3/21/2013

ആറ്റത്തിന്റെ കരുത്തില്‍ ലാവ എക്‌സ് 1000


ആറ്റത്തിന്റെ കരുത്തില്‍ ലാവ എക്‌സ് 1000
Posted on: 21 Mar 2013




2011 സപ്തംബര്‍ 12. ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മാതാക്കളായ ഇന്റലും ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് അന്നായിരുന്നു. ഇനിയിറങ്ങുന്ന ആന്‍ഡ്രോയ്ഡ് ഒ.എസുകളെല്ലാം ഇന്റലിന്റെ ആറ്റം പ്രൊസസറുകളെ പിന്തുണയ്ക്കുമെന്നും അന്ന് പ്രഖ്യാപിക്കപ്പെട്ടു.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ഒരു ഇന്ത്യന്‍ കമ്പനി ലോകശ്രദ്ധ നേടി. ഉത്തര്‍ പ്രദേശിലെ നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാവ മൊബൈല്‍ കമ്പനിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. സോളോ എ

3/20/2013

12 പുതിയ താലൂക്കുകള്‍ കൂടി

കരിയിലയില്‍ നിന്ന് ഖരഇന്ധനവുമായി കാലടി വാസുദേവന്‍



കാലടി: പാചകാവശ്യത്തിന് ചെലവുകുറഞ്ഞ ഖര ഇന്ധനവുമായി കാലടി വാസുദേവന്‍. കരിയില ഉപയോഗിച്ച് നിര്‍മിക്കുന്ന ഖരഇന്ധനമാണ് ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉണ്ടാക്കുന്നതിനുള്ള രീതിക്ക് 2006ല്‍ ഇദ്ദേഹത്തിന് ഭാരതസര്‍ക്കാറില്‍നിന്നും പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്ന് കാലടി വാസുദേവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കരിയില പൊടിച്ച് ചില മിശ്രണങ്ങള്‍ ചേര്‍ത്ത് കൈപ്പത്തികൊണ്ട് പിടിക്കാവുന്ന വണ്ണത്തില്‍ കട്ടിയുള്ള കുറ്റിപോലെ നിര്‍മിച്ചെടുക്കും. ഇതിന് നിര്‍മാണച്ചെലവ് തീരെ ഇല്ല. പുകയും കുറവാണ്. എവിടേയും കൊണ്ടുനടക്കാം.

വനങ്ങളിലും പ്ലാന്റേഷനുകളിലുമെല്ലാം കൊഴിഞ്ഞുവീഴുന്ന കരിയിലകള്‍ മൊത്തമായി ശേഖരിച്ച് ഈവിധം രൂപപ്പെടുത്തിയെടുത്താല്‍ പാചകഇന്ധന പ്രതിസന്ധി പരിഹരിക്കാനാവുമെന്ന് കാലടി വാസുദേവന്‍ പറഞ്ഞു. ഇത് ക്യാമ്പുകളിലും മറ്റും തങ്ങുന്നവര്‍ക്കും പട്ടാളക്കാര്‍ക്കുമെല്ലാമാകും. ബാഗുകളില്‍ കൊണ്ടുനടക്കാമെന്നതാണ് സൗകര്യം. കരിയില ഖരഇന്ധനം പെട്ടെന്ന് കത്തിത്തീരുന്നില്ല. നല്ല ചൂടുമുണ്ടാകും. ഒരു ചെറിയ കുടുംബത്തിന് അരി പാകംചെയ്യാന്‍ 2 രൂപയുടെ ഇ

3/16/2013

അര്‍ബുദത്തിന് പാവയ്ക്ക നീര് സിദ്ധൌഷധം


അര്‍ബുദത്തിന് പാവയ്ക്ക നീര് സിദ്ധൌഷധം

 സ്വന്തം ലേഖകന്‍
 മനോരമ 16/3/ 2013

ലണ്ടന്‍ . ആഗ്നേയ ഗ്രന്ഥിയിലു ണ്ടാകുന്ന അര്‍ബുദത്തിന് പാവയ്ക്ക നീര് സിദ്ധൌഷധമെ ന്ന് കണ്ടത്തല്‍. ഇന്ത്യയിലെയും ചൈനയിലെയും പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍  പ്രമേഹത്തിന് മരുന്നായി പാവയ്ക്ക നീര് ഉപയോഗിക്കുന്ന തിനെ അടിസ്ഥാനമാക്കി കൊളറാഡോ സര്‍വകലാശാലയിലെ  കാന്‍സര്‍ സെന്ററില്‍ ഇന്ത്യന്‍ വംശദനായ പ്രഫസര്‍ രാജേഷ് അഗര്‍വാളിന്രെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. 

ആഗ്നേയ ഗ്രന്ഥിയിലുണ്ടാകുന്ന കാന്‍സര്‍ കോശങ്ങള്‍ ഗ്ലൂക്കോസില്‍ നിന്ന് ഉപാപ ചയത്തിലൂടെ ഊര്‍ജം സ്വീകരിക്കുന്നത് തടയാനും അങ്ങനെ അതിന്റെ നാശത്തിനും പാവയ്ക്കാ നീരിന് കഴിയുന്നതായി ഗവേഷണത്തില്‍ കണ്ടെത്തി. കാന്‍സര്‍ കോശ ങ്ങള്‍ ഊര്‍ജത്തിന് പ്രധാനമായും ഗ്ലൂക്കോസിനെയാണ് ആശ്രയിക്കുന്നത്.  മറ്റു തരത്തില്‍ ഊര്‍ജം ഉല്പാദിപ്പിക്കാന്‍ ഇവയ്ക്കു പ്രയാസമാണുതാനും.  


മനുഷ്യന്റെ ആഗ്ഃയ ഗന്ഥി കാന്‍സര്‍ കോശങ്ങള്‍ എലികളിലേക്കു പകര്‍ന്ന് നടത്തിയ പരീക്ഷണത്തില്‍  60% കാന്‍സര്‍ കോശങ്ങള്‍ക്കും ഊര്‍ജം ലഭിക്കുന്നതു തടയാന്‍ പാവയ്ക്ക നീരിന് കഴിയുന്നതായി കണ്ടത്തി. ലാബിലെ പെട്രി ഡിഷുകളില്‍ നടത്തിയ പരീക്ഷണത്തിലും സമാന ഫലം കാണാനായി. ആപ്പിളിന്റെ സിഇഒ സ്റ്റീവ് ജോബ്സിന്റെ മരണത്തിനിടയാക്കിയത്  ആഗ്നേയ ഗ്രന്ഥിയിലെ അര്‍ബുദമായിരുന്നു. 

ഇന്ത്യക്കാരില്‍ ലക്ഷത്തില്‍ ഒരാള്‍ക്ക് ആഗ്നേയ ഗ്രന്ഥി അര്‍ബുദം ഉണ്ടാകുന്നുണ്ട്. ഏറ്റവും മാരകമായ അര്‍ബുദങ്ങളിലൊന്നാണിത്. യുഎസില്‍ പ്രതിവര്‍ഷം 45,220 പേര്‍ക്ക് ആഗ്നേയ ഗ്രന്ഥി അര്‍ബുദം റിപ്പോര്‍ട്ട് തചെയ്യപ്പെടുന്നു. ഇതില്‍ 38,460 പേര്‍ മരണത്തിനു കീഴടങ്ങുന്നു. പാവയ്ക്ക നീരിന്റെ പുതിയ ഉപയോഗം ആഗ്നേയ ഗ്രന്ഥി അര്‍ബുദം ബാധിച്ചവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. 'കാര്‍സിനൊജനെസിസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

3/15/2013

വൈദ്യുതിക്ക് സൂര്യന്‍ ശരണം


വൈദ്യുതിക്ക് സൂര്യന്‍ ശരണം

 സ്വന്തം ലേഖകന്‍ മനോരമ 15/3/2013




തിരുവനന്തപുരം. കേരളത്തിന്റെ വൈദ്യുത പ്രതിസന്ധിക്ക് സൌരോര്‍ജമാണ് ഇനി പ്രതിവിധിയെന്ന തിരിച്ചറിവില്‍ വന്‍ സൌരോര്‍ജ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ബജറ്റിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിലെ ജലാശയങ്ങളില്‍ ഫ്ളോട്ടിങ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതി ആരംഭിക്കുന്നതായി ധനമന്ത്രി കെ.എം. മാണി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ചുള്ളിയാര്‍, മീങ്കര എന്നിവിടങ്ങളില്‍ 20 മെഗാവാട്ട് വൈദ്യുതി ഈ വര്‍ഷം തന്നെ ഉത്പാദിപ്പിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി. 

