5/15/2014
4/30/2014
ബലാത്സംഗക്കേസില്‍ ഇരയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തണം
ബലാത്സംഗക്കേസില്‍ ഇരയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തണം മാതൃഭൂമി 30/4/2014
ന്യൂഡല്‍ഹി: ബലാത്സംഗക്കേസുകളില്‍ ഇരയുടെ മൊഴി മജിസ്ട്രേറ്റ് തന്നെ നേരിട്ട് രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരിക്കണം. ജസ്റ്റിസ് ഗ്യാന്‍ സുധ മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് സുപ്രധാനമായ ഉത്തരവ്. ബലാത്സംഗക്കേസുകളില്‍ ഇരയുടെ മൊഴി ആദ്യം പോലീസ് രേഖപ്പെടുത്തുകയും അതിന് ശേഷം മജിസ്ട്രേറ്റ് രേഖപ്പെടുത്തുന്ന രീതി വേണ്ട. ആവര്‍ത്തിച്ച് മൊഴി രേഖപ്പെടുത്തുന്നത് കേസ് വിചാരണയ്ക്ക് താമസം വരുത്തുന്നതിന് അത് ഇടയാക്കുമെന്നും കോടതി പറഞ്ഞു.
നിയമമനുസരിച്ച് പോലീസ് രേഖപ്പെടുത്തുന്ന മൊഴിക്ക് നിയമപരിരക്ഷയില്ല. ഫാസ്റ്റ്ട്രാക് കോടതികള്‍ സ്ഥാപിച്ചിട്ടും ബലാത്സംഗ കേസുകളിലെ നടപടിക്രമങ്ങള്‍ ഇതുവരെയും ഫാസ്റ്റ് ട്രാക്കിലായിട്ടില്ല. അതിനാല്‍ രാജ്യത്ത് ഈ ക്രൂരത തുടരുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് ബലാത്സംഗ കേസുകളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കുന്നതിന് കോടതി സുപ്രധാനമായ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സി.ആര്.പി.സി യിലെ 164 വകുപ്പ് പ്രകാരം ഇരയുടെ മൊഴി കഴിയുമെങ്കില്‍ ഒരു വനിതാ മജിസ്ട്രേറ്റ് രേഖപ്പെടുത്തന്നത് അഭികാമ്യമായിരിക്കും.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് എപ്പോഴാണ് സംഭവം താന്‍ അറിഞ്ഞതെന്ന കാര്യം തീയതിയും സമയവും സഹിതം രേഖപ്പെടുത്തണം. മജിസ്ട്രേറ്റിന് മുമ്പാകെ ഇരയെ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
4/16/2014
ഗ്രഫീൻ, നാളെയുടെ പദാർത്ഥം
ഗ്രഫീൻ, നാളെയുടെ പദാർത്ഥം
കൌമുദി
ന്യൂയോർക്ക്: ഇലക്ട്രോണിക് വ്യവസായ മേഖലയിൽ വിപ്ളവകരമായ മാറ്റം വരുത്താൻ എത്തുകയായി നാളെയുടെ പദാർത്ഥം എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ഗ്രഫീൻ. ഭൂമിയിലെ ഏറ്റവും നേർത്തതും ശക്തിയേറിയതുമായ പദാർത്ഥവുമായ ഗ്രഫീൻ കാർബണിന്റെ രൂപഭേദമാണ്.
ഒരേസമയം സുതാര്യവും വൈദ്യുതിയുടെ ചാലകവും വഴങ്ങുന്നതുമായ അപൂർവം പദാർത്ഥങ്ങളിലൊന്നാണ് ഗ്രാഫീനെന്ന് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ നാനോ മെറ്റീരിയൽ വിഭാഗം ലക്ചറർ ആയ ഡോ.അരവിന്ദ് വിജയരാഘവൻ പറഞ്ഞു. ഈ മൂന്നു സവിശേഷതകളും ഒരു പദാർത്ഥത്തിൽ കാണുക എന്നത് തന്നെ അപൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാണ്ട് ഒരു ദശാബ്ദം മുന്‍പേ തന്നെ ഗ്രാഫീൻ കണ്ടുപിടിക്കപ്പെട്ടിരുന്നു. എന്നാൽ 2010ൽ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർക്ക് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് നോബൽ സമ്മാനം ലഭിക്കുന്നതോടെയാണ് ഗ്രാഫീൻ ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിൽ വന്നുതുടങ്ങിയത്. അടുത്തിടെ ഗ്രാഫീൻ വ്യാവസായികമായി എങ്ങനെ ഉല്‍പാദിപ്പിക്കാമെന്നും കണ്ടെത്തി.
