11/21/2014

free ഇന്റര്‍നെറ്റ്


ചെറിയൊരു ആന്റിനയില്‍ വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ്
 ബെര്‍ളി തോമസ്
 21/11/2014/മനോരമ


ഇന്റര്‍നെറ്റ് പ്രസരണം ചെയ്യുന്ന കൂറ്റന്‍ ബലൂണുകളുമായി ഗൂഗിളിന്റെ പ്രോജക്ട് ലൂണ്‍ ആണ് ആദ്യമെത്തിയത്. ഇന്റര്‍നെറ്റ് ഡോട് ഒാര്‍ഗ് പദ്ധതിയുമായി പിന്നാലെ ഫെയ്സ്ബുക്കും സംഘവും എത്തി. സ്വപ്നപദ്ധതികള്‍ രണ്ടും യാഥാര്‍ഥ്യമാകും മുന്‍പേ, ഏറ്റവും പ്രായോഗികമായ വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് പദ്ധതിയുമായി എത്തിയ മൈക്രോസോഫ്റ്റ് സൌജന്യ ഇന്റര്‍നെറ്റ് എന്ന സ്വപ്നവുമായി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലേക്ക് ചുവടു വയ്ക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഒാഗസ്റ്റ് 30ന് അംഗീകാരം
നല്‍കിയ വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ ബെംഗളുരുവില്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മൈക്രോസോഫ്റ്റ്.

സര്‍ക്കാരിന്റെയും ദൂരദര്‍ശന്റെയും ഉടമസ്ഥതയിലുള്ള, ഉപയോഗശൂന്യമായിക്കിടക്കുന്ന സ്പെക്ട്രത്തിലെ വൈറ്റ് സ്പേസ് അഥവാ ഒഴിഞ്ഞു കിടക്കുന്ന ചാനലുകളാണ് സൌജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ മൈക്രോസോഫ്റ്റ് ഉപയോഗിക്കുക. വൈഫൈ വഴി പരമാവധി 100 മീറ്റര്‍ വരെ മാത്രം ഇന്റര്‍നെറ്റ് നല്‍കാനാവുമ്പോള്‍ 200-300 മെഗാഹെര്‍ട്സ് സ്പെക്ട്രം വഴി 10 കിലോമീറ്റര്‍ വരെ നെറ്റ് ലഭ്യത ഉറപ്പാക്കാനാവുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ചെയര്‍മാന്‍ ഭാസ്കര്‍ പ്രമാണിക് പറഞ്ഞു. ബെംഗളുരുവിലെ പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് മൈക്രോസോഫ്റ്റ് പദ്ധതി വ്യാപിപ്പിക്കും. ദൂരദര്‍ശന്‍ ടവറുകള്‍ വഴിയോ സമാന്തരമായി മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്ന ടവറുകള്‍ വഴിയോ ഇന്റര്‍നെറ്റ് സംപ്രേഷണം ചെയ്യപ്പെടും.

ടവറിന്റെ പരിധിയിലുള്ളവര്‍ ടിവി കാണാന്‍ ആന്റിന വയ്ക്കുന്നതുപോലെ ഇന്റര്‍നെറ്റ് ലഭിക്കാനും ചെറിയൊരു ആന്റിന ഘടിപ്പിച്ചാല്‍ മതി. 16 എംബിപിസ് ആണ് വൈറ്റ് സ്പേസ് ഇന്റര്‍നെറ്റില്‍ പ്രതീക്ഷിക്കാവുന്ന പരമാവധി വേഗം. മൈക്രോസോഫ്റ്റ് റിസേര്‍ച്ച് വികസിപ്പിച്ചെടുത്തതാണ് വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് പദ്ധതി. യുഎസിലെ വിര്‍ജിനിയയില്‍ 2009ലാണ് ടിവി വൈറ്റ് സ്പേസ് ഉപയോഗിച്ച് മൈക്രോസോഫ്റ്റ് ആദ്യമായി ഇന്റര്‍നെറ്റ് നല്‍കിയത്. ബിബിസി, നോക്കിയ, ബിടി തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് 2011ല്‍ യുകെ യിലെ കേംബ്രിജിലും 2013ല്‍ കെനിയ, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈന്‍ സ് എന്നിവടങ്ങളിലും മൈക്രോസോഫ്റ്റ് വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് അവതരിപ്പിച്ചു.