ഗ്രിഡ് കണക്ഷനോടു കൂടി റൂഫ്ടോപ്പ് സൌരോര്‍ജ സംവിധാനം ഏര്‍പ്പെടുത്തുന്നവര്‍ ഗ്രിഡിലേക്കു നല്‍കുന്ന ഒാരോ യൂണിറ്റ് നെറ്റ് വൈദ്യുതിക്കും സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ വീതം സബ്സിഡി നല്‍കും. ഗ്രിഡുമായി ബന്ധിപ്പിച്ച സൌരോര്‍ജ പാനലുകള്‍ ഗവ. ഒാഫിസുകളില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഒാരോ കിലോവാട്ട് ശേഷിയുള്ള 25000 ഒാഫ് ഗ്രിഡ് റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ളാന്റുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇതുമൂലം 25 മെഗാവാട്ടിന്റെ സ്ഥാപിതശേഷി കൈവരിക്കാനാവും. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപ മാറ്റിവച്ചു.

പുതുതായി നിര്‍മിക്കുന്ന 2000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകളോടനുബന്ധിച്ച് മഴവെള്ളസംഭരണം, ഉറവിട മാലിന്യസംസ്കരണം എന്നീ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കും. സൌരോര്‍ജമുള്‍പ്പെടെ നിര്‍ദിഷ്ട അളവിലും രീതിയിലും ഇവ സജ്ജീകരിക്കുന്നവര്‍ക്ക് ഒറ്റത്തവണ കെട്ടിടനികുതിയില്‍ 50% ഇളവു നല്‍കും.


സോളാര്‍ പാനലുകളുടെ നിര്‍മാണ-സംയോജന വ്യവസായം സംസ്ഥാനത്ത് വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് മാണി പറഞ്ഞു. ഇതിനുവേണ്ടി ഒരു സോളാര്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് രണ്ടുകോടി രൂപ മാറ്റിവച്ചു.

3/11/2013

പാല്‍ കവറില്‍ ശുദ്ധവും കലര്‍പ്പില്ലാത്തതുമെന്ന് രേഖപ്പെടുത്തുന്ന മില്‍മയുടെ നടപടിക്കെതിരെ ഹൈക്കോടതി


മില്‍മയുടെ നടപടിക്കെതിരെ ഹൈക്കോടതി
 സ്വന്തം ലേഖകന്‍
 12/3/2013 മനോരമ ,......


കൊച്ചി. പാല്‍ കവറില്‍ ശുദ്ധവും കലര്‍പ്പില്ലാത്തതുമെന്ന് രേഖപ്പെടുത്തുന്ന മില്‍മയുടെ നടപടിക്കെതിരെ ഹൈക്കോടതി. പാല്‍പ്പൊടി ചേര്‍ത്ത് നിര്‍മ്മിക്കുന്ന പാലിന് ഈ വിശേഷണങ്ങള്‍ യോജിക്കുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. ഈ വിശേഷണങ്ങള്‍ മില്‍മയുടെ എംബ്ളത്തിന്റെ ഭാഗമാണെന്നും മറ്റും സംസ്ഥാനങ്ങളിലെ പാല്‍ ഉല്‍പാദകരും   ഈ വിശേഷണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള   മില്‍മയുടെ വാദങ്ങള്‍ കോടതി തള്ളി.

രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കാന്‍   ജസ്റ്റിസുമാരായ എസ്.സിരിജഗനും ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. പാല്‍വില കൂട്ടിയതുമായി ബന്ധപ്പെട്ട സ്വകാര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

ഉദരാരോഗ്യത്തിന് പച്ചില പച്ചക്കറികള്‍


ഉദരാരോഗ്യത്തിന് പച്ചില പച്ചക്കറികള്‍


മെല്‍ബണ്‍ . പച്ചിലകള്‍ അടങ്ങു ന്ന സസ്യാഹാരം ആമാശയ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും പുതിയ പഠനം. ആമാശയത്തിന്റെ ഉള്‍ഭിത്തിയില്‍ കാണപ്പെടുകയും  ദോഷകരമായ ബാക്ടീരിയകളില്‍ നിന്ന് ഉദരത്തെ രക്ഷിക്കുകയും ചെയ്യുന്ന ഇന്നേറ്റ് ലിംഫോയ്ഡ് സെല്‍സ ്(ഐഎല്‍സി) എന്നു വിളിക്കുന്ന പ്രതിരോധ കോശങ്ങളുടെ വളര്‍ച്ചയ്ക്ക്  പച്ചിലകളുടെ സസ്യാഹാരം  ഗുണകരമാണെന്നാണ് കണ്ടെത്തല്‍.

ഭക്ഷ്യവസ്തുകക്കളുണ്ടാക്കുന്ന അലര്‍ജി, വയറെരിച്ചില്‍, അമിതവണ്ണം തുടങ്ങിയ ശാരീരിക പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിനും ഉദര കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ഐഎല്‍സി സഹായിക്കുന്നു.

വാള്‍ട്ടര്‍ ആന്‍ഡ് എലീസ ഹാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മോളിക്യുലാര്‍ ഇമ്യുണോളജി വിഭാഗത്തിലെ ഡോ. ഗബ്രിയേല്‍ പെല്‍സ്, ലൂസി റാന്‍കിന്‍, ഡോ. ഡൊവാന ഗ്രൂം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഇൌ കണ്ടെത്തല്‍.

ഐഎല്‍സി പ്രതിരോധ കോശങ്ങളുടെ ഉല്പാദനം ടി-ബെറ്റ് എന്ന ജീനുമായി ബന്ധപ്പെട്ടാണെന്നും നാം കഴിക്കുന്ന ഭക്ഷണത്തിന് ഇൌ ജീനിന്റെ പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്നും അവര്‍ കണ്ടെത്തി. ദഹനവ്യവസ്ഥയിലൂടെ ശരീരത്തെ ബാധിക്കുന്ന  എല്ലാ രോഗങ്ങളെയും പ്രതിരോധിക്കുന്നതില്‍ ഐഎല്‍സിക്കു നിര്‍ണായക പങ്കുണ്ട്.

പച്ച ഇലകളോടു കൂടിയ പച്ചക്കറികളില്‍ കാണപ്പെടുന്ന പ്രത്യേകതരം പ്രോട്ടീന്‍ കോശസ്തരങ്ങളിലെ സ്വീകരണികളുമായ പ്രവര്‍ത്തിച്ച് ടി-ബെറ്റായി മാറുകയും അത് രോഗപ്രതിരോധ കോശങ്ങളുടെ നിര്‍മാണത്തെ സഹായിക്കുകയുമാണ് ചെയ്യുന്നതെന്ന് ഡോ. ബെല്‍സ് പറഞ്ഞു.

ടി-ബെറ്റിന്റെ അഭാവം ഉദരത്തില്‍ ഒട്ടേറെ ദോഷകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇടയാക്കും. ഗുണകരമായ ഐഎല്‍സി പ്രതിരോധ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന ടി-ബെറ്റിന്റെ ഉല്പാദനത്തിനു സഹായിക്കുന്ന പച്ചക്കറികള്‍ കഴിക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യും. 'നേച്ചര്‍ ഇമ്യൂണോളജി എന്ന ജേണലാണ് പഠനം പ്രസിദ്ധീകരിച്ചത്.

3/08/2013

പൌരാവകാശ ബില്‍ അംഗീകരിച്ചു


പൌരാവകാശ ബില്‍ അംഗീകരിച്ചു
 സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി . ജനങ്ങള്‍ക്കു സമയബന്ധിതമായി സേവനം ഉറപ്പുനല്‍കുന്ന പൌരാവകാശ ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പാസ്പോര്‍ട്ട്, പെന്‍ഷന്‍, ജനന - മരണ - ജാതി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നിശ്ചിത സമയത്തു നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്നു പിഴ ഈടാക്കും. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ പൌരാവകാശ പ്രവര്‍ത്തകരുടെ പ്രക്ഷോഭത്തിനിടെ രൂപം നല്‍കിയ ബില്‍ 2011 ഡിസംബറില്‍ ലോക്സഭയില്‍ അവതരിപ്പിച്ചശേഷം പാര്‍ലമെന്റ് സമിതിയുടെ പരിഗണനയിലായിരുന്നു. 


സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കാന്‍ പൌരന്മാര്‍ക്കുള്ള അവകാശവും പരാതി പരിഹാരവും (2011) എന്നാണു ബില്ലിന്റെ മുഴുവന്‍ പേര്. സേവനങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ പ്രതിദിനം 250 രൂപമുതല്‍ കൂടിയത് 50,000 രൂപവരെ പിഴ നല്‍കേണ്ടിവരും. കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സേവനങ്ങള്‍കൂടി ഏകപക്ഷീയമായി നിയമത്തിന്റെ ഭാഗമാക്കുന്നതിനോടു പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ട്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണിതെന്നാണ് ആരോപണം.

സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സമയപരിധി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍ക്കു നിശ്ചയിക്കാം. ഇതനുസരിച്ചു തയാറാക്കുന്ന സമയക്രമം പൊതുജനങ്ങളുടെ അറിവിലേക്കു പ്രസിദ്ധീകരിക്കും. സമയക്രമം പാലിക്കാനാവുന്നില്ലെങ്കിലാണ് ഉദ്യോഗസ്ഥര്‍ പിഴ നല്‍കേണ്ടിവരിക.

പ്രവാസി ഇന്ത്യക്കാരെക്കൂടി ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനു വ്യവസ്ഥകള്‍ക്കു രൂപം നല്‍കാന്‍ പഴ്സനേല്‍ - പൊതുജന പരാതി - പെന്‍ഷന്‍ മന്ത്രാലയത്തെയും നിയമ മന്ത്രാലയത്തെയും മന്ത്രിസഭ ചുമതലപ്പെടുത്തി. സമയബന്ധിതമായി ആവലാതികള്‍ പരിഹരിക്കുന്നതിനും സംശയങ്ങള്‍ക്കു മറുപടി നല്‍കുന്നതിനും കോള്‍ സെന്റര്‍, കസ്റ്റമര്‍ കെയര്‍ സെന്റര്‍, ഹെല്‍പ് ഡെസ്ക് എന്നിവ സ്ഥാപിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

കേരള നിയമസഭ സേവനാവകാശ നിയമം പാസാക്കിയെങ്കിലും ഇതിന്റെ ചട്ടങ്ങള്‍ കൂടി തയാറാക്കിയാലേ പൂര്‍ണതോതില്‍ എല്ലാ വകുപ്പുകളിലും നടപ്പാക്കാനാവൂ. ചട്ടങ്ങള്‍ നിയമവകുപ്പ് ത യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ പൊലീസ് ഉള്‍പ്പെടെയുള്ള ഏതാനും വകുപ്പുകളില്‍ സേവനാവകാശ  നിയമം ഭാഗികമായി നടപ്പാക്കി.
സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും പൌരാവകാശ രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിനു നിയമപ്രാബല്യം നല്‍കുന്നതിനാണ് സേവനാവകാശ നിയമം കൊണ്ടു വന്നത്.

3/07/2013

ക്യൂരിയോസിറ്റി' ചൊവ്വയില്‍ വിചിത്രശില കണ്ടെത്തി


ക്യൂരിയോസിറ്റി' ചൊവ്വയില്‍ വിചിത്രശില കണ്ടെത്തി


സ്വന്തം ലേഖകന്‍



'ജാക്ക് മാറ്റിയോവിക് ശില'


കാഴ്ചയില്‍ പിരമിഡിന്റെ ആകൃതിയുള്ള പാറക്കഷണം. ഓമനപ്പേര് 'ജാക്ക് മാറ്റിയോവിക് ശില'. നാസ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുകയാണ് ആ ശില. കാരണം, അത്തരമൊരു ശില കണ്ടെത്താന്‍ തീരെ സാധ്യതിയില്ലെന്ന് കരുതിയ ഒരിടത്താണ് അത് സ്ഥിതി ചെയ്യുന്നത്  ചൊവ്വയില്‍!

ജലസമ്പുഷ്ടമായ ലാവ ഉയര്‍ന്ന മര്‍ദത്തില്‍ സാവധാനം തണുത്തുറഞ്ഞുണ്ടാകുന്ന ഇത്തരം ശിലാഖണ്ഡം ഭൂമിയിലായിരുന്നെങ്കില്‍ അതൊരു കൗതുകം പോലുമാകുമായിരുന്നില്ല. ഹാവായ്, സെന്റ് ഹെലിന തുടങ്ങിയ ദ്വീപുകളില്‍ അഗ്നിപര്‍വസ്‌ഫോടനത്താല്‍ ഇത്തരം ശിലകള്‍ സുലഭമാണ്.

നാസയുടെ 'ക്യൂരിയോസിറ്റി' പരീക്ഷണവാഹനം മൂന്നാഴ്ച മുമ്പ് ജാക്ക് മാറ്റിയോവിക് ശില പരിശോധിച്ചതാണ്. എന്നാല്‍, ഇത്ര ജിജ്ഞാസ ഉണര്‍ത്താന്‍ പോന്ന ഒന്നാണതെന്ന് ആരും അപ്പോള്‍ കരുതിയില്ല.

ക്യൂരിയോസിറ്റിയിലെ ചെംകാം (ഇമഫശയറര്‍ഴസ്ര ദഷപ ഇദശഫഴദ ഇമഫശഇദശ) ലേസര്‍ ഉപയോഗിച്ചായിരുന്നു ആദ്യ പരിശോധന. അതിനുശേഷം ആ ശിലയെ സമീപിച്ച് 'ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പേക്ട്രോമീറ്റര്‍' (അഛണഞ) ഉപയോഗിച്ച് പരിശോധിച്ചു.

ക്യൂരിയോസിറ്റിയിലെ ചെംകാം ഉപയോഗിച്ച് പരിശോധിക്കുന്ന പതിമൂന്നാമത്തെ ശിലയായിരുന്നു ജാക്ക് ശില. അതേസമയം അഛണഞ ഉപയോഗിച്ച് പഠിക്കുന്ന ആദ്യ ശിലയും.

സ്‌പെക്ട്രോമീറ്റര്‍ വിശകലനത്തില്‍ ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ശിലയുടെ അസാധാരണത്വം വ്യക്തമായത്. സോഡിയം, പൊട്ടാസ്യം മുതലായ മൂലകങ്ങളുടെ ലവണങ്ങള്‍ സുലഭമായി അതില്‍ കണ്ടപ്പോള്‍, മാഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയവ കുറഞ്ഞ തോതിലേ കണ്ടുള്ളു.

ആ രാസമുദ്രയുടെ സഹായത്തോടെ, 'ക്യൂരിയോസിറ്റി'യുടെ ചുമതലക്കാരിലൊരാളും കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്)യിലെ ഗവേഷകനുമായ എഡ്വേര്‍ഡ് സ്‌റ്റോള്‍പ്പെര്‍ ഭൂമിയിലെ വിവിധയിനം ശിലകളുമായി അതിനെ താരതമ്യം ചെയ്തു.

ഭൗമപാളിക്ക് അടിയില്‍ സ്ഥിതിചെയ്യുന്ന മാന്റിലില്‍ ഉയര്‍ന്ന സമ്മര്‍ദത്തോടെ ജലസമ്പുഷ്ടമായ ലാവ (മാഗ്മ) തണുത്തുറഞ്ഞുണ്ടാകുന്ന ശിലയ്ക്ക് സമാനമാണ് 'ജാക്ക് ശില'യിലെ രാസചേരുവയെന്ന് മനസിലായതായി നാസയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു.

'ക്യൂരിയോസിറ്റി'യുടെ ആത്യന്തികലക്ഷ്യം പരിഗണിക്കുമ്പോള്‍, ജാക്ക് ശിലയുടെ കണ്ടെത്തല്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്നു.

ചൊവ്വാഗ്രഹത്തിന്റെ മധ്യരേഖാ പ്രദേശത്ത് ഗെയ്ല്‍ താഴ്‌വരയില്‍ കഴിഞ്ഞ ആഗസ്ത് ആദ്യമാണ് ക്യൂരിയോസിറ്റി ഇറങ്ങിയത്. ഇറങ്ങിയ സ്ഥലത്തുനിന്ന് കിഴക്കുഭാഗത്തേക്ക് 500 മീറ്റര്‍ അത് ഇതിനകം സഞ്ചരിച്ചു.

അതിനിടെ, ചൊവ്വായില്‍ വെള്ളമൊഴുകിയ ചാലുകളെന്ന് സംശയിക്കുന്ന പ്രദേശങ്ങളുടെ ദൃശ്യങ്ങള്‍ ക്യൂരിയോസിറ്റി ഭൂമിയിലേക്ക് അയയ്ക്കുകയുണ്ടായി.

സൂക്ഷ്മജീവികള്‍ക്ക് നിലനില്‍ക്കാന്‍ ആവശ്യമായ സാഹചര്യം എപ്പോഴെങ്കിലും ഗെയ്ല്‍ താഴ്‌വരയില്‍ നിലനിന്നിരുന്നോ എന്നറിയുകയാണ് ക്യൂരിയോസിറ്റിയുടെ ആത്യന്തിക ലക്ഷ്യം.

