7/04/2015

അഞ്ചു പകലും രാത്രിയും നിര്‍ത്താതെ പറന്നു

ചരിത്രംകുറിച്ച് സോളാര്‍ ഇംപള്‍സ്2
  അഞ്ചു പകലും രാത്രിയും നിര്‍ത്താതെ പറന്നു


ഹാവായില്‍ ഹോണലുലുവിന് സമീപത്തെ കലേയിലോവ എയര്‍പോര്‍ട്ടിലേക്ക് എത്തുന്ന സോളാര്‍ ഇംപള്‍സ് 2 സൗരവിമാനം.ചിത്രം: കഫദഷ ഝഫല്‍യവവദഴപ/അഛ


അബുദാബി: അഞ്ചു പകലും അഞ്ചു രാത്രിയും നിര്‍ത്താതെയുള്ള യാത്ര. പസഫിക് മഹാസമുദ്രം കുറുകെ കടക്കാന്‍ 8,171 കി.മീറ്ററായിരുന്നു സൗരോര്‍ജംമാത്രം ഉപയോഗിച്ച സോളാര്‍ ഇംപള്‍സിന്റെ ലക്ഷ്യം. അത് വിജയകരമായി പൂര്‍ത്തിയാക്കിയ വിമാനം ചരിത്രത്തിലേക്കും പറന്നുകയറി.

ജപ്പാനില്‍നിന്ന് ഹവായിലേക്കായിരുന്നു ആ യാത്ര. ലോക വൈമാനികചരിത്രത്തില്‍ നാഴികക്കല്ലായിമാറിയ സോളാര്‍ ഇംപള്‍സ് രണ്ടിന്റെ ഈ യാത്ര സൗരോര്‍ജ വിമാനയാത്രയുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതായി. പരമ്പരാഗത ഇന്ധനം ഒരു തുള്ളിപോലുമില്ലാതെ യു.എ.ഇ.സമയം രാത്രി എട്ടോടെയായിരുന്നു ഈ ചരിത്രയാത്ര ഹാവായില്‍ ഹോണലുലുവിന് സമീപത്തെ കലേയിലോവ എയര്‍പോര്‍ട്ടില്‍ അവസാനിപ്പിച്ചത്.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു സോളാര്‍ ഇംപള്‍സ് വിമാനത്തിന്റെ യാത്രകളെല്ലാം. സൗരോര്‍ജ വിമാനമെന്ന ആശയം നിര്‍മാതാക്കളും പൈലറ്റുമാരായ ആന്‍ഡ്രെ ബോഷ്ബര്‍ഗിനും ബര്‍ട്രാന്‍ഡ് പിക്കാഡിനും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ പത്തു വര്‍ഷത്തോളമെടുത്തു. നൂറ്റിയമ്പതോളം അംഗങ്ങളാണ് സോളാര്‍ ഇംപള്‍സിന്റെ നിര്‍മാണഘട്ടങ്ങളിലെല്ലാം കൂടെനിന്നത്.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മൊട്ടിട്ട സോളാര്‍ ഇംപള്‍സ് എന്ന ആശയത്തിന്റെ പൂര്‍ണ ആവിഷ്‌കാരം അബുദാബിയിലാണ് നടന്നത്. അബുദാബി അല്‍ ബതീന്‍ എക്‌സിക്യൂട്ടീവ് വിമനത്താവളത്തില്‍നിന്ന് മാര്‍ച്ച് ഒന്‍പതിനാണ് സോളാര്‍ ഇംപള്‍സിന്റെ ലോക യാത്രയ്ക്ക് തുടക്കമാവുന്നത്. 


ചരിത്രംകുറിച്ച് കലേയിലോവ എയര്‍പോര്‍ട്ടിലിറങ്ങിയ സോളാര്‍ ഇംപള്‍സ് 2 വിമാനത്തില്‍നിന്ന് ജേതാക്കളായി പുറത്തുവരുന്ന ബര്‍ട്രാന്‍ഡ് പിക്കാഡും ആന്‍ഡ്രെ ബോഷ്ബര്‍ഗും. ചിത്രം: അഛ


കൃത്യമായ പദ്ധതികളോടെ ലോകയാത്രയ്ക്ക് തുടക്കം കുറിച്ച സോളാര്‍ ഇംപള്‍സിന്റെ ആദ്യഘട്ടം കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെയാണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ചൈനയില്‍ നിന്ന് പസഫിക്കിന് കുറുകെ അമേരിക്കയിലേക്ക് യാത്രതിരിച്ച സോളാര്‍ ഇംപള്‍സിന് കാലാവസ്ഥയിലുണ്ടായ വെല്ലുവിളികള്‍ പ്രതിസന്ധിയായി.

ഇതേത്തുടര്‍ന്ന് വിമാനത്തിന് അപ്രതീക്ഷിതമായി ജപ്പാനില്‍ ലാന്‍ഡ് ചെയ്യേണ്ടിവന്നു. ആശങ്കാജനകമായ ദിവസങ്ങളായിരുന്നു പിന്നീട്. മഞ്ഞും തണുപ്പും കാറ്റുമുള്ള കാലാവസ്ഥ തുടര്‍ന്നതിനാല്‍ കൂടുതല്‍ ദിവസം വിമാനത്തിന് ജപ്പാനിലെ നഗോയ കേന്ദ്രത്തില്‍ പറക്കാന്‍ സാധിക്കാതെ കിടക്കേണ്ടിയും വന്നു. സോളാര്‍ ഇംപള്‍സിന്റെ ലോകയാത്രയെന്ന സ്വപ്‌നം ഒരു വര്‍ഷത്തോളം മാറ്റിവെയ്‌ക്കേണ്ടിവരുമോ എന്ന ആശങ്കപോലും പൈലറ്റുമാരായ ബോഷ്ബര്‍ഗും പിക്കാഡും പങ്കുെവച്ചിരുന്നു.

പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് വിമാനത്തെ നയിക്കുന്നതെന്ന് പസഫിക് ദൗത്യം ഏറ്റെടുത്ത പൈലറ്റ് ആന്‍ഡ്രെ ബോഷ്ബര്‍ഗ് വിമാനത്തില്‍നിന്ന് നല്‍കിയ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. രാത്രി യാത്രകളില്‍ പൂര്‍ണചന്ദ്രനും ഗ്രഹങ്ങളുമാണ് കാഴ്ചകളെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


ഹാവായില്‍ കലേയിലോവ എയര്‍പോര്‍ട്ടിലേക്ക് എത്തുന്ന സോളാര്‍ ഇംപള്‍സ് 2 സൗരവിമാനം. അഞ്ചുദിവസംകൊണ്ട് ജപ്പാനില്‍നിന്ന് ശാന്തസമുദ്രം കടന്ന് റിക്കോര്‍ഡ് സ്ഥാപിച്ചാണ് ഈ സൗരവിമാനം എത്തിയത്. ചിത്രം കടപ്പാട്: കഫദഷ ഝഫല്‍യവവദഴപ/അഛ


അഞ്ചു പകലും അഞ്ചു രാത്രിയും നീണ്ട യാത്രയില്‍ ഒരിക്കല്‍ പോലും ബാറ്ററിക്കോ എന്‍ജിനോ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ലായെന്നും ബോഷ്ബര്‍ഗ് വ്യക്തമാക്കി. അമേരിക്കയിലെ ഹവായ് കഴിഞ്ഞാല്‍ ഫിനിക്‌സ്, മിഡ് യു.എസ്.എ., ന്യൂയോര്‍ക്ക് സിറ്റി എന്നീ ലക്ഷ്യസ്ഥാനങ്ങള്‍ക്ക് ശേഷം അറ്റ്‌ലാന്റിക് സമുദ്രംമറികടന്ന് തെക്കന്‍ യൂറോപ്പോ വടക്കന്‍ ആഫ്രിക്കയോ വഴി വീണ്ടും സോളാര്‍ ഇംപള്‍സ് അബുദാബിയിലേക്ക് യാത്ര തിരിക്കും.

