10/09/2014

ഹരിവരാസനം വിശ്വമോഹനം


ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യ നര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണ കീര്‍ത്തനം ഭക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണ്ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ഭവഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രിത ജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ

10/08/2014

വീട് വെക്കാൻ ഒരുങ്ങുകയാണോ? നൂലാമാലകളില്ലാതെ നിർമ്മാണ പെർമിറ്റ് കിട്ടാൻ ഓൺലൈൻ സംവിധാനം; അപേക്ഷകൻ അറിയേണ്ട കാര്യങ്ങൾ വായിക്കൂ..


വീട് വെക്കാൻ ഒരുങ്ങുകയാണോ? നൂലാമാലകളില്ലാതെ നിർമ്മാണ പെർമിറ്റ് കിട്ടാൻ ഓൺലൈൻ സംവിധാനം; അപേക്ഷകൻ അറിയേണ്ട കാര്യങ്ങൾ വായിക്കൂ..

October 08, 2014 | 03:54 PM | Permalink



സ്വന്തം ലേഖകൻ

കിടക്കാൻ സ്വന്തമായൊരിടം-ശരാശരി മലയാളിയുടെ വലിയ മോഹമാണിത്. എന്നാൽ ലോണും കടവുമെല്ലാമെടുത്ത് വീട് വയ്ക്കാൻ ഇടത്തരക്കാരിറങ്ങിയാൽ വലയും. അതു മിതും പറഞ്ഞ് കെട്ടിട നിർമ്മാണത്തിന് ലൈസൻസ് പോലും കിട്ടില്ല.
കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ലംഘനം ഇല്ലായെന്ന് ഉറപ്പായാൽ ആർക്കും വീടുവയ്ക്കാൻ ഉടൻ അനുമതി നൽകണമെന്നാണ് വ്യവസ്ഥ. പക്ഷേ കൈക്കൂലിയുടെ സാധ്യത ഏറെയുള്ളതിനാൽ ഒരിടത്തും അത് അത്ര പെട്ടെന്ന് നടക്കില്ല. കൈമടക്ക് കിട്ടിയാലെ കോർപ്പറേഷനിലേയും മുനിസിപ്പാലിറ്റിയിലേയും പഞ്ചായത്തിലേയും ഉദ്യോഗസ്ഥർകണ്ണു തുറക്കൂ.
രേഖകൾ എല്ലാം ശരിയെങ്കിൽ ഒറ്റദിവസം കൊണ്ട് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകണമെന്നാണ് ചട്ടം. അതിനായി ഒരു ചെക് ലിസ്റ്റും തയാറാക്കിയിട്ടുണ്ട്. ചെക് ലിസ്റ്റ് പരിശോധിച്ച് അതേ കൗണ്ടറിൽനിന്നു തന്നെ ലൈസൻസ് ഫീസ് ഈടാക്കിയ ശേഷം അനുവാദ പത്രവും അംഗീകൃത പ്‌ളാനും ഒപ്പുവച്ച് നൽകുന്നതാണ്. അപേക്ഷയിന്മേൽ സ്ഥല പരിശോധന നിർബന്ധമല്ലവുമില്ല. ഇതിനെ വൺഡേ പെർമിറ്റ് എന്നുവിളിക്കുന്നു.
സ്ഥല പരിശോധന ഇല്ലാതെ അനുവാദം നൽകുമ്പോൾ നിർമ്മാണത്തിൽ വ്യതിയാനം ഉണ്ടായാൽ ഉദ്യോഗസ്ഥർക്കു മേൽഉത്തരവാദിത്വം ഒഴിവാകുന്നതും മറിച്ച് അനധികൃത നിർമ്മാണം പൊളിച്ച് നീക്കുന്നതിന് അപേക്ഷകന് മേൽ നടപടികൾ സ്വീകരിക്കുന്നതുമാണ്. വൺഡേ പെർമിറ്റിനെ സംബന്ധിച്ചുള്ള പൂർണ ഉത്തരവാദിത്വം അപേക്ഷകനിൽ നിക്ഷിപ്തമാണ്. എന്നിട്ടും കാര്യങ്ങൾഒന്നും നടക്കുന്നില്ല. കെട്ടിട നിർമ്മാണ ലൈസൻസുകൾ നൽകുന്നതിൽ സുതാര്യത ഉറപ്പാക്കാൻ പുതിയ പദ്ധതി സർക്കാർ അവതരിപ്പിക്കുന്നത് ഈ സാഹചര്യത്തിലാണ്.
കേരള മുനിസിപ്പൽകെട്ടിട നിർമ്മാണച്ചട്ടത്തിന്റെ  ( കെ. എം. ബി. ആർ) അടിസ്ഥാനത്തിൽകെട്ടിടം രൂപകല്പന ചെയ്യുന്നവർക്കുള്ള ലൈസൻസടക്കം കെട്ടിട നിർമ്മാണത്തിന്റെ മുഴുവൻകാര്യങ്ങളും ഓൺലൈനാക്കുകയാണ് സർക്കാർ. നഗരസഭകളിലെ കെട്ടിടനിർമ്മാണ പെർമിറ്റ് വിതരണവും ഇനി ഓൺലൈനായിട്ടായിരിക്കും.
ഇതിനായി നഗരാകാര്യ വകുപ്പിന്റെയും നഗര ഗ്രാമാസുത്രണവകുപ്പിന്റെയും സഹായത്തോടെ ഇൻഫർമേഷൻകേരള മിഷൻരൂപകല്പന ചെയ്ത സങ്കേതം എന്ന സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. കേരള മുനിസിപ്പൽകെട്ടിടനിർമ്മാണച്ചട്ടം  അടിസ്ഥാനമാക്കി കെട്ടിടം രൂപകല്പന ചെയ്യുന്നവർക്കു് കെട്ടിട നിർമ്മാണത്തിനുള്ള അനുമതിക്ക് അപേക്ഷ സമർപ്പിക്കേണ്ടത് ഇനി മുതൽസങ്കേതം അപ്‌ളിക്കേഷൻവഴിയാണ്. ലൈസൻസ് ലഭ്യമാകുന്നതു വരെയുള്ള എല്ലാ നടപടിക്രമങ്ങളും സുതാര്യവും  കാര്യക്ഷമവുമാക്കുന്നതിന്  സഹായകമാവുന്ന  സംവിധാനമാണ് ഇതു വഴി നിലവിൽവരുന്നത്.
നവംബർ ഒന്നുമുതൽ കെട്ടിടനിർമ്മാണ അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കും. കെട്ടിട നിർമ്മാണ അപേക്ഷകളുമായി ഒരാളും നഗരസഭകളിലേക്ക് പോകേണ്ടതില്ല. ഓൺലൈൻ വഴി സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഒരാഴ്ചക്കകം മറുപടി ലഭിക്കുന്ന സംവിധാനത്തിലേക്ക് നഗരസഭയുടെ കെട്ടിട നിർമ്മാണവിഭാഗം മാറുകയാണ്. സോഫറ്റ്‌വെയർ നിലവിൽ വരുന്നതോടെ (റൂൾ) കെട്ടിട നിർമ്മാണ ചട്ടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും കാലതാമസം ഒഴിവാക്കാനുമാകും.