സിവില്‍ സര്‍വീസ് കടമ്പ കടക്കാന്‍ ഇനി സന്മാര്‍ഗ പരീക്ഷയും

സിവില്‍ സര്‍വീസ് കടമ്പ കടക്കാന്‍ ഇനി സന്മാര്‍ഗ പരീക്ഷയും      ................................................................. ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് സമഗ്രപരിഷ്‌കാരം നിര്‍ദേശിക്കുന്ന പുതിയ മാതൃക കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.

ഇതനുസരിച്ച് മെയിന്‍ പരീക്ഷയ്ക്ക് പുതിയൊരു പേപ്പര്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 'സന്മാര്‍ഗം, സത്യസന്ധത, അഭിരുചി' എന്ന പേരിലാണിത്. പൊതുജീവിതത്തിലെ സത്യസന്ധത, സന്മാര്‍ഗം തുടങ്ങിയവയോട് ഉദ്യോഗാര്‍ഥിയുടെ സമീപനമാണ് ഈ പേപ്പറില്‍ പ്രധാനമായി പരിശോധിക്കുക. ഒപ്പം പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്യാനും പ്രശ്‌നം പരിഹരിക്കാനുമുള്ള ഉദ്യോഗാര്‍ഥിയുടെ ശേഷിയും വിലയിരുത്തുമെന്ന് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. അഭിരുചി നിര്‍ണയം കൂടി ഉള്‍പ്പെടുന്ന ഈ പേപ്പറിന് 250 മാര്‍ക്കാണുണ്ടാവുക. 2013ലെ പരീക്ഷയില്‍ത്തന്നെ മാറ്റങ്ങള്‍ നിലവില്‍വരും.

വിവിധ പേപ്പറുകളുടെ മാര്‍ക്കുകളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. മെയിന്‍ പരീക്ഷയിലെ ജനറല്‍ സ്റ്റഡീസ് പേപ്പറില്‍ നിര്‍ബന്ധിത വിഷയങ്ങളുടെ എണ്ണവും കൂട്ടി.

മെയിന്‍ പരീക്ഷയ്ക്ക് ജനറല്‍ സ്റ്റഡീസില്‍ 250 മാര്‍ക്ക് വീതമുള്ള നാല് നിര്‍ബന്ധിതവിഷയങ്ങളാണ് ഇനിയുണ്ടാവുക. ഇതിനു പുറമെ 250 മാര്‍ക്ക് വീതമുള്ള രണ്ട് ഐച്ഛികവിഷയങ്ങളും. നേരത്തേ 300 മാര്‍ക്ക് വീതമുള്ള രണ്ട് നിര്‍ബന്ധിത വിഷയങ്ങളും രണ്ട് ഐച്ഛികവിഷയങ്ങളുമാണുണ്ടായിരുന്നത്.

ഇവയുള്‍പ്പെടെ മെയിന്‍പരീക്ഷയ്ക്ക് മൊത്തം 1800 മാര്‍ക്കുണ്ടാവും. 200 മാര്‍ക്കിന്റെ ഉപന്യാസരചനാ പേപ്പര്‍ അതേപടി തുടരും. ഇതിന് പുറമേ 100 മാര്‍ക്കിന്റെ ഇംഗ്ലീഷ് പേപ്പര്‍ പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭരണരംഗത്ത് അനിവാര്യമായ ഇംഗ്ലീഷ്ഭാഷയിലെ മികവാണ് ഈ പേപ്പറില്‍ പരിശോധിക്കുക. പ്രിലിമിനറി പരീക്ഷയില്‍ രണ്ടുവര്‍ഷം മുമ്പ് മാറ്റം വരുത്തിയതിനാല്‍ പരിഷ്‌കാരങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല.

ഏപ്രില്‍ നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷ മെയ് 26ന് നടക്കും.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കാലാനുസൃതമാറ്റങ്ങള്‍ നിര്‍ദേശിക്കാനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. യു.ജി.സി. മുന്‍ചെയര്‍മാന്‍ അരുണ്‍ നിഗവേക്കര്‍ അധ്യക്ഷനായ ഈ സമിതിയുടെ ശുപാര്‍ശകള്‍ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. തുടര്‍ന്നാണ് വിജ്ഞാപനമായത്.

പ്രധാനമന്ത്രിയുടെ അനുമതി വൈകിയതു മൂലമാണ് ഫിബ്രവരി രണ്ടിന് പുറത്തിറക്കേണ്ട വിജ്ഞാപനം യു.പി.എസ്.സി നീട്ടിയത്.

10/22/2012

പെട്രോളിനു പകരം മാലിന്യം!


പെട്രോളിനു പകരം മാലിന്യം!



പെട്രോളിനും ഡീസലിനും വില കൂടിക്കൊണ്ടേയിരിക്കുന്നു. ആശങ്ക വേണ്ട. പെട്രോളിനു പകരം ഉപയോഗിക്കാവുന്ന ഒരു ഇന്ധനം എത്തിക്കഴിഞ്ഞു. മനുഷ്യ മാലിന്യം ആണു വാഹനങ്ങളില്‍ ഇന്ധനമാകുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ കാറുകളെല്ലാം ഓടുന്നത് മനുഷ്യമാലിന്യത്തിന്റെ ഉപോല്‍പ്പന്നം ഉപയോഗിച്ചാകും.

കാറുല്‍പാദകരായ ടൊയോട്ട വിളിച്ചുചേര്‍ത്ത ഒരു കണ്‍സോര്‍ഷ്യം, ഫ്യുവല്‍ സെല്‍ വാഹനങ്ങളില്‍ ഇന്ധനമാക്കാനായി മാലിന്യത്തില്‍ നിന്നു ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കാനുള്ള പ്രക്രിയയെക്കുറിച്ച് ചര്‍ച്ച ചെയ്തു.

വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെക്കാള്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ എന്ത് കൊണ്ടും മെച്ചമാണ്. ഹൈഡ്രജനും ഒക്സിജനും തമ്മിലുള്ള രാസപ്രവര്‍ത്തനം വഴി വൈദ്യുതി ഉണ്ടാകുന്നു. ഇതിന്റെ ഫലമായി പുറന്തള്ളപ്പെടുന്ന ഉപോല്‍പ്പന്നം ജലമാണ്. പുകക്കുഴലിലൂടെ വെള്ളം പുറത്തുവരുകയും ചെയîുന്നു. ഫ്യുവല്‍ സെല്‍ വാഹനങ്ങളെ വ്യാപാരാടിസ്ഥാനത്തില്‍ ഇറക്കാനുള്ള പ്രധാന തടസം ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പ്രക്രിയയാണ്.

ഫോസില്‍ ഫ്യുവലില്‍ നിന്നോ ലിക്വിഫൈഡ് നാചുറല്‍ ഗ്യാസില്‍ നിന്നോ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുക എന്ന പരമ്പരാഗത വഴി ചെലവു കൂടിയതും സങ്കീര്‍ണവുമാണു. മാലിന്യത്തില്‍ നിന്നു ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുക എന്നത് പരമ്പരാഗത രീതികളെക്കാള്‍ ചെലവു കുറഞ്ഞതും പരിസ്ഥിതി സൌഹൃദവും ആണെന്ന് കണ്‍സോര്‍ഷ്യം പറഞ്ഞു. 2015 ഓടെ ഈ രീതി വ്യാപകമാക്കാനാണു കണ്‍സോര്‍ഷ്യം ലക്ഷ്യമിടുന്നത്.
ബുദ്ധിമുട്ടുകള്‍ അനവധി ഉണ്ടെങ്കിലും കാര്‍ നിര്‍മാതാക്കള്‍ ആയ ടൊയോട്ട, ഹോണ്ട, ഹ്യുന്‍ഡായ്, നിസ്സാന്‍, മെര്‍സിഡസ് ബെന്‍സ് ഇവരെല്ലാം ഫ്യുവല്‍ സെല്‍ വാഹനങ്ങളാണു പുറത്തിറക്കുന്നത്.

8/03/2012

രാജ്യം വരള്‍ച്ചയിലേക്ക്

ÈcâÁWÙßD øÞ¼c¢ ¨ ÕV×¢ ÕøZ‚ÏßçÜAá ÈàBáµÏÞæÃKá çÆÖàÏ µÞÜÞÕØíÅÞ Èßøàfà çµdw¢ ØíÅßøàµøß‚á. 2009Èá çÖ×ÎáIÞµáK ¯xÕᢠÕÜßÏ ÕøZ‚Ï޵ᢠ¨ ÕV×çJæÄKᢠµÞÜÞÕØíÅÞ Èßøàfà çµdw¢ ØâºÈ   ÈWµáKá. 