വേനല്‍ അവസാനത്തോടെ സോളാര്‍ ഇംപള്‍സ് അബുദാബിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തകര്‍ത്തത് 76 മണിക്കൂറിന്റെ റെക്കോഡ്
ആകാശത്തില്‍ തുടര്‍ച്ചയായി ഏറ്റവുംകൂടുതല്‍ സമയം പറന്ന വിമാനമെന്ന റെക്കോഡ് ഇതോടെ സോളാര്‍ ഇംപള്‍സ് രണ്ടിന് സ്വന്തമായി.


ഹാവായില്‍ കലേയിലോവ എയര്‍പോര്‍ട്ടിലേക്ക് എത്തുന്ന സോളാര്‍ ഇംപള്‍സ് 2 സൗരവിമാനം. ചിത്രം കടപ്പാട്: കഫദഷ ഝഫല്‍യവവദഴപ/അഛ


2006ല്‍ സ്റ്റീവ് ഫോസെറ്റ് എന്ന അമേരിക്കന്‍ പൈലറ്റ് 76 മണിക്കൂര്‍ തുടര്‍ച്ചയായി ആകാശത്തില്‍ പറന്ന റെക്കോഡാണ് സോളാര്‍ ഇംപള്‍സില്‍ ആന്‍ഡ്രെ ബോഷ്ബര്‍ഗ് കാറ്റില്‍ പറത്തിയത്.

സ്റ്റീവ് ഫൊസെറ്റ് വെര്‍ജിന്‍ അറ്റ്‌ലാന്റിക് ഗ്ലോബല്‍ ഫ്‌ലയര്‍ എന്ന ബലൂണ്‍ സംവിധാനത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയിരുന്നതെങ്കില്‍ പരമ്പരാഗത ഇന്ധനം ഒന്നും ഉപയോഗിക്കാതെ പൂര്‍ണമായും സൗരോര്‍ജത്തിലാണ് ബോഷ്ബര്‍ഗ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നത് റെക്കോര്‍ഡിന് ഇരട്ടി മധുരം നല്‍കുന്നു.

സോളാര്‍ ഇംപള്‍സ് 5,663 കിലോമീറ്റര്‍ താണ്ടിയപ്പോഴാണ് 80 മണിക്കൂര്‍ എന്ന ലോക റെക്കോഡ് പിറന്നത്. 

6/28/2015

ഹാൻഡഡ് ബാഗേജ് എട്ടു കിലോയായി എയർ ഇന്ത്യ കർശനമാക്കി


ഹാൻഡഡ് ബാഗേജ് എട്ടു കിലോയായി എയർ ഇന്ത്യ കർശനമാക്കി


by സ്വന്തം ലേഖകൻ

Air_India_Boeing
ദുബായ്∙ എയർ ഇന്ത്യാ വിമാനങ്ങളിൽ ഡ്യൂട്ടി ഫ്രീ ഉൾപ്പെടെ ഹാന്‍ഡ് ബാഗേജ് എട്ട് കിലോയിൽ കൂടാൻ അനുവദിക്കില്ല. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലെയും ബോർ‍ഡിങ് ഗേറ്റുകളിൽ ഹാൻഡ് ബാഗേജ് ഭാരം നോക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചതായും അധികൃതർ അറിയിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിക്കുന്ന സാധനങ്ങൾ ഉൾപ്പെടെയാണ് എട്ട് കിലോ ബാഗേജ് കർശനമാക്കിയത്. ഇതിൽ കൂടിയാൽ പണമടക്കേണ്ടി വരും. ഹാന്‍ഡ് ബാഗേജ് (കാരിയോൺ ബാഗ്) 55 സെ.മീറ്റർ(22 ഇഞ്ച്) x 40 സെ.മീറ്റർ(16 ഇഞ്ച്) x 20 സെന്റീ മീറ്റർ(എട്ട് ഇഞ്ച്) വലിപ്പത്തിലുള്ളതായിരിക്കണം.
ഹാൻഡ് ബാഗേജിന് പുറമെ, ലേഡീസ് ഹാൻഡ് ബാഗ്, ഒാവർകോട്ട് അല്ലെങ്കിൽ കമ്പിളി പുതപ്പ്, പുതപ്പ്, ക്യാമറ അല്ലെങ്കില്‍ ബൈനാക്കുലർ, ലാപ്ടോപ്, പുസ്തകങ്ങളോ വായിക്കാനുള്ള മറ്റു ഉപകരണങ്ങളോ, കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരുടെ ഭക്ഷണം, കുട്ടികളെ എടുക്കാനുള്ള ബാസ്കറ്റ്, ഫീഡിങ് ബോട്ടിൽ, മടക്കിവയ്ക്കാവുന്ന വീൽചെയർ, ഉൗന്നുവടി, മടക്കിവയ്ക്കാവുന്ന കുട, ആസ്ത്മ രോഗികൾക്കും മറ്റും ഉപയോഗിക്കാവുന്ന മരുന്ന് എന്നിവ അനുവദിക്കും. എന്നാൽ, ഇവയൊക്കെയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു.

6/25/2015

ഡിജിറ്റല്‍ ലോക്കര്‍: അറിയേണ്ട ഏഴ് കാര്യങ്ങള്‍

ഡിജിറ്റല്‍ ലോക്കര്‍: അറിയേണ്ട ഏഴ് കാര്യങ്ങള്‍

Posted on: 25 Jun 2015






ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം സര്‍ക്കാര്‍ അവതരിപ്പിച്ചു. ഇനിമുതല്‍ വിലപ്പെട്ട രേഖകളും ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാം. ആധാര്‍ നമ്പറും മൊബൈല്‍ ഫോണുമുണ്ടെങ്കില്‍ ആര്‍ക്കും ലോക്കറില്‍ ഒരിടം നേടാം. ക്ലൗഡ് സാങ്കേതികവിദ്യയിലാണ് ഓരോ വ്യക്തികള്‍ക്കും സ്‌റ്റോറേജ് ലഭിക്കുക.


സവിശേഷതകള്‍:


1. സര്‍ക്കാര്‍ രേഖകള്‍, സ്‌കൂള്‍-കോളേജ് സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട്, തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയുടെ ഡിജിറ്റല്‍ കോപ്പികളാണ് ലോക്കറില്‍ സൂക്ഷിക്കാന്‍ കഴിയുക.

2. https://digitallocker.gov.in/-സൈറ്റില്‍ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ നിങ്ങള്‍ക്കും ലോക്കറില്‍ പ്രവേശിക്കാം. സര്‍ട്ടിഫിക്കറ്റുകളും പ്രധാനപ്പെട്ട രേഖകളും അപ് ലോഡ് ചെയ്യാം. ആവശ്യമുള്ളപ്പോള്‍ ഓണ്‍ലൈനിലൂടെതന്നെ ഇത് ഉപയോഗിക്കുകയും ചെയ്യാം.

3. ലോഗിന്‍ ചെയ്ത് ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മൊബൈല്‍, ഇ-മെയില്‍ എന്നിവയില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ് വേഡ് നല്‍കി ഡാഷ്‌ബോര്‍ഡില്‍ കയറാം. തുടര്‍ന്ന് രേഖകള്‍ അപ് ലോഡ് ചെയ്യാം.

4. പേപ്പര്‍ രൂപത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാന്‍ ലോക്കര്‍ സഹായിക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, തൊഴില്‍ ദാതാക്കള്‍ എന്നിവര്‍ക്ക് പരിശോധിക്കാന്‍ പേപ്പര്‍ രേഖകള്‍ക്കുപകരം ഡിജിറ്റല്‍ സംവിധാനത്തിലുള്ള ഡോക്യുമെന്റുകളുടെ ലിങ്കുകള്‍ കൈമാറാം.

5. എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും രേഖകള്‍ കൈമാറാനും പരിശോധിക്കാനും സൗകര്യം.

6. രേഖകള്‍ക്ക് ഇ-സിഗ്നേച്ചര്‍ സംവിധാനത്തിനും സൗകര്യമുണ്ട്.

7. പത്ത് എംബിവരെയുള്ള ഫയലുകള്‍ മാത്രം അപ് ലോഡ് ചെയ്യാനാണ് സൗകര്യമുള്ളത്.

