3/21/2014
3/13/2014
3/10/2014
ജനപ്രതിനിധികളുടെ കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണം
ജനപ്രതിനിധികളുടെ കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണം മാതൃഭുമി 10/3/2014/
ന്യൂഡല്‍ഹി: രാജ്യത്തെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന് കീഴ്‌ക്കോടതികളോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. വിചാരണകളെല്ലാം പെട്ടെന്ന് നടപ്പാക്കണം. കാലതാമസം നീതിനിഷേധമാണെന്നും കോടതി വ്യക്തമാക്കി.
ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ക്ക് പ്രത്യേകപരിഗണന കൊടുത്ത് എല്ലാ ദിവസവും വാദംകേള്‍ക്കണം. ഓരോകേസിലെയും പുരോഗതിയെ കുറിച്ച് കീഴ്‌ക്കോടതി ജഡ്ജിമാരും വിചാരണക്കോടതി ജഡ്ജിമാരും അതാത് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഇപ്പോള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്കാണ് ഒരുവര്‍ഷത്തെ അന്ത്യശാസനം നല്‍കിയത്. പുതിയകേസുകളും ഒരുവര്‍ഷത്തിനകം വിചാരണപൂര്‍ത്തിയാക്കി വിധിപ്രസ്താവിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
3/04/2014
2/12/2014
മൂക്കുമുട്ടെ തിന്ന സ്ത്രീയുടെ വയർ പൊട്ടി
മൂക്കുമുട്ടെ തിന്ന സ്ത്രീയുടെ വയർ പൊട്ടി
ഫെബ് 12 , 2014
ബീജിംഗ്: അമിത അളവിൽ ആഹാരം കഴിച്ച സ്ത്രീയുടെ വയർ പൊട്ടി. ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലായിരുന്നു സംഭവം. മൂക്കുമുട്ടെ ആഹാരവും മദ്യവും അകത്താക്കിയ അമ്പത്തിയെട്ടുകാരിക്കാണ് ദുരവസ്ഥയുണ്ടായത്. വയർ പൊട്ടിയതോടൊപ്പം വയറ്റിലുണ്ടായിരുന്ന മദ്യത്തിനു ചെറിയതോതിൽ തീപിടിക്കുകയും ചെയ്തുവത്രേ.
ഇഷ്ടപ്പെട്ട ആഹാരവും മദ്യവും കിട്ടിതോടെ സ്ത്രീ അതെല്ലാം അകത്താക്കി. വയർ വല്ലാതെ വീർത്തതോടെ അസ്വസ്ഥയായ സ്ത്രീയെ നജിയാംഗിലെ ആശുപത്രിയിലെത്തിച്ചു. ഉടൻതന്നെ സ്ത്രീയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി. ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് വയർ പൊട്ടിയത്. ഇലക്ട്രിക്ക് സർജിക്കൽ ബ്ളേഡിൽ തീപ്പൊടിയുണ്ടായതോടെ മദ്യത്തിന് ചെറിയതോതിൽ തീപിടിക്കുകയും ചെയ്തത്രേ.
2/11/2014
മൂന്നാമത് ഖത്തര്‍ സ്പോര്‍ട്സ് ഡേ ആഘോഷങ്ങള്‍
മൂന്നാമത് ഖത്തര്‍ സ്പോര്‍ട്സ് ഡേ ആഘോഷങ്ങള്‍
രാവിലെ 7 മണിക്ക് മുന്പായി വില്ലയില്‍ ബസ് വന്നു .എല്ലാവരും അതില്‍ കയറി 7.30 നു സ്കൌട്ടില്‍ എത്തി . അവിടെ ചെന്നപ്പോള്‍ എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുന്നു . ഞാനും കഴിച്ചു . നല്ല ഇഡലിയും ചമ്മന്തിയും സാമ്പാറും വടയും ഏലക്കയിട്ട ചായയും എല്ലാവരും വയറു നിറച്ചു കഴിച്ചു . അത് കഴിഞ്ഞപ്പോള്‍ ഉത്ഘാടന്ച്ചടങ്ങുകള്‍ക്കായി . താല്‍ക്കാലികമായി ഉണ്ടാക്കിയ അതിമനോഹരമായ ഓടിറ്റൊരിയത്തില്‍ നിരത്തി ഇട്ട ചെയരുകളില്‍ ഓരോരുത്തരും സ്ഥാനം പിടിച്ചു
ഓരോരോ കലാ കായിക മത്സരങ്ങള്‍ തുടങ്ങി . വോളിബോളില്‍ മാറ്റുരച്ച പ്രഗല്‍ബരായ1 6 ടീമുകളില്‍നിന്നും ഫൈനലില്‍ എത്തിയ രണ്ടു ടീമുകള്‍ ഇന്ന് ഏറ്റുമുട്ടി .
![]() |
| ഉത്ഘാടന ചടങ്ങില്‍ നിന്ന് |
പ്രൌഡ ഗംബീരമായ ഉത്ഘടനത്തിനു ശേഷം 2014 എന്ന രൂപത്തില്‍ എല്ലാ അംഗങ്ങളും ഒത്തൊരുമിച്ചു നിന്ന ഫോട്ടോ സെഷന്‍ ആയിരുന്നു അടുത്തത്
![]() |
| ഫോട്ടോ സെഷനില്‍ നിന്ന് |
![]() |
| ഫോട്ടോ സെഷനില്‍ നിന്ന് |
![]() |
| വോളി ബോള്‍ കളിയില്‍ നിന്ന് |
![]() |
| വോളിബോള്‍ കളിയില്‍ നിന്ന് |
![]() |
![]() |
| വോളി ചാമ്പ്യന്‍ ടീം |
വോളിബോള്‍ കളികള്‍ക്ക് പതിനാറു ടീമില്‍ നിന്നാണ് മത്സരം തുടങ്ങിയത് . തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്നവരല്ല ഓരോ റൌണ്ട് കഴിയുമ്പോളും ടീമുകളില്‍ ഉണ്ടായി കൊണ്ടിരുന്നത് ചിലര്‍ക്ക് കളി കഴിഞ്ഞപ്പോളാണ് ഏതു ടീമിലാണ് മത്സരിച്ചത് എന്നുപോലും മനസിലായത് .എന്തായാലുംആദ്യ റൌണ്ടില്‍ തോറ്റിട്ടും രണ്ടും മൂന്നും പ്രാവശ്യം പിന്നെയും കളിയ്ക്കാന്‍ ഭാഗ്യം കിട്ടിയവരുണ്ടെങ്കിലും ഫൈനല്‍ അതിഗംഭീരമായി .
