10/02/2014

സൗരവൈദ്യുതി ഉത്പാദിപ്പിച്ചാല്‍ യൂണിറ്റിന് ഒരുരൂപ പ്രോത്സാഹനം


സൗരവൈദ്യുതി ഉത്പാദിപ്പിച്ചാല്‍ യൂണിറ്റിന് ഒരുരൂപ പ്രോത്സാഹനംട ട ട+
തിരുവനന്തപുരം: വൈദ്യുതി മീറ്ററിന്റെ വാടക കുറച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവായി. സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരുരൂപ പ്രോത്സാഹനത്തുക നല്‍കും. മറ്റ് വിഭാഗങ്ങള്‍ക്ക് ഇളവുനല്‍കുന്നതിന്റെ നഷ്ടം പരിഹരിക്കാന്‍ വ്യാവസായിക ഉപഭോക്താക്കള്‍ ഇനി ക്രോസ് സബ്ഡിഡി ചാര്‍ജ് നല്‍കേണ്ടതില്ല.

സിംഗിള്‍ ഫെയ്‌സ് മീറ്ററിന്റെ മാസംതോറുമുള്ള വാടക പത്തില്‍നിന്ന് ആറുരൂപയായിട്ടും ത്രീഫെയ്‌സ് മീറ്ററിന് 20 ല്‍ നിന്ന് 15 രൂപയുമായിട്ടാണ് കുറച്ചത്. എന്നാല്‍ വന്‍കിട ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ദിവസത്തെ ഓരോ സമയത്തെയും ഉപയോഗം കാണിക്കുന്ന (ടൈം ഓഫ് ദ ഡേ) മീറ്ററുകള്‍ക്ക് 75 ല്‍നിന്ന് 30 രൂപയായി കുറച്ചു. കുറഞ്ഞനിരക്കുകള്‍ ബുധനാഴ്ചമുതല്‍ നിലവില്‍വന്നു.

വൈദ്യുതി ലൈനില്‍ ബന്ധിപ്പിക്കാതെ സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവര്‍ക്കാണ് യൂണിറ്റിന് ഒരു രൂപ പ്രോത്സാഹനത്തുക നല്‍കുന്നത്. സൗരവൈദ്യുതി അളക്കുന്നതിനുള്ള മീറ്റര്‍ സ്വന്തംചെലവില്‍ ഉപഭോക്താക്കള്‍ നിലവിലുള്ള വൈദ്യുതി മീറ്ററിനുസമീപം സ്ഥാപിക്കണം. ഇവര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കനുസരിച്ചുള്ള പ്രോത്സാഹനത്തുക ബോര്‍ഡ് പ്രതിമാസ ബില്ലില്‍ കുറവുചെയ്യണം.

വീട്ടാവശ്യത്തിനും കൃഷിക്കും ഉള്ള വൈദ്യുതിക്ക് വില കുറച്ചുനല്‍കാന്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്ന വ്യാവസായികവാണിജ്യ ഉപഭോക്താക്കളില്‍നിന്ന് അധിക തുക ഈടാക്കാറുണ്ടായിരുന്നു. ക്രോസ് സബ്‌സിഡി സര്‍ചാര്‍ജ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളെ ഒഴിവാക്കി. വാണിജ്യ ഉപഭോക്താക്കള്‍ മാത്രം ഇനി ക്രോസ് സബ്‌സിഡി സര്‍ചാര്‍ജ് നല്‍കിയാല്‍ മതി. ഹൈടെന്‍ഷന്‍ വാണിജ്യ ഉപഭോക്താക്കള്‍ യൂണിറ്റിന് 2.30 രൂപയും എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ 2.10 രൂപയുമാണ് നല്‍കേണ്ടത്. റെയില്‍വേ, കൃഷി എന്നീ വിഭാഗങ്ങളെയും ഈ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ സബ്ഡിഡി ബാധ്യത വര്‍ദ്ധിപ്പിക്കുന്ന തീരുമാനമാണിത്.

പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് ബോര്‍ഡിന്റെ പ്രസരണ വിതരണ ശൃംഖല ഉപയോഗിക്കുന്നതിനുള്ള ട്രാന്‍സ്മിഷന്‍ ചാര്‍ജ് യൂണിറ്റൊന്നിന് 26 പൈസയായും വീലിങ് ചാര്‍ജ് 32 പൈസയായും കൂട്ടി.

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചശേഷമാണ് ടി.എം.മനോഹരന്‍ അധ്യക്ഷനും മാത്യുജോര്‍ജ് അംഗവുമായുള്ള കമ്മീഷന്‍ ഈ തീരുമാനങ്ങളിലെത്തിയത്.

9/26/2014

ലോക സമ്പത്തിന്റെ കാൽഭാഗം ഉണ്ടായിരുന്ന ഭാരതത്തെ കൊള്ളയടിച്ച് വളർന്ന നിങ്ങൾക്ക് ഇന്ത്യയെ അപമാനിക്കാൻ എന്ത് അവകാശം? ലണ്ടനിൽ എത്തിയ ശശി തരൂരിന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് സായിപ്പന്മാർ


ലോക സമ്പത്തിന്റെ കാൽഭാഗം ഉണ്ടായിരുന്ന ഭാരതത്തെ കൊള്ളയടിച്ച് വളർന്ന നിങ്ങൾക്ക് ഇന്ത്യയെ അപമാനിക്കാൻ എന്ത് അവകാശം? ലണ്ടനിൽ എത്തിയ ശശി തരൂരിന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് സായിപ്പന്മാർ




സ്വന്തം ലേഖകൻ


സമ്പന്നതയുടെ മറുവാക്കയാണ് ലോക രാജ്യങ്ങൾക്കിടയിൽ ബ്രിട്ടന്റെ സ്ഥാനം. അടുത്ത കാലത്തായി ഈ നിലയ്ക്ക് അൽപ്പം ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടന്റെ കരുതൽ ധനം ഇന്നും ഊഹിക്കാൻ കഴിയുന്നതിലും വലുതാണ്. ഈ ധനം മുഴുവൻ എവിടെ നിന്ന് വന്നു എന്ന് ഏവർക്കും അറിവുള്ള കാര്യവും ആണ്. എന്നാൽ പതിനാറാം നൂറ്റാണ്ടിൽ ലോകത്തെ ധന ശേഖരത്തിൽ 23% കൈവശം വച്ചിരുന്ന ഇന്ത്യയുടെ സമ്പത്തിൽ 200 വർഷത്തെ അടിച്ചമർത്തലിന് ശേഷം ബ്രിട്ടൺ മടങ്ങുമ്പോൾ ഇന്ത്യയുടെ ധന വിഹിതം വെറും 4% ആയി കുറയുക ആയിരുന്നു. ഈ തുകയത്രയും ബ്രിട്ടൺ കൊള്ളയടിക്കുക ആയിരുന്നു എന്നാണ് കഴിഞ്ഞ ആഴ്ച ലണ്ടനിൽ നടന്ന ഒരു സംവാദത്തിൽ ഐക്യ രാഷ്ട്ര സഭ മുൻ അണ്ടർ സെക്രട്ടറി ജനറലും തിരുവനന്തപുരം എംപിയുമായ ശശി തരൂർ വ്യക്തമാക്കിയിരിക്കുന്നത്.

നാനൂറു വർഷം മുൻപ് ബ്രിട്ടന്റെ കൈവശം ഉണ്ടായിരുന്നത് 6000 മില്ല്യൻ ഡോളർ ആയിരുന്നെ ങ്കിൽ ഇന്ത്യയുടെ കൈവശം ഉണ്ടായിരുന്നത് 74250 മില്യൻ ഡോളർ ആയിരുന്നു. ബ്രിട്ടനെക്കാൾ സാമ്പത്തികമായി പത്തിരട്ടി മുന്നിലായിരുന്നു അന്ന് ഇന്ത്യ എന്ന് ചുരുക്കം. സ്വർണ്ണങ്ങളും രത്‌നങ്ങളും നിറഞ്ഞ ഇന്ത്യയുടെ അക്ഷയ ഖനികൾ മുഴുവൻ വൈദേശിക ആക്രമണത്തിൽ കൊള്ളയടിക്കപ്പെട്ടതോടെയാണ് ഇന്ത്യ ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെട്ടത്. രണ്ടു നൂറ്റാണ്ടിലെ കൊളോണിയൽ ഭരണ ശേഷം ബ്രിട്ടന്റെ ആസ്തി ഒരു ലക്ഷം മില്യൻ ഡോളർ ആയി ഉയരുക ആയിരുന്നു. ലോകത്തെ ആകെ ധന വിഹിതത്തിൽ ഒരു ശതമാനം മാത്രം കൈവശം വച്ചിരുന്ന ബ്രിട്ടന്റെ വളർച്ച 9 ശതമാനം ആയി ഉയർന്നു. ഇന്നത്തെ ലോക ക്രമത്തിൽ ഇന്ത്യ ഇവ്വിധം  കൊള്ളയടിക്കപ്പെട്ടില്ലാ യിരുന്നുവെങ്കിൽ ഏതു സ്ഥാനം വഹിച്ചേനെ എന്ന ചോദ്യമാണ് പ്രസക്തം ആകുന്നത്.


ഇന്ത്യയിലെ ബ്രിട്ടീഷ് സാന്നിധ്യത്തിന്റെ 400 വാർഷികം പ്രമാണിച്ച് നടന്ന സംവാദത്തിലാണ് ചരിത്രത്തിന്റെ ഏടുകളിൽ മറഞ്ഞു കിടന്ന സത്യങ്ങൾ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാൻ തരൂർ തയ്യാറായത്. ജഹാംഗീറിന്റെ കൊട്ടാരത്തിൽ 1614 ലിൽ കിങ് ജെയിംസ് ഒന്നാമന്റെ ദൂതനായി സർ തോമസ് റോ എത്തിയതിന്റെ വാർഷികം പ്രമാണിച്ച് നടന്ന സംവാദത്തിൽ ആണ് തരൂർ ബ്രിട്ടന്റെ അധിനിവേശം ഇന്ത്യയെ സാമ്പത്തികമായി എത്രത്തോളം തകർത്തു എന്ന് ചൂണ്ടിക്കാട്ടിയത്. ബ്രിട്ടൺ ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്‌നത്തെ കുറിച്ച് ഏറെ സംവാദങ്ങൾ നടന്നിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ കൊള്ളയടിക്കപ്പെട്ട മുതലിനെ കുറിച്ച് ഇന്നും വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ല എന്നതിലേക്ക് കൂടി വിരൽ ചൂണ്ടുകയാണ് ശശി തരൂരിന്റെ വാക്കുകൾ. ഇൻഡോ ബ്രിട്ടീഷ് ഹെറിറെജ്ജ് മുൻകൈ എടുത്തു ബ്രിട്ടീഷ് സുപ്രീം കോടതി ചേംബറിൽ സംഘടിപ്പിച്ചതാണ് സംവാദം.