6/23/2015

എല്ലാവര്‍ക്കും വീട്- ആര്‍ക്കൊക്കെ

എല്ലാവര്‍ക്കും വീട്- ആര്‍ക്കൊക്കെ എന്തൊക്കെ ആനുകൂല്യങ്ങള്‍ ലഭിക്കും

Posted on: 18 Jun 2015


ബിസിനസ് ഡെസ്‌ക്‌



കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച '2022 ഓടെ എല്ലാവര്‍ക്കും വീട്' പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. പാവപ്പെട്ടവര്‍ക്ക് ഭവനവായ്പയില്‍ ഇളവുകള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളാണ് പദ്ധതിയിലുള്ളത്.


ആനുകൂല്യം:


നഗരവാസികള്‍ക്ക് പദ്ധതി പ്രകാരം നാല് ശതമാനം പലിശയ്ക്ക് വായ്പ അനുവദിക്കും. നിലവിലെ ഭവനവായ്പ പലിശ നിരക്കായ 10.5 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനം മുതല്‍ 6.5 ശതമാനം വരെയാണ് പലിശയില്‍ ഇളവ് ലഭിക്കുക.

പ്രതിമാസം 6,632 രൂപയാണ് യഥാര്‍ത്ഥത്തില്‍ അടയ്‌ക്കേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കഴിഞ്ഞ് 4,050 രൂപ അടച്ചാല്‍മതി. പ്രതിമാസ അടവില്‍ 2,582 രൂപയുടെ ഇളവുണ്ടാകും. 15 വര്‍ഷകാലാവധിയുള്ള വായ്പയില്‍ മൊത്തം 2.30 ലക്ഷം രൂപയുടെ സാമ്പത്തിക ലാഭം ഇതുവഴിയുണ്ടാകും.


ആര്‍ക്കൊക്കെ ലഭിക്കും?


സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ചേരി നിവാസികള്‍, താഴ്ന്നവരുമാനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇവരില്‍തന്നെ, വിധവകള്‍, വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.


നാല് ഭാഗങ്ങളായാണ് പദ്ധതി നടപ്പാക്കുക.


1.ചേരി നിര്‍മാര്‍ജന പരിപാടി


സ്വകാര്യസംരംഭകരുടെ സഹായത്തോടെയാണ് ചേരികളുടെ നവീകരണ പദ്ധതി നടപ്പാക്കുക. കേന്ദ്ര സര്‍ക്കാര്‍ വീടൊന്നിന് ഒരു ലക്ഷം രൂപ എന്ന കണക്കില്‍ നല്‍കുന്ന ഗ്രാന്റ് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി നടപ്പാക്കും.


2. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്


വായ്പ അധിഷ്ഠിത സബ്‌സിഡ് പദ്ധതിയായി സഹായം അനുവദിക്കും. ഭവനവായ്പയ്ക്ക് 6.5ശതമാനം പലിശ കേന്ദ്ര സബ്‌സിഡിയായി ലഭിക്കും. ഇതിലൂടെ നാല് ശതമാനം പലിശമാത്രമാണ് വീട്ടുടമ അടയ്‌ക്കേണ്ടിവരിക.


3. നഗരത്തിലെ പിന്നാക്കക്കാര്‍ക്ക്


ഓരോ വീടിനും ഒന്നര ലക്ഷം രൂപയുടെ സഹായമാണ് അനുവദിക്കുക. നഗരത്തില്‍ ജീവിക്കുന്ന പിന്നാക്കകാര്‍ക്കാണ് ഈ ആനുകൂല്യമാണ് ലഭിക്കുക. പൊതുമേഖല-സ്വകാര്യ ബാങ്കുകളെ സഹകരിപ്പിച്ചായിരിക്കും പദ്ധതി.


4. സാമ്പത്തിക സഹായം നേരിട്ട്


നഗര പ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുക. നിലവിലുള്ള വീട് നവീകരിക്കുന്നതിനോ, പുതിയത് പണിയുന്നതിനോ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും.

പൊതുമേഖല ബാങ്കുകള്‍ക്കു പുറമേ, സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയെയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരും. വായ്പാദാതാക്കള്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ മൂന്ന് മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ വായ്പ സബ്‌സിഡി കൈമാറും.

കേന്ദ്ര ഗ്രാന്‍റ് ലഭിക്കാന്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്കോ ഹൗസിങ് ബോര്‍ഡുകള്‍പോലുള്ള ഏജന്‍സികള്‍ക്കോ നിര്‍ധനവിഭാഗങ്ങള്‍ക്കുള്ള വീടുനിര്‍മാണം ഏറ്റെടുക്കാം. പലിശയിളവു നല്‍കുന്നതൊഴികെയുള്ള പദ്ധതികള്‍ കേന്ദ്രം സ്‌പോണ്‍സര്‍ചെയ്യുന്ന പദ്ധതിയായിട്ടാണ് നടപ്പാക്കുക.

നഗരമേഖലയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമിയുടെ ലഭ്യതയ്ക്കുവേണ്ടി ചില പരിഷ്‌കരണം നടത്തേണ്ടതനിവാര്യമാണ്. ഗൃഹനാഥയുടെപേരില്‍ മാത്രമായോ പുരുഷന്റെയും ഭാര്യയുടെയും പേരില്‍ ഒന്നിച്ചോ ആണ് വീടനുവദിക്കുക.

ഏഴ് വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 4041 പട്ടണങ്ങളിലും പലിശയിളവുപദ്ധതി തുടക്കത്തിലേ നടപ്പാക്കും. ഇതനുസരിച്ച് ഏഴുവര്‍ഷത്തിനുള്ളില്‍ രണ്ടുകോടി വീടുകളുയരും.

തുടക്കത്തില്‍ 500 'ക്ലാസ് ഒന്ന്' നഗരങ്ങള്‍ക്ക് ഊന്നല്‍നല്‍കും. 2015മുതല്‍ '17വരെ 100 നഗരങ്ങളിലും 2017 മുതല്‍ '19വരെ 200 നഗരങ്ങളിലും തുടര്‍ന്ന് ബാക്കി നഗരങ്ങളിലും പദ്ധതി നടപ്പാക്കും. നഗരങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ദേശമനുസരിച്ച് കേന്ദ്രമന്ത്രാലയം ഭേദഗതി വരുത്തും.

എല്ലാവര്‍ക്കും വീട് പദ്ധതിയുടെകീഴില്‍ സാങ്കേതികമിഷനും പ്രവര്‍ത്തിക്കും. ആധുനിക വീടുനിര്‍മാണം, പുതിയ സാങ്കേതികവിദ്യകള്‍, പരിസ്ഥിതിസൗഹൃദനിര്‍മാണരീതി, സംസ്ഥാനങ്ങളിലെ മികച്ച നിര്‍മാണരീതികള്‍ പരസ്പരം കൈമാറല്‍ എന്നിവയ്ക്കുവേണ്ടിയാണിത്.

6/06/2015

പാതയോരങ്ങളിലെ സഹായഹസ്തങ്ങള്‍ക്കിനി വിലക്കില്ല

പാതയോരങ്ങളിലെ സഹായഹസ്തങ്ങള്‍ക്കിനി വിലക്കില്ലവി.വി. വിജു


matrubumi .LATEST NEWS
  Jun 06, 2015
റോഡപകടങ്ങളിലെ രക്ഷകരെ പീഡിപ്പിച്ചാല്‍ നടപടി
ഉത്തരവ് കേന്ദ്ര ഹൈവേ റോഡ് ഗതാഗതമന്ത്രാലയത്തിന്റേത്
ചികിത്സാച്ചെലവ് ഇടാക്കാന്‍ ആസ്പത്രികള്‍ ശ്രമിക്കരുത്
വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കരുത്
ശുശ്രൂഷ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
സ്വയംസന്നദ്ധ സാക്ഷികളെ ബുദ്ധിമുട്ടിക്കരുത്
ചികിത്സയുടെ പേരില്‍ ഇവരില്‍ നിന്ന് പണം ആവശ്യപ്പെടരുത്
ഇക്കാര്യങ്ങളെല്ലാം പ്രാദേശികഭാഷകളില്‍ ആസ്പത്രിയില്‍ എഴുതിവെക്കണം

ന്യൂഡല്‍ഹി: പാതയോരങ്ങളിലെ സഹായഹസ്തങ്ങള്‍ക്ക് ഇനി വിലക്കിന്റെ വിലങ്ങുവീഴില്ല. റോഡപകടങ്ങളില്‍പ്പെടുന്നവരെ ആസ്പത്രിയിലെത്തിക്കുന്നവരെ അന്വേഷണവുമായോ ചികിത്സയുമായോ ബന്ധപ്പെട്ട് ശല്യംചെയ്യാനോ പീഡിപ്പിക്കാനോ ശ്രമിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ കേന്ദ്ര ഹൈവേ റോഡ് ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആസ്പത്രി അധികൃതര്‍ക്കുമാണ് ഈ മുന്നറിയിപ്പ്. ആസ്പത്രിയിലെത്തിച്ചയാളില്‍ നിന്ന് ചികിത്സാച്ചെലവ് ഈടാക്കരുത്. മറ്റു വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കരുത്.

റോഡപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആസ്പത്രിയില്‍ പേരും മേല്‍വിലാസവും നല്‍കിയാല്‍ പോകാം. അടുത്ത ബന്ധുക്കളല്ലെങ്കില്‍ മറ്റു ചോദ്യങ്ങളൊന്നും ചോദിക്കരുത്. ചികിത്സയുടെ പേരില്‍ ബില്ലടയ്ക്കാനോ മറ്റു ചെലവുകള്‍ ഈടാക്കാനോ പാടില്ല. രജിസ്‌ട്രേഷന്‍ ഫീസ്, പ്രവേശനച്ചെലവുകള്‍ എന്നിവയൊന്നും കൊടുക്കേണ്ടതില്ല. ഇക്കാര്യങ്ങള്‍ എല്ലാ സ്വകാര്യ-സര്‍ക്കാര്‍ ആസ്പത്രികളിലും ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലും ആളുകള്‍ കാണത്തക്ക രീതിയില്‍ എഴുതിവെക്കണം. ആരെങ്കിലും പരിക്കേറ്റു കിടക്കുന്നതായി ഫോണില്‍ വിവരമറിയിക്കുന്നവരോടും പേരോ വിശദവിവരങ്ങളോ പറയാന്‍ നിര്‍ബന്ധിക്കരുത്.

"സംഭവത്തിന് സാക്ഷിയാകാന്‍ ആരെങ്കിലും സ്വയം സന്നദ്ധരായി വരികയാണെങ്കില്‍ ഇവരെ ഒറ്റത്തവണ മാത്രമേ വിളിച്ചുവരുത്താന്‍ പാടുള്ളൂ. സാക്ഷികളുടെ സൗകര്യം പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയും തെളിവെടുക്കാം. ഉത്തരവ് പുറത്തുവന്ന് ഒരുമാസത്തിനകം ഇതിനായി മാതൃകാ അന്വേഷണരീതി തയ്യാറാക്കണം.

സ്വകാര്യ ആസ്പത്രിയായാലും സര്‍ക്കാര്‍ ആസ്പത്രിയായാലും പരിക്കേറ്റവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാരെ തൊഴില്‍ സദാചാരം ലംഘിച്ചതിന്റെ പേരില്‍ നടപടിക്ക് വിധേയമാക്കാം. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാറുകള്‍ എല്ലാ ആസ്പത്രികള്‍ക്കും നല്‍കണം. ഇവ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് നേരത്തേ സേവ് ലൈഫ് ഫൗണ്ടേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ റോഡ് അപകടങ്ങളില്‍ രക്ഷകരായെത്തുന്നവരെ സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി. ഗുഡ് സമരിറ്റന്‍ ( നല്ല ശമരിയക്കാരന്‍) എന്നാണ് രക്ഷകരെ വിശേഷിപ്പിക്കുക.
രാജ്യത്ത് 1,50,000 പേര്‍ ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ മരിക്കുന്നുണ്ട്. ഇതില്‍ അമ്പതുശതമാനവും അടിയന്തര ചികിത്സ കിട്ടിയാല്‍ ഒഴിവാക്കാവുന്നതാണെന്നാണ് സേവ് ലൈഫ് സംഘടന പറയുന്നത്."

6/03/2015

സ്വയംഭൂലിംഗം പൂര്‍ണരൂപത്തില്‍

അമര്‍നാഥ്: സ്വയംഭൂലിംഗം പൂര്‍ണരൂപത്തില്‍
T- T T+
ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥയാത്ര ആരംഭിക്കാന്‍ ഒരുമാസംമാത്രം ശേഷിച്ചിരിക്കെ ഗുഹാക്ഷേത്രത്തിലെ ഹിമ നിര്‍മിത സ്വയംഭൂലിംഗം പൂര്‍ണരൂപത്തിലായി. ക്ഷേത്രം സ്ഥിതിചെയ്യുന്ന മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പല ഭാഗങ്ങളിലും എട്ടടിവരെ കനത്തിലാണ് മഞ്ഞ് പെയ്തിരിക്കുന്നത്. ജൂലായ് രണ്ടിനാണ് 59 ദിവസം നീളുന്ന അമര്‍നാഥ് തീര്‍ഥയാത്ര ആരംഭിക്കുന്നത്

മഞ്ഞുവീഴ്ച തുടരുന്നത് തീര്‍ഥാടനകാലത്ത് സ്വയംഭൂലിംഗം കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സഹായമാകും. തീര്‍ഥാടനകാലത്തിന് മുന്നോടിയായി തിങ്കളാഴ്ച അമര്‍നാഥ് ക്ഷേത്ര ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ ഗവര്‍ണര്‍ എന്‍.എന്‍. വോറ പ്രദേശത്ത് വ്യോമനിരീക്ഷണം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

യാത്രാക്യാമ്പുകളായ പഞ്ചതന്ത്രിയിലും ശേഷ്‌നാഗിലും ഏഴടി ഉയരത്തില്‍വരെ മഞ്ഞ് കുമിഞ്ഞുകൂടിക്കിടക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. തീര്‍ഥാടനം ആരംഭിക്കുന്നതിനുമുമ്പു തന്നെ ഇവിടത്തെ മഞ്ഞ് നീക്കി സൗകര്യമൊരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തീര്‍ഥാടകര്‍ ആശ്രയിക്കുന്ന പഹല്‍ഗാം, ബാല്‍താല്‍ !പാതകളും മഞ്ഞുമൂടിക്കിടക്കുകയാണ്. 

6/02/2015

"രാജ്യമെങ്ങും സൗജന്യ റോമിംഗ് ജൂണ്‍ 15 മുതല്‍

"രാജ്യമെങ്ങും സൗജന്യ റോമിംഗ് ജൂണ്‍ 15 മുതല്‍ June 2, 2015 ന്യൂദല്‍ഹി: രാജ്യത്തൊട്ടാകെ ബിഎസ്എന്‍എല്‍ ഈ മാസം 15 മുതല്‍ സൗജന്യ റോമിംഗ് ഏര്‍പ്പെടുത്തുമെന്ന് വാര്‍ത്താ വിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. അടുത്ത മാസം മുതല്‍ സമ്പൂര്‍ണ്ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയും( ഫോണ്‍ നമ്പര്‍ മാറാതെ ടെലിക്കോം കമ്പനി മാറുക) ലഭ്യമാകും. രാജ്യമൊട്ടാകെ സൗജന്യ റോമിംഗ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന  വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. റോമിംഗ് ചാര്‍ജ്ജ് മിനിമം തുകയിലേക്ക് കുറയ്ക്കാന്‍ ഈ മാസമാദ്യം വൊഡാഫോണും റിലയന്‍സും തീരുമാനിച്ചിരുന്നു.കഴിഞ്ഞ മാസം ബിഎസ്എല്‍എല്‍ റോമിംഗ് നിരക്ക് 40 ശതമാനം വെട്ടിക്കുറച്ചിരുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news292081"

5/24/2015

പതിനൊന്നാംവയസ്സില്‍ മൂന്നു വിഷയങ്ങളില്‍ ബിരുദം

അമേരിക്കയെ അമ്പരപ്പിച്ച് മലയാളിബാലന്‍ട ട ട+
പതിനൊന്നാംവയസ്സില്‍ മൂന്നു വിഷയങ്ങളില്‍ ബിരുദം


ലോസ് ആഞ്ജലിസ്: വയസ്സ് പതിനൊന്നേയുള്ളൂ. പക്ഷേ, പ്രായത്തെ കടത്തിവെട്ടുന്നതാണ് തനിഷ്‌ക് മാത്യു എബ്രഹാമിന്റെ നേട്ടങ്ങള്‍. അതില്‍ ഒടുവിലത്തേതാണ് സാെക്രമെന്റോയിലെ അമേരിക്കന്‍ റിവര്‍ കോളേജില്‍നിന്ന് ഒരുമിച്ച് മൂന്നുവിഷയങ്ങളില്‍ നേടിയ ബിരുദം.

