5/12/2015

ക്രെഡിറ്റ്കാര്‍ഡ് വലിപ്പമുള്ള കമ്പ്യൂട്ടര്‍; വില 560 രൂപ!



ക്രെഡിറ്റ്കാര്‍ഡ് വലിപ്പമുള്ള കമ്പ്യൂട്ടര്‍; വില 560 രൂപ!
  സ്വന്തം ലേഖകന്‍     ജൃ    ഘദസ്ര 12, 2015ചരിത്രത്തിലെ ഏറ്റവും വിലകുറഞ്ഞ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെത്തിക്കാനാണ് 'നെക്സ്റ്റ് തിങ്ങ്' കമ്പനി ഒരുങ്ങുന്നത്


ഒരു സാധാരണ പേഴ്‌സണല്‍ കമ്പ്യൂട്ടറിന് കഴിയുന്ന സംഗതികളെല്ലാം സാധ്യമാകുന്ന, എന്നാല്‍ ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പം മാത്രമുള്ള കമ്പ്യൂട്ടര്‍ സങ്കല്‍പ്പിച്ച് നോക്കൂ. അതിന് വില വെറും 9 ഡോളര്‍ (ഏതാണ്ട് 560 രൂപ) എന്നും കരുതുക. 

എത്ര വലിയൊരു കമ്പ്യൂട്ടിങ് വിപ്ലവത്തിനാകും അത്തരമൊരു ഉപകരണം തിരികൊളുത്തുക അല്ലേ!

മേല്‍സൂചിപ്പിച്ചത് സങ്കല്‍പ്പമല്ല. കാലിഫോര്‍ണിയ കേന്ദ്രമായുള്ള 'നെക്‌സ്റ്റ് തിങ്ങ്' ( ( Next Thing ) ) കമ്പനി, 'ചിപ്പ്' (( CHIP )  ) എന്ന പേരിലവതരിപ്പിച്ച കുഞ്ഞന്‍ കമ്പ്യൂട്ടറിന്റെ കാര്യമാണ്. 9 ഡോളര്‍ മാത്രം വിലയുള്ള 'ചിപ്പ് കമ്പ്യൂട്ടര്‍' 2016 ആദ്യം വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

ചിപ്പിന്റെ സ്‌പെസിഫിക്കേഷന്‍ ഇങ്ങനെയാണ്: 1ജിഎച്ച്‌സെഡ് പ്രൊസസര്‍, 512എംബി റാം, 4ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ്, വയര്‍ലെസ്സ് കണക്ടിവിറ്റിക്ക് ബ്ലൂടൂത്ത്, ഇന്റര്‍നെറ്റിന് വൈഫൈ. ലിനക്‌സ് ഒഎസിലാണ് ചിപ്പ് പ്രവര്‍ത്തിക്കുക.



കമ്പ്യൂട്ടിങ് ഹോബിയാക്കിയിട്ടുള്ളവരെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് വിപണിയിലെത്തിയ 'റാസ്പ്ബറി പൈ' ( ഝദറഹധഫഴഴസ്ര ഛയ ) എന്ന സിംഗിള്‍ ബോര്‍ഡ് കമ്പ്യൂട്ടറുകളുടെ ചില സവിശേഷതകള്‍ ചിപ്പ് കമ്പ്യൂട്ടറും പങ്കിടുന്നുണ്ട്. എന്നാല്‍ റാസ്പ്ബറി പൈക്ക് വില 24 ഡോളറാണ് (പൈ 2 വിന് 35 ഡോളറും).

സാധാരണ കണക്ടറുകളുടെ സഹായത്തോടെ മോണിറ്ററുകളും ഡിസ്‌പ്ലെകളുമായി ചിപ്പിനെ ബന്ധിപ്പിക്കാം. പവര്‍ സപ്ലെയുമായും ഘടിപ്പിക്കാം. ക്രോമിയം വഴി വെബ്ബ് സര്‍ഫ് ചെയ്യാം.

മൊബൈല്‍ ഫോണ്‍ പോലെ കൈയ്യില്‍ കൊണ്ടുനടക്കാവുന്ന 'പോക്കറ്റ് ചിപ്പ്' (  Pocket Chip  ) വികസിപ്പിക്കാനും നെക്സ്റ്റ് തിങ്ങ് കമ്പനി പദ്ധതിയിടുന്നുണ്ട്. അതിന് വില ഏതാണ്ട് 49 ഡോളറായിരിക്കും.



'കിക്ക്‌സ്റ്റാര്‍ട്ടര്‍' ( Kickstarter  ) എന്ന ക്രൗഡ് സോഴ്‌സിങ് പ്ലാറ്റ്‌ഫോം വഴി ഫണ്ട് സമാഹരിച്ച് ചിപ്പ് പദ്ധതി പൂര്‍ത്തിയാക്കാനാണ് നെക്സ്റ്റ് തിങ്ങ് ഉദ്ദേശിക്കുന്നത്. പദ്ധതി കിക്ക്സ്റ്റാര്‍ട്ടറില്‍ സമര്‍പ്പിച്ചതിന് ശേഷം ഇതുവരെ ഏതാണ്ട് 13,000 പേരില്‍ നിന്നായി 6.45 ലക്ഷം ഡോളര്‍ ഫണ്ട് വാഗ്ദാനം ലഭിച്ചുകഴിഞ്ഞു. വലിയ ആവേശമാണ് ഈ പദ്ധതി സൃഷ്ടിച്ചിരിക്കുന്നതെന്ന് സാരം.

എന്നാല്‍, വെറും 9 ഡോളറിന് ഈ ഉത്പന്നം ഉപയോക്താക്കള്‍ക്ക് എത്തിക്കാന്‍ കഴിയില്ലെന്ന് കരുതുന്നവരുണ്ട്. കൈയിലെത്തുമ്പോള്‍ ഇതിന്റെ വില കൂടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

5/05/2015

വിദേശത്ത് പണവും പാസ്പോർട്ടും നഷ്ടപ്പെട്ട യുവതിക്ക് വിദേശകാര്യമന്ത്രിയുടെ ഇടപെടൽ തുണയായി

വിദേശത്ത് പണവും പാസ്പോർട്ടും നഷ്ടപ്പെട്ട യുവതിക്ക് വിദേശകാര്യമന്ത്രിയുടെ ഇടപെടൽ തുണയായി
ജനം 5/5/2015//
ന്യൂഡൽഹി : വിദേശത്ത്  പണവും പാസ്പോര്‍ട്ടും നഷ്ടപ്പെട്ട യുവതിക്ക് തത്സമയം സഹായമെത്തിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ഇടപടല്‍. അഗ്രതാ ദിനകരന്‍ എന്ന യുവതിക്കാണ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ സുഷമാസ്വരാജ് നേരിട്ടിടപെട്ട് സഹായമെത്തിച്ചത്. സമയോചിതമായി ഇടപ്പെട്ട സുഷമാസ്വരാജിനെ അഗ്രത നവമാധ്യമങ്ങളിലൂടെ തന്നെ നന്ദി അറിയിച്ചു.

അഗ്രതാ ദിനകരന്‍ എന്ന ബാംഗ്ലൂര്‍ സ്വദേശിയായ യുവതിക്ക് ബര്‍ലിനില്‍ വച്ചാണ്‌ പണവും പാസ്പോര്‍ട്ടും നഷ്ട്ടമാകുന്നത്. ഈ വിവരം സൂചിപ്പിച്ച് അഗ്രത ഇന്നലെ തന്റെ ട്വിറ്റര്‍ അകൌണ്ടില്‍ ട്വീറ്റ് ചെയ്തു. ആരുടേയെങ്കിലും സഹായം അഭ്യര്‍ത്ഥിച്ചായിരുന്നു ട്വീറ്റ്.

പലരുടേയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ പ്രവര്‍ത്തനസമയം കഴിഞ്ഞെന്നായിരുന്നു മറുപടി. സഹായം അഭ്യര്‍ത്ഥിച്ച് പലരേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഓരോനീക്കവും തത്‌സമയം യുവതി ട്വിറ്ററില്‍ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. ഇതറിഞ്ഞ കേന്ദ്ര വിദേശകാര്യ വകുപ്പു മന്ത്രി സുഷമാ സ്വരാജാണ്‌ അപ്രതീക്ഷിതമായി യുവതിക്ക് ആശ്വാസമായി എത്തിയത്.