സ്റ്റീലിനെക്കാൾ ഇരുന്നൂറ് മടങ്ങ് ശക്തിയേറിയ ഒരൗൺസ് ഗ്രഫീൻ 28 ഫുട്ബോൾ ഗ്രൗണ്ടിൽ പടർന്നു കിടക്കാൻതക്ക വളരെ നേർത്തതുമാണ്. ഗ്രഫീൻ ഉപയോഗിച്ച് ചൈനയിലെ ശാസത്രജ്ഞർ അടുത്തിടെ ഗ്രഫീൻ എയ്റോജെൽ വികസിപ്പിച്ചെടുക്കുന്നതിന് വായുവിന്റെ ഏഴിലൊന്ന് ഭാരം മാത്രമെയുള്ളു. ഒരു ക്യുബിക് ഇഞ്ച് ജെൽ ഒരു പുൽക്കൊടിയിൽ വീണാലും പുൽക്കൊടി അനങ്ങില്ല.
ഗ്രഫീൻ കൊണ്ട് എന്തു ചെയ്യാം?
സിലിക്കൺ അടിസ്ഥാനമാക്കി നിർമിക്കപ്പെടുന്ന ഉല്പന്നങ്ങളെക്കാൾ നേർത്തതും ചെലവ് കുറഞ്ഞ രീതിയിലും ഗ്രഫീന്രെ സഹായത്താൽ ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിക്കാം. ദീർഘകാലം ഈടു നിൽക്കുന്ന ബാറ്ററികളും വെള്ളത്തിൽ വീണാലും കേടുപാട് സംഭവിക്കാത്ത ഈടുറ്റ ബാറ്ററികൾ നിർമിക്കാൻ ഗ്രഫീൻ സഹായകമാണ്.
2011ൽ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ഗ്രാഫീനും സിലിക്കണും ചേർത്ത് മൊബൈൽ ഫോണിൽ ഉപയോഗിക്കാവുന്ന ബാറ്ററി നിർമിച്ചിരുന്നു. ഒരാഴ്ചചയിൽ കൂടുതൽ ചാർജ് ബാറ്ററിയിൽ നിന്നു എന്നു മാത്രമല്ല 15 മിനിട്ടിനുള്ളിൽ പൂർണമായും ചാർജ് ചെയ്തെടുക്കാനും സാധിച്ചു. ഗ്രഫീൻ ഉപയോഗിച്ച് ടച്ച് ഫോൺ മൊബൈൽ ഫോണുകൾ നിർമിക്കാനാവും.
മൊബൈൽ ഫോൺ രംഗത്തെ അതികായന്മാരായ സാംസങ്, ഗുണമേന്മേറിയ ട്രാൻസിസ്റ്ററുകളുടെ നിർമാണത്തിന് ഗ്രാഫീൻ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരുന്നു. ഐ.ബി.എം, നോക്കിയ, സാൻ ഡിസ്ക് എന്നീ കന്പനികളും ഗ്രഫീൻ സെൻസർ, ട്രാൻസിസ്റ്റർ, മെമ്മറി കാർഡ് എന്നിവ നിർമിക്കാൻ പരീക്ഷണങ്ങളും ഗവേഷണങ്ങളുമായി സജീവമായി രംഗത്തുണ്ട്.
4/02/2014
kodungallur ഭരണി
കൊടുങ്ങല്ലൂര്‍ : മീനസൂര്യകിരണങ്ങള് നിണശോഭചാര്ത്തിയ ശ്രീകുരുംബക്കാവില്‍ ആചാരപ്പഴമകളുടെ നിറവില്‍ പതിനായിരങ്ങള്‍ അശ്വതി കാവുതീണ്ടി. ചെമ്പട്ടുടയാടകള്‍ അണിഞ്ഞ്, പള്ളിവാള് ചുഴറ്റി രൗദ്രഭാവംപൂണ്ട കോമരക്കൂട്ടങ്ങളുടെ കാല്‍ച്ചിലമ്പൊലികളുടെ നാദബ്രഹ്മത്തിലമര്ന്ന ശ്രീകുരുംബക്കാവില്‍ തൃച്ചന്ദനച്ചാര്ത്ത് പൂജകള്‍ കഴിഞ്ഞതോടെയാണ് അശ്വതി കാവുതീണ്ടല് നടന്നത്.
തൃച്ചന്ദനമണിഞ്ഞ ശ്രീകുരുംബക്കാവിന് മുകളില്‍ ശ്രീകൃഷ്ണപരുന്തുകള്‍ വട്ടമിട്ട് പറന്നു. കിഴക്കേ നിലപാടുതറയില്‍ തമ്പുരാന്റെ ചെമ്പട്ടുകുട ഉയര്‍ന്നതോടെയാണ് ആല്‍ത്തറകളിലും അവകാശത്തറകളിലും തമ്പടിച്ചുനിന്ന ഭക്തജനങ്ങളും കോമരക്കൂട്ടങ്ങളും കാവുതീണ്ടലിന് തുടക്കമിട്ടത്.