ÍâÎßÏßW ¥ØÞÇÞøÃ µÞÜÞÕØíÅÞ ÕcÄßÏÞÈBZAí §¿ÕøáJáK dÉÄßÍÞØÎÞÏ ®W ÈßçÈÞ dÉÄßÍÞØÎÞÃá ÕøZ‚ÏíAí µÞøÃ¢. . çÜÞµJßæa ÉÜÍÞ·JᢠÎÝ, æÕUæMÞA¢, ºáÝÜßæAÞ¿áCÞxí, µÞGáÄà, ÕøZ‚ ®KßÕ Øã×í¿ß‚á ɸߨíÅßÄßAᢠµã×ßAᢠÈÞÖ¢ ÕøáJÞX §ÄßÈá µÝßÏáKá.  

øIá ÎáÄW ¯Ýá Õæø ÕV׿ÎJáçOÞZ æÉùáÕßæa ÄàøA¿ÜßÜáIÞµáK ©×íüÜdÉÕÞÙÎÞÃí ®WÈßçÈÞ.   æÉùáÕßæa ÄàødÉçÆÖçJÞ¿á çºVKáU ØÎádƼÜÎÞÃí ºâ¿áÉß¿ßAáKæÄCßÜᢠ§Äßæa Æâ×cËÜ¢ çÜÞµæÎO޿ᢠ¥ÈáÍÕæM¿Þ¢.