യുവതിയുടെ ടെലിഫോണ്‍ നമ്പറും മറ്റു വിവരങ്ങളും സുഷമാ സ്വരാജ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.  ഭയപ്പെടേണ്ടതില്ലെന്നും താമസിയാതെ തന്നെ അധികൃതര്‍ നിങ്ങളുമായി ബന്ധപ്പെടുമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. സുഷമാ സ്വരാജിന്റെ നിര്‍ദേശപ്രകാരം ഉടനെതന്നെ എംബസി അധികൃതര്‍ യുവതിയുമായി ബന്ധപ്പെട്ട് സഹായമെത്തിച്ചു. സഹായം ഉറപ്പാക്കാന്‍  സുഷമാസ്വരാജും യുവതിയുമായി നേരിട്ടു ബന്ധപ്പെട്ടതായി യുവതിയുടെ ട്വിറ്ററില്‍ പറയുന്നു. സോഷ്യൽ മീഡിയയ്ക്കും സർക്കാരിനും നന്ദി അറിയിക്കാനും അഗ്രത മറന്നില്ല 

70 ദിവസംകൊണ്ട് ചൊവ്വയിലെത്താവുന്ന യന്ത്രം

70 ദിവസംകൊണ്ട് ചൊവ്വയിലെത്താവുന്ന യന്ത്രം നാസ പരീക്ഷിച്ചു
  |    May 05, 2015
ഇ.എം.ഡ്രൈവ് സങ്കേതമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന്റെ പരീക്ഷണം പ്രതീക്ഷയ്‌ക്കൊപ്പം വലിയ വിവാദവും ഉയര്‍ത്തിയിരിക്കുകയാണ്



ശാസ്ത്രലോകം ഇനിയും പൂര്‍ണമായി അംഗീകരിക്കാത്ത ഒരു വിവാദ സങ്കേതമുപയോഗിച്ച്, 70 ദിവസംകൊണ്ട് മനുഷ്യനെ ചൊവ്വയിലെത്തിക്കാന്‍ സഹായിക്കുന്ന എഞ്ചിന്‍ നാസ ഗവേഷകര്‍ പരീക്ഷിച്ചു. റോക്കറ്റ് ഇന്ധനം ഉപയോഗിക്കാതെ പ്രവര്‍ത്തിക്കുന്ന ആ എഞ്ചിന്‍ യാഥാര്‍ഥ്യമായാല്‍ ബഹിരാകാശ രംഗത്ത് അത് വന്‍കുതിപ്പിന് വഴിതുറക്കും.
2015-04-19-010224
'ഇലക്ട്രോമാഗ്നറ്റിക് പ്രൊപ്പല്‍ഷന്‍ ഡ്രൈവ്' (ഇഎം ഡ്രൈവ്) എന്ന് പേരുള്ള എഞ്ചിന്റെ പരീക്ഷണമാണ്, സ്‌പേസിനെ അനുസ്മരിപ്പിക്കുന്ന ശൂന്യസ്ഥലത്ത് നാസ ശാസ്ത്രജ്ഞര്‍ വിജയകരമായി നടത്തിയതെന്ന് 'നാസ സ്‌പേസ്ഫ് ളൈറ്റ്' (ങഅഞഅ ഞഹദഋഫബവയഭമര്‍) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. 2015-04-19-010251

കഴിഞ്ഞ ദശകത്തില്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ റോജര്‍ ഷായര്‍ ആണ് ഇഎം ഡ്രൈവ് ( നഘ ഉഴയല്‍ഫ ) കണ്ടുപിടിച്ചത്. ചലനവുമായി ബന്ധപ്പെട്ട ഒരു പ്രധാന നിയമത്തിന് (('law of conservation of momentum')) വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍, കണ്ടെത്തിയ നാള്‍ മുതല്‍ ഇഎം ഡ്രൈവ് വിവാദവിഷയമാണ്. 2015-04-19-010503

ചലന നിയമം അനുസരിച്ച്, ഏതെങ്കിലും തരത്തിലുള്ള ഒരു പ്രൊപ്പല്ലന്റ് ( ഹഴസഹഫവവദഷര്‍ ) ഉപയോഗിച്ച് ത്വരിപ്പിച്ചാലേ ഒരു വാഹനം എതിര്‍ദിശയില്‍ സഞ്ചരിക്കൂ. ഇഎം ഡ്രൈവിന് മുന്നോട്ട് ചലിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള പ്രൊപ്പല്ലിന്റിന്റെ ആവശ്യമില്ല എന്നതാണ് വിവാദത്തിന്റെ കാതല്‍. വൈദ്യുതകാന്തിക തരംഗങ്ങളെ ആശ്രയിച്ചാണ് അത് മുന്നോട്ട് കുതിക്കുന്നത്. എന്നാല്‍, ഇഎം ഡ്രൈവ് ചലനനിമയത്തിന് വിരുദ്ധമാണെന്ന വാദം ഷായര്‍ തള്ളിക്കളഞ്ഞു.
2015-04-26-182647
നാസയുടെ 'ഈഗിള്‍വര്‍ക്ക് ലബോറട്ടറി'യിലെ എന്‍ജിനിയര്‍മാരാണ് മാസങ്ങളായി പുതിയ യന്ത്രം ശൂന്യതയില്‍ പ്രവര്‍ത്തിപ്പിച്ച് അതിന്റെ കുഴപ്പം കണ്ടെത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍, അടിസ്ഥാനപരമായി എന്തെങ്കിലും കുഴപ്പം ഇതുവരെയും കണ്ടെത്താനായില്ലെന്ന് നാസ സ്‌പേസ് ഫ് ളൈറ്റിലെ ഗവേഷകര്‍ പറയുന്നു. കൃത്രിമമായി സൃഷ്ടിച്ച ശൂന്യസ്ഥലത്ത് വരുംനാളുകളിലും അവര്‍ യന്ത്രം പരീക്ഷിച്ച്, അടിസ്ഥാനപരമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് പരിശോധിക്കും.
2015-04-19-010043
റോക്കറ്റ് ഇന്ധനം ആവശ്യമില്ല എന്നതാണ് പുതിയ യന്ത്രത്തിന്റെ പ്രത്യേകത. മാത്രമല്ല, വലിയ വേഗത്തില്‍ സഞ്ചരിക്കാനും കഴിയും.

ഇഎം ഡ്രൈവ് കരുത്തുപകരുന്ന ഒരു 2 മെഗാവാട്ട് ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ വാഹനത്തിന് സഞ്ചാരികളെയും വഹിച്ച് 70 ദിവസംകൊണ്ട് ഭൂമിയില്‍നിന്ന് ചൊവ്വായിലെത്താന്‍ കഴിയും  ഈഗിള്‍വര്‍ക്കില്‍ റിസര്‍ച്ച് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന ഹരോള്‍ഡ് വൈറ്റ് അറിയിച്ചു.
2015-04-19-005958
സൂര്യനില്‍നിന്ന് 4.37 പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന ആല്‍ഫ സെന്റുറി നക്ഷത്രത്തിലെത്താന്‍ ഈ വാഹനത്തില്‍ സഞ്ചരിച്ചാല്‍ 92 വര്‍ഷം മതിയെന്നും ഗവേഷകര്‍ പറയുന്നു!

ശാസ്ത്രകല്‍പ്പിത കഥകള്‍ക്ക് തുല്യമാണ് നാസ ഗവേഷകര്‍ പറയുന്ന സംഗതികളെന്ന് ചില പ്രമുഖ ഗവേഷകര്‍ പറയുന്നു. വിജയിച്ചുവെന്ന് പറയുന്ന യന്ത്രം പ്രയോഗതലത്തില്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

5/03/2015

ഇത് ശരിക്കും അത്ഭുതം

ദേവിയുടെ അനുഗ്രഹം; ഭൂചലനത്തില്‍ കുമാരിയുടെ വീട്‌ രക്ഷപ്പെട്ടുmangalam malayalam online newspaper

കാഠ്‌മണ്ഡു: ശക്‌തമായ ഭൂചലനത്തില്‍ കാഠ്‌മണ്ഡുവിലെ ദര്‍ബാര്‍ സ്‌ക്വയറിലെ ക്ഷേത്രങ്ങള്‍ ഒന്നാകെ തകര്‍ന്നു വീണിട്ടും നേപ്പാളിലെ ഹിന്ദു സമൂഹത്തിനിടയിലെ ജീവിക്കുന്ന ദേവിയായ 'കുമാരി' യുടെ കൊട്ടാരത്തിന്‌ ഒന്നും സംഭവിച്ചില്ല. ദുര്‍ഗ്ഗാദേവി യുടെ ജീവിക്കുന്ന പ്രതിരൂപമായി സങ്കല്‍പ്പിക്കപ്പെടുന്ന പെണ്‍കുട്ടിയാണ്‌ ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടത്‌. ക്ഷേത്രങ്ങള്‍ക്കിടയില്‍ ഇവര്‍ താമസിച്ചിരുന്നതും ഇവരെ സംരക്ഷിക്കാനായി ചുറ്റും താമസിച്ചിരുന്നവരുടേതുമായ കെട്ടിടങ്ങള്‍ക്ക്‌ ഒരു കുഴപ്പവും വന്നില്ല.
നേപ്പാളി നെവാരി സമൂഹത്തിലെ ബജ്രാചാര്യ ഗോത്രത്തിലെയോ ഷാക്യാ ജാതിയിലെയോ പെട്ട ഋതുമതിയാകാത്ത പെണ്‍കുട്ടിയെയാണ്‌ കുമാരിയായി സാധാരണഗതിയില്‍ തെരഞ്ഞെടുക്കാറുള്ളത്‌. ആചാരം പൂര്‍ത്തിയാകുന്നത്‌ പെണ്‍കുട്ടി ഋതുമതിയാകുന്നതോടെയാണ്‌. അതുവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പ്രത്യേകമായിട്ടായിരിക്കും ഈ പെണ്‍കുട്ടിയെ പരിചരിക്കുക. ഇങ്ങിനെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പതു വയസ്സുകാരിയെ പാര്‍പ്പിച്ചിരുന്ന പ്രത്യേക വീടിന്‌ ഏപ്രില്‍ 25 ന്‌ ഉണ്ടായ ശക്‌തമായ ഭൂചലനത്തില്‍ ചെറിയ വിള്ളല്‍ മാത്രമാണ്‌ ഉണ്ടായത്‌.
ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ വീഴുകയും ആളപായം ഉണ്ടാകുകയും ചെയ്‌തപ്പോഴും ഈ കുമാരിയുടെ വീടിന്‌ സമീപമുണ്ടായിരുന്ന മുന്‍ കുമാരിമാരുടെ കുടുംബത്തില്‍ പെട്ടവര്‍ പോലും സുരക്ഷിത ഇടങ്ങളിലേക്ക്‌ മാറാന്‍ കൂട്ടാക്കിയില്ല. പകരം കുമാരി തന്റെ ശക്‌തികൊണ്ട്‌ ഒരു കുഴപ്പവും വരാതെ കാത്തുസൂക്ഷിക്കുമെന്ന്‌ ഇവര്‍ ഉറച്ചു വിശ്വസിച്ചു. കുമാരി തങ്ങള്‍ക്ക്‌ സുരക്ഷിതത്വം നല്‍കുമെന്ന്‌ ഉറപ്പായിരുന്നെന്നും തങ്ങള്‍ക്ക്‌ ഒന്നും സംഭവിക്കില്ലെന്ന്‌ അറിയാമായിരുന്നെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്‌ചയുണ്ടായ ഭുചലനത്തില്‍ ഏഴായിരത്തിലധികം പേരാണ്‌ മരണമടഞ്ഞത്‌. പതിനായിരങ്ങള്‍ക്ക്‌ പരിക്കേറ്റു.