ആഗോളതലത്തില്‍ വൈറ്റ് സ്പേസ് സാങ്കേതികവിദ്യ വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കൂടുതലാളുകളിലേക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ പര്യാപ്തമാണ് ഇത്.

11/19/2014

വികസനവരള്‍ച്ചയില്‍ നിന്ന് ഹൈടെക്കിലേക്ക്: ഗുജറാത്ത്‌ മോഡല്‍


വികസനവരള്‍ച്ചയില്‍ നിന്ന് ഹൈടെക്കിലേക്ക്:  ഗുജറാത്ത്‌  മോഡല്‍


ഗുജറാത്തിലെ പുന്‍സാരി ഗ്രാമം. എട്ട് വര്‍ഷം മുമ്പ് വരെ ഇവിടെ ശുദ്ധജലമോ കൃത്യമായി വൈദ്യുതിയോ നല്ല റോഡുകളോ ഒന്നുമല്ലാതിരുന്ന ഗ്രാം. വികസനം തിരിഞ്ഞുനോക്കാത്ത പുന്‍സാരി ഗ്രാമം ഇന്ന് വികസനത്തിന്റെ പുതിയ പാഠങ്ങള്‍ രചിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പുന്‍സാരിയെ മാറ്റത്തിന്റെ പുതുയഗത്തിലേക്ക് നയിച്ചത് യുവ സര്‍പഞ്ചായ ഹിമാന്‍ഷു പട്ടേല്‍ എന്ന 31 കാരനാണ്.

നോര്‍ത്ത് ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ഹിമാന്‍ഷു പട്ടേല്‍ 2006 ല്‍ 28 ാമത്തെ വയസ്സില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതോടെയാണ് മാറ്റത്തിന്റെ യുഗം തുടങ്ങിയത്. കാര്യമായ ഫണ്ടൊന്നുമില്ലാതെ പ്രതിസന്ധിയിലായിരുന്നു 2006 ല്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം. വരുമാനമാര്‍ഗങ്ങളുണ്ടെങ്കിലും കൃത്യമായ വിനിയോഗമില്ലാത്തതാണ് പ്രതിസന്ധിയെന്ന് മനസ്സിലാക്കിയ ഹിമാന്‍ഷു ഒരു പൊളിച്ചെഴുത്തിന് തയ്യാറായി.

എട്ട് വര്‍ഷം ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് യോജിച്ചുള്ള പ്രവര്‍ത്തനം. ജില്ലാ ആസൂത്രണ കമ്മീഷന്‍, പിന്നാക്ക പ്രദേശങ്ങള്‍ക്കുള്ള ഗ്രാന്റ്, 12 ാം ധനകാര്യ കമ്മീഷന്റെ ഭാഗമായ ഫണ്ട്, സ്വയം സഹായ ഗ്രൂപ്പുകള്‍, എല്ലാവരും കൈകോര്‍ത്തു. ഫലം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.

ഇന്ന് ഗ്രാമം സിസിടിവിയുടെ വലയത്തില്‍ സുരക്ഷിതമാണ്, ജല ശുദ്ധീകരണ പ്ലാന്റുകള്‍, സ്‌കൂളുകളില്‍ എസി സൗകര്യം, വൈഫൈ, ബയോമെട്രിക് യന്ത്രങ്ങള്‍, മിനി ബസ്സുകള്‍ അടങ്ങുന്ന സ്വന്തം ഗതാഗത സംവിധാനം ഇവയെല്ലാം ഈ ഗ്രാമത്തിന് ഇന്ന് സ്വന്തം. ഗ്രാമം മുഴുവന്‍ ലൗഡ് സ്പീക്കറുകള്‍, ശുചിത്വമുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, എട്ട് കിന്‍ഡര്‍ ഗാര്‍ട്ടന്‍ സ്‌കൂളുകള്‍, ടോള്‍ ഫ്രീ പരാതി സെല്ലുകള്‍.

