിപ്പ് ഉള്ളപോലെ . ഇന്നത്തെ പ്രഭാത സൂര്യന്റെ ഓട്ടത്തിന് പതിവിലധികം വേഗത ഉള്ള പോലെ ആലോചിച്ചപ്പോളാണ് ഇന്നത്തെ ഖത്തർ NATIONAL SPORTS DAY യിൽ പങ്കെടുക്കാൻ നീല ടി ഷർട്ടും വെള്ളത്തൊപ്പിയും ഒരു പൊട്ടും ഇട്ടു , പുതിയ വേഗവും പുതിയ ആകാശവും കണ്ടെത്താനുള്ള മത്സരത്തിൽ പങ്കെടുക്കാനായി ഓടിവരുന്നപോലെ തോന്നിയത് . അതെ ഇന്ന് സൂര്യന്റെ മുഖത്ത്
പൊട്ടു കുത്തിയ പാടും പ്രകാശത്തിനു കൂടുതൽ തിളക്കവും ഉണ്ടായിരുന്നു ഇന്ന് സൂര്യനെ ശ്രെദ്ധിച്ചവർക്കു മനസ്സിലായിട്ടുണ്ടാവും .
     രാവിലെ തന്നെ ഫോണ്‍ വിളികൾക്ക് അവുധി നൽകി കമ്പനി ഷെഫ് ; രാമകൃഷ്ണൻ ബീച്ച് വില്ല SAND FLOORIL ഹാജരായിരുന്നു
55 സൈസ് ഷൂസും ആറര അടി ഉയരവുമായി രാമകൃഷ്ണൻ അവിടെ വന്ന നൂറുകണക്കിന് സ്പോര്ട്സ് താരങ്ങൾക്കും സങ്കാടകർക്കും  കാണികൾക്കും മറ്റു വിശിഷ്ട വ്യക്തികൾക്കും വിഭവ സമൃദ്ധമായ ഭക്ഷണം പത്താളുടെ വേഗതയോടെ കൊടുത്തു കൊണ്ടേ ഇരുന്നു
        ഖത്തറിൽ ഇത്രയും മനോഹരമായ സ്ഥലം വേറെ ഉണ്ടാകില്ല അതി വിശാലമായ വെളുത്ത പുൽത്തകിടി പോലെ വിശാലമായ മണൽപരപ്പ് . ഇന്നുമാത്രം വളരെ ശാന്തമായ കടൽപരപ്പ് , അകലെ തിരമാലകളുടെ വലിയ മത്സരം  . അരികിൽ തിമിംഗലങ്ങൾ ഞങ്ങളെയും നോക്കി ഞങ്ങളുടെ കളികളേയും നോക്കി ചിരിച്ചുകൊണ്ട് വളരെ ശാന്തമായി ശാന്തമായ ജലത്തിൽ കിടക്കുന്നു . മീനുകൾചൂണ്ടയിൽ കൊളുത്തുവാൻ പാകത്തിന് അടുത്ത് വന്നു മാടിവിളിക്കുന്നു .
       
  കരയിൽ ഒരു മൂലയ്ക്ക് സ്പൂണ്‍, RACE  ഓട്ടം ,വടം വലി , കസേരകളി വോളിബോൾ ക്വിസ് മത്സരങ്ങൾ പൊടി പൊടി ക്കുന്നുണ്ടായിരുന്നു
മറ്റു മത്സരങ്ങളായ കബഡി , ക്രിക്കറ്റ് ഫുട്ബോൾ ടെന്നീസ് ചെസ്സ്‌ കാരംസ് നീന്തൽ ഇഴയൽ എന്നിവ നേരത്തെ തന്നെ കഴിഞ്ഞിരുന്നു .
    കഴിഞ്ഞ തവണ എല്ലാ മത്സരത്തിലും പങ്കെടുത്തു എല്ലാത്തിലും പ്രൈസ് കിട്ടിയ ദീപു ഇത്തവണ പലതിലും മത്സരിച്ചില്ല ,കല്യാണപ്രായം ആയതിനാലോ ബുദ്ധി കൂടിയതിനാലോ എന്തോ ദീപു കളിച്ചില്ല പലതിലും ദീപു കളിച്ചില്ല
         
 കഴിഞ്ഞ തവണ എല്ലാ കളികളിലും കളിച്ചു എല്ലാത്തിലും പ്രൈസ് വാങ്ങിയ റോബി ഇത്തവണയും  എല്ലാ കളികളിലും കളിച്ചു കഴിഞ്ഞ വർഷത്തേക്കാൾ  തടി കൂടിയിട്ടും കളി മുടക്കാറില്ല ക്രിക്കറ്റിൽ ഓടാൻ പകരം  ആളെ വച്ചിരിക്കുകയാണ് അതുപോലെ ഫുട് ബോളിലും ഓടാൻപകരം  ആളെ വച്ചിട്ടാണ് കളിക്കുന്നത്  . ഇതിന്റെ നാലിലൊന്ന് തടിയുള്ളവർക്ക് വരെ ഇങ്ങനെ ഒന്നും കളിയ്ക്കാൻ പറ്റില്ല . അതിനു എന്തായാലും റോബിയെ സമ്മതിക്കണം  റോബിയുടെ ഈ കളി കണ്ടിട്ടാണെന്ന് തോന്നുന്നു വെള്ളത്തിൽ തിമിംഗലങ്ങൾ
കളിയും നോക്കി ചിരിച്ചു കൊണ്ട് കിടന്നിരുന്നത് .
      എന്തായാലും സ്പോർട്സിനുവേണ്ടി  എത്ര പണം ചിലവഴിക്കുന്നതിനും കമ്പനിക്കു ഒരു മടിയുമില്ല ആ സ്പോർട്സ്മാൻ      സ്പിരിറ്റിനെ  നമ്മൾ അന്ഗീകരിക്കണം അഭിനന്ദിക്കണം . ചിലർഅതിലെ സ്പോർട്സും സ്പിരിറ്റും വേറെ വേറെ ആക്കുമ്പോൾ ആണ് കളികളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും ജയിക്കുന്നത് വരെ കളികൾനീണ്ടു പോകുന്നതും . അങ്ങനെ ഉണ്ടാകാതെ കളി കളി യായി തന്നെ എടുത്തു മുന്നേറുക
        

അടുത്ത വർഷവും ഈ കളിയും  കളിക്കാരും കാണികളും എല്ലാവരും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു  ആഗ്രഹിക്കുന്നു

2/08/2015

പള്ളി കത്തിച്ചതിനു ആപ്പിന്റെ ആളുകൾ പിടിയിൽ


പള്ളി കത്തിച്ചതിനു ആപ്പിന്റെ ആളുകൾ പിടിയിൽ
ഡൽഹിയിൽ നിന്നും ഇങ്ങനെ ഒരു വാർത്ത‍ വന്നാൽ ആപ്പിനു വോട്ടു ചെയ്തവർ എന്ത് ചെയ്യും . ഭാഗ്യത്തിന് അങ്ങനെ ഒരു വാർത്ത വന്നിട്ടില്ല .വരാതിരിക്കട്ടെ എന്ന്      പ്രാര്‍ഥിക്കാം  ആപ് പറഞ്ഞപോലെ അഴിമതിയും വർഗീയതയും ഇല്ലാതാക്കി സൗജന്യമായി  എല്ലാവർക്കും വെള്ളവും വൈദ്യുതിയും ഭക്ഷണവും നല്കാമെന്നു ഉള്ള വാഗ്ദാനം നടത്താൻ പറ്റുമെങ്കിൽ അഞ്ചു അല്ല അമ്പതു വർഷം ഭരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം,.ഭാരതം മുഴുവനും ഈ ഭരണം നിറയാൻ നമുക്ക് ആശിക്കാം .
ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകം മുഴുവൻ സന്തോഷം നിറയട്ടെ
ലോകത്തിൽ എല്ലാവർക്കും സന്തോഷം ഉണ്ടാകട്ടെ
എന്ന് പറഞ്ഞത് ഭാരതീയർ
അവനവനാത്മ സുഖത്തിനായ് ആചരിക്കുന്നവ
അപരന്നു സുഖത്തിനായ് വരേണം
എന്ന് പറഞ്ഞത് ഭാരതീയർ
എല്ലാവർക്കും സൗജന്യമായി ഭക്ഷണം ,വെള്ളം വൈദ്യുതി
എന്ന് പറഞ്ഞതും ഭാരതീയർ എന്നാകട്ടെ
എല്ലാവർക്കും നല്ലത് വരട്ടെ