4/29/2015

അഴിമതിക്കേസില്‍ ചുരുങ്ങിയ ശിക്ഷ മൂന്നുവര്‍ഷം തടവ്‌

അഴിമതിക്കേസില്‍ ചുരുങ്ങിയ ശിക്ഷ മൂന്നുവര്‍ഷം തടവ്‌
ഭേദഗതിബില്ലിന് മന്ത്രിസഭയുടെ അനുമതി


ന്യൂഡല്‍ഹി: 1988ലെ അഴിമതിനിരോധനനിയമം ഭേദഗതിചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇപ്പോള്‍ രാജ്യസഭയുടെ പരിഗണനയിലുള്ള ബില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റിയും നിയമകമ്മീഷനും സമര്‍പ്പിച്ച ശുപാര്‍ശകള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഭേദഗതിചെയ്യുക. കൈക്കൂലി വാങ്ങല്‍, കൊടുക്കല്‍ എന്നിവയ്‌ക്കെതിരെ ശക്തമായ നടപടികളാണ് ബില്ലില്‍ വ്യവസ്ഥചെയ്തിട്ടുള്ളത്. മുന്‍സര്‍ക്കാറിന്റെ കാലത്ത് 2013 ആഗസ്ത് 19നാണ് ഭേദഗതിബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. 

ബില്ലിലെ വ്യവസ്ഥകള്‍


അഴിമതിക്കേസില്‍ ചുരുങ്ങിയ ശിക്ഷാകാലാവധി മൂന്നുവര്‍ഷമാക്കും. നിലവില്‍ ഇത് ആറുമാസമാണ്. പരമാവധി ശിക്ഷാകാലാവധി അഞ്ചുവര്‍ഷത്തില്‍നിന്ന് ഏഴുവര്‍ഷമാക്കും. ഹീനമായ കുറ്റകൃത്യങ്ങള്‍ക്കാണ് നിലവില്‍ ഏഴുവര്‍ഷത്തെ തടവ്്.
സ്വത്ത് കണ്ടുകെട്ടാനുള്ള അധികാരം ജില്ലാ കോടതികള്‍ക്കു പകരം പ്രത്യേക കോടതിക്ക് നല്‍കും. 
പൊതുസേവകര്‍ക്ക്്് കൈക്കൂലി നല്‍കുന്നതു തടയാന്‍ എല്ലാ വാണിജ്യ, വ്യാപാര സംഘടനകള്‍ക്കുംവേണ്ടി പൊതുവായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും.
അഴിമതിക്കേസുകളില്‍ രണ്ടുകൊല്ലംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ബില്ലിലെ മറ്റൊരു നിര്‍ദേശം. കഴിഞ്ഞ നാലുകൊല്ലമായി അഴിമതിക്കേസുകളിലെ വിചാരണ എട്ടുകൊല്ലത്തിലധികം നീളുന്നുണ്ട്.
പ്രതിഫലത്തിന്റെ നിര്‍വചനത്തില്‍ സാമ്പത്തികേതരപ്രതിഫലവും ഉള്‍പ്പെടുത്തും.
ഉദ്യോഗസ്ഥര്‍ അവരുടെ ചുമതലകളുമായി ബന്ധപ്പെട്ട് കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ അവര്‍ക്ക് സംരക്ഷണം നല്‍കും. വിരമിച്ചതോ രാജിവെച്ചതോ ആയ പൊതുസേവകരെ കുറ്റവിചാരണചെയ്യാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമാക്കും. ഔദ്യോഗികചുമതലയ്ക്കിടയില്‍ കൈക്കൊള്ളുന്ന തീരുമാനത്തെ തുടര്‍ന്നുണ്ടാവുന്ന കേസുകളില്‍ ലോക്പാലിന്റെയോ ലോകായുക്തയുടെയോ അനുമതി നിര്‍ബന്ധമാക്കും.

100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കും 500 ചെറുനഗരങ്ങള്‍ വികസിപ്പിക്കുംഒരുലക്ഷം കോടി രൂപ കേന്ദ്രം നിക്ഷേപിക്കും

100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കും 500 ചെറുനഗരങ്ങള്‍ വികസിപ്പിക്കും
തിരഞ്ഞെടുപ്പ് സിറ്റി ചലഞ്ച് മത്സരത്തിലൂടെ
ഒരുലക്ഷം കോടി രൂപ കേന്ദ്രം നിക്ഷേപിക്കും
mathrubhumi 30/4/2015/

ന്യൂഡല്‍ഹി: രാജ്യമൊട്ടുക്കുമായി 100 സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങാനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇതിനായി കേന്ദ്രബജറ്റില്‍ 7,000 കോടി രൂപ നീക്കിവെച്ചിരുന്നു. 500 നഗരങ്ങള്‍ 'അടല്‍ നഗര പുനരുജ്ജീവന പദ്ധതി'യില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

സ്മാര്‍ട്ട് സിറ്റികളായി വികസിപ്പിക്കേണ്ട നഗര കേന്ദ്രങ്ങളെ 'സിറ്റി ചാലഞ്ച്' മത്സരത്തിലൂടെ ഇക്കൊല്ലമൊടുവില്‍ തിരഞ്ഞെടുക്കും. വായ്പ ലഭിക്കാനുള്ള സാധ്യത, വൈദ്യുതി വിതരണം, വെള്ളത്തിന്റെ ലഭ്യത, മുനിസിപ്പല്‍ തലത്തിലുള്ള ആസൂത്രണം, പങ്കാളിയെ കണ്ടെത്തല്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇക്കാര്യത്തില്‍ രാഷ്ട്രീയപരിഗണന ഉണ്ടാവില്ലെന്നും യോഗ്യത മാത്രമാണ് അടിസ്ഥാനമാക്കുകയെന്നും നഗരവികസന മന്ത്രി വെങ്കയ്യ നായിഡു നേരത്തേ പ്രസ്താവിച്ചിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനുള്ള പദ്ധതിയായിട്ടാണ് സ്മാര്‍ട്ട് സിറ്റി വിഭാവനം ചെയ്തിട്ടുള്ളത്.

രണ്ടു പദ്ധതികളിലുമായി അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ഒരുലക്ഷം കോടി രൂപയാണ് കേന്ദ്രം നിക്ഷേപിക്കുക. ഇതില്‍ 48,000 കോടി രൂപ സ്മാര്‍ട്ട് സിറ്റികള്‍ക്കായിരിക്കും. 50,000 കോടി രൂപ 500 നഗരങ്ങളുടെ വികസനത്തിനും ചെലവഴിക്കും. സ്മാര്‍ട്ട് സിറ്റിക്ക് തിരഞ്ഞെടുക്കുന്ന നഗരത്തിന് ഒരുവര്‍ഷം 100 കോടി രൂപ എന്ന കണക്കില്‍ അഞ്ചുകൊല്ലത്തില്‍ 500 കോടി രൂപ നല്‍കും. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളെയാണ് അടല്‍ നഗര പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

4/26/2015

വിനാശകാരിയായ ഭൂകമ്പം വരാനിരിക്കുന്നതേയുള്ളൂവെന്ന് വിദഗ്ധര്‍

നേപ്പാള്‍: വിനാശകാരിയായ ഭൂകമ്പം വരാനിരിക്കുന്നതേയുള്ളൂവെന്ന് വിദഗ്ധര്‍  MATHRUBHUMI 26/4/2015



ന്യൂഡല്‍ഹി: കഴിഞ്ഞ 80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ശനിയാഴ്ച രാജ്യത്തിനകത്തും പുറത്തും നാശംവിതച്ചത്. എന്നാല്‍, നേപ്പാള്‍ ഉള്‍പ്പെടുന്ന മധ്യഹിമാലയന്‍ മേഖലയില്‍ വന്‍ വിനാശകാരിയായ ഭൂകമ്പം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് വിദഗ്ധര്‍.

റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് നേപ്പാളിള്‍ ശനിയാഴ്ചയുണ്ടായത്. 'പത്തുകോടി ടണ്‍ ടിഎന്‍ടി'ക്ക് തുല്യമായത്ര ഊര്‍ജം ഈ ഭൂകമ്പവേളയില്‍ മോചിപ്പിക്കപ്പെട്ടു. 


നേപ്പാള്‍ബീഹാര്‍ മേഖലയില്‍ 1934 ജനവരി 15 നുണ്ടായ 8.3 തീവ്രതയുള്ള ഭൂകമ്പമാണ് ഇതിന് മുമ്പ് മേഖലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പം. അരുണാചല്‍ പ്രദേശ്ചൈന അതിര്‍ത്തിയില്‍ 1950 ആഗസ്ത് 15 നുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 8.5 തീവ്രത രേഖപ്പെടുത്തി.


പിന്നീട് മേഖലയില്‍ ഒട്ടേറെ ചെറിയ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും വലുത് 1999 ല്‍ ഉത്തരഖണ്ഡിലെ ചമോലിയിലുണ്ടായ ഭൂചനമായിരുന്നു. വ്യാപകമായ നാശനഷ്ടം ആ ഭൂകമ്പം മൂലമുണ്ടായി. സിക്കിംനേപ്പാള്‍ അതിര്‍ത്തിയില്‍ 2011 ല്‍ 6.8 തീവ്രതയുള്ള ഭൂകമ്പം ഭീതി പരത്തുകയുണ്ടായി.


ഭൗശാസ്ത്രപരമായി വളരെ നിര്‍ണായകമായ ഇടമാണ് ഹിമാലയന്‍ മേഖല. ഇന്ത്യന്‍, യൂറേഷ്യന്‍ ഭൂഫലകങ്ങള്‍ സംഗമിക്കുന്നത് അവിടെയാണ്. ഭൂഫലക സംഗമസ്ഥാനമായതിനാലാണ്, ആ മേഖലയില്‍ തുടര്‍ച്ചയായി ഭൂകമ്പങ്ങളുണ്ടാകുന്നത്. 


ഇന്ത്യന്‍ ഫലകം (Indian tectonic plate) ) വടക്ക് ദിശയിലേക്ക് തള്ളിനീങ്ങുകയാണ്. അതിന്റെ ഫലമായി യൂറേഷ്യന്‍ ഫലകത്തിന് (Eurasian plate) അടിയിലേക്ക് അത് കടന്നുകൊണ്ടിരിക്കുന്നതായി ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. മേഖലയില്‍ ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് കാരണം, ഭൂഫലകങ്ങളുടെ ഈ പരസ്പര ബലപ്രയോഗമാണ്. 


ഭൂഫലകങ്ങളുടെ ഈ പരസ്പര സമ്മര്‍ദ്ദം മൂലം ഭൂമിക്കടിയില്‍ വന്‍തോതില്‍ ഊര്‍ജം സംഭരിക്കപ്പെടുകയാണെന്ന്, ഹൈദരാബാദ് കേന്ദ്രമായുള്ള നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ മുന്‍ ഡറക്ടര്‍ ഹര്‍ഷ് കെ. ഗുപ്ത പറയുന്നു. ഭൂകമ്പങ്ങളുടെ ഒരു പരമ്പര തന്നെ, അതും റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 8 ല്‍ കൂടുതല്‍ രേഖപ്പെടുത്താവുന്നവ, ഇതുമൂലം ഉണ്ടാകമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


'അത്രയ്ക്ക് ഊര്‍ജം ഹിമാലയന്‍ മേഖലയില്‍ ഭൂമിക്കടിയില്‍ സംഭരിക്കപ്പെടുന്നുണ്ട്'  ഗുപ്ത പറഞ്ഞു. ഊര്‍ജം മോചിപ്പിക്കപ്പെടുന്നതിന്റെ തോത് നോക്കിയാല്‍, ഇപ്പോഴത്തെ ഭൂകമ്പത്തില്‍ അവിടെ സംഭരിക്കപ്പെട്ടതില്‍ നാലോ അഞ്ചോ ശതമാനം ഊര്‍ജം മാത്രമേ സ്വതന്ത്രമാക്കപ്പെട്ടിട്ടുള്ളൂ  അദ്ദേഹം പറഞ്ഞു. 


ശനിയാഴ്ചത്തെ ഭൂകമ്പത്തില്‍ ചെറിയ ആണവസ്‌ഫോടനങ്ങളിലുണ്ടാകുന്നത്ര ഊര്‍ജം (ഏതാണ്ട് 10 കോടി ടണ്‍ ടിഎന്‍ടി) മോചിപ്പിക്കപ്പെട്ടതായി, ഖരക്പൂര്‍ ഐഐടിയിലെ ഭൗമശാസ്ത്രജ്ഞന്‍ പ്രൊഫ.ശങ്കര്‍ കുമാര്‍ പറഞ്ഞു. ഹിമാലയന്‍ മേഖലയിലെ ഭൂകമ്പങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകനാണ് അദ്ദേഹം.


ഇടത്തരം തോതില്‍ മാത്രമേ ഇപ്പോഴത്തെ ഭൂകമ്പത്തില്‍ ഊര്‍ജം സ്വതന്ത്രമാക്കപ്പെട്ടിട്ടുള്ളൂ. ഹിന്ദുക്കൂഷ് മുതല്‍ അരുണാചല്‍ പ്രദേശ് വരെ നീളുന്ന, 2500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മേഖലയാണിത്. റിക്ടര്‍ സ്‌കെയിലില്‍ 9 വരെ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ ഇവിടെ ഉണ്ടാകാം  പ്രൊഫ.കുമാര്‍ അറിയിച്ചു. 


മറ്റൊരു കോണിലൂടെ ചിന്തിച്ചാല്‍, 7.9 തീവ്രതയുള്ള ഭൂകമ്പമേ ഉണ്ടായുള്ളൂ എന്നത് ഭാഗ്യമാണ്. 9 തീവ്രതയുള്ള ഭൂകമ്പം വഴി സര്‍വനാശം സംഭവിക്കുന്നതിലും നല്ലത് 7.9 തീവ്രതയുള്ള കുറെ ഭൂകമ്പങ്ങളുണ്ടാവുകയാണ്  അദ്ദേഹം പറഞ്ഞു. 


ഭൂകമ്പവേളയില്‍ സ്വതന്ത്രമാകുന്ന ഊര്‍ജത്തിന്റെ തോതനുസരിച്ചാണ് നാശനഷ്ടങ്ങളുണ്ടാകുന്നത്. ഊര്‍ജം മോചിപ്പിക്കപ്പെടുന്നതിന്റെ തോത് വെച്ച് നോക്കിയാല്‍, 9 തീവ്രതയുള്ള ഒരു ഭൂകമ്പം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ നാല്‍പ്പതോ അമ്പതോ 7.9 തീവ്രതയുള്ള നല്‍പ്പതോ അമ്പതോ ഭൂകമ്പങ്ങളുണ്ടാകണം! അവിടെയാണ് പ്രശ്‌നം  പ്രൊഫ.കുമാര്‍ അറിയിച്ചു. 


റിക്ടര്‍ സ്‌കെയിലില്‍ 8 തീവ്രത രേഖപ്പെടുന്ന ഭൂകമ്പത്തിന്റെ ഏതാണ്ട് 32 മടങ്ങ് വിനാശകാരിയായിരിക്കും തീവ്രത 9 രേഖപ്പെടുത്തുന്ന ഭൂകമ്പം.

രേഖ കാണാനില്ലെന്നു പറഞ്ഞ് വിവരം നിഷേധിച്ചാല്‍ അഞ്ചുവര്‍ഷം തടവ്

രേഖ കാണാനില്ലെന്നു പറഞ്ഞ് വിവരം നിഷേധിച്ചാല്‍ അഞ്ചുവര്‍ഷം തടവ്MATRUBUMI  26/4/2015
കൊച്ചി: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍, കണാനില്ലെന്നു മാത്രം കാണിച്ച് വിവരം നിഷേധിച്ചാല്‍ മേലില്‍ അഞ്ച് വര്‍ഷം തടവ് വരെ ശിക്ഷ ലഭിക്കും. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. സാധുവായ കാരണമില്ലാതെ രേഖ കാണാനില്ലെന്നു പറഞ്ഞ് വിവരം നിഷേധിക്കുന്നത് 1993ലെ പൊതുരേഖാ നിയമത്തിന്റെ ലംഘനമായി കണക്കാക്കി അഞ്ച് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ നല്‍കാവുന്ന കുറ്റമാണെന്നാണ് സര്‍ക്കുലര്‍ ഉദ്യോഗസ്ഥരെ ഓര്‍മിപ്പിക്കുന്നത്.