www.buildingpermit.lsgkerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. അതിനുള്ള ഘട്ടങ്ങൾ ചുവടെ

പുതുതായി രജിസ്‌ട്രേഷൻ പ്രക്രിയ ചെയ്യുന്ന വിധം
1. ലോഗിൻ സ്‌ക്രീനിലെ New User Sign Up എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
2. തുടർന്ന് ലഭിക്കുന്ന സ്‌ക്രീനിൽ Name, Email ID, Phone Number, Verification Code എന്നിവ ബന്ധപ്പെട്ട കോളങ്ങളിൽ ടൈപ്പ് ചെയ്തശേഷം Register Now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
3. അപ്പോൾ ഇമെയിൽ അഡ്രസിലേക്ക് പാസ് വേർഡും, മൊബൈൽ ഫോണിലേക്ക് വെരിഫിക്കേഷൻ കോഡും ലഭിക്കും.
4. ഇമെയിലിൽ ലഭിക്കുന്ന പാസ്സ് വേർഡ്, മൊബൈൽ ഫോണിലേക്ക് ലഭിക്കുന്ന വെരിഫിക്കേഷൻ കോഡ് എന്നിവ ഉപയോഗിച്ച് ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കാവുന്നതാണ്.
5. ഇങ്ങനെ ആദ്യമായി ആപ്ലിക്കേഷനിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ ആദ്യം ലഭിക്കുന്ന സ്‌ക്രീനിൽ പാസ് വേർഡ്  മാറ്റാനുള്ള ഓപ്ഷൻ ആണ് ലഭിക്കുന്നത്. ഉപയോക്താവ് നിർബന്ധമായും ലഭിച്ചിരിക്കുന്ന പാസ് വേർഡ് മാറ്റേണ്ടതാണ്.
പുതിയ പാസ് വേർഡ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ടവ
A. പാസ് വേർഡിൽ കുറഞ്ഞത് ആറ് ക്യാരക്ടറുകൾ ഉണ്ടാവണം.
B. പാസ് വേർഡിൽ കുറഞ്ഞത് ഒരു വലിയ അക്ഷരം (Capital Letter) ചേർത്തിരിക്കണം.
C. ഒരു ഡിജിററ് ഉണ്ടായിരിക്കണം. (0-9)
D. ഒരു സ്‌പെഷ്യൽ ക്യാരക്ടർ വേണം(.,'~@ )
E. പുതിയ പാസ് വേർഡ് ലഭിച്ചു കഴിഞ്ഞാൽ പെർമിറ്റിനുള്ള ആപ്ലിക്കേഷനുകൾ അയയ്ക്കാവുന്നതാണ്.

അപേക്ഷകൾ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് അയയ്‌ക്കേണ്ട വിധം
1. യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ച് ആപ്ലിക്കേഷനിലേക്ക് പ്രവേശിച്ച ശേഷം Application for building permit APPENDIXA എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക,
2. ഏത് തദ്ദേശഭരണ സ്ഥാപനത്തിലേക്കാണോ ആപ്ലക്കേൻ അയ്‌ക്കേണ്ടത് എന്ന് Ditsrict, Type of  Local Government, Local Governmetn എന്നീ കോംബോ ബോക്‌സുകൾ ്ഉപയോഗിച്ച് തെരഞ്ഞെടുക്കുക.
3. തുടർന്ന് ലഭിക്കുന്ന ആപ്ലക്കേഷൻ ഫോറം പൂര്ണ്ണമായും പൂരിപ്പിക്കേണ്ടതാണ്. FAR, Coverage എന്നീ വിവരങ്ങൾ  ആപ്ലക്കേഷനിൽ ഓട്ടോമാറ്റിക് ആയി സെറ്റ് ചെയ്യും.
4. അതിന് ശേഷം ഡ്രായിങ് സെറ്റ് ചെയ്തിരിക്കുന്ന ബിൽഡിങ് ഡിസൈനേഴ്‌സ്, ബിൽഡിങ് ആർക്കിടെക്റ്റ് എന്നിവയുടെ പേരു വിവരങ്ങൾ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തേണ്ടതാണ്.
5. തുടര്ന്ന് save ബട്ടണ്ക്ലിക്ക് ചെയ്യുക അപ്പോൾ Successfuly Saved എന്ന മെസേജ് ലഭ്യമാകും
6. രേഖപ്പെടുത്തിയിരുക്കുന്ന വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ ഉണ്ടെങ്കിൽ Submit ബട്ടൺ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അവസരം ഉണ്ടായിരിക്കും. തിരുത്തലുകൾ പൂർണ്ണമാക്കി തെറ്റ് സംഭവിച്ചില്ലെന്ന് ഉറപ്പാക്കിയ ശേഷം submit ബട്ടൺ ക്ലിക്ക് ചെയ്യുക.
7. ഇത്രയും പ്രക്രിയ പൂർണ്ണമായാൽ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിൽ ഇലക്ട്രോണിക് ഡാറ്റായായി ആപ്ലിക്കേഷൻ എത്തിയിരിക്കും.
8. തുടർന്ന് അക്‌നോളജ്‌മെന്റ് പ്രിന്റെടുത്ത് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