2/06/2015

ടാറ്റയുടെ എയര്‍പോഡ് ഈവര്‍ഷം പുറത്തിറങ്ങിയേക്കും

ടാറ്റയുടെ എയര്‍പോഡ് ഈവര്‍ഷം പുറത്തിറങ്ങിയേക്കും
Posted on: 06 Feb 2015





ടാറ്റയുടെ എയര്‍പോഡ് ഈവര്‍ഷം പുറത്തിറങ്ങിയേക്കും
മാതൃഭൂമി 6/2/15/




കംപ്രസ്ഡ് എയര്‍ ഉപയോഗിച്ച് ഓടുന്ന ടാറ്റയുടെ ചെറുവാഹനം 'എയര്‍പോഡ്' ഈവര്‍ഷം അവസാനത്തോടെ പുറത്തിറങ്ങിയേക്കും. മൂന്ന് മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കും യാത്രചെയ്യാവുന്ന വാഹനം ഫ്രഞ്ച് കമ്പനിയായ മോട്ടോര്‍ ഡവലപ്‌മെന്റ് ഇന്റര്‍നാഷണലിന്റെ (എം ഡി ഐ) സഹകരണത്തോടെയാണ് ടാറ്റാ വികസിപ്പിക്കുന്നത്. മലിനീകരണമില്ലാത്ത വാഹനത്തിന്റെ ഇന്ധനടാങ്ക് ഏത് കംപ്രസ്ഡ് എയര്‍ സ്റ്റേഷനില്‍നിന്നും നിറയ്ക്കാം. ഒരുതവണ ടാങ്ക് നിറച്ചാല്‍ 200 കി.മി ദൂരംവരെ സഞ്ചരിക്കും. മണിക്കൂറില്‍ 80 കിലോമീറ്ററാവും പരമാവധി വേഗം. സ്റ്റിയറിങ്ങിന് പകരം ജോയ്‌സ്റ്റിക് ഉപയോഗിച്ചാവും വാഹനം നിയന്ത്രിക്കുക.





ഏഴുവര്‍ഷം മുമ്പാണ് വാഹനം ടാറ്റാ മോട്ടോഴ്‌സ് വികസിപ്പിച്ച് തുടങ്ങിയത്. നിശബ്ദമായി ആയിരുന്നു വികസന പ്രവര്‍ത്തനങ്ങള്‍. പദ്ധതി ടാറ്റ ഉപേക്ഷിച്ചുവെന്ന അഭ്യൂഹം ഇതുമൂലം പ്രചരിച്ചിരുന്നു. കംപ്രസ്ഡ് എയര്‍ ഉപയോഗിച്ച് ഓടുന്ന വാഹനമെന്നത് പുതിയ ആശയമൊന്നുമല്ല. എന്‍ജിന്‍ ചൂടാകുന്നത് അടക്കമുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍മൂലം ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് കഴിയാറില്ല. എന്നാല്‍ പ്രശ്‌നരഹിതമായ എന്‍ജിന്‍ വികസിപ്പിക്കുന്നതില്‍ ടാറ്റയും എം ഡി ഐയും വികസിപ്പിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വാഹനത്തിന്റെ പുകക്കുഴലിലൂടെയാണ് കംപ്രസ്ഡ് എയര്‍ പുറംതള്ളുന്നത്. വെല്ലുവിളികള്‍ നിറഞ്ഞ ദീര്‍ഘകാല പരിശ്രമത്തിലൂടെയാണ് വാഹനത്തിന്റെ എന്‍ജിന്‍ വികസിപ്പിച്ചതെന്ന് ടാറ്റാ മോട്ടോഴ്‌സ് അഡ്വാന്‍സ്ഡ് എന്‍ജിനിയറിങ് വിഭാഗം തലവന്‍ തിമോത്തി ലെവര്‍ട്ടന്‍ പറഞ്ഞു.

മറാത്തി എഴുത്തുകാരൻ ഭാലചന്ദ്ര നെമഡെയ്ക്ക് ജ്ഞാനപീഠ പുരസ്കാരം


Posted on: Friday, 06 February 2015 
















മറാത്തി എഴുത്തുകാരൻ ഭാലചന്ദ്ര നെമഡെയ്ക്ക് ജ്ഞാനപീഠ പുരസ്കാരം 
കൌമുദി 6/2/15/


ന്യൂഡൽഹി: 2014ലെ ജ്ഞാനപീഠ പുരസ്കാരത്തിന് മറാത്തി കവിയും നിരൂപകനുമായ ഡോ.ഭാലചന്ദ്ര നെമഡെ (77) അർഹനായി. 'ഹിന്ദു ജഗന്യാച്ചി സമ്രുദ്ദ അഡ്ഗൽ' എന്ന നോവലിനാണ് പുരസ്‌കാരം. പതിനൊന്ന ലക്ഷം രൂപയും പ്രശസ്തി പത്രവും സരസ്വതി ദേവീയുടെ വെങ്കല പ്രതിമയും അടങ്ങുന്നതാണ് അവാർഡ്.

1938ൽ മഹാരാഷ്ട്രയിലെ സാംഗ്വിയിലെ ഖാന്ദേശിലാണ് നെമഡേ ജനിച്ചത്. പൂുനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം പൂനെയിലെ തന്നെ ഡെക്കാൻ കോളേജിൽ നിന്ന് ലിംഗ്വിസ്റ്റിക്സിലും മുംബയ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ളീഷിലും മാസ്റ്റർ ബിരുദം നേടി. വടക്കൻ മഹാരാഷ്ട്ര യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും ഡോക്ടറേറ്റും ലഭിച്ചു. ഇംഗ്ലീഷ്, മറാത്ത ഭാഷകൾ പഠിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1960കളിൽ മഹാരാഷ്ട്രയിൽ ലിറ്റിൽ മാഗസിൻ വിപ്ലവത്തിന് തുടക്കമിട്ട നെമഡെ 1963ൽ ഖോസല എന്ന നോവലിലൂടെയാണ് എഴുത്തിന്റെ വഴിയിലെത്തിയത്. 1990ൽ ടീക്ക സ്വയംവർ എന്ന കൃതിക്ക് സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു.
ബിദർ, ഹൂൾ, ജരില, ഝൂൾ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന നോവലുകളാണ്. മെലഡി, ദേഖാനി എന്നിവ കവിതാസമാഹാരങ്ങളാണ്. 2010ലാണ് ജ്ഞാനപീഠ പുരസ്‌കാരത്തിനർഹമായ ഹിന്ദു ജഗന്യാച്ചി സമ്രുദ്ദ അഡ്ഗൽ എന്ന നോവൽ പുറത്തിറിക്കയത്. 2011ൽ രാജ്യം പത്മശ്രീ നൽകി നെമഡേയെ ആദരിച്ചു.

കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വിതരണംചെയ്താല്‍ പിഴ ഒരു ലക്ഷം


കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വിതരണംചെയ്താല്‍ പിഴ ഒരു ലക്ഷം
Posted on: 06 Feb 2015


ദുബായ്: ഊര്‍ജപാനീയങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി യു.എ.ഇ. സാമ്പത്തിക മന്ത്രാലയം. കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വിതരണംചെയ്യുന്ന കച്ചവടക്കാര്‍ക്ക് ഒരു ലക്ഷം ദിര്‍ഹംവരെ പിഴചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വില്‍ക്കുന്നത് രാജ്യത്ത് വിലക്കിയിട്ടുണ്ട്. ഇവയുടെ ബോട്ടിലുകള്‍ കടകളില്‍ പ്രത്യേക അറകളില്‍ സൂക്ഷിക്കണമെന്നും കുട്ടികളും ഗര്‍ഭിണികളും ഇവ കുടിക്കുന്നതിനെതിരെ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നും നിയമമുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃസംരക്ഷണവിഭാഗം ഡയറക്ടര്‍ ഹാഷിം അല്‍ നുഐമി വ്യക്തമാക്കി. കുട്ടികള്‍ക്ക് ഊര്‍ജ പാനീയങ്ങള്‍ വിതരണംചെയ്യുന്നവര്‍ക്ക് ഒരു ലക്ഷംവരെ പിഴചുമത്തുമെന്ന് കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം ഉറപ്പുവരുത്താന്‍ മന്ത്രാലയഉദ്യോഗസ്ഥര്‍ കടകളില്‍ മിന്നല്‍പരിശോധന നടത്തുമെന്നും ഹാഷിം അല്‍ നുഐമി പറഞ്ഞു.