ഗ്രാമത്തിന്റെ സ്വന്തം മിനി ബസ്സില്‍ സഞ്ചരിക്കാന്‍ ഒരു രൂപയാണ് ടിക്കറ്റ് ചാര്‍ജ്. വനിതാ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യം. 120 ലൗഡ്‌സ്പീക്കറുകളാണ് ഗ്രാമത്തിലുള്ളത്. രാവിലെ ഗ്രാമവാസികള്‍ പ്രഭാതീയം കേട്ട് തുടങ്ങുന്നു. വൈകുന്നേരമായാല്‍ ഭജനുകള്‍, ഭക്തിഗാനങ്ങള്‍ ഒക്കെ കേള്‍ക്കാം. ടെലിഫോണ്‍ ബില്ലുകള്‍, വൈദ്യുതി ബില്ലുകള്‍, 10, 12 ക്ലാസ്സുകളിലെ പരീക്ഷാ ഫലം വരെ ലൗഡ്‌സ്പീക്കറിലൂടെയാണ് വിളംബരം ചെയ്യുന്നത്. സര്‍പാഞ്ചിന് സ്വന്തം മൊബൈലില്‍ നിന്ന് ലൗഡ്‌സ്പീക്കറിലൂടെ എപ്പോള്‍ വേണമെങ്കിലും അറിയിപ്പുകള്‍ നല്‍കാം. ജലശുദ്ധീകരണ പ്ലാന്റില്‍ നിന്ന് നാല് രൂപയ്ക്ക് 20 ലിറ്ററിന്റെ കാന്‍ വീടുകളിലേക്ക് ന

11/08/2014

യജമാനത്തിക്ക് കുതിരയുടെ അന്ത്യചുംബനം


യജമാനത്തിക്ക് കുതിരയുടെ അന്ത്യചുംബനം
8/11/14 കൌമുദി
ഇംഗ്ലണ്ട്: കാൻസർ ബാധിച്ച് മരണക്കിടക്കിയിലായ ഷീല മാർഷ് എന്ന എഴുപത്തിയേഴ്കാരി ആശുപത്രി അധികൃതരോട് അവസാനമായി ഒരു ആഗ്രഹം പ്രകടിപ്പിച്ചു. തന്റെ പ്രിയപ്പെട്ട കുതിരയെ ഒരു നോക്ക് കാണണമെന്ന്. ഇതനുസരിച്ച് വീട്ടുകാരും ആശുപത്രി അധികൃതരും ചേർന്ന് ഷീലയുടെ ബ്രൗണി എന്ന കുതിരയെ ആശുപത്രിയിലെത്തിച്ചു.

തന്റെ യജമാനത്തിയെക്കണ്ട കുതിര ഷീലയുടെ മുഖത്ത് തന്റെ മുഖം ഉരസി സൗഹൃദം പങ്കു വച്ചു.  കിടക്കിയിൽ നിന്ന് എഴുന്നേൽക്കാനോ തന്നെ ഓമനിക്കാനോ ഇനി തന്റെ യജമാനത്തിക്കാവില്ലെന്ന് മനസിലാക്കിയ ബ്രൗണി യജമാനത്തിയുടെ കവിളത്ത് ചുംബനം നൽകി. ഈ കാഴ്ച കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾ

11/07/2014

ഒറ്റത്തണ്ടില്‍ 110 കിലോ മരച്ചീനി..


ഒറ്റത്തണ്ടില്‍ 110 കിലോ മരച്ചീനി...ട ട ട+

അങ്കമാലി: ഒറ്റത്തണ്ടില്‍ വിളഞ്ഞ 110 കിലോ മരച്ചീനി കൗതുകക്കാഴ്ചയായി. ആഗോള കാര്‍ഷിക സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള സ്റ്റാളിലാണ് കൂറ്റന്‍ മരച്ചീനി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പെരുമ്പാവൂര്‍ അശമന്നൂര്‍ സ്വദേശി സുബ്രഹ്മണ്യന്റെ തോട്ടത്തിലാണ് കൂറ്റന്‍ മരച്ചീനി വിളഞ്ഞത്. ബഡ് ചെയ്ത തണ്ടിലാണ് 110 കിലോ വിളഞ്ഞത്. ഒമ്പത് മാസം കൊണ്ട് വിള പാകമായി. മുളന്തുരുത്തി സ്വദേശി ജോര്‍ജിന്റെ തോട്ടത്തില്‍ വിളഞ്ഞ കൂറ്റന്‍ മരച്ചീനിയും പ്രദര്‍ശനത്തിനുണ്ടായിരുന്നു. നടാനായി ഉപയോഗിക്കുന്ന മരച്ചീനിത്തണ്ടിന്റെ ഏതാണ്ട് മധ്യഭാഗത്തായി വട്ടത്തില്‍ തൊലി ചെത്തിക്കളഞ്ഞ ശേഷം നട്ടാല്‍ കൂടുതല്‍ വിളവുണ്ടാകുമെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. തൊലി ചെത്തിക്കളഞ്ഞ ഭാഗത്തും കടഭാഗത്തും വേര് പൊട്ടും. അതിനാല്‍ രണ്ട് നിരയിലായി മരച്ചീനി ഉണ്ടാകും.