ഓഫീസ് നടപടിക്രമങ്ങൾ 
1, അപേക്ഷാ ഫീസ് അടയ്ക്കുന്നതിനായി ഫ്രണ്ട് ഓഫീസിൽ ഒറിജിനൽ ഡോക്കുമെന്റുകളുമായി അപേക്ഷകൻ എത്തേണ്ടതാണ്. അല്ലെങ്കിൽ ഇപേമെന്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.
2. ഫ്രണ്ട് ഓഫീസിൽ സാംഖ്യ ആപ്ലിക്കേഷനിൽ Transaction Type-Application Fee for Grant of Permit-Town Planning എന്നത് തെരഞ്ഞെടുക്കുമ്പോൾ കിട്ടുന്ന സ്‌ക്രീനിൽ അപേക്ഷകന്റെ വിവരങ്ങൾ രേഖപ്പെടുത്തി റസീപ്റ്റ് പ്രിന്റ് ചെയ്യാവുന്നതാണ്.
3. അതിന് ശേഷം സെക്ഷൻ ക്ലർക്കിന്റെ ലോഗിനിൽ process Menuവിൽ നിന്നും Receipt Details തെരഞ്ഞെടുക്കുക. റസീപ്റ്റ് വിവരങ്ങൾ രേഖപ്പെടുത്തുക.
4. റസീപ്റ്റ് വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ, സെഷൻ ക്ലാർക്കന്റെ ഇന്‌ബോക്‌സിൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ടാകും. എല്ലാ രേഖകളും സൂക്ഷമായി പരിശോധിച്ച് ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. അപേക്ഷ നിരസിക്കാനും കഴിയും. അതു ചെയ്യുമ്പോൾ വ്യക്തമായ കാരണവും രേഖപ്പെടുത്തണം. ഇവ പ്രോസസ് ചെയ്യുന്നത് പൂർത്തിയാകുമ്പോൾ അപേക്ഷകൻ എസ്.എം.എസ് സന്ദേശം കിട്ടും.

5 തുടർന്ന് ഫ്രണ്ട് ഓഫീസ് വഴി/ഇപേമെന്റ് വഴി പെര്മിറ്റ് ഫീസ് അടയ്ക്കാവുന്നതാണ്.

ഇ പേമെന്റ്
a,ആപ്ലിക്കേഷനിലേയ്ക്ക് പ്രവേശിച്ച ശേഷം Process Menu - E-Payment എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് രണ്ട് ഭാഗങ്ങളിലായി Application fee for Building Permit, Permit fee for Building Permti വിവരങ്ങൾ കാണാനാകും
b. ഇവിടെ അപേക്ഷകന്റെ പേര്, അഡ്രസ്സ് തുടങ്ങിയ വിവരങ്ങളും ഉണ്ടാകും- ഇതിനു വലതു ഭാഗത്തുള്ള എന്ന ബട്ടൺ് ക്ലിക്ക് ചെയ്യുക.
c. തുടർന്ന് ലഭിക്കുന്ന സ്‌ക്രീനിൽ അപേക്ഷയുടെയും, അപേക്ഷകന്റെയും വിവരങ്ങളുണ്ടാകും, തുടർന്ന  എന്ന ബട്ടണ് ക്ലിക്ക് ചെയ്യുക.
d. ഇനി് കാഷ് പേമെന്റ് നടത്താവുന്നതാണ്. (ഡബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് എന്നീ ഉപാധികളിലൂടെ ആപ്ലിക്കേഷൻ/പെർമിറ്റ് ഫീസ് അടയ്ക്കാവുന്നതാണ്)

അപേക്ഷകൻ ഫീസടച്ചാൽ അതു സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തും. തുടർന്ന് അസിസ്റ്റന്റ് എഞ്ചിനിയർ കെട്ടിട നിർമ്മാണ പ്ലാനിന് അനുമതി നൽകും. ഇലക്ട്രോണിക് ആയി ജനറേറ്റ് ചെയ്യപ്പെടുന്ന Building Permit Report പ്രിന്റ് ചെയ്യുന്നതിന് സോഫ്റ്റ് വെയറിൽ വ്യവസ്ഥയുണ്ട്. ഉദ്യോഗസ്ഥർക്ക് ഡൗൺലോഡ് ചെയ്ത് അപേക്ഷകൻ അയച്ചു കൊടുക്കുകയും ചെയ്യാം.

കംപ്ലീഷൻ സർട്ടിഫിക്കറ്റ്
പ്ലാനിന് അപ്രൂവൽ കിട്ടിയാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിനുള്ള നടപടികൾ തുടങ്ങാം. അപേക്ഷകന്റെ ലോഗിനിലാണ് ഇതിനുള്ള സംവിധാനമുള്ളത്. ബിൽഡിങ് ഡിസൈനറുടെ ലോഗിനിൽ നിന്നും ഇത് ചെയ്യാം.

1. Process മെനുവിൽ നിന്നും Completion Certificate തെരഞ്ഞെടുക്കുക.
2. തുടർന്ന് General Permit/Oneday Permit, Month & Year, File No എന്നിവയുടെ സഹായത്തോടെ പെർമിറ്റ് അപ്രൂവ് ആയിരിക്കുന്ന ഫയൽ ്‌തെരഞ്ഞെടുക്കുക.
3. അതിനു ശേഷം Work Start Date & Work End Date എന്നിവ രേഖപ്പെടുത്തി സേവ് ചെയ്യുക.

ഇങ്ങനെ സേവ് ചെയ്താൽ മാത്രമേ സെക്രട്ടറിക്ക് കംപ്ലീഷൻ സര്ട്ടിഫിക്കേറ്റ് അംഗീകരിക്കുന്നതിന് സാധിക്കുകയുള്ളു. അതിന് ശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കി സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് തയ്യാറാക്കും. അതും വെബ് സൈറ്റിൽ നിന്ന് പ്രിന്റ് ചെയ്യാം. എല്ലാ സർട്ടിഫിക്കറ്റുകൾക്കും ഡിജിറ്റൽ സിഗ്നേച്ചറുകളാകും ഉപയോഗിക്കുക.

10/07/2014

ഇന്ത്യയില്‍ സ്‌കൈപ്പ് വഴിയുള്ള ഫോണ്‍വിളി നവംബര്‍ 10 വരെ മാത്രം


ഇന്ത്യയില്‍ സ്‌കൈപ്പ് വഴിയുള്ള ഫോണ്‍വിളി നവംബര്‍ 10 വരെ മാത്രം
  മാതൃഭൂമി ഒക്ടോബർ 07, 2014


സ്‌കൈപ്പ് വഴി ഇന്ത്യയ്ക്കകത്ത് ഫോണ്‍ വിളിക്കുന്നത് അടുത്ത നവംബര്‍ 10 മുതല്‍ നടക്കില്ല. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ആ സേവനം സ്‌കൈപ്പ് അവസാനിപ്പിക്കുകയാണ്. ടെലകോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ആണ് ഇക്കാര്യത്തില്‍ വില്ലനാകുന്നത്.