ഫുജൈറയില്‍ കച്ചവടക്കാരുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഊര്‍ജപാനീയങ്ങള്‍ കൂടുതലായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലാണ് നടപടിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു
കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വിതരണംചെയ്താല്‍ പിഴ ഒരു ലക്ഷം 


മാതൃഭൂമി 6/2/15/ 

ദുബായ്: ഊര്‍ജപാനീയങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി യു.എ.ഇ. സാമ്പത്തിക മന്ത്രാലയം. കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വിതരണംചെയ്യുന്ന കച്ചവടക്കാര്‍ക്ക് ഒരു ലക്ഷം ദിര്‍ഹംവരെ പിഴചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വില്‍ക്കുന്നത് രാജ്യത്ത് വിലക്കിയിട്ടുണ്ട്. ഇവയുടെ ബോട്ടിലുകള്‍ കടകളില്‍ പ്രത്യേക അറകളില്‍ സൂക്ഷിക്കണമെന്നും കുട്ടികളും ഗര്‍ഭിണികളും ഇവ കുടിക്കുന്നതിനെതിരെ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നും നിയമമുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃസംരക്ഷണവിഭാഗം ഡയറക്ടര്‍ ഹാഷിം അല്‍ നുഐമി വ്യക്തമാക്കി. കുട്ടികള്‍ക്ക് ഊര്‍ജ പാനീയങ്ങള്‍ വിതരണംചെയ്യുന്നവര്‍ക്ക് ഒരു ലക്ഷംവരെ പിഴചുമത്തുമെന്ന് കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം ഉറപ്പുവരുത്താന്‍ മന്ത്രാലയഉദ്യോഗസ്ഥര്‍ കടകളില്‍ മിന്നല്‍പരിശോധന നടത്തുമെന്നും ഹാഷിം അല്‍ നുഐമി പറഞ്ഞു.

ഫുജൈറയില്‍ കച്ചവടക്കാരുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഊര്‍ജപാനീയങ്ങള്‍ കൂടുതലായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലാണ് നടപടിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു                    

ഇത് 200 വയസ്സുള്ള സന്യാസി


µÞÜæJ µâØÞJ ÇcÞÈ¢; §Äí 200 ÕÏTáU ØÈcÞØß
ØbL¢ çÜ~µX
 Story Dated: Friday, February 6, 2015 7:32 hrs IST 
Facebook ShareTwitter Share
©ÜÞX ÌçÄÞV (΢ç·Þ{ßÏ) D ÉÆíÎÞØÈJᑚ §ì §øßMá Äá¿BßÏÄí §Kᢠ§KæÜÏáÎÜï. 'Õ{æø ¦ÝJßÜáU §ì ÇcÞÈ¢ Îá¿AÞX µÞÜJßÈáÎÞÏßGßÜï. 200 ÕV×¢ ÉÝAÎáæIKá µøáÄáK ÌáiØÈcÞØßÏáæ¿ Öøàø¢ µæI¿áJÄá ΢ç·Þ{ßÏÏßWÈßKÞÃí. ÄÜØí@ÞÈJßÈ¿áJáU æØÞBßçÈÞæ¶ÏV¶ÞX ¼ßÜïÏßWÈßKá µÝßEÏÞÝíºÏÞÃí ÇcÞÈÞÕØí@ÏßÜáU Öøàø¢ µæI¿áJÄí. Îã·çJÞÜßW æÉÞÄßE ÈßÜÏßÜÞÏßøáKá Öøàø¢. µøßFLÏßW ÕßWAÞÈÞÏß ²øÞZ çÎÞ×í¿ß‚ Öøàø¢ ÉßKà¿á ÕàæI¿áAáµÏÞÏßøáKá.

¿ßÌxX Ìái·áøáÕßæaçÏÞ ÜÞÎÏáæ¿çÏÞ ÖøàøÎÞÃí §æÄKÞÃá Õ߯·íÇøáæ¿ ÕßÜÏßøáJW. ®KÞW, ØÈcÞØß Îøß‚ßGßæÜïKᢠÄáµíÆ¢ ®K ¦ÝJßÜáU ¦vàÏ ¥ÕØí@ÏßÜÞÃí ¥çgÙæÎKᢠÕÞÆßAáK ÌáiÎÄÉmßÄøáÎáIí. ÈßVÕÞâ dÉÞÉßAáKÄßÈá æÄÞGáÎáXÉáU ¥ÕØí@ÏÞÃí §æÄKÞÃí ¥Õøáæ¿ ÕßÜÏßøáJW. Öøàø¢ çËÞùXØßµí ÉøßçÖÞÇÈÏíAá ÕßçÇÏÎÞAßÏßGáIí. §Äßæa ËÜ¢ ÕøáKçÄÞæ¿ øÙØcBZ ºáøá{ÝßÏáæÎKÞÃá dÉÄàf.

ÜÞÎÏÞÏßøáK ÆÞ×ß çÆÞVç×Þ §Äß¼ßçÜÞÕßæa ·áøáÕßæa ÖøàøÎÞÃí §æÄKá ºßÜV ºâIßAÞGáKá. 1852W ¼Èß‚ ÆÞ×ß ÇcÞÈJßÜßøßæA 1927ÜÞÃá ØÎÞÇßÏÞÏÄí. ÖøàøJßÈá µÞøcÎÞÏ çµ¿áÉÞ¿á Ø¢ÍÕßAÞJÄá ΢ç·Þ{ßÏÏᑚ ÄÃáJ µÞÜÞÕØí@ µÞøÃÎÞµÞ¢. ÇcÞÈÞÕØí@ÏßÜáU ÌáiØÈcÞØßÎÞøáæ¿ ÎãÄçÆÙBZ §ÄßÈá ÎáXÉᢠµæI¿áJßGáIí.
കാലത്തെ കൂസാത്ത ധ്യാനം; ഇത് 200 വയസ്സുള്ള സന്യാസി
 സ്വന്തം ലേഖകന്‍
 മനോരമ 6/2/15/ 
ധ്യാനാവസ്ഥയിലുള്ള സന്യാസിയുടെ ശരീരം
ഉലാന്‍ ബതോര്‍ (മംഗോളിയ) . പദ്മാസനത്തിലെ ഇൌ ഇരിപ്പു തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. 'വളരെ ആഴത്തിലുള്ള ഇൌ ധ്യാനം മുടക്കാന്‍ കാലത്തിനുമായിട്ടില്ല. 200 വര്‍ഷം പഴക്കമുണ്ടെന്നു കരുതുന്ന ബുദ്ധസന്യാസിയുടെ ശരീരം കണ്ടെടുത്തതു മംഗോളിയയില്‍നിന്നാണ്. തലസ്ഥാനത്തിനടുത്തുള്ള സൊങ്ങിനോഖെയര്‍ഖാന്‍ ജില്ലയില്‍നിന്നു കഴിഞ്ഞയാഴ്ചയാണ് ധ്യാനാവസ്ഥയിലുള്ള ശരീരം കണ്ടെടുത്തത്. മൃഗത്തോലില്‍ പൊതിഞ്ഞ നിലയിലായിരുന്നു ശരീരം. കരിഞ്ചന്തയില്‍ വില്‍ക്കാനായി ഒരാള്‍ മോഷ്ടിച്ച ശരീരം പിന്നീടു വീണ്ടെടുക്കുകയായിരുന്നു. 

ടിബറ്റന്‍ ബുദ്ധഗുരുവിന്റെയോ ലാമയുടെയോ ശരീരമാണ് ഇതെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍, സന്യാസി മരിച്ചിട്ടില്ലെന്നും തുക്ദം എന്ന ആഴത്തിലുള്ള ആത്മീയ അവസ്ഥയിലാണ് അദ്ദേഹമെന്നും വാദിക്കുന്ന ബുദ്ധമതപണ്ഡിതരുമുണ്ട്. നിര്‍വാണം പ്രാപിക്കുന്നതിനു തൊട്ടുമുന്‍പുള്ള അവസ്ഥയാണ് ഇതെന്നാണ് അവരുടെ വിലയിരുത്തല്‍. ശരീരം ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ രഹസ്യങ്ങള്‍ ചുരുളഴിയുമെന്നാണു പ്രതീക്ഷ. 

ലാമയായിരുന്ന ദാഷി ദോര്‍ഷോ ഇതിജിലോവിന്റെ ഗുരുവിന്റെ ശരീരമാണ് ഇതെന്നു ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 1852ല്‍ ജനിച്ച ദാഷി ധ്യാനത്തിലിരിക്കെ 1927ലാണു സമാധിയായത്. ശരീരത്തിനു കാര്യമായ കേടുപാടു സംഭവിക്കാത്തതു മംഗോളിയയിലെ തണുത്ത കാലാവസ്ഥ കാരണമാകാം. ധ്യാനാവസ്ഥയിലുള്ള ബുദ്ധസന്യാസിമാരുടെ മൃതദേഹങ്ങള്‍ ഇതിനു മുന്‍പും കണ്ടെടുത്തിട്ടുണ്ട്.