സൂക്ഷിക്കാനുള്ള കാലാവധി അവസാനിച്ച രേഖകള്‍ ചട്ടപ്രകാരം നശിപ്പിക്കാം. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന രേഖ അത്തരത്തില്‍ ചട്ടപ്രകാരം നശിപ്പിച്ചതാണെന്ന് രേഖകള്‍ സഹിതം തെളിയിക്കാനായാല്‍ ഉദ്യോഗസ്ഥന് പ്രശ്‌നമുണ്ടാവില്ല. നിയമപരമായി ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്ന രേഖകളുടെ പട്ടിക അതത് വകുപ്പുകള്‍ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് പൊതുഭരണ വിഭാഗം സ്‌പെഷല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

കേന്ദ്ര വിവരാവകാശ കമ്മീഷന്റെയും ഡല്‍ഹി ഹൈക്കോടതിയുടെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍. ആവശ്യപ്പെട്ട ഫയല്‍ കാണാനില്ലെന്നത് വിവരാവകാശ നിയമത്തില്‍ അനുവദനീയമായ ഇളവല്ല.
കാണാനില്ലെന്നു പറഞ്ഞ് രേഖ കൊടുക്കാതിരിക്കുന്നത് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം നിഷേധിക്കുന്നതിന് തുല്യമാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ നടപടിക്ക് ആവശ്യപ്പെട്ടതായും സര്‍ക്കുലറില്‍ പറയുന്നു.

രേഖകള്‍ സൂക്ഷിക്കേണ്ട കാലാവധി ഓരോ പൊതു അധികാരിയും പാലിക്കണം. കാലാവധി കഴിഞ്ഞാല്‍ രേഖകള്‍ നശിപ്പിക്കുന്നത് ബന്ധപ്പെട്ട അധികാരികളുടെ മേല്‍നോട്ടത്തിലാവണം. അങ്ങനെ ഏതെല്ലാം രേഖകളാണ് നിയമാനുസൃതം നശിപ്പിച്ചിട്ടുള്ളതെന്ന് രേഖപ്പെടുത്തി വെക്കുകയും വേണം. സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും ഇത് പാലിക്കണം. സ്വയംഭരണ സ്ഥാപനങ്ങള്‍ ഓരോ വിഭാഗത്തിലെയും രേഖകള്‍ എത്ര കാലം സൂക്ഷിക്കണം എന്നതിന് ക്രമീകരണം
ഉണ്ടാക്കണം.

4/22/2015

ലാബിനുള്ളില്‍ കത്തുന്ന സൂര്യന്‍ !

ലാബിനുള്ളില്‍ കത്തുന്ന സൂര്യന്‍ !
 സ്വന്തം ലേഖകന്‍
 Story Dated: Wednesday, April 22, 2015 7:30 hrs IST
അഹമ്മദാബാദ് . കാന്തികശക്തി ഉപയോഗിച്ചു പ്ലാസ്മയെ മെരുക്കി സൂര്യനു തുല്യമായ ഉൌര്‍ജോല്‍പാദനം സാധ്യമാകുന്ന നിര്‍ണായക കണ്ടുപിടിത്തവുമായി ഇന്ത്യന്‍ ഗവേഷകര്‍. ഗുജറാത്ത് ആസ്ഥാനമായ പ്ലാസ്മ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഐപിആര്‍) ഗവേഷകരാണ് അഭിമാനാര്‍ഹമായ നേട്ടവുമായി ലോകശ്രദ്ധയിലേക്കുയര്‍ന്നിരിക്കുന്നത്. 

ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥയായ പ്ലാസ്മയാണു സൂര്യനിലുള്ളത്. പ്ലാസ്മയെ സ്റ്റെഡി സ്റ്റേറ്റ് സൂപ്പര്‍ കണക്ടിങ് തോകാമാക് എന്ന സംവിധാനം ഉപയോഗിച്ചു സമാഹരിച്ച് വന്‍ ഉൌര്‍ജം സൃഷ്ടിക്കാമെന്നാണു ഗവേഷകര്‍ പറയുന്നത്. ഹൈഡ്രജനില്‍നിന്നു വേര്‍തിരിച്ച പ്ലാസ്മയെ ഉയര്‍ന്ന താപനിലയില്‍ ശക്തമായ കാന്തികശക്തി ഉപയോഗിച്ചാണു പ്രത്യേക യന്ത്രസംവിധാനത്തില്‍ ശേഖരിക്കുകയെന്ന് പ്ലാസ്മ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ദിരാജ് ബോറ പറഞ്ഞു. ഇത് ഒരു ലാബിനകത്ത് സൂര്യനു തുല്യമായ ഉൌര്‍ജം ശേഖരിക്കലാണ്. 


പ്ലാസ്മയെ ഉയര്‍ന്ന താപനിലയില്‍ നിലനിര്‍ത്തുന്നത് വൈദ്യുതി പ്രവാഹത്തിലൂടെയാണ്. 50 മെഗാവാട്ട് വൈദ്യുതി ഉണ്ടെങ്കില്‍ 5,000 മെഗാ

4/17/2015

ഒരു ഖത്തര്‍ ഓര്‍മ

ഓരോ ദിവസവും ജോലി കഴിഞ്ഞു വില്ലയിലേക്ക് പോകും വഴികള്‍
ജീവിതത്തിന്റെ ഭാഗമായ മണല്‍ യാത്രകള്‍ മറക്കാതിരിക്കുവാന്‍ 

അഭിപ്രായ സ്വാതന്ത്ര്യം മഹാന്മാരെ നിന്ദിക്കാന്‍ അല്ല: കോടതി

അഭിപ്രായ സ്വാതന്ത്ര്യം മഹാന്മാരെ നിന്ദിക്കാന്‍ അല്ല: കോടതി

LATEST NEWS  Apr 17, 2015
ന്യൂഡല്‍ഹി: ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം മഹാത്മാ ഗാന്ധിയെയും സുഭാഷ് ചന്ദ്രബോസിനെയും പോലെയുള്ള മഹാന്മാരെയും മറ്റു ചരിത്രനായകന്മാരെയും നിന്ദിക്കാന്‍ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി.

അധിക്ഷേപവും അസഭ്യപ്രയോഗങ്ങളുമല്ല അഭിപ്രായസ്വാതന്ത്ര്യം. മനപ്പൂര്‍വമുള്ള നിന്ദയും അസഭ്യപ്രയോഗവും ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 292 പ്രകാരം ശിക്ഷാര്‍ഹമാണെന്നും കോടതി ഓര്‍മിപ്പിച്ചു. മാന്യമായ രീതിയില്‍ ഏത് വിമര്‍ശനവും സ്വീകാര്യമാണ്. പക്ഷേ അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുത്  കോടതി പറഞ്ഞു.

തനിക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറാത്തി കവി വസന്ത് ദത്താത്രയ് നല്‍കിയ ഹര്‍ജി പരിഗണിക്കുക ആയിരുന്നു കോടതി. വസന്ത് 1984ല്‍ എഴുതിയ ഒരു കവിതയില്‍ ഗാന്ധിയെ അസഭ്യവാക്കുകള്‍ പ്രയോഗിക്കുന്ന ആഖ്യാതാവായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇതിനെതിരെ ഒരു സംഘടന കേസ് കൊടുത്തിരുന്നു. കവിത വിവാദമായപ്പോള്‍ തന്നെ കവി മാപ്പു ചോദിച്ചിരുന്നു. അതിനാല്‍ കവിതയിലൂടെ ഗാന്ധിയെ നിന്ദിച്ചത് കുറ്റകരമാണെങ്കിലും ക്രിമിനല്‍ നടപടികളില്‍ ഇളവു ലഭിച്ചേക്കാമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. വിധി പിന്നീട് പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു.

ആന്‍ഡ്രോയില്‍ മലയാളം കൈയെഴുത്തുമായി ഗൂഗിള്‍

ആന്‍ഡ്രോയില്‍ മലയാളം കൈയെഴുത്തുമായി ഗൂഗിള്‍
 ഏപ്രിൽ  17, 2015ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ 82 ഭാഷകളെ പിന്തുണയ്ക്കുന്നതാണ് ഗൂഗിളിന്റെ പുതിയ ഇന്‍പുട്ട് ആപ്പ്



മൊബൈല്‍ ഫോണുകളിലും ടാബുകളിലും കൈകൊണ്ട് എഴുതാനുള്ള സാങ്കേതികവിദ്യയെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. എന്നാല്‍ പ്രാദേശിക ഭാഷകളിലും ഈ കൈയെഴുത്തിന് അവസരം നല്‍കി ഗൂഗിള്‍ 'ഹാന്‍ഡ് റൈറ്റിങ് ഇന്‍പുട്ട്' ( Google Handwriting Input )) ആപ്പ് പുറത്തിറക്കി.

പുതിയ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍, ആഡ്രോയ്ഡ് ഫോണുകളില്‍ ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ തന്നെ മലയാളത്തില്‍ കൈകൊണ്ടെഴുതാനാകും. സ്‌റ്റൈലസ് (മൊബൈല്‍ ഫോണുകളിലും ടാബ് ലറ്റ് ഫോണുകളിലും എഴുതാന്‍ ഉപയോഗിക്കുന്ന പെന്‍) ഉപയോഗിച്ചും എഴുതാന്‍ സാധിക്കും.