രാവിലെ 11 മണിയോടെ വലിയതമ്പുരാന്‍ ചിറയ്ക്കല്‍ കോവിലകം രാമവര്‍മ്മത്തമ്പുരാന്‍ സര്‍വ്വാഭരണഭൂഷിതനായി രാജപല്ലക്കില്‍ അനുചരന്മാരോടൊത്ത് കിഴക്കേനടയില്‍ എഴുന്നള്ളി. ഇതേസമയം ഭഗവതിക്ക് ചികിത്സ വിധിക്കുവാന്‍ അവകാശമുളള പാലയ്ക്കല്‍ വേലന്‍ ദേവീദാസന്, കൂമ്പന്‍തൊപ്പിയും പരമ്പരാഗതവേഷവിധാനങ്ങളും അണിഞ്ഞ് വാദ്യമേളങ്ങളോടെയെത്തി പടിഞ്ഞാറെനടയില്‍ പീഠമിട്ട് ഇരുന്നു.
ഇതോടെ തൃച്ചന്ദനച്ചാര്ത്ത് പൂജകള്‍ക്ക് നിയോഗം ലഭിച്ച കുന്നത്തുമഠം പരമേശ്വരനുണ്ണി അടികള്‍, നീലത്ത് മഠം പ്രദീപ്കുമാര്‍ അടികള്‍, മഠത്തില്മഠം രവീന്ദ്രനാഥന്‍ അടികള്‍ എന്നിവര്‍ വലിയതമ്പുരാന്റെ അനുവാദത്തോടെ പൂജകള്‍ക്കായി കിഴക്കേനടയിലൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. ശ്രീകോവിലില്‍ പ്രവേശിച്ച അടികള്‍മാര്‍ തിരുവാഭരണങ്ങളും ശ്രീകോവിലിലെ വിളക്കുകള്‍ അടക്കമുള്ള മുഴുവന്‍ സാധനങ്ങളും പുറത്തിറക്കി ശ്രീകോവില്‍ കഴുകിവൃത്തിയാക്കി പൂജകള്‍ ആരംഭിച്ചു. മഞ്ഞള്‍പ്പൊടിയില്‍ കരിക്കിന്‍വെള്ളം ഒഴിച്ച് കുഴച്ച തൃച്ചന്ദനം വിഗ്രഹത്തില്‍ ആറാടിയാണ് രഹസ്യമന്ത്രങ്ങള്‍ ഉരുക്കഴിച്ച് ഏഴരയാമം നീണ്ടുനിന്ന ശാക്തേയപൂജ നടത്തിയത്. ഈ സമയം വലിയതമ്പുരാനും ക്ഷേത്രം തന്ത്രി താമരശ്ശേരി മേയ്ക്കാട്ട് മനയില്‍ ശങ്കരന് നമ്പൂതിരിപ്പാടും ക്ഷേത്രം അധികാരികളും മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്.
കാളിദാരിക യുദ്ധത്തില്‍ മുറിവുകളേറ്റ ഭഗവതിക്ക് ചികിത്സ നടത്തുന്നതിന്റെ പ്രതീകമാണ് തൃച്ചന്ദനച്ചാര്ത്ത് പൂജ. പൂജകള്‍ കഴിഞ്ഞ് 4.15ന് അടികള്‍മാര്‍ പുറത്തിറങ്ങിയതോടെ തമ്പുരാന് ക്ഷേത്രം തന്ത്രിക്കും അടികള്‍മാര്‍ക്കും അധികാരദണ്ഡുകള്‍ കൈമാറി കിഴക്കേനടയിലൂടെ പുറത്തിറങ്ങി നിലപാടുതറയില്‍ എഴുന്നള്ളി. തുടര്‍ന്ന് കോയ്മ ചെമ്പട്ടുകുട ഉയര്‍ത്തി അശ്വതി കാവുതീണ്ടുവാന്‍ അനുവാദം നല്കി. ഇതോടെ ക്ഷേത്രത്തിന് ചുറ്റുമുള്ള അവകാശത്തറകളിലും ക്ഷേത്രസങ്കേതങ്ങളിലും തമ്പടിച്ച്, താളമിട്ടുനിന്ന കോമരക്കൂട്ടങ്ങളും ഭക്തജനങ്ങളും കുതിച്ചോടി ക്ഷേത്രത്തിന്റെ ചെമ്പോലകളില്‍ അടിച്ചും കയ്യിലുള്ള വഴിപാടുകളും മുളംതണ്ടുകളും ക്ഷേത്രത്തിലേക്ക് എറിഞ്ഞു. മൂന്നുതവണ കാവുതീണ്ടിയശേഷം നിലപാടുതറയിലെത്തി തമ്പുരാന്റെ അനുഗ്രഹം വാങ്ങി. പടിഞ്ഞാറെനടയില്‍ പാലയ്ക്കല്‍ വേലന്‍ ദേവീദാസനാണ് ആദ്യം അശ്വതി കാവുതീണ്ടിയത്.