2/03/2015

അടുപ്പിനരികിലും അടുക്കളത്തോട്ടമാകാം, അതും കയര്‍ ഉല്‍പന്നങ്ങള്‍ കൊണ്ട്


¥¿áMßÈøßµßÜᢠ¥¿áA{çJÞGÎÞµÞ¢, ¥ÄᢠµÏV ©WÉKBZ æµÞIí
ØbL¢ çÜ~µX
 Story Dated: Tuesday, February 3, 2015 18:54 hrs IST 
Facebook ShareTwitter Share
¦ÜMáÝD ¥¿áMJí ØÞOÞV Äß{‚áÕøáçOÞZ ¥¿áMßÈøßµßW ÈßKáÄæK ¥WÉ¢ µùßçÕMßÜ Éùß‚í ¥ÄßÜß¿ÞÈáU Øìµøc¢ È·øB{ßæÜÏᢠÎxᢠËí{Þxáµ{ßW ÄÞÎØßAáK ¯æÄÞøÞ{ßæaÏᢠ¦d·ÙÎÞÃí. ºßÜçMÞZ ¥Äí µÞLÞøß Îá{çµÞ ºàøçÏÞ ÎçxÞ ¦µÞ¢. §JøJßW ¥Çßµ¢ É¿VKá Õ{øÞJ ¯Äá æº¿ßÏᢠ¥¿áA{Ïᑚ §J߸ߨí@ÜJá Õ{VJÞÈÞµáK ºµßøßÈÞøáæµÞIáU dÉçÄcµ §È¢ ÉÞdÄÕᢠ¥ÕÏßÜáÉçÏÞ·ßAÞÕáK Õ{AâùáU Ø¢ÏáµíÄB{áÎÞÃí §JÕÃæJ µÏV çµø{ dÉÆVÖÈJᑚ ÉáÄáεZ.

µÝßE µÏV çµø{ÏßW Ü¢ÌÎÞÈ ÉâçLÞGÕáÎÞæÏJßÏ çºVJÜ §XÁØíd¿ßÏW ®ØíçxxßW dÉÕVJßAáK 'çØÞèËX æÁçAÝíØí' ®K Øí@ÞÉÈÎÞÃí ¥¿áA{ÏßW Øí@ÞÉßAÞÕáK ¥¿áA{çJÞGMÞdÄBZ ÕßµØßMßæ‚¿áJßøßAáKÄí. ¥¿áA{Ïáæ¿ ØìµøcJßÈÈáØøß‚í dµÎàµøßAÞÕáK øàÄßÏßW ¯Äá ÕÜßMJßÜᢠɂAùßµZAáU ÉÞdÄBZ ÈßVÎß‚á ÈWµá¢. ØÞÇÞøÃøàÄßÏßÜáU ÎHßW Õ{¢ µÜVJßçÏÞ ¥æˆCßW Õ{AâùáU Ø¢ÏáµíÄBç{Þ §ÄßW ©ÉçÏÞ·ßAÞ¢.

¥FáÆßÕØ¢Õæø ¨VM¢ ÈßÜÈßWAáæÎKÄÞÃí §Äßæa ¯xÕᢠÕÜßÏ dÉçÄcµÄ. ¥çÄØÎÏ¢ ¥WÉ¢çÉÞÜᢠæÕU¢ §ÄßW ÈßKá çºÞVKáçÉÞµáæÎK çÉ¿ßÏᢠçÕæIKí çØÞèËX æºÏVÎÞX ¥Äà×í ÎÞÄcá ÉùEá. ÈâùáÖÄÎÞÈ¢ ɸߨí@ßÄß ØìÙãÆ ©WÉKÎÞÃßÄí. 

Advertisement: Replay Ad

ºÜßAáK Ü¢ÌÎÞÈ ÉâçLÞG¢ µÝßE µÏV çµø{ÏßW ¥ÕÄøßMß‚çÖ×¢ Îßµ‚ dÉÄßµøÃÎÞÃí ¦ÍcLø ÕßÉÃßÏßW ÈßKáZæMæ¿ ÜÍßAáKæÄKí Øí@ÞÉÈJßæa ®¢Áß æµ.æ¼.ØíµùßÏ ºâIßAÞGß. ÕXµß¿ çÙÞGÜáµ{ßÜᢠÎxᢠÈàLWAá{Jßæa ¥øßµáµ{ßW ÎùÏÞÏß Øí@ÞÉßAÞÈᢠ¨ ÉâçLÞG¢ ©JÎÎÞÃí. ¥JøJßW ²çGæù ³VÁùáµZ §ÄßÈá ÜÍßAáKáæIKí ¥çgÙ¢ ÉùEá. §LcÏßW ÄæK §JøæÎÞøÞÖÏ¢ ¦ÆcÎÞÏßGÞÏßøáKá µÝßE µÏVçµø{ÏßW ¥ÕÄøßMßAæMGÄí. Õà¿ßæa ¼ÈÜáµç{Þ¿á çºVKí ÍßJßÏßW Éâæ‚¿ßµZ Õ{VJÞÈáĵáK ÉÜ ÕÜßMB{ßÜáU ÕßXçÁÞ ƒÞaùᢠ§Õøáæ¿ ÉáÄßÏ ©WÉKÎÞÃí.

çØÞèËX æÁçAÝíØßæa dɵãÄߨìÙãÆ É‚AùßçJÞGJßÜᢠÉâçLÞGJßÜáæÎˆÞ¢ ÎHí ©ÉçÏÞ·ßAÞX ÌáißÎáGáUÕVAᢠµÏVçµø{ ÉøßÙÞø¢ ÈßVçgÖßAáKá. çµÞÏOJâøßæÜ ¯×cX µÏV ædÉÞÁµí¿íØí ©ZæMæ¿ Îxá ºßÜ µOÈßµ{ÞÃí ºµßøßç‚ÞV ©ÉçÏÞ·ß‚áU Õ{¢ ÕßµØßMßæ‚¿áJßøßAáKÄí. ÉÜ ÕÜßMJßÜáU ÉÞdÄB{ßW ¨ Õ{¢ Èßù‚í ¥ÕÏßW ºàøÏᢠæÕIÏᢠÕÝáÄßÈÏᢠÎáÄW ÉMÞÏÏᢠÈÞøµÕᢠÎÞÄ{ÕᢠçÉÞÜáU 溿ߵZ Õæø È¿ÞÈÞµá¢.
അടുപ്പിനരികിലും അടുക്കളത്തോട്ടമാകാം, അതും കയര്‍ ഉല്‍പന്നങ്ങള്‍ കൊണ്ട്
 സ്വന്തം ലേഖകന്‍
മനോരമ 3/2/2015/  
   
ആലപ്പുഴ. അടുപ്പത്ത് സാമ്പാര്‍ തിളച്ചുവരുമ്പോള്‍ അടുപ്പിനരികില്‍ നിന്നുതന്നെ അല്‍പം കറിവേപ്പില പറിച്ച് അതിലിടാനുള്ള സൌകര്യം നഗരങ്ങളിലെയും മറ്റും ഫ്ളാറ്റുകളില്‍ താമസിക്കുന്ന ഏതൊരാളിന്റെയും ആഗ്രഹമാണ്. ചിലപ്പോള്‍ അത് കാന്താരി മുളകോ ചീരയോ മറ്റോ ആകാം. ഇത്തരത്തില്‍ അധികം പടര്‍ന്നു വളരാത്ത ഏതു ചെടിയും അടുക്കളയിലെ ഇത്തിരിസ്ഥലത്തു വളര്‍ത്താനാകുന്ന ചകിരിനാരുകൊണ്ടുള്ള പ്രത്യേക ഇനം പാത്രവും അവയിലുപയോഗിക്കാവുന്ന വളക്കൂറുള്ള സംയുക്തങ്ങളുമാണ് ഇത്തവണത്തെ കയര്‍ കേരള പ്രദര്‍ശനത്തിലെ പുതുമകള്‍. 

കഴിഞ്ഞ കയര്‍ കേരളയില്‍ ലംബമാന പൂന്തോട്ടവുമായെത്തിയ ചേര്‍ത്തല ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന 'സോഫൈന്‍ ഡെക്കേഴ്സ്' എന്ന സ്ഥാപനമാണ് അടുക്കളയില്‍ സ്ഥാപിക്കാവുന്ന അടുക്കളത്തോട്ടപ്പാത്രങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അടുക്കളയുടെ സൌകര്യത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന രീതിയില്‍ ഏതു വലിപ്പത്തിലും പച്ചക്കറികള്‍ക്കുള്ള പാത്രങ്ങള്‍ നിര്‍മിച്ചു നല്‍കും. സാധാരണരീതിയിലുള്ള മണ്ണില്‍ വളം കലര്‍ത്തിയോ അല്ലെങ്കില്‍ വളക്കൂറുള്ള സംയുക്തങ്ങളോ ഇതില്‍ ഉപയോഗിക്കാം.