ഇന്‍ ഡോര്‍ മത്സരങ്ങളില്‍ കുട്ടികളുടെ പെയിന്റിംഗ് മത്സരം നടക്കുമ്പോള്‍ പ്രധാന വേദിയില്‍ കാരംസ് മത്സരങ്ങള്‍ തകര്‍ത്തു കൊണ്ടിരുന്നു
![]() |
| കാരംസ് കളിയില്‍ നിന്ന് വാശിയേറിയ കളിക്കിടയിലും പ്രാര്‍ത്ഥനയ്ക്ക് സമയം കണ്ടെത്തുന്ന ഒരു കളിക്കാരന്‍ |
![]() |
| കാരംസ് ചാമ്പ്യന്‍ ടീം |
ഇതിനോടൊപ്പം മറ്റൊരു പ്രധാന വേദിയില്‍ ചെസ്സ് നടക്കുന്നുണ്ടായിരുന്നു .
![]() |
| ചെസ്സ് |
കുട്ടികളുടെ മത്സരങ്ങളില്‍ നിന്ന്
അതിനു ശേഷം വനിതകളുടെ ഓട്ടം, സ്പൂണ്‍ ഓട്ടം , ബസ്കെറ്റ് ബോള്‍ , മ്യൂസിക് ചെയര്‍ മത്സരം , മുതലായ പല ഇനങ്ങളും ഉണ്ടായിരുന്നു .
ഇതെല്ലാം കഴിഞ്ഞപ്പോള്‍ എല്ലാവരും കാത്തിരുന്ന 10 0 മീറ്റര്‍ ഓട്ടമത്സരം വളരെ വാശി യേറിയത് ആയിരുന്നു
അതിനു ശേഷം മല്ലന്മാര്‍ ഏറ്റുമുട്ടിയ വടം വലി മത്സരമായിരുന്നു , പത്തു പേരുവീതം ഇരു വശത്തുമായി അണിനിരന്ന ആനകളുടെ തലയെടുപ്പോടെ ഇരുവശത്തേക്കും വലിച്ചപ്പോള്‍ പ്രകൃതി പോലും തണുപ്പിനെ തടുത്തു നിറുത്തിയോ എന്നുതോന്നി അത്രയ്ക്ക് ആവേശമായിരുന്നു . നാല് ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ഭൂമിയവിടെ തരിച്ചുനിന്നു .
![]() |
2/07/2014
ഭൂമിതുരപ്പന്‍ ഉറുമ്പ്തീനി
ഭൂമിതുരപ്പന്‍ ഉറുമ്പ്തീനി
ജന്തുലോകത്തെ എല്ലാ അംഗങ്ങളെയും ഒരു ക്ലാസ് മുറിയില്‍ പിടിച്ചിരുത്തി അറ്റന്‍ഡന്‍സ് എടുക്കുന്നു എന്നു കരുതുക. എങ്കില്‍ ആദ്യം പേരു വിളിക്കുക ആഡ്വാക്കിന്‍േറതായിരിക്കും.പേരില്‍ ഒന്നാമനെങ്കിലും അതിന്‍െറ അഹങ്കാരമൊന്നും ഇവനില്ല. ആളൊരു നാണംകുണുങ്ങിയാണ്. നാലാളുടെ മുന്നില്‍ പകല്‍വെളിച്ചത്ത് പുറത്തിറങ്ങുക പോലുമില്ല. ജീവലോകത്തെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത ഏതൊരു മനുഷ്യന്‍െറയും മുഖത്തു നോക്കിവേണമെങ്കില്‍ ആഡ്വാക്കിന് ഇങ്ങനെ പറയാം: 'നിങ്ങള്‍ക്ക് എന്നെക്കുറിച്ച് ഒരു ചുക്കുമറിയില്ല! സത്യമാണ്. മനുഷ്യന് ഏറ്റവും കുറച്ചറിയാവുന്ന സസ്തനികളിലൊന്നാണ് ഈ ജീവി. പന്നിയുടെ മൂക്ക്, മുയലിന്‍െറ ചെവി, കങ്കാരുവിന്‍േറതുപോലുള്ള വാല്, വലുപ്പം നായയോളം. എന്നാല്‍, ഇവയൊന്നിന്‍െറയും കുടുംബക്കാരനല്ല താനും. വിശാലമായ ഈ ലോകത്ത് ആഡ്വാക്കിന് ബന്ധുക്കളെന്നു പറയാന്‍ ആകെയുള്ളത് ആഡ്വാക്ക് മാത്രം!
ആഡ്വാക്കിനെ കാണാന്‍ ആഫ്രിക്കവരെ പോകണം. സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തുമാത്രം കാണപ്പെടുന്ന ഇവന്‍െറ ഇഷ്ടഭക്ഷണം ഉറുമ്പും ചിതലുമാണ്. ഒത്തുകിട്ടിയാല്‍ ഒറ്റരാത്രികൊണ്ട് അരലക്ഷത്തോളം ഉറുമ്പിനെത്തിന്നും! അതിനായി മനുഷ്യര്‍ കണ്ടുപിടിച്ച ഏതൊരു യന്ത്രത്തേക്കാളും സ്പീഡില്‍ ഇവന്‍ ഭൂമി തുരന്നുകളയും.
പകല്‍ മുഴുവന്‍ റെസ്റ്റ്. രാത്രി എല്ലുമുറിയെ പണിയെടുത്ത് പല്ലു മുറിയെത്തീറ്റ. ആഡ്വാക്കിന്‍െറ ജീവിതം ഒറ്റവാചകത്തില്‍ ഇങ്ങനെ പറയാം: ഭൂമിതുരക്കണം, ശാപ്പാടടിക്കണം, കിടന്നുറങ്ങണം! ഒന്നോര്‍ത്താല്‍ മനുഷ്യന്‍ ആഡ്വാക്കിനെ അധികം കാണാത്തത് നന്നായി. അതുകൊണ്ടാവണം ഇന്ന് വംശനാശം നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഈ ജീവി ഉള്‍പ്പെട്ടിട്ടില്ല.
പേര്: ആഡ്വാക്ക്
കുടുംബം:
മറ്റു പേരുകള്‍: ആന്‍റ് ബെയര്‍, എര്‍ത്ത് പിഗ്
1/10/2014
എഫ്.ഐ.ആറില്‍ പേരില്ലെങ്കിലും പ്രതി ചേര്‍ക്കാം: സുപ്രീം കോടതി
എഫ്.ഐ.ആറില്‍ പേരില്ലെങ്കിലും പ്രതി ചേര്‍ക്കാം: സുപ്രീം കോടതിട ട ട+
ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പേരില്ലെങ്കിലും വിചരണ വേളയില്‍ തെളിവു ലഭിച്ചാല്‍ ഒരാളെ കേസില്‍ പ്രതി ചേര്‍ക്കുന്നതില്‍ തടസ്സമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്.
ഇത്തരത്തില്‍ ഒരാളെ വിളിച്ചുവരുത്താനും പ്രതിചേര്‍ക്കാനും വിചാരണക്കോടതിക്ക് അധികാരമുണ്ടെന്നും ബഞ്ച് വിധിച്ചു. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 319 ാം വകുപ്പാണ് വിചാരണ കോടതിക്ക് ഇതിനുള്ള അധികാരം നല്‍കുന്നത്ബഞ്ച് ചൂണ്ടിക്കാട്ടി.