മറ്റ് രാജ്യങ്ങളില്‍ സ്‌കൈപ്പ് സേവനങ്ങള്‍ മാറ്റമില്ലാതെ തുടരുമെങ്കിലും, ഇന്ത്യയില്‍ സേവനങ്ങള്‍ കുറയ്ക്കാന്‍ സ്‌കൈപ്പ് തീരുമാനിച്ചത് ട്രായ് നടത്തുന്ന നിയന്ത്രണം മൂലമാണ്.

ഇന്ത്യയ്ക്കകത്തുനിന്ന് ഇന്ത്യയിലെ തന്നെ മൊബൈല്‍ ഫോണുകളിലേക്കും ലാന്‍ഡ് ലൈനുകളിലേക്കും വിളിക്കാനുള്ള സേവനമാണ് സ്‌കൈപ്പ് അവസാനിപ്പിക്കുന്നത്. സ്‌കൈപ്പില്‍നിന്ന് സ്‌കൈപ്പിലേക്കുള്ള കോളുകള്‍ ഇന്ത്യയ്ക്കകത്തും സാധ്യമാകും.

ഇന്ത്യയില്‍നിന്ന് അന്താരാഷ്ട്ര കോളുകള്‍ വിളിക്കുന്നതിനുള്ള സൗകര്യവും മാറ്റമില്ലാതെ തുടരും. മറ്റു രാജ്യങ്ങളില്‍ നിന്നും സ്‌കൈപ്പ് ഉപയോഗിച്ച് ഇന്ത്യന്‍ നമ്പറുകളിലേക്ക് വിളിക്കുകയുമാകാം. രാജ്യത്തിനകത്തെ എസ്എംഎസ് സേവനങ്ങളും നിലനിര്‍ത്തുമെന്ന് സ്‌കൈപ്പിന്റെ ഉടമസ്ഥരായ മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് ഡാറ്റാ ചാര്‍ജിന്റെ മാത്രം ചെലവില്‍ ലാന്‍ഡ് ലൈന്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍ മറ്റ് സ്‌കൈപ്പ് അക്കൗണ്ടുകള്‍ എന്നവയിലേക്ക് കോള്‍ ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണ് സ്‌കൈപ്പ്. അന്താരാഷ്ട്ര കോളുകള്‍ ഉള്‍പ്പെടെ ഇതുപയോഗിച്ച് ചെയ്യാം. വീഡിയോ കോളുകളും വോയ്‌സ് കോളുകളും ചെയ്യാനുള്ള സംവിധാനവും സ്‌കൈപ്പിലുണ്ട്.

അതേസമയം, എന്തുകൊണ്ടാണ് ഇന്ത്യയ്ക്കകത്തെ പരസ്പരമുള്ള കോളിങ് സേവനം അവസാനിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

സ്‌കൈപ്പ്, വൈബര്‍, വാട്‌സ്ആപ്പ്, വീചാറ്റ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ട്രായ് നീക്കമാണ് മൈക്രോസോഫ്റ്റിനെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നത് എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

എൽ.ഇ.ഡി ലൈറ്റുകളുടെ കണ്ടുപിടിത്തത്തിന് ഭൗതികശാസ്ത്ര നോബൽ


എൽ.ഇ.ഡി ലൈറ്റുകളുടെ കണ്ടുപിടിത്തത്തിന് ഭൗതികശാസ്ത്ര നോബൽ മൂന്നു പേർക്ക്
ഛസറര്‍ഫപ സഷ: ടന്‍ഫറപദരു, 07 ചനര്‍സധഫഴ 2014

സ്റ്റോക്ക്ഹോം: കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ എൽ.ഇ.ഡി ലൈറ്റ് കണ്ടുപിടിച്ചതിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്നു പേർ പങ്കിട്ടു. ജപ്പാൻ ശാസ്ത്രജ്ഞരായ ഇസാമു അകസാക്കി, ഹിരോഷി അമാന, അമേരിക്കക്കാരനായ ഷുജി നകമുറ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

സാധാരണ ഉപയോഗിക്കുന്ന ബൾബ്, ട്യൂബ്‌ലൈറ്റ് എന്നിവയെക്കാൾ കൂടുതൽ ഫലപ്രദവും ദീർഘകാലം നീണ്ടു നിൽക്കുന്നതുമാണ് എൽ.ഇ.ഡി ലൈറ്റുകൾ. ചുവപ്പ്, പച്ച നിറങ്ങളിലുള്ള പ്രകാശം പുറത്തുവിടുന്ന ഡയോഡുകൾ നമുക്ക് ചുറ്റിലും ഉണ്ട്. എന്നാൽ  മൂവരും ചേർന്ന് 1990ൽ നീല നിറത്തിലുള്ള പ്രകാശം പുറത്തുവിടുന്ന ഡയോഡ് രൂപപ്പെടുത്തിയത് പ്രകാശ സാങ്കേതിക വിദ്യയിൽ അടിസ്ഥാനപരമായ മാറ്റത്തിനാണ് വഴി തുറന്നതെന്ന് നോബൽ സമ്മാന സമിതി വിലയിരുത്തി.  എല്ലാവരും പരാജയപ്പെട്ട മേഖലയിൽ മൂവരും വിജയം കണ്ടു എന്നും കമ്മിറ്റി  കൂട്ടിച്ചേർ

10/02/2014

410 likes


സൗരവൈദ്യുതി ഉത്പാദിപ്പിച്ചാല്‍ യൂണിറ്റിന് ഒരുരൂപ പ്രോത്സാഹനം


സൗരവൈദ്യുതി ഉത്പാദിപ്പിച്ചാല്‍ യൂണിറ്റിന് ഒരുരൂപ പ്രോത്സാഹനംട ട ട+
തിരുവനന്തപുരം: വൈദ്യുതി മീറ്ററിന്റെ വാടക കുറച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവായി. സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരുരൂപ പ്രോത്സാഹനത്തുക നല്‍കും. മറ്റ് വിഭാഗങ്ങള്‍ക്ക് ഇളവുനല്‍കുന്നതിന്റെ നഷ്ടം പരിഹരിക്കാന്‍ വ്യാവസായിക ഉപഭോക്താക്കള്‍ ഇനി ക്രോസ് സബ്ഡിഡി ചാര്‍ജ് നല്‍കേണ്ടതില്ല.