അഞ്ചുദിവസംവരെ ഈര്‍പ്പം നിലനില്‍ക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതേസമയം അല്‍പംപോലും വെള്ളം ഇതില്‍ നിന്നു ചോര്‍ന്നുപോകുമെന്ന പേടിയും വേണ്ടെന്ന് സോഫൈന്‍ ചെയര്‍മാന്‍ അതീഷ് മാത്യു പറഞ്ഞു. നൂറുശതമാനം പരിസ്ഥിതി സൌഹൃദ ഉല്‍പന്നമാണിത്.  
ക്കത്മ്രനPadma_chandrakkalaത്സന്ധദ്ധന്ഥനPadma_chandrakkalaണ്ഡനPadma_chandrakkalanന്ധ: "നPadma_chandrakkalaണ്മlന്റത്ന ക്ക



ചലിക്കുന്ന ലംബമാന പൂന്തോട്ടം കഴിഞ്ഞ കയര്‍ കേരളയില്‍ അവതരിപ്പിച്ചശേഷം മികച്ച പ്രതികരണമാണ് ആഭ്യന്തര വിപണിയില്‍ നിന്നുള്‍പ്പെടെ ലഭിക്കുന്നതെന്ന് സ്ഥാപനത്തിന്റെ എംഡി കെ.ജെ.സ്കറിയ ചൂണ്ടിക്കാട്ടി. വന്‍കിട ഹോട്ടലുകളിലും മറ്റും നീന്തല്‍ക്കുളത്തിന്റെ അരികുകളില്‍ മറയായി സ്ഥാപിക്കാനും ഈ പൂന്തോട്ടം ഉത്തമമാണ്. അത്തരത്തില്‍ ഒട്ടേറെ ഓര്‍ഡറുകള്‍ ഇതിനു ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ തന്നെ ഇത്തരമൊരാശയം ആദ്യമായിട്ടായിരുന്നു കഴിഞ്ഞ കയര്‍കേരളയില്‍ അവതരിപ്പിക്കപ്പെട്ടത്. വീടിന്റെ ജനലുകളോടു ചേര്‍ന്ന് ഭിത്തിയില്‍ പൂച്ചെടികള്‍ വളര്‍ത്താനുതകുന്ന പല വലിപ്പങ്ങളിലുള്ള വിന്‍ഡോ പ്ളാന്ററും ഇവരുടെ പുതിയ ഉല്‍പന്നമാണ്.  

സോഫൈന്‍ ഡെക്കേഴ്സിന്റെ പ്രകൃതിസൌഹൃദ പച്ചക്കറിത്തോട്ടത്തിലും പൂന്തോട്ടത്തിലുമെല്ലാം മണ്ണ് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും കയര്‍കേരള പരിഹാരം നിര്‍ദ്ദേശിക്കുന്നു. കോയമ്പത്തൂരിലെ ഏഷ്യന്‍ കയര്‍ പ്രൊഡക്ട്സ് ഉള്‍പ്പെടെ മറ്റു ചില കമ്പനികളാണ് ചകിരിച്ചോര്‍ ഉപയോഗിച്ചുള്ള വളം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പല വലിപ്പത്തിലുള്ള പാത്രങ്ങളില്‍ ഈ വളം നിറച്ച് അവയില്‍ ചീരയും വെണ്ടയും വഴുതിനയും മുതല്‍ പപ്പായയും നാരകവും മാതളവും പോലുള്ള ചെടികള്‍ വരെ നടാനാകും.

1/31/2015

5000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് ഒരു ടൺ ആണവ പോർമുന വഹിക്കാൻ കഴിയും.


അഗ്നി 5 വിജയകരമായി പരീക്ഷിച്ചു
/  3 1 / 0 1 /2 0 1 5 /


ബാലസോർ: തദ്ദേശീയമായി വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക്‌ മിസൈലായ അഗ്നി 5ന്റെ മൂന്നാമത്തെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി.  ഒഡിഷ തീരത്തെ വീലർ  ദ്വീപിലെ ഇന്റഗ്രേറ്റഡ്‌ ടെസ്‌റ്റ്‌ റേഞ്ചിൽ നിന്നായിരുന്നു പരീക്ഷണം.  5000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് ഒരു ടൺ ആണവ പോർമുന വഹിക്കാൻ കഴിയും. മൂന്ന് ഘട്ടമായി ഖര ഇന്ധനമാണ് മിസൈലിൽ ഉപയോഗിക്കുന്നത്.

ഇതോടെ ഏഷ്യൻ ഭൂഖണ്ഡം പൂർണമായും യൂറോപ്പ്‌, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും അഗ്നി മിസൈലിന്റെ പരിധിയിൽ വരും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇൻഡോനേഷ്യ. തായ്‌ലൻഡ്, മലേഷ്യ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ഇറാക്ക്, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങൾ മിസൈലിന്റെ പ്രഹര പരിധിയിലാണ്.

അഗ്നി പരന്പരയിലെ അ‌ഞ്ചാമത്തേതാണ് ഇന്ന് പരീക്ഷിച്ചത്. അഗ്നി 1ന് 700 കിലോമീറ്റും, അഗ്നി 2ന് 2000 കിലോമീറ്ററും അഗ്നി 3,4 എന്നിവ 2500 കിലോമീറ്റർ മുതൽ 3500 കിലോമീറ്റർ വരെയുമാണ് ദൂരപരിധി.

1/30/2015

ഭര്‍ത്താവിന് മുഖം അഞ്ച് ഭാര്യയ്ക്കോ....?


ഭര്‍ത്താവിന് മുഖം അഞ്ച് ഭാര്യയ്ക്കോ....?
 ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
 മനോരമ . 30/1/15 ഫ്രൈഡേ


ഫാമിലി കൌണ്‍സലിങ്ങിനു പോവുമ്പോള്‍ സ്ഥിരം കേള്‍ക്കുന്ന ഒരു വാചകം ഉണ്ട്. അച്ചോ, ഇയാള്‍ക്കെന്നെ ഒരിക്കലും മനസിലാവില്ല.
ഭര്‍ത്താവാണെങ്കില്‍ പറയും: അച്ചോ എന്നെ തിരിച്ചറിയാന്‍ ഇവള്‍ക്ക് ഈ ജന്മത്തില്‍ പറ്റില്ല....

ഇതെന്താ മനസിലാക്കാന്‍ ഇത്ര വലിയ ബുദ്ധിമുട്ട്. ഒരേ ഭാഷയല്ലേ സംസാരിക്കുന്നത്, ഒരേ സംസ്കാരത്തിലല്ലേ ജീവിക്കുന്നത്. കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കുത്തിനിറച്ച അന്യഭാഷയില്‍പെട്ട പുസ്തകമൊന്നും അല്ലല്ലോ ഭാര്യയും ഭര്‍ത്താവും.

ചിലപ്പോള്‍ ഞാന്‍ അവരോടു ചോദിക്കും ഭാര്യയ്ക്കും ഭര്‍ത്താവിനും എത്ര മുഖം ഉണ്ട്? ഇതെന്നാ ചോദ്യമാ അച്ചോ? ഒരേയൊരു മുഖം എന്നാണുത്തരമെങ്കില്‍ തെറ്റി. ഭാര്യയ്ക്കും ഭര്‍ത്താവിനും ഏറ്റവും ചുരുങ്ങിയത് അഞ്ചു മുഖമെങ്കിലും വേണം.

പല മുഖങ്ങള്‍, ഭാവങ്ങള്‍...
നല്ല ഭര്‍ത്താവ് ഒരേ സമയം അപ്പന്റെയും ഭര്‍ത്താവിന്റെയും കാമുകന്റെയും ആങ്ങളയുടെയും മകന്റെയും സ്നേഹം ഭാര്യയ്ക്കു കൊടുക്കണം. തെറ്റുകള്‍ കാണുമ്പോള്‍ ശാസിക്കണം. കുറവുകള്‍ പറഞ്ഞു തിരുത്തണം. ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ അപ്പന്റെ സ്നേഹം ഭാര്യ അനുഭവിക്കുന്നു.

ജീവിതപങ്കാളിയുടെ ശാരീരിക മാനസിക അവസ്ഥകള്‍ മനസിലാക്കി വേണം ശാരീരികബന്ധം സ്ഥാപിക്കാന്‍. പ്രായം ഭാര്യയില്‍ വരുത്തുന്ന മാനസിക വ്യതിയാനങ്ങളും ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളും പരിഗണിക്കണം. ബഹുമാനസമീപനം ഭാര്യയോടു കാണിക്കുന്നവന്‍ ഭര്‍ത്താവിന്റെ സ്നേഹമാണു നല്‍കുന്നത്.

തന്റെ ജീവിതത്തെ അഭിമാനപൂര്‍വം ഭര്‍ത്താവിനു സമര്‍പ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വശീകരണശക്തി ഭര്‍ത്താവിനുണ്ടാവണം. ഇവിടെ അവന്‍ കാമുകനായി മാറുന്നു. ഭാര്യയുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും സന്തോഷിക്കുമ്പോള്‍ അവന്‍ ആങ്ങളയുടെ റോളിലേക്കു വളരുന്നു. കൊഞ്ചലും വിളച്ചിലും ഒക്കെ നടത്തി ഭാര്യയോട് പെരുമാറുമ്പോള്‍ അവന്‍ മകനെപ്പോലെ ആയിത്തീരുന്നു.