2 ജി കേസ് അടക്കമുള്ള സുപ്രധാനമായ പല കേസുകളിലും വലിയ പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്നൊരു വിധിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സി.ബി.ഐ. തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പേരു പരാമര്‍ശിക്കാതെ നിരവധി കമ്പനികളെയും വ്യക്തികളെയും വിചാരണ കോടതി വിളിച്ചുവരുത്തിയിരുന്നു. ഇത്തരത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരു വ്യവസായി വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ വിധി.
1/01/2014
ലോകത്തിലെ പ്രശസ്തമായ രാജ്യത്തെ
ലോകത്തിലെ പ്രശസ്തമായ
രാജ്യത്തെ പ്രശസ്തമായ കമ്പനിയില്‍ ഉന്നതങ്ങളില്‍ ബ്രെഷ് ഓപ്പെരട്ടെര്‍ ആയി (
പയിന്റെര്‍ ) ജോലി ചെയ്യുന്ന സലാമും കലാമും . താഴെ ഉണ്ടായിരുന്ന എന്‍ജിനീയര്‍ സധുവിനെ
പാമ്പ് കടിച്ചു ( ഒഴിവു ദിവസങ്ങളില്‍ വെള്ളമടിച്ചു പാമ്പ് ആയി കിടക്കുന്നവനാണ് ,അതിനാലായിരിക്കും
പാമ്പിനു കടിക്കാന്‍ തോന്നിയത് .) . അത് കേട്ട് സേഫ്റ്റി വന്നു വണ്ടി വിളിച്ചു
ആസ്പത്രിയില്‍ കൊണ്ടുപോകാനുള്ള കാര്യങ്ങള്‍ നടത്തുമ്പോള്‍ മേലെ പെയിന്റു
അടിച്ചുകൊണ്ട് നിന്നിരുന്ന കലാം എത്തി നോക്കിയപ്പോള്‍ കൂടെ ഉണ്ടായ സലാം താഴെ വീണു
. താഴേക്കു വീഴുന്ന വീഴ്ചയില്‍ ഒന്നാം നിലയില്‍ പുറത്തു നിന്നിരന്ന ബീര്‍ബലിന്റെ മേല് വീണു അവനും താഴെ വീണു . ബീര്‍ബല്‍ ഒച്ച
എടുക്കുകയാണ് അയ്യോ വേദനിക്കുന്നേ ഹോസ്പിറ്റലില്‍ കൊണ്ട് പോകു , ഞാനിപ്പ
ചാകും എന്നും പറഞ്ഞു . അപ്പോള്‍ സേഫ്ടി പറയുകയാണ് പത്താം നിലയില്‍ നിന്ന് വീണ സലാമിന്
ഒരു കുഴപ്പവുമില്ല അവന്‍ അവിടെ മിണ്ടാതെ കിടക്കുന്നുണ്ട് .നീയും മിണ്ടാതെ കിടക്കൂ
എന്ന്. അങ്ങനെ ആകാതിരിക്കാനാണ് എന്ന് ബീര്‍ബല്‍
കാരഞ്ഞുകൊണ്ട് പറഞ്ഞു .അവന്‍ ഉറങ്ങി വീണതാ കുകയുള്ളൂ അവന്‍ എപ്പോഴും ഉറക്കമാ .
വണ്ടി വന്നു എല്ലാവരെയും കേറ്റി ഹോസ്പിറ്റലില്‍ പോയി അത് കഴിഞ്ഞപ്പോളാണ് പാമ്പ്
കടി ഏറ്റ സധു അവിടെ കിടക്കുന്നു അവനെ കൊണ്ട് പോകാന്‍ മറന്നു പോയി . വേറെ വണ്ടി
വിളിക്കാനായി ഇനി വണ്ടി ഇല്ല എല്ലാവരും ന്യൂ ഇയര്‍ ആഘോഷത്തിനു പോയിരിക്കുകയാണ്
എന്ന് സേഫ്റ്റി. ഈ പോയ വണ്ടി തന്നെ തിരിച്ചു വന്നിട്ട് കൊണ്ടുപോകാം എന്നും പറഞ്ഞു
. അത് കേട്ട് സധു അവിടെ വയ്യാതെ കിടന്നു . അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ സീനിയര്‍
പ്രോജക്റ്റ് മാനേജര്‍ വരുന്നത് കണ്ടപ്പോള്‍ സേഫ്റ്റി ഓടിവന്നു സധുവിനോട് എഴുന്നേറ്റു
നിക്ക് അല്ലെങ്കില്‍ സാര്‍ പിന്നെ വഴക്ക് പറയും എന്ന് പറയേണ്ട താമസം സധു ചാടി എഴുന്നേറ്റു
. സാര്‍ വിശേഷം ചോദിച്ചപോള്‍ അറിഞ്ഞ പ്രകാരം പോയ വണ്ടിയെ വേഗം തിരിച്ചു വിളിക്കാന്‍
പറഞ്ഞു . അത് കേട്ടതും സേഫ്റ്റി വണ്ടിയെ തിരിച്ചു വിളിച്ചു അപ്പോള്‍ സെനയന്‍
ഡ്രൈവര് അര കിലോമീറ്റര്‍ പോയാല്‍ ഹോസ്പിടല്‍ ആയെന്നു പറഞ്ഞെങ്കിലും അവരെ അവരെ
വഴിയില്‍ ഇറക്കി വണ്ടി തിരിച്ചു വരുന്ന സമയത്താണ് ഈ വിവരം എല്ലാം കേട്ട് ജീയെം
ഹോസ്പിറ്റലിലേക്ക് വന്നത് വഴിക്ക് അവരെ കണ്ടപ്പോള്‍ അവരോടു ചോധിച്ചപ്പോളാണ് അവരെ
അവിടെ ഇറക്കി വണ്ടി പോയ വിവരം അറിഞ്ഞു കോപത്തോടെ ജീയെം സാഫ്ടിയെ വിളിച്ചു വണ്ടി
എവിടെയായാലും വേണ്ടില്ല വേഗം തിരിച്ചു വിടാന്‍ പറഞ്ഞു ഇങ്ങനെ ഇവിടെ നില്കുന്നത്
പോലീസ് കണ്ടാല്‍ കമ്പനിക്ക് നോട്ടിസ് വരും എന്നും പറഞ്ഞു . ഇത് കേട്ടപടി സേഫ്റ്റി
സനയനെ വിളിച്ചു തിരിച്ചു പോകാന്‍ പറഞ്ഞു . ഇവിടെ സൈറ്റ് എത്താറായി എന്ന് സനയന്‍
പറഞ്ഞെങ്കിലും അത് നീ നോക്കണ്ട തിരിച്ചു പോയിക്കോ സധുവിനെ ഞാന്‍ കൊണ്ട് വരാം
എന്നും പറഞ്ഞു അവനെ തിരിച്ചു വിട്ടു . ഹോസ്പിറ്റലില്‍ എത്തി സലാം മരിച്ചെന്നു
കരുതി പോസ്റ്റു മോര്ടത്തിനായി ഉളികൊണ്ട് നെറ്റിയില്‍ ഒരു കുത്ത് കുതിയപ്പോളാണ്
അവന്‍ ഉറക്കത്തില്‍ നിന്ന് ചാടി എഴുന്നേറ്റു എന്‍റെ ബ്രഷ് എവിടെ ,പെയിന്റു എവിടെ
എന്ന് ചോദിക്കുന്നത് . അപ്പോള്‍ അവനെ പോസ്റ്റ് മോര്ടം ടേബിളില്‍ നിന്ന് ഒപെരേഷന്‍
ടേബിളിലേക്ക് മാറ്റി 12 സ്ടിച്ചു ഇട്ടു 12 മണിക്ക് അവനെ പുറത്തു കടത്തി .