വോയിസ് ഇന്‍പുട്ടും സപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നുണ്ട്. ആന്‍ഡ്രോയിഡിന്റെ 4.0.3 വേര്‍ഷന്‍ മുതല്‍ ഈ സംവിധാനം പ്രവര്‍ത്തിക്കും. ഏപ്രില്‍ 15 ന് പുറത്തിറങ്ങിയ ഈ ടൂള്‍ ആദ്യ 10 മണിക്കൂറിനുള്ളില്‍ 5000 പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.

നിലവില്‍ മലയാളം അടക്കം 82 ഭാഷകള്‍ ഇത് പിന്തുണയ്ക്കുന്നതായി ഗൂഗിള്‍ റിസര്‍ച്ച് ബ്ലോഗ് പറയുന്നു. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇത് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് ഗ്രൂപ്പിന്റെ 'ഇന്‍ഡിക് കീബോര്‍ഡ്' പോലുള്ള ആപ്ലിക്കേഷനുകളായിരുന്നു ഇത്രകാലവും ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപകരണങ്ങളില്‍ മലയാളം എഴുതാനുള്ള ഉപാധി.

എന്നാല്‍ ചെറിയ സ്‌ക്രീനില്‍ കീബോര്‍ഡുകളില്‍ ടൈപ്പ് ചെയ്യല്‍ അല്‍പ്പം ശ്രമകരമാണ്. അത്തരം ബുദ്ധിമുട്ടുകളൊന്നും കൂടാതെ മൊബൈലുകളിലും ടാബിലും മലയാളം എഴുതാന്‍ ഗൂഗിളിന്റെ പുതിയ ആപ്പ് അവസരമൊരുക്കുന്നു.

4/16/2015

ഉജ്വല പ്രസംഗങ്ങളില്‍ ഇനി ഇതാണ് ഒന്നാമന്‍

ഇന്ത്യയെ സമര്‍ഥ ഇന്ത്യയാക്കും; നരേന്ദ്രമോദിയുടെ പ്രഖ്യാപനം



അക്ഷരാര്‍ഥത്തില്‍ മിനി ഇന്ത്യയായി മാറിയ റീക്കോ കൊളീസിയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു - സ്കാം (അഴിമതി) ഇന്ത്യയെ സ്കില്‍ (സമര്‍ഥ) ഇന്ത്യ ആക്കും. ''2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ നാടാകും ഭാരതം. തൊഴില്‍ അന്വേഷിച്ചു നടക്കുന്നവരില്‍നിന്ന് തൊഴില്‍ദാതാക്കളുടെ നാടായി ഇന്ത്യയെ മാറ്റും. ഏതു തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്ന് നമ്മുടെ ശക്തിയായ ചെറുപ്പക്കാരെ ബോധ്യപ്പെടുത്തും.

ഇന്ത്യയും കാനഡയും ഒന്നിച്ചുനിന്നാല്‍- ഒന്നാലോചിച്ചുനോക്കൂ, ലോകത്തിലെ എത്ര വലിയ ശക്തിയാകുമെന്ന് അറിയാമോ എന്ന പ്രഖ്യാപനത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന്റെയും നാട്ടാരുടെയും മനംകവര്‍ന്നു. ഒരു മണിക്കൂറും പത്തു മിനിറ്റോളവും നീണ്ട പ്രസംഗം പതിനായിരത്തോളം വരുന്ന സദസ് ഒന്നടങ്കം ആസ്വദിച്ചതിന്റെ തെളിവായി ഇടതടവില്ലാതെ മോദിക്കു ലഭിച്ച കരഘോഷവും ആര്‍പ്പുവിളികളും. കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറുടെ സാന്നിധ്യത്തിലൂടെ റീക്കോ കൊളീസിയത്തിലെ പൊതുസ്വീകരണം ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറിലെയും സിഡ്നിയിലെ ഓള്‍ഫോണ്‍സ് അരീനയിലെയും ചടങ്ങുകളെ നിഷ്പ്രഭമാക്കി.

പ്രിയ സുഹൃത്ത് സ്റ്റീഫന്‍ ഹാര്‍പര്‍ജി, ലൊറെയ്ന്‍ ഹാര്‍പര്‍ജി എന്ന അഭിസംബോധന നടത്തിയപ്പോള്‍ തന്നെ കയ്യടിക്കു തുടക്കമായി. പഞ്ചാബില്‍നിന്നുള്ളവര്‍ക്ക് പുതുവല്‍സര ആശംസ നേര്‍ന്നു സംസാരിച്ചു തുടങ്ങിയ നരേന്ദ്ര മോദി ഗുജറാത്തിയില്‍ ഖേം ചോ (സുഖമാണോ) എന്ന് ചോദിച്ചുമാണ് കത്തിക്കയറിയത്.  മോദി, മോദി, മോദി മുദ്രാവാക്യങ്ങള്‍ മുഴക്കിയും ആര്‍പ്പുവിളിച്ചും കയ്യടിച്ചുമാണ് ഓരോ വരികളെയും പ്രോല്‍സാഹിപ്പിച്ചത്. കാനഡയെക്കുറിച്ചും സ്റ്റീഫന്‍ ഹാര്‍പറിനെക്കുറിച്ചും പറഞ്ഞപ്പോഴൊക്കെ ഹാര്‍പര്‍, ഹാര്‍പര്‍, ഹാര്‍പര്‍ വിളികളും മുഴങ്ങി.

ലോകം മുഴുവന്‍ അകറ്റി നിര്‍ത്തിയപ്പോഴും നരേന്ദ്ര മോദിയെയും ഗുജറാത്തിനെയും അംഗീകരിച്ചവരാണ് കാനഡ എന്ന സ്റ്റീഫന്‍ ഹാര്‍പറുടെ ഓര്‍മപ്പെടുത്തല്‍ സദസിന് ഹരംപകര്‍ന്നു. ഇരുനേതാക്കളുടെയും വരവിനു മുന്‍പ് പ്രസംഗിച്ച പ്രതിരോധ, പൌരത്വകാര്യ മന്ത്രി ജയ്സണ്‍ കെനിയും ഇക്കാര്യം സൂചിപ്പിക്കുകയും ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയംകുറിച്ച മോദിക്കൊപ്പം ആഘോഷത്തിനുള്ള രാവാണിതെന്നും പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണു സ്റ്റീഫന്‍ ഹാര്‍പറുടെയും മന്ത്രിമാരുടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരുടെയും മുഴുനീള സാന്നിധ്യത്തിനും മോദി പ്രശംസയ്ക്കും കാരണമെന്നു വിലയിരുത്തപ്പെടുന്നു. ഹാര്‍പറുടെ പത്നി ലൊറെയ്ന്‍ എത്തിയതുതന്നെ സാരി ധരിച്ചാണ്. ലേബര്‍ പാര്‍ട്ടിക്കാരായ ഒന്റാരിയോ പ്രവിശ്യാ പ്രീമിയര്‍ കാത്ലിന്‍ വിന്നും മന്ത്രിയും ഇന്ത്യന്‍ വംശജയുമായ ദീപിക ദമെര്‍ലെയും പങ്കെടുത്തു.

മോദിയുടെ ഹിന്ദിയിലുള്ള പ്രസംഗത്തിലുടനീളം ഇന്ത്യയുടെ കരുത്തായിരുന്നു പ്രകീര്‍ത്തിക്കപ്പെട്ടത്, രാഷ്ട്രീയ അമ്പുകള്‍ തൊടുക്കാനും മറന്നില്ല. ഇന്ത്യയില്‍നിന്ന് കാനഡയില്‍ എത്താന്‍ 16- 20 മണിക്കൂര്‍ പറന്നാല്‍ മതി, പക്ഷേ ഒരു പ്രധാനമന്ത്രി എത്താന്‍ 42 വര്‍ഷം വേണ്ടിവന്നു. ഇതിനിടെ ബഹിരാകാശത്ത് വച്ചുപോലും ഇന്ത്യയും കാനഡയും കണ്ടുമുട്ടി. നാല്‍പത്തിരണ്ട് വര്‍ഷം കൊണ്ട് ചെയ്യാന്‍ പറ്റാതിരുന്നത് 10 മാസംകൊണ്ട് ഞാന്‍ ചെയ്തു. യെമനില്‍ കുടുങ്ങിയ ഒട്ടേറെപ്പോരെ ഇന്ത്യ രക്ഷിച്ചു, അതു പാസ്പോര്‍ട്ടിന്റെ നിറം നോക്കിയായിരുന്നില്ല. ആര്‍ക്കെങ്കിലും പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഇന്ത്യ അവിടെയുണ്ടാകും.