MODIYUDE പ്രഭാഷണം മലയാളം 2/11/2014 video

MODIYUDE പ്രഭാഷണം മലയാളം 2/11/2014 മറുനാടന്‍ മലയാളിയില്‍നിന്നു http://www.marunadanmalayali.com/opinion/sociopolitical/modi-speech-in-air-6534

11/06/2014

വിന്‍ഡോസ് 7, 8 എന്നിവ പിന്‍വലിക്കുന്നു


വിന്‍ഡോസ് 7, 8 എന്നിവ പിന്‍വലിക്കുന്നു
 സ്വന്തം ലേഖകന്‍
6/11/2014

വിന്‍ഡോസ് 7 നും 8 ഉം വിപണിയില്‍നിന്ന് പിന്‍വലിക്കുന്നു. പുതിയ ഒാപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 അടുത്ത വര്‍ഷം പുറത്തിറക്കുന്നതിന് മുന്നോടിയായിട്ടാണ് പഴയ പതിപ്പുകള്‍ പിന്‍വലിക്കുന്നത്. ഇനി വാങ്ങുന്ന കംപ്യൂട്ടറുകളില്‍ വിന്‍ഡോസ് 8.1 ആയിരിക്കും ഇന്‍സ്റ്റാള്‍ ചെയ്യുക. കംപ്യൂട്ടര്‍ ഉപയോക്താക്കളില്‍ 53ശതമാനവും വിന്‍ഡോസ് 7 ആണ് ഉപയോഗിക്കുന്നത്. വിന്‍ഡോസ് 8നാകട്ടെ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. 6 ശതമാനം പേര്‍ മാത്രമാണ് വിന്‍ഡോസ് 8 ഉപയോഗിക്കുന്നത്?.

ജന ധന യോജന ഫോം

11/05/2014

അവസാനത്തെ അടവ്

അവസാനത്തെ അടവ്
ഇപ്പോള്‍ നിങ്ങള്‍ എനിക്ക് വോട്ട് തന്നില്ലങ്കില്‍  ഇനി നിങ്ങള്‍ക്ക് ഈ നൂറ്റാണ്ടില്‍  വേറെ മുഖ്യമന്ത്രി ഉണ്ടാകില്ല ഇനിയുള്ള എല്ലാ എലക്ഷനിലും BJP മാത്രമേ ജയിക്കു മുഖ്യമന്ത്രി ആകൂ എന്ന് പ്രജരിപ്പിക്കും  അതുകൊണ്ട് അവസാന ആഗ്രഹമായി ഒരു തവണ  കൂടി പ്ലീസ് 

10/22/2014

VS നു ആശംസകള്‍


കേരളത്തിനും ജൈവം പ്രിയങ്കരം


കേരളത്തിനും ജൈവം പ്രിയങ്കരം
 

കേരളത്തിലും ജൈവ കൃഷിക്ക് പ്രചാരം വര്‍ധിക്കുന്നു. 2007ല്‍ 7,000 ഹെക്ടര്‍ സ്ഥലത്തായിരുന്നു ജൈവകൃഷിയെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഇത് 16,000 ഹെക്ടറായി വര്‍ധിച്ചു. ജൈവ കൃഷിക്ക് സംസ്ഥാന സര്‍ക്കാരും നബാര്‍ഡും സഹായം നല്‍കുന്നു. വലിയ മുടക്കുമുതലില്ലാതെ തന്നെ ജൈവകൃഷി നടത്തി വിജയം കൊയ്യുന്ന കൂട്ടായ്മകളുണ്ട്. കോഴിക്കോട് വേങ്ങേരിയിലെ നിറവ് ഉദാഹരണം. അഞ്ചു സെന്റും പത്തു സെന്റും ഭൂമിയുള്ള സാധാരണക്കാരുടെ കൂട്ടായ്മയാണ് നിറവ്.