അപ്പോഴേക്കും ഇതെല്ലം അറിഞ്ഞു സ്പോണ്‍സര്‍ എത്തി . സ്പോണ്‍സര്‍ വന്നപ്പോള്‍
എല്ലാവരും കൂടി അദ്ദേഹത്തിന് പുതുവത്സരാശംസകള്‍ നേര്‍ന്നു . സ്പോണ്‍സര്‍
എല്ലാവര്കുമായി ‘ ഏവര്‍ക്കും നന്മ നിറഞ്ഞ പുതു വത്സരാശംസകള്‍ “ നേര്‍ന്നു . അവിടെ
വച്ച് സലാം ഒരു എല്ലാവര്കുമായി ഒരു ഉറപ്പു കൊടുത്തു ഇനി പണി സമയത്ത് ഉറങ്ങില്ല , എല്ലാവര്‍ക്കും
എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .
12/31/2013
12/18/2013
ലോക്പാല്‍ ബില്‍ എന്നാല്‍..
ലോക്പാല്‍ ബില്‍ എന്നാല്‍...
പാര്‍വതി എം പണിക്കര്‍
മനോരമ 18/12/2013
"
ലോക്പാല്‍ ബില്‍ ലോക്സഭയും പാസാക്കി
അഴിമതിയെ വേരോടെ പിഴുതെറിയാനാണ് ലോക്പാല്‍ബില്‍ കൊണ്ട് പൊതു സമൂഹം ലക്ഷ്യമിടുന്നത്. നിയമമായാല്‍ ഇലക്ഷന്‍ കമ്മിഷനെ പോലെ സ്വതന്ത്രാധികാരമുള്ള ഒരു സംഘടനയായി ലോക്പാല്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അഴിമതി കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് പരാതികള്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സര്‍ക്കാര്‍ അനുമതിയില്ലാതെ അന്വേഷിക്കാന്‍ ലോക്പാലിന് അധികാരമുണ്ടായിരിക്കും. പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരടങ്ങുന്ന ബ്യൂറോക്രസിയെ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും പേര്‍ നിയന്ത്രിക്കുന്ന ശക്തമായ അഴിമതി വിരുദ്ധ നിയമമാണ് ലോക്പാല്‍ ബില്‍.
ഭരണ പരിഷ്കാര കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചാണ് ആദ്യ ലോക്പാല്‍ ബില്ലിന്റെ കരട് രൂപീകരിച്ചത്. അധികൃതരില്‍ നിന്നു നേരിടേണ്ടി വരുന്ന അനീതി സംബന്ധിച്ചു ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനും സ്വതന്ത്ര സംവിധാനം വേണമെന്നതായിരുന്നു കമ്മിഷന്റെ നിര്‍ദേശം.
ലോക്പാലിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അന്വേഷണ വിഭാഗവും ഉദ്യോഗസ്ഥ സംഘവും ഉണ്ടാവും. ലോക്പാല്‍ അധ്യക്ഷനും എട്ടംഗ സമിതിയിലെ നാലുപേരും ജുഡീഷ്യറിയുടെ പ്രതിനിധികളായിരിക്കും. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സ്വത്തു കണ്ടുകെട്ടാനുള്ള അധികാരം ലോക്പാലിനുണ്ട്; വ്യാജ പരാതിക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാനും.
ലോക്പാnnല്‍ ചരിത്രം
44 വര്‍ഷത്തെ ചരിത്രമാണ് ലോക്പാല്‍ ബില്ലിന്റേത്. ലോക്സഭ പാസാക്കിയിട്ടും നിയമമാകാതെ അവശേഷിക്കുന്നതിന്റെ ചരിത്രം.1969
ലാണ് ലോക്പാല്‍ ബില്‍ ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. 1969ലെ നാലാം ലോക്സഭയില്‍ ശാന്തി ഭൂഷണാണ് ബില്‍ ആദ്യമായി അവതരിപ്പിച്ചത്. അന്ന് ബില്ലിന്റെ പേര് ലോക്പാല്‍, ലോകായുക്ത ബില്‍ എന്നായിരുന്നു. ലോക്സഭ പാസാക്കിയ ബില്‍
രാജ്യസഭയുടെ പരിഗണനയ്ക്ക് അയച്ചു.
രാജ്യസഭയുടെ അംഗീകാരം ലഭിക്കും മുന്‍പ് നാലാം ലോക്സഭ കാലാവധി പൂര്‍ത്തിയാക്കി
പിരിഞ്ഞതോടെ ബില്‍ കാലഹരണപ്പെട്ടു.പിന്നീട് ഒന്‍പതു തവണകൂടി ലോക്പാല്‍ ലോക്സഭ വഴി കയറിയിറങ്ങി. 1971, 1977, 1985, 1989, 1996, 1998, 2001, 2005, 2008 എന്നീ വര്‍ഷങ്ങളില്‍ മാറ്റങ്ങളോടെ ബില്‍ ലോക്സഭയിലെത്തി. സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലുകള്‍ വിവിധ സമിതികളുടെ പരിഗണനയ്ക്ക് അയച്ചു.
സമിതികളുടെ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം എടുക്കും മുന്‍പ് സഭ പിരിയുന്നതാണു ലോക്പാല്‍ ബില്ലിന്റെ ദുരവസ്ഥയ്ക്കുള്ള പ്രധാന കാരണമായി പറയുന്നത്.
2011ല്‍ പത്തു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കും ഒരു മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പിനും ശേഷം അഴിമതിവിരുദ്ധ ലോക്പാല്‍ ബില്‍ ലോക്സഭ അംഗീകരിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം 2013 ഡിസംബര്‍ 13ന് ബില്‍ രാജ്യസഭയിലും അവതരിപ്പിക്കപ്പെട്ടു.
അണ്ണാ ഹസാരെയും ജനലോക്പാലും
നാലു പതിറ്റാണ്ടു കാലം വിവിധ സര്‍ക്കാരുകള്‍ പരിഗണിക്കുകയും അവഗണിക്കുകയും ചെയ്ത ലോക്പാല്‍ ബില്ലിനു വേണ്ടി പ്രമുഖ
ഗാന്ധിയന്‍ അണ്ണാ ഹസാരെ 2011 മുതല്‍ നടത്തി വന്ന നിരാഹാരം ഉള്‍പ്പെടെയുള്ള സമരമുറകളാണ് ബില്‍ രാജ്യസഭ വരെയെത്തിച്ചത്.