ഗണിതം, ശാസ്ത്രം, വിദേശഭാഷാപഠനം എന്നിവയിലാണ് ബിരുദം. ഒരുപക്ഷേ, അമേരിക്കന്‍ റിവര്‍ കോളേജിന്റെ ചരിത്രത്തിെല ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി.മലയാളികളായ ബിജു എബ്രഹാമിന്റെയും ടാജിയുടെയും മകനാണ് തനിഷ്‌ക്. പത്താംവയസ്സില്‍ സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കി യു.എസ്സില്‍ ചെറുപ്രായത്തില്‍ ഈ നേട്ടം കൈവരിച്ച അപൂര്‍വം പേരില്‍ ഒരാളായി. ഏഴു വയസ്സു മുതല്‍ വീട്ടിലിരുന്നായിരുന്നു പഠനം. നേട്ടമറിഞ്ഞ് തനിഷ്‌കിന് അനുമോദനക്കത്തയച്ചത് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ. ബൗദ്ധികനിലവാരത്തില്‍ ഉന്നതിയില്‍ നില്‍ക്കുന്നവരെ ഉള്‍പ്പെടുത്തുന്ന ബ്രിട്ടന്‍ ആസ്ഥാനമായുള്ള മെന്‍സ ഇന്റര്‍നാഷണലില്‍ നാലാംവയസ്സിലേ അംഗമാണ് തനിഷ്‌ക്. അനുജത്തി ടിയാറ തങ്കം എബ്രഹാമും നാലാംവയസ്സിലേ മെന്‍സയില്‍ അംഗമാണ്. യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കുവേണ്ടി ജ്യോതിശ്ശാസ്ത്ര സംബന്ധമായ ബ്ലോഗുകളെഴുതുന്നുണ്ട് ഈ മിടുക്കന്‍.

ബുധനാഴ്ചത്തെ ബിരുദദാനച്ചടങ്ങില്‍ 1800 പേര്‍ക്കൊപ്പം വര്‍ണശബളമായ സ്‌കാഫും പ്രിയപ്പെട്ട ആനിമേഷന്‍ ചലച്ചിത്രമായ 'ടോയ് സ്റ്റോറി'യിലെ 'ടു ഇന്‍ഫിനിറ്റി ആന്‍ഡ് ബിയോണ്ട്' (അനന്തതയിലേക്കും അതിനുമപ്പുറത്തേക്കും) എന്ന ഉദ്ധരണി തുന്നിപ്പിടിപ്പിച്ച തൊപ്പിയുമണിഞ്ഞെത്തിയ തനിഷ്‌കായിരുന്നു ശ്രദ്ധാകേന്ദ്രം. ബിരുദം ഒരു വലിയ കാര്യമല്ലെന്നും തന്റെ അഭിരുചിയെ പിന്തുടരുകമാത്രമേ ചെയ്തുള്ളൂവെന്നുമാണ് നേട്ടത്തെക്കുറിച്ച് 'ഫോക്‌സ് ന്യൂസി'നോട് തനിഷ്‌ക് പറഞ്ഞത്.

ഡോക്ടറും വൈദ്യശാസ്ത്ര ഗവേഷകനും ഒപ്പം യു.എസ്. പ്രസിഡന്റുമാകണമെന്നാണ് തനിഷ്‌കിന്റെ ആഗ്രഹം. പിന്നെ നൊബേല്‍ സമ്മാനവും നേടണം. ട്വിറ്ററില്‍ 31,700 പേരാണ് തനിഷ്‌കിനെ പിന്തുടരുന്നത്. സാെക്രമെന്റോയില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറാണ് അച്ഛന്‍ ബിജു. അമ്മ ടാജി മൃഗഡോക്ടറായിരുന്നു. അസാധാരണ പ്രതിഭകളായ മക്കളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നതിനായി അവര്‍ ജോലി വിട്ടു.

വരുന്നു വരുന്നു രാജമാര്‍ഗം

വരുന്നു വരുന്നു രാജമാര്‍ഗം mathrubumi 24/5/2015
വരുന്നത് 100 ജില്ലകളെ ബന്ധിപ്പിച്ച് ആഗോളനിലവാരത്തില്‍ ദേശീയപാത
ചെലവ് 60,000 കോടി രൂപ
26ജില്ലകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം
ഭൂമി സംസ്ഥാനം ഏറ്റെടുത്തു നല്‍കണം
കേരളം പുറത്തായേക്കും

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത 100 ജില്ലാ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് വന്‍ ഹൈവേശൃംഖല വരുന്നു. നിലവിലുള്ള 6600 കി.മി. ഹൈവേ വികസിപ്പിച്ച് ലോകനിലവാരമുള്ള ദേശീയപാത നിര്‍മിക്കുകയാണ് ലക്ഷ്യം. 'രാഷ്ട്രീയ രാജ്മാര്‍ഗ് ജില്ലാ സംജ്യോക്ത പര്യോജന' (ആര്‍.ആര്‍.ഇ െസഡ്.എസ്.പി) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതില്‍ ഉള്‍പ്പെടുത്തേണ്ട ജില്ലകളെ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് നിശ്ചയിക്കാം. പദ്ധതിക്ക്്് മൊത്തം 60,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നിശ്ചിതമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലകളെ തിരഞ്ഞെടുക്കുക. ഹൈവേ വികസനത്തിന് സ്ഥലം ഏറ്റെടുത്തുനല്‍കേണ്ടത് അതത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗം വൈകാതെ വിളിച്ചേക്കും.
LATEST NEWS
  May 24, 2015
                                                                                   ദേശീയപാതാവികസനവും വീതികൂട്ടലും കേരളത്തില്‍ മുടങ്ങിക്കിടക്കുന്ന പശ്ചാത്തലത്തില്‍, നിര്‍ദിഷ്ടപദ്ധതിയില്‍നിന്ന് സംസ്ഥാനം പുറംതള്ളപ്പെടാനാണ് സാധ്യത. സ്ഥലമേറ്റെടുക്കല്‍ തന്നെയാവും ഇക്കാര്യത്തിലും തടസ്സംനില്‍ക്കുക. സര്‍ക്കാര്‍, ഭൂമി ഏറ്റെടുത്തുനല്‍കാത്തതിനാല്‍ സംസ്ഥാനത്തെ ദേശീയപാതാവികസനം എങ്ങുമെത്തിയിട്ടില്ല.

റോഡ്, റെയില്‍ മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനാണ് മോദി സര്‍ക്കാര്‍ മുഖ്യമായും ഊന്നല്‍നല്‍കുന്നത്. ഈ രണ്ടു മേഖലകളുടെയും വികസനം നടന്നാല്‍ സാമ്പത്തിക വികസനത്തിന് അത് ആക്കംകൂട്ടുമെന്നാണ് പ്രതീക്ഷ. റോഡുവികസനവുമായി ബന്ധപ്പെട്ട് ഈയിടെ പ്രഖ്യാപിച്ച 'ഭാരത് മാല' പദ്ധതിക്ക് തുടര്‍ച്ചയായിട്ടാണ് ജില്ലകളെ ബന്ധിപ്പിക്കുന്ന ആര്‍.ആര്‍.ഇ െസഡ്.എസ്.പി. ആസൂത്രണം ചെയ്തിരിക്കുന്നത്. കിഴക്ക്, പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ ചുറ്റി രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളിലൂടെയും ഒരു മാലയുടെ രൂപത്തിലുള്ള ഹൈവേ ശൃംഖലയാണ് ഭാരത് മാല. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ചൈന, പാകിസ്താന്‍ അതിര്‍ത്തികളിലൂടെ ഇത് കടന്നുപോകും. 5000 കി.മീ. നീളമുള്ള ഈ ശൃംഖല നിര്‍മിക്കാന്‍ 50,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാന്‍, തമിഴ്‌നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ക്കാവും 'ഭാരത്മാല' പദ്ധതിയില്‍നിന്ന് കൂടുതല്‍ നീളമുള്ള റോഡ് ലഭിക്കുക.