101 കുടുംബങ്ങളാണ് അംഗങ്ങള്‍. മട്ടുപ്പാവിലും വീട്ടുമുറ്റത്തുമായാണ് ഇവരുടെ കൃഷി. ദിവസം കൃഷിക്കായി മാറ്റിവയ്ക്കുന്നത് വെറും ഒരു മണിക്കൂര്‍. അടുക്കളയില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും ചാണകവും ഗോമൂത്രവുമാണ് വളം. വീട്ടിലേക്ക് ആവശ്യമുള്ളതെടുത്ത് ബാക്കി നിറവിന്റെ ജൈവ പച്ചക്കറി ഔട്ട്ലെറ്റിലൂടെ വിറ്റഴിക്കുന്നു. വിപണി വിലയേക്കാള്‍ കുറവേ ഈടാക്കുന്നുള്ളൂ. മാസം ഓരോ വീട്ടുകാരും സമ്പാദിക്കുന്നത് 5000 രൂപ മുതല്‍ 12,000 രൂപ വരെ.

വലിയ പരിചരണമൊന്നും ആവശ്യമില്ലാത്ത പച്ചക്കറികളാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. ജൂണ്‍, ജൂലൈ മാസത്തില്‍ തനിയെ മുളയ്ക്കുന്ന തകര വിറ്റ് നിറവിലെ സത്യന്‍ നേടിയത് 2800 രൂപയാണ്. മത്തന്‍, കുമ്പളം, ചീര, പടവലം, വെള്ളരി, പയര്‍ എന്നിവയെല്ലാം ഇവര്‍ ഉല്‍പാദിപ്പിക്കുന്നു. വിത്തുകള്‍ കയറ്റിയയ്ക്കുന്നു. പച്ചക്കറി കയറ്റുമതി ചെയ്യാനുള്ള പദ്ധതിയുമുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ പെസ്റ്റിസൈഡ് റെസിഡ്യു ലബോറട്ടറി നിറവിന്റെ ഉല്‍പന്നങ്ങള്‍ വിഷരഹിതമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ജൈവ ഉല്‍പന്നങ്ങള്‍ക്കുള്ള സ്വീകാര്യത മുതലെടുക്കാന്‍ കള്ളനാണയങ്ങളും രംഗത്തുണ്ട്. ജൈവ പച്ചക്കറിയെന്ന ലേബലില്‍ വിറ്റഴിക്കുന്ന പലതിലും മാരക വിഷമുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതു കൊണ്ടു തന്നെ സര്‍ട്ടിഫൈഡ് പച്ചക്കറികള്‍ക്കേ ഇപ്പോള്‍ ആവശ്യക്കാരുള്ളൂ.

ആകാശത്തെ കൃഷി


ആകാശത്തെ കൃഷി
 ടി. അജീഷ്




. വീടിനു മുകളില്‍ കൃഷിയിടങ്ങള്‍ വ്യാപകമാവുകയാണ്. മട്ടുപ്പാവിലെ കൃഷിയില്‍ എന്തൊക്കെ ശ്രദ്ധിക്കാം

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുകയെന്നതു മലയാളിയുടെ ശീലമായി മാറുകയാണ്. സ്വന്തമായി ഭൂമിയില്ലാത്തവരുടെ കൃഷിയിടം ഇന്നു ടെറസുകളാണ്. മട്ടുപ്പാവ് കൃഷിയിലേക്കിറങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നു നോക്കാം:

ഒരുക്കങ്ങള്‍
നന്നായി സൂര്യപ്രകാശം ലഭിക്കുന്ന മട്ടുപ്പാവുകളിലാണു കൃഷിചെയ്യേണ്ടത്. ജലസേചനത്തിനുള്ള സൌകര്യവും അവിടെത്തന്നെ വേണം.മട്ടുപ്പാവില്‍ കൃഷി ചെയ്യുമ്പോള്‍കോണ്‍ക്രീറ്റിനു ചോര്‍ച്ച വരുമോ എന്നതാണുപലരുടെയും ആശങ്ക. വളരെ ശ്രദ്ധയോടെ കൃഷിചെയ്താല്‍ ചോര്‍ച്ചയുണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയാം. ജൈവവളം ഉപയോഗിച്ചു കൃഷിചെയ്യുകയാണെങ്കില്‍ നൈട്രജന്‍ കാരണമുള്ള കോണ്‍ക്രീറ്റ് ചോര്‍ച്ച ഇല്ലാതാക്കാം.