സര്‍ക്കാര്‍ മന്ദിരങ്ങളില്‍ അഴിമതി കൊടികുത്തിയ കഥ പുറംലോകം പാടിത്തുടങ്ങിയതോടെയാണ് ലോക്പാല്‍ വിഷയം വീണ്ടും സജ
ീവമായത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ പൌരസമൂഹ പ്രതിനിധികള്‍ തയാറാക്കിയ ജനലോക്പാല്‍ ബില്‍ ചര്‍ച്ചാ വിഷയമായി.ജസ്റ്റീസ് സന്തോഷ് ഹെഗ്ഡേയായിരുന്നു ജനലോക്പാലിന്റെ ശില്‍പി.
അഴിമതിയെ പ്രതിരോധിക്കുന്നതിന് സമഗ്രമായ ജനലോക്പാല്‍ ബില്‍ പസാക്കണമെന്ന് ആവശ്യപ്പെട്ട് ഹസാരെ ഏപ്രില്‍ 05, 2011നാണ് ജന്തര്‍ മന്തറില്‍ ആദ്യമായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ജനലോക്പാല്‍ ബില്‍ തയാറാക്കുന്നതിന് 50% ജനങ്ങള്‍ക്കു പ്രാതിനിധ്യമുള്ള സംയുക്തസമിതി ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ചതോടെയാണ് അഞ്ചു ദിവസത്തെ നിരാഹാരം ഹസാരെ അവസാനിപ്പിച്ചത്.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ലോക്പാല്‍ ബില്‍ ചര്‍ച്ചചെയ്തു
പാസാക്കണമെന്നതുള്‍പ്പെടെ പുതിയ ആവശ്യം ഉന്നയിച്ച് ലോക്സഭയില്‍ ബില്‍ പാസാക്കുന്നതുവരെ പലതവണ ഹസാരെ സമരമുഖത്തെത്തി. പതിനായിരങ്ങള്‍ അദ്ദേഹത്തിനൊപ്പം അണിചേര്‍ന്നു.
ജനലോക്പാല്‍ സമരത്തില്‍ ഹസാരെയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കത്തില്‍ ഇരുവരും വഴിപിരിയുകയായിരുന്നു. ജനലോക്പാല്‍ മുന്നേറ്റത്തില്‍ ഒപ്പമുണ്ടായിരുന്ന സന്തോഷ് ഹെഗ്ഡേ, കിരണ്‍ ബേദി തുടങ്ങിയവരും ഇതോടെ കേജരിവാള്‍ സംഘത്തില്‍ നിന്നകന്നു.
ലോക്സഭയിലവതരിപ്പിച്ച കരടു ലോക്പാല്‍ ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍
. സംസ്ഥാനങ്ങളില്‍ ലോകായുക്തയും കേന്ദ്രതലത്തില്‍ ലോക്പാല്‍ എന്ന പേരിലും അഴിമതി വിരുദ്ധ സംഘടന സ്ഥാപിക്കുക.
. ലോക്പാലിനെ നിരീക്ഷിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറിക്കും ഇലക്ഷന്‍ കമ്മിഷനും അനുവാദമുണ്ടായിരിക്കും. അത് സര്‍ക്കാരില്‍ നിന്നു സ്വതന്ത്രമായിരിക്കും. അന്വേഷണങ്ങളില്‍ മന്ത്രിമാര്‍ക്കും ഇടപെടാന്‍ കഴിയില്ല. ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, രാഷ്ട്രീയക്കാര്‍ തുട
ങ്ങിയവര്‍ക്കെതിരെ സ്വതന്ത്രമായി അന്വേഷണം നടത്തി പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്പാലിന് അധികാരം ഉണ്ടായിരിക്കും.
. ജഡ്ജിമാര്‍, ക്ളീന്‍ റെക്കോര്‍ഡുള്ള ഐഎഎസുകാര്‍, സാധാരണ പൌരന്‍മാര്‍, ഭരണഘടനാ വിദഗ്ധന്‍മാര്‍ തുടങ്ങിയവരാണ് ലോക്പാല്‍ സമിതിയിലേയ്ക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യു ചെയ്യുന്നത് വിഡിയോയില്‍ പകര്‍ത്തും. അത് പൊതുസമൂഹത്തിനു നല്‍കും.
. അഴിമതിക്കെതിരെ ഉള്ള പരാതികളും അതിനെതിരെ എടുത്ത നടപടികളുടെ ചുരുക്കവും എന്തെന്ന് ഓരോ മാസവും ലോക്പാലിന്റെ വെബ്സൈറ്റില്‍ നല്‍കും. പൊതു ജനങ്ങള്‍ക്ക് അതു പരിശോധിക്കാവുന്നതാണ്.
. എല്ലാ കേസുകളിലും ഒരു വര്‍ഷത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. വിചാരണ തൊട്ടടുത്ത വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഒരു കേസ് തീര്‍ക്കുന്നതിനായി രണ്ടു വര്‍ഷത്തിലധികം എടുക്കില്ല.
. സര്‍ക്കാരിനു വരുന്ന നഷ്ടം അഴിമതി നടത്തിയ ആളില്‍ നിന്നു ശിക്ഷ അനുഭവിക്കുന്ന കാലത്ത് തിരിച്ചെടുക്കും.
. പൌരന്‍ സര്‍ക്കാരില്‍ നല്‍കിയ അപേക്ഷയിന്‍മേല്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ അയാള്‍ക്ക് ലോക്പാലിനെ സമീപിക്കാവുന്നതാണ്. അതിനു കാരണക്കാരായവരില്‍ നിന്ന് ലോക്പാല്‍ സമിതി പിഴ ഈടാക്കി പരാതിക്കാരന് നല്‍കും.
. ലോക്പാല്‍ സമിതിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുണ്ടായാല്‍ അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പരാതി ശരിയാണെങ്കില്‍ രണ്ടുമാസത്തിനുള്ളില്‍ ഉദ്യോഗസ്ഥനെ ലോക്പാല്‍ സമിതിയില്‍ നിന്നു പുറത്താക്കും.
. രാജ്യത്ത് നിലവിലുള്ള അഴിമതി വിരുദ്ധ ഏജന്‍സികളായ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍, സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം എന്നിവ ലോക്പാലില്‍ ലയിപ്പിക്കും.
. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലോക്പാലിനെ അറിയിക്കുന്നവരെ ലോക്പാല്‍ സംരക്ഷിക്കും.