പ്രഭാഷണത്തിന്റെ ചില സന്ദർഭങ്ങളിൽ തരൂർ ശക്തമായ ഭാഷയിലാണ് ബ്രിട്ടണെ വിമർശിച്ചത്. താൻ നിൽക്കുന്ന ഈ കെട്ടിടത്തിൽ ഉള്ളവർ പോലും ബ്രിട്ടന്റെ കൊളോനിയസം വഴി ഇന്ത്യക്ക് ഏറെ ഗുണം കിട്ടി എന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ കിട്ടിയതുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടം ആയതിന് തന്നെയാണ് മുൻതൂക്കം. ഇന്ത്യ വിരുദ്ധർ എന്നറിയപ്പെടുന്ന എഴുത്തുകാരനായ വില്യം ഡാല്രിമ്പിൽ, നിക്ക് റോബിൻസ്, എഡിറ്റർ കൂടിയായ പാക്കിസ്ഥാൻ വംശജ ആയ നിലോഫർ ഭക്ത്യാർ, മുൻ ബിബിസി ലേഖകൻ മാർട്ടിൻ ബെൽ, കൺസർവേറ്റീവ് പാർട്ടി എംപിയും ആഫ്രികാൻ വംശജനും ആയ ക്വാസി ക്വർറെൻഗ് എന്നിവരായിരുന്നു പ്രധാന പ്രസംഗികർ.

കീത്ത്‌വ്യാസ് എംപി പ്രധാന റോൾ ഏറ്റെടുത്ത ചടങ്ങിൽ തുടക്കത്തിൽ ബ്രിട്ടീഷ് അനുകൂലികൾക്ക് മുൻതൂക്കം ലഭിച്ചെങ്കിലും തരൂർ ഉൾപ്പെടെയുള്ളവരുടെ പ്രസംഗം അവസാനിച്ചപ്പോൾ ബ്രിട്ടീഷ് കോളനി വാഴ്ചയെ എതിർക്കുന്നവർക്കായി മുൻതൂക്കം. തുടക്കത്തിൽ 35, 28 എന്ന നിലയിൽ നിന്ന വോട്ടിങ് അവസാന ഘട്ടത്തിൽ 26, 42 എന്നതിലേക്ക് തകിടം മറിഞ്ഞു. തന്റെ വാദമുഖങ്ങൾ ശക്തമായി തരൂരിന് അവതരിപ്പിക്കാൻ കഴിഞ്ഞതോടെ ബ്രിട്ടീഷ് അനുകൂലികൾക്ക് മൊഴി മുട്ടുക ആയിരുന്നു. ഇന്ത്യയുടെ ഭരണകാലം ബ്രിട്ടനെ സംബന്ധിച്ചിടത്തോളം സ്വത്തു സംമ്പാദനത്തിനുള്ള അവസരം ആയി മാറുക ആയിരുന്നു എന്ന് തരൂർ വ്യക്തമാക്കി. യൂറോപ്പ് മുഴുവൻ ചേർന്നാലും ലഭ്യമയതിനെക്കാൾ അധികം പണം ഇന്ത്യയിൽ ഉണ്ടായിരുന്നു. എന്നാൽ ബ്രിട്ടൺ ഉപേക്ഷിച്ച ഇന്ത്യ സാമ്പത്തികമായി തകർന്ന നിലയിലായിരുന്നു. ബ്രിട്ടൺ ഇക്കാലത്ത് വ്യാവസായികമായി മുന്നേറിയപ്പോൾ ഇന്ത്യ വ്യാവസായികമായി തകരുക ആയിരുന്നു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വസ്ത്ര വ്യവസായം ബ്രിട്ടണിലേക്ക് പറിച്ചു നട്ടു അസംസ്‌കൃത വസ്തുക്കൾ ഇവടെ എത്തിച്ചു വീണ്ടും ഉൽപ്പന്നം ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന കൗശലം ആണ് ബ്രിട്ടൺ കാട്ടിയത്. ബംഗാളിലെ നെയ്ത്തുകാർ ലോകത്തിലെ ഏറ്റവും മികച്ച വസ്ത്രങ്ങൾ ആയിരുന്നു നെയ്തിരുന്നത്. എന്നാൽ നെയ്ത്തുകാരുടെ കൈവിരലുകൾ മുറിച്ചു മാറ്റുന്ന ക്രൂരതയാണ് ബ്രിട്ടൺ പകരം നൽകിയത്. കൂടാതെ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന വസ്ത്രങ്ങൾക്ക് നികുതിയും ഓർപ്പെടുത്തി.

നെയ്ത്തുകാരെ ഭിക്ഷാടകരാക്കി മാറ്റുവാൻ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് സാധിച്ചു. ധാക്ക കേന്ദ്രമാക്കി ഉണ്ടായിരുന്ന വസ്ത്ര നിർമ്മാണം 90% തകർന്നു. മികച്ച വസ്ത്രങ്ങൾ കയറ്റി അയച്ചിരുന്ന ഇന്ത്യ ഇതോടെ വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലയി. ലോക വസ്ത്ര നിർമ്മാണത്തിൽ 27% പങ്ക് ഉണ്ടായിരുന്ന രാജ്യത്തിന് പിന്നീട് അത് കേവലം 2% ആയി മാറിയത് കണ്ടു നിൽക്കേണ്ടി വന്നു. ഇത് ഒരുദാഹരണം മാത്രം. തരൂർ വാക്കുകകൾ കോർത്തിണക്കി കേൾവിക്കാരെ ഒരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുക ആയിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും സകലതും ഉയർന്ന വിലയ്ക്ക് ബ്രിട്ടണിൽ നിന്നും തള്ളുന്ന കമ്പോളം ആയി ഇന്ത്യ മാറിക്കഴിഞ്ഞിരുന്നു. ഉയർന്ന ശമ്പളം നൽകി സർക്കാർ ജീവനക്കാരെ സ്വന്തം ചെലവിൽ നിയമികേണ്ടി വന്നു ഇന്ത്യക്ക്. ഒരർത്ഥത്തിൽ അസ്വാതന്ത്ര്യത്തിന് വില പണമായി തന്നെ നൽകുക എന്ന അസാധാരണ പ്രതിഭാസമാണ് ബ്രിട്ടീഷ് ഇന്ത്യയിൽ നടന്നിരുന്നത്, എല്ലാം മർക്കട ഭരണത്തിന്റെ സ്വാധീനം മൂലം. ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടും മൂന്നു കോടിയോളം ജനങ്ങൾ പട്ടിണി മരണത്തിന് വിധേയരായത് കണ്ട് നിൽക്കുക ആയിരുന്നു ബ്രിട്ടീഷ് ഭരണക്കാർ. ഇത്തരം മരണം അതിന് മുൻപോ പിൻപോ ഇന്ത്യയിൽ ഉണ്ടായിട്ടില്ല.

1943 ലെ കുപ്രസിദ്ധ ബംഗാളിന്റെ പട്ടിണി ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസന്റ് ചർച്ചിലിന്റെ സൃഷ്ടി ആല്ലാതെ മറ്റൊന്നായിരുന്നില്ല. മരണത്തിന്റെ വ്യാപ്തി വളരെ വലുതാണെന്ന് ഇന്ത്യയിൽ നിന്ന് ഉദ്യോഗസ്ഥർ ചർച്ചിലെ കമ്പിയടിച്ചു അറിയിച്ചപ്പോൾ പരിഹാസ രൂപത്തിൽ എത്തിയ മറുപടി എങ്കിൽ എന്തുകൊണ്ട് ഗാന്ധി ഇതുവരെ മരിച്ചില്ല എന്നായിരുന്നു. തന്റെ പ്രസംഗത്തിൽ ഉടനീളം ആക്രമണ ശൈലിയിൽ ആയിരുന്നു ശശി തരൂർ. ബ്രിട്ടീഷ് പക്ഷക്കാർക്ക് ഒരു ഘട്ടത്തിലും അദ്ദേഹത്തിന്റെ വാക്കുകള ഖണ്ഡിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

ഒരു മണിക്കൂറിലെ നീണ്ട പ്രസംഗത്തിൽ സ്‌കോട്ട്‌ലന്റ് ബ്രിട്ടണിൽ നിന്ന് വിട്ടു പോകാൻ നടത്തിയ ശ്രമത്തെയും പരാമർശിച്ചു. ഇന്ത്യൻ ഭരണം വഴി സമ്പന്നം ആയ സ്‌കോട്ട്‌ലന്റ് സാമ്പത്തിക ക്ഷയം അനുഭവപ്പെട്ടു തുടങ്ങിയതോടെ ആണ് ബ്രിട്ടീഷ് ബന്ധം അവസാനിപ്പിക്കാൻ തയ്യാറായത്. ഒരു കാലം ലോകത്തിന്റെ നല്ല പങ്ക് അടക്കി വാണ ബ്രിട്ടണ് ഇനി ഒരിക്കലും സ്വന്തം രാജ്യ പ്രവിശ്യകളെ പോലും പിടിച്ചു നിർത്താൻ കഴിഞ്ഞേക്കില്ല എന്ന സൂചനയും താക്കീത് രൂപത്തിൽ നൽകിയാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

9/19/2014

ചരിത്രം കുറിക്കുന്ന വിധി


ഉറവിടം വ്യക്തമാക്കാത്ത സിഡികളും ടേപ്പുകളും തെളിവായി സ്വീകരിക്കില്ല; ഏറനാട് എംഎൽഎയ്‌ക്കെതിരെയുള്ള പരാതി തള്ളി സുപ്രീം കോടതി നടത്തിയത് ചരിത്രം കുറിക്കുന്ന വിധി



ന്യൂഡൽഹി: ഉറവിടം വ്യക്തമാക്കാത്ത ഇലക്ട്രോണിക് രേഖകൾ കേസിന്റെ തെളിവായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. ഏറനാട് എംഎൽഎ പി കെ ബഷീറിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.

സ്വതന്ത്ര സ്ഥാനാർഥിയായ പി വി അൻവറാണ് ബഷീറിനെതിരായി ഹർജി സമർപ്പിച്ചത്. ഈ ഹർജി പിഴയോടെ കോടതി തള്ളുകയും ചെയ്തു.