പത്തു മാസംമുന്‍പ് സര്‍ക്കാര്‍ മാറി, പിന്നെ മാറിയത് ജനങ്ങളാണ്. പാവങ്ങളുടെ പ്രയോജനാര്‍ഥം ഇന്ദിരാ ഗാന്ധി ബാങ്കുകളെ ദേശസാല്‍ക്കരിച്ചെങ്കിലും ജനസംഖ്യയില്‍ 40 ശതമാനം ബാങ്കുകളുടെ പടിപോലും കണ്ടിട്ടില്ല. പണ്ടൊക്കെ ബാങ്ക് ഉദ്യോഗസ്ഥര്‍ മുഖം ഉയര്‍ത്തിപോലും നോക്കാറില്ലായിരുന്നു. പക്ഷേ മനുഷ്യര്‍ക്കൊപ്പം ബാങ്കുകാരും മാറി. ഇതേ ആളുകള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ നാല്‍പതു കോടിയോളം വീടുകളില്‍ കയറുന്നതിനു നാം സാക്ഷ്യംവഹിച്ചു. സീറോ ബാലന്‍സ് അക്കൌണ്ട് തുറക്കാന്‍ അവര്‍ക്കു മടിയായിരുന്നു. പക്ഷേ ഈ സംരംഭത്തിലൂടെ 48000 കോടിയാണ് ബാങ്കുകളിലെത്തിയത്. പാവങ്ങളുടെ സമ്പന്നതയാണ് ഇതിലൂടെ കണ്ടെത്താനായത്. വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ പ്രവാസികളുടെ മനസില്‍ ആദ്യം തോന്നുന്നത് നമ്മുടെ നാട് എത്ര വൃത്തിഹീനമാണെന്നാണ്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സുഹൃത്തുക്കള്‍ക്കൊപ്പം വൃത്തിയാക്കാനിറങ്ങിയപ്പോള്‍ ഒരു പാര്‍ക്കാണുണ്ടായത്. സര്‍ക്കാരല്ല ജനങ്ങളാണ് ഇതൊക്കെ ചെയ്തത്. ഗംഗാ നദി വൃത്തിയാക്കാന്‍ രണ്ടു പെണ്‍കുട്ടികളാണ് തുടക്കമിട്ടത്. ടോയ്ലറ്റിന്റെ kkകാര്യമൊക്കെയാണോ പ്രധാനമന്ത്രി പറയുന്നതെന്നു പരിഹസിച്ചവരുണ്ട്. ഇത്തരത്തില്‍ ചെറിയ കാര്യങ്ങള്‍ ചെയ്തെങ്കിലെ വലിയ മാറ്റങ്ങള്‍ വരുത്താനാവൂ.
ചൊവ്വ പര്യവേഷണം ആദ്യ തവണ തന്നെ വിജയിപ്പിച്ച ആദ്യ രാജ്യമാണ് ഇന്ത്യയെന്നു മോദി ചൂണ്ടിക്കാട്ടി. ഒരു ഹോളിവുഡ് സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ കുറഞ്ഞ ചെലവിലാണ് ഇതു സാധ്യമാക്കിയത്. നാട്ടില്‍ ഓട്ടോയ്ക്ക് പോലും കിലോമീറ്ററിനു പത്തു രൂപയാണ് നിരക്കെങ്കില്‍ ചൊവ്വാ ദൌത്യത്തിന് വേണ്ടിവന്നത് കിലോമീറ്ററിനു ഏഴ് രൂപ മാത്രം. ഇതാണ് ഇന്ത്യയുടെ വൈദഗ്ധ്യം. ഗൂഗിളും മൈക്രോസോഫ്റ്റും എംപി3യും ഒക്കെ ഉണ്ടായത് ഇന്ത്യയിലല്ലെങ്കിലും ഇന്ത്യക്കാരുടെ ബുദ്ധിയാണ് പലതിന്റെയും പിന്നില്‍. ഇതു മാറ്റി, ഇന്ത്യയില്‍തന്നെ ശാസ്ത്ര, സാങ്കേതിക, വിവരസാങ്കേതിക മേഖലകളില്‍ വിപ്ളവകരമായ കണ്ടെത്തലുകള്‍ക്ക് ചെറുപ്പക്കാര്‍ക്ക് അവസരമൊരുക്കും.

മുന്തിയ ഹോട്ടലില്‍ ഭക്ഷണത്തിന് രണ്ടായിരം രൂപ മുടക്കാന്‍ മടിയില്ലാത്തവര്‍ക്ക് എന്തിനാണ് പാചകവാതക സബ്സിഡി? 400 രൂപയുടെ സബ്സിഡിക്കായി മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമെല്ലാം കാത്തുകിടക്കുന്നു. എന്താ സബ്സിഡി പാചകവാതകം കൊണ്ടുള്ള ഭക്ഷണത്തിനു രുചി കൂടുതലാണോ? എന്റെ ഈ ചിന്തകള്‍ പുറത്തേക്കുവന്നതിലാകണം നാലു ലക്ഷം സമ്പന്നര്‍ സബ്സിഡി ഉപേക്ഷിച്ചു, ഇതിലൂടെ ലാഭിക്കാനായത് 200 കോടി രൂപയാണ്. ഇതൊന്നും മോദി ചെയ്തതല്ല, രാജ്യത്തെ പാവങ്ങള്‍ മുന്നിട്ടിറങ്ങിയതിലൂടെ സാധ്യമായതാണ്. ഈ തുക പാവങ്ങളുടെ വീട്ടില്‍ പാചകവാതകം ഉപയോഗിക്കുന്നതിനായാകും പ്രയോജനപ്പെടുത്തുക.

പുനരുപയോഗ ഊര്‍ജ ഉല്‍പാദനമാണ് ഇന്ത്യയുടെ ലക്ഷ്യം. ആണവോര്‍ജമാണ് ഇതിനു ഏറ്റവും പറ്റിയതെന്ന തിരിച്ചറിവിലാണ് കാനഡയില്‍നിന്ന് 2100 കോടിയുടെ യുറേനിയം ഇറക്കുമതി ചെയ്യുന്നത്. ബോംബ് ഉണ്ടാക്കുന്നവനെ ആരും തടയുന്നില്ല. നമ്മുടേത് ഗാന്ധിയുടെ നാടാണ്. ആക്രമണം നമ്മുടെ ലക്ഷ്യമല്ല. ശാന്തിയുടെയും സമാധാനത്തിന്റെയും വക്താക്കളാണ് നമ്മള്‍. ആഗോള താപനത്തെക്കുറിച്ച് എസി മുറിയില്‍ ഇരുന്ന് സംസാരിക്കുകയല്ല നമ്മള്‍ ചെയ്യുന്നത്, പകരം ആണവോര്‍ജത്തില്‍നിന്നും സൌരോര്‍ജത്തില്‍നിന്നും 100 ജിഗാവാട്ട് വീതവും കാറ്റില്‍നിന്നു 75 ജിഗാവാട്ടും വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ച് മാതൃക കാട്ടുകയാണ്. ഒരു വര്‍ഷംമുന്‍പ് 350 രൂപയായിരുന്ന എല്‍ഇഡി ബള്‍ബുകള്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് 85 രൂപയെ ഉള്ളൂ.

ഗുജറാത്ത് പോലൊരു സംസ്ഥാനം നടത്തിയ വൈബ്രന്റ് ഗുജറാത്ത് സംരംഭത്തില്‍ 2003 മുതല്‍ പങ്കാളിയായ വികസിത രാജ്യമാണ് കാനഡ. ആ സ്നേഹബന്ധം ഇന്നും തുടരുന്നു. ഇന്നലെ ഇവിടെ എത്തിയ ഞാന്‍, നാളെ പോകും. പക്ഷേ കാനഡയുടെ സ്നേഹം ഒരിക്കലും മറക്കാനാവില്ല. ഈ അംഗീകാരം നരേന്ദ്ര മോദിയുടേതല്ല, 125 കോടി ജനങ്ങള്‍ക്കുള്ളതാണ്. കാനഡയില്‍ ഇന്ത്യക്കാര്‍ക്കു ലഭിക്കുന്ന അംഗീകാരം മോദി ഉണ്ടാക്കിയതല്ല, നിങ്ങള്‍ നേടിയെടുത്തതാണ്. തിരഞ്ഞെടുപ്പ് വിജയം നാട്ടില്‍ ആയിരുന്നെങ്കിലും ആഘോഷവും മധുരവിതരണവും ഇവിടെയായിരുന്നു. അവിടെ പകലായിരുന്നെങ്കില്‍ ഇവിടെ രാത്രി ആയിരുന്നെന്നു മാത്രം.

സകല പ്രശ്നങ്ങള്‍ക്കും പരിഹാരം വികസനമാണ്. ഇന്ത്യയ്ക്ക് ശക്തിയുണ്ട്, അവസരമാണ് ഇല്ലാത്തത്. കഴിഞ്ഞ് പത്തു വര്‍ഷം ദിവസേന രണ്ടു കിലോമീറ്റര്‍ വീതമായിരുന്നു റോഡ് വികസിപ്പിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ പത്തുമാസം അതു 11 കിലോമീറ്റര്‍ വീതമായിരുന്നു. ഭാരതത്തിന്റെ ഏറ്റവും വലിയ സമ്പത്ത് എന്താണ് എന്ന ചോദ്യത്തിന് മോദി, മോദി, മോദി എന്ന് സദസ് പ്രതികരിച്ചെങ്കിലും അതു മോദിയല്ല, നമ്മുടെ ജനസമ്പത്താണ് എന്നായിരുന്നു മറുപടി. ഇത്തരത്തില്‍ ഓരോ ചോദ്യത്തിനും ജനം മോദി എന്നു മറുപടി പറഞ്ഞത് പ്രധാനമന്ത്രി ആസ്വദിച്ചെങ്കിലും ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം ഓരോന്നിനും മറുപടി പറയുന്നതായിരുന്നു ശൈലി. സ്റ്റേഡിയത്തിലെ നാലു വശങ്ങളിലേക്കും തിരിയുന്ന തരത്തിലായിരുന്നു പ്രസംഗപീഠം ക്രമീകരിച്ചിരുന്നതെന്നിനാല്‍ എല്ലാവര്‍ക്കും മോദിയെ മുഖാമുഖം കാണാനായി. സംഗീത, നൃത്തപരിപാടികളുമായി രണ്ടര മണിക്കൂറോളം നീണ്ട സംസ്കാരിക പരിപാടിയില്‍ ബോളിവുഡ് ഗായകന്‍ സുഖ് വീന്ദര്‍ സിങ് ജയ് ഹോയുമായി എത്തിയതും താരപ്രഭയേകി.