ലോക്പാലില്‍ വീണ്ടും ഭേദഗതി
കേന്ദ്രത്തിലെ ലോക്പാലിനെയും സംസ്ഥാന ലോകായുക്തകളെയും വേര്‍തിരിച്ചു കൊണ്ടു ഭേദഗതി ചെയ്ത ലോക്പാല്‍ ബില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പൌരസമൂഹത്തിന്റെ പ്രതിഷേധവും വിവാദങ്ങളുംകൊണ്ടു ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ബില്‍ നിയമമാകാന്‍ ഇതോടെയാണു സാധ്യത തെളിഞ്ഞത്. രാജ്യസഭാ സിലക്ട് കമ്മിറ്റി നിര്‍ദേശിച്ച 16 ഭേദഗതികളില്‍ 14 എണ്ണവും മന്ത്രിസഭ അംഗീകരിച്ചു.
പ്രോസിക്യൂഷന്‍ ഡയറക്ടറെ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നിര്‍ദേശിക്കണമെന്ന നിര്‍ദേശവും ഇ
തില്‍ ഉള്‍പ്പെടുന്നു.
പ്രധാനമന്ത്രിയും ഉന്നത നീതിപീഠവും ലോക്പാലിനു കീഴില്‍ വരാത്തതിലായിരുന്നു അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൌരസമൂഹ പ്രതിനിധികള്‍ക്കു പ്രധാന എതിര്‍പ്പ്.
പ്രധാനമന്ത്രിയെയും സിബിഐയെയും കേന്ദ്ര വിജിലന്‍സ് കമ്മിഷനെയും ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും സ്പീക്കറും അടങ്ങുന്ന സമിതി ലോക്പാലിനെ തിരഞ്ഞെടുക്കുന്ന രീതിയെയും അദ്ദേഹം സ്വാഗതം ചെയ്തു.
ജനലോക്പാലിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാനവിമര്‍ശനങ്ങള്‍ പാര്‍ലമെന്റിനെ ബന്ദിയാക്കിയുള്ള നിയമ നിര്‍മാണ രീതിയാണിത്. അണ്ണാ ഹസാരെ സംഘം മുന്നോട്ടുവയ്ക്കുന്ന ജന ലോക്പാല്‍
ബില്‍ അഴിമതി പൂര്‍ണമായി തടയാന്‍ പര്യാപ്തമല്ല. മുഴുവന്‍ ജനങ്ങളുടെയും അഭിലാഷങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അതിനു കഴിഞ്ഞിട്ടില്ല.''
നിയമനിര്‍മാണത്തിനു വേണ്ടി പാര്‍ലമെന്റിനെ പ്രേരിപ്പിക്കാം. എന്നാല്‍ പാര്‍ലമെന്റിനോട് ആജ്ഞാപിക്കാന്‍ അധികാരമില്ല പ്യൂണ്‍
മുതല്‍ പ്രധാനമന്ത്രിയെ വരെ ഉള്‍പ്പെടുത്തിയ ലോക്പാല്‍ സംവിധാനത്തിനു ഫലപ്രദമായി പ്രവര്‍ത്തിക്കാനാവില്ല.
ചീഫ് വിജിലന്‍സ് കമ്മിഷണര്‍ ഉള്‍പ്പെടെ അഴിമതിക്കെതിരെ നിലവിലുള്ള സംവിധാനങ്ങള്‍ ഇല്ലാതാക്കുന്നതാണ് ജനലോക്പാല്‍. അനിയന്ത്രിത
അധികാരങ്ങളുള്ള ലോക്പാല്‍ അധികാരം ദുരുപയോഗം ചെയ്യുന്ന കേന്ദ്രമായി മാറാന്‍ സാധ്യതയുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു.
12/02/2013
കസ്തൂരി നാടിനെ കൊല്ലുന്നവര്‍
എല്ലാവരും ഇത് കാണൂ
നാനൂറു വര്‍ഷം പ്രായമുള്ള മരങ്ങള്‍ നാല് സെക്കണ്ടില്‍
നാനൂറു മരങ്ങളുള്ള കാടിനെ നാലു മിനിറ്റില്‍
വെട്ടിമാറ്റി ഭൂമിയെ മരുഭൂമി ആക്കുന്ന കര്‍ഷക പ്രേമം
മരങ്ങള്‍ ഇല്ലങ്കില്‍ മനുഷ്യനില്ല ....................
മനുഷ്യന്‍ ചിമ്പാന്‍സിയുടെയും പന്നിയുടെയും സങ്കരസന്തതി
http://www.mathrubhumi.com/story.php?id=410866
മനുഷ്യന്‍ ചിമ്പാന്‍സിയുടെയും പന്നിയുടെയും സങ്കരസന്തതിയെന്ന് യു.എസ്. ശാസ്ത്രജ്ഞന്‍ ട ട ട+
ന്യൂയോര്‍ക്ക്:മ നുഷ്യന്‍ എന്ന ജീവി ഉടലെടുത്തത് പെണ്‍ ചിമ്പാന്‍സി ആണ്‍ പന്നിയുമായി ഇണചേര്‍ന്നപ്പോഴാണെന്ന് യു.എസ്. ജനിതക ശാസ്ത്രജ്ഞന്‍. ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. യൂജിന്‍ മക്കാര്‍ത്തിയാണ് ഇക്കാര്യം അവകാശപ്പെടുന്നത്. ജീവികളിലെ സങ്കരവര്‍ഗങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ലോകത്തെ മുന്‍നിര ഗവേഷകരിലൊരാളാണ് മക്കാര്‍ത്തി.
തന്റെ വെബ്‌സൈറ്റിലാണ് മക്കാര്‍ത്തി ഈ സിദ്ധാന്തം അവതരിപ്പിച്ചത്. തന്‍േറത് അനുമാനങ്ങള്‍ മാത്രമാണെന്നു പറയുന്ന മക്കാര്‍ത്തി ഇതിനാധാരമായ തെളിവുകളും നിരത്തുന്നുണ്ട്. മക്കാര്‍ത്തി പറയുന്നതിങ്ങനെ: ചിമ്പാന്‍സികളിലെ പല സ്വഭാവങ്ങളും മനുഷ്യനില്‍ കാണാം. എന്നാല്‍, മറ്റൊരു ആള്‍ക്കുരങ്ങുകളിലും കാണാത്ത പല സ്വഭാവങ്ങളും മനുഷ്യനിലുണ്ട്. മനുഷ്യരിലെ സ്വഭാവവൈവിധ്യം സൂചിപ്പിക്കുന്നത് അത് ഒരു സങ്കര ഇനമാണെന്നാണ്. പന്നിക്കും മനുഷ്യനുമിടയിലും ഒരുപാട് സമാനതകളുണ്ട്. ഇതാണ് തന്റെ വാദങ്ങള്‍ക്ക് ബലമേകുന്നത്.