PUTHIYA JANADHIPATHYAM


1/1/2010

PUTHIYA JANADHIPATHYAM


PUTHIYA JANADHIPATHYAM

...........................................................................................................................                  .ചിന്തിക്കുന്നവന്ടെ  ഉത്തരങ്ങള്‍ ,,.............................................................................................................................................................. .............................................................................................................................................................. നിങ്ങളും ചിന്തിക്കൂ ,നിങ്ങള്‍ ക്കും കിട്ടും ഉത്തരങ്ങ ള്‍                    ഉണ്ണികൃഷ്ണ ന്‍ കൊടുങ്ങല്ലൂ ര്‍    KRISHNANUNNI40@YAHOO.COM . . .                   .                                        . ഈ പുസ്തകം ഭാരതത്തി ന്‍റെ സ്വാതന്ത്ര്യ സമരത്തി ല്‍ പങ്കെടുത്തു വീരമൃത്യു വരിച്ച ദേശ സ്നേഹികള്‍ക്ക് സമ ര്‍പിക്കുന്നു. ഭാരതത്തിലെ രാഷ്ട്രീയ രംഗത്തുനിന്നും അഴിമതി, കാലുമാറ്റം ,അക്രമം എന്നിവ ഇല്ലാതാക്കി ജനാതിപത്യ സംസ്കൃതി നിലനിര്‍ത്താന്‍ ലോകത്തിനുപോലും മാതൃക യാക്കാവുന്ന പത്തു രക്ഷാ കവജങ്ങളാണ് താഴെ ഉള്ളത് . ഉണരുക .................................................................................................................................................................................................. ഇപ്പോഴുള്ള ഈ ഇലക്ഷ ന്‍ രീതി അടിമുടി മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു എ ന്‍റെ . ഇത്രയും കാലത്തെ ജീവിതത്തില്‍ നിന്നും നിഷ്പക്ഷമായി ആലോചിച്ചപ്പോ ള്‍ കിട്ടിയ കാര്യങ്ങളാണ്‌ താഴെ ഉള്ളത്. താങ്കള്ക്കും വായിക്കാം വിലയിരുത്താം തികച്ചും നിഷ്പക്ഷമായി . . മുന്നണിയുടെ കണ്ണടയിലൂടെ നോക്കരുതേ . വേണമെങ്കില്‍ പാര്ടി കളുടെ കണ്ണട വച്ച് കേരളത്തിന്‍റെ നന്മയിലേക്ക് നോക്കുക, ചിന്തിക്കുക, പ്രവര്ത്തിക്കുക.ഇപ്പോള്‍ തന്നെ സമയം കഴിഞ്ഞിരിക്കുന്നു   .                                           ഇനി കളയാനില്ല സമയം , ……………………………………….ജാഗ്രത.                               .       1.ഇലക്ഷന്‍ ഘടന1A. ഇപ്പോള്‍ അഞ്ചു വര്ഷം കൂടുമ്പോ ള്‍ ആണ് ഇലക്ഷ ന്‍.പാര്‍ലി മെന്ടിലേക്കു 545 സീറ്റിലേക്കും കേരളത്തിലെ നിയമസഭയിലേക്ക്140സീറ്റിലേക്കും. ഇപ്പോള്‍ ആര്ക്കുവേണമെങ്കിലും എപ്പോ ള്‍ വേണമെങ്കിലും എങ്ങിനെ വേണമെങ്കിലും എത്ര വേണമെങ്കിലും എവിടേക്ക് വേണമെങ്കിലും മത്സരിക്കാം ,അത് പാടില്ല . ഒരു സ്ഥാനത്ത് ഇരിക്കുന്നവര്‍ അത് രാജി വച്ച് അടുത്ത സ്ഥാനത്തേക്ക് മത്സരിക്കരുത് . MP സ്ഥാനം രാജിവച്ചു MLA ആകാന്‍ മല്സ‍രിക്കുന്നത് ,MLA സ്ഥാനം രാജിവച്ചു MPആകാന്‍മല്സരിക്കുന്നത് , MP സ്ഥാനം രാജിവച്ചു മുഖ്യമന്ത്രി ആകാ ന്‍ മല്സ‍രിക്കുന്നത്, മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു MP ആകാന്‍ മല്സ‍രിക്കുന്നത് അങ്ങനെ ഉള്ള മത്സരമെല്ലാം നിരോധിക്കണം.                                                             1.B ഒരാള്‍ ഒരു സ്ഥാനത്ത് എത്തിയാ ല്‍ ഭരിച്ചാലും രാജിവച്ചാലും അഞ്ചു വര്ഷം കഴിഞ്ഞു മാത്രമേ അടുത്ത ഇലക്ഷനില്‍ മത്സരിക്കാ ന്‍ പാടുള്ളൂ , പറ്റുള്ളൂ എന്ന നിയമം വേണം . . .                                                  1.C ഇനി രാജി വയ്ക്കുകയാണെങ്കി ല്‍ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ആളെ വിജയിയായി പ്രഖ്യാപിക്കണം .                                                                                     1.D രാജി വച്ച ആളെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഒരു ഇലക്ഷനിലും മത്സരിക്കാ ന്‍ അനുവദിക്കരുത്‌ 2.സ്ഥാനാര്‍ഥിത്വം 2A. ഇപ്പോ ള്‍ എന്ത് കുറ്റം ചെയ്താലും, എത്ര കുറ്റം ചെയ്താലും പിന്നെയും പിന്നെയും മത്സരിക്കാം .അത് പാടില്ല .                                 2.B ഒരാ ള്‍ ഒരു കേസി ല്‍ തടവി ല്‍ കഴിയുന്ന അവസരത്തില്‍ വിചാരണ നടന്നിട്ടില്ലങ്കിലുംമത്സരിക്കാന്‍ അനുവദിക്കരുത്                      2.C ശിക്ഷ കഴിഞ്ഞു വരുന്ന ആള്‍ക് പത്തു വര്‍ഷത്തിനു ശേഷ മേ മത്സരിക്കാ ന്‍ അനുവാദം കൊടുക്കാവു.                                                                                            2.D വെറുതെ വിടുന്ന ആളെ അടുത്ത ഇലക്ഷനില്‍ മത്സരിപ്പിക്കുന്നതി ല്‍ തെറ്റില്ല.                                                                     2D കൊലപാതകം, കൊള്ള, പീഡനം എന്നിവയാല്‍ ശിക്ഷ കിട്ടിയവര്ക് പിന്നീട് മത്സരിക്കാന്‍ അനുവദിക്കരുത് .                                                     3.ജയവുംതോല്‍വിയും 3A. ഇപ്പോ ള്‍ സ്ഥാനാര്ഥിക്ക് ജയിക്കുന്നതിന് മിനിമം ഇത്ര% വോട്ട് ലഭിക്കണം എന്നോ ഒരു ഇലക്ഷന്‍ സാധു ആകുന്നതിന്നു മിനിമം ഇത്ര% വോട്ട് ചെയ്യണമെന്നോ നിയമമില്ല .ഒരു വോട്ട് കിട്ടിയാലും എതിരാളിക്ക് വോട്ട് ഇല്ലങ്കില്‍ ജയിക്കും .അത് അനുവദിക്കരുത് . 3.B വോട്ട് ലിസ്റ്റിലെ 51% പേര് വോട്ട് ചെയ്യുകയും അതില്‍ 51% ആളുകളുടെ വോട്ട് കിട്ടുകയും ചെയ്യുന്നവനാകണം വിജയി . 3.C 51% വോട്ട് കിട്ടിയില്ലെങ്കി ല്‍ 51% വോട്ട് കിട്ടാന്‍ എത്ര സ്ഥാനാര്ഥിക ള്‍വേണോ അത്രയും സ്ഥാനാര്‍ത്ഥികളെ മാത്രം ഉ ള്‍ പെടുത്തി 15 ദിവസത്തിനുള്ളില്‍ വീണ്ടും ഇലക്ഷ ന്‍ നടത്തുകയും അതില്‍ ഒന്നാം സ്ഥാനത്തു വരുന്ന ആളെ വിജയിയായി പ്രഖ്യാപിക്കകയും വേണം. 3.D ഇപ്പോ ള്‍ രണ്ടു പേര് നില്കുന്നു. അവര്‍ രണ്ടു പേരെയുംഇഷ്ടമല്ലെങ്കിലുംമെഷീ ന്‍ വന്നതിനാല്‍ ഒരാള്‍ക്ക് വോട്ട് കൊടുത്തുപോകും പണ്ടായിരുന്നെങ്കില്‍ രണ്ടു ആ ളുകള്ക്കും വോട്ട് കുത്തിയാല്‍ അസാധുവാക്കി മാറ്റമായിരുന്നു ഇപ്പോള്‍ അസാധു ഇല്ല ഒരാള്ക്ആ വോട്ട് പോകും അല്ലങ്കില്‍ വോട്ട് ചെയ്യാതിരിക്കണം അത് മര്യാദയല്ല അതിനാല്‍ എല്ലാവരും വോട്ട് ചെയ്യാന്‍ വരും ഇഷ്ടമല്ലെങ്കിലും ഓരോരുത്തരും മാറിമാറി ജയിക്കും ഇത് പാടില്ല നില്കുന്നവരെ ആരെയും ഇഷ്ടമല്ലെങ്കില്‍ “ഇവരെ ഇഷ്ടമല്ല” എന്നൊരു ബട്ടന്‍ വേണം. അങ്ങനെ ആ ബട്ടണില്‍ വോട്ട് ചെയ്തു അതിനു 51% വോട്ട് കിട്ടിയാ ല്‍ അവിടെ മത്സരിച്ച എല്ലാവരേയുംഅടുത്ത രണ്ടു ഇലക്ഷനില്‍ നിന്ന് മാറ്റിനിര്ത്തണണം.അവിടെ ഒരു മാസത്തിനുള്ളില്‍ ഇലക്ഷന്‍ നടത്തണം .ഇത് ജനങ്ങള്ക്ണ വലിയൊരു അനുഗ്രഹമാകും ഇഷ്ടമില്ലാത്തവരെ വോട്ടിങ്ങിലൂടെ മാറ്റിനിര്ത്താ ന്‍ കിട്ടുന്ന ഒരു അവസരമാണ് .