സിബിഐ ഡയറക്ടറുടെ സന്ദർശക ഡയറി നൽകിയതാരെന്ന് വെളിപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതിയിൽ പ്രശാന്ത് ഭൂഷൺ ; പേരു പുറത്തുപറഞ്ഞാൽ നൽകിയ ആളുടെ ജീവന് ഭീഷണിയെന്ന് വിശദീകരണം.
തെരഞ്ഞെടുപ്പിൽ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പ്രചാരണം നടത്തിയെന്നായിരുന്നു അൻവറിന്റെ ആരോപണം. തെളിവായി അൻവർ കോടതിയിൽ സിഡി സമർപ്പിച്ചിരുന്നു. മനാഫ് എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ തന്നെ കോടതി കുറ്റവിമുക്തനാക്കിയിട്ടും അത് മറച്ചുവച്ച് ലഘുലേഖകളും മറ്റും ബഷീർ വിതരണംചെയ്‌തെന്ന് അൻവർ ആരോപിച്ചിരുന്നു. എന്നാൽ ഇത് തെളിയിക്കാൻ നൽകിയ സിഡികളുടെ ഉറവിടം കോടതിയിൽ വ്യക്തമാക്കിയിരുന്നില്ല.

അതിനാൽ ഈ സിഡി തെളിവായി സ്വീകരിക്കാൻ കോടതി തയ്യാറായില്ല. ഉറവിടം വ്യക്തമാക്കാത്തതിനാലാണ് കോടതി സിഡി സ്വീകരിക്കാതിരുന്നത്. ഉറവിടം വ്യക്തമാക്കാത്ത ഇലക്ട്രോണിക് രേഖകൾ തെളിവായി സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ആർ എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ച് ഹർജി തള്ളിയത്.

നേരത്തെ ഹൈക്കോടതിയും അൻവറിന്റെ ഹർജി തള്ളിയിരുന്നു. തെരഞ്ഞെടുപ്പു ക്രമക്കേടിന്റെ പേരിൽ വിജയം റദ്ദാക്കണമെന്നും ഹർജിക്കാരനെ വിജയിയായി പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അൻവർ സുപ്രീംകോടതിയെ സമീപിച്ചത്.

9/13/2014

malayali വിദ്യാര്‍ഥി കളുടെ അത്ഭുത കണ്ടുപിടുത്തം


ആംഫി ബിഎക്സ് കരയിലല്ല വെള്ളത്തിലും ഓടും
 എം.എ. അനൂജ്
 മനോരമ 13 സെപ് 2014


കരയിലും വെള്ളത്തിലും ഓടിക്കാവുന്ന ആംഫി ബിഎക്സ് എന്ന വാഹനവുമായി നൂറനാട് അര്‍ച്ചന കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍
ആലപ്പുഴ . ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ സായിപ്പു നീന്തുന്ന പടം കണ്ടപ്പോള്‍ കരുതിയിട്ടില്ലേ, മഴക്കാലത്തു വെള്ളത്തിലൂടെ ഓടുന്ന ബൈക്ക് ഉണ്ടായിരുന്നെങ്കിലെന്ന്? ആ ആഗ്രഹം സഫലമാക്കുകയാണ് നൂറനാട് അര്‍ച്ചന കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കെ.എ. അബുതാഹിര്‍, കെ.വി. അഖില്‍, കെ.വി. അനില്‍, അരുണ്‍ ബാബു, കെ.കെ. നവീന്‍, നിതിന്‍ മാത്യു തോമസ് എന്നിവര്‍. 200 കിലോഗ്രാം വരെ ഭാരവുമായി കരയിലും വെള്ളത്തിലും സുഖമായി ഓടിക്കാവുന്ന ആംഫി ബിഎക്സ് എന്ന വാഹനമാണ് ഈ സംഘം വികസിപ്പിച്ചത്.

150 സിസി ബൈക്കിനുപയോഗിക്കുന്ന പെട്രോള്‍ എന്‍ജിന്‍  ആണ് ആംഫി ബിഎക്സിനെ റോഡില്‍ പറപ്പിക്കുക. വെള്ളത്തിലെത്തുമ്പോള്‍ ബിവെല്‍ ഗിയര്‍ ഉപയോഗിച്ചു ഡ്രൈവിങ് ഷാഫ്റ്റിനോടു ബന്ധിപ്പിച്ചിട്ടുള്ള പ്രൊപ്പല്ലര്‍ പണിതുടങ്ങും. ഗാല്‍വനൈസ്ഡ് ഇരുമ്പിന്റെ സ്ക്വയര്‍ ട്യൂബ് ആണ് ഫ്രെയിം നിര്‍മിക്കാന്‍ ഉപയോഗിച്ചത്. പ്രാദേശികമായി ലഭിച്ച വസ്തുക്കളും വിലകുറഞ്ഞതുമായ അസംസ്കൃതവസ്തുക്കള്‍ കൊണ്ടാണ് വിദ്യാര്‍ഥികള്‍ ഈ വാഹനം നിര്‍മിച്ചത്. ഏതാണ്ട് 70,000 രൂപ ചെലവായി.

കുട്ടനാട് പോലെയുള്ള ഒരു പ്രദേശത്തു പൊലീസിനും ഇത്തരം വാഹനങ്ങള്‍ പ്രയോജനപ്പെടും. കള്ളന്മാര്‍ റോഡിലൂടെ ഓടിയശേഷം ആറ്റിലേക്കു ചാടി നീന്തിയാല്‍ ബൈക്കില്‍ പിന്തുടരുന്ന പൊലീസിനു നിഷ്പ്രയാസം വെള്ളത്തിലേക്കു ബൈക്ക് ചാടിച്ചു പ്രതികളെ പിടികൂടാന്‍ കഴിയുമെന്നു നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ച വിദ്യാര്‍ഥികള്‍ പറയുന്നു. കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ജി. രാജേഷ് ആണ് പ്രോജക്ടിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

8/28/2014

പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോളുമായി ഒരിന്ത്യന്‍ വംശജ

പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോളുമായി ഒരിന്ത്യന്‍ വംശജ 




ഭാവിയില്‍ ലോകത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന രണ്ടു പ്രധാന പ്രശ്‌നങ്ങളാണ് പ്ലാസ്റ്റിക് മാലിന്യത്തിന്റെ വര്‍ദ്ധനവും പെട്രോളിന്റെ ദൗര്‍ലഭ്യവും. അപ്പോള്‍ പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍ ഉണ്ടാക്കാന്‍ സാധിച്ചാലോ? അതൊരു ചരിത്ര മുന്നേറ്റം തന്നെയായിരിക്കും. അതാണ് പി.കെ.ക്ലീന്‍ ചെയ്യുന്നത്. 
ദുഷിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും ഭൂമിക്ക് മോചനം നേടിക്കൊടുക്കുക എന്ന ലക്ഷ്യവുമായാണ് പി.കെ.ക്ലീന്‍ പ്രവര്‍ത്തിക്കുന്നത്. അതിനവര്‍ സ്വീകരിച്ച മാര്‍ഗമാണ് പ്ലാസ്റ്റിക്കില്‍ നിന്നുണ്ടാക്കാവുന്ന പെട്രോള്‍. പ്രിയങ്ക ബകായ എന്ന ഇന്ത്യന്‍ വംശജയാണ് പി.കെ.ക്ലീനിന്റെ സ്ഥാപക.
പ്രിയങ്കക്ക് ഇത്തരമൊരു ആശയം ലഭിക്കുന്നത് കുടുംബസുഹൃത്തായ പെര്‍സി കീനില്‍ നിന്നാണ്. പെര്‍സി കീന്‍ പ്രിയങ്കക്ക് തന്റെ മുത്തശ്ശനെ പോലെയായിരുന്നു. ഒരു കെമിസ്ട്രി ലാബു പോലെയായിരുന്നു അദ്ദേഹത്തിന്റെ ഭവനം. അദ്ദേഹം നടത്തിയിരുന്ന കണ്ടുപിടുത്തങ്ങളുടെ നിശബ്ദ സാക്ഷിയായിരുന്നു പ്രിയങ്ക. അവളുടെ കുട്ടിക്കാലത്ത് അവള്‍ കണ്ട, ആരുമറിയാതെ പോയ ഒരു ചെറുശാസ്ത്രഞ്ജനായിരുന്നു പെര്‍സി. പുറന്തളളുന്ന മാലിന്യങ്ങളില്‍ നിന്ന് എണ്ണയുണ്ടാക്കി കൊച്ചു പ്രിയങ്കയെ വിസ്മയിപ്പിച്ചിരുന്നു അദ്ദേഹം. 
ബിരുദ പഠനമെല്ലാം കഴിഞ്ഞ് ഊര്‍ജ അപഗ്രഥയായി പ്രിയങ്ക ജോലി നോക്കിക്കൊണ്ടിരുന്ന സമയത്താണ് പെര്‍സി മരണപ്പെടുന്നത്. പെര്‍സിക്കൊരിക്കലും തന്റെ കണ്ടുപിടുത്തങ്ങള്‍ ലോകത്തെ അറിയിക്കാന്‍ സാധിച്ചിരുന്നില്ല. അതേ സമയത്താണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഏറാന്‍ തുടങ്ങിയതും മാലിന്യം കൊണ്ട് ലോകം കഷ്ടപ്പെടാന്‍ ആരംഭിച്ചതും. അതോടെ പ്രിയങ്ക പെര്‍സിയുടെ കണ്ടുപിടിത്തവുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചു. അദ്ദേഹം സൂക്ഷിച്ചിരുന്ന കുറിപ്പുകളുടെ സഹായത്തോടെ തന്റെ ഒഴിവുവേളകള്‍ പഠനങ്ങള്‍ക്കായി ചെലവഴിച്ചു.സമയം തികയാതെ വന്നപ്പോള്‍ താല്ക്കാലികമായി ജോലിയില്‍ നിന്നും അവധിയെടുത്തു. പെര്‍സിയുടെ ടെക്‌നോളജിയുടെ പേറ്റന്റിനുവേണ്ടി ശ്രമിച്ചു.
പ്രിയങ്ക തന്റെ ഉദ്യമത്തില്‍ വിജയിക്കുക തന്നെ ചെയ്തു. ഇന്ന് യു.എസിലെ യൂറ്റായില്‍ സ്ഥതി ചെയ്യുന്ന പി.കെ.ക്ലീനിന്റെ തുടക്കം അവിടെ നിന്നായിരുന്നു. പെര്‍സി കീന്‍ എന്ന പേരിന്റെ ചുരുക്കെഴുത്തായിരുന്നു പി.കെ. 
ദശലക്ഷക്കണക്കിന് കാര്‍ബണ്‍ മോളിക്ക്യൂളുകള്‍ ചേര്‍ന്നകണ്ണികള്‍ കൊണ്ടാണ് പ്ലാസ്റ്റിക് ഉണ്ടാക്കിയിരിക്കുന്നത്. ഈ കാര്‍ബണ്‍ മോളിക്യൂള്‍ ചെയിനുകളെ പത്തോ ഇരുപതോ മോളിക്യൂളുകള്‍ അടങ്ങുന്ന ചെറിയ കണ്ണികളാക്കി രൂപാന്തരപ്പെടുത്തുമ്പോള്‍ പ്ലാസ്റ്റിക് എണ്ണയായി മാറുന്നു. അത്യധികം ചൂടും രാസപ്രവര്‍ത്തനത്തെ സഹായിക്കുന്ന കാറ്റലിസ്റ്റും കടത്തിവിട്ടാണ് ഈ രൂപാന്തരീകരണം നടത്തുന്നത്. ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 75 ശതമാനത്തോളം എണ്ണയായും 20 ശതമാനം പ്രകൃതി വാതകമായും മാറുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍ ഒട്ടിക്കുന്ന ലേബലുകളാണത്രേ അവശിഷ്ടമായി മാറുന്നത്.
ഒരുദിവസം പി.കെ ക്ലീനില്‍ റീസൈക്കിള്‍ ചെയ്യാത്ത 20,000 പൗണ്ട് (ഏതാണ്ട് 9 ടണ്‍ ) പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് 60 ബാരല്‍ (9530 ലിറ്റര്‍ ) എണ്ണ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുണ്ട്. ഇന്ന് യുഎസിലുളള 7 ശതമാനം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മാത്രമാണ് ഇവര്‍ പരിവര്‍ത്തനം ചെയ്യുന്നത്. പ്രവര്‍ത്തനം കാര്യക്ഷമമാകുന്നതോടെ യു.എസിനാവശ്യമായ 25 ശതമാനത്തോളം ഇന്ധനം ഉല്‍പാദിപ്പിക്കാന്‍ സാധിക്കും എന്നാണ് പ്രിയങ്കയുടെ കണക്കുകൂട്ടല്‍.

പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയ പ്ലാസ്റ്റിക് പ്രൊസസിംഗ് യൂണിറ്റുകളടങ്ങുന്ന റീസൈക്ക്‌ളേഴ്‌സ് കൂടുതല്‍ നിര്‍മ്മിക്കുക എന്നതാണ് പി.കെയുടെ ഇനിയുളള ലക്ഷ്യം. മാത്രമല്ല ഇന്ന് യൂറ്റായില്‍ മാത്രമുളള പി.കെ.ക്ലീന്‍ പത്തുവര്‍ഷങ്ങള്‍ക്കകം ലോകം മുഴുവന്‍ എത്തിക്കാനും ഇവര്‍ക്ക് ഉദ്ദേശമുണ്ട്.
തന്റെ ജന്മനാടായ ഇന്ത്യയിലും ഇത്തരമൊരു യൂണിറ്റ് തുടങ്ങാന്‍ പ്രിയങ്ക ലക്ഷ്യമിടുന്നുണ്ട്. പൂനയാണ് പ്രിയങ്ക ഇതിനായി മനസ്സില്‍ കണ്ടിരിക്കുന്ന സ്ഥലം. പ്രിയങ്കയുടെ മാതാപിതാക്കള്‍ക്ക് പണ്ട് പൂനയില്‍ ഒരു കമ്പനി ഉണ്ടായിരുന്നുവത്രേ. അതിന്റെ ഓര്‍മ്മക്കായാണ് പൂനയില്‍ തന്നെ കമ്പനി തുടങ്ങുന്നത്. 
പാസ്റ്റിക് ഇല്ലായിരുന്നിങ്കില്‍ നാം എന്തു ചെയ്‌തേനെ എന്ന ചോദ്യത്തിനുപോലും പ്രസക്തിയില്ലാത്ത രീതിയില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നാം അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വില കുറഞ്ഞതും ദീര്‍ഘകാലം ഈടു നില്‍ക്കുന്നതുമായ ഉത്പന്നങ്ങള്‍ക്ക് പകരം വെക്കാന്‍ മറ്റൊന്ന് ഉണ്ടാകാത്തിടത്തോളം കാലം എത്രയേറെ വിപത്തുണ്ടാക്കുന്നതാണെങ്കിലും പ്ലാസ്റ്റിക്കിനെ നാം കൈവെടിയാന്‍ പോകുന്നില്ല. അപ്പോള്‍ പിന്നെ ചെയ്യാനാവുക പ്ലാസ്റ്റിക്കിനെ റീസൈക്കിള്‍ ചെയ്തു വീണ്ടും പുതിയ പ്ലാസ്റ്റിക് നിര്‍മിക്കുക മാത്രമായിരുന്നു ഇത്രയും നാള്‍ നമുക്ക് മുന്നിലുണ്ടായിരുന്ന പോംവഴി. 
മാലിന്യത്തില്‍ നിന്ന് വീണ്ടും പഴയ വസ്തു തന്നെ ഉണ്ടാക്കുന്ന പഴയ രീതി പാടെ മാറ്റുന്ന പുതിയ ടെക്‌നോളജിക്ക് രൂപം നല്‍കി അതിനെ ലോകം മുഴുവന്‍ അവതരിപ്പിക്കുക എന്നുളളത് കാലമെടുക്കുന്ന ഒരു കഠിന പ്രയത്‌നം തന്നെയാണ്. ആ വെല്ലുവിളി ഏറ്റെടുത്ത് പ്രിയങ്ക യാത്ര തുടരുകയാണ്.

8/20/2014

വീപ്പയ്ക്കുള്ളില്‍ ടവര്‍ മാതൃക.


മൊബൈലിനല്ല ഈ ടവര്‍
 ജോസ് കെ. വയലില്‍



വീപ്പയ്ക്കുള്ളില്‍ ടവര്‍ മാതൃക.
ചാക്കില്‍ കൃഷി നമുക്ക് അപരിചിതമല്ല. എന്നാല്‍ ഒരു വലിയ ചാക്കില്‍ പല വിളകള്‍ തട്ടുകളായി ഒരേസമയം കൃഷിചെയ്താലോ. വെജിറ്റബിള്‍ ടവര്‍ ലക്ഷ്യംവയ്ക്കുന്നത് ഇതാണ്. വലിയ നൈലോണ്‍ ഷീറ്റ്, രണ്ടോ മൂന്നോ പ്ലാസ്റ്റിക് ചാക്ക് അഴിച്ചതിനു ശേഷം ചേര്‍ത്തുതുന്നിയെടുത്തത്, കെട്ടിടങ്ങളും മറ്റുനിര്‍മിക്കുമ്പോള്‍ മറയായി ഉപയോഗിക്കുന്ന പച്ച എന്നിവയെല്ലാം ടവര്‍ നിര്‍മാണത്തിന് ഉപയോഗിക്കാം.

മരങ്ങളും മറ്റും നടുമ്പോള്‍ ഷെയ്ഡ് നല്‍കാനുപയോഗിക്കുന്ന നെറ്റ് ആദ്യം വൃത്താകൃതിയില്‍വെട്ടിയെടുക്കണം. അതില്‍ പ്ലാസ്റ്റിക്ഷീറ്റ് ചേര്‍ത്ത് പിടിപ്പിച്ച് കുഴല്‍പോലെയാക്കുക. മൂന്നോ നാലോ ഇഞ്ച് വ്യാസമുള്ള, രണ്ടു മീറ്റര്‍ നീളമുള്ള ഒരു പിവിസിപൈപ്പ് എടുത്ത് ഒരുവശം അടയ്ക്കുക.ഇതില്‍ മുകള്‍ മുതല്‍ താഴെ വരെ ധാരാളംതുളകളിടുക. വെജിറ്റബിള്‍ ടവറിനുവേണ്ടി തയാറാക്കിയ ചാക്കുകുഴല്‍നേരെ നിര്‍ത്തി അതിന്റെ നടു ഭാഗത്ത് അടച്ച ഭാഗം അടിയില്‍ വരത്തക്കവിധംപൈപ്പ് വയ്ക്കുക.

ചാണകപ്പൊടി കലര്‍ത്തി തയാറാക്കിയ മണ്ണ് ചാക്ക്കുഴലില്‍പൈപ്പിന് ചുറ്റും നിറയ്ക്കുക. പൈപ്പില്‍വെള്ളമൊഴിച്ചാല്‍ വശങ്ങളിലെ ദ്വാരങ്ങളിലൂടെ എല്ലാഭാഗത്തും ഒരുപോലെ നനവ്എത്തും. ടവറിന്റെ വശങ്ങളില്‍ വട്ടത്തില്‍ദ്വാരങ്ങളിട്ട് പച്ചക്കറി ചെടികള്‍ നടാം. ചെടികള്‍ക്ക് ആവശ്യമായ വളം വെള്ളത്തില്‍ നേര്‍മയായി കലക്കി പൈപ്പ് വഴിഒഴിച്ചുകൊടുത്താല്‍ മതി. മലപ്പുറം ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വെജിറ്റബിള്‍ ടവര്‍ മാതൃകകള്‍നിര്‍മിച്ചിട്ടുണ്ട്.(ഫോണ്‍: 9496365211)

8/08/2014

വാട്ട്സ് ആപ്പിന് ഇനി പണം നല്‍കേണ്ടി വരും

http://www.manoramaonline.com/cgi-bin/MMONline.dll/portal/ep/malayalamContentView.do?contentId=17327917&programId=1073753760&BV_ID=@@@&tabId=11                                                 വാട്ട്സ് ആപ്പിന് ഇനി പണം നല്‍കേണ്ടി വരും
 സ്വന്തം ലേഖകന്‍


ന്യൂഡല്‍ഹി . വാട്ട്സ് ആപ്പും സ്കൈപ്പുമുള്‍പ്പെടെയുള്ള സേവനങ്ങളെ നിയന്ത്രിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ (ട്രായ്) ഒരുങ്ങുന്നു. ടെലികോം കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം. വാട്ട്സ് ആപ്, വിബര്‍, സ്കൈപ്പ്, വി ചാറ്റ് തുടങ്ങിയ സേവനങ്ങള്‍ക്ക് kകണക്ടിവിറ്റി ചാര്‍ജ് ഈടാക്കാനാണ് പദ്ധതി. ഇവ ഉപയോഗിക്കുന്നതു മൂലം മൊബൈല്‍ കമ്പനികള്‍ക്ക് ബാന്‍ഡ് വിഡ്ത് ഉപയോഗം കൂടുതലാകുന്നു. ഇതിനാല്‍ കമ്പനികളില്‍ നിന്ന് സേവനത്തിന്റെ ചാര്‍ജ് ഈടാക്കാനാണ് നീക്കം. ഈ വരുമാനത്തിന്റെ ഒരു പങ്ക് സര്‍ക്കാരിന് നല്‍കും.

വാട്ട്സ് ആപ് പോലുള്ള സേവനങ്ങള്‍ വന്നതോടെ ഫോണ്‍കോളുകളും എസ്എംഎസുകളും കുറഞ്ഞു. ഇത് കമ്പനികളുടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കി. ആപ്ളിക്കേഷനുകള്‍ സൌജന്യമാക്കിയതിലൂടെ മൊബൈല്‍ കമ്പനികള്‍ക്ക് വര്‍ഷത്തില്‍ 5000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഇത് 16400 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് പുതിയ നീക്കത്തിന് ട്രായ് ഒരുങ്ങുന്നത്.