മനുഷ്യന്റെ തൊലിയുടെ ഘടന, ചില അവയവങ്ങള്‍ എന്നിവ പന്നിയുടേതിന് സമാനമാണ്. ചിമ്പാന്‍സികള്‍ക്കും പന്നികള്‍ക്കുമിടയില്‍ നിരവധി തലമുറകളുടെ സങ്കര പ്രത്യുത്പാദനം നടന്നിരിക്കാം. ഇത്തരം സങ്കരസന്തതികള്‍ വീണ്ടും വീണ്ടും ഇണചേര്‍ന്നത് മനുഷ്യന്റെ ആവിര്‍ഭാവത്തിന് കാരണമായിട്ടുണ്ടാവാം.
മക്കാര്‍ത്തിയുടെ സിദ്ധാന്തത്തിന് ഏറെ എതിര്‍പ്പുകളും ഇതിനകം വന്നുകഴിഞ്ഞു. ചിമ്പാന്‍സിക്കും പന്നിക്കും തമ്മില്‍ ഇണചേരാനാവില്ലെന്നതാണ് അതില്‍ പ്രധാനം.
മനുഷ്യന് ചിമ്പാന്‍സിയുടെയും പന്നിയുടെയും സങ്കരസന്തതിയെന്ന് യു.എസ്. ശാസ്ത്രജ്ഞന്‍ ട ട ട+
ന്യൂയോര്‍ക്ക്:മ നുഷ്യന്‍ എന്ന ജീവി ഉടലെടുത്തത് പെണ്‍ ചിമ്പാന്‍സി ആണ്‍ പന്നിയുമായി ഇണചേര്‍ന്നപ്പോഴാണെന്ന് യു.എസ്. ജനിതക ശാസ്ത്രജ്ഞന്‍. ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. യൂജിന്‍ മക്കാര്‍ത്തിയാണ് ഇക്കാര്യം അവകാശപ്പെടുന്നത്. ജീവികളിലെ സങ്കരവര്‍ഗങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ലോകത്തെ മുന്‍നിര ഗവേഷകരിലൊരാളാണ് മക്കാര്‍ത്തി.
തന്റെ വെബ്‌സൈറ്റിലാണ് മക്കാര്‍ത്തി ഈ സിദ്ധാന്തം അവതരിപ്പിച്ചത്. തന്‍േറത് അനുമാനങ്ങള്‍ മാത്രമാണെന്നു പറയുന്ന മക്കാര്‍ത്തി ഇതിനാധാരമായ തെളിവുകളും നിരത്തുന്നുണ്ട്. മക്കാര്‍ത്തി പറയുന്നതിങ്ങനെ: ചിമ്പാന്‍സികളിലെ പല സ്വഭാവങ്ങളും മനുഷ്യനില്‍ കാണാം. എന്നാല്‍, മറ്റൊരു ആള്‍ക്കുരങ്ങുകളിലും കാണാത്ത പല സ്വഭാവങ്ങളും മനുഷ്യനിലുണ്ട്. മനുഷ്യരിലെ സ്വഭാവവൈവിധ്യം സൂചിപ്പിക്കുന്നത് അത് ഒരു സങ്കര ഇനമാണെന്നാണ്. പന്നിക്കും മനുഷ്യനുമിടയിലും ഒരുപാട് സമാനതകളുണ്ട്. ഇതാണ് തന്റെ വാദങ്ങള്‍ക്ക് ബലമേകുന്നത്.
മനുഷ്യന്റെ തൊലിയുടെ ഘടന, ചില അവയവങ്ങള്‍ എന്നിവ പന്നിയുടേതിന് സമാനമാണ്. ചിമ്പാന്‍സികള്‍ക്കും പന്നികള്‍ക്കുമിടയില്‍ നിരവധി തലമുറകളുടെ സങ്കര പ്രത്യുത്പാദനം നടന്നിരിക്കാം. ഇത്തരം സങ്കരസന്തതികള്‍ വീണ്ടും വീണ്ടും ഇണചേര്‍ന്നത് മനുഷ്യന്റെ ആവിര്‍ഭാവത്തിന് കാരണമായിട്ടുണ്ടാവാം.
മക്കാര്‍ത്തിയുടെ സിദ്ധാന്തത്തിന് ഏറെ എതിര്‍പ്പുകളും ഇതിനകം വന്നുകഴിഞ്ഞു. ചിമ്പാന്‍സിക്കും പന്നിക്കും തമ്മില്‍ ഇണചേരാനാവില്ലെന്നതാണ് അതില്‍ പ്രധാനം.
11/30/2013
വർണ്ണവെറി
ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ അഭിമുഖപരീക്ഷയ്ക്ക് പി.എസ്.സി തയ്യാറാക്കിയ ലിസ്റ്റിലെ 13 പിന്നാക്കവിഭാഗക്കാരെ തരംതാഴ്ത്തിയതിന്റെ വിശദാംശങ്ങൾ ആരാഞ്ഞാൽ ഓർമ്മയിൽ എത്തുക ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണവെറിയാണ്. ഇന്ത്യക്കാർ അടക്കമുള്ള അവർണ്ണരോട് കോളനി വാഴ്ചക്കാലം മുതൽ ദക്ഷിണാഫ്രിക്കയിൽ വിവേചനം കാട്ടിയിരുന്നു. എന്നിട്ടും മതിയായില്ല. എന്തും ചെയ്യാനുള്ള അന്തരീക്ഷം ഒത്തുവന്നപ്പോൾ വിവേചനത്തിന് മൂർച്ച കൂട്ടാൻവേണ്ടി കുറച്ച് ഞായങ്ങൾ കണ്ടെത്തുകയും അത് ഒരു നിയമസംഹിതയാക്കി മാറ്റുകയും ചെയ്തു. കലാപങ്ങൾക്ക് വഴിവച്ചത് ഈ വർണ്ണവെറിയാണ്. അതുപോലെ ചില ഞായങ്ങൾ കണ്ടെത്തി എട്ട് മുസ്ളിങ്ങളെയും അഞ്ച് ഈഴവരെയും തെരഞ്ഞുപിടിച്ച് തരംതാഴ്ത്തിയിരിക്കുകയാണ് പി.എസ്.സി.
പി.എസ്.സിയുടെ തരംതാഴ്ത്തൽ എന്തിനെന്ന് പരിശോധിച്ചാൽ സങ്കുചിതമനോഭാവം പുലർത്താത്ത ആർക്കും സംശയം തോന്നും, ഇതൊക്കെ ഇക്കാലത്തും നടക്കുമോയെന്ന്.
ഡെപ്യൂട്ടി കളക്ടർ തസ്തികയിലേക്ക് ഒരു ലക്ഷത്തിലേറെപ്പേർ അപേക്ഷിച്ചതിനാൽ പി.എസ്.സി ഒരു പ്രാഥമികപരീക്ഷ നടത്തി. പ്രാഥമികപരീക്ഷയുടെ അടിസ്ഥാനത്തിൽ മുഖ്യപരീക്ഷയ്ക്കായി 3000 പേരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. സപ്ളിമെന്ററി ലിസ്റ്റിലൂടെ ഉൾപ്പെടുത്തിയ പിന്നാക്കവിഭാഗക്കാരുമുണ്ടായിരുന്നു ആ 3000 പേരിൽ. മുഖ്യപരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ 51 പേരുടെ ഒരു ലിസ്റ്റ് അഭിമുഖ പരീക്ഷയ്ക്കുവേണ്ടി തയ്യാറാക്കി. അതിൽ നിന്നാണ് 13 പിന്നാക്കക്കാരെ പി.എസ്.സി ഒഴിവാക്കിയത്.