രാജ്യത്തെ തുറമുഖങ്ങളെ ഗുണനിലവാരമുള്ള റോഡുമാര്‍ഗം ബന്ധിപ്പിക്കുന്നതിനുള്ള 'സാഗര്‍മാല' പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ രണ്ടുപദ്ധതികളും 100 ജില്ലാ ആസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാ ശൃംഖലയും വരുമ്പോള്‍ രാജ്യത്തെ ഹൈവേകള്‍ ലോകനിലവാരത്തിലേക്ക് വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.

5/20/2015

കമ്പ്യൂട്ടിങ് വിപ്ലവത്തിന് പ്രകാശവിദ്യയുമായി മലയാളി

കമ്പ്യൂട്ടിങ് വിപ്ലവത്തിന് പ്രകാശവിദ്യയുമായി മലയാളി ഗവേഷകന്‍
  കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തന വേഗം നിലവിലുള്ളതിന്റെ ലക്ഷക്കണക്കിന് മടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗമാണ് യുട്ടാ സര്‍വകലാശാലയിലെ രാജേഷ് മേനോനും സംഘവും രൂപപ്പെടുത്തിയത്


കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ ശേഷി ലക്ഷക്കണക്കിന് മടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പുതിയ മാര്‍ഗം വികസിപ്പിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഇലക്ട്രോണുകള്‍ക്ക് പകരം പ്രകാശത്തിന്റെ സഹായത്തോടെ കമ്പ്യൂട്ടിങ് സാധ്യമാക്കാനുള്ള സങ്കേതമാണ് അമേരിക്കയില്‍ യുട്ടാ സര്‍വകലാശാലയിലെ മലയാളി ഗവേഷകനായ രാജേഷ് മേനോനും സംഘവും വികസിപ്പിച്ചത്.

തലമുടിനാരിന്റെ അമ്പതിലൊന്ന് മാത്രം കനമുള്ള സൂക്ഷ്മഉപകരണം വഴി പ്രകാശത്തെ രണ്ട് വ്യത്യസ്ത ഇന്‍ഫര്‍മേഷന്‍ ധാരകളായി ( two separate channels of information )                                          വേര്‍തിരിക്കുന്നതിലാണ് സംഘം വിജയിച്ചത്. 

പ്രകാശതരംഗങ്ങളെ വേര്‍തിരിക്കുന്ന കാര്യത്തില്‍ ഇതുവരെ സാധ്യമായതില്‍ ഏറ്റവും ചെറിയ ഉപകരണമായ 'അള്‍ട്രാകോംപാക്ട് ബീംസ്പ്ലിറ്റര്‍' (  ultracompact beamsplitter)     ആണ് ഗവേഷകര്‍ രൂപപ്പെടുത്തിയത്.

'പ്രകാശവേഗത്തില്‍ കമ്പ്യൂട്ടിങ്' സാധ്യമാകുന്ന അടുത്ത തലമുറ ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ ഈ മുന്നേറ്റം സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. പുതിയ ലക്കം 'നേച്ചര്‍ ഫോട്ടോണിക്‌സ്' ജേര്‍ണലിലാണ് പഠനവിവരം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

'വിവരവിനിമയത്തിനുപയോഗിക്കാവുന്ന ഏറ്റവും വേഗമേറിയ ഉപാധിയാണ് പ്രകാശം'  വാര്‍ത്താക്കുറിപ്പിര്‍ രാജേഷ് മേനോന്‍ പറഞ്ഞു. ഫൈബര്‍ ഓപ്റ്റിക് ശൃംഖലകള്‍ വഴി പ്രകാശകണങ്ങളായ ഫോട്ടോണുകളുടെ രൂപത്തിലാണ് നിലവില്‍ ഇന്റര്‍നെറ്റില്‍ വിവരവിനിമയം നടക്കുന്നത്.

എന്നാല്‍, 'ആ ഇന്‍ഫര്‍മേഷന്‍ നിങ്ങളുടെ ലാപ്‌ടോപ്പിലേക്ക് എത്തുമ്പോള്‍, അത് ഇലക്ട്രോണുകളായി പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. അത് കാര്യങ്ങളുടെ വേഗം കുറയ്ക്കുന്നു' അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനുപകരം കമ്പ്യൂട്ടറുകള്‍ക്കുള്ളിലും പ്രകാശരൂപത്തില്‍ തന്നെ ഡേറ്റ നിലനില്‍ക്കുകയെന്നതാണ്, നിലവിലിലുള്ളതിലും കമ്പ്യൂട്ടിങ് വേഗം വര്‍ധിപ്പിക്കാനുള്ള ഉപാധി. അതിനുള്ള വഴിതുറക്കലാണ് രാജേഷ് മേനോനും സംഘവും നടത്തിയത്.

കൊച്ചി സ്വദേശികളായ സി.ആര്‍.ആര്‍.മേനോന്റെയും ഉഷാമേനോന്റെയും മകനായ രാജേഷ് മേനോന്‍, യുട്ടായിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് അസോസിയേറ്റ് പ്രൊഫസറാണ്. യു.എസിലെ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നാണ് അദ്ദേഹം പി.എച്ച്.ഡി.നേടിയത്.

'വിവരവിനിമയം പൂര്‍ണമായും പ്രകാശരൂപത്തിലാകുമ്പോള്‍, കമ്പ്യൂട്ടിങിന്റെ വേഗം ലക്ഷക്കണക്കിന് മടങ്ങ് വര്‍ധിക്കും'രാജേഷ് മേനോന്‍ പറഞ്ഞു.


സിലിക്കണ്‍ ഫോട്ടോണിക്‌സ് ചിപ്പുകളായി ഉപയോഗിക്കാവുന്ന ബീംസ്പ്ലിറ്റര്‍. തലമുടിനാരിന്റെ അമ്പതിലൊന്ന് വലിപ്പം മാത്രമേ ഈ ഉപകരണത്തിനുള്ളൂ


പ്രകാശം ഉപയോഗിച്ചുള്ള കമ്പ്യൂട്ടിങ് സങ്കേതത്തിന് 'സിലിക്കണ്‍ ഫോട്ടോണിക്‌സ്' ( ഞയവയഋസഷ ഹമസര്‍സഷയഋറ ) എന്നാണ് പേര്. സൂപ്പര്‍കമ്പ്യൂട്ടറുകള്‍, ഡേറ്റ സെന്ററുകള്‍ എന്നിവയുടെയൊക്കെ വേഗവും ശക്തിയും വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ സിലിക്കണ്‍ ഫോട്ടോണിക്‌സ് സഹായിക്കും.

കാഴ്ചയില്‍ ബാര്‍കോഡ് പോലുള്ള സൂക്ഷ്മ ബീംസ്പ്ലിറ്ററിനാണ് ഉത്താ ഗവേഷകര്‍ രൂപംനല്‍കിയത്. ആ സൂക്ഷ്മഉപകരണം ഒരു സിലിക്കണ്‍ ചിപ്പിന് മുകളിലാണ് രൂപപ്പടുത്തിയത്.

മുമ്പ് സൃഷ്ടിച്ചിട്ടുള്ള ഏറ്റവും ചെറിയ ബീംസ്പ്ലിറ്ററിന് 100 മൈക്രോണ്‍ വലിപ്പമുണ്ടായിന്നു. എന്നാല്‍, രാജേഷ് മേനോനും സംഘവും രൂപപ്പെടുത്തിയതിന്റെ വലിപ്പം വെറും 2.4 മൈക്രോണ്‍ മാത്രം. ഇത് തലമുടിനാരിന്റെ അമ്പതിലൊന്ന് കനമേ വരൂ. ഒരു ഉപകരണത്തിന് ഭൗതികമായി സാധ്യമായ ഏറ്റവും കുറഞ്ഞ വലിപ്പനടുത്തെത്തുമിത്.