ഭരണിയുത്സവം നടത്തുവാന്‍ നേതൃത്വം നല്കിയ ക്ഷേത്രം തന്ത്രി, ക്ഷേത്രം അധികൃതര്‍, ജില്ലാ കളക്ടര്‍, തൃശ്ശൂര്‍ മേഖലാ ഐ.ജി. അടക്കമുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, റവന്യു അധികൃതര്‍ എന്നിവര്‍ക്കെല്ലാം വലിയതമ്പുരാന്‍ പുടവകള്‍ നല്കി.matrubumi
3/21/2014
3/13/2014
3/10/2014
ജനപ്രതിനിധികളുടെ കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണം
ജനപ്രതിനിധികളുടെ കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണം മാതൃഭുമി 10/3/2014/
ന്യൂഡല്‍ഹി: രാജ്യത്തെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന് കീഴ്ക്കോടതികളോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. വിചാരണകളെല്ലാം പെട്ടെന്ന് നടപ്പാക്കണം. കാലതാമസം നീതിനിഷേധമാണെന്നും കോടതി വ്യക്തമാക്കി.
ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ക്ക് പ്രത്യേകപരിഗണന കൊടുത്ത് എല്ലാ ദിവസവും വാദംകേള്‍ക്കണം. ഓരോകേസിലെയും പുരോഗതിയെ കുറിച്ച് കീഴ്ക്കോടതി ജഡ്ജിമാരും വിചാരണക്കോടതി ജഡ്ജിമാരും അതാത് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഇപ്പോള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്കാണ് ഒരുവര്‍ഷത്തെ അന്ത്യശാസനം നല്‍കിയത്. പുതിയകേസുകളും ഒരുവര്‍ഷത്തിനകം വിചാരണപൂര്‍ത്തിയാക്കി വിധിപ്രസ്താവിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
3/04/2014
2/12/2014
മൂക്കുമുട്ടെ തിന്ന സ്ത്രീയുടെ വയർ പൊട്ടി
മൂക്കുമുട്ടെ തിന്ന സ്ത്രീയുടെ വയർ പൊട്ടി
ഫെബ് 12 , 2014
ബീജിംഗ്: അമിത അളവിൽ ആഹാരം കഴിച്ച സ്ത്രീയുടെ വയർ പൊട്ടി. ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലായിരുന്നു സംഭവം. മൂക്കുമുട്ടെ ആഹാരവും മദ്യവും അകത്താക്കിയ അമ്പത്തിയെട്ടുകാരിക്കാണ് ദുരവസ്ഥയുണ്ടായത്. വയർ പൊട്ടിയതോടൊപ്പം വയറ്റിലുണ്ടായിരുന്ന മദ്യത്തിനു ചെറിയതോതിൽ തീപിടിക്കുകയും ചെയ്തുവത്രേ.
ഇഷ്ടപ്പെട്ട ആഹാരവും മദ്യവും കിട്ടിതോടെ സ്ത്രീ അതെല്ലാം അകത്താക്കി. വയർ വല്ലാതെ വീർത്തതോടെ അസ്വസ്ഥയായ സ്ത്രീയെ നജിയാംഗിലെ ആശുപത്രിയിലെത്തിച്ചു. ഉടൻതന്നെ സ്ത്രീയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി. ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് വയർ പൊട്ടിയത്. ഇലക്ട്രിക്ക് സർജിക്കൽ ബ്ളേഡിൽ തീപ്പൊടിയുണ്ടായതോടെ മദ്യത്തിന് ചെറിയതോതിൽ തീപിടിക്കുകയും ചെയ്തത്രേ.