അഭിമുഖ പരീക്ഷയ്ക്കുവേണ്ടി റാങ്ക്‌ലിസ്റ്റ് തയ്യാറാക്കാൻ പ്രാഥമിക പരീക്ഷയിൽ നേടിയ മാർക്ക് പരിഗണിക്കാറില്ല. മുഖ്യപരീക്ഷയിലെ മാർക്ക് കുറഞ്ഞുപോയതുകൊണ്ടല്ല പിന്നാക്കക്കാരെ ഒഴിവാക്കിയത്, പ്രാഥമിക പരീക്ഷയിൽ മാർക്ക് കുറവായിരുന്നുവെന്ന കാരണത്താലാണ്! ഒരു കായികമത്സരത്തിൽ പ്രാഥമിക റൗണ്ടിൽ മൂന്നാംസ്ഥാനം നേടിയ ആൾ ഫൈനൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയാൽ അനുവദിക്കില്ലെന്ന് പറയുന്നതും ഇതും തമ്മിൽ എന്താണ് വ്യത്യാസം. സിവിൽസർവീസിലേക്ക് തിരഞ്ഞെടുക്കുമ്പോൾ മുഖ്യപരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ ഒരു ഉദ്യോഗാർത്ഥിയെ പ്രിലിമിനറി പരീക്ഷയിൽ മാർക്ക് കുറവാണെന്ന കാരണത്താൽ ഒഴിവാക്കുമോ?
പ്രാഥമിക പരീക്ഷ 100 മാർക്കിന്റെ കറക്കിക്കുത്തും മെയിൻ 200 മാർക്കിന്റെ വിവരണാത്മക എഴുത്തുപരീക്ഷയുമാണ്. പ്രാഥമികപരീക്ഷയ്ക്ക് പ്രത്യേകിച്ച് ഒരു മേന്മയുമില്ലെന്ന് അർത്ഥം. ഇനി, പ്രാഥമികപരീക്ഷ പ്രധാനവും അതിലെ മാർക്കുകുറവ് ഒരു അയോഗ്യതയുമാണെങ്കിൽ ഈ 13 പേരെ എന്തിന് മുഖ്യപരീക്ഷ എഴുതാൻ അനുവദിച്ചു?
പി.എസ്.സിയുടെ റാങ്ക്‌ലിസ്റ്റിൽ അനർഹർ കടന്നുകൂടിയെങ്കിൽ പരാതി നൽകേണ്ടത് ഉദ്യോഗാർത്ഥികളാണ്. എന്നാൽ, പിന്നാക്ക വിഭാഗക്കാരായ 13 പേരെ ഒഴിവാക്കിയത് ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലല്ല, പി.എസ്.സിയിലെ ചില അംഗങ്ങളുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും കുതന്ത്രങ്ങളുടെ ഫലമായിട്ടാണെന്നാണ് അറിയാൻ കഴിഞ്ഞത്.
പി.എസ്.സിയിൽ പിന്നാക്ക വിഭാഗക്കാരായ അംഗങ്ങളുമില്ലേയെന്ന് ചോദിച്ചാൽ ഉവ്വ് എന്നാണ് ഉത്തരം. എന്നാൽ, പിന്നാക്ക പ്രാതിനിദ്ധ്യത്തിന്റെയും സാമൂഹികനീതിയുടെയും പേര് പറഞ്ഞും രാഷ്‌ട്രീയ നേതാക്കളെ സേവപിടിച്ചുമൊക്കെ പി.എസ്.സിയിൽ അംഗത്വം നേടുന്നവർക്ക് ഈ കുതന്ത്രങ്ങൾ തിരിച്ചറിയാനുള്ള കെല്പുണ്ടോയെന്ന് ചോദിച്ചാൽ ഉറപ്പിച്ച് ഒരു ഉത്തരം പറയാൻ കഴിയില്ല. സാമൂഹികനീതിയുടെ പേരിൽ ഉന്നതപദവികൾക്ക് ശ്രമിക്കുന്നവർ അത് ലഭിച്ചുകഴിയുമ്പോൾ, സാമൂഹികനീതിയെ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ എറിയുന്നതാണ് പതിവെന്ന് മാത്രം ഉറപ്പിച്ച് പറയാൻ കഴിയും.
നീ അല്ലെങ്കിൽ നിന്റെ അമ്മ വെള്ളം കലക്കിക്കാണുമെന്ന് ഒരു ഊളൻ ഞായം കണ്ടെത്തിയെന്ന കഥ പ്രസിദ്ധമാണ്. ദക്ഷിണാഫ്രിക്കയിലെ വർണ്ണവെറിയന്മാർ ചെയ്തതും അതാണ്. വർണ്ണവെറിക്ക് ആ ഊളനെ പോലെ ഞായങ്ങൾ കണ്ടെത്തി. പി.എസ്.സി അതുപോലെ കണ്ടെത്തിയ ഞായം കോടതിയിൽ വിലപ്പോകുമോയെന്ന് അറിയില്ല. കോടതിയിൽ വിലപ്പോകില്ലെന്ന് അറിഞ്ഞുകൊണ്ടാണ് പുതിയ ഞായം നടപ്പാക്കിയതെങ്കിൽ ഡെപ്യൂട്ടി കളക്ടർ നിയമനം അട്ടിമറിക്കുകയെന്ന ഗൂഢലക്ഷ്യം കൂടിയുണ്ടായിരുന്നുവെന്ന് സംശയിക്കേണ്ടിവരും.
ദക്ഷിണാഫ്രിക്കയിൽ വർണ്ണവെറി തുടരാനായില്ല. വർണ്ണവെറിയുടെ ഞായങ്ങൾ നടപ്പാക്കിയവർ പ്രതീക്ഷിക്കാത്ത തീക്ഷ്ണതയോടെയായിരുന്നു അവിടെ ഭൂരിപക്ഷ ജനതയുടെ പ്രതികരണം. കേരളത്തിൽ വർണ്ണവെറി കാട്ടുന്നവരുടെ സ്വകാര്യഅഹന്തയ്ക്ക് കാരണം ഇവിടെ അങ്ങനെ ഒന്നും സംഭവിക്കുകയില്ലെന്ന വിശ്വാസമാണ്. ലോകചരിത്രം അറിയാത്ത ഊളന്മാർക്കേ ജനങ്ങളിൽ ഭൂരിപക്ഷം വരുന്നവർ എക്കാലവും പരാതിപറഞ്ഞും നിലവിളിച്ചും നടക്കുമെന്ന വിശ്വസത്തിൽ അഭിരമിക്കാനാവൂ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

