ഇത്രയും വലിപ്പക്കുറവില്‍ ഉപകരണം രൂപകല്‍പ്പന ചെയ്യാന്‍ ഗവേഷകരെ സഹായിച്ചത് പുതിയൊരു ആല്‍ഗരിതമാണ്. ഒറ്റ സിലിക്കണ്‍ ചിപ്പിന് മുകളില്‍ തന്നെ ഇത്തരം ലക്ഷക്കണക്കിന് ഉപകരണങ്ങള്‍ ക്രമീകരിക്കാന്‍ സാധിക്കും.

ഇത്തരം ചിപ്പുകളുപയോഗിച്ച് നിര്‍മിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലറ്റുകളിലും വേഗം വര്‍ധിക്കുക മാത്രമല്ല, ഊര്‍ജവും കുറച്ചേ ചെലവാകൂ. ഉപകരണങ്ങള്‍ ചൂടുപിടിക്കുകയുമില്ല. ബാറ്ററി ബാക്കപ്പ് കാര്യമായി വര്‍ധിക്കുമെന്ന് സാരം.

സിലിക്കണ്‍ ഫോട്ടോണിക്‌സിന്റെ സഹായത്തോടെയുള്ള ആദ്യ സൂപ്പര്‍കമ്പ്യൂട്ടറുകള്‍ ഇന്റല്‍, ഐ.ബി.എം.പോലുള്ള കമ്പനികള്‍ വികസിപ്പിക്കുന്ന സമയമാണിത്. ഭാഗികമായി ഇലക്ട്രോണിക്‌സും, ഭാഗികമായി പ്രകാശവും ഉപയോഗിക്കുന്ന സങ്കര പ്രൊസസറുകളാകും അത്തരം സൂപ്പര്‍കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുക.

തങ്ങള്‍ വികസിപ്പിച്ച സങ്കേതം അത്തരം കമ്പ്യൂട്ടറുകളില്‍ മൂന്നുവര്‍ഷത്തിനകം ഉപയോഗിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് രാജേഷ് മേനോനും സംഘവും. (ചിത്രങ്ങള്‍ക്ക് കടപ്പാട്: Dan Hixson/University of Utah College of Engineering).

5/18/2015

കടലില്‍ ഒഴുകുന്ന മുറിയൊരുക്കാനുള്ള പദ്ധതി തുടങ്ങി

കടലില്‍ ഒഴുകുന്ന മുറിയൊരുക്കാനുള്ള പദ്ധതി തുടങ്ങി


ലോകകപ്പ് ഫുട്‌ബോള്‍: സ്വകാര്യ പങ്കാളിത്തത്തോടെ കപ്പലൊരുക്കാന്‍ ടെന്‍ഡര്‍Posted on: 18 May 2015MATHRUBHUMI 



ദോഹ: 2022ല്‍ ലോകകപ്പിന് എത്തുന്നവര്‍ക്ക് കപ്പലില്‍ താമസിച്ച് കളികാണാനുള്ള അവസരം ഒരുക്കാനും വളര്‍ന്നുവരുന്ന കടല്‍ വിനോദസഞ്ചാര മേഖലയിലെ സാധ്യതകളും മുന്നില്‍ക്കണ്ട് സ്വകാര്യ പങ്കാളിത്തത്തോടെ വന്‍ യത്രാകപ്പലുകള്‍ നിര്‍മിക്കാന്‍ ഖത്തര്‍ തയ്യാറെടുക്കുന്നു. പദ്ധതിയുടെ ആദ്യപടിയായി ഗതാഗത മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചു. ഖത്തര്‍ റെയിലിന് ശേഷം സ്വകാര്യ പങ്കാളിത്തത്തോടെ ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന വന്‍ പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

കപ്പലുകളുടെ രൂപരേഖ തയ്യാറാക്കുക, അതിനായി മൂലധനം ഇറക്കുക, നിര്‍ദിഷ്ട റൂട്ടില്‍ സര്‍വീസ് നടത്തുക, വാടകയ്ക്ക് നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ശേഷിയുള്ള വന്‍കിട കമ്പനികളില്‍ നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.

മന്ത്രാലയം നിശ്ചയിക്കുന്ന സമയ പരിധിക്കുള്ളില്‍ നിശ്ചിത എണ്ണം യാത്രാക്കപ്പലുകള്‍ നിര്‍മിച്ച് നീറ്റിലിറക്കാനുള്ള ശേഷിയും കമ്പനിക്കുണ്ടായിരിക്കണമെന്ന് ടെന്‍ഡര്‍ നിര്‍ദേശത്തില്‍ പറയുന്നു. ജൂണ്‍ 15നാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.

അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര ക്രൂയിസ് ഷിപ്പ് എക്‌സ്‌പോയില്‍ ഖത്തര്‍ ടൂറിസം അതോറിറ്റി ആറായിരം മുറികളുള്ള കപ്പല്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. 16,000 ഹോട്ടല്‍ മുറികളാണ് ഖത്തറില്‍ നിലവിലുള്ളത്. ലോകകപ്പ് ഫുട്‌ബോളിനെത്തുന്ന കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും കാണികള്‍ക്കുമായി 60,000 ഹോട്ടല്‍ മുറികള്‍ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ഒരു ലക്ഷം ഹോട്ടല്‍ മുറികള്‍ ഒരുക്കാനാണ് ഖത്തര്‍ പദ്ധതി തയ്യാറാക്കുന്നത്. യാത്രാ കപ്പലുകളില്‍ മുറിയൊരുക്കുക വഴി ഭാവിയിലെ സാധ്യതകളും ഉപയോഗപ്പെടുത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. കടലില്‍ നങ്കൂരമിടുന്ന കപ്പലിലേക്ക് തുറമുഖത്ത് നിന്ന് ചെറു ബോട്ടുകളില്‍ താമസക്കാരെ കൊണ്ടുപോകും. 

കളി നടക്കുന്ന മൈതാനത്ത് താമസക്കാരെ എത്തിക്കാനും പ്രത്യേക സംവിധാനം ഒരുക്കുമെന്ന് അതോറിറ്റി ഭാരവാഹികള്‍ പറഞ്ഞു. അടുത്ത അഞ്ച് കൊല്ലത്തിനുള്ളില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 80 പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ഖത്തര്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് പുതിയ കപ്പല്‍ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഇരുപത് ഹോട്ടലുകള്‍ നിര്‍മിച്ച് നാലായിരം മുറികള്‍ സജ്ജമാക്കാനുള്ള പദ്ധതിയും അതിവേഗം മുന്നോട്ട് പോവുകയാണ് ഖത്തര്‍.

PAക്ഷികള്‍ക്കുമുണ്ട് മൗലികാവകാശം ഡല്‍ഹി ഹൈക്കോടതി

TOP STORIES TODAY
  May 18, 2015
matrubumi
ന്യൂഡല്‍ഹി: കൂട്ടില്‍ കിടക്കാതെ 'മാന്യതയോടെ ജീവിക്കാനും' ആകാശത്ത് പറക്കാനും പക്ഷികള്‍ക്ക് മൗലികാവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. പക്ഷികളെ വില്‍പ്പന നടത്തുന്നത് അവയുടെ മൗലികാവകാശം ലംഘിക്കലാണെന്നും ജസ്റ്റിസ് മന്‍മോഹന്‍ സിങ് വ്യക്തമാക്കി. ശരിയായ ഭക്ഷണവും വെള്ളവും മരുന്നും ചികിത്സയും നല്‍കാതെ പക്ഷികളെ വിദേശത്തേക്ക് അനധികൃതമായി കയറ്റിയയയ്ക്കുന്നതായും ജഡ്ജി ചൂണ്ടിക്കാട്ടി.