2/11/2014
മൂന്നാമത് ഖത്തര്‍ സ്പോര്‍ട്സ് ഡേ ആഘോഷങ്ങള്‍
മൂന്നാമത് ഖത്തര്‍ സ്പോര്‍ട്സ് ഡേ ആഘോഷങ്ങള്‍
രാവിലെ 7 മണിക്ക് മുന്‍പായി വില്ലയില്‍ ബസ് വന്നു .എല്ലാവരും അതില്‍ കയറി 7.30 നു സ്കൌട്ടില്‍ എത്തി . അവിടെ ചെന്നപ്പോള്‍ എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുന്നു . ഞാനും കഴിച്ചു . നല്ല ഇഡലിയും ചമ്മന്തിയും സാമ്പാറും വടയും ഏലക്കയിട്ട ചായയും എല്ലാവരും വയറു നിറച്ചു കഴിച്ചു . അത് കഴിഞ്ഞപ്പോള്‍ ഉത്ഘാടന്ച്ചടങ്ങുകള്ക്കായി . താല്‍ക്കാലികമായി ഉണ്ടാക്കിയ അതിമനോഹരമായ ഓടിറ്റൊരിയത്തില്‍ നിരത്തി ഇട്ട ചെയരുകളില്‍ ഓരോരുത്തരും സ്ഥാനം പിടിച്ചു
ഓരോരോ കലാ കായിക മത്സരങ്ങള്‍ തുടങ്ങി . വോളിബോളില്‍ മാറ്റുരച്ച പ്രഗല്‍ബരായ1 6 ടീമുകളില്‍നിന്നും ഫൈനലില്‍ എത്തിയ രണ്ടു ടീമുകള്‍ ഇന്ന് ഏറ്റുമുട്ടി .
![]() |
| ഉത്ഘാടന ചടങ്ങില്‍ നിന്ന് |
പ്രൌഡ ഗംബീരമായ ഉത്ഘടനത്തിനു ശേഷം 2014 എന്ന രൂപത്തില്‍ എല്ലാ അംഗങ്ങളും ഒത്തൊരുമിച്ചു നിന്ന ഫോട്ടോ സെഷന് ആയിരുന്നു അടുത്തത്
![]() |
| ഫോട്ടോ സെഷനില്‍ നിന്ന് |
![]() |
| ഫോട്ടോ സെഷനില്‍ നിന്ന് |
![]() |
| വോളി ബോള്‍ കളിയില്‍ നിന്ന് |
![]() |
| വോളിബോള്‍ കളിയില്‍ നിന്ന് |
![]() |
![]() |
| വോളി ചാമ്പ്യന്‍ ടീം |
വോളിബോള്‍ കളികള്‍ക്ക് പതിനാറു ടീമില്‍ നിന്നാണ് മത്സരം തുടങ്ങിയത് . തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്നവരല്ല ഓരോ റൌണ്ട് കഴിയുമ്പോളും ടീമുകളില്‍ ഉണ്ടായി കൊണ്ടിരുന്നത് ചിലര്‍ക്ക് കളി കഴിഞ്ഞപ്പോളാണ് ഏതു ടീമിലാണ് മത്സരിച്ചത് എന്നുപോലും മനസിലായത് .എന്തായാലുംആദ്യ റൌണ്ടില്‍ തോറ്റിട്ടും രണ്ടും മൂന്നും പ്രാവശ്യം പിന്നെയും കളിയ്ക്കാന്‍ ഭാഗ്യം കിട്ടിയവരുണ്ടെങ്കിലും ഫൈനല്‍ അതിഗംഭീരമായി .
ഇന്‍ ഡോര്‍ മത്സരങ്ങളില്‍ കുട്ടികളുടെ പെയിന്റിംഗ് മത്സരം നടക്കുമ്പോള്‍ പ്രധാന വേദിയില്‍ കാരംസ് മത്സരങ്ങള്‍ തകര്‍ത്തു കൊണ്ടിരുന്നു
![]() |
| കാരംസ് കളിയില്‍ നിന്ന് വാശിയേറിയ കളിക്കിടയിലും പ്രാര്‍ത്ഥനയ്ക്ക് സമയം കണ്ടെത്തുന്ന ഒരു കളിക്കാരന് |
![]() |
| കാരംസ് ചാമ്പ്യന്‍ ടീം |
ഇതിനോടൊപ്പം മറ്റൊരു പ്രധാന വേദിയില്‍ ചെസ്സ് നടക്കുന്നുണ്ടായിരുന്നു .
![]() |
| ചെസ്സ് |
കുട്ടികളുടെ മത്സരങ്ങളില്‍ നിന്ന്
അതിനു ശേഷം വനിതകളുടെ ഓട്ടം, സ്പൂണ്‍ ഓട്ടം , ബസ്കെറ്റ് ബോള്‍ , മ്യൂസിക് ചെയര്‍ മത്സരം , മുതലായ പല ഇനങ്ങളും ഉണ്ടായിരുന്നു .
ഇതെല്ലാം കഴിഞ്ഞപ്പോള്‍ എല്ലാവരും കാത്തിരുന്ന 10 0 മീറ്റര്‍ ഓട്ടമത്സരം വളരെ വാശി യേറിയത് ആയിരുന്നു
അതിനു ശേഷം മല്ലന്മാര് ഏറ്റുമുട്ടിയ വടം വലി മത്സരമായിരുന്നു , പത്തു പേരുവീതം ഇരു വശത്തുമായി അണിനിരന്ന ആനകളുടെ തലയെടുപ്പോടെ ഇരുവശത്തേക്കും വലിച്ചപ്പോള്‍ പ്രകൃതി പോലും തണുപ്പിനെ തടുത്തു നിറുത്തിയോ എന്നുതോന്നി അത്രയ്ക്ക് ആവേശമായിരുന്നു . നാല് ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ഭൂമിയവിടെ തരിച്ചുനിന്നു .