ഭാര്യ ഒരേ സമയം അമ്മയും ഭാര്യയും കാമുകിയും പെങ്ങളും മകളുമാവണം. ഭര്‍ത്താവിന്റെ ആത്മീയകാര്യങ്ങളിലുള്ള ശ്രദ്ധയും തെറ്റുകളില്‍ തിരുത്തലും വീഴ്ചകളില്‍ താങ്ങുമായി നില്‍ക്കുമ്പോള്‍ അവള്‍ അമ്മയുടെ ഭാഗമാണു പ്രകടിപ്പിക്കുന്നത്.

ഭര്‍ത്താവിന്റെ ശാരീരികമായ കാര്യങ്ങളില്‍ സഹകരണവും മടുപ്പില്ലാതെ സമര്‍പ്പണവും നടത്തുമ്പോള്‍ അവള്‍ ഭാര്യയുടെ ഭാഗം നന്നായി ജീവിച്ചു തീര്‍ക്കുന്നു. വൃത്തിയായ വേഷം ധരിച്ചും ശരീരം ഭംഗിയായി സൂക്ഷിച്ചും ആവലാതിയില്ലാതെ സഹകരിച്ചും പോകുമ്പോള്‍ കാമുകിയായിത്തീരുന്നു.

ഭര്‍ത്താവിന്റെ എല്ലാ നേട്ടങ്ങളിലും പ്രശംസിക്കുകയും ഉയര്‍ച്ചകളില്‍ അഭിമാനത്തോടെ സംസാരിക്കുകയും ചെയ്യുമ്പോള്‍ ഭാര്യ യഥാര്‍ഥ പെങ്ങളുടെ സ്നേഹമാണു പ്രകടിപ്പിക്കുക. അല്‍പസ്വല്‍പം കൊഞ്ചലുകള്‍ നടത്തി അവള്‍ മകളുടെ സ്ഥാനവും പൂര്‍ത്തീകരിക്കുന്നു.

ചില ഭര്‍ത്താക്കന്മാര്‍ പിതാവായിക്കഴിയുമ്പോള്‍ ബാക്കിയെല്ലാം മറക്കും. എപ്പോഴും അപ്പന്റെ ഗൌരവത്തില്‍ ജീവിക്കാന്‍ ശ്രമിക്കും. ഭര്‍ത്താവിന്റെയും കാമുകന്റെയും റോളുകള്‍ അവന്‍ മറക്കും. കുഞ്ഞിനെ പ്രസവിച്ചു കഴിഞ്ഞാല്‍ പിന്നെ അമ്മയുടെ മാത്രം റോളിലേക്ക് ഭാര്യ മടങ്ങിയേക്കാം. ഈ സാഹചര്യത്തില്‍ ദാമ്പത്യബന്ധത്തില്‍ തൃപ്തിക്കുറവുകള്‍ സംഭവിക്കും. പരസ്പരധാരണയുടെയും പങ്കുവയ്ക്കലിന്റെയും ജീവിതം ചുരുങ്ങിപ്പോകും.

എവിടെയാണോ പാകപ്പിഴയെന്നു കണ്ടെത്തി ദമ്പതികള്‍ തിരുത്തണം. പകര്‍ന്നുകൊടുക്കാന്‍ പരാജയപ്പെട്ട സ്നേഹത്തെക്കുറിച്ചു തിരിച്ചറിവുണ്ടാകണം. പിറകോട്ട് തിരിഞ്ഞുനോക്കി തിരുത്തുന്നവരാണു ജീവിതത്തില്‍ വിജയിക്കുന്നത്. ദൈവം തന്ന ജീവിതം കൈമോശം വരുത്താതെ ഓരോരുത്തരും അവരവരുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ചാല്‍ ജീവിതം ധന്യമായി.

ഒന്നു കേള്‍ക്കൂ...
. സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും ഭാര്യയെ വശീകരിക്കാന്‍ ഭര്‍ത്താവിനു കഴിയണം. ഭാര്യ കൊച്ചു കുഞ്ഞിനെപ്പോലെ കൊഞ്ചുമ്പോള്‍ അല്‍പം നേരത്തേക്ക് ഭര്‍ത്താവും കുട്ടിയെപ്പോലെയാവുക.

. വഴക്കുകളുണ്ടാവുക സ്വാഭാവികം. പക്ഷേ, കോപം ശമിച്ചു കഴിഞ്ഞു വേണം പങ്കാളിയോട് സംസാരിക്കാന്‍.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
ഫാമിലി കൌണ്‍സലറും പ്രഭാഷകനും

1/23/2015

കടലാമ മുട്ടയിട്ടു; കടപ്പുറം കാവലിരിക്കുന്നു


കടലാമ മുട്ടയിട്ടു; കടപ്പുറം കാവലിരിക്കുന്നു
 സ്വന്തം ലേഖകന്‍
 23/1/2015 മനോരമ


കടലാമയുടെ മുട്ടകള്‍ കാണാനെത്തിയ ചെറായി രാമവര്‍മ യൂണിയന്‍ ഹൈസ്കൂളിലെ നേച്ചര്‍ക്ളബ് അംഗങ്ങള്‍.
വൈപ്പിന്‍ . പള്ളത്താംകുളങ്ങര കടപ്പുറത്തു കടലാമയുടെ മുട്ടകള്‍ കണ്ടെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ എറണാകുളം ജില്ലയില്‍ മറ്റൊരിടത്തും കടലാമയുടെ മുട്ടകള്‍ കണ്ടെത്തിയിട്ടില്ലെന്നു സ്ഥലത്തെത്തിയ സോഷ്യല്‍ ഫോറസ്ട്രി ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഡി. രാജേന്ദ്രന്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ കരയില്‍ സൂക്ഷിച്ചിരുന്ന വലയില്‍ കടലാമയെ കണ്ടെത്തിയിരുന്നു. ആമയെ രക്ഷപ്പെടുത്തി കടലിലേക്കുവിട്ടശേഷം നാട്ടുകാര്‍ സോഷ്യല്‍ ഫോറസ്ട്രി അധികൃതരെ വിവരമറിയിച്ചു.

നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തിയ 96 മുട്ട സുരക്ഷിതമായ സ്ഥലത്തേക്കുമാറ്റി. മുട്ടകള്‍മണ്ണിട്ടു മൂടിയ ശേഷം നായ്ക്കളുടെയും പരുന്തിന്റെയും ശല്യം ഒഴിവാക്കാന്‍ മീതെ കമ്പിവലയിട്ടു മൂടി.ചുറ്റും വേലിയും സ്ഥാപിച്ചിട്ടുണ്ട് .

35 വര്‍ഷത്തെ ഇടവേളയിലാണു കടലാമകള്‍ മുട്ടയിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ആയിരക്കണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിച്ചാണു മുട്ടയിടുന്നതിനായി കരയിലേക്ക് എത്തുന്നത്.

ഏകദേശം 35 ദിവസം കൊണ്ടാണു മുട്ടവിരിയുക. മുട്ടയില്‍ നിന്നു പുറത്തുവരുന്നകുഞ്ഞുങ്ങള്‍ക്കും കടലിലേക്ക് എത്തുന്നതുവരെ പല ഭീഷണികളെയും അതിജീവിക്കേണ്ടി വരും.