അപ്പോള്‍ രാഷ്ട്രീയരംഗം വളരെ ശുദ്ധവും ശക്തവും ആകും .                                                                  4.പേരും വോട്ടും 4A .കഴിഞ്ഞ അഞ്ചു വര്ഷമായി എവിടെയാണോ താമസിച്ചത് അവിടുത്തെ വോട്ടര്‍ ലി സ്റ്റി ല്‍ ആയിരിക്കണം പേരും ,വോട്ടും. 4.B. സ്ഥാനാര്ഥി കള്ക്ക് എവിടെയാണോ വോട്ടും പേരും അവിടെയാകേണം മത്സരിക്കേണ്ടതും. 4.C പരസഹായം കൂടാതെ നടക്കാ ന്‍ പറ്റാത്തവരേയും കണ്ണ് കാണാത്തവരെയും മത്സരിക്കാന്‍ അനുവ ദി ക്കരുത് .                                                                                          5.രാജിയും കുറ്റവും 5.A ജയിച്ചവ ര്‍ അടുത്ത അഞ്ചു വര്ഷവത്തിനുള്ളി ല്‍ എന്തെങ്കിലും കുറ്റം ചെയ്തു ജയിലില്‍ പോകുകയോ മരണപ്പെടുകയോ രാജിവയ്ക്കുകയോ ചെയ്താല്‍ അന്നുമുത ല്‍ അയാളുടെ ഔദ്യോഗിക പദവിക ള്‍ റദ്ദു ആകുന്നതും ഇലക്ഷനി ല്‍ അയാള്ക്കെ തിരെ മത്സരിച്ച ആളെ വിജയിയായി പ്രഖ്യാപിക്കുകയും വേണം . ഇങ്ങനെ യായാല്‍ ഒരു ജനപ്രധി നിധിയും ഒരു കുറ്റവും ചെയ്യില്ല . 5.B രണ്ടാമനും ഇതുപോലെ ഈ കാലയളവില്‍ കുറ്റം ചെയ്തു ജയിലില്‍ പോകുകയോ മരിക്കുകയോ ആരോഗ്യം മോശമവുകയോ ചെയ്തിട്ടുണ്ടങ്കില്‍,അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പുതിയ ഇലക്ഷ ന്‍ നടത്തണം അതും മുന്നത്തെ ഇലക്ഷന്‍ മുത ല്‍ അഞ്ചു വ ര്‍ ഷം കലവുധി കണക്കാക്കി ഇനി ആറു മാസം ബാക്കി ഉണ്ടെങ്കി ല്‍ മാത്രം മതി ഇലക്ഷന്‍                                                                                                                               6. നാമനിര്‍ദ്ദേശത്തോടൊപ്പമുള്ള ഫീസ്‌ :                        6A. പഞ്ചായത്ത്‌ തലത്തി ല്‍ 5,000 രൂപ, നിയമസഭയിലേക്ക് 50,000രൂപ, പാര്ളി മെന്റിലേക്ക് 5,00,000രൂപ. 6.B സംവരണവിഭാഗങ്ങള്ക്ക് പഞ്ചായത്ത്‌ തലത്തില്‍ 2,500 രൂപ, നിയമസഭയിലേക്ക് 25,000രൂപ,പാര്ലിമെന്റിലേക്ക് 2,50,000രൂപ. 6.C കഴിഞ്ഞ അഞ്ചു വര്ഷ മായി മണ്ഡലത്തിലെ പ്രവര്ത്ത നത്തിന്റെ ഫലമായി ഓരോ വര്ഷ,ത്തേയും വിത്യസ്ഥങ്ങളായ, മത്സരിക്കുന്ന ആളുടെ പേരും പടവും ഉള്ള ഈരണ്ടു പേപ്പ ര്‍ കട്ടിംങ്ങുക ള്‍ ഹാജരാക്കിയാല്‍ ഫീസ്‌ ഒഴിവാക്കിക്കിട്ടും ( ഓരോ വര്ഷ വുംരണ്ടുഎണ്ണംവീതം, മത്സരിക്കുന്ന ആളുടെ പേരും പടവും വേണം ) 6.D ഇനി അഞ്ചു വര്ഷ ത്തെ പത്തു എണ്ണം കിട്ടിയില്ല ,ഒന്നോ രണ്ടോ എണ്ണമേ കിട്ടിയുള്ളങ്കില്‍ ഒരു പേപ്പര്‍ കട്ടിങ്ങിന് 10% വച്ച് ഇളവ്‌ കിട്ടും (ഒന്നില്‍ കൂടുതല്‍ നല്കു്ന്ന ഓരോനിനും ആറുമാസം ഗാപ്പു ഉണ്ടാകണം .) 6.E 25%നു മേല്‍ വോട്ട് കിട്ടുന്നവര്ക് അവരുടെ ഫീസ്‌ തിരിച്ചു കിട്ടും 6.F 2 സ്ഥലത്ത് മത്സരിക്കുന്നവ ര്‍ ഒരു സ്ഥലത്തെ ഫീസ്‌ മുഴുവനായും അടക്കുകയും രണ്ടു സ്ഥലത്തും 25%ല്‍ അധികം വോട്ട് കിട്ടിയാല്‍ രണ്ടു സ്ഥലത്തും ഫീസ്‌ തിരിച്ചു കിട്ടും . എന്നാല്‍ രണ്ടു സ്ഥലത്തും ജയിച്ചാ ല്‍ ഒരു സ്ഥലത്തെ സ്ഥാനം ഒരു മാസത്തിനുള്ളില്‍ രാജി വക്കുകയും രാജി വയ്ക്കുന്ന സ്ഥലത്തെ മുഴുവന്‍ ഫീസ്‌ അടക്കുകയും വേണം ..അതു തിരിച്ചു കിട്ടുന്നതല്ല                             .                      7. ഇലക്ഷന്‍ സമയം 7A. ഇപ്പോ ള്‍ നിയമസഭയിലേക്കാണെങ്കി ല്‍140 സീറ്റിലേക്കും ഒന്നിച്ചാണ് ഇലക്ഷന്‍ അതുപോലെ പാര്ലി്മെണ്ടിലേക്ക് 545 സീറ്റിലേക്കും ഒന്നിച്ചാണ് ഇലക്ഷന്‍ . അതിനു പ്രത്യേക സമയമൊന്നുമില്ല. അതു പോര കൃത്യ സമയം വേണം ഇലക്ഷന് . എല്ലാ വര്ഷവും വും ഫെബ്രുവരി ഒന്ന് ഇലക്ഷ ന്‍ ഇലക്ഷന് . എല്ലാ വര്ഷവും ഫെബ്രുവരി ഒന്ന് ഇലക്ഷ ന്‍ . 7.B പാര്‍ലി മെന്റിലേക്ക് എല്ലാ വര്ഷവും 25% സീറ്റില്‍ ഇലക്ഷ ന്‍ വേണം അത് ഓരോ സ്റ്റേറ്റില്‍25%സീറ്റില്‍ ആകണം . അതുപോലെ അസംബ്ലിയിലെക്കും ഓരോ വര്ഷവും 25% സീറ്റിലേക്ക് ആകണം ഇലക്ഷന്‍ . അത് ഓരോ ജില്ലയ്ക്കും 25% വീതമായിരിക്കണം. ഇങ്ങനെ വരുമ്പോള്‍ എല്ലാ വര്ഷകവും ഭാരതത്തി ന്റെ എല്ലാ ഭാഗത്തും ഇലക്ഷന്‍ നടക്കും . എല്ലാ വര്ഷവും ഇലക്ഷനി ല്‍ ജയിക്കുന്നതിന് വേണ്ടി നല്ലനല്ല പ്രവര്ത്ത നങ്ങ ള്‍ വരും പുരോഗതി വരും അഴിമതി കുറയും. ഓരോ വര്ഷ വും ഭരണം ജനങ്ങള്ക് വിലയിരുത്താം . .. 7.C തുടര്ച്ച യായോ അല്ലാതെയോ പത്തു വര്ഷം ജയിച്ചാല്‍ അടുത്ത പത്തു വ ര്‍ ഷം ... മത്സരിക്കാന്‍ അനുവദിക്കരുത് .അത് കഴിഞ്ഞാല്‍ മത്സരിക്കാം .പഞ്ചായത്ത്, മുനിസിപ്പല്‍ ഇലക്ഷനി ല്‍ എത്ര വേണമെങ്കിലും മത്സരിക്കാം ജയിക്കാം ഭരിക്കാം.                                                                                                   8. രാഷ്ട്രീയ പാര്ടികളുടെ അംഗീകാരം:                                     8A. സംസ്ഥാനത്ത് നിയമസഭാ ഇലക്ഷനില്‍ ആകെ ചെയ്ത വോട്ടിന്റെ‍ 10% വോട്ടോ ,ആകെ ഉള്ള MLA മാരില്‍ 10% MLA മാരോ ഉണ്ടങ്കില്‍ ആ പാര്ട്ടി യെ സംസ്ഥാന പാര്ട്ടിയായി അംഗീകരിക്കും .                                8.B ഭാരതത്തില്‍ പാര്ലിമെന്റിലേക്ക് ഉള്ള ഇലക്ഷനില്‍ ആകെ ചെയ്ത വോട്ടിന്റെ 10% വോട്ടോ ,ആകെ ഉള്ള MP മാരില്‍ 10% MP മാരോ ഉണ്ടങ്കില്‍ ആ പാര്ട്ടി യെ ദേശീയ പാര്ട്ടി യായി അംഗീകരിക്കും. 8.C അംഗീകാരം ഇല്ലാത്ത പാര്ട്ടി കളിലെ അംഗങ്ങളെ സ്വതന്ത്രന്മാര്‍ ആയിട്ടേ പരിഗണിക്കാവൂ.                                                                                                                                           9 പിളര്പ് , കൂറുമാറ്റം , ലയനം : 9.A പിളര്പ്പ് : അംഗീകാരം ഉള്ള പാര്ട്ടി പിളര്ന്നാ ല്‍ ഏതെല്ലാം ഭാഗത്തിനാ ആകെ ചെയ്ത വോട്ടിന്റെ 10%വോട്ടോ ,സഭയിലെ ആകെ MLA മാരില്‍ 10% MLAമാരോ ,സഭയിലെ ആകെ MP മാരില്‍ 10%MPമാരോ ഉള്ളത് ആ വിഭാഗങ്ങളെ രാഷ്ട്രീയപാര്ട്ടി യായി അംഗീകാരം നല്കാം . മറ്റുള്ളവര്‍ എല്ലാവരെയും സ്വതന്ത്രന്മാര്‍ ആയിട്ടേ പരിഗണിക്കാവൂ . 9.B കൂറുമാറ്റം : ഒരു രാഷ്ട്രീയപാര്ട്ടി യി ല്‍ ഉള്ള MLAമാരിലോ , MPമാരിലോ ഒരു വിഭാഗം പാര്ട്ടി തീരുമാനത്തിന് വിരുദ്ധമായി സഭയില്‍ വോട്ട് ചെയ്താല്‍ -വിരുദ്ധമായി വോട്ട് ചെയ്ത വിഭാഗത്തിന് ആ പാര്ട്ടിയിലെ അംഗങ്ങളുടെ 51% അംഗ ബലം ഇല്ലങ്കി ല്‍ വിരുദ്ധ വിഭാഗത്തിന്റെ ഔദ്യോഗിക സ്ഥാനങ്ങ ള്‍ (MP/MLAസ്ഥാനങ്ങള്‍) റദ്ദ്‌ ആകുന്നതാണ് . ബാക്കിയുള്ള ഔദ്യോഗിക വിഭാഗത്തിന് സഭയിലെ ആകെ അംഗങ്ങളുടെ 10%അംഗങ്ങ ള്‍ ഇല്ലാതെ വന്നാല്‍ ആ വിഭാഗത്തിന്റെ പാര്ട്ടി അംഗീകാരം നഷ്ടപ്പെടുന്നതും അവ രും സ്വതന്ത്രന്മാര്‍ ആയി മാറുന്നതാ ണ്. 9.C അംഗീകാരമുള്ള രണ്ടു രാഷ്ട്രീയപാര്ട്ടി ക ള്‍ ലയിച്ചു ഒന്നാകുമ്പോള്‍ അവര്ക് നിലവിലെ പേര് സ്വീകരിക്കുകയോ പുതിയ പേര് സ്വീകരിക്കുകയോ ചെയ്യാം .