കാലിത്തീറ്റയുടെ ചാക്കുകളും ഗ്രോ ബാഗുകളുമാണു പച്ചക്കറിക്കു വേണ്ടത്. മറ്റുള്ളവ മണ്ണിട്ടു വളര്‍ത്തിയെടുക്കാം. മണ്ണിടുന്നതിനു മുന്‍പു നല്ല കട്ടിയുള്ള ഷീറ്റ് വിരിക്കണം. ഇല്ലെങ്കില്‍ കോണ്‍ക്രീറ്റിനുചോര്‍ച്ച വരും. ഒരടി മണ്ണാണു ചേമ്പ്, ചേനഎന്നിവ കൃഷിചെയ്യാന്‍ മട്ടുപ്പാവില്‍ നിറയ്ക്കേണ്ടത്. ചാക്കിനും ബാഗിനും നീര്‍വാര്‍ച്ചയുണ്ടായിരിക്കണം. ഇല്ലെങ്കില്‍ വെള്ളം കെട്ടിക്കിടന്ന് കൃഷി ചീഞ്ഞുപോകും.

അതേ സമയം, മട്ടുപ്പാവില്‍ വെള്ളം കെട്ടിനില്‍ക്കരുത്. ചാക്കിനും ഗ്രോ ബാഗിനുമടിയില്‍ വയ്ക്കാനുള്ള പ്ലാസ്റ്റിക് പാത്രം ഇപ്പോള്‍ ലഭിക്കാനുണ്ട്. അമിതമായി വെള്ളം ഒഴിച്ചുകൊടുക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാം.

മണ്ണൊരുക്കം
മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ തുല്യ അനുപാതത്തിലെടുക്കണം. മണല്‍കിട്ടാന്‍ പ്രയാസമാണെങ്കില്‍ ചകിരിച്ചോര്‍ ഉപയോഗിച്ചാലും മതി. ഇതില്‍ സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ എന്നീജീവാണുക്കള്‍ ചേര്‍ക്കണം. (രണ്ടും വളംവില്‍ക്കുന്ന കടകളില്‍നിന്നു ലഭിക്കും). കുമിള്‍രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ ജീവാണുവാണ് സ്യൂഡോമോണാസ്. കുമിള്‍രോഗത്തിനും നിമാവിരകളുടെ ആക്രമണംതടയാനും ട്രൈക്കോഡെര്‍മ ഫലവത്താണ്.വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നതും നിമാവിരശല്യം ഇല്ലാതാക്കാന്‍ ഉത്തമമാണ്.മണ്ണിലെ കാല്‍സ്യക്കുറവു പരിഹരിക്കാന്‍അല്‍പ്പം കുമ്മായവും ചേര്‍ക്കണം.നടീല്‍പയര്‍, പാവല്‍, വെണ്ട എന്നിവയെല്ലാം ഒാരോ ബാഗില്‍ ഒാരോ വിത്തുവീതം നടാം.

ചീര, തക്കാളി, വഴുതന എന്നിവയെല്ലാം തൈകള്‍ മുളപ്പിച്ച് നാലിലയാകുമ്പോള്‍ പറിച്ചു നടണം. ഇലകള്‍ തമ്മില്‍ തൊടാത്തഅകലത്തിലായിരിക്കണം ബാഗുകള്‍ നിരത്തേണ്ടത്. എന്നാല്‍ ടെറസിലെ മണ്ണിലാണുകൃഷിയെങ്കില്‍ കൃത്യമായ അകലം വേണം.വെണ്ട, വഴുതന എന്നിവയ്ക്കു ചെടികള്‍ തമ്മില്‍ രണ്ടടിയാണ് അകലം വേണ്ടത്.പാവലിനും പയറിനും ചെടികള്‍ തമ്മില്‍ ഒന്നര അടിയും ചീരയ്ക്ക് 20 സെന്റീമീറ്ററുമാണ് അകലം വേണ്ടത്.വളപ്രയോഗംചെടികള്‍ വലുതായാല്‍ പത്തുദിവസംകൂടുമ്പോള്‍ വളപ്രയോഗം നടത്തണം. വീട്ടില്‍ തന്നെയുണ്ടാക്കാവുന്ന ജൈവവളം തന്നെയാണ് ഉത്തമവും ചെലവു കുറവും.