![]() |
2/07/2014
ഭൂമിതുരപ്പന്‍ ഉറുമ്പ്തീനി
ഭൂമിതുരപ്പന്‍ ഉറുമ്പ്തീനി
ജന്തുലോകത്തെ എല്ലാ അംഗങ്ങളെയും ഒരു ക്ലാസ് മുറിയില്‍ പിടിച്ചിരുത്തി അറ്റന്‍ഡന്‍സ് എടുക്കുന്നു എന്നു കരുതുക. എങ്കില്‍ ആദ്യം പേരു വിളിക്കുക ആഡ്വാക്കിന്േറതായിരിക്കും.പേരില്‍ ഒന്നാമനെങ്കിലും അതിന്‍െറ അഹങ്കാരമൊന്നും ഇവനില്ല. ആളൊരു നാണംകുണുങ്ങിയാണ്. നാലാളുടെ മുന്നില്‍ പകല്‍വെളിച്ചത്ത് പുറത്തിറങ്ങുക പോലുമില്ല. ജീവലോകത്തെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത ഏതൊരു മനുഷ്യന്‍െറയും മുഖത്തു നോക്കിവേണമെങ്കില് ആഡ്വാക്കിന് ഇങ്ങനെ പറയാം: 'നിങ്ങള്‍ക്ക് എന്നെക്കുറിച്ച് ഒരു ചുക്കുമറിയില്ല! സത്യമാണ്. മനുഷ്യന് ഏറ്റവും കുറച്ചറിയാവുന്ന സസ്തനികളിലൊന്നാണ് ഈ ജീവി. പന്നിയുടെ മൂക്ക്, മുയലിന്‍െറ ചെവി, കങ്കാരുവിന്േറതുപോലുള്ള വാല്, വലുപ്പം നായയോളം. എന്നാല്‍, ഇവയൊന്നിന്െറയും കുടുംബക്കാരനല്ല താനും. വിശാലമായ ഈ ലോകത്ത് ആഡ്വാക്കിന് ബന്ധുക്കളെന്നു പറയാന്‍ ആകെയുള്ളത് ആഡ്വാക്ക് മാത്രം!
ആഡ്വാക്കിനെ കാണാന്‍ ആഫ്രിക്കവരെ പോകണം. സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തുമാത്രം കാണപ്പെടുന്ന ഇവന്‍െറ ഇഷ്ടഭക്ഷണം ഉറുമ്പും ചിതലുമാണ്. ഒത്തുകിട്ടിയാല്‍ ഒറ്റരാത്രികൊണ്ട് അരലക്ഷത്തോളം ഉറുമ്പിനെത്തിന്നും! അതിനായി മനുഷ്യര്‍ കണ്ടുപിടിച്ച ഏതൊരു യന്ത്രത്തേക്കാളും സ്പീഡില്‍ ഇവന് ഭൂമി തുരന്നുകളയും.
പകല്‍ മുഴുവന്‍ റെസ്റ്റ്. രാത്രി എല്ലുമുറിയെ പണിയെടുത്ത് പല്ലു മുറിയെത്തീറ്റ. ആഡ്വാക്കിന്െറ ജീവിതം ഒറ്റവാചകത്തില്‍ ഇങ്ങനെ പറയാം: ഭൂമിതുരക്കണം, ശാപ്പാടടിക്കണം, കിടന്നുറങ്ങണം! ഒന്നോര്‍ത്താല്‍ മനുഷ്യന് ആഡ്വാക്കിനെ അധികം കാണാത്തത് നന്നായി. അതുകൊണ്ടാവണം ഇന്ന് വംശനാശം നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഈ ജീവി ഉള്‍പ്പെട്ടിട്ടില്ല.
പേര്: ആഡ്വാക്ക്
കുടുംബം:
മറ്റു പേരുകള്‍: ആന്റ് ബെയര്‍, എര്‍ത്ത് പിഗ്
1/10/2014
എഫ്.ഐ.ആറില്‍ പേരില്ലെങ്കിലും പ്രതി ചേര്‍ക്കാം: സുപ്രീം കോടതി
എഫ്.ഐ.ആറില്‍ പേരില്ലെങ്കിലും പ്രതി ചേര്‍ക്കാം: സുപ്രീം കോടതിട ട ട+
ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പേരില്ലെങ്കിലും വിചരണ വേളയില്‍ തെളിവു ലഭിച്ചാല്‍ ഒരാളെ കേസില്‍ പ്രതി ചേര്‍ക്കുന്നതില്‍ തടസ്സമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്.