സിംഗിള്‍ ഫെയ്‌സ് മീറ്ററിന്റെ മാസംതോറുമുള്ള വാടക പത്തില്‍നിന്ന് ആറുരൂപയായിട്ടും ത്രീഫെയ്‌സ് മീറ്ററിന് 20 ല്‍ നിന്ന് 15 രൂപയുമായിട്ടാണ് കുറച്ചത്. എന്നാല്‍ വന്‍കിട ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ദിവസത്തെ ഓരോ സമയത്തെയും ഉപയോഗം കാണിക്കുന്ന (ടൈം ഓഫ് ദ ഡേ) മീറ്ററുകള്‍ക്ക് 75 ല്‍നിന്ന് 30 രൂപയായി കുറച്ചു. കുറഞ്ഞനിരക്കുകള്‍ ബുധനാഴ്ചമുതല്‍ നിലവില്‍വന്നു.

വൈദ്യുതി ലൈനില്‍ ബന്ധിപ്പിക്കാതെ സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവര്‍ക്കാണ് യൂണിറ്റിന് ഒരു രൂപ പ്രോത്സാഹനത്തുക നല്‍കുന്നത്. സൗരവൈദ്യുതി അളക്കുന്നതിനുള്ള മീറ്റര്‍ സ്വന്തംചെലവില്‍ ഉപഭോക്താക്കള്‍ നിലവിലുള്ള വൈദ്യുതി മീറ്ററിനുസമീപം സ്ഥാപിക്കണം. ഇവര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കനുസരിച്ചുള്ള പ്രോത്സാഹനത്തുക ബോര്‍ഡ് പ്രതിമാസ ബില്ലില്‍ കുറവുചെയ്യണം.

വീട്ടാവശ്യത്തിനും കൃഷിക്കും ഉള്ള വൈദ്യുതിക്ക് വില കുറച്ചുനല്‍കാന്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്ന വ്യാവസായികവാണിജ്യ ഉപഭോക്താക്കളില്‍നിന്ന് അധിക തുക ഈടാക്കാറുണ്ടായിരുന്നു. ക്രോസ് സബ്‌സിഡി സര്‍ചാര്‍ജ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളെ ഒഴിവാക്കി. വാണിജ്യ ഉപഭോക്താക്കള്‍ മാത്രം ഇനി ക്രോസ് സബ്‌സിഡി സര്‍ചാര്‍ജ് നല്‍കിയാല്‍ മതി. ഹൈടെന്‍ഷന്‍ വാണിജ്യ ഉപഭോക്താക്കള്‍ യൂണിറ്റിന് 2.30 രൂപയും എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ 2.10 രൂപയുമാണ് നല്‍കേണ്ടത്. റെയില്‍വേ, കൃഷി എന്നീ വിഭാഗങ്ങളെയും ഈ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ സബ്ഡിഡി ബാധ്യത വര്‍ദ്ധിപ്പിക്കുന്ന തീരുമാനമാണിത്.

പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് ബോര്‍ഡിന്റെ പ്രസരണ വിതരണ ശൃംഖല ഉപയോഗിക്കുന്നതിനുള്ള ട്രാന്‍സ്മിഷന്‍ ചാര്‍ജ് യൂണിറ്റൊന്നിന് 26 പൈസയായും വീലിങ് ചാര്‍ജ് 32 പൈസയായും കൂട്ടി.

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചശേഷമാണ് ടി.എം.മനോഹരന്‍ അധ്യക്ഷനും മാത്യുജോര്‍ജ് അംഗവുമായുള്ള കമ്മീഷന്‍ ഈ തീരുമാനങ്ങളിലെത്തിയത്.

9/26/2014

ലോക സമ്പത്തിന്റെ കാൽഭാഗം ഉണ്ടായിരുന്ന ഭാരതത്തെ കൊള്ളയടിച്ച് വളർന്ന നിങ്ങൾക്ക് ഇന്ത്യയെ അപമാനിക്കാൻ എന്ത് അവകാശം? ലണ്ടനിൽ എത്തിയ ശശി തരൂരിന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് സായിപ്പന്മാർ


ലോക സമ്പത്തിന്റെ കാൽഭാഗം ഉണ്ടായിരുന്ന ഭാരതത്തെ കൊള്ളയടിച്ച് വളർന്ന നിങ്ങൾക്ക് ഇന്ത്യയെ അപമാനിക്കാൻ എന്ത് അവകാശം? ലണ്ടനിൽ എത്തിയ ശശി തരൂരിന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് സായിപ്പന്മാർ




സ്വന്തം ലേഖകൻ


സമ്പന്നതയുടെ മറുവാക്കയാണ് ലോക രാജ്യങ്ങൾക്കിടയിൽ ബ്രിട്ടന്റെ സ്ഥാനം. അടുത്ത കാലത്തായി ഈ നിലയ്ക്ക് അൽപ്പം ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടന്റെ കരുതൽ ധനം ഇന്നും ഊഹിക്കാൻ കഴിയുന്നതിലും വലുതാണ്. ഈ ധനം മുഴുവൻ എവിടെ നിന്ന് വന്നു എന്ന് ഏവർക്കും അറിവുള്ള കാര്യവും ആണ്. എന്നാൽ പതിനാറാം നൂറ്റാണ്ടിൽ ലോകത്തെ ധന ശേഖരത്തിൽ 23% കൈവശം വച്ചിരുന്ന ഇന്ത്യയുടെ സമ്പത്തിൽ 200 വർഷത്തെ അടിച്ചമർത്തലിന് ശേഷം ബ്രിട്ടൺ മടങ്ങുമ്പോൾ ഇന്ത്യയുടെ ധന വിഹിതം വെറും 4% ആയി കുറയുക ആയിരുന്നു. ഈ തുകയത്രയും ബ്രിട്ടൺ കൊള്ളയടിക്കുക ആയിരുന്നു എന്നാണ് കഴിഞ്ഞ ആഴ്ച ലണ്ടനിൽ നടന്ന ഒരു സംവാദത്തിൽ ഐക്യ രാഷ്ട്ര സഭ മുൻ അണ്ടർ സെക്രട്ടറി ജനറലും തിരുവനന്തപുരം എംപിയുമായ ശശി തരൂർ വ്യക്തമാക്കിയിരിക്കുന്നത്.