ചാണകം (അഞ്ച് കിലോ) ഗോമൂത്രം (10 ലീറ്റര്‍),കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് (രണ്ടും അര കിലോഗ്രാം), ശര്‍ക്കര (അര കിലോഗ്രാം), പാളയംകോടന്‍ പഴം (അഞ്ച് എണ്ണം) എന്നിവകൊണ്ടുണ്ടാക്കാവുന്ന വളച്ചായ വളരെ ഉത്തമമാണ്. ചാണകവും മൂത്രവും നന്നായി ചേര്‍ത്ത് കടലപ്പിണ്ണാക്കുംവേപ്പിന്‍പിണ്ണാക്കും അതിലിട്ട് ഇളക്കുക.ശര്‍ക്കര ലായനിയാക്കി, പഴം നന്നായി ഉട
ച്ച് ഇതിലേക്കു ചേര്‍ക്കുക. 50 ലീറ്റര്‍ വെള്ളമുള്ള ടാങ്കിലേക്ക് ഇതൊഴിച്ച് വായഭാഗം നന്നായി കെട്ടിവയ്ക്കുക. പത്തുദിവസം കഴിഞ്ഞാല്‍ നന്നായി ഇളക്കി ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കാം.

ഫിഷ് അമിനോ ആസിഡും നല്ലൊരുജൈവവളവും കീടനാശിനിയുമാണ്. മത്തി (ചാള) ഒരു കിലോ, ശര്‍ക്കര ഒരു കിലോഎന്നിവയാണ് ഫിഷ് അമിനോ ആസിഡിനു വേണ്ടത്. ശര്‍ക്കര നന്നായി പൊടിക്കുക. മത്തി ചെറുതായി മുറിച്ച് ശര്‍ക്കരപ്പൊടിയോടു ചേര്‍ത്ത് പാത്രത്തിലിട്ട് നന്നായി അടച്ചുവയ്ക്കുക. 20 ദിവസം വായുസമ്പര്‍ക്കമില്ലാതെ സൂക്ഷിക്കണം. അഞ്ചുലീറ്റര്‍ വെള്ളത്തില്‍ 10 മില്ലീലീറ്റര്‍ ഫിഷ്അമിനോ ആസിഡ് ചേര്‍ത്തു ചെടികള്‍ക്കുചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. ഇലകളില്‍തളിച്ചാല്‍ കീടങ്ങള്‍ ഇല്ലാതാകും.മണ്ണിരക്കമ്പോസ്റ്റും ചെടികള്‍ക്ക് ഉത്തമമാണ്.


കീടനാശിനികള്‍
.വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഒരു ലീറ്റര്‍ വെള്ളത്തില്‍ അഞ്ചുഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ചശേഷം 25 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ക്കുക. 25 മില്ലി വേപ്പെണ്ണ ചേര്‍ത്ത്, അരിച്ച് ആറിരട്ടി വെള്ളംചേര്‍ത്തു ചെടികള്‍ക്കു തളിച്ചുകൊടുക്കാം.
. കാന്താരി - ഗോമൂത്ര മിശ്രിതം 10 കാന്താരി മുളക് അരച്ച് ഒരു ലീറ്റര്‍ ഗോമൂത്രത്തില്‍ കലക്കി അരിച്ചെടുക്കുക. ഇതില്‍ 60 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ച് പത്തിരട്ടി വെള്ളം ചേര്‍ത്തു തളിച്ചാല്‍ കീടങ്ങള്‍ അകലും.

കൃഷിവകുപ്പ് സഹായിക്കും
മട്ടുപ്പാവ് കൃഷിക്കു കൃഷിവകുപ്പ് സഹായം നല്‍കുന്നുണ്ട്. 2000 രൂപ വിലവരുന്ന 25ഗ്രോ ബാഗുകള്‍ക്ക് 500 രൂപയാണു കൃഷിവകുപ്പ് ഇൌടാക്കുന്നത്. മണ്ണുനിറച്ച ഗ്രോബാഗും അതിലേക്കുള്ള തൈകളും കൃഷിവകുപ്പ് നല്‍കും. അതതു കൃഷിഭവനുകളുമാ യി ഇതിനായി ബന്ധപ്പെടണം. (കടപ്പാട്: സുജ കാരാട്ട്, കൂത്തുപറമ്പ് കൃഷി ഒാഫിസര്‍. ഫോണ്‍: 9495561622)