ഇത്തരത്തില്‍ ഒരാളെ വിളിച്ചുവരുത്താനും പ്രതിചേര്‍ക്കാനും വിചാരണക്കോടതിക്ക് അധികാരമുണ്ടെന്നും ബഞ്ച് വിധിച്ചു. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 319 ാം വകുപ്പാണ് വിചാരണ കോടതിക്ക് ഇതിനുള്ള അധികാരം നല്കുന്നത്ബഞ്ച് ചൂണ്ടിക്കാട്ടി.
2 ജി കേസ് അടക്കമുള്ള സുപ്രധാനമായ പല കേസുകളിലും വലിയ പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്നൊരു വിധിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സി.ബി.ഐ. തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പേരു പരാമര്‍ശിക്കാതെ നിരവധി കമ്പനികളെയും വ്യക്തികളെയും വിചാരണ കോടതി വിളിച്ചുവരുത്തിയിരുന്നു. ഇത്തരത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരു വ്യവസായി വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ വിധി.
1/01/2014
ലോകത്തിലെ പ്രശസ്തമായ രാജ്യത്തെ
ലോകത്തിലെ പ്രശസ്തമായ
രാജ്യത്തെ പ്രശസ്തമായ കമ്പനിയില്‍ ഉന്നതങ്ങളില്‍ ബ്രെഷ് ഓപ്പെരട്ടെര് ആയി (
പയിന്റെര് ) ജോലി ചെയ്യുന്ന സലാമും കലാമും . താഴെ ഉണ്ടായിരുന്ന എന്‍ജിനീയര്‍ സധുവിനെ
പാമ്പ് കടിച്ചു ( ഒഴിവു ദിവസങ്ങളില്‍ വെള്ളമടിച്ചു പാമ്പ് ആയി കിടക്കുന്നവനാണ് ,അതിനാലായിരിക്കും
പാമ്പിനു കടിക്കാന്‍ തോന്നിയത് .) . അത് കേട്ട് സേഫ്റ്റി വന്നു വണ്ടി വിളിച്ചു
ആസ്പത്രിയില്‍ കൊണ്ടുപോകാനുള്ള കാര്യങ്ങള്‍ നടത്തുമ്പോള്‍ മേലെ പെയിന്റു
അടിച്ചുകൊണ്ട് നിന്നിരുന്ന കലാം എത്തി നോക്കിയപ്പോള്‍ കൂടെ ഉണ്ടായ സലാം താഴെ വീണു
. താഴേക്കു വീഴുന്ന വീഴ്ചയില്‍ ഒന്നാം നിലയില്‍ പുറത്തു നിന്നിരന്ന ബീര്‍ബലിന്റെ മേല്‍ വീണു അവനും താഴെ വീണു . ബീര്‍ബല്‍ ഒച്ച
എടുക്കുകയാണ് അയ്യോ വേദനിക്കുന്നേ ഹോസ്പിറ്റലില്‍ കൊണ്ട് പോകു , ഞാനിപ്പ
ചാകും എന്നും പറഞ്ഞു . അപ്പോള്‍ സേഫ്ടി പറയുകയാണ് പത്താം നിലയില്‍ നിന്ന് വീണ സലാമിന്
ഒരു കുഴപ്പവുമില്ല അവന് അവിടെ മിണ്ടാതെ കിടക്കുന്നുണ്ട് .നീയും മിണ്ടാതെ കിടക്കൂ
എന്ന്. അങ്ങനെ ആകാതിരിക്കാനാണ് എന്ന് ബീര്‍ബല്‍
കാരഞ്ഞുകൊണ്ട് പറഞ്ഞു .അവന് ഉറങ്ങി വീണതാ കുകയുള്ളൂ അവന് എപ്പോഴും ഉറക്കമാ .