എല്ലാ പക്ഷികള്‍ക്കും പറക്കാന്‍ മൗലികാവകാശമുണ്ട്. മനുഷ്യര്‍ കച്ചവടത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ചെറിയ കൂട്ടിലടയ്ക്കുന്നത് അവയുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കോടതി വിലയിരുത്തി. ഇതുസംബന്ധിച്ച കേസില്‍ പക്ഷിയുടെ ഉടമസ്ഥനായ മുഹമ്മദ് മൊഹസിമിനും ഡല്‍ഹി പോലീസിനും നോട്ടീസയച്ച കോടതി മെയ് 28ന് മറുപടി നല്‍കാനും ആവശ്യപ്പെട്ടു.

പക്ഷികളെ ആരില്‍ നിന്ന് മോചിപ്പിച്ചോ അയാള്‍ക്കു തന്നെ തിരിച്ചു നല്‍കണമെന്ന വിചാരണക്കോടതിയുടെ നിര്‍ദേശം സ്റ്റേ ചെയ്തുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയെ ത്തുടര്‍ന്നാണ് ഹൈക്കോടതി നടപടി.

5/16/2015

മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കായി ചൈനീസ് കമ്പനികളെ സ്വാഗതം ചെയ്ത് മോദി


ഇന്ത്യയ്ക്ക് കൂടുതൽ സഹോദര നഗരങ്ങൾ65,000 കോടിയുടെ 24 വ്യാപാര കരാറുകൾ; ഇന്ത്യ ചൈന ഭായ് ഭായ്
ഷാങ്ഹായ്∙ വ്യവസായ മേഖലയിൽ ഇന്ത്യ ഒരുക്കുന്ന പുത്തൻ സാധ്യതകളെ വിശദീകരിച്ച് മെയ്ക്ക് ഇൻ ഇന്ത്യയ്ക്കായി ചൈനീസ് വ്യവസായികളെ സ്വാഗതം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് നഗരമായ ഷാങ്ഹായിയിൽ 22 വൻകിട ചൈനീസ് കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തവെയാണ് തന്റെ സ്വപ്ന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിൽ വ്യവസായങ്ങളാരംഭിക്കാൻ മോദി ചൈനീസ് കമ്പനികളെ സ്വാഗതം ചെയ്തത്. മോദി സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളി‍ൽ താൽപര്യം പ്രകടിപ്പിച്ച ചൈസീസ് കമ്പനികളുടെ തലവൻമാരുമായി 20ൽ അധികം ഉടമ്പടികളിൽ ഒപ്പുവച്ചതായാണ് റിപ്പോർട്ട്.
Indian Prime Minister Narendra Modi (C) takes a selfie along with Chinese Premier Li Keqiang (centre, R) and children during the Taiji and Yoga event at the Temple of Heaven park
ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ നിന്നും ഇന്നലെ വൈകിട്ടോടെ ഷാങ്ഹായിയിലെത്തിയ മോദി ഇന്ന് ഇന്ത്യചൈന ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യും. ഇന്ത്യയിലും ചൈനയിലും നിന്നുള്ള വിവിധ കമ്പനികളുടെ തലവൻമാർ ഫോറത്തിൽ പങ്കെടുക്കും. 10 ബില്യൺ കോടിയിലധികം ‍ഡോളർ മൂല്യം വരുന്ന 25 വാണിജ്യ ഉടമ്പടികളിൽ ഇന്ത്യയും ചൈനയും ഇന്ന് ഒപ്പുവയ്ക്കുമെന്നും റിപ്പോർട്ടുണ്ട്. ഷാങ്ഹായിയിലെ വിവിധ പരിപാടികളോടെ മോദി ഇന്ന് ചൈനീസ് സന്ദർശനം പൂർത്തിയാക്കും. ഇന്ത്യ- ചൈന ബിസിനസ് ഫോറത്തിൽ പ്രസംഗത്തിന് ശേഷം ഫുഡാൻ സർവകലാശാലയിലെ ഗാന്ധിയൻ സ്റ്റഡി സെന്റർ മോദി ഉദ്ഘാടനം ചെയ്യും. ഷാങ്ഹായിലെ ഇന്ത്യൻ വംശജരുമായി ആശയ വിനിമയം നടത്തുന്ന മോദി തുടർന്ന് ചൈനീസ് ജനതയ്ക്കു നന്ദി പറഞ്ഞ് മംഗോളിയയും തെക്കൻ കൊറിയയും സന്ദർശിക്കുന്നതിനായി യാത്ര തിരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ ഇന്ത്യയും ചൈനയും തമ്മിൽ 1000 കോടി ഡോളറിന്റെ (ഏകദേശം 63,000 കോടി രൂപ) 24 കരാറുകൾ ഒപ്പുവച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കത്തിനു പ്രായോഗികവും ഇരുപക്ഷത്തിനും സ്വീകാര്യവുമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും ധാരണയായി. ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് നരേന്ദ്ര മോദിയുമായി ബെയ്‌ജിങ്ങിൽ നടത്തിയ ചർച്ചയെ തുടർന്ന് ഇരുരാജ്യങ്ങളും സഹകരണം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

5/14/2015

അനാഥാലയത്തിൽ ഉറുമ്പു കടിയേറ്റ ബാലൻ മരിച്ചു

അനാഥാലയത്തിൽ ഉറുമ്പു കടിയേറ്റ ബാലൻ മരിച്ചു

Posted on: Thursday, 14 May 2015  kaumudi

ചെന്നൈ:  ഉറുമ്പിന്റെ  കടിയേറ്റ പന്ത്രണ്ട് വയസുകാരൻ മരിച്ചു. റോയപുരം സെമിത്തേരി റോഡിലുള്ള ഡോൺ ബോസ്കോ അൻപ് ഇല്ലത്തിലെ അന്തേവാസിയായ എം. സുധാകർ ആണ്  ഞായറാഴ്ച മരിച്ചത്.
കുളിച്ച ശേഷം തല തുവർത്തിക്കൊണ്ടു നിന്ന കുട്ടിയെ തോർത്തിലുണ്ടായിരുന്ന ഉറുമ്പ്  വലത് കവിളിൽ കടിക്കുകയായിരുന്നു. തുടർന്ന് അവശനിലയിൽ കാണപ്പെട്ട കുട്ടിയെ ഉടൻ ഗവൺമെന്റ് സ്റ്റാൻലി ആശുപത്രിയിൽ










 പ്രവേശിപ്പിച്ചു. മുഖത്ത് വീക്കവും ശ്വസിക്കാൻ ബുദ്ധിമുട്ടും ഉണ്ടായി. അനഫിലാറ്റിക് ഷോക്ക് എന്നറിയപ്പെടുന്ന അലർജി ഉണ്ടായതോടെ സുധാകറിനെ പീഡിയാട്രിക് ഐ.സി.യുവിലേക്കും അവിടെ നിന്നു വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉറുമ്പ്, പ്രാണി തുടങ്ങിയവ കടിച്ചാൽ ചിലപ്പോൾ ഇത്തരത്തിൽ മരണത്തിന് ഇടയാക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു

കള്ളപ്പണം തടയല്‍ ബില്‍ രാജ്യസഭ പാസാക്കി

കള്ളപ്പണം തടയല്‍ ബില്‍ രാജ്യസഭ പാസാക്കിmatrubumi 14/5/2015//
ന്യൂഡല്‍ഹി: കള്ളപ്പണം തടയുന്നതിനുള്ള ബില്‍ രാജ്യസഭ പാസാക്കി. വിദേശത്തെ വെളിപ്പെടുത്താത്ത ആസ്തിക്കും വരുമാനത്തിനും നികുതി ചുമത്താന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് ബില്‍. നേരത്തേ ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭ കൂടി പാസാക്കിയതോടെ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരമായി.

വിദേശത്തെ ആസ്തികള്‍ വെളിപ്പെടുത്തി നടപടികളില്‍നിന്ന് ഒഴിവാകാനുള്ള അവസരം എത്രയും പെട്ടെന്ന് ഉപയോഗപ്പെടുത്താന്‍ തയ്യാറാകാത്തവര്‍ക്ക് ഉറക്കമില്ലാത്ത ദിനങ്ങളായിരിക്കും വരാന്‍പോകുന്നതെന്ന് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1