10/15/2014

ലോകത്തിലെ ആദ്യത്തെ പറക്കും കാർ ഇതാ വരുന്നു


ലോകത്തിലെ ആദ്യത്തെ പറക്കും കാർ ഇതാ വരുന്നു
15/10/2014/


യൂറോപ്പ്: തിരക്ക് പിടിച്ച റോഡുകളിലെ ഭ്രാന്ത് പിടിപ്പിക്കുന്ന ഗതാഗതക്കുരുക്കിൽ അകപ്പെടുന്പോൾ അതിനിടയിൽ നിന്നും നമ്മൾ സഞ്ചരിക്കുന്ന കാർ മറ്റ് വാഹനങ്ങളുടെ മുകളിലൂടെ പറന്ന് നമ്മെ ലക്ഷ്യ സ്ഥാനത്തെത്തിച്ചാൽ എങ്ങനെയിരിക്കും. എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം എന്നു പറയാൻ വരട്ടെ. അങ്ങനെയൊരു അത്ഭുത വാഹനം തയ്യാറായിക്കഴിഞ്ഞു. സിനിമയിലല്ലന്നേ, യഥാർത്ഥ ജീവിതത്തിൽ.

ഏറോമൊബിൽ എന്ന കന്പനിയുടെ സഹസ്ഥാപകനും പ്രധാന എഞ്ചിനീയറുമായ സ്റ്റീഫൻ ക്ലീൻ ഇരുപത് വർഷത്തോളമെടുത്താണ് പറക്കുന്ന കാർ എന്ന ആശയം യാഥാർത്ഥമാക്കിയെടുത്തിരിക്കുന്നത്. ഏറോമൊബീൽ 2.5 എന്നാണ് ഈ വിമാനക്കാറിന്റെ പേര്. ഒരു വർഷം മുന്പ് ഈ കാറിന്റെ പരീക്ഷണപ്പറക്കൽ വളരെ വിജയകരമായി നടന്നിരുന്നു. ഇപ്പോൾ ഇതേ കാറിന്റെ പുതിയ പതിപ്പായ ഏറോമൊബീൽ 3.0 യാണ്  വിൽപ്പനയ്ക്കായി പുറത്തിറക്കാനൊരുങ്ങുന്നത്. ആസ്ട്രിയയിൽ ഒക്ടോബർ 29ന് നടക്കുന്ന പയനീഴ്സ് ഫെസ്റ്റിവലിൽ വച്ച് കന്പനി ലോകത്തിലെ ആദ്യത്തെ പറക്കുന്ന കാറിനെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തും.
         




പറക്കുന്ന കാറുകൾ നിർമ്മിക്കാനുള്ള ആശയം 1990 മുതലാണ് ഏറോമൊബീൽ കന്പനി ആരംഭിച്ചത്. ആദ്യം നിർമ്മിച്ച കാറിന്റെ മോഡൽ വളരെ വിചിത്രവും സ്ഥിര ഉപയോഗത്തിന് പറ്റാത്തതുമായിരുന്നു. പിന്നീട് പതുക്കെ പതുക്കെ മാറുന്ന സാഹചര്യത്തിനനുസരിച്ച് കാറിന്റെ ഘടനയിൽ മാറ്റം വരുത്തിയാണ് പുതിയ മോഡൽ തയ്യാറാക്കിയിരിക്കുന്നത്.

ഏറോമൊബീൽ 3.0യിൽ റോടാക്സ് 912 എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. പറക്കുന്പോൾ 15 ലിറ്റർ ഇന്ധനം ഉപയോഗിച്ച്  700 കിലോമീറ്ററും, റോഡിൽ 12 ലിറ്റർ ഇന്ധനം ഉപയോഗിച്ച് 875 കിലോമീറ്ററും സഞ്ചരിക്കാനാകും. വായുവിൽ 200 കിലോമീറ്ററും റോഡിൽ 160 കിലോമീറ്ററുമാണ് ഏറോമൊബീൽ 3.0യുടെ പരമാവധി വേഗം. വിമാനം പറന്നുയരാനുള്ള വേഗത കിലോമീറ്ററിൽ 130 കിലോ മീറ്ററാണ്.

റോഡിലൂടെ സഞ്ചരിക്കുന്പോൾ വിമാനത്തിന്റെ ചിറകുകൾ മുന്നിലുള്ള സീറ്റിന്റെ വശത്തേക്ക് മടങ്ങിയിരിക്കും. കാറിന്റെ രൂപഘടനയിൽ ഇനിയും കുറച്ച് കൂടി മാറ്റം വരുത്തേണ്ടതുണ്ട് എന്നാണ് കന്പനി കരുതുന്നത്. വൈകാതെ പുതിയ മാറ്റങ്ങളുമായി ആകാശത്തിലും ഭൂമിയിലും സഞ്ചരിക്കുന്ന കാർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1