നാനൂറു വർഷം മുൻപ് ബ്രിട്ടന്റെ കൈവശം ഉണ്ടായിരുന്നത് 6000 മില്ല്യൻ ഡോളർ ആയിരുന്നെ ങ്കിൽ ഇന്ത്യയുടെ കൈവശം ഉണ്ടായിരുന്നത് 74250 മില്യൻ ഡോളർ ആയിരുന്നു. ബ്രിട്ടനെക്കാൾ സാമ്പത്തികമായി പത്തിരട്ടി മുന്നിലായിരുന്നു അന്ന് ഇന്ത്യ എന്ന് ചുരുക്കം. സ്വർണ്ണങ്ങളും രത്‌നങ്ങളും നിറഞ്ഞ ഇന്ത്യയുടെ അക്ഷയ ഖനികൾ മുഴുവൻ വൈദേശിക ആക്രമണത്തിൽ കൊള്ളയടിക്കപ്പെട്ടതോടെയാണ് ഇന്ത്യ ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെട്ടത്. രണ്ടു നൂറ്റാണ്ടിലെ കൊളോണിയൽ ഭരണ ശേഷം ബ്രിട്ടന്റെ ആസ്തി ഒരു ലക്ഷം മില്യൻ ഡോളർ ആയി ഉയരുക ആയിരുന്നു. ലോകത്തെ ആകെ ധന വിഹിതത്തിൽ ഒരു ശതമാനം മാത്രം കൈവശം വച്ചിരുന്ന ബ്രിട്ടന്റെ വളർച്ച 9 ശതമാനം ആയി ഉയർന്നു. ഇന്നത്തെ ലോക ക്രമത്തിൽ ഇന്ത്യ ഇവ്വിധം  കൊള്ളയടിക്കപ്പെട്ടില്ലാ യിരുന്നുവെങ്കിൽ ഏതു സ്ഥാനം വഹിച്ചേനെ എന്ന ചോദ്യമാണ് പ്രസക്തം ആകുന്നത്.


ഇന്ത്യയിലെ ബ്രിട്ടീഷ് സാന്നിധ്യത്തിന്റെ 400 വാർഷികം പ്രമാണിച്ച് നടന്ന സംവാദത്തിലാണ് ചരിത്രത്തിന്റെ ഏടുകളിൽ മറഞ്ഞു കിടന്ന സത്യങ്ങൾ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാൻ തരൂർ തയ്യാറായത്. ജഹാംഗീറിന്റെ കൊട്ടാരത്തിൽ 1614 ലിൽ കിങ് ജെയിംസ് ഒന്നാമന്റെ ദൂതനായി സർ തോമസ് റോ എത്തിയതിന്റെ വാർഷികം പ്രമാണിച്ച് നടന്ന സംവാദത്തിൽ ആണ് തരൂർ ബ്രിട്ടന്റെ അധിനിവേശം ഇന്ത്യയെ സാമ്പത്തികമായി എത്രത്തോളം തകർത്തു എന്ന് ചൂണ്ടിക്കാട്ടിയത്. ബ്രിട്ടൺ ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്‌നത്തെ കുറിച്ച് ഏറെ സംവാദങ്ങൾ നടന്നിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ കൊള്ളയടിക്കപ്പെട്ട മുതലിനെ കുറിച്ച് ഇന്നും വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ല എന്നതിലേക്ക് കൂടി വിരൽ ചൂണ്ടുകയാണ് ശശി തരൂരിന്റെ വാക്കുകൾ. ഇൻഡോ ബ്രിട്ടീഷ് ഹെറിറെജ്ജ് മുൻകൈ എടുത്തു ബ്രിട്ടീഷ് സുപ്രീം കോടതി ചേംബറിൽ സംഘടിപ്പിച്ചതാണ് സംവാദം.

പ്രഭാഷണത്തിന്റെ ചില സന്ദർഭങ്ങളിൽ തരൂർ ശക്തമായ ഭാഷയിലാണ് ബ്രിട്ടണെ വിമർശിച്ചത്. താൻ നിൽക്കുന്ന ഈ കെട്ടിടത്തിൽ ഉള്ളവർ പോലും ബ്രിട്ടന്റെ കൊളോനിയസം വഴി ഇന്ത്യക്ക് ഏറെ ഗുണം കിട്ടി എന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ കിട്ടിയതുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടം ആയതിന് തന്നെയാണ് മുൻതൂക്കം. ഇന്ത്യ വിരുദ്ധർ എന്നറിയപ്പെടുന്ന എഴുത്തുകാരനായ വില്യം ഡാല്രിമ്പിൽ, നിക്ക് റോബിൻസ്, എഡിറ്റർ കൂടിയായ പാക്കിസ്ഥാൻ വംശജ ആയ നിലോഫർ ഭക്ത്യാർ, മുൻ ബിബിസി ലേഖകൻ മാർട്ടിൻ ബെൽ, കൺസർവേറ്റീവ് പാർട്ടി എംപിയും ആഫ്രികാൻ വംശജനും ആയ ക്വാസി ക്വർറെൻഗ് എന്നിവരായിരുന്നു പ്രധാന പ്രസംഗികർ.

കീത്ത്‌വ്യാസ് എംപി പ്രധാന റോൾ ഏറ്റെടുത്ത ചടങ്ങിൽ തുടക്കത്തിൽ ബ്രിട്ടീഷ് അനുകൂലികൾക്ക് മുൻതൂക്കം ലഭിച്ചെങ്കിലും തരൂർ ഉൾപ്പെടെയുള്ളവരുടെ പ്രസംഗം അവസാനിച്ചപ്പോൾ ബ്രിട്ടീഷ് കോളനി വാഴ്ചയെ എതിർക്കുന്നവർക്കായി മുൻതൂക്കം. തുടക്കത്തിൽ 35, 28 എന്ന നിലയിൽ നിന്ന വോട്ടിങ് അവസാന ഘട്ടത്തിൽ 26, 42 എന്നതിലേക്ക് തകിടം മറിഞ്ഞു. തന്റെ വാദമുഖങ്ങൾ ശക്തമായി തരൂരിന് അവതരിപ്പിക്കാൻ കഴിഞ്ഞതോടെ ബ്രിട്ടീഷ് അനുകൂലികൾക്ക് മൊഴി മുട്ടുക ആയിരുന്നു. ഇന്ത്യയുടെ ഭരണകാലം ബ്രിട്ടനെ സംബന്ധിച്ചിടത്തോളം സ്വത്തു സംമ്പാദനത്തിനുള്ള അവസരം ആയി മാറുക ആയിരുന്നു എന്ന് തരൂർ വ്യക്തമാക്കി. യൂറോപ്പ് മുഴുവൻ ചേർന്നാലും ലഭ്യമയതിനെക്കാൾ അധികം പണം ഇന്ത്യയിൽ ഉണ്ടായിരുന്നു. എന്നാൽ ബ്രിട്ടൺ ഉപേക്ഷിച്ച ഇന്ത്യ സാമ്പത്തികമായി തകർന്ന നിലയിലായിരുന്നു. ബ്രിട്ടൺ ഇക്കാലത്ത് വ്യാവസായികമായി മുന്നേറിയപ്പോൾ ഇന്ത്യ വ്യാവസായികമായി തകരുക ആയിരുന്നു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വസ്ത്ര വ്യവസായം ബ്രിട്ടണിലേക്ക് പറിച്ചു നട്ടു അസംസ്‌കൃത വസ്തുക്കൾ ഇവടെ എത്തിച്ചു വീണ്ടും ഉൽപ്പന്നം ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന കൗശലം ആണ് ബ്രിട്ടൺ കാട്ടിയത്. ബംഗാളിലെ നെയ്ത്തുകാർ ലോകത്തിലെ ഏറ്റവും മികച്ച വസ്ത്രങ്ങൾ ആയിരുന്നു നെയ്തിരുന്നത്. എന്നാൽ നെയ്ത്തുകാരുടെ കൈവിരലുകൾ മുറിച്ചു മാറ്റുന്ന ക്രൂരതയാണ് ബ്രിട്ടൺ പകരം നൽകിയത്. കൂടാതെ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന വസ്ത്രങ്ങൾക്ക് നികുതിയും ഓർപ്പെടുത്തി.