8/01/2014

മൂത്രചികില്‍സയിലൂടെ വൃക്കരോഗത്തില്‍നിന്ന് മുക്തി


മൂത്രചികില്‍സയിലൂടെ വൃക്കരോഗത്തില്‍നിന്ന് മുക്തി
ശ്രീലത സ്വാമിനാഥന്‍
31 കന്‍വ 2014
രാജസ്ഥാനിലെ ബന്‍സ്‌വാര ജില്ലയില്‍ ആദിവാസികളെ സംഘടിപ്പിക്കുന്നതിനായി ജീവിതമര്‍പ്പിച്ച മാര്‍ക്‌സിസ്റ്റ്  ലെനിനിസ്റ്റ് പ്രവര്‍ത്തകയും നേതാവുമായ ശ്രീലത സ്വാമിനാഥന്‍ ഒഫദവര്‍മ സബ ര്‍മഫ ഘയവവയസഷറ മാസികയുടെ 1990 ഫിബ്രവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്.


ഏറെ വര്‍ഷങ്ങളായി വൃക്കരോഗംകൊണ്ട് നീര്‍വീക്കം ബാധിച്ച അവസ്ഥയിലായിരുന്നു ഞാന്‍. 1982ല്‍ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പരിശോധന നടത്തിയപ്പോള്‍ അവിടുത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ എന്നെ അറിയിച്ചത് വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്നും അങ്ങനെ ചെയ്യാത്തപക്ഷം രണ്ടു വര്‍ഷത്തിലേറെ ഞാന്‍ ജീവിച്ചിരിക്കില്ലെന്നുമായിരുന്നു. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി രാജസ്ഥാനിലെ ബന്‍സ്‌വാര ജില്ലയില്‍ ഭില്‍ ഗോത്രത്തില്‍പ്പെട്ട ആദിവാസികള്‍ക്കിടയില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയുമായിരുന്നു ഞാന്‍. പട്ടിണിപ്പാവങ്ങളായ ആദിവാസികള്‍ക്കിടയില്‍ ജീവിക്കുന്ന ഞാന്‍ എന്റെ വൃക്ക മാറ്റിവെക്കുന്നതിനുവേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത് തികച്ചും പരിഹാസ്യവും അധാര്‍മികവുമായി എനിക്കു തോന്നി..

യൂറിന്‍ തെറാപ്പി വാങ്ങാം

എന്റെ ശാരീരികാവസ്ഥ ക്രമേണ വഷളായിക്കൊണ്ടിരുന്നു. പണിയെടുക്കാനും യാത്രചെയ്യാനും തീരെ വയ്യാത്ത സ്ഥിതിയായി. ശരീരഭാരം കൂടി. ഉത്സാഹമില്ലായ്മയും ജാഡ്യതയും എന്നെ പിടികൂടി. ശരീരംപോലെ മനസ്സും കനത്തു. തൊട്ടതിനൊക്കെ ദേഷ്യം. അമിതവികാരത്തിനടിപ്പെടുക, മനസ്സിന് എളുപ്പം മുറിവേല്ക്കുക, കൊച്ചുപ്രശ്‌നങ്ങള്‍പോലും പെരുപ്പിച്ചെടുത്ത് പരിഹരിക്കാന്‍ പറ്റാത്തതായി കരുതുക, നീര്‍വീക്കം, പൊണ്ണത്തടി, സന്ധിവേദന, ക്ഷീണം, ശ്വാസതടസ്സം, മൂത്രം തനിയെ പോവുക, ആര്‍ത്തവത്തിന് മുമ്പുള്ള അസ്വാസ്ഥ്യം കാരണം അപസ്മാരബാധിതയാവുക, ചിലപ്പോള്‍ മലബന്ധം, മറ്റുചിലപ്പോള്‍ വയറിളക്കം... ഇങ്ങനെ എണ്ണമറ്റ വ്യാധികള്‍ എന്നെ നിരന്തരം വേട്ടയാടി. എന്റെ ശാരീരികവ്യവസ്ഥയാകെ ജഡാവസ്ഥയെ പ്രാപിച്ച് ഒരു ആകസ്മികനിശ്ചലതയിലെത്തുകയാണെന്ന് എനിക്ക് തോന്നി. ശാരീരികപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് എനിക്ക് അത്യന്തം ക്ലേശിക്കേണ്ടിവന്നു.

മൂത്രചികിത്സയെക്കുറിച്ച് അറിവ് ലഭിച്ചതെങ്ങനെ?
ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗോത്രവര്‍ഗ മേഖലയില്‍ പല ആദിവാസികളും വെട്ട്, ചതവ്, ഉളുക്ക്, മുറിവ്, ചീഞ്ഞളിഞ്ഞ ചര്‍മം (ഗാംഗ്രീന്‍) തുടങ്ങിയവയ്ക്ക് മൂത്രം വളരെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കൊച്ചുകുട്ടികള്‍ക്കുണ്ടാകുന്ന ചുമ, മഞ്ഞപ്പിത്തം, ഉദരരോഗങ്ങള്‍ എന്നിവയെല്ലാം മൂത്രചികിത്സയിലൂടെ ആദിവാസികള്‍ ഭേദമാക്കിയിരുന്നു. എന്റെ സഹജവാസനയ്ക്ക് വിരുദ്ധമായി മൂത്രത്തിന് ചില ഗുണവശങ്ങളുണ്ടെന്ന് അംഗീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായി. അതുകൊണ്ട്, ഏതാണ്ട് ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ മൊറാര്‍ജി ദേശായിയെ കാണാന്‍ അഹമ്മദാബാദിലേക്ക് പോയി. മൂത്രചികിത്സയെക്കുറിച്ച് പ്രതിപാദിക്കുന്ന ആധികാരികഗ്രന്ഥങ്ങള്‍ ഏതൊക്കെയാണെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കി. അദ്ദേഹം നിര്‍ദേശിച്ച പുസ്തകങ്ങള്‍ കണ്ടെത്തി ഞാന്‍ പഠനമാരംഭിച്ചു. സ്വമൂത്രചികിത്സയുടെ ശാസ്ത്രീയയുക്തിയെക്കുറിച്ച് ഞാന്‍ സംശയാലുവായിരുന്നു. ആ ഗ്രന്ഥങ്ങള്‍ സംശയനിവാരണം വരുത്തുന്നതും ദൃഢബോധ്യമുളവാക്കുന്നതും വായനയെ ഉത്തേജിപ്പിക്കുന്നവയുമായി എനിക്കു തോന്നി. അലോപ്പതിയില്‍ അമീബിയാസിസ് എന്ന് വിളിക്കുന്ന രോഗം എന്നെ ബാധിച്ച സമയമായിരുന്നു അത്. വായിച്ച പുസ്തകങ്ങളിലെ നിര്‍ദേശമനുസരിച്ച് ഒരു മാസക്കാലം തുടര്‍ച്ചയായി ഞാന്‍ അതിരാവിലെ ഒഴിക്കുന്ന മൂത്രം ദിവസേന സേവിച്ചു. പിന്നീടൊരിക്കലും ഈ രോഗത്തിന്റെ ശല്യം എനിക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ല.

സ്വമൂത്രചികിത്സ തികച്ചും ഫലപ്രദമാണെന്ന് പൂര്‍ണബോധ്യം വന്നിരുന്നെങ്കിലും 1988ല്‍ തീര്‍ത്തും ശയ്യാവലംബിയായിത്തീരുന്നതുവരെ ഒരു ചികിത്സാപദ്ധതിയെന്ന നിലയില്‍ ഞാന്‍ അത് ഗൗരവമായെടുത്തിരുന്നില്ല. 1988 സപ്തംബറോടെ എന്റെ ശരീരം മുഴുവന്‍ നീര് വന്ന് വീര്‍ത്തു. എന്റെ കാലുകളിലും പാദങ്ങളിലും നിറയെ കുരുവന്ന് പഴുത്ത് ചലം പുറത്തൊഴുകുന്നുണ്ടായിരുന്നു. കടുത്ത വേദനകൊണ്ട് എനിക്ക് നടക്കാനോ പണിയെടുക്കാനോ കഴിഞ്ഞില്ല. സപ്തംബര്‍ 28 മുതല്‍ 1989 ജനവരി 5 വരെ ഒറ്റ രാത്രിപോലും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന കാര്യം ഞെട്ടലോടെ ഞാനോര്‍ക്കുന്നു. ബെഡ്ഷീറ്റോ മറ്റെന്തെങ്കിലും തുണിയോ ശരീരത്തില്‍ മെല്ലെയൊന്ന് തൊട്ടാല്‍പ്പോലും തുളഞ്ഞുകയറുന്ന വേദനകൊണ്ട് ഞാന്‍ പുളഞ്ഞു. എന്റെ ഹോമിയോ ഡോക്ടറെ കണ്ട് ചികിത്സിക്കാന്‍ ഞാന്‍ ഡല്‍ഹിക്ക് പോയി. അദ്ദേഹത്തിന്റെ അറിവ്, ക്ഷമാശീലം,വിവേകം എന്നീ ഗുണങ്ങളെ ഞാന്‍ അത്യന്തം ആദരിക്കുന്നു. എന്നാല്‍ ഒന്നര മാസത്തെ ചികിത്സയ്ക്കിടയില്‍ തന്റെ ഔഷധപ്രയോഗമൊന്നും ഫലിക്കുന്നില്ലെന്ന് ബോധ്യപ്പെട്ട ഡോക്ടര്‍ തനിക്കിനി ഒന്നും ചെയ്യാനില്ലെന്ന് എന്നെ അറിയിച്ചു. പിന്നീട് ഞാന്‍ ജയ്പൂരില്‍ പോയി ഒരു ആയുര്‍വേദ ഡോക്ടറുടെ ചികിത്സ സ്വീകരിച്ചു. കുറച്ചു ദിവസത്തേക്ക് എന്റെ സ്ഥിതി മെച്ചപ്പെട്ടതായി തോന്നി. എന്നാല്‍ പിന്നീട് തൊലിപ്പുറത്തെ കുരുവും വ്രണങ്ങളും കൂടുതല്‍ രൂക്ഷതയോടെ പൊട്ടിയൊലിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ പ്രവര്‍ത്തനമേഖലയായ ഘണ്ടാലി എന്ന കൊച്ചു ഗോത്രവര്‍ഗ ഗ്രാമത്തിലേക്ക് മടങ്ങി. ഇനി ഏറെക്കാലം ജീവിക്കില്ലെന്ന വിശ്വാസത്തോടെ ഞാന്‍ എന്റെ വേദനയുടെ അന്ത്യം കാത്തുകഴിഞ്ഞു. മരുന്നുകളൊന്നും ഫലിക്കുന്നില്ലെന്ന് കണ്ടതോടെ അതൊക്കെ ഞാന്‍ നിര്‍ത്തി.