വ്യാഴാഴ്ച രാവിലെ ടൊറന്റോയില്‍ ഔദ്യോഗിക പരിപാടികള്‍ക്കും കൂടിക്കാഴ്ചകള്‍ക്കുംശേഷം വാന്‍കൂവറിലേക്കു പോകുന്ന നരേന്ദ്ര മോദി അവിടെ ഹൈന്ദവ- സിഖ് ക്ഷേത്രങ്ങളും സന്ദര്‍ശിക്കും. സ്റ്റീഫന്‍ ഹാര്‍പര്‍ ഒരുക്കുന്ന വിരുന്നിലും പങ്കെടുത്താണ് നാട്ടിലേക്കു മടക്കം.

4/15/2015

മോഡിയുടെ വമ്പന്‍ വിജയം

കരാറുകളുടെ പൂരം; 2100 കോടിയുടെ യുറേനിയം ഇറക്കുമതി ചെയ്യും
 ടൊറന്റോയില്‍നിന്ന് വിനോദ് ജോണ്‍
 മനോരമ Story Dated: Wednesday, April 15, 2015 23:31 hrs IST


  മോദി കാനഡയില്‍; ടൊറന്റോയിലെ സ്വീകരണത്തിന് ഹാര്‍പറും
ടൊറന്റോ: നാലു പതിറ്റാണ്ടിനുശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിനെ കാനഡ വരവേറ്റത് കരാറുകളുടെ പൂരവുമായി. കാനഡയിലെ സസ്കാച്വന്‍ പ്രവിശ്യയിലുള്ള കാമക്കോ കോര്‍പറേഷനില്‍നിന്ന് 35 കോടി ഡോളറിന്റെ (2100 കോടിയിലേറെ രൂപ) യുറേനിയം ഇറക്കുമതി ചെയ്യാനുള്ള കരാറാണ് ഇതില്‍ പ്രധാനം. ഊര്‍ജോല്‍പാദനത്തിനായി   അഞ്ചു വര്‍ഷംകൊണ്ട് 70 ലക്ഷം പൌണ്ട് യുറേനിയമാണ് ഇന്ത്യയിലെ ആണവോര്‍ജ വകുപ്പ് ഇറക്കുമതി ചെയ്യുക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറുടെയും സാന്നിധ്യത്തിലാണ് തലസ്ഥാനമായ ഓട്ടവയില്‍ കരാറൊപ്പിട്ടത്.

കനേഡിയന്‍ പൌരന്മാര്‍ക്ക് 10 വര്‍ഷ കാലാവധിയുള്ള വീസയും ഓണ്‍ അറൈവല്‍ വീസ സംവിധാനവും ഏര്‍പ്പെടുത്തുമെന്നു നരേന്ദ്ര മോദി വ്യക്തമാക്കി. സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ സെപ്റ്റംബറോടെ തീരുമാനമാകുമെന്നും സ്റ്റീഫന്‍ ഹാര്‍പര്‍ സൂചന നല്‍കി.

വ്യോമയാന, റയില്‍, വിദ്യാഭ്യാസ, ബഹിരാകാശ, സാമൂഹിക സുരക്ഷ, ശിശു ആരോഗ്യ പരിപാലന രംഗങ്ങളില്‍   സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും ധാരണയായി. ഇതിലൂടെ വിമാനത്താവള, റയില്‍ ഗതാഗത വികസന-സുരക്ഷാ പദ്ധതികളില്‍  കനേഡിയന്‍ നിക്ഷേപം ഉറപ്പാക്കും. വ്യോമയാന, ഐടി, വാഹന, കൃഷി, വസ്ത്ര, ആരോഗ്യ, നിര്‍മാണ  രംഗങ്ങളിലാകും വിദ്യാഭ്യാസ-തൊഴില്‍ വൈദഗ്ധ്യ സംരംഭങ്ങള്‍ നടപ്പാക്കുക. ഗര്‍ഭസ്ഥ ശിശുക്കളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട അഞ്ച് സംരംഭങ്ങളില്‍ 25 ലക്ഷം ഡോളറാണ് (15 കോടിയിലേറെ രൂപ) നിക്ഷേപിക്കുക. ഇന്ത്യയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന കനേഡിയന്‍ പൌരന്മാര്‍ക്ക് ഇവിടെ പെന്‍ഷന്‍ പദ്ധതിയില്‍ തുടരാന്‍ സാമൂഹിക സുരക്ഷാ കരാറിലൂടെ സാധിക്കും.

ക്കത്മ്രനPadma_chandrakkalaത്സന്ധദ്ധന്ഥനPadma_chandrakkalaണ്ഡനPadma_chandrakkalanന്ധ: "നPadma_chandrakkalaണ്മlന്റത്ന ക്ക


കാല്‍നൂറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ ഊര്‍ജോല്‍പാദനം മൂന്നിരട്ടിയിലേറെ ആകുമെന്നതു കണക്കിലെടുത്താണ് സൈനികേതര ആവശ്യങ്ങള്‍ക്കായി യുറേനിയം കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യത പ്രയോജനപ്പെടുത്തുന്നത്. ഊര്‍ജ ഉപയോഗത്തില്‍ ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യയെങ്കില്‍, യുറേനിയം ഉല്‍പാദനത്തില്‍ രണ്ടാം സ്ഥാനമാണ് കാനഡയ്ക്കുള്ളത്. കരാറിലൂടെ കാനഡയ്ക്ക് ഇന്ത്യയെക്കുറിച്ചുള്ള വിശ്വാസ്യതയും മതിപ്പുമാണ് തെളിയുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. 2013ല്‍ ഇന്ത്യ- കാനഡ ആണവ സഹകരണത്തിന് കളമൊരുങ്ങിയതാണ് ഇപ്പോഴത്തെ കരാറിലേക്കുള്ള വഴിയൊരുക്കിയത്.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും ഇക്കാര്യത്തില്‍ കാനഡ സ്വീകരിക്കുന്ന നിലപാടുകളിലും മറ്റുള്ളവരെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിലും പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ വഹിക്കുന്ന പങ്ക് ശ്ളാഘനീയമാണെന്നും മോദി ചൂണ്ടിക്കാട്ടി. കനേഡിയന്‍ പാര്‍ലമെന്റിനുനേരെ നടന്ന ആക്രമണം ജനാധിപ്യത്തിനും മനുഷ്യവംശത്തിനും നേരെ നടന്ന ആക്രമണമാണ്. അതുകൊണ്ടുതന്നെ ഇത്തരം പോരാട്ടങ്ങള്‍ക്കെതിരെ ലോകമനസാക്ഷി ഉണരണം. രാജ്യാന്തര ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഐക്യരാഷ്ട്ര സംഘടനയും ധീരമായ നിലപാട് എടുക്കണമെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങളും ഇത്തരം പ്രതിസന്ധികള്‍ നേരിടുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരേ മനസാണുള്ളതെന്നു ഹാര്‍പറും പ്രതികരിച്ചു. വ്യാപാര- വാണിജ്യ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനും നിക്ഷേപത്തിനും മോദിയുടെ വരവ് ഉപകരിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരം ടൊറന്റോയിലെ റീക്കോ കൊളീസിയത്തില്‍ നരേന്ദ്ര മോദിക്കായി ഒരുക്കുന്ന 'മാഡിസണ്‍ സ്ക്വയര്‍ മോഡല്‍ സ്വീകരണ സമ്മേളനത്തില്‍ സ്റ്റീഫന്‍ ഹാര്‍പറും പങ്കെടുക്കും.  യുഎസ്സിലും ഓസ്ട്രേലിയയിലും ഇതേപോലെ ഇന്ത്യന്‍ സമൂഹം ഒരുക്കിയ സ്വീകരണത്തില്‍ മോദി പങ്കെടുത്തിരുന്നെങ്കിലും അവിടങ്ങളിലെ ഭരണത്തലവന്മാരുടെ സാന്നിധ്യമില്ലായിരുന്നു. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ പേരിലാക്കുകയാണ് ഹാര്‍പറുടെ ലക്ഷ്യമെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. മുന്നൂറിലേറെ സംഘടനകളുടെ സഹകരണത്തോടെ നാഷനല്‍ അലയന്‍സ് ഓഫ് ഇന്‍ഡോ-കനേഡിയന്‍സാണ് പൊതുസ്വീകരണം സംഘടിപ്പിക്കുന്നത്.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1