നെയ്ത്തുകാരെ ഭിക്ഷാടകരാക്കി മാറ്റുവാൻ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് സാധിച്ചു. ധാക്ക കേന്ദ്രമാക്കി ഉണ്ടായിരുന്ന വസ്ത്ര നിർമ്മാണം 90% തകർന്നു. മികച്ച വസ്ത്രങ്ങൾ കയറ്റി അയച്ചിരുന്ന ഇന്ത്യ ഇതോടെ വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലയി. ലോക വസ്ത്ര നിർമ്മാണത്തിൽ 27% പങ്ക് ഉണ്ടായിരുന്ന രാജ്യത്തിന് പിന്നീട് അത് കേവലം 2% ആയി മാറിയത് കണ്ടു നിൽക്കേണ്ടി വന്നു. ഇത് ഒരുദാഹരണം മാത്രം. തരൂർ വാക്കുകകൾ കോർത്തിണക്കി കേൾവിക്കാരെ ഒരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുക ആയിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും സകലതും ഉയർന്ന വിലയ്ക്ക് ബ്രിട്ടണിൽ നിന്നും തള്ളുന്ന കമ്പോളം ആയി ഇന്ത്യ മാറിക്കഴിഞ്ഞിരുന്നു. ഉയർന്ന ശമ്പളം നൽകി സർക്കാർ ജീവനക്കാരെ സ്വന്തം ചെലവിൽ നിയമികേണ്ടി വന്നു ഇന്ത്യക്ക്. ഒരർത്ഥത്തിൽ അസ്വാതന്ത്ര്യത്തിന് വില പണമായി തന്നെ നൽകുക എന്ന അസാധാരണ പ്രതിഭാസമാണ് ബ്രിട്ടീഷ് ഇന്ത്യയിൽ നടന്നിരുന്നത്, എല്ലാം മർക്കട ഭരണത്തിന്റെ സ്വാധീനം മൂലം. ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടും മൂന്നു കോടിയോളം ജനങ്ങൾ പട്ടിണി മരണത്തിന് വിധേയരായത് കണ്ട് നിൽക്കുക ആയിരുന്നു ബ്രിട്ടീഷ് ഭരണക്കാർ. ഇത്തരം മരണം അതിന് മുൻപോ പിൻപോ ഇന്ത്യയിൽ ഉണ്ടായിട്ടില്ല.

1943 ലെ കുപ്രസിദ്ധ ബംഗാളിന്റെ പട്ടിണി ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസന്റ് ചർച്ചിലിന്റെ സൃഷ്ടി ആല്ലാതെ മറ്റൊന്നായിരുന്നില്ല. മരണത്തിന്റെ വ്യാപ്തി വളരെ വലുതാണെന്ന് ഇന്ത്യയിൽ നിന്ന് ഉദ്യോഗസ്ഥർ ചർച്ചിലെ കമ്പിയടിച്ചു അറിയിച്ചപ്പോൾ പരിഹാസ രൂപത്തിൽ എത്തിയ മറുപടി എങ്കിൽ എന്തുകൊണ്ട് ഗാന്ധി ഇതുവരെ മരിച്ചില്ല എന്നായിരുന്നു. തന്റെ പ്രസംഗത്തിൽ ഉടനീളം ആക്രമണ ശൈലിയിൽ ആയിരുന്നു ശശി തരൂർ. ബ്രിട്ടീഷ് പക്ഷക്കാർക്ക് ഒരു ഘട്ടത്തിലും അദ്ദേഹത്തിന്റെ വാക്കുകള ഖണ്ഡിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

ഒരു മണിക്കൂറിലെ നീണ്ട പ്രസംഗത്തിൽ സ്‌കോട്ട്‌ലന്റ് ബ്രിട്ടണിൽ നിന്ന് വിട്ടു പോകാൻ നടത്തിയ ശ്രമത്തെയും പരാമർശിച്ചു. ഇന്ത്യൻ ഭരണം വഴി സമ്പന്നം ആയ സ്‌കോട്ട്‌ലന്റ് സാമ്പത്തിക ക്ഷയം അനുഭവപ്പെട്ടു തുടങ്ങിയതോടെ ആണ് ബ്രിട്ടീഷ് ബന്ധം അവസാനിപ്പിക്കാൻ തയ്യാറായത്. ഒരു കാലം ലോകത്തിന്റെ നല്ല പങ്ക് അടക്കി വാണ ബ്രിട്ടണ് ഇനി ഒരിക്കലും സ്വന്തം രാജ്യ പ്രവിശ്യകളെ പോലും പിടിച്ചു നിർത്താൻ കഴിഞ്ഞേക്കില്ല എന്ന സൂചനയും താക്കീത് രൂപത്തിൽ നൽകിയാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

9/19/2014

ചരിത്രം കുറിക്കുന്ന വിധി


ഉറവിടം വ്യക്തമാക്കാത്ത സിഡികളും ടേപ്പുകളും തെളിവായി സ്വീകരിക്കില്ല; ഏറനാട് എംഎൽഎയ്‌ക്കെതിരെയുള്ള പരാതി തള്ളി സുപ്രീം കോടതി നടത്തിയത് ചരിത്രം കുറിക്കുന്ന വിധി



ന്യൂഡൽഹി: ഉറവിടം വ്യക്തമാക്കാത്ത ഇലക്ട്രോണിക് രേഖകൾ കേസിന്റെ തെളിവായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. ഏറനാട് എംഎൽഎ പി കെ ബഷീറിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.