അങ്ങനെയിരിക്കേ ഡിസംബര്‍ മാസത്തിലൊരു ദിവസം ഞാന്‍ വാങ്ങിവെച്ച സ്വമൂത്രചികിത്സയെക്കുറിച്ചുള്ള പുസ്തകങ്ങളെക്കുറിച്ചോര്‍ത്തു. ആ പുസ്തകങ്ങള്‍ ഒരാവര്‍ത്തി കൂടി ഞാന്‍ വായിക്കാന്‍ തുടങ്ങി. കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ ആപല്‍ക്കരമായ രോഗങ്ങളില്‍നിന്ന് യൂറിന്‍ തെറാപ്പിയിലൂടെ ശാശ്വതമുക്തി നേടിയ നിരവധി രോഗികളുടെ അനുഭവകഥകള്‍ ഞാന്‍ വായിച്ചു. ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം അസ്തമിച്ച സ്ഥിതിക്ക് അവസാനത്തെ ആശ്രയമെന്ന നിലയില്‍ യൂറിന്‍ തെറാപ്പി പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

1989 ജനവരി ഒന്നിന് ഞാന്‍ ഒരു സമ്പൂര്‍ണ ഉപവാസം ആരംഭിച്ചു. ഒഴിക്കുന്ന മൂത്രം മുഴുവനായി കഴിക്കുകയും ഇടയ്ക്കിടെ ശുദ്ധജലം മാത്രം കുടിക്കുകയും ചെയ്തു. തുടര്‍ച്ചയായി അഞ്ചു ദിവസം ഉപവസിച്ചപ്പോഴേക്കും എന്റെ കാലിലും കണങ്കാലിലും പാദങ്ങളിലുമുള്ള കടുത്ത വേദന പാടേ ശമിച്ചതായി ഞാനറിഞ്ഞു. ശാന്തമായി ഉറങ്ങാന്‍ എനിക്ക് കഴിഞ്ഞു. മുറിക്കുള്ളില്‍ മുടന്തി നടക്കാനുള്ള ശേഷി കൈവന്നു. എന്നാല്‍ കാലിലും പാദങ്ങളിലുമുള്ള നീരും പുണ്ണും മാറാതെ നിന്നു. അതുകൊണ്ട് ജനവരി 15ന് അനിശ്ചിതകാല നിരാഹാരത്തിലേക്ക് നീങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. രോഗം മാറുന്നതുവരെ ഉപവാസവും മൂത്രചികിത്സയും. തുടര്‍ച്ചയായി പതിനഞ്ചു ദിവസത്തെ ഉപവാസം കഴിഞ്ഞപ്പോഴേക്കും എന്റെ ശരീരത്തിലെ നീരും തടിപ്പുമെല്ലാം മാറിക്കഴിഞ്ഞിരുന്നു. മുഖത്തും കൈകാലുകളിലും സന്ധികളിലുമെല്ലാമുണ്ടായിരുന്ന നീര്‍ക്കെട്ട് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. കാലുകളിലുണ്ടായിരുന്ന വ്രണവും ഏതാണ്ട് ഉണങ്ങിയിരുന്നു. ഉപവാസം തുടങ്ങി നാലാംനാള്‍തന്നെ മുറിക്കകത്ത് മുടന്താതെ സാധാരണപോലെ നടക്കാനും ജോലിയിലേര്‍പ്പെടാനും എനിക്ക് കഴിഞ്ഞു. ഉപവാസവും യൂറിന്‍ തെറാപ്പിയും തുടര്‍ന്നുകൊണ്ടിരിക്കെ ഓരോ ദിവസം കഴിയുംതോറും എന്റെ നില കൂടുതല്‍ മെച്ചപ്പെടുക മാത്രമല്ല, ശാരീരികമായ ശക്തി വര്‍ധിച്ചുവരികയും ചെയ്തു. തുടക്കത്തില്‍ എന്റെ നാഡിമിടിപ്പ് ക്രമരഹിതമായിരുന്നു. നേരിയ പനിയുമുണ്ടായിരുന്നു. എന്നാല്‍ ക്രമത്തില്‍ എന്റെ നാഡിമിടിപ്പും രക്തസമ്മര്‍ദവും തികച്ചും സാധാരണസ്ഥിതിയിലായിത്തീര്‍ന്നു. എന്റെ ശരീരവും മനസ്സും വര്‍ധിച്ച ഊര്‍ജസ്വലത കൈവരിക്കുന്നത് ഞാനറിഞ്ഞു.

ഉപവാസവും യൂറിന്‍ തെറാപ്പിയും നടത്തിയിട്ട് ഇപ്പോള്‍ മാസങ്ങളേറെ കഴിഞ്ഞു. ഇന്ന് ഞാന്‍ ഏറെ ചെറുപ്പമായപോലെ തോന്നുന്നു. വളരെ കര്‍മോത്സുകയാണിപ്പോള്‍ ഞാന്‍. എത്ര നേരം വേണമെങ്കിലും എനിക്ക് ജോലി ചെയ്യാം. യാതൊരു ക്ഷീണവും ബാധിക്കാതെ എട്ടുപത്തു കിലോമീറ്റര്‍ ദൂരം നടക്കാനും പ്രയാസമില്ല...

ഏതെല്ലാം തരത്തിലാണ് യൂറിന്‍ തെറാപ്പി എനിക്ക് പ്രയോജനപ്പെട്ടതെന്ന കാര്യം ഞാന്‍ നിങ്ങളെ അറിയിക്കട്ടെ. ഇപ്പോള്‍ എനിക്ക് കണ്ണട വെക്കാതെ വായിക്കാനും എഴുതാനും കഴിയും. എന്റെ മുടികൊഴിച്ചില്‍ പൂര്‍ണമായി നിലച്ചു.പല്ലുവേദന ശമിച്ചു. മോണകളില്‍ നിന്നുള്ള ചോരയൊലിപ്പ് മാറി. ദേഹത്ത് വീക്കമില്ല. മൂലക്കുരുവും മലബന്ധവും നിശ്ശേഷം ഇല്ലാതായി. ശരീരഭാരം കുറഞ്ഞു. ഓര്‍മശക്തി ഏറെ വര്‍ധിച്ചു. എളുപ്പം കോപിക്കുന്ന ശീലത്തില്‍ മാറ്റം വന്നു. ഖിന്നത ഒഴിഞ്ഞു. യുവത്വമാര്‍ജിച്ച് പുനര്‍നവീകരിക്കപ്പെട്ട അനുഭവം. ജീവിതത്തോടും പ്രവര്‍ത്തനത്തോടും ആഭിമുഖ്യം. എന്റെ മുടി പഴയതുപോലെ നരച്ചതല്ലെന്നും കൂടുതല്‍ കറുത്തുവന്നിട്ടുണ്ടെന്നുപോലും ചില സുഹൃത്തുക്കള്‍ പറഞ്ഞു. എന്തായാലും വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട് ജീവിക്കാനുള്ള മറ്റൊരു അവസരംകൂടി എനിക്ക് ലഭിച്ചിരിക്കുകയാണെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. മാത്രമല്ല, എനിക്കിനി ജീവിക്കാന്‍ ഡോക്ടര്‍മാരെയോ ആശുപത്രികളെയോ വിലപിടിച്ച മരുന്നുകളെയോ ഉപകരണങ്ങളെയോ ആശ്രയിക്കേണ്ടതില്ല. ഒരു ബഹുരാഷ്ട്ര മരുന്നുകമ്പനിക്കും അതിന്റെ ലാഭക്കൊയ്ത്തില്‍ എന്നെ ഇരയാക്കാന്‍ കഴിയില്ല എന്ന കാര്യത്തില്‍ ആഹ്ലാദവതിയാണ് ഞാന്‍!

എല്ലാ ദിവസവും അതിരാവിലെ ആദ്യത്തെ മൂത്രം കുടിക്കുന്ന ശീലം ഞാന്‍ ഇപ്പോഴും തുടരുന്നു. പകല്‍വേളയില്‍ സാധ്യമാകുമ്പോഴൊക്കെ മൂന്നോ നാലോ തവണ ഞാന്‍ സ്വമൂത്രപാനം നടത്താറുണ്ട്. മൂത്രവും വെള്ളവും മാത്രം കുടിച്ചുകൊണ്ട് ആഴ്ചയിലൊരിക്കല്‍ ഞാന്‍ ഉപവസിക്കുന്നു. രോഗാവസ്ഥയില്‍ എന്നെ കണ്ടിട്ടുള്ളവരെല്ലാം ഊര്‍ജസ്വലമായ എന്റെ ഇന്നത്തെ അവസ്ഥ കണ്ട് അദ്ഭുതസ്തബ്ധരാവുകയാണ്. സ്വമൂത്രചികിത്സയിലൂടെ മറ്റുള്ളവരുടെ, പ്രത്യേകിച്ച് ഈ മേഖലയിലെ ആദിവാസികളുടേയും ദളിതരുടേയും രോഗശാന്തി വരുത്തുന്ന സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ഞാനിപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്വന്തം മൂത്രം കുടിക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ത്തന്നെ പലര്‍ക്കും അറപ്പും വെറുപ്പും തോന്നുന്നുണ്ട് എന്ന കാര്യം എനിക്കറിയാം. കാരണം മൂത്രം മലിനവും വൃത്തികെട്ടതുമായ വിസര്‍ജ്യപദാര്‍ഥമാണ് എന്ന ആശയത്താല്‍ മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ടവരാണ് നാമെല്ലാം. എന്നാല്‍ ഈ ധാരണ ശരിയല്ലെന്ന് ശാസ്ത്രീയമായി തെളിയിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്നും പരിമിതമായ എന്റെ അനുഭവങ്ങളില്‍ നിന്നും യൂറിന്‍ തെറാപ്പിയെക്കുറിച്ച് മനസ്സിലാക്കിയ ചില വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

സ്വമൂത്രപാനം
1. ഗുരുതരവും ദീര്‍ഘകാലം നീണ്ടുനില്ക്കുന്നതുമായ വ്യാധികള്‍ക്കടിപ്പെട്ടവര്‍ രോഗശമനം കൈവരുവോളം ഒഴിക്കുന്ന മൂത്രം മുഴുവനായി സേവിക്കണം.
2. കുടിക്കാനുള്ള മൂത്രം കുപ്പികളിലോ ഗ്ലാസ്, പിച്ചള, ചെമ്പ്, സ്റ്റെയ്ന്‍ലസ് സ്റ്റീല്‍ പാത്രങ്ങളിലോ മണ്‍പാത്രത്തിലോ ശേഖരിക്കാം.
3. യൂറിന്‍ തെറാപ്പി ചെയ്യുന്നവര്‍ അകത്തും പുറത്തും മറ്റു മരുന്നുകള്‍ പ്രയോഗിക്കുന്നത് നിര്‍ത്തുന്നതാണ് അഭികാമ്യം.