ഇങ്ങനെ ഒന്നായത്തിനു ശേഷം വീണ്ടും പഴയ രണ്ടു പാര്ടി്ക ള്‍ അയാ ല്‍ അവര്ക് 9A,9B വകുപ്പുകള്‍ പ്രകാരമേ പിന്നെ നിലനില്പ്പ്ഉണ്ടാകൂ 9.D ജയിച്ചു വരുന്ന സ്വതന്ത്രന്മാ ര്‍ റിസള്ട് പ്രഖ്യാപിച്ചു ഒരു മാസത്തിനുള്ളി ല്‍ ഏതെങ്കിലും പാര്ട്ടി യെയോ മുന്നണിയെയോ പിന്തുണക്കുന്നതായി ഇലക്ഷന്‍ കമ്മിഷനെ അറിയിക്കണം .ഇങ്ങനെ പിന്തുണക്കുന്നവര്‍ ഇടയ്ക്കു പിന്തുണ പിന്‍വലി ച്ചാ ല്‍ അവര്ക്ക് 9A,9B വകുപ്പുക ള്‍ പ്രകാരമേ പിന്നെ നിലനില്പുള്ളൂ .                                                                     10 മന്ത്രി സ്ഥാനങ്ങ ള്‍ : 10.A സഭയിലെ ആകെ അംഗങ്ങളുടെ 15%അംഗങ്ങളോ ഭരണകക്ഷിയുടെ/ഭരണ മുന്നണിയുടെ ആകെ അംഗങ്ങളുടെ 25% അംഗങ്ങളോ അതില്‍ ഏതാണ് കുറവ് അതിനു താഴെ ആയിരിക്കണം ആകെ മന്ത്രിമാരുടെ എണ്ണം . 10.B പ്രധാന പാര്ട്ടിയെ കൂടാതെ ഓരോ പാര്ടിക്കും ആകെ എത്ര അംഗങ്ങ ള്‍ ഉണ്ടോ അതിന്റെ9 24% മന്ത്രിമാരെ പരമാവുധി പാടുള്ളൂ . 10.C സ്വതന്ത്രന്മാരെ എല്ലാവരെയും കൂടി ഒരു പാര്ട്ടി യായി കണക്കാക്കി ആകെ എത്ര അംഗങ്ങള്‍ ഉണ്ടോ അതിന്റെ് 24% മന്ത്രിമാരെ പരമാവുധി പാടുള്ളൂ 10.D പ്രധാന പാര്ട്ടിക്ക് , മറ്റു പാര്ട്ടിയകള്ക്ക് കൊടുത്തിട്ട് (10B+10C) ബാക്കി 10A പ്രകാരം എത്രയുണ്ടോ അത്രയുമാകാം അവരുടെ മന്ത്രിമാരുടെ എണ്ണം . .........1 സൂക്ഷിച്ചു നോക്കൂ, ഈ പത്തു രക്ഷാ കവചങ്ങള്‍ മനോഹരമല്ലേ.. അവ പൊട്ടാതെ നോക്കിയാല്‍ ജനാധിപത്യം ജനങ്ങളുടെ കൈയ്യില്‍ ഭദ്രമല്ലേ.. ഭരണം നാടിന്നു ഗുണപ്രദമാകില്ലേ ... നിങ്ങ ള്‍ പറയൂ . ഇത് പൂര്ണരമെന്നു ഞാ ന്‍ അവകാശപ്പെടുന്നില്ല നിങ്ങളുംചിന്തിക്കൂനിങ്ങള്ക്കും കിട്ടും ഉത്തരങ്ങ ള്‍. ഞാ ന്‍ വീണ്ടും പറയുന്നു കിട്ടിയ ഉത്തരങ്ങ ള്‍ വച്ച് നിങ്ങ ള്‍ ഭാരതത്തിന്റെടയും കേരളത്തിന്റെയയും നന്മയിലേക്കായി നോക്കൂ ..........................................പ്രവര്ത്തിക്കൂ.ശരിക്കും ഗോഡ്സ്‌ ഓ ണ്‍ കണ്ട്രി ആകാ ന്‍ ഉണ്ണികൃഷ്ണന്‍ കൊടുങ്ങല്ലൂ ര്‍ , krishnanunni40@yahoo.com ചിന്തിത്തരങ്ങ ള്‍............................................................................................................................................................... ചിന്തിക്കുന്നവ ന്‍റെ. ഉത്തരങ്ങ ള്‍
ഇന്ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് .ശരിക്കും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ ? .ലണ്ടനിലെ കൈകളില്‍ നിന്നും കണ്ടവന്റെ കൈകളിലേക്ക് അധികാരം കൈ മാറി കിട്ടിയെന്നല്ലാതെ ഇന്ത്യയിലെ സാധാരണക്കാരായ ജനങള്‍ക്ക് എന്ത് നേട്ട മാണ്‌ ഉണ്ടായിട്ടുള്ളത് .എല്ലാവര്‍ക്കും നേതാവായി ഭരണത്തില്‍ വിലസണം എന്നൊരു ചിന്ത മാത്രമേ ഉള്ളു  അതിനു വേണ്ടി അവര്‍ ജനങ്ങളെ തമ്മിലടിപ്പിക്കും  ജാതീയമായും സാമ്പത്തികമായും വര്‍ഗീയമായും ഭാഷാപരമാ യും എന്തിനേറെ അവര്‍ തീവ്ര വാദികള്‍ ആയിപ്പോലും കൂടുകൂടി ജനങ്ങളെ ഭിന്നിപ്പിക്കുന്നു . അങ്ങനെ  അധികാരത്തില്‍ തുടരാന്‍ മാര്‍ഗങ്ങള്‍ കണ്ടു പിടിക്കുന്നു .                                                  ഇപ്പോള്‍ അഴിമതി വളര്‍ന്നു വളര്‍ന്നു ഹിമാലയതെക്കളും ഉയരത്തില്‍ എത്തിയിരിക്കുന്നു . ഏതൊരു ഓഫീസില്‍ പോലും അഴിമതി ഇല്ലാതെ കാര്യങ്ങള്‍ നടക്കാതായി , നടത്താതായി .യുപ്പി യിലെ മന്ത്രി പോലും പറഞ്ഞിരിക്കുന്നത് ഗവ ;ഉദ്യോഗസ്ഥന്‍ മാരോട് അഴിമതി നടത്തിക്കോള് എന്നാണ് . കാരണം താഴെ അഴിമതി ഉണ്ടങ്കിലെ മന്ത്രി തലത്തില്‍ അഴിമതി നടത്തി ഇന്ത്യയെ വില്കാന്‍ പറ്റുകയുള്ളു . അന്നാ കസേരയിലിരുന്നവരും ( സ്വതത്ര്യത്തിനു മുന്‍പ് ) ഇന്നാ കസേരയിലിരിക്കുന്നവരും (സ്വാതന്ത്ര്യത്തിനു ശേഷം )തമ്മില്‍ മാറ്റമില്ലാ എന്നാണ്സ്വാതത്ര്യ സേനാനി  അണ്ണാ ഹസാരെ നമ്മള്‍ക് കാണിച്ചു തന്നത് . അതിന്‍റെ ഫലമാണ് നവംബര്‍ മുതല്‍ കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന സേവനാവകാശം അത് ഇരുപത്തിരണ്ടു  ഇനമേ ഉള്ളു മറ്റു പല സംസ്ഥാനങ്ങളും നൂറില്‍ അധികം ഇനങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ട് ..ഇത് പോലും ലഭിക്കാനുള്ള സഹാജര്യം വന്നത് ജനങ്ങള്‍ക്ക്‌ ബോധം വരുന്നുണ്ട് അവര്‍ സങ്കടിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയത്‌ കൊണ്ടാണ് .ജനങ്ങള്‍ക്ക് അധികാരം വന്നാല്‍ മാത്രമേ സ്വാതന്ത്ര്യം  പൂര്‍ണമാകുകയുള്ളൂ .                                                                                                                              മറ്റൊരു കാര്യം ഇവടെ ഇപ്പോള്‍ എല്ലാം ജാതിയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത് . ഇന്ന ജാതിക്കു ഇത്ര മന്ത്രി ,ഇന്ന ജാതിക്കു ഇത്ര സ്കൂള് , ഇന്ന ജാതിക്കു ഇത്ര ജോലി അങ്ങനെ എല്ലാം എല്ലാം . ജാതി പറയുന്നവര്‍ക് മാത്രം , അല്ലാത്തവര്‍ക്ക് ഒന്നും ഇല്ല അത് പോര സ്വാതന്ത്ര്യം പൂര്‍ണതയിലെത്താന്‍ ജാതി ഉണ്ടായാലും ഇല്ലങ്കിലും ജാതി ചോതിച്ചാലും ചോതിചില്ലങ്കിലും ജാതി പറഞ്ഞാലും പറഞ്ഞില്ലങ്കിലും  എല്ലാവര്‍ക്കും തുല്യ നീതി കൊടുത്തിരിക്കണം , കിട്ടിയിരിക്കണം , എങ്കിലേ സ്വാതന്ത്ര്യംസ്വതന്ത്ര്യമാകൂ                                                                                                                   ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെ ജനങ്ങള്‍ക്കും ഇന്ത്യയിലെ ഏതു സംസ്ഥാനത്ത് പോയി സമാധാനമായി  താമസിക്കുന്നതിനും ജോലി എടുക്കുന്നതിനും സഹാജര്യവും സ്വാതന്ത്ര്യവും ഉണ്ടങ്കില്‍ മാത്രമേ സ്വാതന്ത്ര്യം സ്വാതന്ത്ര്യ മാവുകയുള്ളൂ                                                                              കേന്ദ്ര  സര്‍കാരുകളെ പിന്തുണക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ ഉള്ള സംസ്ഥാനത്തിന് മാത്രമേ  കേന്ദ്ര സര്‍കാരില്‍ നിന്നും  ട്രെയിനുകള്‍ കിട്ടുകയുള്ളൂ , വ്യവസായങ്ങള്‍ കിട്ടുകയുള്ളൂ , റേഷന്‍ അരി കിട്ടുകയുള്ളൂ ,റോഡുകള്‍ കിട്ടുകയുള്ളൂ , പദ്ധതികള്‍ കിട്ടുകയുള്ളൂ , സാമ്പത്തിക പാക്കേജുകള്‍ കിട്ടുകയുള്ളൂ എന്ന് വന്നാല്‍ സ്വാതന്ത്ര്യം കിട്ടിയത് കൊണ്ട് കാര്യമില്ല . എല്ലാവര്‍ക്കും തുല്യമായി, എല്ലാവരെയും തുല്യരായി കണ്ടാല്‍ മാത്രമേ സ്വാതന്ത്ര്യം സ്വതന്ത്ര്യമാവുകയുള്ളൂ                                      ഇങ്ങനെ എല്ലാം നോക്കുമ്പോള്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ ? ഇതാണോ സ്വാതന്ത്ര്യം . ചിന്തിക്കുക

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1