കടലാമകളെ സംരക്ഷിക്കുന്നതിനു സോഷ്യല്‍ഫോറസ്ട്രി വകുപ്പ് വൈപ്പിന്‍ തീരത്തു  ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച്ഒാഫിസറായ സി.വൈ. മത്തായി, സെക്ഷന്‍ ഫോറസ്റ്റ് ഒാഫിസര്‍ കെ. മുഹമ്മദ്ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തില്‍രാത്രികാല നിരീക്ഷണവും ശക്തമാണ്.സ്ക്കൂളുകള്‍ തോറും ടര്‍ട്ടില്‍ ക്ലബുകള്‍ രൂപീകരിക്കുകയും കടലോരമേഖലകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

കടലാമ മുട്ടകള്‍ കണ്ടെത്തിയതറിഞ്ഞ് അധ്യാപകരുടെ നേതൃത്വത്തില്‍ സ്ക്കൂള്‍വിദ്യാര്‍ഥികളും ബീച്ചിലെത്തിയിരുന്നു.
ക്കത്മ്രനPadma_chandrakkalaത്സന്ധദ്ധന്ഥനPadma_chandrakkalaണ്ഡനPadma_chandrakkalanന്ധ:

ശിവഗിരി ആസ്‌ഥാനമായി ശ്രീനാരായണ കേന്ദ്ര സർവകലാശാല


ശിവഗിരി ആസ്‌ഥാനമായി ശ്രീനാരായണ കേന്ദ്ര സർവകലാശാല 
കൌമുദി    .23/1/2015 friday

ശിവഗിരിയിലോ, പരിസരത്തോ സ്‌ഥലം ഏറ്റെടുത്ത് നൽകും
ചാൻസലറെ  രാഷ്‌ട്രപതി നിശ്‌ചയിക്കും

തിരുവനന്തപുരം : കേരളം ഇരുൾമൂടിക്കെട്ടിയിരുന്ന കാലത്ത്  ശ്രീനാരായണ ഗുരുദേവൻ പകർന്ന മാനവ വെളിച്ചത്തിന്റെ വീചികൾ ലോകമെങ്ങും പ്രസരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗുരുവിന്റെ  ദർശനവും സാമൂഹിക പരിഷ്‌കരണവും സംബന്ധിച്ച പഠനത്തിനും ഗവേഷണത്തിനും ഊന്നൽ നല്കി ശിവഗിരി ആസ്‌ഥാനമായി ശ്രീനാരായണ കേന്ദ്ര സർവകലാശാല സ്ഥാപിക്കും.
അടുത്ത കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപനമുണ്ടായേക്കും.
തിരുവനന്തപുരത്ത് ഇതിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്‌ഥർക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി നിർദ്ദേശം നൽകി. നൂറേക്കർ സ്‌ഥലം ലഭ്യമാക്കിയാൽ സർവകലാശാല അനുവദിക്കാമെന്നാണ് കേന്ദ്ര നിലപാട്.

ഇക്കഴിഞ്ഞ ശിവഗിരി തീർത്ഥാടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യം സ്വാമി എന്നിവരോട് സർവകലാശാല അനുവദിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ‌ അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സ്‌മൃതി ഇറാനിയുമായും രാജ്‌നാഥ് സിംഗ് ഇക്കാര്യം ചർച്ച ചെയ്‌തു. കേന്ദ്ര സർവകലാശാല ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്‌മണ്യം സ്വാമി സ്‌മൃതി ഇറാനിക്ക് കത്തെഴുതി. തുടർന്നാണ് മാനവ വിഭവശേഷി മന്ത്രാലയം നടപടികൾ തുടങ്ങിയത്. ശിവഗിരിയിലോ, പരിസരത്തോ സ്‌ഥലം ഏറ്റെടുത്ത് നൽകുമെന്നും, സർവകലാശാലയുടെ കരട് പദ്ധതി രേഖ പ്രധാനമന്ത്രിക്ക് സമർപ്പിക്കുമെന്നും സ്വാമി ഋതംഭരാനന്ദ 'കേരളകൗമുദി"യോട് പറഞ്ഞു.

750 കോടി രൂപ ചെലവ്
ശ്രീനാരായണ ചരിത്രം, തത്വചിന്ത, ദർശനം, അദ്വൈതം, സാമൂഹ്യസേവനം, ആരോഗ്യം, ശാസ്‌ത്രവും സാങ്കേതിക വിദ്യയും, ഹോർട്ടികൾച്ചർ, കൃഷി, കരകൗശല വിദ്യ, ടെക്‌സ്‌റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ് , മാനേജ്മെന്റ് ആൻഡ് പബ്‌ളിക് പോളിസി, സ്‌പോർട്‌സ്, ആയുർവേദം, വ്യവസായം എന്നിങ്ങനെ നിരവധി പഠന വിഭാഗങ്ങൾ സർവകലാശാലയിലുണ്ടാവും. ഇതിൽ ആറ് വിഭാഗങ്ങളോടെ പ്രവർത്തനം തുടങ്ങാൻ 750 കോടി രൂപ ചെലവ് വരും. ഈ തുക കേന്ദ്രം വഹിക്കും.
രാജ്യത്തുടനീളവും വിദേശത്തുമുള്ള കോളേജുകളെയും പഠന കേന്ദ്രങ്ങളെയും സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യാൻ അധികാരമുണ്ടാവും. പതിനൊന്നംഗ എക്‌സിക്യൂട്ടിവ് കൗൺസിലിനാവും ഭരണ നിർവഹണ ചുമതല. ഇതിൽ ധർമ്മസംഘം ട്രസ്‌റ്റിന്റെ പ്രതിനിധിയുമുണ്ടാവും.

30 അംഗ 'കോർട്ട് " സമിതിയിലും ട്രസ്‌റ്റിന് പങ്കാളിത്തമുണ്ടാവും. റിസർച്ച് , അക്കാഡമിക് കൗൺസിലുകളും ഉണ്ടായിരിക്കും. ചാൻസലറെ  രാഷ്‌ട്രപതി നിശ്‌ചയിക്കും.
ഭരണഘടനാ ശില്പി ഡോ. അംബേദ്‌കറുടെ പേരിൽ ലക്‌നൗവിലും, സത് നാമി സമൂഹത്തിന്റെ സ്ഥാപകൻ ഗുരു ഗസിദാസിന്റെ പേരിൽ ഛത്തീസ്ഗഢിലും മൗലാനാ ആസാദിന്റെ സ്‌മരണയ്‌ക്ക് ഹൈദരാബാദിലും കേന്ദ്ര സർവകലാശാലകളുണ്ട്. കേരളത്തിൽ കേന്ദ്ര സർവകലാശാല കാസർകോ‌ട്ടാണ്. ഇതടക്കം നാല്പത് സർവകലാശാലകൾ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുണ്ട്.

.അദ്വാനിക്ക് പദ്മ പുരസ്‌കാരമെന്ന് സൂചന


ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി, യോഗ ഗുരു ബാബ രാംദേവ്, ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, തെന്നിന്ത്യൻ സിനിമാ നടൻ രജനികാന്ത് എന്നിവരടക്കം 148 പേർ പദ്മ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചു. കേരളത്തിൽ നിന്ന് മാതാ അമൃതാനന്ദമയി അന്തിമ പട്ടികയിൽ ഇടംതേടിയതായും അറിയുന്നു.

പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും പട്ടികയിൽ പെട്ടിട്ടുണ്ട്.
ശ്രീ ശ്രീ രവിശങ്കർ, നടന്മാരായ അമിതാഭ് ബച്ചൻ, രജനികാന്ത്, ദിലീപ് കുമാർ, ഗാനരചയിതാവ് പ്രസൂൻ ജോഷി, സലീംഖാൻ, കായികതാരം പി.വി സിന്ധു തുടങ്ങിയവരും പട്ടികയിലുണ്ടെന്നാണ് സൂചനhttp://news.keralakaumudi.com/news.php?nid=22785991b5f2a93d4cdc6096bed488e3
Posted on: Friday, 23 January 2015 


ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി, യോഗ ഗുരു ബാബ രാംദേവ്, ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, തെന്നിന്ത്യൻ സിനിമാ നടൻ രജനികാന്ത് എന്നിവരടക്കം 148 പേർ പദ്മ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചു. കേരളത്തിൽ നിന്ന് മാതാ അമൃതാനന്ദമയി അന്തിമ പട്ടികയിൽ ഇടംതേടിയതായും അറിയുന്നു.

പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും പട്ടികയിൽ പെട്ടിട്ടുണ്ട്.
ശ്രീ ശ്രീ രവിശങ്കർ, നടന്മാരായ അമിതാഭ് ബച്ചൻ, രജനികാന്ത്, ദിലീപ് കുമാർ, ഗാനരചയിതാവ് പ്രസൂൻ ജോഷി, സലീംഖാൻ, കായികതാരം പി.വി സിന്ധു തുടങ്ങിയവരും പട്ടികയിലുണ്ടെന്നാണ് സൂചന.