4. രോഗശമനം വന്നുകഴിഞ്ഞ രോഗി അതിരാവിലെ ഒഴിക്കുന്ന ആദ്യത്തെ മൂത്രം മാത്രം കുടിച്ചാല്‍ മതിയാകും. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഒടുവില്‍ ഒഴിക്കുന്ന മൂത്രവും ഉച്ചഭക്ഷണത്തിനു ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഒഴിക്കുന്ന മൂത്രവും കുടിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. എത്ര കൂടുതല്‍ മൂത്രം അകത്താക്കുന്നുവോ അത്രയും നല്ലതാണ്.

5. മൂത്രതടസ്സം മൂലം മൂത്രം ഒഴിക്കാന്‍ പറ്റാതെ വരുന്ന സന്ദര്‍ഭങ്ങളില്‍, രോഗിക്ക് ആരോഗ്യമുള്ള മറ്റൊരാളുടെ മൂത്രം കുടിക്കാന്‍ കൊടുക്കാവുന്നതാണ്. മൂത്രത്തില്‍ ഹോര്‍മോണുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് പുരുഷന്മാര്‍ പുരുഷന്മാരുടെയും സ്ത്രീകള്‍ സ്ത്രീകളുടെയും മൂത്രം മാത്രമേ കുടിക്കാവൂ. രോഗിയുടെ മൂത്രതടസ്സം നീങ്ങിയാലുടന്‍ എത്ര കുറച്ചായാലും സ്വന്തം മൂത്രം തന്നെ കുടിക്കണം.
6. മൂത്രം കലങ്ങിയതോ, രൂക്ഷതയുള്ളതോ, പഴുപ്പും ചോരയും കലര്‍ന്നതോ കട്ടിയായതോ ആവട്ടെ ധൈര്യപൂര്‍വം കുടിക്കാവുന്നതാണ്. ആന്തരികപ്രവര്‍ത്തനത്തിനിടയില്‍ അത് തെളിഞ്ഞതായി മാറും.

7. ചികിത്സ തുടങ്ങിക്കഴിഞ്ഞാല്‍ മൂത്രം ശരീരത്തിനകത്ത് അടിഞ്ഞുകൂടിയ വിഷപദാര്‍ഥങ്ങളെയും അന്യവസ്തുക്കളെയും കഴുകി വൃത്തിയാക്കുന്നതിന്റെ ഭാഗമായി രോഗിക്ക് വയറിളക്കം, ഛര്‍ദി, തൊലിപ്പുറത്ത് കുരു, പുണ്ണ് തുടങ്ങിയവ ഉണ്ടായേക്കും. ഇത് താത്കാലികം മാത്രമാണ്. ഒട്ടും പരിഭ്രമിക്കേണ്ടതില്ല. ഇത് മാറ്റുന്നതിന് അകത്തോ പുറത്തോ മറ്റു മരുന്നുകള്‍ പ്രയോഗിക്കരുത്. ആന്തരികശുദ്ധീകരണം പൂര്‍ത്തിയാകുന്നതോടെ ഈ ലക്ഷണങ്ങളെല്ലാം അപ്രത്യക്ഷമാകും.

മൂത്രം കുടിച്ചുള്ള ഉപവാസം
1. ഇത് രോഗശമനം ദ്രുതഗതിയിലാക്കുന്നു. ഉപവാസം കൂടാതെയുള്ള മൂത്രപാനത്തിലൂടെ രോഗശമനം താരതമ്യേന സാവധാനത്തിലേ നടക്കൂ. ഗുരുതരവും ദീര്‍ഘകാലം നിലനില്ക്കുന്നതും പഴക്കം ചെന്നതുമായ രോഗങ്ങളുടെ കാര്യത്തില്‍ മൂത്രവും ശുദ്ധജലവും മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസം അനിവാര്യമാണ്. അമ്പതു മുതല്‍ അറുപതു ദിവസം വരെ ഉപവസിക്കേണ്ടിവന്ന രോഗികളുണ്ട്. എന്നാല്‍ 10 മുതല്‍ 15 ദിവസം വരെയുള്ള ഉപവാസംകൊണ്ടുതന്നെ ശരാശരി രോഗങ്ങളെല്ലാം ഭേദമാകും.

2. മൂത്രവും ശുദ്ധജലവും മാത്രം കുടിച്ചുകൊണ്ട് ഉപവസിക്കുമ്പോള്‍ ശരീരത്തിന് ക്ഷീണം സംഭവിക്കുകയോ, നാഡിമിടിപ്പ് കൂടുകയോ, രക്തസമ്മര്‍ദത്തിന്റെ സമതുലിതാവസ്ഥയില്‍ താളഭംഗം സംഭവിക്കുകയോ ചെയ്യുന്നില്ല. വെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസത്തില്‍ ഇത്തരം ക്രമക്കേടുകള്‍ കാണാറുണ്ട്. ശരീരത്തില്‍ ജലനഷ്ടംകൊണ്ടുള്ള പ്രശ്‌നങ്ങളും സംഭവിക്കുന്നില്ല.

3. ഒന്നിച്ച് ദീര്‍ഘകാലം ഉപവസിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അഞ്ചു ദിവസം വീതം ഇടവിട്ടിടവിട്ട് ഉപവാസം അനുഷ്ഠിക്കാം. എന്നാല്‍ ഇടവേളകളില്‍ രോഗി കര്‍ശനമായ ഭക്ഷണനിയന്ത്രണം പാലിക്കേണ്ടതാണ്.
4. ഉപവാസത്തോടെയുള്ള മൂത്രചികിത്സയോടൊപ്പം രോഗി ദിവസേന ശരീരം മുഴുവന്‍ മൂത്രം ഉപയോഗിച്ച് തടവിത്തുടയ്ക്കണം. ആവശ്യമെങ്കില്‍ മൂത്രത്തില്‍ കുതിര്‍ത്ത തുണികൊണ്ട് ദേഹം പൊതിഞ്ഞുകെട്ടണം.
5. രോഗി സുഖം പ്രാപിച്ചുകഴിഞ്ഞാലും ആഴ്ചയില്‍ ഒരു ദിവസം മൂത്രോപവാസം നടത്തുന്നത് നല്ലതാണ്.

6. ഉപവാസത്തിനിടയില്‍ ആവശ്യമെങ്കില്‍ രോഗിക്ക് മൂത്രത്തില്‍ ഇളംചൂടുവെള്ളം ചേര്‍ത്ത് വസ്തി (എനിമ) ചെയ്യാവുന്നതാണ്. ഇതിനായി സോപ്പുവെള്ളം ഒരിക്കലും ഉപയോഗിക്കരുത്.

മൂത്രംകൊണ്ടുള്ള ഉഴിച്ചിലും പൊതിയലും
1. മൂത്രം ശരീരമാസകലം പുരട്ടി ഉരച്ചുപിടിപ്പിക്കുന്നത് ചികിത്സയുടെ സുപ്രധാന ഘടകമാണ്. ഇത് രോഗശമനം ദ്രുതഗതിയിലാക്കുന്നു. കൂടാതെ ഇങ്ങനെ ചെയ്യുമ്പോള്‍ രോഗിക്ക് ശരീരക്ഷീണം ബാധിക്കുന്നില്ല.
2. ഉപവാസകാലത്ത് ദിവസേന രണ്ടു മണിക്കൂര്‍ നേരം രോഗിയുടെ ദേഹത്ത് മൂത്രം പുരട്ടി ഉഴിയണം. ഇത് രോഗിക്ക് സ്വയംതന്നെ ചെയ്യാവുന്നതാണ്. സ്വയം തേച്ചുപിടിപ്പിക്കാന്‍ കഴിയാത്തത്ര ക്ഷീണിതനാണ് രോഗിയെങ്കില്‍ മറ്റൊരാള്‍ രോഗിയുടെ ദേഹത്ത് മൂത്രം തടവിപ്പിടിപ്പിക്കേണ്ടതാണ്.

3. രോഗിയുടെ ദേഹത്ത് ഉരച്ചുപിടിപ്പിക്കേണ്ടത് അയാളുടെ സ്വന്തം മൂത്രം തന്നെയായിരിക്കണം. മൂത്രം കലങ്ങിയതോ, ചോര കലര്‍ന്നതോ ആയാലും കുഴപ്പമില്ല. രോഗിക്ക് മൂത്രതടസ്സമുള്ള പക്ഷം ഒരേലിംഗത്തില്‍പ്പെട്ട ആരോഗ്യമുള്ള മറ്റൊരു വ്യക്തിയുടെ മൂത്രം ലേപനത്തിനായി ഉപയോഗിക്കാം.

4. ശരീരത്തില്‍ തേച്ചുപിടിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായത് നാല് മുതല്‍ ഒമ്പതു ദിവസം വരെ പഴക്കമുള്ള മൂത്രമാണ്. എല്ലാ ദിവസവും കുപ്പികളില്‍ മൂത്രം ശേഖരിച്ച് നന്നായി അടച്ചുവെക്കണം. ജാലകത്തിനടുത്തോ നന്നായി സൂര്യപ്രകാശം തട്ടുന്ന സ്ഥലത്തോ മൂത്രം സൂക്ഷിച്ചുവെക്കണം. ഉപയോഗിക്കുന്നതിനു മുമ്പ് കുപ്പി നന്നായി കുലുക്കണം.

5. മുഖം, തല, കഴുത്ത്, പാദത്തിന്റെ അടിവശം എന്നിവയാണ് മൂത്രം ഉരച്ചുപിടിപ്പിക്കേണ്ടുന്ന പ്രധാന ഭാഗങ്ങള്‍. വേദനയുള്ള ഭാഗങ്ങളിലും സന്ധികളിലും തടവുന്നതില്‍ പ്രത്യേകം ശ്രദ്ധവെക്കണം. ഒരു മണിക്കൂറില്‍ കുറയാത്ത സമയം ഈ ഭാഗങ്ങളില്‍ തടവുന്നതിനായി മാത്രം ഉപയോഗിക്കണം.