സ്വതന്ത്ര സ്ഥാനാർഥിയായ പി വി അൻവറാണ് ബഷീറിനെതിരായി ഹർജി സമർപ്പിച്ചത്. ഈ ഹർജി പിഴയോടെ കോടതി തള്ളുകയും ചെയ്തു.


സിബിഐ ഡയറക്ടറുടെ സന്ദർശക ഡയറി നൽകിയതാരെന്ന് വെളിപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതിയിൽ പ്രശാന്ത് ഭൂഷൺ ; പേരു പുറത്തുപറഞ്ഞാൽ നൽകിയ ആളുടെ ജീവന് ഭീഷണിയെന്ന് വിശദീകരണം.
തെരഞ്ഞെടുപ്പിൽ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പ്രചാരണം നടത്തിയെന്നായിരുന്നു അൻവറിന്റെ ആരോപണം. തെളിവായി അൻവർ കോടതിയിൽ സിഡി സമർപ്പിച്ചിരുന്നു. മനാഫ് എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ തന്നെ കോടതി കുറ്റവിമുക്തനാക്കിയിട്ടും അത് മറച്ചുവച്ച് ലഘുലേഖകളും മറ്റും ബഷീർ വിതരണംചെയ്‌തെന്ന് അൻവർ ആരോപിച്ചിരുന്നു. എന്നാൽ ഇത് തെളിയിക്കാൻ നൽകിയ സിഡികളുടെ ഉറവിടം കോടതിയിൽ വ്യക്തമാക്കിയിരുന്നില്ല.

അതിനാൽ ഈ സിഡി തെളിവായി സ്വീകരിക്കാൻ കോടതി തയ്യാറായില്ല. ഉറവിടം വ്യക്തമാക്കാത്തതിനാലാണ് കോടതി സിഡി സ്വീകരിക്കാതിരുന്നത്. ഉറവിടം വ്യക്തമാക്കാത്ത ഇലക്ട്രോണിക് രേഖകൾ തെളിവായി സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ആർ എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ച് ഹർജി തള്ളിയത്.

നേരത്തെ ഹൈക്കോടതിയും അൻവറിന്റെ ഹർജി തള്ളിയിരുന്നു. തെരഞ്ഞെടുപ്പു ക്രമക്കേടിന്റെ പേരിൽ വിജയം റദ്ദാക്കണമെന്നും ഹർജിക്കാരനെ വിജയിയായി പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അൻവർ സുപ്രീംകോടതിയെ സമീപിച്ചത്.

9/13/2014

malayali വിദ്യാര്‍ഥി കളുടെ അത്ഭുത കണ്ടുപിടുത്തം


ആംഫി ബിഎക്സ് കരയിലല്ല വെള്ളത്തിലും ഓടും
 എം.എ. അനൂജ്
 മനോരമ 13 സെപ് 2014


കരയിലും വെള്ളത്തിലും ഓടിക്കാവുന്ന ആംഫി ബിഎക്സ് എന്ന വാഹനവുമായി നൂറനാട് അര്‍ച്ചന കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍
ആലപ്പുഴ . ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ സായിപ്പു നീന്തുന്ന പടം കണ്ടപ്പോള്‍ കരുതിയിട്ടില്ലേ, മഴക്കാലത്തു വെള്ളത്തിലൂടെ ഓടുന്ന ബൈക്ക് ഉണ്ടായിരുന്നെങ്കിലെന്ന്? ആ ആഗ്രഹം സഫലമാക്കുകയാണ് നൂറനാട് അര്‍ച്ചന കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കെ.എ. അബുതാഹിര്‍, കെ.വി. അഖില്‍, കെ.വി. അനില്‍, അരുണ്‍ ബാബു, കെ.കെ. നവീന്‍, നിതിന്‍ മാത്യു തോമസ് എന്നിവര്‍. 200 കിലോഗ്രാം വരെ ഭാരവുമായി കരയിലും വെള്ളത്തിലും സുഖമായി ഓടിക്കാവുന്ന ആംഫി ബിഎക്സ് എന്ന വാഹനമാണ് ഈ സംഘം വികസിപ്പിച്ചത്.

150 സിസി ബൈക്കിനുപയോഗിക്കുന്ന പെട്രോള്‍ എന്‍ജിന്‍  ആണ് ആംഫി ബിഎക്സിനെ റോഡില്‍ പറപ്പിക്കുക. വെള്ളത്തിലെത്തുമ്പോള്‍ ബിവെല്‍ ഗിയര്‍ ഉപയോഗിച്ചു ഡ്രൈവിങ് ഷാഫ്റ്റിനോടു ബന്ധിപ്പിച്ചിട്ടുള്ള പ്രൊപ്പല്ലര്‍ പണിതുടങ്ങും. ഗാല്‍വനൈസ്ഡ് ഇരുമ്പിന്റെ സ്ക്വയര്‍ ട്യൂബ് ആണ് ഫ്രെയിം നിര്‍മിക്കാന്‍ ഉപയോഗിച്ചത്. പ്രാദേശികമായി ലഭിച്ച വസ്തുക്കളും വിലകുറഞ്ഞതുമായ അസംസ്കൃതവസ്തുക്കള്‍ കൊണ്ടാണ് വിദ്യാര്‍ഥികള്‍ ഈ വാഹനം നിര്‍മിച്ചത്. ഏതാണ്ട് 70,000 രൂപ ചെലവായി.

കുട്ടനാട് പോലെയുള്ള ഒരു പ്രദേശത്തു പൊലീസിനും ഇത്തരം വാഹനങ്ങള്‍ പ്രയോജനപ്പെടും. കള്ളന്മാര്‍ റോഡിലൂടെ ഓടിയശേഷം ആറ്റിലേക്കു ചാടി നീന്തിയാല്‍ ബൈക്കില്‍ പിന്തുടരുന്ന പൊലീസിനു നിഷ്പ്രയാസം വെള്ളത്തിലേക്കു ബൈക്ക് ചാടിച്ചു പ്രതികളെ പിടികൂടാന്‍ കഴിയുമെന്നു നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ച വിദ്യാര്‍ഥികള്‍ പറയുന്നു. കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ജി. രാജേഷ് ആണ് പ്രോജക്ടിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1