നോട്ടിൽ നോട്ടം വേണം


നോട്ടിൽ നോട്ടം വേണം
കൌമുദി 23/01/2013/ ഫ്രൈഡേ

കോലഞ്ചേരി: കറൻസി നോട്ടിൽ ഇനി കാര്യമായ നോട്ടം വേണം. കാലാവധി പേടിയിൽ  നോട്ടുകളുടെ കൈമാറ്റം തർക്കങ്ങൾക്കിടയാക്കുന്നത് ഒഴിവാക്കാനാണിത്. 2005 ന് മുമ്പ് അച്ചടിച്ച നോട്ടുകളിൽ നിർമ്മിച്ച വർഷം രേഖപ്പെ ടുത്തിയിട്ടുണ്ടാകില്ല. കൂടാതെ നോട്ടിലുളള  സെക്യൂരിറ്റി ത്രെഡ്  അലൂമിനിയം കളറിലളളതുമാണ്. ഇത്തരം നോട്ടുകൾ 2015 ജനുവരിയ്ക്ക് മുമ്പ് മാറ്റി വാങ്ങണമെന്ന് റിസർവ് ബാങ്ക് നേരത്തെ നിർദ്ദേശം പുറപ്പെടുവിച്ചിരിന്നു. ഇതിനുളള കാലാവധി 2015 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.  അതു വരെ  പഴയ നോട്ടുകൾ ഉപയോഗിക്കുന്നതിന്  നിയമ തടസ്സം ഇല്ലെന്നാണ്   ബാങ്ക് അധികൃതരുടെ വിശദീകരണം.  എന്നാൽ ചില സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും പഴയ  നോട്ട് സ്വീകരിക്കാൻ വിമുഖത കാണിക്കുന്നത് തർക്കങ്ങൾക്ക് വഴി വയ്ക്കാറുണ്ട്. 2005 നു മുമ്പുളള   നോട്ടുകൾ    ബാങ്കുകൾ,എ ടി എമ്മുകൾ വഴി വിതരണം ചെയ്യരുതെന്ന് റിസർവ് ബാങ്ക് നിർദ്ദേശമുണ്ടെങ്കിലും സഹകരണ ബാങ്കുകളും സ്വകാര്യ ഏജൻസികൾ നിയന്ത്രിക്കുന്ന എ. ടി. എമ്മുകളിലും ഇപ്പോഴും ഇത്തരം നോട്ടുകൾ ലഭിക്കുന്നുണ്ട്.

തിരിച്ചറിയൽ രേഖയുമായി ബാങ്കുകളിലെത്തിയാൽ ഒരാൾക്ക്  10 പഴയ  നോട്ടുകൾ വരെ ഒരു ദിവസം  മാറി നല്കണമെന്ന  റിസർവ് ബാങ്ക് നിർദ്ദേശവും നില നില്ക്കുന്നുണ്ട്. 2005 നു ശേഷമുളള നോട്ടുകളിൽ നിർമ്മിച്ച വർഷം രേഖപ്പെടുത്തിയിട്ടുണ്ടാകും . സെക്യൂരിറ്റി ത്രെഡ്  പച്ച നിറത്തിലുമാണ് . നോട്ടിന് പിന്നിലാണ് വർഷം രേഖപ്പെടുത്തിയിരിക്കുന്നത്.  ഇപ്പോൾ വിപണിയിൽ ലഭ്യമായ  മീഡിയം റേഞ്ചിലുളള നോട്ടെണ്ണൽ യന്ത്രങ്ങളിൽ കളള നോട്ടുകൾ കണ്ടെത്താനുളള സൗകര്യമുണ്ടെന്നാണ്  വില്പനക്കാരുടെ വിശദീകരണം. എന്നാൽ പുതിയ നോട്ടിലുളള പച്ച നിറത്തിലുളള സെക്യൂരിറ്റി ത്രെഡാണ് മെഷീനുകളിൽ  ഉളള സ്കാനിംഗ്  സംവിധാനം സ്കാൻ ചെയ്യുന്നത്.  അതു കൊണ്ടു തന്നെ 2005 നു മുമ്പുളള അലൂമിനിയം ത്രെഡ്  നോട്ടുകൾ  ഇത്തരം മെഷീനുകളിൽ  ഉപയോഗിച്ചാൽ കളള നോട്ടാണെന്ന് കാണിക്കുന്ന  "എറർ " എന്ന നിർദ്ദേശം വരും ഇത് പലപ്പോഴും വ്യാപാര സ്ഥാപനങ്ങളിൽ പല തർക്കങ്ങൾക്കും  കാരണമാകാറുണ്ട്. കീഴില്ലത്തെ സഹകരണ ബാങ്കിൽ നിന്നും സ്വർണ്ണ പണയ  വായപയെടുത്തയാൾക്ക്  പെരുമ്പാവൂരിലെ  ഒരു സ്ഥാപനത്തിൽ പണം നല്കിയപ്പോൾ  വ്യാജനാണെന്ന്  തെറ്റിദ്ധരിച്ച് പണം  മടക്കി നല്കിയതിനെ തുടർന്ന് ബാങ്കിനെതിരെ നടന്ന പ്രശ്നങ്ങൾ ഇത്തരത്തിലൊന്നാണ്.

പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് തുക 50,000 രൂപയാക്കുന്നു


പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് തുക 50,000 രൂപയാക്കുന്നുഎം.കെ. അജിത് കുമാര്‍ ട ട ട+
ആര്‍.എസ്.ബി.വൈ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങാം

ന്യൂഡല്‍ഹി: നിര്‍ധനവിഭാഗങ്ങള്‍ക്കും അസംഘടിതമേഖലയിലുള്ളവര്‍ക്കും വേണ്ടി കേന്ദ്രം നടപ്പാക്കുന്ന ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി(രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജനആര്‍.എസ്.ബി.വൈ) വിപുലീകരിക്കുന്നു. പദ്ധതിപ്രകാരമുള്ള ഇന്‍ഷുറന്‍സ് തുക 30,000 രൂപയില്‍നിന്ന് 50,000 രൂപയാക്കും. ഏപ്രില്‍ ഒന്നുമുതല്‍ പരിഷ്‌കരിച്ച ആര്‍.എസ്.ബി.വൈ നടപ്പാക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.

കേന്ദ്ര തൊഴില്‍മന്ത്രാലയം ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ച നിര്‍ദേശത്തില്‍ അന്തിമതീരുമാനം ഉടനെയുണ്ടാകും. പദ്ധതിയുടെ നടത്തിപ്പ് ആരോഗ്യമന്ത്രാലയത്തിന് കീഴിലാക്കാനും ആലോചനയുണ്ട്.


സംസ്ഥാനസര്‍ക്കാറുകള്‍ക്ക് വേണമെങ്കില്‍ സ്വന്തം ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരംഭിച്ച് പദ്ധതി നടപ്പാക്കാമെന്ന നിര്‍ദേശവും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്. അതിന് താത്പര്യമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ളതുപോലെ ഇന്‍ഷുറന്‍സ് കമ്പനികളെ പദ്ധതിനടത്തിപ്പിന് ആശ്രയിക്കാം.

2008 ഏപ്രില്‍ ഒന്നിന് തുടങ്ങിയതാണ് ആര്‍.എസ്.ബി.വൈ. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളേയും അസംഘടിതമേഖലയിലെ തൊഴിലാളികളേയും ലക്ഷ്യവെച്ച് തുടങ്ങിയ പദ്ധതിക്ക് നല്ല പ്രതികരണമാണ് ഇതുവരെ ലഭിച്ചത്. പദ്ധതിയില്‍ അംഗമാവുന്നവരുടെ ഇന്‍ഷുറന്‍സ് പ്രീമിയം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളാണ് അടയ്ക്കുന്നത്. ഒരംഗത്തിന് പരാമവധി 750 രൂപയാണ് സര്‍ക്കാറിന്റെ വിഹിതം. രജിസ്‌ട്രേഷന്‍ഫീസായ 60 രൂപ മാത്രമേ ഉപയോക്താവ് നല്‍കേണ്ടതുള്ളൂ.

തിരഞ്ഞെടുത്ത സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികളിലെ ചികിത്സയ്ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. അഞ്ചംഗ കുടുംബത്തിന് ഒരുവര്‍ഷം പരമാവധി 50,000 രൂപവരെയുള്ള ആരോഗ്യ പരിരക്ഷ ഇനിമുതല്‍ ലഭിക്കും. കുടുംബത്തിലെ ഒരംഗത്തിനോ എല്ലാവര്‍ക്കുംകൂടിയോ ഇത്രയും തുകയുടെ പരിരക്ഷ ഉണ്ടാകും. ഇതുവരെ 3.7 കോടി പേര്‍ക്ക് ആര്‍.എസ്.ബി.വൈ കാര്‍ഡുകള്‍ വിതരണംചെയ്തിട്ടുണ്ട്. ഒരുസ്ഥലത്ത് രജിസ്റ്റര്‍ ചെയ്ത കാര്‍ഡ് വേറൊരു സ്ഥലത്തേക്ക് മാറ്റാനും ഈ പദ്ധതിവഴി സാധിക്കും.

കഴിഞ്ഞവര്‍ഷംവരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ 29,23,573 പേര്‍ പദ്ധതിയില്‍ അംഗങ്ങളാണ്. ഏറ്റവുംകൂടുതല്‍ പേര്‍ കോഴിക്കോട് ജില്ലയിലാണ് 3,58,867 പേര്‍. ആലപ്പുഴില്‍ 3,13,705 പേരും തിരുവനന്തപുരത്ത് 3,12,328 പേരും അംഗങ്ങളായുണ്ട്. സംസ്ഥാനത്തെ 146 സ്വകാര്യആസ്പത്രികളും 161 സര്‍ക്കാര്‍ ആസ്പത്രികളും പദ്ധതിയുടെ കീഴിലുണ്ട്.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1