വായ് വിസ്താരമുള്ള ഒരു ചെറിയ പാത്രത്തില്‍ മൂത്രമെടുക്കണം. കൈക്കുടന്നയില്‍ കുറേശ്ശ മൂത്രമെടുത്ത് കരതലംകൊണ്ട് ദേഹത്ത് നന്നായി പുരട്ടണം. വല്ലാതെ ശക്തിയില്‍ തേക്കരുത്. കൈത്തലംകൊണ്ട് ഉരച്ച് പിടിക്കുമ്പോഴുള്ള ഉരസലില്‍ ചര്‍മത്തിലേക്ക് മൂത്രം ആഗിരണം ചെയ്യപ്പെടും. മൂത്രം തേച്ചുപിടിപ്പിച്ചുകഴിഞ്ഞാല്‍ രോഗി രണ്ടു മണിക്കൂര്‍ വിശ്രമിക്കണം. പിന്നീട് ഇളംചൂടുള്ള വെള്ളത്തില്‍ കുളിക്കാം. സോപ്പ്, ഷാമ്പൂ, ക്രീം, പൗഡര്‍, സുഗന്ധദ്രവ്യങ്ങള്‍ മുതലായവ ഉപയോഗിക്കരുത്. ചെറുപയര്‍പൊടി, കടലമാവ്, തേങ്ങാപ്പിണ്ണാക്ക്, ഭസ്മം തുടങ്ങിയവ ഉപയോഗിക്കാം. (ഞാന്‍ ഉപവാസമനുഷ്ഠിച്ചതും മൂത്രലേപനം നടത്തിയതും മഞ്ഞുകാലത്തായിരുന്നു. എണ്ണകളോ ക്രീമുകളോ ഒന്നും ഉപയോഗിക്കാതിരുന്നിട്ടും എന്റെ തൊലി വരളുകയോ വിണ്ടുകീറുകയോ ഉണ്ടായില്ല.ഇപ്പോഴും ഞാന്‍ എണ്ണകളോ ക്രീമുകളോ ഉപയോഗിക്കാറില്ല. എന്റെ ചര്‍മവും മുടിയും തികച്ചും ആരോഗ്യമുള്ളതായി നിലനില്‍ക്കുന്നു. ഇതുകൊണ്ട് ശാരീരികമായി മാത്രമല്ല, സാമ്പത്തികമായും എനിക്ക് നേട്ടമാണുണ്ടായത്.)

വൃത്തിയായ തുണി രണ്ടോ മൂന്നോ മടക്കാക്കി പഴകിയതും ചെറുതായി ചൂടാക്കിയതുമായ മൂത്രത്തില്‍ കുതിര്‍ത്തുവെച്ചിട്ടാണ് 'മൂത്രപ്പൊതിയല്‍' (ഡൃശില ുമരസ) ഉണ്ടാക്കുന്നത്. ഇത് വേദനിക്കുന്ന സന്ധികളിലും മുറിവുകളിലും വ്രണങ്ങളിലും പൊള്ളലുകളിലും ഒക്കെ പൊതിഞ്ഞുവെക്കണം. തേച്ചുതടവാന്‍ പറ്റാത്ത ഇത്തരം ദേഹഭാഗങ്ങളിലാണ് സാധാരണയായി മൂത്രപ്പൊതിയല്‍ കെട്ടിവെക്കേണ്ടത്.
മൂത്രം ഒരു മികച്ച അണുനാശിനിയാണ്. അത് ശരീരകോശങ്ങളെ അതിവേഗം രോഗമുക്തമാക്കുന്നു.

ഭക്ഷണക്രമം
1. ആരോഗ്യപ്രദമായ നല്ല ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ന് അമിതമായ ഊന്നല്‍ നല്കാന്‍ കഴിയാതെയായിട്ടുണ്ട്. നമ്മുടെ ആരോഗ്യത്തിനും അനാരോഗ്യത്തിനും പ്രധാന ഉത്തരവാദി നാം കഴിക്കുന്ന ഭക്ഷണമാണ്. എന്നാല്‍ നല്ല ഭക്ഷ്യപദാര്‍ഥങ്ങള്‍ എന്നത് ഇന്ന് പഴയകാലത്തിന്റെ ഓര്‍മ മാത്രമായിത്തീര്‍ന്നിരിക്കുന്നു. ഇന്ന് ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പാലുത്പന്നങ്ങള്‍, മാംസം എല്ലാംതന്നെ ഹാനികരമായ രാസവിഷങ്ങള്‍ നിറഞ്ഞവയാണ്. രാസവളങ്ങളും കീടനാശിനികളും അണുനാശിനികളും എല്ലാം ചേര്‍ന്ന് പ്രകൃതിവിഭവങ്ങളുടെ ഗുണമേന്മ തകര്‍ത്തുകളഞ്ഞിരിക്കുന്നു. ഈ വിഷാംശങ്ങളെല്ലാം മനുഷ്യശരീരത്തില്‍ പ്രവേശിച്ച് പുറത്തുപോകാന്‍ പറ്റാതെ കെട്ടിക്കിടന്ന് രോഗകാരണങ്ങളായിത്തീരുന്നു. ഇവിടെയാണ് സ്വമൂത്രചികിത്സ ഏറെ സഹായകരമായിത്തീരുന്നത്.

2. മൈദയും മൈദ ഉത്പന്നങ്ങളും, പഞ്ചസാര, പാസ്ചറൈസ് ചെയ്ത പാല്‍, പാല്‍പ്പൊടി, ചായം പൂശിയ പദാര്‍ഥങ്ങള്‍, കൃത്രിമ രുചിദായകവസ്തുക്കള്‍ ചേര്‍ത്ത പലഹാരങ്ങള്‍, അച്ചാര്‍, ഉപ്പിലിട്ടത്, ചായ,കാപ്പി, യന്ത്രത്തില്‍ പോളിഷ് ചെയ്ത അരി, മദ്യം, പുകയില, കൊക്കോ, ചോക്കലേറ്റ് തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് അത്യന്തം ഹാനികരമാണെന്ന് നമുക്കറിയാം. ചുരുക്കത്തില്‍ ഇന്ന് അങ്ങാടികളില്‍ വ്യാപകമായി ഉണ്ടാക്കിവെച്ചിരിക്കുന്നതും സാധാരണക്കാര്‍ വാങ്ങി കഴിക്കുന്നതുമായ ഭക്ഷ്യവസ്തുക്കളില്‍ മിക്കവയും ശരീരത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഹാനികരമായ ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തിലുള്ള വിഷവസ്തുക്കള്‍ മാത്രമാണ്.

3. ഉപവാസം അവസാനിപ്പിച്ചുകഴിഞ്ഞാല്‍ കര്‍ശനമായ ഭക്ഷണക്രമം പാലിക്കണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സാധാരണ ഭക്ഷണക്രമത്തിലേക്കെത്തുന്നത് സാവകാശത്തിലായിരിക്കണം. അതിനു മുന്‍പ് ഉപവാസമനുഷ്ഠിച്ച അത്രയും ദിവസം ഭക്ഷണം നിയന്ത്രിതമായി കഴിക്കണം.

4. ഉപവാസം നിര്‍ത്തുന്ന ദിവസം പഴച്ചാറ് മാത്രമേ കഴിക്കാവൂ. രണ്ടാം ദിവസം പഴച്ചാറിനോടൊപ്പം പപ്പായ, തണ്ണിമത്തന്‍, ഓറഞ്ച്, സപ്പോട്ട മുതലായ പഴങ്ങളില്‍ ഏതെങ്കിലുമൊന്ന് പരിമിതമായ തോതില്‍ കഴിക്കണം. മൂന്നാം ദിവസം രാവിലെ പഴങ്ങള്‍, ഉച്ചയ്ക്ക് കഞ്ഞിവെള്ളം, വൈകീട്ട് കുറച്ച് പഴങ്ങളും നേര്‍പ്പിച്ച പാലും എന്ന ക്രമത്തില്‍ കഴിക്കാം.
അടുത്ത ദിവസം മുതല്‍ കട്ടിയാഹാരത്തിലേക്ക് വരാം. എന്നാല്‍ മസാല, എണ്ണ എല്ലാം ഒഴിവാക്കണം. മൂത്രപാനവും മൂത്രലേപനവും ഇതിനിടയില്‍ തുടരണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. രോഗിക്ക് ധാരാളം ശുദ്ധജലവും സൂര്യപ്രകാശവും ലഭിക്കണം.
2. കൃത്രിമനൂലുകൊണ്ട് നിര്‍മിച്ചതും പ്രത്യേകിച്ച് ശരീരചര്‍മത്തോട് ഒട്ടിച്ചേര്‍ന്ന് നില്ക്കുന്നതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കണം.
3. ഭക്ഷണം പാകംചെയ്യുന്നതിനും കഴിക്കുന്നതിനും അലൂമിനിയം പാത്രങ്ങള്‍ ഉപയോഗിക്കരുത്.
4.സുഗന്ധകേശതൈലങ്ങള്‍, സോപ്പുകള്‍, പൗഡറുകള്‍, ക്രീമുകള്‍ മുതലായവ ഒഴിവാക്കണം. സ്വമൂത്രചികിത്സയും മൂത്രലേപനവും ചെയ്യുന്നതിലൂടെ മുടിക്ക് അതിന്റെ സ്വാഭാവികശോഭയും ചര്‍മത്തിന് മൃദുത്വവും ലഭിക്കും.
5. രാവിലെയുള്ള മൂത്രം അര ഗ്ലാസ് ശേഖരിച്ച് അതിനോടൊപ്പം ശുദ്ധജലവും ചേര്‍ത്ത് പല്ലുകള്‍ ശുചിയാക്കാന്‍ ഉപയോഗിക്കാം. അതുപയോഗിച്ച് മോണകള്‍ തടവുന്നത് നല്ലതാണ്. ഈ മിശ്രിതം ചെവികളില്‍ കുറച്ച് ഇറ്റിക്കുന്നതും കണ്ണുകള്‍ കഴുകുന്നതും നസ്യം ചെയ്യുന്നതും അതാത് അവയവങ്ങളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സഹായകമാണ്.
യൂറിന്‍ തെറാപ്പിയിലൂടെ താഴെ പറയുന്ന രോഗങ്ങളും മറ്റ് ഒട്ടനവധി അസുഖങ്ങളും പൂര്‍ണമായി മാറിയതിന് നിരവധി തെളിവുകളുണ്ട്. വിവിധതരം ചര്‍മരോഗങ്ങള്‍ പൊള്ളല്‍, മുഖക്കുരു, ഉദരസംബന്ധവും ദഹനസംബന്ധവുമായ തകരാറുകള്‍, അള്‍സര്‍, കാന്‍സര്‍, രക്തസമ്മര്‍ദം, ആസ്ത്മ, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, ക്ഷയം, വൃക്കരോഗം, കരള്‍രോഗങ്ങള്‍, ക്ഷീണം, വിളര്‍ച്ച, മൂലക്കുരു, നേത്രരോഗങ്ങള്‍, ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടല്‍, മലേറിയ, വിവിധതരം പനികള്‍ തുടങ്ങിയവ.

(യൂറിന്‍ തെറാപ്പി എന്ന പുസ്തകത്തില്‍ നിന്ന്)

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1