വണ്ടി വന്നു എല്ലാവരെയും കേറ്റി ഹോസ്പിറ്റലില്‍ പോയി അത് കഴിഞ്ഞപ്പോളാണ് പാമ്പ്
കടി ഏറ്റ സധു അവിടെ കിടക്കുന്നു അവനെ കൊണ്ട് പോകാന്‍ മറന്നു പോയി . വേറെ വണ്ടി
വിളിക്കാനായി ഇനി വണ്ടി ഇല്ല എല്ലാവരും ന്യൂ ഇയര്‍ ആഘോഷത്തിനു പോയിരിക്കുകയാണ്
എന്ന് സേഫ്റ്റി. ഈ പോയ വണ്ടി തന്നെ തിരിച്ചു വന്നിട്ട് കൊണ്ടുപോകാം എന്നും പറഞ്ഞു
. അത് കേട്ട് സധു അവിടെ വയ്യാതെ കിടന്നു . അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ സീനിയര്‍
പ്രോജക്റ്റ് മാനേജര്‍ വരുന്നത് കണ്ടപ്പോള്‍ സേഫ്റ്റി ഓടിവന്നു സധുവിനോട് എഴുന്നേറ്റു
നിക്ക് അല്ലെങ്കില്‍ സാര്‍ പിന്നെ വഴക്ക് പറയും എന്ന് പറയേണ്ട താമസം സധു ചാടി എഴുന്നേറ്റു
. സാര്‍ വിശേഷം ചോദിച്ചപോള്‍ അറിഞ്ഞ പ്രകാരം പോയ വണ്ടിയെ വേഗം തിരിച്ചു വിളിക്കാന്‍
പറഞ്ഞു . അത് കേട്ടതും സേഫ്റ്റി വണ്ടിയെ തിരിച്ചു വിളിച്ചു അപ്പോള്‍ സെനയന്
ഡ്രൈവര്‍ അര കിലോമീറ്റര്‍ പോയാല്‍ ഹോസ്പിടല്‍ ആയെന്നു പറഞ്ഞെങ്കിലും അവരെ അവരെ
വഴിയില്‍ ഇറക്കി വണ്ടി തിരിച്ചു വരുന്ന സമയത്താണ് ഈ വിവരം എല്ലാം കേട്ട് ജീയെം
ഹോസ്പിറ്റലിലേക്ക് വന്നത് വഴിക്ക് അവരെ കണ്ടപ്പോള്‍ അവരോടു ചോധിച്ചപ്പോളാണ് അവരെ
അവിടെ ഇറക്കി വണ്ടി പോയ വിവരം അറിഞ്ഞു കോപത്തോടെ ജീയെം സാഫ്ടിയെ വിളിച്ചു വണ്ടി
എവിടെയായാലും വേണ്ടില്ല വേഗം തിരിച്ചു വിടാന്‍ പറഞ്ഞു ഇങ്ങനെ ഇവിടെ നില്കുന്നത്
പോലീസ് കണ്ടാല്‍ കമ്പനിക്ക് നോട്ടിസ് വരും എന്നും പറഞ്ഞു . ഇത് കേട്ടപടി സേഫ്റ്റി
സനയനെ വിളിച്ചു തിരിച്ചു പോകാന്‍ പറഞ്ഞു . ഇവിടെ സൈറ്റ് എത്താറായി എന്ന് സനയന്‍
പറഞ്ഞെങ്കിലും അത് നീ നോക്കണ്ട തിരിച്ചു പോയിക്കോ സധുവിനെ ഞാന്‍ കൊണ്ട് വരാം
എന്നും പറഞ്ഞു അവനെ തിരിച്ചു വിട്ടു . ഹോസ്പിറ്റലില്‍ എത്തി സലാം മരിച്ചെന്നു
കരുതി പോസ്റ്റു മോര്‍ടത്തിനായി ഉളികൊണ്ട് നെറ്റിയില്‍ ഒരു കുത്ത് കുതിയപ്പോളാണ്
അവന് ഉറക്കത്തില്‍ നിന്ന് ചാടി എഴുന്നേറ്റു എന്റെ ബ്രഷ് എവിടെ ,പെയിന്റു എവിടെ
എന്ന് ചോദിക്കുന്നത് . അപ്പോള്‍ അവനെ പോസ്റ്റ് മോര്ടം ടേബിളില്‍ നിന്ന് ഒപെരേഷന്
ടേബിളിലേക്ക് മാറ്റി 12 സ്ടിച്ചു ഇട്ടു 12 മണിക്ക് അവനെ പുറത്തു കടത്തി .
അപ്പോഴേക്കും ഇതെല്ലം അറിഞ്ഞു സ്പോണ്സര് എത്തി . സ്പോണ്സര് വന്നപ്പോള്‍
എല്ലാവരും കൂടി അദ്ദേഹത്തിന് പുതുവത്സരാശംസകള്‍ നേര്‍ന്നു . സ്പോണ്സര്
എല്ലാവര്കുമായി ‘ ഏവര്‍ക്കും നന്മ നിറഞ്ഞ പുതു വത്സരാശംസകള്‍ “ നേര്‍ന്നു . അവിടെ
വച്ച് സലാം ഒരു എല്ലാവര്കുമായി ഒരു ഉറപ്പു കൊടുത്തു ഇനി പണി സമയത്ത് ഉറങ്ങില്ല , എല്ലാവര്ക്കും
എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .
12/31/2013
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


































